Tuesday, October 30, 2012

Kalyana Kuri - KCCNA in action

        
       കല്യാണ കുറി പ്രശ്നത്തില്‍ KCCNA  പ്രസിടണ്ട് ഇടപെട്ടിരിക്കുന്നു 

            ക്നാനായ വി ണ്ണി ലെ നക്ഷത്രങ്ങളുടെ ഇടയിലെ ചന്ദ്രബിംബം ആണ്  ഹൂസ്ടനിലെ തുണ്ടത്തില്‍ കുടുംബം എങ്കില്‍  ക്നാനായ സൌര യൂഥത്തിലെ ജ്വലിക്കുന്ന സൂര്യനാണ് ഷീന്‍സ് .പ്രസംഗത്തില്‍ മാത്രം അല്ല പ്രവര്‍ത്തിയിലും ഇതാ ഒരു ക്നനായക്കാരനാണ് (100%) എന്ന് ഇതാ ഷീന്‍സ് തെളിയിച്ചിരിക്കുന്നു.സിരകളില്‍ ഒഴുകുന്ന രക്തത്തിലും, മജ്ജയിലും, മാംസത്തിലും, ആല്മാവിലും ക്നായത്വം നുരക്കുന്ന ഒരു ക്നാനായക്കാരന് മാത്രമേ ഇത്തരം ഒരു നടപടി എടുക്കുവാന്‍ കഴിയൂ.ലോകത്തിന്റെ ഏതു  കോണില്‍ ആണെങ്കിലും, സ്വന്തം ഹ്രദയത്തില്‍ ക്നാനായക്കാരന് വേണ്ടി ഒരു ഇടം എ പ്പോഴും കരുതി വെക്കുന്ന, പൂര്‍വികരുടെ പാരമ്പര്യത്തെ ദിന ചര്യകളിലൂടെ പൂജിക്കുന്ന ഈ മഹാനായ KCCNA പ്രസിടന്റിനു അഭിനന്ദന ത്തിന്റെ പൂച്ചെണ്ടുകള്‍.


              25വര്‍ഷത്തെ KCCNA ചരിത്രത്തിനിടയില്‍ സഭാ നെത്ര്ത്വത്തിന്റെ തെറ്റിനെ ചങ്കുറപ്പോടെ തുറന്നു കാണിക്കാന്‍ ചങ്കൂറ്റം കാണിച്ച ഇന്നത്തെ KCCNA നേത്ര്‍ത്വത്തിന്റെ പേരില്‍ ഓരോ ക്നാനായക്കാരനും അഭിമാനം പുളകിതരാകുന്നു .ഞാന്‍ ഒരു ക്നാനായക്കാരന്‍ ആണ് എന്ന് അഭിമാനത്തോടെ  പറയാന്‍ ഞങ്ങളുടെ പ്രസിടന്റിന്റെ താഴെ കൊടുത്തിരിക്കുന്ന ഒരെഴുത്ത് ധാരാളം മതി. വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കം ആണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്കു മുന്‍പില്‍ സംവിധാനങ്ങള്‍ വഴങ്ങിയെ പറ്റൂ .
ക്നാനായക്കാരുമായുള്ള മസില്‍ പിടിത്തത്തില്‍ മലര്‍ന്നടിച്ചു കിടക്കുന്ന സീറോ മലബാര്‍ 

            ദാസ്യ വേല ചെയ്യല്‍ അല്ല, സമുദായത്തെ പ്രതിനിധീകരിക്കല്‍ ആണ് തന്നില്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം എന്ന് ഷീന്‍സ് ആകശാല ഒന്നുകൂടി തെളിയിച്ചിരിക്കുന്നു.കാലഘട്ടത്തിന്റെ തുടിപ്പും ചൈതന്യവും ഏറ്റുവാങ്ങി വരും തലമുറയുടെ ഹ്രദയത്തിന്റെ സ്പന്ദനങ്ങള്‍ സ്വന്തം ഹ്രദയത്തി ലേക്ക് ആവാഹിക്കുവാന്‍ കഴിഞ്ഞ പ്രീയ നേതാവേ ഈ സമുദായത്തിന് താങ്കള്‍  വിലമതിക്കാനാകാത്ത ഒരു നിധി ആണ്.


             ബാങ്ക് ബാലന്‍സിന്റെ വലിപ്പം നോക്കിയും പോക്കറ്റിന്റെ കനം നോക്കിയും, മസ്തിഷ്കത്തിന്റെ ശൂന്യത മുതലാക്കിയും പോക്കറ്റടി നടത്തുന്ന ആരെങ്കിലും ഉണ്ട് എങ്കില്‍ അവരുടെ പ്രസങ്ങങ്ങളെ ക്കാള്‍ എത്രയോ ശ്രേഷ്ഠം ആണ് വെറും അല്മായനായ ഈ മനുഷ്യന്റെ പ്രവര്‍ത്തി.നൊമ്പരപ്പെടുന്ന ഏ തൊരു ക്നാനായക്കാരന്റെയും നൊമ്പരം സ്വന്തം നൊമ്പരം ആയി കരുതി തന്നില്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം വളരെ മനോഹരം ആയി നിര്‍വഹിക്കുന്ന പ്രീയപ്പെട്ട ഷീന്‍സ്, അമേരിക്കയിലെ മാത്രം അല്ല, ലോകത്തെമ്പാടും ഉള്ള ക്നാനായക്കാരുടെ അനുമോദനത്തിന്റെ ചുംബനങ്ങള്‍ ഞങ്ങള്‍ നിനക്ക് നല്‍കുന്നു.സീറോ മലബാറിന്റെ കക്ഷത്തില്‍ തല വെച്ച് കൊടുത്തു കപ്പാസ് ചെയ്യപ്പെട്ട കാളകളുടെ പോലെ നില്‍ക്കുന്ന നപുംസകങ്ങള്‍ അല്ല യഥാര്‍ത്ഥ ക്നാനായക്കാരന്‍ എന്ന്ഇതാ തെളിയിക്കപ്പെട്ടിരിക്കുന്നു.ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു പോറല്‍ ഉണ്ടായാല്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് ഒരു സംഘടനയും അതിനു കരുത്താര്‍ന്ന ഒരു നേത്ര്‍ത്വവും ഉണ്ട് എന്നത്  ഇപ്പോഴെങ്കിലും മനസ്സില്‍ ആക്കിയാല്‍ എല്ലാവര്ക്കും നല്ലത് .


             ചിക്കാഗോയില്‍ ചിലര്‍ ഒക്കെ ഒട്ടകങ്ങളെ സൂചിക്കുഴയിലൂടെ കടത്തുവാന്‍ ശ്രമിക്കുമ്പോള്‍ "നിങ്ങളില്‍ ചെറി യവനില്‍ ഒരുവന് എന്തെങ്കിലും ചെയുമ്പോള്‍ എനിക്ക് വേണ്ടി അത് ചെയപ്പെട്ടു "എന്ന തിരുവെഴുത്തു വെറും അല്മായനായ ഷീന്‍സിലൂടെ പൂര്തിയാക്കപ്പെടുന്നു.


       K C CNA പ്രസിടണ്ട് കല്യാണ കുറി പ്രശ്നത്തില്‍ കോട്ടയം അതിരൂപതാ നെത്ര്ത്വതിനെഴുതിയ കത്തിന്റെ പൂര്‍ണ രൂപം താഴെ കൊടുക്കുന്നു.


To: bp_pandarasseril@yahoo.co.in; marmmosb@yahoo.com
Cc: Fr. Thomas Mulavanal (tmulavan@gmail.com); Siby Vazhappalil (mattmvp24@gmail.com); Mohan Kaduthodiyil (mohanjohn1@yahoo.com)
Subject: Kalyana Kuri - Time for Change
Your Excellency,

Hope everything is going well in Kottayam.  I am writing this again with lot of sadness and Pain.   We seem unable to deal with sensitive issues in North America.  As your excellency may remember, KCCNA regional vice president from New York, Mr. Mohan Kaduthodil, made it very clear that “Kuri” is a major issue for their generation that we should not make it difficult or consider it as an occasion to collect money during our meeting with priests and your Excellency in Los Angeles.  I have also discussed with you personally in LA, after our meeting, about this issue when your excellency mentioned to me that this is a traditional practice in Kerala.  As your excellency can see from the attached, what is practiced in Kerala is not always importable to North America as such.  I wrote to your excellency in many previous occasions as well as during several personal conversations, we as a community have a unique opportunity (because of our closeness and togetherness) to take a slightly different path that cater for fostering trust among our next generation Knanites, across the world, in our institutions, community, priests and Bishops  which in turn nurture their catholic faith through our community.  In order to do that, we must be willing to take and/or experiment a different approach that may not be comfortable and/or consistent with some of the traditions we adopted in Kerala over the years without impacting our sacraments or sacramentals.  Some of us who raised these issues over the past several years were consistently targeted and tarnished in public through church bulletins and sermons, however the reality remains.   We will not be able to completely convert our next generation growing up in western countries to our culture, rather we can make them good Knanites and Catholics.  The only way we achieve this, is with a bit of flexibility and show of care. In sincerely hope your excellency will be able to facilitate the much needed change with courage and conviction, without which we will also fail like other eastern churches in North America in attracting 2nd generation Knanites.  Some of us can help, however that require a certain amount of trust that we also have the best interest of our community and Catholic faith in our hearts/acts/words. 

Sincerely
Shiens Akasala   

Sunday, October 28, 2012

എവിടെ KCCNA ?

             
     KCCNA  ഉറങ്ങുക ആണോ ?

  ക്നാനായ സമുദായത്തിന്റെ യശസ് ഉയര്‍ത്തി ഹൂസ്ടനിലെ തുണ്ടത്തില്‍ കുടുബം വിണ്ണിലെ നക്ഷത്രങ്ങക്കിടയിലെ പൂര്‍ണ ചന്ദ്രനെ പോലെ നില്‍ക്കുമ്പോള്‍, ആഗോള തലത്തില്‍ ക്നാനായ സമൂഹം അഭിനന്ദന പ്രവാഹവും ആയി തുണ്ടത്തില്‍ കുടുംബം ചെയ്ത മഹത്തരമായ സത്യവും ധര്‍മ്മവും നിലനില്‍ക്കാനായി ക്നാനായ സമുടായടിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെട്ട ഒരു പ്രവര്‍ത്തി ചെയ്തപ്പോള്‍, VG യും മറ്റു കൂലിക്ക് പേന ഉന്തു കാരും എടുക്കുന്ന നിലപാട് നമൂക്കു മനസ്സില്‍ ആക്കാന്‍ കഴിയും.എങ്ങിനെയും ഒന്നോ രണ്ടോ കല്യാണങ്ങള്‍ അമരിക്കയില്‍ നടന്നാല്‍ പറന്നു വന്നു കേട്ടിക്കള്‍ നടത്തുന്ന ബഹു മെത്രാന്മാരുടെ നിലപാടും നമുക്ക് മനസ്സില്‍ ആക്കാന്‍ കഴിയും.

                           പക്ഷെ, സമുദായത്തിനു വേണ്ടി എന്ന് പറഞ്ഞു നിലനില്‍ക്കുന്ന KCCNA  യുടെ നിലപാട് എന്താ മുകളില്‍ പറഞ്ഞവരോടൊപ്പം ആണോ?KCCNA  ക്ക് ഈ സമുദായത്തോട് യാതൊരു പ്രതിബധതയും ഇല്ലേ ?നിങ്ങള്‍ ഒന്ന് മനസ്സില്‍ ആക്കുക.തുണ്ടത്തില്‍ കുടുംബവും ക്നാനായക്കാരാണ് കാലാകാലങ്ങളില്‍ ഉണ്ടാകുന്ന കണ്വന്ഷന്‍  നടത്തുന്ന ഒരു സംഘടന ആണോ ഷീന്സിന്റെ  നേത്രത്വത്തില്‍ ഉള്ളത്?അങ്ങിനെ ആണ് എങ്കില്‍ കഴിഞ്ഞ 25 വര്ഷം ഉണ്ടായ KCCNA  യും ഷീന്സിന്റെ  നേത്രത്വത്തില്‍ ഉള്ള KCCNA  യും തമ്മില്‍ ഞങ്ങള്‍ ഒരു വിത്യാസവും കാണുന്നില്ല.കണ്ണ് തുറന്നു കാണുക ഒരു സമുദായത്തിന്റെ പ്രതിഷേധ പ്രകടനം.

http://chicagokna.blogspot.com/2012/10/kalyana-kuri-extortion-by-syro-malabar.html#comment-form

ഈ അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ എതിച്ചവര്‍  ആരാണ്
മാര്‍ അന്ഗാടിയാതിനു അയച്ച വക്കീല്‍ നോടീസിന്റെ പൂര്‍ണ രൂപം


The Law Offices of J. MathewrPLLC
5100 Westheimer Road
Suite 200, Houston, TX 7 7 056
September 24,2012
Phone: (281) 2414722
E-mail : jmathew@imalhewlar+dm.com

Mar Jacob Angadiath
St. Thomas Syro-Malabar Catholic Diocese of Chicago
3725. Prairie Avenue
Elmhurst, Illinois 60126

Fr. Jose Mathew Illikunnumpurath
2430 Bradford Drive
Missouri City, TX 77489

Dear Bishop Angadiath and Father Illikunnumpurath:
My name is Joseph Mathew. I am the son of Mathew Joseph Paramel (Mathachan), and the
grandson of late P.M. Joseph (Calcutta Joseph). As a proud member of the Knanaya Catholic
Community,I have always held the Church and the Clergy in the highest regard. Also, I am sure
you are aware of my family's unquestionable loyalty and contributionto the Church andthe
clergy, beginning with my grandfather who helped Mother Teresa start her first school for poor
children in our home in Calcutta, and continuing with my father. Having been mised in a farnily
where the Church and its clergy are held in the highest regard and reverence, it is with deep
sadness and exfteme disappointrnent that I write this letter.
My law firm was approached by Joemon James (Thundathil) who requested our help regarding a
problem with his wedding, which is to be held at St. Teresa's Church in Houston on Saturday,
October 6,2012.As he described his situation, f was not only saddened, but also shocked by his
story.
Joemon and his fianc6, Jainy's, story is one which should be full of happiness. Instead, it has
become one of frustration and sorow.
It began when Joemon requested a letter from Father lllikunnumparth. This letter was required
for Joemon to get married at the St. Theresa's church. In order to receive this letter, though,
Father Illikunnumparth demanded the outrageous sum of $3,000. When Joemon questioned the
demand for the $3,000, he was told that such 'voluntary donations' were required of all couples
seeking such a letter, and that this money would go toward the new building construction fund.
When Joemon brought this incident to the attention of Father Illikunnumparth's superiors,
Joemon was told by Bishop Angadiath and also by Fr. Illikunnumparth that they would give him
the letter and that he could proceed with the wedding preparations.
After many months and multiple attempts to get in touch with both Bishop Angadiath and Fr.
Illikunnumparth, Joemon and Jainy still have not received the letter they were promised months
ago. Prepantions forthe wedding, which is less than two weeks away,have aLlbeen finalized.
However because Fr. Illikunnumpantr has refused to provide the letter, the wedding cannot take
place.
As such, I am proud to represent Joemon and Jainy in this legal matter. The pre-suit notice
which is attached to this letter outlines the legal recourse we are pursuing. We expect to receive
the lefter that was promised to Joemon and Jany by 5PM on Thursday, Septernber 27, 2012. If
the letter is not received by this time, my frm will have no other option but to proceed with a
lawsuit against you.
Sincerely,
Joseph Mathew
Managing Attorney
The Law Offices of J. Mathew. PLLC.
The Law Offices of J. M ath€wrPLLC
5100 WestheimerRoad Phone:Q81)241-9722
Suite 200, Houston, TX77056 E-mail : jmathew@imatlewlawfim.com
September 24,2012

Mar Jacob Angadiath
St. Thomas Syro-Malabar Catholic Diocese of Chicago
372 S. Prairie Avenue
Elmhurst, Illinois 60126

Fr. Jose Mathew Illikunnumpurath
2430 Bradford Drive
Missouri City, TX 77489
RE: Joemon James Thundathil
Dear Bishop Angadiath and Fr. Illikunnumpurath:

I represent Mr. Joemon James Thundathil, who has retained me to assert the following claims
against you:
l. Promissory Estoppel
2. Common Law Fraud
3. Civil Conspiracy
4. Extortion
5. Breach of Fiduciary Duty
6. Intentional Infliction of Emotional Distress.
This letter is notice of my client's claim and attempt to resolve this matter without litigation.
My client wishes to resolve this matter without filing suit. Therefore, we request that you provide
us the letter that was promised to my client by 5PM on Thursday, Septembet 27, 2012. If this
letter is not received by 5 PM, suit will be filed against you" and my client will seek recovery of
reasonable attorney fees as allowed by Texas Civil Practice & Remedies Code section 38.001 et
seq. I look forward to hearing from you soon.
Sincerely,
Joseph Mathew
Managing Attorney
The Law Offrces of J. Matheq PLLC.


ചിക്കാഗോ കനാ 
എന്നെന്നും ക്നാനായക്കാരോടൊ പ്പം.

Friday, October 26, 2012

തുണ്ടത്തില്‍ കുടുംബത്തിനു വന്‍ പിന്തുണ

അമേരിക്കയിലെ ക്നാനായ മിഷന്‍ എന്ന വ്യവസായം ആര്‍ത്തിയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചു മേയുവാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായിരിക്കുന്ന സ്വാഭാവിക മാനുഷിക പ്രതികരണം ഹൂസ്ടനിലെ തുണ്ടത്തില്‍ കുടുംബത്തില്‍ കൂടി ഉണ്ടായിരിക്കുന്നു.പണത്തോടുള്ള അത്യാര്തിയുടെ മാനുഷിക രൂപം ആയ VG ഇന്ന് സഭയെയും , ക്നാനായ സമുദായത്തെയും സംസ്കാര ശൂന്യം ആയ ഒരു ജനതതിയുടെ പ്രതിരൂപം ആക്കാന്‍ ശ്രമിക്കുന്നു.ഒന്ന് മനസ്സില്‍ ആക്കുക, ഇവിടെ നിലവില്‍ ഉള്ള നിയമവും, സഭയുടെ നിയമവും, മാനുഷിക പരിഗണനയും, എല്ലാം കാറ്റില്‍ പറത്തി എത്രകാലം പോകുവാന്‍ കഴിയും.
ജനങ്ങള്‍ക്കാവസ്യമില്ലാത്ത ഒന്നും ജനങളുടെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിക്കരുത്, അതുപോലെ ചിക്കാഗോ പള്ളിയിലെ പണം മറ്റു സിറ്റി കളില്‍ നിക്ഷേപിച്ചു അതിന്റെ ലാഭ വിഹിതവും, മുടക്ക് മുതലും ദിവസും ചോടിച്ചുകൊണ്ടിരുന്നാല്‍ അത് മേടിച്ചവര്‍ക്ക് തിരിച്ചു കൊടുക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കേണ്ടി വരും.അതുകൊണ്ട് മേടിക്കുന്നവ്രും കൊടുക്കുന്നവരും ഒരുപോലെ തെറ്റു കാരാണ്.പക്ഷെ എന്തിനാണ് ഞങ്ങളുടെ, ക്നാനായക്കാരുടെ പേര് ഇതിനൊക്കെ ഉപയോഗിക്കുന്നത്.ബഹു കോട്ടയം പിതാവിന് ഇതില്‍ ഒന്നും പറയാനില്ലേ....?അമേരിക്കയിലെ ക്നാനായക്കാരെ മുഴുവന്‍ മുതോലം വഴി അന്ഗാടിയാതിനു തീര്‍ എഴുതി കൊടുത്തപ്പോള്‍ ഇതൊന്നും ഒര്തില്ലായിരിക്കും.ഇനി എങ്കിലും കണ്ണ് തുറക്കുക.


"കണ്ണ് തുറക്കാത്ത ദൈവങ്ങളെ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളെ ..........."

തുണ്ടത്തില്‍ കുടുംബത്തിന്റെ ഒരു പ്രതികരണം ഞങ്ങള്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ അതിനു കിട്ടിയിരിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക.

താഴെ ക്ലിക്ക് ചെയുക 
http://chicagokna.blogspot.com/2012/10/kalyana-kuri-extortion-by-syro-malabar.html#comment-form

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.

Wednesday, October 17, 2012

Mistake #11: Lack of respect

തെറ്റുകളുടെ ഒരു വലിയ നിര ഇതാ നിവര്‍ത്തി വരുന്നു.അന്ന് ഇന്ന് ജീവിച്ചിരിക്കുന്ന പ്രീയ VG  ഈ തലമുറയോടും, വരും തലമുരകലോടും മറുപടി പറയാന്‍ ബാധ്യ്സ്തന്‍ ആണ് താങ്കള്‍ .തെരെഞ്ഞെടുക്ക ഫാരവാഹികള്‍ ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കാന്‍ ഉള്ള ആ കുടില ഹ്രദയം ആണ്  പ്രവര്‍ത്തനങ്ങള്‍ ഇത്തരം ദുഷ്കരുനം ആക്കി തീര്‍ക്കാന്‍ കാരണം.സമുദായത്തോട് യാതൊരു അക്കൌന്റബിലിടി യും  സംരക്ഷണ മനോഭാവവും ഇല്ലാതെ ദീര്‍ഘ വീക്ഷണം ഇല്ലാതെ എടുത്തു ചാടി സ്വന്തം താല്പര്യത്തിനു വേണ്ടി ഒരു രൂപതയെ ബന്ധി ആക്കി നടത്തിയ VG  യുടെ പോരോട്ടു നാടകത്തിന്റെ സന്തതി ആണ് അമേരിക്കയിലെ ക്നാനായ മിഷന്‍ KCCNA  അക്കമിട്ടു നിരത്തിയ തെറ്റുകളില്‍ ഒന്ന് കൂടി പുറത്തു വിടുന്നു.ഇതൊക്കെ ബഹു.vG  യുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഒരക്ഷരം ഉരിയാടാതെ ഇപ്പോള്‍ കുറെ സംസ്കാര ശൂന്യരെ കയറൂരി വിട്ടു അവരെ സഭയുടെ സംരക്ഷകര്‍ എന്ന ലേബല്‍  കൊടുത്താല്‍ അവരുടെ ഒക്കെ ജാതകം ഞങ്ങള്‍ക്ക് പുറത്തേക്കു വിടേണ്ടി വരും 

Mistake #11: Lack of respect given to the elected body of the community, KCCNA, by not responding to its request for the outcome of the September 16th meeting – lack of accountability and care. Decision to establish Knanaya mission at any cost without any delay raised concerns about the loyalty of some of the spiritual Directors to the community.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം 

Tuesday, October 16, 2012

ചിക്കാഗോ കനാ വാര്‍ഷിക അവലോകനം



ചിക്കാഗോ കനാ എന്ന ബ്ലോഗ്‌ കഴിഞ്ഞ വര്ഷം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ചിക്കാഗോയിലും, അമേരിക്കയിലും, അതുപോലെ തന്നെ ആഗോള ക്നാനായ സമുദായത്തിലും ഉണ്ടായിട്ടുള്ള ചലനങ്ങള്‍ ഞങ്ങള്‍ അവലോകനം ചെയുക ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.

എന്റെ ജന്മത്തിന് ഉത്തരവാദി എന്റെ പിതാവ് ആണ് എന്ന് ആരും നാട്ടില്‍ പറഞ്ഞു നടക്കാറില്ല.എന്റെ പിതാവിന്റെ രൂപത്തിലും സാടര്ശ്യതിലും ഉള്ള എനിക്ക് അതിന്റെ ആവശ്യം ഇല്ല.പക്ഷെ ഇവിടെ ചിലര്‍ പറഞ്ഞു നടക്കുന്നത് ഉ" തങ്ങളുടെ ജന്മത്തിന്റെ " ഉത്തരവാദിത്വം അയല്‍വക്കത്തെ വെളുത്ത ചേട്ടന്‍ ആണ് എന്നാണു.നാട്ടില്‍ സാമാന്യം തടിമിടുക്കും, ആഡയ ത്വവും  ഉള്ള ആളുകളെ കാണുമ്പോള്‍ അത് ആണ് എന്റെ അപ്പന്‍ എന്ന് പറയുന്ന സംസ്കാരം സാംസ്കാരിക, പാരമ്പര്യ ജീര്‍ണതയുടെ പര്യായം ആണ്.കൂടുതല്‍ ഒന്നും ചികയണ്ട, നോര്തമെരിക്കാന്‍ ക്നായുടെ ജന്മം എങ്ങിനെ നടന്നു എന്ന് അവര്‍ തന്നെ തലക്കെട്ടായി കൊടുത്തിട്ടുണ്ട്‌.ഒന്ന് പറയട്ടെ, ഞങ്ങള്‍ക്കാര്‍ക്കും ഇങ്ങനെ ഉള്ള ഒരൂ വിരൂപ സന്തതി ഉണ്ടാകില്ല.കാരണം നോര്തമെര്‍ക്കന്റെ മൂക്കും, തലമുടിയും, കണ്ണും, കാലും, മുഖവും ചെവിയും ഒക്കെ വിവിധ വ്യക്തികളുടെ സമാന ഭാഗങ്ങളുമായി സാടര്ശ്യം ഉള്ളതാണ്.ഇതില്‍ കൂടുതല്‍ ആയി ഒന്നും പറയാനില്ല.

 KCCNA  കണ്വന്ഷന്‍ ഇതു വിധേനയും തകര്‍ക്കാനായി ഒരു പുരോഹിതന്റെ നേത്രത്വത്തില്‍ ഉപജാപക പ്രവര്‍ത്തനങ്ങള്‍ നടന്നു അതിന്റെ ഉച്ച സ്ഥായിയില്‍ ആയപ്പോള്‍ ആണ് അമേരിക്കയിലെ ക്നാനായക്കാരുടെ എകീകരനതിനായി ചിക്കാഗോ കനാ ജന്മം എടുത്തത്‌...വ്യക്തമായി പറഞ്ഞാല്‍ KCCNA കണ്വന്ഷന്‍ വിജയിപ്പിക്കുക എന്നാ ഒരു ദൌത്യം ഞങ്ങള്‍ സ്വയം എത്റെടുക്കുക് ആയിരുന്നു.അതിനിടയില്‍ സമുദായത്തിലെ പല പച്ച ആയ സത്യങ്ങളും ആഗോള ക്നാനായക്കാരുടെ മുന്നില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.പ്രത്യേകിച്ച് ജീര്‍ണിച്ച ഒരു വിഭാഗത്തെ സമുദായത്തിന്റെ മുകളില്‍ കെട്ടി വെക്കാന്‍ ചിക്കാഗോയില്‍ ശ്രമിക്കുന്ന ഒരു പുരോഹിതന്റെ " മാന്യം " അല്ലാത്ത പ്രവര്‍ത്തികളും.

ഈ ബ്ലോഗ്‌ പ്രവര്‍ത്തനം മരവിപ്പ്ക്കാന്‍ നടന്ന ശ്രമങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്.ഒരു പ്രാവശ്യം ഇത് ഹാക്ക് ചെയ്യപ്പെടുക തന്നെ ചെയ്തു.അല്താരകളില്‍ ദൈവ വചനം ഒഴുകെണ്ടിടത് നിന്ന് തുടര്‍ച്ച ആയി ബ്ലോഗു വിശേഷങ്ങള്‍ വരുവാന്‍ തുടങ്ങി.പിന്നീട് ബ്ലോഗിനെ നേരിടാന്‍ ബ്ലോഗു തന്നെ കൊണ്ടുവന്നു.വെഞ്ചിരിച്ചതും വെഞ്ചിരിക്കാത്തതും ആയ ബ്ലോഗുകള്‍... അവസാനം ബ്ലോഗു നിര്‍ത്താന്‍ ആഹ്വാനം നല്‍കാനായി ഒരു മേത്രാപോലീതായെ കേരളത്തില്‍ നിന്നും വിമാനത്തില്‍ കൊണ്ടുവന്നു.

ഞങ്ങളുടെ ലക്‌ഷ്യം വിജയകരമായ ഒരു KCCNA  കണ്വന്ഷന്‍ ആയിരുന്നു.അതിന്റെ ലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ചും, ചിലപ്പോളൊക്കെ നിശബ്ദം ആയും, പ്രതികരിച്ചും പ്രതികരിക്കാതെയും ഒക്കെ നിലകൊണ്ടു.വ്യക്തമായ ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തിച്ച ഞങ്ങള്‍ക്ക് ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിഞ്ഞു.50000 ഡോളര്‍ നഷ്ടത്തില്‍ നിന്ന ഒരു കണ്വന്ഷനെ ലാഭത്തില്‍ ആക്കുവാന്‍ ഞങ്ങളുടേതായ എളിയ സംഭാവന ചാരിതാര്‍ത്യത്തോടെ സ്മരിക്കുന്നു.KCCNA  കണ്വന്ഷന്‍ കഴിഞ്ഞതോടെ ഞങ്ങളുടെ റോള്  കഴിഞ്ഞു എന്ന് പ്രതീക്ഷിച്ചു എങ്കിലും ഒരു സമുദായം ഞങ്ങളില്‍ ഏല്പിച്ചിരിക്കുന്ന വിശ്വാസവും , പ്രതീക്ഷയും നിഷ്കരുണം തള്ളി കളയാന്‍ ഞങ്ങള്‍ കോട്ടയം പിതാവോന്നും അല്ല.അതുകൊണ്ട് എളിയ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന് വേണ്ടി മുന്നോട്ടു കൊണ്ടുപോകുന്നു.

അതോടൊപ്പം ചിക്കാഗോയിലെ കമ്പ്യൂടര്‍ സാക്ഷരത വര്‍ധിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത സംഭാവന നല്‍കാന്‍ ഞങ്ങക്ക് കഴിഞ്ഞു എന്ന് ചാരിതാര്ത്യത്തോടെ സ്മരിക്കുന്നു.വല്ലപ്പഴും വരുന്ന അപ്നാ ദേശ് , പിന്നെ മലയാളം പത്രം , ഇതയാപ്പുരം ഒരു ലോകത്തേക്ക് ഒരൂ വലിയ വിഭാഗത്തെ കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.പള്ളികളിലെ അല്താരകളില്‍ നിന്ന് നല്‍കിയ ബ്ലോഗു സന്ദേശങ്ങള്‍ ആണ് ആളുകളെ കൂടുതല്‍ ബ്ലോഗുകളിലേക്ക് അടുപ്പിച്ചത്.അച്ചന്മാര്‍ പറയുന്നു, വായിക്കരുത്, അല്മായര്‍ വീട്ടില്‍ പോയി വായിക്കുന്നു.അറിയാനുള്ള ആഗ്രഹം ആളുകളില്‍ ശ്രഷ്ടിചെടുത്ത ബഹു.അച്ചന്മാര്‍ക്ക് നന്ദി.ജോലിയും വീടും മാത്രം ആയി കഴിഞ്ഞിരുന്ന നമ്മുടെ നേഴ്സ് സഹോദരിമാര്‍ ജോലിക്കിടയില്‍ കിട്ടുന്ന സമയം ഇപ്പോള്‍  അല്പമൊക്കെ ബ്ലോഗിന് കൂടി ചിലവാക്കുന്നുണ്ട് എന്നറിയുന്നതില്‍ ഞങ്ങള്‍ക്ക് ക്രതാര്തത ഉണ്ട്.അച്ചന്മാര്‍ പറയുന്ന, അതിനപ്പുറം ഉള്ള ആയ ഒരു ലോകത്തേക്ക് നമ്മുടെ സഹോദരിമാര്‍ എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നത് വരാനിരിക്കുന്ന ഒരു വലിയ മാറ്റത്തിന്റെ, ഒരു വിപ്ലവത്തിന്റെ  തുടക്കം ആണ്.അതുപോലെ അല്താരകളില്‍ നിന്ന് എന്തും പറയാന്‍ ധാര്‍ഷ്ട്യം ഉണ്ടായിരുന്ന ചിലരൊക്കെ വളരെ സംയമനത്തോടെ ആണ് ഇപ്പോള്‍ സംസാരിക്കുന്നത്.എന്തൊരു പക്വത, ഇതൊക്കെ വളരെ നേരത്തെ ആകാമായിരുന്നല്ലോ........

 ചിലരൊക്കെ  നടത്തുന്ന ഈ പോരോട്ടു നാടകത്തിനു ഒരു ശുഭ പര്യാവസാനം  അല്ല ഉണ്ടാകാന്‍ പോകുന്നത്.കാരണം ഞങ്ങളുടെ കയില്‍ ഇതിനിടയില്‍ വന്നു ചേര്‍ന്നിരിക്കുന്ന തെളിവുകളും, സത്യങ്ങളും പുറത്തേക്കു വിട്ടാല്‍ അതില്‍ നിന്നും ഉണ്ടാകുന്ന തീക്ഷ്ണ താപം ചിക്കാഗൊക്കൂ സഹിക്കാനാവുന്നതില്‍ കൂടുതല്‍ ആണ്.അതിനെല്ലാം ഒരാള്‍ മാത്രം ആയിരിക്കും ഉത്തരവാദി.ഒരുമിച്ചു നില്‍ക്കുന്ന ഒരു സമുദായത്തെ വേട്ട പട്ടികളെപ്പോലെ തമ്മില്‍ കടിപ്പിച്ചു അതില്‍ നിന്നും വീഴുന്ന ചോരത്തുള്ളികള്‍ നക്കി കുടിക്കുന്നവര ആരായാലും കാലം നിങ്ങള്ക്ക് മാപ്പ് തരില്ല.ഈ തലമുറയും വരും തലമുറകളും നിങ്ങളെ ശപിക്കും.വിദ്വേഷത്തിന്റെ വിഷ വിത്തുകള്‍ പാകുന്നവര്‍ സൂക്ഷിക്കുക, വരാന്‍ പോകുന്ന പേമാരിയും, കൊടുങ്കാറ്റി നെയും  നേരിടാന്‍ തയാറായി കൊള്ളുക.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വായനക്കരുണ്ട്ടായ  ലേഖനഗലും അതിന്റെ വായനക്കാരുടെ എണ്ണവും  താഴെ കൊടുക്കുന്നു.
അതുപോലെ രാജ്യം തിരിച്ചുള്ള വായനക്കാരുടെ എണ്ണ വും




United States     135699
Saudi Arabia    7822
India                      5844
United Kingdom  4767
Canada                  4081
Australia            1490
United Arab Emirates  895
Switzerland      525
Russia             478
Kuwait          385




വാല്‍ കഷണം 

ചിക്കാഗോയില്‍ നിന്നും ഒരു മാന്യ ദേഹം കഴിഞ്ഞ ആഴ്ച കേരളത്തില്‍ ചെന്ന് പോലീസ് പരാതി നല്‍കി ചിക്കാഗോ കനാ പൂട്ടിക്കാന്‍ ഒരു വിഫല  ശ്രമം നടത്തി എന്ന ലജ്ജാകരമായ ഒരു സത്യം നിങ്ങളെ അറിയിക്കട്ടെ.കേരളാ പോലീസിന്റെ സൈബര്‍ സെല്ലില്‍ നിന്നും ഞങ്ങള്‍ക്ക് വന്ന  വെരിഫിക്കേഷന്‍ ക്ലാരിഫിക്കേഷന്‍  വ്യക്തമായി  നല്‍കുകയും അതില്‍ അവര്‍ പരിപൂര്‍ണ ത്രപ്തി അറിയിക്കുകയും ചെയ്തു .ബ്ലോഗു നിര്‍ത്തിക്കാന്‍ കേരളത്തിലേക്ക് വിമാനം കയറുന്നവര്‍ ഒന്നോര്‍ക്കുക, ഇനി എല്ലാ ആഴ്ചകളിലും നിങ്ങള്ക്ക് കേരളത്തിലേക്ക് പോകേണ്ടതായി വരും.


Wednesday, October 10, 2012

ദൈവത്തെ കുറ്റം വിധിക്കുന്ന തിരുമേനിമാര്‍

പ്രവചനങ്ങള്‍ വീണ്ടും പൂര്‍ത്തീകരിക്കപ്പെടുന്നു. കയ്യേപ്പാസ്സിന്റെ ( മൂലക്കാടന്റെ ) കരങ്ങളിലൂടെ ജേരുസ്സലേം ദേവാലയം ( കോട്ടയം തിരുഹൃദയ ദേവാലയം - ക്നാനായ അരമന പള്ളി ) തകര്‍ക്കപ്പെടുന്ന ദിനം അടുത്തെത്തിയിരിക്കുന്നു. കയ്യേപ്പാസ്സിന്റെ കിങ്കരന്മാരുടെ കരങ്ങളില്‍  ക്നാനായ സമുധായാതെ എല്‍പ്പിച്ചു  കൊടുക്കാന്‍ ഒറ്റുകാരന്‍ യൂദാസ്സ് ( മുത്തോലം ) ഇതാ തന്‍റെ കടമകള്‍ നോര്‍ത്ത് അമേരിക്കയില്‍ പൂര്‍ത്തീകരിച്ച് റെഡി ആയി നില്‍ക്കുന്നു. കഷ്ടപ്പാടിലൂടെയും സഹനങ്ങളിലൂടെയും കെട്ടിപ്പടുത്ത നമ്മുടെ നാല്‍പ്പത് വര്‍ഷത്തിലതികമായ കൂട്ടായ്മ തകര്‍ത്ത് തരിപ്പണമാക്കാന്‍ ഉപ്പും ചോറും കൊടുത്തു വളര്‍ത്തിയ നമ്മുടെ മാതാപിതാക്കളില്‍ തന്നെ ജന്മം കൊണ്ട്, വളര്‍ത്തിയ ചില ക്നാനായ വൈദീകര്‍ ഇനിയും അരയും തലയും മുറുക്കി രംഗത്ത് നില്‍ക്കുന്നു.
ഒറ്റുകാരന്‍ മുത്തോലം 




റ്റാമ്പായില്‍ നിന്ന് കിട്ടുന്ന പത്രോസ്സച്ചന്‍റെ  വാര്‍ത്ത ഒട്ടും ആശ്വാസ്സകരമല്ല. ക്നാനായ പള്ളികള്‍ എന്ന് പറഞ്ഞ് ക്നാനായക്കാരുടെ നാശത്തിനായി മുത്തോലത്തിന്റെ ആജ്ഞാനുവര്തിയായി പ്രവര്‍ത്തിക്കുമ്പോള്‍ കാനോന്‍ നിയമവും സഭയുടെ പേരും പറഞ്ഞ് പള്ളികളിലൂടെ ക്നാനായ തനിമയെയും പാരമ്പര്യത്തെയും നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന യൂദാസ്സുകളോട് ( ചില പുരോഹിതരോട് ) ഞങ്ങള്‍ക്ക് പറയാനുള്ളത് വന്ന വഴിയെ തിരിച്ചുപോകാന്‍ തയ്യാറെടുക്കുക എന്നാണ്. നാല്‍പ്പത് വര്‍ഷത്തിലതികമായ  കൂട്ടായ്മയിലൂടെ ക്നാനായ മക്കള്‍  ഉണ്ടാക്കിയെടുത്ത ഇന്നത്തെ സകലതിന്റെയും  തലപ്പത്ത് കയറി കൊഞ്ഞനം കുത്തുമ്പോള്‍ ആട്ടിന്‍ തോലണിഞ്ഞ  (ചില ലോഹയിട്ട  ) ..............ളോട്  ഞങ്ങള്‍ പറയുന്നു, ഞങ്ങളെയും  ക്നാനായ സമുധായത്തെയും കൊള്ളയടിക്കാന്‍ വന്ന നിങ്ങള്‍ ഉടന്‍ തന്നെ രാജ്യം വിട്ട് പോകുക. ഞങ്ങളുടെ കൂട്ടായ്മയിലെ കൊച്ചുകൊച്ചു പടലപ്പിണക്കങ്ങള്‍ മുതലാക്കി ഞങ്ങളുടെ കൂട്ടായ്മയെ തകര്‍ത്ത് , കുടുമ്പങ്ങളില്‍ വിഷവിത്തുക്കള്‍ പാകി വെട്ടിമുറിച്ച് ഭിന്നിപ്പിച്ചു ഭരിച്ച് മൂലക്കാടന് വേണ്ടി നടത്തുന്ന  ഈ സമുദായ ദ്രോഹം നിര്‍ത്തലാക്കി സമുദായത്തോട് കൂറ് കാട്ടുകയോ അല്ലങ്കില്‍  മൂലക്കാടന്‍ എന്ന ലെഗിയോണ്‍  പിശാചിന്‍റെ ( രണ്ടായിരം പിശാചുക്കളുടെ കൂട്ടം ) കൂട്ടത്തില്‍ കൂടി പന്നികളില്‍ ആവസ്സിച്ച് കടലില്‍ ചാടി നശിക്കുകയോ ചെയ്യുക.

വാല്‍ക്കഷണം 

കാനോന്‍ നിയമത്തിനും കത്തോലിക്കാ സഭയുടെ പ്രഭോതനങ്ങള്‍ക്കും   എതിരാണന്നു  പറഞ്ഞ് സഭയില്‍ ക്നാനായ തനിമ നിലനിര്‍ത്താന്‍ സഭയോട് വിദേയരായ തങ്ങള്‍ക്ക് സാധിക്കില്ലായെന്ന് പറയുന്ന മൂലക്കാട്ട് തിരുമേനിയോടും   കുല്‍സിത വദീകരോടും  ഞങ്ങള്‍ക്ക് ചോതിക്കാനുള്ളത്, നിങ്ങള്‍ ശരിയാകുമ്പോള്‍  ദൈവം കുറ്റക്കാരനായി മാറുകയല്ലേ. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ  ചിട്ടയായ ഒരുക്കത്തിലൂടെ ആദ്യപിതാവായ അബ്രാഹത്തിന്റെ  സന്തതികളെ തന്‍റെ രക്ഷാകര പദ്ധതിക്ക് വേണ്ടി  ഒരുക്കിയപ്പോള്‍ തെറ്റ് പറ്റിയത് ദൈവതിനാണോ ? എന്തിനുവേണ്ടിയാണ്  പന്ത്രണ്ട് യഹൂദന്മാരെ തന്‍റെ വേലക്കായി ഈശോ തിരഞ്ഞെടുത്തത് ? പന്ത്രണ്ടാമന്‍ ഒറ്റുകാരനായപ്പോള്‍ പകരക്കാരനായി  യഹൂദനായ മത്തിയാസ്സ് സ്ലീഹായെ കൂടെകൂട്ടിയത് ? ഡമാസ്കസ്സിലേക്ക് ക്രിസ്ത്യാനികളെ പീഡിപ്പിച്ച്  കൊന്നൊടുക്കാന്‍ പോയ യഹൂദ  പണ്ടിതന്‍കൂടിയായ സാവൂളിനെ എന്തിനാണ് ഈശോ തിരഞ്ഞെടുത്തത് ?

നാലാം നൂറ്റാണ്ടിന്‍റെ പൂര്‍തീകരണത്തിന് മുന്‍പ് സഭയുടെ അടിത്തറയും പ്രബോധനങ്ങളും  പൂര്‍തീകരിച്ചപ്പോള്‍ എന്തുകൊണ്ട് ഒരിടത്തും യഹൂദനെ തൊട്ടില്ല. എന്തിന് പരസ്സ്യജീവിതകാലത്ത് നിങ്ങളുടെ മുന്ഗാമികളായ  അന്നത്തെ പുരോഹിത വര്‍ഗത്തെ മാത്രം അവരുടെ പ്രവര്‍ത്തികള്‍ മൂലം  ഈശോ വിമര്‍ശിച്ചിട്ട് ഈ സമുദായത്തെ നശിപ്പിക്കുന്ന ഒന്നും പറയാതിരുന്നത് ? എന്തുകൊണ്ടാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ്സിലൂടെ  കൊച്ചുകൊച്ചു സഭകളുടെ കൂട്ടായ്മയിലൂടെ ഏകവും സ്ലൈഹീകവും  സാര്‍വര്‍ത്തീകവുമായ കത്തോലിക്കാ സഭയുടെ വിപ്ലവാല്‍കമകമായ  തീരുമാനം പുറത്തിറങ്ങിയത്. അന്ധനും മൂകനുമല്ലങ്കില്‍ റവ. ഫാ. ഡോക്ടര്‍ സെബാസ്റ്റ്യന്‍ വാണിയംപുരയിടത്തിലിന്റെ വാക്കുകള്‍ കേള്‍ക്കുക, പുതിയ റീത്തുകള്‍/സൂയി ജൂറി  കിട്ടാല്‍ സഭ നിശ്ചയിച്ച മാര്‍ഗരേഘകള്‍  എന്തൊക്കെയെന്ന്.

കാനോന്‍ നിയമത്തിനും കത്തോലിക്കാ സഭയുടെ പ്രഭോതനങ്ങള്‍ക്കും   എതിരാണങ്കില്‍ എങ്ങിനെയാണ് ക്നാനയക്കാര്‍ക്ക് ഒരു കത്തോലിക്കനായി, ക്രിസ്ത്യാനിയായി  തുടരാന്‍ കഴിയുക. സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി ക്നാനായക്കാരെ ഉപയോഗിക്കുകയും  അതുകഴിയുമ്പോള്‍ ക്നാനായക്കാരെ വേണ്ടന്ന് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നിര്‍ത്തി നമ്മുടെ കാര്‍ന്നവന്മാര്‍  കാട്ടിത്തന്ന നന്മയുടെ പാത സ്വീകരിക്കാന്‍ തയ്യാറാവുക. അല്ലങ്കില്‍ ഇനി മേലില്‍ ക്നാനായ സമുധായത്തെ ദുരുപയോഗിക്കാന്‍ ആല്‍മാഭിമാനമുള്ള ഒരു ക്നാനായക്കാരും  അനുവതിക്കില്ല.

Tuesday, October 9, 2012

Mistake #10: ഒരു വഞ്ചകന്‍റെ കുമ്പസ്സാരം

Mistake #10: The decision to ignore KCCNA and member associations in the crucial decision making process. The decision to proceed with the Reconstituted Knanaya Missions, against the advice of KCCNA Exe Committee, proved to be a fatal mistake.



മുത്തുവിന്റെ നേട്ടം - പ്രാഞ്ചികളുടെ നേട്ടം !!!

ആട്ടിന്‍ (ലോഹയിട്ട ) തോലണിഞ്ഞ ചെന്നായയെന്ന  വിശേഷണം എന്തുകൊണ്ടും  നമ്മുടെ മുത്തോലത്ത് കത്തനാര്‍ക്ക് അന്വര്‍ത്ഥമാണ്. പ്രമാണങ്ങളെയും കീഴ്വഴക്കങ്ങളെയും  കാറ്റില്‍ പറത്തി നമ്മുടെ പൂരവീകരെ  കൊഞ്ഞനം കുത്തികാണിക്കുന്ന ഈ ഇമെയില്‍/ബ്ലോഗ്‌ പാതിരിക്ക്  വീണ്ട് വിചാരമോ ?  കഴിഞ്ഞ ഞായറാഴ്ചയിലെ പള്ളി പ്രസംഗത്തില്‍ ഇനി മേലില്‍ പള്ളിയിലെ സ്ഥാനങ്ങള്‍ അലങ്കരിക്കാനുള്ള യോഗ്യത  പണമല്ല മറിച്ച് പള്ളിയുമായുള്ള സഭാപരമായ പരിപൂര്‍ണ്ണമായ സഹകരണം ആണ് എന്ന്  അസന്നിഗ്തമായി പ്രഗ്യാപിച്ചിരിക്കുന്നു.

നാണമില്ലേ മുത്തോലത്ത് അച്ഛാ താങ്കള്‍ക്ക് ആല്‍മാര്‍ത്തതാ ഉണ്ടങ്കില്‍ താങ്കളുടെ മുന്‍പില്‍ എന്നും മുട്ടുകുത്തി പ്രാര്‍ത്തിക്കുന്ന രണ്ടും മൂന്നും ജോലി ചെയിത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശുകൊണ്ട് കുടുമ്പവും പള്ളികളും സംരെക്ഷിക്കുന്ന സ്ത്രീജനങ്ങളോട്  ആദ്യമേ തന്നെ മാപ്പ് പറയുക. ഈ പാവങ്ങളെ  കുരുതി കൊടുക്കുന്ന കള്ള രാക്ഷസ്സുകളോടൊപ്പമുള്ള അച്ചന്റെ സഹവാസം നിര്‍ത്തുക. അസന്മാര്‍ഗികളും പത്തുകല്‍പനകളുടെയും  ലങ്കകരുമായ പ്രാഞ്ചികളുമായുള്ള അങ്ങയുടെ സഹവാസം നിര്‍ത്തലാക്കുക.


അച്ഛന് തെറ്റുകള്‍ തിരുത്തി സഭയുടെ നിയമമനുസ്സരിച്ച്‌ പള്ളി നടത്താന്‍ തയ്യാറായാല്‍ യഥാര്‍ത്ഥ വിശ്വാസികളുടെ പ്രാര്‍ഥനാ ശക്തിയില്‍ വരാന്‍ പോകുന്ന  അത്ഭുത മാറ്റങ്ങള്‍ കാണാന്‍ കഴിയും. കണ്ണുതുറന്ന് കാണാന്‍ കഴിയുന്ന നമ്മുടെ സ്ത്രീ ജനങ്ങള്‍ക്ക്‌  കാര്യങ്ങള്‍ ഇപ്പോള്‍ നന്നായി അവരുടെ ഭാര്‍താക്കന്മാരെപ്പറ്റി മനസ്സിലായി തുടങ്ങി. സ്വന്തം ഭാര്യമാര്‍ പോലും പരമപുച്ഛത്തോടെ മാത്രം കാണുന്ന അച്ഛന്റെ ചുറ്റും സഹവസ്സിക്കുന്ന  ഈ നീചന്മാരായ പ്രാഞ്ചിപടയെ അകറ്റി നിര്‍ത്താത്ത കാലത്തോളം ഇനി എന്തുമാത്രം അങ്ങ് അപഹാസ്സ്യനായി തീരുമെന്ന് ഒരുവേള ചിന്തിച്ചു നോക്കുക. ഇനി അങ്ങേയ്ക്ക് വേണമെങ്കില്‍ ജനങ്ങള്‍ വെറുക്കുന്ന ആള്‍ക്കാര്‍ ആരൊക്കെയെന്ന്  പറഞ്ഞുതരാം. ഈ ഗണത്തില്‍ പെടുന്നവര്‍ ആരൊക്കെയാണ്  അച്ഛന്റെ കൂടെയുള്ളത് എന്ന് എല്ലാവര്ക്കും നന്നായി അറിയാം. ഇവര്‍ക്ക് വെള്ള പൂശാന്‍ ശ്രമിക്കുംതോറും അച്ഛന്റെ മുഖം എത്രമാത്രം സുന്ദരം ആകുമെന്ന് ചിന്തിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കുക.

1) സര്‍ക്കാരിനെയും ജനങ്ങളെയും വെട്ടിച്ച് ഉണ്ടാക്കുന്ന കള്ളപ്പണം പള്ളിക്ക്     സംഭാവന  കൊടുത്ത് പേരും പെരുമയും ഉണ്ടാക്കുന്ന സാമ്പത്തീക കുറ്റവാളികള്‍.
2) സ്വന്തം ഭാര്യമാരെ വഞ്ചിച്ച് ചിക്കാഗോയുടെ നാലുകൊണൂകളിലും  ചിന്നവീടുള്ള  അസന്മാര്‍ഗികള്‍
3) ചൂതുകളിയും ചീട്ടുകളിയും മദ്യപാനവും ജീവിതചര്യയാക്കിയവര്‍
4) ലോട്ടറി തട്ടിപ്പും ഹാവാല / ഹുണ്ടി സാമ്പത്തീക ഇടപാടുകളും നടത്തി ഈ രാജ്യത്തിന്റെ  സുരക്ഷയെ തന്നെ അപകടത്തിലാക്കാന്‍ സാധിക്കുന്ന സാമ്പത്തീക കുറ്റവാളികള്‍
5) ചിട്ടികളും ബിസ്സിനസ്സ് തട്ടിപ്പുകളും നടത്തി സാദാരണ ജനങ്ങളെ വഞ്ചിക്കുന്നവര്‍
6) അങ്ങ് തന്നെ മാദ്യസ്ഥം വഹിച്ച് പരിഹരിക്കാതെ കിടക്കുന്ന കുടുമ്പ വഴക്കിലെയും സ്ത്രീപീഡന കേസ്സിലെയും പ്രതികള്‍.
7) പള്ളിയെയും പരിസ്സരത്തെയും മേല്‍പ്പറഞ്ഞ മദ്യപാനത്തിനും ചീട്ടുകളിക്കും  മറ്റ് അസ്സന്മാര്‍ഗങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍

അച്ഛനൊരു മന്ദബുദ്ധിയാണ് എന്ന് ഇവിടെ ആരും കരുതുന്നില്ല. എന്നാല്‍ അങ്ങയുടെ  കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നപോലുള്ള അതിബുദ്ധി ഇനി ഇവിടെ  നടക്കില്ല. പള്ളിയിലെ കണക്കന്‍,കപ്പിയാര്‍,കൈക്കാരന്മാര്‍, പാട്ട് പാടുന്നവര്‍, മുതല്‍ കുര്‍ബാന കൊടുക്കുന്നവര്‍ വരെയുള്ളവരുടെ  ചരിത്രം പഠിച്ചിട്ടാണോ  ഇവരെയൊക്കെ ഈ സ്ഥാനങ്ങളില്‍ കയറ്റി ഇരുത്തിയിരിക്കുന്നത് ?  ഇവിടെ ഈ സ്ഥാനങ്ങളില്‍ ഇരിക്കുന്ന തെമ്മാടികളാണോ  അതോ ഇങ്ങനെയുള്ളവരെ സ്വന്തം കാര്യലാഭത്തിനായി  നിയോഗിക്കുന്ന  അങ്ങാണോ യദാര്‍ത്ഥ കുറ്റവാളി ?

വാല്‍ക്കഷണം 

മുത്തോലത്തിന്റെ പള്ളി ഭരണത്തില്‍ മനം നൊന്ത് മാറിനില്‍ക്കാതെ പള്ളിക്ക് ന്യായമായ സാമ്പത്തീക സഹായം ചെയിതവരൊക്കെ പള്ളിഭരണം ഒരുപറ്റം സാമൂഹ്യദ്രോഹികളുടെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കാനായി അണിചേരുക. ഇന്ന് സാമൂഹ്യദ്രോഹികളുടെ വിഹാര കേന്ത്രമാണ് മുത്തോലത്തിന്റെ  പള്ളി. ഈ പള്ളിയെ നമ്മുടെ പള്ളിയാക്കി മാറ്റാന്‍ കൂടാരയോഗങ്ങള്‍ തൊട്ട് പള്ളിയുടെ എക്സികുട്ടീവ് വരെയുള്ള സകലയിടത്തെയും  തെമ്മാടികളെ കുടിയൊഴിപ്പിക്കാനുള്ള ധാര്‍മ്മീക ബാദ്യത ഏറ്റെടുക്കണം. ഇതിനായി  ഇനിയെങ്കിലും നമ്മള്‍ തയ്യാറായില്ലയെങ്കില്‍ സമുദായത്തില്‍ തിരസ്ക്രിതരാകുന്ന  ഒരുപറ്റം സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി പള്ളി മുത്തോലത്തിന്റെ നേതൃത്വത്തില്‍ ഇനിയും തുടരും.

Monday, October 1, 2012

Mistake #9: ഒരു ധിക്കാരിയും ക്നാനായ സമുദായവും


Mistake #9: VG and some spiritual directors showed no regard for agreements made on July 21st. This further deepened the lack of trust between the lay leadership and Spiritual Directors.


                       g) Reconstitution of Knanaya Missions and events that followed


The so–called agreements reached between some of the spiritual directors and Mar Angadiyath at the September 16th meeting paved the way for mission reconstitution. Following the meeting KCCNA asked the VG four different times to provide us in writing regarding the outcome of the meeting. There was no response. KCCNA made all efforts to understand the actual agreements, however there was conflicting accounts from various spiritual directors who participated at the meeting. There was a letter from Angadiyath asking the willingness of Knanaya priests to serve in the reconstituted missions and KCCNA pleaded with the spiritual directors to respond to that letter asking for more time so that we can understand everything, however that was ignored by most spiritual directors except two (thanks to Fr. Vattothuparambil and Fr. Manapuram for heeding to our request). There was no attempt ever made by the members of the delegation who met with Mar Angadiyath on Sept 16th to talk to KCCNA or associations rather their subsequent actions showed they want to ignore associations and KCCNA. KCCNA requested associations to make decisions on this. The so called new understanding of membership in Knanaya missions were rejected by associations and people rejected reconstituted missions. The letter send by Mar Moolakatt congratulating Fr. Mutholath hurt North American Knanaya community because it said “KCCNA – regarded as the official voice of the community - will not be part of discussions with Mar Angadiyath”.

സ്വന്തം ജനത്തെ സോക്കര്‍ കോര്‍ട്ടിലെ പന്ത് പോലെ ഇട്ടുതട്ടുന്ന മുത്തോലം മൂലക്കാട്ട് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഇന്നും തന്റെ വക്ര ബുദ്ധി നമുക്കെതിരായി  നടപ്പിലാക്കാന്‍ സ്രെമിക്കുന്നു. വിശുദ്ധ പൗലോസ്‌ ശ്ലീഹാ നമ്മോട് ചോതുക്കുന്നു  തിന്മയിലൂടെ നന്മ നടപ്പിലാക്കാം എന്നാണോ വിചാരിക്കുന്നത് എന്ന്. തിന്മ ഒരിക്കലും നന്മയുടെ ചവിട്ടു പടി അല്ലയെന്നിരിക്കെ  വചനങ്ങളെ കാറ്റില്‍ പറത്തി അടുത്ത വര്ഷം ചിക്കാഗോയില്‍ നടത്താന്‍ പോകുന്ന  ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരുടെ മനസ്സില്‍ എങ്ങിനെ ഉണ്ടായി എന്ന് ചിന്തിക്കുന്നതും  ധ്യാനങ്ങളെപ്പറ്റി സീറോ മലബാര്‍ സഭയുടെ  പുതിയ കണ്ടുപിടുത്തവും നമ്മോടുള്ള പ്രബോധനവും എന്താണന്ന്  ഇത്തരുണത്തില്‍ ഒരു വിചിന്തനം നടത്തുന്നതും വളരെ നല്ലതായിരിക്കും. 

ഈ ലേഖനം വായിക്കുന്നവര്‍ തങ്ങളുടെ ജീവിതാനുഭവം വച്ച് നോക്കുക, എന്നെങ്കിലും  എവിടെയെങ്കിലും പതിനാറ് മാസ്സങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരു ഫൈവ് സ്റ്റാര്‍  ധ്യാനം എന്നല്ല വെറും ഒരു സാധാരണ ധ്യാനം പോലും നടത്താന്‍  പള്ളികളില്‍ കാറോസ്സൂസ്സ പ്രാര്‍ത്ഥന നടത്തുന്നത്. ഇവിടെ നടത്തുന്ന പ്രാര്‍ഥനയില്‍  ക്നാനായ റീജിയന് കഴിഞ്ഞ കാലങ്ങളില്‍ ദൈവം നല്‍കിയ നന്മകളെ  സ്തുതിക്കുമ്പോള്‍ വരാനിരിക്കുന്ന ധ്യാനത്തിന് വേണ്ടി പരിസ്രെമിച്ചവര്‍ക്കും  ഇന്ന് പണിയെടുക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വേണ്ടി  പ്രാര്‍ഥിക്കുകയും ചെയ്യുന്നു. KCCNA കണ്‍വെന്‍ഷന്‍ തകര്‍ക്കണം എന്ന ലെക്ഷ്യത്തോടെ മേയ് മാസ്സത്തില്‍ മുതോലവും ചിക്കാഗോയിലെ പ്രാഞ്ചികളും  തങ്ങളുടെ ഗൂഡ മനസ്സില്‍ രൂപപെടുത്തി നടപ്പിലാക്കുന്ന ഒരു ബൈബിള്‍  കണ്‍വെന്‍ഷന്‍ എങ്ങിനെ നന്മയുടെ പ്രതീകമാകും. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടി പ്രാര്തിക്കുമ്പോള്‍  നമ്മള്‍ ഇവിടെ ചിക്കാഗോയിലെ മുത്തോലത്തിന്റെ നേതൃത്വത്തിലുള്ള പൈശാചിക  ശക്തികള്‍ക്ക്  വേണ്ടിയല്ലേ പ്രാര്ത്തിക്കുന്നത്. 

നോര്‍ത്ത് അമേരിക്കയിലെ ഒരു ക്നാനായ മക്കളും ആരെയും ദൈവ നാമത്തില്‍  നശിപ്പിക്കാന്‍ സ്രെമിക്കില്ല. അതുകൊണ്ട് തന്നെ ധ്യാനം ഏത് തരത്തിലുള്ളതായാലും  ആരുടെ മനസ്സില്‍ എന്തിന് വേണ്ടി രൂപപെടുത്തിയതായാലും  നശിപ്പിക്കാന്‍ സ്രെമിക്കില്ല. ഒരു കാര്യം മാത്രമേ ഞങ്ങള്‍ക്ക് കാത്തിരുന്ന്  കാണേണ്ടാതായുള്ളൂ, പരിശുദ്ധാത്മാവിന്റെ കൃപയില്ലാത്ത  ഒരിടത്തും ഷാലോം ടീമിന് പ്രവേശിക്കാന്‍ സാധിക്കില്ലയെന്ന് വിശ്വസിക്കുന്ന  ബെന്നി പുന്നത്തറക്ക് തെറ്റ് പറ്റുമോയെന്ന്.  ഇന്നും  ലോകത്തിലുള്ള സകല  മലയാളി കത്തോലിക്കരും അന്തം വിട്ട് ഓര്‍ക്കുന്ന മുത്തോലത്തിന്റെ  തരം താണ ആത്മപ്രശംസ ടെലി കാസ്റ്റ് ചെയിത ശാലോം റ്റി വി  യുടെ നടപടി. മലയാളി കത്തോലിക്കര്‍ ബെന്നി പുന്നത്തറയുടെ പ്രവര്‍ത്തനങ്ങളെ  നെഞ്ചിലേറ്റി സ്നേഹിച്ചവരാണ്. എന്നാലിപ്പോള്‍ മുതോലതിനെപ്പോലുള്ളവര്‍ അതിവിദഗ്തമായി ഇദ്ധേഹത്തിന്റെ പ്രസ്ഥാനങ്ങളെ  ഹൈജാക്ക് ചെയിത് നശിപ്പിക്കുന്നു.

അടുത്ത വര്ഷം ജൂലായില്‍ നടക്കാന്‍ പോകുന്ന ബൈബിള്‍ കണ്‍വെന്‍ഷന് വേണ്ടി പതിനാറ്  മാസ്സം മുന്‍പ് തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും  സൂപ്പര്‍ ഹിറ്റ് പടങ്ങള്‍ക്ക് പരസ്യം നല്‍കുന്നതുപോലെ  ബെന്നി പുന്നത്തറയുടെയും പിതാക്കന്മാരുടെയും പടങ്ങള്‍ അടിച്ച്  പ്രചരണം നടത്തുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ സഭയുടെ ഏത്  പ്രബോധനങ്ങളുടെ ഭാഗമാണന്ന് അറിയാന്‍ വിശ്വാസ്സികള്‍ക്ക്  താല്‍പ്പര്യം ഉണ്ട്. ഇതെല്ലാം ദൈവനാമത്തിലാണന്നത് ഏറെ കൌതുകം  ജനിപ്പിക്കുന്നു. ക്നാനായ റീജിയണില്‍ പന്തുകളിക്കാന്‍ ഒരു മാനുഷീക  പരിഗണനയും കാണിക്കാത്തവര്‍ എന്ത് നീതിയാണ് ഇവിടെ നടപ്പിലാക്കാന്‍ സ്രെമിക്കുന്നത് എന്ന്  കാണാന്‍ ആഗ്രഹിക്കുന്നു. 

വാല്‍ക്കഷണം  

ചിക്കാഗോയില്‍ ക്നാനായ അച്ചന്മാരുടെ  പന്തുകളി കഴിഞ്ഞ ആഴ്ച നടന്നപ്പോള്‍  ആര് ജയിച്ചു എന്ന് ഉടനെ തന്നെ വിശ്വാസികളെ മുതോലം സ്വന്തമായും ബിനാമിയായും നടത്തുന്ന മാധ്യമങ്ങളിലൂടെ  അറിയിക്കുന്നതായിരിക്കും. കോട്ടയം രൂപതയുടെ പരമാധ്യക്ഷനെ സമൂഹ്യ, സമുദായ, സഭാ, മധ്യത്തില്‍ നാണക്കേടിന്റെയും അപമാനത്തിന്റെയും നിലയില്ലാകയത്തിലേക്ക് തള്ളിയിട്ട മുത്തോലം തിളങ്ങുന്ന ഡോളര്‍ കാണിച്ച് ബെന്നി പുന്നത്തറയെയും ഇതേ അവസ്ഥയിലേക്ക് തള്ളിവിടുന്നത് കത്തോലിക്കാ സഭ അതിസൂക്ഷ്മമായി  നിരീക്ഷിക്കേണ്ടതും പ്രാര്തിക്കേണ്ടാതുമാണ്.