Saturday, January 19, 2013

ഒരു കത്തും ക്നാനായ സമുദായത്തിന്റെ ഭാവിയും – എഡിറ്റോറിയല്‍

രണ്ടു വര്ഷം മുമ്പ് നടന്ന കെസിസിഎന്‍എ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ക്നാനായ സമുദായംഗങ്ങള്‍ മറന്നിട്ടുണ്ടാവാന്‍ വഴിയില്ല. കോട്ടയം അരമനയും, അമേരിക്കയിലെ വിജിയുടെ നേതൃത്വത്തിലുള്ള ക്നാനായ വൈദികരും പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് മത്സരിച്ച ഡോ. ഷീന്‍സ് ആകശാലയെ തോല്‍പ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ എല്ലാവര്ക്കും അറിയാവുന്ന രഹസ്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു ശേഷം അദ്ദേഹം അത് നിഷേധിച്ചെങ്കില്‍ അത്, അദ്ദേഹത്തിന്റെ മാന്യത കൊണ്ടുമാത്രമാണെന്നാണ് നിഷ്പക്ഷമതികളായ ക്നാനയക്കാര്‍ ചിന്തിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ KCCNA  നേതൃത്വത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍, താമ്പാ കണ്‍വെന്‍ഷന്‍ എടുത്തുപറയേണ്ട ഒരു മഹാ സംഭവമായിരുന്നു. പിതാക്കന്മാരും വിജിയും അത് ബഹിഷ്ക്കരിച്ചു, അതിന്റെ പിന്നില്‍ പ്രത്യേകിച്ച് യാതൊരു സദ്ദുദേശവും ഉണ്ടായിരുന്നില്ല. അവര്‍ നല്‍കാന്‍ ശ്രമിച്ച സന്ദേശം ഇതായിരുന്നു  – “ഞങ്ങള്‍ ഇല്ലെങ്കില്‍ ക്നാനായ കണ്‍വെന്‍ഷന്‍ അസംഭാവ്യമാണ്. ഞങ്ങളുടെ ആശീര്‍വാദമില്ലെങ്കില്‍ നിന്നെപ്പോലൊരുത്തന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല.” വടക്കേ അമേരിക്കയിലെ ക്നാനായ സമുദായം, പ്രത്യേകിച്ച് യുവജനങ്ങള്‍, അതൊരു വെല്ലുവിളിയായി കണ്ടു. എന്തെങ്കിലും തരത്തില്‍ കണ്‍വെന്‍ഷന്‍ നടക്കാതിരിക്കാനായി ശത്രുപാളയത്ത് നിന്നും കഴിയുന്നത്ര ശ്രമങ്ങള്‍ ഉണ്ടായി. ക്നാനായ യാക്കോബായ തിരുമേനിയെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇവിടെ മുമ്പ് വിശദമായി കൊടുത്തിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
കണ്‍വെന്‍ഷന്‍ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി, വന്‍വിജയമായി. അതിന്റെ ജാള്യത സഭാനേതൃത്വത്തിന് ഉണ്ടായിട്ടുണ്ട്. സാരമില്ല, രണ്ടുമാസം കൂടി കഴിയുമ്പോള്‍ ഇവന്റെയൊക്കെ കാലാവധി തീരും; ഞങ്ങളുടെ കാലാവധി അനിശ്ചിതകാലം തുടരുന്നതാണല്ലോ എന്ന സമാധാനത്തില്‍ അവര്‍ കഴിഞ്ഞു.
കണ്‍വെന്‍ഷന്‍ കഴിഞ്ഞുള്ള കാലം ക്നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. സംഘടനാനേതൃത്വം ആലസ്യത്തിലായിപ്പോയി എന്ന മുറുമുറുപ്പ് പല കോണുകളില്‍ നിന്നും ഉണ്ടാവുകയുണ്ടായി. ശരിയാണ്, KCCNA യുടെ സമീപകാല നിഷ്കൃയത്വം വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.
അത്തരത്തിലുള്ള എല്ലാ പരാതികളെയും ഇല്ലാതാക്കികൊണ്ട് ഇന്ന് KCCNA പ്രസിഡന്റിന്റെ ഒരു കത്ത് അമേരിക്കന്‍ ക്നായില്കൂടി സമുദായംഗങ്ങള്‍ക്ക് ലഭിച്ചു.
ഇംഗ്ലീഷിലുള്ള പ്രസ്തുത കത്ത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ക്രിസ്തുമസിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച അമേരിക്കയിലെ ക്നാനായ പള്ളികളില്‍ വായിച്ച അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിനെക്കുറിച്ചു സത്യത്തെ മാനഭംഗപ്പെടുത്തുന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ്‌ ഈ കത്തെഴുതിയിരിക്കുന്നത്. വിജി തന്റെ മാധ്യമത്തിലൂടെ തട്ടിവിട്ട വ്യാഖ്യാനത്തിനു സമൂഹം യാതൊരു വിലയും കല്‍പ്പിക്കാതെ സംഘടനകളും പള്ളികമ്മറ്റികള്‍ പോലും പിതാവിന്റെ സര്‍ക്കുലറിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, KCCNA എന്ന അമേരിക്കയിലെ അത്മായസംഘടന നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉള്ളടക്കം. ഇത് വെറും ഭീക്ഷണി അല്ല, പിതാവിന് നോട്ടീസ്‌ പോയിക്കഴിഞ്ഞു. നോട്ടീസിന് സംതൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കില്‍, കോടതിവഴി നിയമനടപടി ഉണ്ടാകും എന്ന് പ്രസിഡന്റിന്റെ കത്തില്‍ വ്യക്തമാക്കുന്നു.
അങ്ങാടിയത് പിതാവ് എന്നും ഒരേ കാര്യം തന്നെയാണ് പറഞ്ഞിരുന്നതെന്നും, മൂലക്കാട്ട് പിതാവും മുത്തോലത്തച്ചനും മാത്രമാണ് ഇക്കാര്യത്തില്‍ കുറ്റവാളികള്‍ എന്നും ഈ ഫോറത്തില്‍ പലരും പറഞ്ഞു കണ്ടു. നിശബ്ദത ചില കാര്യത്തില്‍ കുറ്റകരമാകാം. തന്റെ അധികാരസീമയില്‍ വന്നു പരസ്യമായി താന്‍ പറഞ്ഞതിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുക, തന്റെ കീഴിലുള്ള ഇടവകയുടെ പാരിഷ് ബുള്ളറ്റിനിലൂടെ തെറ്റിദ്ധാരണജനകമായ ലേഖനങ്ങള്‍ തുടരെത്തുടരെ തട്ടിവിടുക, ഇതിനെയൊക്കെ അനങ്ങാപ്പാറ നയം കൊണ്ട് കൈകാര്യം ചെയ്ത അങ്ങാടിയത് പിതാവ്, ഇക്കാര്യത്തില്‍ എന്താണ് സത്യമെന്നാരാഞ്ഞുകൊണ്ട് കെസിസിഎന്‍എ അയച്ച കത്തുകള്‍ക്ക് മറുപടിപോലും അയച്ചില്ല എന്ന് ഇന്ന് വന്ന കത്തില്‍ നിന്നും മനസ്സിലാകുമ്പോഴാണ് ക്നാനായ ജനതയ്ക്കെതിരെ ഉണ്ടായ ഗൂഡാലോചനയില്‍ അങ്ങാടിയത്ത്‌ പിതാവും പങ്കാളി ആയിരുന്നല്ലോ എന്ന് തോന്നിപോകുന്നത്.
മൌനം സമ്മതം എന്ന ലളിതമായ മലയാളം ചൊല്ല് ചെറുപ്പത്തിലെ സെമിനാരി വളപ്പില്‍ കയറിപ്പറ്റിയ പിതാവ് കേട്ടുകാണില്ലായിരിക്കും. പക്ഷെ ലത്തീനിലുള്ള ഈ പഴമൊഴിയെങ്കിലും അദ്ദേഹം കേട്ടിട്ടില്ലേ?
Qui tacet consentire videtur, ubi loqui debuit ac potuit
(Thus, silence gives consent; he ought to have spoken when he was able to)
പണ്ടുപണ്ട്, അല്പം വിദ്യാഭ്യാസവും, സ്വല്പം വിവരവും - രണ്ടു കാര്യത്തിലും പുരോഹിതരെക്കാള്‍ മുകളില്‍ - ഉണ്ടായിരുന്ന ഒരു സാറുണ്ടായിരുന്നു. പോള്‍സാര്‍., എം.പി. പോള്‍സാര്‍; അദ്ദേഹം ചങ്ങനാശ്ശേരി മെത്രാനെതിരെ തികച്ചും ന്യായമായ ഒരു കാര്യത്തിനു കേസ് കൊടുത്തു; കേസ് ജയിച്ചു. അതിന്റെ അനന്തരഫലമായി പോള്‍സാറിന്റെ ഭൌതികാവശിഷ്ടം ഇന്നും തിരുവനന്തപുരത്തുള്ള ഒരു തെമ്മാടിക്കുഴിയില്‍ വിശ്രമിക്കുന്നു.
ക്രെമറ്റോറിയം എന്ന സൗകര്യം നിലവിലുള്ളതിനാല്‍ അത്തരം ഭീഷണികള്‍ ഇന്ന് വിലപ്പോകില്ല. എങ്കിലും സ്വന്തം കാര്യം വരുമ്പോള്‍, "ശത്രുവിനെ സ്നേഹിക്കണം" തുടങ്ങിയ മണ്ടന്‍ സിദ്ധാന്തങ്ങളില്‍ നമ്മുടെ പുരോഹിത വര്‍ഗത്തിന് തീരെ വിശ്വാസമില്ല. അമേരിക്കയിലെ നിയമനടപടികള്‍ കര്‍ശനമാണെന്നും, നാട്ടില്‍ നിന്നും വിഭിന്നമായി കാശിന്റെ ഹുങ്ക് അവിടെ ചെലവാകില്ലെന്നും നമ്മുടെ കക്ഷികള്‍ക്ക് നല്ലവണ്ണം അറിയാം. പിന്നെ ചെയ്യാന്‍ കഴിയുന്നത്, നമ്മുടെ പഴയ നിയമത്തിലെ ഒരു കഥാപാത്രത്തെപോലെ പെരുമാറുക എന്നതാണ്.
ഓര്‍മ്മയില്ലേ, ഒരു കഴുത്തതാടിയെല്ലുകൊണ്ട് ഒരു സൈന്യത്തെ മുഴുവന്‍ തോല്പിച്ച സാംസണ്‍ എന്നയാളെ?  ബന്ധനസ്തനായ സാംസണ്‍ തന്നെ കെട്ടിയിട്ടിരുന്ന ക്ഷേത്രത്തിന്റെ തൂണ്‌ പിടിച്ചുകുലുക്കി, ക്ഷേത്രം ഇടിഞ്ഞു വീണു, അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കുമൊപ്പം സാംസണും ചത്തൊടുങ്ങി.
അത്തരം ആത്മഹത്യാ മാനസികാവസ്ഥയില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളവര്‍ നമ്മുടെ സമുദായത്തിന്റെ അധികാരം കൈയാളുന്നുണ്ട്. അവരുടെ പ്രതികാരനടപടികളില്‍ സമുദായത്തിന്റെ ഐക്യം ഇല്ലാതാകാതെ നമ്മള്‍ നോക്കേണ്ടതുണ്ട്. 
ബന്ധനസ്തനായ സാംസ ണ്‍

വര്ഷം പത്തു കഴിഞ്ഞു, മനോഭാവം മാറുന്നില്ല!

ഹൂസ്റ്റണ്‍ നിവാസിയായ ജെയിംസ്‌ തുണ്ടത്തില്‍ പത്തു വര്ഷം മുമ്പ്, 2003-ല്‍, എഴുതിയതാണ് ചുവടെ കൊടുക്കുന്ന ലേഖനം.

ഇതിന്റെ ഇന്നത്തെ പ്രസക്തി വായക്കാര്‍ തന്നെ വിലയിരുത്തുക.
ഇതോ ക്നാനായ ഗ്ലോബലിസം?
അമേരിക്കയില്‍ നടന്നിട്ടുള്ള പല ക്നാനായ സംഗമങ്ങളിലും കേട്ട് തഴമ്പിച്ച കാര്യമാണ് ക്നാനായക്കാരുടെ അമേരിക്കന്‍ കുടിയേറ്റം. സഭയുടെയും സമുദായത്തിന്റെയും സഹായത്തോടെയല്ല ഈ കുടിയേറ്റം എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇവിടെ വന്നവരില്‍ ഭൂരിഭാഗവും നാട്ടില്‍ പോയി സ്വന്തം സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിച്ചുവരികയും കുടുംബത്തില്‍ പെട്ടവരെ മുഴുവന്‍ കൊണ്ടുവരികയും മറ്റും ചെയ്തു സമുദായം വളര്‍ന്നപ്പോള്‍ വളക്കൂര്‍ നോക്കി സമുദായ നേതാക്കളുടെ സഹായത്തോടെ വൈദികരെ അയച്ചു മിഷനുകള്‍ സ്ഥാപിച്ചു ഒരുതരം കച്ചവടം തുടങ്ങി വയ്ക്കുകയാണുണ്ടായത്.
“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും
കൂടി മണ്ണ് പങ്കുവച്ചു”
വയലാറിന്റെ ഈ വരികള്‍ എത്രയോ അര്‍ത്ഥവത്താണ്!
ഹൂസ്റ്റണിലെ സ്വീകരണ വേളയില്‍ ഫാ. മുത്തോലത്ത് നമുക്കൊരു വികാരിയത്തിനും സഹായമെത്രാനും വേണ്ടി പടപൊരുതണമെന്നും അതിനായി നമ്മുടെ പൂര്വികരെപ്പോലെ എന്തും സഹിച്ചു മുന്നോട്ടു പോകണമെന്നും ഇടയജനങ്ങളോട് വികാരഭരിതമായ ഒരു തട്ടുപൊളിപ്പന്‍ പ്രസംഗം കാഴ്ചവച്ചു. അതിന്റെ മുന്നോടിയായി ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ പോയ ഫാ. മുത്തോലത്തും ശിങ്കിടികളും ‘അമ്പാടന്‍ ആലപ്പുഴക്ക് പോയതുപോലെ’ മടങ്ങിപ്പോരെണ്ടിയും വന്നു. ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ലേബലില്‍ നടത്തിയ മറ്റു ചില ബിസിനസുകള്‍ മാത്രം ലാഭം. ഇപ്പോള്‍ സ്വന്തം കസേര ഉറപ്പിക്കാന്‍ വേണ്ടി ഫാ. മുത്തോലത്തും സഹവൈദികരും സീറോമലബാറിന് വേണ്ടി ക്നാനായ സമുദായത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്നു. അതിനായി കൂടെ നില്‍ക്കുന്ന ചിലരെ തോളിലേറ്റാനും മടി കാണിക്കുന്നില്ല. എന്നാല്‍ തോളിലേറ്റപ്പെട്ടവരെ എപ്പോഴാണ് കുലുക്കിതറയിലിടുക എന്നറിയില്ല.
സ്വാര്‍ത്ഥ ലാഭത്തിനായി വൈദികര്‍ സമുദായത്തെ ഒറ്റുകൊടുക്കുന്നത് ഒരു സ്ഥിരം കാഴ്ചയായി ഇന്ന് മാറിയിരിക്കുന്നു. ഇതിനുദാഹരണമാണല്ലോ ന്യൂയോര്‍ക്കിലെ ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ചു നടത്തേണ്ടിയിരുന്ന വിശുദ്ധ ബലി വൈദികന്‍ തന്നെ സിറ്റി അധികാരികളെ വിളിച്ചു മുടക്കിയതും മറ്റൊരു വൈദികന്‍ ഒരു സമുദായനേതാവ് പ്രസംഗിക്കുന്ന വേളയില്‍ മൈക്ക്‌ പിടിച്ചു വാങ്ങുകയും ലൈന്‍ കട്ട് ചെയ്യുകയും ചെയ്ത അപലപനീയമായ സംഭവങ്ങള്‍.
നമ്മുടെ സമുദായത്തിലുള്ള ചിലര്‍ മറ്റു സമുദായത്തിലുള്ളവരെ വിവാഹം ചെയ്തപ്പോള്‍ അവരെ സഭയില്‍ നിന്നും പുറത്താക്കി പടി അടച്ചു പിണ്ഡം വച്ചു. ഇപ്പോള്‍ പറയുന്നു അവര്‍ക്ക് ക്നാനായ മിഷ്യനില്‍ - അതും അമേരിക്കയില്‍ മാത്രം – അംഗത്വം കൊടുക്കണമെന്ന്. പക്ഷെ, അവരുടെ ജീവിതപങ്കാളിക്കും മക്കള്‍ക്കും അത് നിഷേധിക്കുകയും ചെയ്യുന്നു. ഇതെന്തു വിരോധാഭാസം? ഇങ്ങനെ പോയാല്‍ നീതിന്യായ കോടതിയില്‍ നിന്നും തിരിച്ചടി കിട്ടുമെന്നതിനു സംശയമില്ല. ക്നാനായതനിമ നിലനിര്ത്തിക്കൊണ്ടുപോകാന്‍ ചെറുപ്പം മുതല്‍ മക്കളെ പഠിപ്പിച്ചിട്ടു ഇപ്പോള്‍ അവര്‍ തന്നെ ചോദിക്കുന്നു ക്നാനായക്കാരും ക്നാനായക്കാരല്ലാത്ത സീറോമലബാറുകാരും തമ്മിലെന്ത് വ്യത്യാസമെന്ന്? (“കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതരാകണം, കോട്ടയമെന്നു കേട്ടാല്‍ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍” എന്ന് വിപ്ലവാഭിവാദനം പലപ്പോഴും മുഴക്കിയിട്ടുള്ള സഭാ സാമുദായിക നേതാക്കള്‍ ഇപ്പോള്‍ എന്തുപറയുന്നു?) നാം ചെയ്തുകൊണ്ടിരിക്കുന്ന സമ്പ്രദായങ്ങള്‍ ശരിയല്ലെന്ന് സഭയ്ക്ക് ഇപ്പോള്‍ തോന്നുന്നുവെങ്കില്‍ അത് തറവാടായ കോട്ടയം മുതല്‍ തിരുത്തുകയാണ് വേണ്ടത്. ഗാല്‍വസ്റ്റന്‍ ബിഷപ്പ് ജോസഫ്‌ ഫിയറന്‍സായുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കിയതാണ്, “ലാറ്റിന്‍ പള്ളിയില്‍ അംഗമായ ഏതൊരു സീറോമലബാറുകാരനും അത് തുടരുവാന്‍ സാധിക്കും. അതിനു അമേരിക്കന്‍ നിയമം അനുകൂലമാണ്.” പിന്നെ സ്റ്റാഫോര്‍ഡില്‍ (ടെക്സാസ്) നേരിട്ട് വത്തിക്കാന്റെ കീഴില്‍ കഴിയുന്ന ലാറ്റിന്‍ ഇടവകയുണ്ട്. അവര്‍ ഇപ്പോഴും പഴയ സുറിയാനി ക്രമം തുടരുന്നു. അവിടെ മറ്റുള്ള ക്രിസ്ത്യാനികള്‍ക്ക് അംഗത്വം കൊടുക്കുകയില്ല. അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. അതുപോലെ ക്നാനയക്കാര്‍ക്കും എന്തുകൊണ്ട് ആയിക്കൂട?
തങ്ങളുടെ പാരമ്പര്യവും ആചാര്യമാര്യാദകളും ആരാധനാക്രമങ്ങളും കാത്തു സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും എന്ത് ത്യാഗവും സഹിക്കാന്‍ ക്നാനയക്കാര്‍ സന്നദ്ധരാണ്. ചുരുക്കം ചില വ്യക്തികളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി ക്നാനായക്കാര്‍ ബലിയാടാകരുത്. ഈ പ്രതിസന്ധിയില്‍ ധീരതയും സമുദായ സ്നേഹവവും ഉള്‍ക്കൊണ്ടു അഭിമാനത്തോടെ മുന്നേറുക.
ജെയിംസ്‌ തുണ്ടത്തില്‍
ഹൂസ്റ്റണ്‍
 

V G ലീക്സ് വീണ്ടും /രേഖകള്‍ സംസാരിക്കുന്നു

 പ്രീയരെ, 

2003 ഇല്‍  VG യുടെ ഒരു സുഹൃത്ത്‌  എഴുതിയ എഴുത്ത് ഞങ്ങള്‍ പുറത്തു വിടുന്നു.VG ഇനി പറയണം, മാര്‍ അന്ഗാടിയാത്ത് വ്യക്തമായി പറഞ്ഞിരുന്ന കാര്യങ്ങള്‍ ഞങ്ങളില്‍ നിന്നും എന്തിനു ഒളിച്ചു വെച്ചു .അതിനു ശേഷം വാങ്ങീ കൂട്ടിയ പള്ളികള്‍ ഈ സത്യം ഞങ്ങളില്‍ നിന്നും ഒളിച്ചു വെച്ച് കൊണ്ടും, തെറ്റി ധരിപ്പിച്ചു കൊണ്ടും അല്ലെ?


ഇപ്പോള്‍ പള്ളികളില്‍ നിന്നും പ്രമേയങ്ങള്‍ അങ്ങടിയാതിനു എതിരെ പാസാക്കാന്‍ രഹസ്യം ആയി കൂട്ടാളികള്‍ക്കു നിര്‍ദേശം നല്‍കി പള്ളികള്‍ കലാപ കലുഷിതം ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ആ അതിബുദ്ധി ഇതിനകം സീറോ മലബാര്‍ രൂപതയും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

പ്രീയപ്പെട്ട ജോണ്‍ സാറേ, താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നോ അതോ പറഞ്ഞത് വിഴുങ്ങിയിരിക്കുക ആണോ എന്നറിയാന്‍ സമുദായം ആഗ്രഹിക്കുന്നു.


From: N P John [chethalil.john@cpa.state.tx.us]
Sent: Tuesday, January 13, 2004 9:56 AM
To: 'mutholath2000@yahoo.com'
Subject: 

Dear Fr. Mutholath,

I heard you went to India during the Holidays and back.  I hope you had a good time.  

But unfortunately, I was disappointed by Mar Angadiath's letter dated Dec 19, 2003 to Mr. Cyriac Parathara.  It says "No Kna Mission In this Diocese is strictly endogamous.  Kna Catholics who get married to non-Kna spouses will continue in their Kna Missions along with their spouses and children".

I knew this is what is going to happen, but didn't expect this soon.  Any way I believe either Mar Angadiath mislead you the Kna Priests or You the Kna Priests mislead us.  I have a request as friend, please don't destroy our community.  You already sold our community, but this is your chance to escape from this, resign from the V.G. and work for the community, so that you won't be a judus.  I write this because I care about you, I don't want see you destroying by yourself.

It is also very disappointing to see that Mar Angadiath even didn't give you a copy of the letter; you have to hear from others.  Why don't you see that Angadi using you for his benefit.  Don't be a cheap politician, be a good community leader.  That is all I have to say. 


Your Caring Friend/ N. P. John

Friday, January 18, 2013

നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ..... (രണ്ടാം ഭാഗം)


നട്ടുച്ചയെ പതിരാത്രിയാക്കി ചിത്രീകരിക്കാന്‍ പ്രാപ്തിയുള്ള സഭാചരിത്രകാരന്മാര്‍ പോലും ഗോവന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന മെനെസിസിനെ പുകഴ്ത്തി എഴുതി കണ്ടിട്ടില്ല. എല്ലാ ചരിത്ര ഗ്രന്ഥങ്ങളിലും ഒരു വില്ലന്‍ പരിവേഷമാണ് അദ്ദേഹത്തിന്. 1599 ജൂണ്‍ ഇരുപതാം തിയതി ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടി മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെയും, ആചാരങ്ങളെയും എല്ലാം സഭാവിരുദ്ധം എന്ന് മുന്ദ്രയടിച്ചു നിരോധിച്ചു. അന്നുവരെ വിശുദ്ധമെന്നു വിശ്വാസികള്‍ കരുതിപോന്ന പല പുസ്തകങ്ങളും നിരോധിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ മൊത്തം റോമിലെ പരിശുദ്ധ സിംഹാസനത്തിന്റെ കീഴില്‍ നിര്‍ബന്ധമായി കൊണ്ടുവന്നു.

ഉദയംപേരൂര്‍ സൂനഹദോസ് 
ഇന്നത്തെ മലയാളികളുടെ അവസ്ഥയുമായി തട്ടിച്ചു നോക്കിയാല്‍ തീരെ പ്രാകൃതരും അപരിഷ്കൃതരും, നിരക്ഷരകുഷികളുമായിരുന്നു ആ ജനം. ആശയവിനിമയത്തിന് ഇന്നത്തെപോലെ യാതൊരു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. മെനെസിസ്‌ ആകട്ടെ, അന്നത്തെ അവസ്ഥയില്‍ സര്‍വശക്തന്‍. പോര്‍ത്തുഗീസ് രാജാവിന്റെയും, റോമിലെ മര്പാപ്പയുടെയും പിന്‍ബലം, സൈനികശക്തി, അന്നുവരെ ഒരു മലയാളിയും കണ്ടിട്ടില്ല്ലാത്ത ആടയാഭരണങ്ങളും വേഷഭൂഷാദിയും അണിഞ്ഞ വെള്ളക്കാരന്‍. കേരളത്തിലെ സകല രാജാക്കന്മാരും പ്രഭുക്കന്മാരും അദ്ദേഹത്തിന്റെ മുന്നില്‍ താണുവണങ്ങി നില്‍ക്കുന്ന ചിത്രമാണ് ജനം കണ്ടത്.
ആ മെനെസിസ്‌ കേരളത്തിലെ പതിനാറാം നൂറ്റാണ്ട് ഊര്ദ്ദശ്വാസം വലിക്കുന്ന ആ കാലഘട്ടത്തില്‍, കേരളത്തിലെ ക്രിസ്തീയ ജനതയില്‍ നിന്നൊരു തിരിച്ചടി ഒരിക്കല് പ്രതീക്ഷിച്ചില്ല. എന്നാല്‍ അതിനും നൂറ്റാണ്ടുകള്‍ മുമ്പ് ഭാരതീയനായ വ്യാസമുനി പറഞ്ഞിരുന്നു – സര്‍വ്വേക്ഷന്ത നിചയ: എന്ന്. അതായത് എല്ലാ കണക്കുകൂട്ടലുകളും തെറ്റുമെന്ന്. അതെ, മെനെസിസിന്റെ 1599ലെ കണക്കുകൂട്ടല്‍ തെറ്റി. അതിനു സമയമെടുത്തു. ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട അമ്പത്തിനാല് സംവത്സരം. പോര്‍ത്തുഗീസ്കാരുടെ കത്തോലിക്കാ നുകത്തിന്റെ ക്രൂരതകള്‍ അനുഭവിച്ചു മടുത്ത ജനതയില്‍ ഒരു വിഭാഗം സുറിയാനികള്‍ മാര്‍ത്തോമ്മാ ഒന്നാമന്റെയും ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടേയും നേതൃത്വത്തില്‍ കൊച്ചികോട്ടയിലേയ്ക്ക് ജാഥ നടത്തി. ഒരുകൂട്ടര്‍ കോട്ടവാതില്‍ തകര്‍ത്തു. പോര്‍ട്ടുഗീസുകാര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ചെറുത്തു, പിന്നീട് മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുന്‍പില്‍ കൂട്ടം ചേര്‍ന്ന് കുരിശില്‍ തൊട്ട് പ്രതിജ്ഞയെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ എല്ലവര്‍ക്കും ഒരേ സമയം കുരിശില്‍ തൊടാന്‍ കഴിയാത്തതിനാല്‍ കുരിശില്‍ ആലാത്തുകെട്ടി അതില്‍ പിടിച്ചു സത്യം ചെയ്തു.
“കേരള ക്രിസ്ത്യാനികള്‍ ഇനി പോര്‍ട്ടുഗീസ്കാരുടെ (പൌലസ്ത്യരുടെ) ഭരണത്തിന്‍ കീഴിലായിരിക്കുകയില്ല.”
കേരളത്തിലെ കത്തോലിക്കരല്ലാത്ത സുറിയാനി ക്രിസ്ത്യാനികള്‍ അങ്ങിനെയാണുണ്ടായത്. യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, ക്നാനായ യാക്കൊബാര്‍, മലങ്കരക്കാര്‍ എല്ലാം.
മുന്നൂറ്റിഅറുപതു വര്ഷം മുമ്പ് ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകാന്‍ നീണ്ട അന്‍പത്തിനാല് വര്‍ഷങ്ങള്‍ എടുത്തു. ഇന്ന് അതിലും വലുത് സംഭവിക്കാന്‍ ചിലപ്പോള്‍ അത്രയും ആഴ്ചകള്‍ മതിയാകും എന്ന് വേണ്ടപ്പെട്ടവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
“.....എന്നാല്‍, നിന്റെ ഈ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് എന്തുതോന്നും? മലങ്കരയുള്ള പള്ളികള്‍ മിഷനറിമാരുടെ തന്തമാര്‍ പണിയിച്ചതാണെന്നും, ഇവിടത്തെ ജനങ്ങള്‍ മിഷനറിമാരുടെ അടിമകളും വീട്ടുപണിക്കാരുമാണെന്നും മിഷനറിമാരുടെ അനുവാദം കൂടാതെ പള്ളിക്കാര്‍ക്കു ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും. പക്ഷെ ഞാന്‍ നിന്നോട് പറയട്ടെ, നീ അത്രയൊന്നും ഉറച്ചിരിക്കേണ്ട. നിന്റെ ഉപായവും തട്ടിപ്പും കൊണ്ട് ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളികള്‍ നിന്റെ കാരണവന്മാര്‍ പണിയിച്ചതൊന്നുമല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളികളെയും ആരും നിനക്ക് വിറ്റിട്ടുമില്ല.”

മീനച്ചില്‍ താലൂക്കിലെ കടനാട് ജനിച്ച പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പാറേമ്മാക്കല്‍ തോമ്മകത്തനാര്‍ (1738 – 1799) അന്നത്തെ വിദേശ കത്തോലിക്കാ മിഷനറിമാര്‍ക്ക് എഴുതിയ ഒരു കത്തില്‍ നിന്നുമാണ് മുകളില്‍ കൊടുത്തിരിക്കുന്ന ഭാഗം എടുത്തിരിക്കുന്നത് (പേജ് 275, “വര്‍ത്തമാനപ്പുസ്തകം”).
മീനച്ചില്‍ താലൂക്കിന്റെ ഇത്രതന്നെ വീര്യമുള്ള രക്തം സിരകളില്‍ കൂടെ ഓടുന്ന നിരവധി ക്നാനയക്കാര്‍ നമുക്കിന്നുണ്ട്.
തോമ്മക്കത്തനാര്‍ മിഷനറിമാര്‍ക്ക് നല്‍കിയതില്‍ കൂടുതല്‍ ബഹുമാനം നമ്മുടെ “മൂവര്‍ സംഘം” അര്‍ഹിക്കുന്നുണ്ടോ?
കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍, പിതൃസ്ഥാനീയനായ കോട്ടയം പിതാക്കന്മാര്‍ അതില്‍ സംബന്ധിക്കാറുണ്ട്. മക്കള്‍ സന്തോഷമായി ഒരു ചടങ്ങ് നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ നമ്മുടെ ഈ പിതാക്കന്മാര്‍ യാത്രപ്പടിയും, സര്‍വചെലവും കൂടാതെ ഒരു “കിഴിയും” വാങ്ങിയാണ് മടങ്ങുന്നത്. 2008ലെ ന്യൂ ജേര്‍സി കണ്‍വെന്‍ഷനില അങ്ങിനെ പങ്കെടുക്കാന്‍ വന്നിട്ടാണ്, “ഈ ഇടവകകളില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് ഒരിക്കലും അംഗത്വം ഉണ്ടായിരിക്കുന്നതല്ല.” എന്ന് മൂലക്കാട്ട് പിതാവ് തട്ടി വിട്ടത്.
ഇന്നലെ അമേരിക്കന്‍ ക്നായിലൂടെ ക്നാനായ സമുദായാംഗമായ ഫാ. ജെയിംസ്‌ കുടിലിലിന്റെ ഒരു സന്ദേശം വരികയുണ്ടായി. അതിങ്ങനെയായിരുന്നു:
In order to save our community we need to immediately:
·       Stop attending Malayalam Mass, instead attend your own local parish.
·       Form a KCCNA committee with the presidents of each local association.
·       Collect the list of all Knanaya Catholics in North America and Europe.
·       Send this list to the Pope, immediately, with an attached memorandum, as I suggested 6 months ago.
·       Demand a new independent Diocese for us like that of Kottayam.
·       If the new Diocese takes time to create, then, immediately extend the jurisdiction of the Bishop of Kottayam over all Knanaya Catholic’s all over the world.
·       If neither can be obtained, then we will leave the Catholic Church and join the Jacobites as they did in the 16th century.
Action in this matter must be taken immediately, and every individual who loves this community of Knanaya Catholics must be united to help achieve this goal.
United we stand, Divided we fall.
ചിക്കാഗോയിലോ, അമേരിക്കയിലെ മറ്റേതെങ്കിലും ഒരു ക്നാനായ പള്ളിയില്‍ വച്ച് പുതിയൊരു ക്നാനായ കുരുശ് സത്യം ഉണ്ടാകാന്‍ പോകുന്നു എന്ന് ഈ പശ്ചാത്തലത്തില്‍ വിചാരിക്കുവാന്‍ പ്രത്യേക ദിവ്യദൃഷ്ടിയുടെ ആവശ്യമില്ല. അതിനു കോമ്മണ്‍ സെന്‍സ്‌ എന്നറിയപ്പെടുന്ന, സാമാന്യബുദ്ധി മാത്രം മതി. ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ അതികൃതര്‍ക്ക് ആ സാധനം അത്യാവശ്യത്തിനു ഉണ്ടോ എന്ന് സംശയം തോന്നുകയാണ്.
(തുടരും.....)
ലിങ്കുകള്‍:
വായിച്ചുരസിക്കാന്‍, തോമ്മാക്കത്തനാരുടെ കത്തില്‍ നിന്ന് അല്പം കൂടി...
".......ഇങ്ങനെയെല്ലാമിരിക്കുമ്പോള്‍ നീ പല പല സങ്കടങ്ങള്‍ മലങ്കരയില്‍ അനുഭവിച്ചുവരുന്നുവെന്നു പുറംനാടുകളിലേക്ക് എഴുതിയയ്ക്കുന്നത് ആലോചിച്ചാല്‍ മനുഷ്യര്‍ക്കുള്ള സാധാരണ സങ്കടങ്ങളില്‍ നിന്ന് വ്യത്യസ്തമായ വെറൊരുതരം സങ്കടമാണ്. അതിനു തീര്‍ച്ചയായും കാരണം ഞാങ്ങളാണെന്നും സമ്മതിക്കാം. എന്താണീ സങ്കടങ്ങള്‍? അതിനു ഞങ്ങളെങ്ങനെ കാരണമാകുന്നു? പറയാം. നല്ല തീപോലിരിക്കുന്ന ചാരായവും പോര്‍ക്കിറച്ചിയും കോഴിയും മുട്ടയും, മറ്റുള്ള തീനും കുടിയുമൊക്കെയാണ് നിന്റെ ഇവിടത്തെ സങ്കടങ്ങള്‍. അത് തിന്നുകുടിച്ചു പുളയ്ക്കുന്നതിനെക്കുറിച്ചാണ് മലങ്കര ഇടവകയില്‍ക്കിടന്നു നീ പാടുപെടുന്നു എന്ന് പറയുന്നത്. വലിയപെരുന്നാളും വരവുമുള്ള ഞങ്ങളുടെ പള്ളികളില്‍ ആണ്ടുതോറും നിന്റെ കൂട്ടര്‍ വന്നു അവിടെ പിരിഞ്ഞുകിട്ടുന്ന നേര്ച്ചപ്പണമെല്ലാം വാരിക്കെട്ടി മേല്പറഞ്ഞ സങ്കടങ്ങള്‍ വാങ്ങാന്‍ നിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നു. പരമാര്ത്ഥികളും ഭോഷന്മാരുമായ ഞങ്ങള്‍ അതെല്ലാം അനുവദിച്ചുതരുന്നു. അപ്പോള്‍ മലങ്കരയില്‍ നീ പാടുപെട്ടു സങ്കങ്ങളനുഭവിക്കുന്നതിനു ഞങ്ങള്‍ തന്നെയല്ലേ കാരണം? ഇതുകൊണ്ടുതന്നെയാണ് മലങ്കരയില്‍ മിശിഹായ്‌ക്കുവേണ്ടി പാടുപെടാന്‍ നീ ഓടിവരുന്നത്. മേല്പറഞ്ഞ ചെല്ലനാട്ടിലും ചൈനയിലും പോയി മിശിഹായ്ക്കുവേണ്ടി പാടുപെടുവാന്‍ നിനക്ക് മനസ്സില്ലാത്തതും ഇതുകൊണ്ടുതന്നെ......"

അമേരിക്കന്‍ കുടിയേറ്റം ക്നാനായ സമൂഹത്തിന്‍റെ ശാപമോ ?



അണ്ണാന്‍ കുഞ്ഞും തന്നാലായ കഥ നാമൊക്കെ കേട്ടിട്ടുണ്ട്. സീതാദേവിയെ രക്ഷിക്കാനായി എല്ലാവരും ഒത്തൊരുമിച്ച് ലങ്കയിലേക്ക് ചിറ കെട്ടുമ്പോള്‍  അണ്ണാന്‍ കുഞ്ഞിന് സ്വാര്‍ത്ഥനായ് ഇരിക്കാന്‍ കഴിഞ്ഞില്ല. കേരള നാട്ടില്‍   മാത്രമല്ല മലയാളി എത്തി നില്‍ക്കുന്ന ഓരോ മുക്കിലും മൂലയിലും നിറസാനിധ്യമായ ക്നാനായ സമൂഹം ഇന്ന് നിര്‍ണായക പ്രധിസന്ധി നേരിടുന്നു. തങ്ങളുടെ അടിസ്ഥാന ശിലയായ തനിമ എന്ന മാതാവ് അപഹരിക്കപ്പെടുന്ന അവസ്ഥയില്‍ ആണിപ്പോള്‍. ഒരു പത്തു വര്‍ഷത്തിനു ശേഷം തങ്ങളുടെ സമുദായം എങ്ങിനെയാകുമെന്ന കടുത്ത ഉല്‍ഘണ്ടയില്‍ ഇവര്‍ നില്‍ക്കുന്നു. ഈ ഒരവസ്ഥയില്‍ അണ്ണാന്‍ കുഞ്ഞും തന്നാലായതുപോലെ ഓരോ ക്നാനായക്കാരനും തന്നാലായത് ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നു. അതൊരു ദാക്ഷിണിയമല്ല മറിച്ചു ഒരു മകന്‍റെ കടമയാണ്, വളര്‍ത്തി വലുതാക്കി പാത തെളിയിച്ച മുന്‍തലമുറയോട് ചെയ്യുന്ന ഉത്തരവാദിത്വം.

ഈ ഉത്തരവാദിത്വം 90% ക്നനയക്കാരും ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ ചെയ്യുന്ന കാഴ്ച നമ്മള്‍ മൂന്നാഴ്ചയായി കാണുന്നുണ്ട്. ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നിട് വിലപിച്ചിട്ട് കാര്യമില്ല എന്നുള്ള ബോധ്യം ഇവര്‍ക്കുണ്ട്. ചെറുപ്പത്തില്‍ ഇവര്‍ അനുഭവിച്ച ഒരുമയുടെ മാധുര്യവും, ദാരിദ്ര്യതിന്റെ നടുവിലും പൂര്‍വീകര്‍കാണിച്ച സമുധായ മാതൃകയും അവര്‍ പറഞ്ഞുതന്നതുമാണിന്ന് നമ്മുടെ ശക്തി. വന്ന വഴി മറക്കാത്ത ഏതൊരുവനും ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വാര്‍ത്ഥലാഭം നോക്കാതെ പോരാടും. ഇതാരെയും തോല്‍പ്പിക്കാനല്ല.

ഒരു സ്ത്രീയുടെ പേറ്റുനോവിന്റെ വേദനയുമായി 90% ക്നനയക്കാരും ഒരു കച്ചി തുരുമ്പിനായി ഓടി നടക്കുമ്പോള്‍, ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന ഭാവത്തില്‍ നമ്മുടെ തന്നെ ചോരയില്‍ പിറന്ന ഒരു ചെറിയ വിഭാഗം ബോധമില്ലാതെ ആലസ്യത്തില്‍ ആടിതിമിര്‍ക്കുന്നു. അമേരിക്കയില്‍ അങ്ങോളം ഇങ്ങോളമുള്ള ക്നാനായ അസോസിയേഷനുകളും മിഷനുകളും തങ്ങളുടെ അസ്ഥിത്വതിനെതെരെ നടക്കുന്ന ഗൂഡനീക്കത്തെ ചെറുക്കാന്‍ ചര്‍ച്ചകളും പ്രമേയങ്ങളും കൊണ്ടുവരുമ്പോള്‍ ഇവറ്റകള്‍ തിന്നുകുടിച്ച് ദുര്‍മേദസ്സും കുലുക്കിചിരിച്ചു നടക്കുന്നു. നഗരം കത്തി എരിയുമ്പോള്‍ മട്ടുപാവില്‍ നിന്നും എത്തിനോക്കാനുള്ള മര്യാദ എങ്കിലും നീറോ ചക്രവര്‍ത്തി കാട്ടിയിരുന്നു. നമ്മുടെ ചിക്കാഗോ സെന്റ്‌ മേരീസ്  കോക്കസിന് അതിനുപോലും താല്പര്യമില്ല. കര്‍ന്നോന്മാരെയും പണ്ടത്തെ കെട്ടുപാടും മാതൃകയും ഒന്നും ഓര്‍ക്കാന്‍ അവര്‍ക്ക് സമയമില്ല. അവര്‍ ഒത്തിരി അങ്ങ് വളര്‍ന്നു പോയി. എല്ലാമെല്ലാമായ തങ്ങളുടെ രക്ഷകന്‍ ( മുത്തു ) പഠിപ്പിച്ചതനുസരിച്ച് എങ്ങിനെയും സ്ഥാനമാനങ്ങള്‍ ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാട്ടയും, പിള്ളയും കുളം കലക്കിയും മാക്കാനുമൊക്കെ. അവരുടെ കാഴ്ചപ്പാടില്‍ തനിമയോക്കെ വെറും പഴഞ്ജന്‍.

ഈ പുര കത്തുന്ന സമയം നോക്കി പത്തുകാശുണ്ടാക്കാനുള്ള    ബദ്ധപാടിലാണിവര്‍ നാട്ടില്‍ കൊച്ചു കൊച്ചു സീരിയലിന്റെ പേരില്‍ തരികട പണിയുമായി നടക്കുന്ന, ഇവിടുത്തെ പ്രമാണിമാരുമായി നല്ല അടുപ്പവുമുള്ള കുറെ വായില്‍ നോക്കി പെണ്ണുങ്ങളെ കൂട്ടി ഒരു ട്രൂപ്പ് ഉണ്ടാക്കി ഏപ്രില്‍ മാസത്തില്‍ അവരുടെ ഷോ നടത്തി പത്തു കാശുണ്ടാക്കുക. പള്ളിയുടെ അടവുമാകുംഇവരെ കൂട്ടി കുറച്ചുനാള്‍ ബേസ്മെന്റ് പാര്‍ട്ടി കൊഴുപ്പിക്കുകയും ചെയ്യാം. നിങ്ങള്ക്ക് ക്നാനായം വേണ്ട, വേണമായിരുന്നെങ്ങില്‍ നിങ്ങള്‍ പ്രതികരിക്കുമായിരുന്നു. ക്നാനായം വേണ്ടാത്ത നിങ്ങള്ക്ക് എന്തിനാണ് ക്നാനായ പള്ളി ? ആളുകളിക്കാനൊരു വേദി മാത്രം അല്ലെ ? വെറുതെ വരുന്ന കാശും നല്ലതാണല്ലേ. പാല് കറന്ന ശേഷം പശുവിനു അല്പം കച്ചി ഏതൊരു ദുഷ്ടനും കൊടുക്കും. ആ മര്യാദ എങ്കിലും നിങ്ങള്ക്ക് സമുധയത്തോട്‌ കാട്ടി കൂടെ. അതുപോലും ചെയ്യാതെ നിങ്ങള്‍ കാശു കറക്കാനായി ഷോയുമായി വന്നാല്‍ അറ്റകൈ പ്രയോഗം ഉറപ്പ്. അല്പം മാന്യത നിങ്ങളുടെയും സമുധായത്തിന്റെയും നന്മക്കായി നിങ്ങള്‍ ചെയ്താല്‍ സഹകരണവും  ഉറപ്പ്. അല്ല എങ്കില്‍ ഫണ്ട്‌ റൈസിംഗ് മാത്രമല്ല കാശു വരുന്ന എല്ലാ വഴികളും തടയാന്‍ ചങ്കില്‍ തീയുമായി നടക്കുന്ന പാവങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. അല്പം വിദേശ മദ്യത്തിനും ഉപഹാരത്തിനുമായ് ഭാരതത്തെ പറങ്കികള്‍ക്ക്  ഒറ്റുകൊടുത്ത നാട്ടുരാജാക്കന്മാരുടെ ഗതി നിങ്ങള്ക്ക് വരാതിരിക്കട്ടെ. പറങ്കികളുടെ കു‌ടെ കു‌ടി നാട്ടുകാരെ Bloody Indian വിളിച്ചതുപോലെ VG യുടെ കു‌ടെ കു‌ടി ഞങ്ങളെ കൊഞ്ഞനം കുത്തരുതെ എന്ന് കൈ കൂട്ടി യാചിക്കുന്നു. പുഴുത്ത പട്ടിയെപോലെ ചത്തൊടുങ്ങിയ നാട്ടുരാജാക്കന്മാരുടെ ഗതി നിങ്ങള്ക്ക് പാഠമാകട്ടെ. ചങ്കുറപ്പോടെ പൊരുതി മരിച്ച കുഞ്ഞാലി മരക്കാരുടെ മരിക്കാത്ത ഓര്‍മയും നിങ്ങള്ക്ക് പാടമാകെട്ടെ.

എന്റെ സുഹൃത്തേ, നിങ്ങള്ക്ക് മനുഷ്വത്വം എന്നത് ഒന്നുണ്ടോ ? ഈ ശിഘണ്ടി സ്വഭാവം നിറുത്തികു‌ടെ?  നിങ്ങളുടെ പൂര്‍വികരുടെ  മനശാന്തിക്കുവേണ്ടി കൂടിയാണ് ഞങ്ങള്‍ ഈ പാടുപെടുന്നത്. സഹായിച്ചില്ലെങ്ങിലും സാരമില്ല, ശത്രുവിന് വളം വച്ചുകൊടുക്കല്ലേ. നിങ്ങള്‍ സ്വന്തം പൂര്‍വികരുടെ കുഴിമാടത്തിന്  മുകളില്‍ വിസര്‍ജിക്കുന്ന പ്രവര്‍ത്തി ആണിത്. ഇന്നവര്‍ എണിറ്റു വന്നാല്‍ ഇഞ്ചികണ്ടം വെട്ടിയ ബലിഷ്ഠമായ കൈകൊണ്ട് നിങ്ങളുടെ അണപ്പല്ല് അടിച്ചുതാഴെ ഇടും. എന്നിട്ട് തിരുഹ്രദയ ദേവാലയത്തില്‍ വന്നു അവിടുത്തെ ചുണക്കുട്ടന്മാരെ തങ്ങളുടെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തും. മറ്റുള്ളവര്‍ പ്രതികരിക്കുന്നത് കണ്ടിട്ട് നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേഓ അതെങ്ങിനെയാ……. പള്ളി പൂട്ടാന്‍ നടക്കുന്ന തിവ്രവാദികളായിട്ടല്ലെ നിങ്ങളുടെ രക്ഷകന്‍ മുത്തു ഞങ്ങളെ വിശേഷിപ്പിക്കുന്നത്. സുഹൃത്തേ, ഞങ്ങള്‍ തീവ്രവാദികളല്ല, പള്ളിക്കെതിരല്ല, വൈദികര്‍ക്കെതിരല്ല. പൊറുക്കില്ല ഇതാരും. രാഷ്ട്രിയ വ്യത്യാസം ഉണ്ടാകാം, ചില അഭിപ്രായവ്യത്യാസം കാണാം. അതൊക്കെ നമ്മള്‍ക്ക് പറഞ്ഞു തീര്‍ക്കാവുന്നതാണ്. അത് ഇപ്പോള്‍ പുറത്ത് എടുക്കരുത്. നമ്മളെ ബാധിക്കുന്ന വല്യ പ്രശ്നം നമ്മള്‍ ഒരുമിച്ചുനിന്ന് നേരിടണം. ഇവടെ നമ്മള്‍ തോറ്റാല്‍ എല്ലാം തീര്‍ന്നു. പ്രതികരിച്ചാല്‍ പള്ളി പൂട്ടും, Guarentee കൊടുത്തവര്‍ പ്രശ്നത്തിലാകും എന്നൊക്കെ തെറ്റുധരണകള്‍ ബോധപൂര്‌വം ഉണ്ടാക്കുന്നുണ്ട്. അതൊക്കെ വാസ്തവത്തില്‍ തെറ്റാണ്. പ്രതികരിച്ചാല്‍ നല്ലവരായ ജനങ്ങള്‍ പൂര്‍വാധികം ശക്തമായി പള്ളിയോടു സഹകരിക്കും. നിങ്ങള് ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നിരാശരായ ജനം പള്ളിയെയോ നിങ്ങളെയോ തിരിഞ്ഞു നോക്കാതെ വല്ലതുമൊക്കെ കാട്ടിക്കൂട്ടും.

എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്ങിലും അങ്ങേ അറ്റം ക്നാനായ തനിമ കാട്ടുന്നവരായാണ് കെ.കെ. ഗ്രൂപ്പിലെ മിക്ക പ്രമുഘ കുടുംപങ്ങളെയും  ജനങ്ങള്‍ നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ ഇന്നും പ്രതിഷയോടെ തന്നെ ജനങ്ങള്‍ നിങ്ങളെ നോക്കുന്നു. അല്പം വൈകിയാലും സമയം ഉണ്ട്.  സഹോദരങ്ങളെ നിങ്ങളെ താറടിക്കുവാനല്ല, ഒരു ഹിഡന്‍ അജണ്ടയുമില്ല, ഞാനും തങ്ങളും പ്രതിസന്ധിയിലാണ്. ഒരുമിച്ചു തുഴഞ്ഞില്ലെങ്ങില്‍ നമ്മള്‍ രണ്ടു പേരും മുങ്ങും. മുങ്ങിയാല്‍ പള്ളി ഉള്‍പ്പെടെ നിങ്ങള്‍ സ്വപ്നം കാണുന്നതും മുറുകെ പിടിക്കുന്നതും നഷ്ടമാകും. ഇതു നിര്‍ണായക സമയമാണ്. വൈകി ഉദിച്ച ബുദ്ധി കൊണ്ട് കാര്യമില്ല. തെറ്റുകുറ്റങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോള്‍ മറക്കുക. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു ഇന്ദ്രനും നമ്മളെ തോല്‍പ്പിക്കാനാവില്ല.  ഈ പ്രശ്ന ഘട്ടത്തില്‍ നിങ്ങളില്‍ ചിലര്‍ സമുധായത്തോട്‌ കൂറുള്ള നിലപാട് എടുത്തത്‌ തികച്ചും മാതൃകാപരമാണ്. പ്രശ്നത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട്‌ കൊണ്ട് അവര്‍ സ്വീകരിച്ച  നിലപാട് St Marys -ല്‍ ഉള്ള ക്നാനായ മക്കളും സ്വികരിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു

ചെറിയ ചെറിയ പ്രശ്നങ്ങള്‍ നമ്മള്‍ക്കിടയില്‍ പറഞ്ഞു നമ്മളെ ഒന്നിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുക. ചരിത്രത്തിന്റെ ഏല്ലാ ഘട്ടത്തിലും സ്വാര്‍ത്ഥരും വര്‍ഗവഞ്ചകരും ഉണ്ടായിട്ടുണ്ട്. അവരെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ പറ്റാതെ പോയവര്‍ നശിച്ചിട്ടുമുണ്ട്. നിങ്ങള്‍ അവര്‍ക്ക് ഇരയാകരുത്. മഹത്തായ ക്നാനായ പാരമ്പര്യമാണ് അങ്ങനെ വന്നാല്‍ നമുക്ക് നഷ്ടമാകുന്നത്. പൊതു ശത്രുവിനെതിരായി, പൂര്‍വികര്‍ക്കുവേണ്ടി, നമ്മടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നമ്മള്‍ക്ക് ഒന്നിക്കാം. ഒരു ജന്മം മുഴുവന്‍ പ്രാഞ്ചികള്‍ എന്ന ദുഷ്പേരില്‍ ജീവിക്കാതെ വെറുമൊരു കറവ പശുവായി തീരാതെ സ്വന്തം അമ്മയോടും അപ്പനോടും കൂറ് കാണിക്കുക. നമ്മള്‍ ഒന്നിക്കുന്ന നിമിഷം ഇന്നു ഭയക്കുന്ന ഓലപാമ്പുകള്‍ ഓടി മറയും ഒരു ജീവിതമേ ഉള്ളു, തനിമയില്‍, ഒരുമയില്‍ വിശ്വാസ നിറവില്‍ നമ്മള്‍ക്ക് തടസ്സങ്ങള്‍ തട്ടി നീക്കി, മാര്‍തോമ്മന്‍ പാടി മുന്നേറാം.

Thursday, January 17, 2013

നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ.....

ഇന്ന് വടക്കേ അമേരിക്കയിലെ ക്നാനായസമൂഹം ചിക്കാഗോ സീറോമലബാര്‍ രൂപതയിലെ ക്നാനയക്കാരുടെ വികാരി ജനറാള്‍ ആയ ഫാ. അബ്രാഹം മുത്തോലത്തിനെ ആവശ്യത്തിലേറെ പീഡിപ്പിക്കുന്നുണ്ടോ - മെന്റലി, ഫിസിക്കലി ആന്‍ഡ്‌ മെറ്റാഫിസിക്കലി? അദ്ദേഹം ക്നാനായ സമുദായത്തിലെ ഒരു “വിപ്പിംഗ് ബോയ്‌” ആയിക്കൊണ്ടിരിക്കുകയാണോ?

സാധാരണഗതിയില്‍ എന്ത് പ്രശ്നത്തെയും ഒരു മന്ദസ്മിതത്തില്‍ ഒതുക്കാന്‍ കഴിവുള്ള മുത്തോലത്തച്ചന്‍ ഇന്ന് പരിഭ്രാന്തിയിലാണ് എന്നാണ് ചിക്കാഗോയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിശ്വസിക്കേണ്ടത്. ചിക്കാഗോ പാരിഷ് ബുള്ളറ്റിന്റെ പഴയ ലക്കങ്ങള്‍ ഡിലീറ്റ്‌ ചെയ്തത് മറ്റെന്തിനെയാണ് സൂചിപ്പിക്കുന്നത്? വീടുവീടാന്തരം കയറി ഇറങ്ങുന്നു എന്നും, എന്തെങ്കിലും മേല്‍വിലാസമുള്ള നേതാക്കന്മാരെയെല്ലാം ഫോണില്‍ ബന്ധപ്പെടുന്നു എന്നും കേള്‍ക്കുന്നത് സത്യമാണെങ്കില്‍, അതൊക്കെ എന്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്?
കല്ലറ സ്വദേശി ജോബി തടത്തില്‍ എന്ന ക്നാനയക്കാരന്‍ ജനത്തെ സാമ്പത്തികമായി വഞ്ചിച്ചു എന്ന് കേള്‍ക്കുന്നത് ശരിയാണെങ്കില്‍, അത് ആ വ്യക്തി മാത്രം നടത്തിയ തട്ടിപ്പാണ്. അങ്ങിനെയാണോ മുത്തോലത്തച്ചന്റെ കാര്യം? പത്രോസിന്റെ പാറമേല്‍ പണിതീര്‍ത്ത, ഗ്രാനൈറ്റിനെക്കാള്‍ ഉറപ്പുള്ള കത്തോലിക്കാസഭയുടെ ഹയാരാര്‍ക്കിയിലെ ഏറ്റവും താഴെയുള്ള പുരോഹിതന്റെ തൊട്ടുമുകളിലുള്ള സ്ഥാനം മാത്രമാണ് ഫാ. മുത്തോലം അലങ്കരിക്കുന്നത്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ തിരുത്താന്‍ അദ്ദേഹത്തിന്റെ മുകളില്‍ എത്ര പേരുണ്ട്? തൊട്ടടുത്ത്‌ രൂപതാധ്യക്ഷന് അങ്ങാടിയത്ത് പിതാവ്, അങ്ങ് ദൂരെ കോട്ടയത്താണെങ്കിലും കൂടെക്കൂടെ, തൊട്ടതിനും പിടിച്ചതിനും, വിവാഹത്തിനും വിവാഹമോചനത്തിനും, ഓടിയെത്തുന്ന മൂലക്കാട്ട് പിതാവ്, കാശുപിരിക്കുന്ന സമയത്തെങ്കിലും സ്നേഹത്തോടെ വന്നണയുന്ന പണ്ടാരശ്ശേരി പിതാവ് – ഇവരുടെയെല്ലാം മുകളില്‍ സാക്ഷാല്‍ ആലഞ്ചേരി വലിയ പിതാവ്. ഇവര്‍ക്കൊന്നും ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലേ?
തനിക്ക് വേണ്ടി പള്ളികള്‍ വാങ്ങാനായി കാക്കത്തൊള്ളായിരം മാധ്യമങ്ങളിലൂടെയും വേദികളിലൂടെയും “നമ്മള്‍ വാങ്ങുന്ന പള്ളികള്‍ നമ്മുടെ തന്നെയാണ്; അങ്ങാടിയത്ത് പിതാവിന്റെയല്ല” (“നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ.....”) എന്ന് മുത്തോലത്തച്ചന്‍  വിളിച്ചു പറയുന്നതൊന്നും അങ്ങാടിയത്ത് പിതാവ് കേട്ടില്ലേ? ചിക്കാഗോയില്‍ തന്നെ സ്ഥിരമായി താമസിക്കുന്ന, കേള്‍വിക്കുറവൊന്നും ഇല്ലാത്ത  അദ്ദേഹം ഇതൊന്നും കേള്‍ക്കുകയും കാണുകയും ചെയ്തില്ലെങ്കില്‍, രൂപതാധ്യക്ഷന്‍ എന്ന പദവി അങ്ങേര്‍ക്കു ചേരുന്നതാണോ എന്ന് വായനക്കാര്‍ തീരുമാനിക്കുക. അല്ല, എല്ലാം അറിഞ്ഞിട്ടു മൌനം പാലിച്ചതാണെങ്കില്‍ പാവം മുത്തോലത്തച്ചന്‍ മാത്രം കുറ്റവാളി ആകുന്നതെങ്ങിനെയാണ്?
ഇനി, സ്ഥാനത്തില്‍ അങ്ങാടിയത്ത് പിതാവിനെക്കാള്‍ മുകളിലുള്ള മൂലക്കാട്ട് പിതാവ് ഇക്കാര്യത്തില്‍ എന്ത് ചെയ്തു എന്നുകൂടി നോക്കാം.
രംഗം ന്യൂജേര്‍സി. തിയതി 2008 ജൂലൈ ഇരുപത്തിയേഴ്. കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ സമാപനത്തില്‍ ചെയ്ത പ്രസംഗം മൂലക്കാട്ട് പിതാവ് ഉപസംഹരിച്ചത് ഇങ്ങനെയാണ്.
“ചുരുക്കി പറഞ്ഞാല്‍ എന്‍ഡോഗമസ് ഇടവക സ്ഥാപിക്കുന്നതിന് സഭാശാസ്ത്രതിലുള്ള സാധ്യതകള്‍ വേണ്ടപ്പെട്ടവര്‍ക്ക് ബോധ്യമാകുന്നതുവരെ നമ്മുടെ ജനത്തിന് ക്നാനായ റീജിയന്റെ ആധ്യാത്മിക ശുശ്രൂഷ ലഭിക്കുന്നതിനും, നാം ഒരു സമൂഹമായി പുരോഗമിക്കുന്നതിനും നമുക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ക്നാനായ വംശീയ ഇടവകകള്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്‌. ഈ ഇടവകകളില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് ഒരിക്കലും അംഗത്വം ഉണ്ടായിരിക്കുന്നതല്ല. ക്നാനായ ഇടവകയും സീറോമലബാര്‍ ഇടവകയും തമ്മിലുള്ള വ്യത്യാസം ഇതാണ്. സീറോമലബാര്‍ ഇടവകയില്‍ എല്ലാവര്ക്കും അംഗത്വം ഉള്ളപ്പോള്‍ ക്നാനായ ഇടവകയില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് അംഗത്വം ഉണ്ടായിരിക്കുന്നതല്ല.
ഇപ്പോള്‍ നമുക്ക്‌ ലഭിച്ചിരിക്കുന്ന ഇടവകകള്‍ എല്ലാം ക്നാനായ ഇടവകകളാണ്. അവയിലൂടെ ശക്തമായ സംവിധാനം രൂപപ്പെടുത്തി നമുക്ക് എന്‍ഡോഗമസ് ഇടവകകള്‍  ലഭിക്കുന്നതിനു ഒന്നിച്ചു ശക്തമായ സംവിധാനം ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്‌. നമ്മളാണ് നിശ്ചയിക്കേണ്ടത് നമ്മുടെ ഇടവകയില്‍ ആരൊക്കെയാണുള്ളത്; അവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന്‍. ഈ പശ്ചാത്തലത്തില്‍ കെ.സി.സി.എന്‍.ഏ. എക്സിക്യൂട്ടീവുമായി ഈ ദിവസങ്ങളില്‍ ഞാന്‍ സംസാരിക്കുകയുണ്ടായി. വളരെ പോസിറ്റീവ് ആയ സമീപനമാണ് അവരുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്.
നമ്മുടെ വളര്‍ച്ചയ്ക്ക് ക്നാനായ ഇടവകകള്‍ അനിവാര്യമാണ്. നമ്മുടെ വടക്കെ അമേരിക്കയിലുള്ള ക്നാനായ സഭാസമൂഹത്തിനു ക്നാനായ വൈദികരുടെ ശുശ്രൂഷ ലഭിക്കുന്നതിനു ആവശ്യമായ പരിശ്രമങ്ങളില്‍ സഹകരിക്കുവാന്‍ കെ.സി.സി.എന്‍.ഏ. താല്പര്യം പ്രകടിക്കുന്നുവെന്നത് സന്തോഷകരമാണ്. തീര്‍ച്ചയായും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്‌. ശക്തമായ കെ.സി.സി.എന്‍.ഏ.യും അതിശക്തമായ ക്നാനായ ഇടവകകളും കൈകോര്‍ത്തുനില്‍ക്കുന്ന ക്നാനായ സമൂഹത്തിനു മാത്രമേ വടക്കേ അമേരിക്കയിലെ ക്നാനായ അസ്തിത്വം ഉറപ്പിക്കുവാനും പുരോഗതിയിലേയ്ക്ക് നയിക്കുവാനും സാധിക്കുകയുള്ളൂ. അതിനുവേണ്ടി കലഹങ്ങള്‍ അവസാനിപ്പിച്ചു നാം ഒരു ജനമാണ്, നാം ഒന്നിച്ചു പോകേണ്ടാതാണെന്നു ചിന്തിച്ച്, മുന്നോട്ടു പോകുമ്പോള്‍ നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നന്മകള്‍ നല്‍കി നമ്മുടെ പിതാക്കന്മാരെ വിളിച്ച്, അനുഗ്രഹിച്ചു, നയിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും. അതിനു വേണ്ട സന്മനസ്സ് നമുക്കുണ്ടാകട്ടെ. ദൈവാനുഗ്രഹത്താല്‍ ലഭ്യമായിരിക്കുന്ന സഭാ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുടെ ജനത്തിന്റെ നന്മയ്ക്കായി ഒന്നിച്ചു പരിശ്രമിക്കണം. അതിനുവേണ്ട കൃപകള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ എന്റെ പ്രസംഗം നിര്ത്തുന്നു.”
മൂലക്കാട്ട് പിതാവും പാടുന്നു, “നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ.....”
ഇനിയും വായക്കാര്‍ തീരുമാനിക്കുക ക്നാനായ വിശ്വാസിസമൂഹം വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ കുറ്റവാളി മുത്തോലത്തച്ചന്‍ മാത്രമാണോ, അതോ സംഭവിച്ചത് മേല്പറഞ്ഞ മൂവര്‍സംഘത്തിന്റെ ഗൂഡാലോചനയുടെ ഫലമായിരുന്നോ?
(നാളെ തുടരും....)

അമ്മ പറഞ്ഞു രൂപത മാറിക്കൊള്ളന്‍ - മുത്തോലം !!!???

മുത്തോലത്തിന്റെ ആധ്യാല്‍മീക സമുദായീക  വരട്ടു വാദ സിദ്ധാന്തം പ്രധിക്ഷേധങ്ങളുടെ കൊടുങ്കാറ്റ് ഏറ്റ് കടപുഴകുന്നു. പക്ഷേ ഒരു പ്രശ്നം മാത്രം. ജനരോക്ഷം മനസ്സിലാക്കാനുള്ള സാമാന്ന്യ ബുദ്ധി നശിച്ച, ചുവരെഴുത്ത് വായിക്കാന്‍ അറിയാത്ത ഈ കപട സന്ന്യാസ്സിക്ക് തന്‍റെ ചുറ്റും എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കുന്നില്ല. സ്വതസിദ്ധമായ അഹങ്കാരവും കാപട്യവും കൂട്ടത്തില്‍ ആരുടെയൊക്കെയോ ശകുനി മാമന്‍റെ പോലത്തെ  ഉപദേശവും കൂടിയാകുമ്പോള്‍ ലോകം മുഴുവന്‍ എന്‍റെ കാല്‍ച്ചുവട്ടില്‍,  ഞാന്‍ ആണ് സര്‍വ്വവും ഇനി എല്ലാവരും എന്നെ താണ് വണങ്ങണം എന്ന് മുത്തോലം ശഠിക്കുന്നു. കണ്ണ് തുറന്ന് ചുറ്റും നോക്കാന്‍ കഴിയാത്ത ഈ ഇരുട്ടിന്‍റെ സന്താനം ചെറുതാകാന്‍ തയ്യാറാകാതെ തെറ്റ് തിരുത്തി ക്നാനായ ജനതയോട് മാപ്പ് പറയാന്‍ തയ്യാറാകാതെ മസ്സില്‍ പിടിച്ച് നില്‍ക്കുന്നു. തന്‍റെ മുഴുവന്‍ കുടുമ്പവും അമേരിക്കയില്‍ ആയതിനാലും ഇനി കോട്ടയത്ത് ചെന്നാല്‍ നാട്ടുകാര്‍ തല്ലി കൊല്ലുംമുന്‍പ് സഹവൈദീകര്‍ തന്നെ തുണ്ടം തുണ്ടമായി കഷണിച്ചു ചെര്‍പ്പുങ്കലിലെ ചതുപ്പ് നിലത്ത് ചവിട്ടി താഴ്ത്തിയിടുമെന്നതിനാലും മൂലക്കാടന്റെ ഉപദേശം അനുസ്സരിച്ച് രൂപത മാറാന്‍ തീരുമാനിച്ചിട്ട് ഇപ്പോള്‍ ഏറുകൊണ്ട കില്ല.........പോലെ മോങ്ങി ക്നാനായ തറവാടിന്റെ തിണ്ണ നിരങ്ങുന്നു. ഇവിടെയാണ് നാണം കെട്ട മുത്തുവിന്റെ..................ആല് മുളച്ചാല്‍ അതും ആ മാന്യന് തണലാകും എന്ന് കാര്‍ന്നവന്മാര്‍ പണ്ടേ പറഞ്ഞ് വച്ചിരിക്കുന്നത്.

കെ .സി .എസ്സ് . ചിക്കാഗോയുടെ വിമന്‍സ് ഫോറം ന്യൂ ഇയര്‍ ആഘോഷം ആണ് രംഗം. രണ്ടും മൂന്നും ജോലി ചെയിത് ബാക്കി സമയം മുഴുവന്‍ കുഞ്ഞുങ്ങളെയും വീട്ടുകാര്യങ്ങളെയും നോക്കി നടത്തുന്ന ക്നാനായ വനിതകളുടെ ന്യൂ ഇയര്‍ ആഘോഷ പാര്‍ടിയില്‍ മുത്തോലത്തിന്റെ തകര്‍പ്പന്‍ ബോറന്‍ പ്രസംഗം. ഈയിടെയായി ഇലക്ഷന്‍ പ്രചരണം നടത്തുന്നതുപോലെ വീട് വീടാന്തരം കയറി ഇറങ്ങിയും ഫോണ്‍ വിളികളിലുമായും തനിക്ക് സപ്പോര്‍ട്ട് തേടുന്ന മുതോലത്തിന് വീണ് കിട്ടിയ സുവര്‍ണ്ണാവസ്സരമായിരുന്നു ഈ ന്യൂ ഇയര്‍ പാര്‍ട്ടി. അതും സ്ത്രീ ജനങ്ങളുടേത്. പരമ പുച്ഛത്തോടെ തന്‍റെ ഗീര്‍വാണത്തോട് ടേബിളുകളില്‍ അടക്കം  പറഞ്ഞ സ്ത്രീ ജനങ്ങളുടെ ചേതോവികാരം മനസ്സിലാക്കാന്‍ മുതോലത്തിന് ഇനി എത്ര ജന്മം കൂടി വേണ്ടി വരും. ആയിരക്കണക്കിന് വര്‍ഷങ്ങളായി തലമുറകളായി ക്നാനായ പൈതൃകം പകര്‍ന്നുകൊടുക്കുന്ന നമ്മുടെ അമ്മമാരുടെ പിന്‍തലമുറകളാണ് തന്‍റെ മുന്‍പില്‍ ഇരിക്കുന്നത് എന്ന ബോധം മുതോലത്തിന് ഇല്ലാതെപോയി.

റെസ്ക്രിപ്റ്റ്  മാറ്റാന്‍ ഇനി റോമില്‍ പോകാന്‍ നോക്കി കഷ്ടപ്പെടേണ്ട എന്ന് പറഞ്ഞ മുതോലം കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി വലുതാക്കുന്ന നിങ്ങള്‍ ഇനിമുതല്‍ കുഞ്ഞുങ്ങളെ ക്നാനായക്കാരായി വളരാന്‍ പഠിപ്പിക്കുകയും തങ്ങളുടെ ജീവിത പങ്കാളിയെ  തിരഞ്ഞെടുക്കുന്നത് ക്നാനായക്കാരായിരിക്കണം എന്ന് ഉപദേശിക്കുകയും വേണം എന്ന് മൊഴിഞ്ഞു. കൂടാതെ ഇനി എന്തെങ്കിലും കാരണത്താല്‍ പുറത്ത് കെട്ടിപ്പോയാല്‍ മക്കളോട് മൂലക്കാട്ട് ഫോര്‍മുലയാണ് എന്ന് പറഞ്ഞ് വന്ന് വഴക്ക് കൂടരുത് എന്ന് പഠിപ്പിക്കണം എന്നും പറഞ്ഞു. തനിക്ക് ശക്തി പകരാന്‍ വൈദീകര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിങ്ങള്‍ നിരന്തരം ചൊല്ലണം എന്ന് പറഞ്ഞ് നിര്‍ത്തിയപ്പോള്‍  കാപട്യത്തിന്റെ നിറകുടമായ ഈ കത്തനാരോട് പരമ പുച്ഛമാണ്  നമ്മുടെ സ്ത്രീകള്‍ക്ക് തോന്നിയത്. 

നോര്‍ത്ത് അമേരിക്കയിലെ പ്രശ്നങ്ങള്‍ക്ക് ഉള്ള പരിഹാര മാര്‍ഗമാണ് നമ്മുടെ സ്ത്രീ ജനത്തോട്‌ മുത്തോലം ഉപദേശിച്ചത്. ചതിയുടെയും വഞ്ചനയുടെയും തിരുഹിതം പൂര്‍ത്തിയായപ്പോള്‍, തനിക്ക് വേണ്ട കളമെല്ലാം ഒരുക്കി കഴിഞ്ഞപ്പോള്‍ ഇനിയുള്ള പരിഹാര മാര്‍ഗം നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ച്  വിടുകയെന്നതാണ് എന്ന് മുത്തോലം മൊഴിയുന്നു. ആര്‍ക്കും സംശയം വേണ്ടാത്ത ഭാഷയില്‍ ഇനി റോമിലേക്ക് പോകേണ്ട കാര്യം ഇല്ലായെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം വ്യക്തമായ ഭാഷയില്‍ അമേരിക്കന്‍ ക്നാനായ ജനതയോട് മുന്‍കൂട്ടി പറഞ്ഞില്ല. കാനക്കാരും അങ്ങാടിയത്ത് പിതാവും മൂലക്കാട്ട് തിരുമേനിയും ഇതുതന്നെയല്ലേ പറയുന്നത്. ഇവിടെ ര് രണ്ടും മൂന്നും ജോലി ചെയിത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് മുഴുവന്‍ എടുത്ത് തന്ന നമ്മുടെ സ്ത്രീ ജനങ്ങള്‍ ചോതിക്കുന്ന ഒരു ചോദ്യം ഉണ്ട്. ക്നാനായ പള്ളിയും മറ്റ് സീറോ മലബാര്‍ പള്ളികളും തമ്മില്‍ ഉള്ള വ്യത്യാസ്സം എന്താണ്. ഒരു ബോര്‍ഡില്‍ ക്നാനായ എന്ന് എഴുതിയത് ഒഴിച്ചാല്‍ ബാക്കി എന്ത് വ്യത്യാസം. വേദപാഠ  സിലബസ്സില്‍ ക്നാനായ  ചരിത്രം പോലും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത, തെറ്റായ സീറോ മലബാര്‍ ചരിത്രം പഠിപ്പിക്കുന്ന നമ്മുടെ പള്ളികള്‍ എന്ന് വിശേഷിപ്പിക്കുന്ന സങ്കര പള്ളികള്‍ ഇന്ന്‍ നോക്കുമ്പോള്‍ ആളുടെ എണ്ണത്തില്‍ ക്നാനായ എന്ന് തോന്നിപ്പോകും . എന്നാല്‍ എല്ലാവര്‍ക്കും തുല്ല്യവകാശം ഉള്ള പള്ളികള്‍ അടുത്ത പത്ത് വര്‍ഷത്തിന് ശേഷം ഏത് അവസ്ഥയില്‍ ആയിരിക്കും എന്ന് മുന്‍കൂട്ടി കാണാനുള്ള വിവേകം അധികാരികള്‍ക്ക് ഇല്ലായെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക്  മാപ്പ് തരില്ലായെന്ന് മാത്രമല്ല ക്നാനായ സമുദായത്തിന്റെ ഒറ്റുകാരെന്ന് നിങ്ങളെപ്പറ്റി  ചരിത്രം വിധിയെഴുതും. 

അമ്മമാര്‍ പറഞ്ഞുകൊടുത്ത്‌ മാത്രം പാരമ്പര്യം പുലര്‍ത്താന്‍ കഴിയുന്ന ഒന്നാണങ്കില്‍, അതാണ്‌ ഇന്നത്തെ പരിഹാരമാര്‍ഗം എങ്കില്‍ ആര് പറഞ്ഞുതന്നു ഈ മന്ത്ര ധ്വനി മുതോലത്തിന്. അരികിലിരുത്തി മാറോട് ചേര്‍ത്തുപിടിച്ച്  അമ്മിഞ്ഞപ്പാലൂട്ടി അമ്മ പറഞ്ഞ് തന്നതാണോ  മോനേ നീ രൂപത മാരിക്കൊള്ളാന്‍. അമ്മമാരാണ് കുഞ്ഞുങ്ങളുടെ കൂടെ ഏറ്റവും കൂടുതല്‍ സമയം ചിലവിടുന്നതും അവരുടെ സ്വഭാവവും ഭാവിയും തീരുമാനങ്ങളും എല്ലാം നിയന്ത്രിക്കുന്നതും എന്ന് പറഞ്ഞ് ക്നാനായത്വം നിലനിര്‍ത്താന്‍ പരിഹാര മാര്‍ഗം കാട്ടിക്കൊടുക്കുംപോള്‍ തന്‍റെ രൂപത മാറ്റ തീരുമാനത്തിന്റെ കാരണം സ്വന്തം അമ്മ തന്നെയെന്ന് പറയുന്നതിന് തുല്ല്യമല്ലേ. മുത്തോലത്ത് കത്തനാരോട്‌ ഒരുകാര്യം വ്യക്തമായി ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. താങ്കളുടെ ഇന്നത്തെ പ്രഭാഷണം കേള്‍ക്കാന്‍ ഞങ്ങളുടെ അമ്മ തന്നെയായ താങ്കളുടെ അമ്മ ഇന്ന്‍ ജീവിച്ചിരിന്നു എങ്കില്‍ കുറ്റിച്ചൂല്‍ എടുത്ത് അടിച്ച് പടിക്ക് പുറത്താക്കി ചാണകം തെളിച്ചെനെ. ക്നാനായ തനിമ തങ്ങള്‍ ആയിരിക്കുന്നിടമെല്ലാം കാത്ത് സൂക്ഷിക്കണം എന്നതില്‍ കവിഞ്ഞ്  ഒന്നും ക്നാനായ സ്ത്രീകള്‍ ആഗ്രഹിക്കുകയില്ല.

താങ്കളുടെ ഒരു ഇമെയില്‍ കണ്ടു. ക്നാനായ റീജിനെയും ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയെയും ശക്തിപ്പെടുത്താന്‍ പിതാക്കന്മാരോട് കൂടി ആലോചിച്ച് എടുത്ത തീരുമാനമാണ് എന്ന്. പിതാക്കന്മാര്‍ കൂടി ചേര്‍ന്ന് എടുക്കുന്ന തീരുമാനം തീര്‍ച്ചയായും പ്രാര്‍ഥിച്ചു ധ്യാനിച്ച്‌ എടുക്കുന്നതായിരിക്കണം. അത് സര്‍വ്വ നന്മയും ഉള്ളതായിരിക്കണം. കുരിശിലേറണ്ടി വന്നാലും ക്രിസ്തുവിനെ പ്രതി നന്മക്ക് വേണ്ടി നിലനില്‍ക്കാനും മരിക്കാനും തയ്യാരാകണ്ടാവനാണ് ക്രിസ്തുവിന്റെ പ്രതിപുരുഷന്‍. എന്നിട്ട് എന്ത് പറ്റി ഇപ്പോള്‍. ക്നാനായക്കാരുടെ പൊതുവികാരം ശരിയാണ് താനും പിതാക്കന്മാരും ധ്യാനിച്ച്‌ എടുത്ത തീരുമാനം തെറ്റിപ്പോയി എന്നത് കൊണ്ടാണോ താങ്കളുടെ രൂപത മാറ്റം വേണ്ടായെന്ന് വച്ചത്. അങ്ങിനെയെങ്കില്‍ പരിശുഥാല്മാവിന്റെ ഒരു അംശം പോലും നിങ്ങളില്‍ ഇല്ലായെന്ന്  സ്ഥിരീകരിക്കുക അല്ലേ ചെയ്യുന്നത്. തന്‍റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി രഹസ്സ്യമായി രൂപതമാറി കാക്കയെ പറ്റിച്ച് കുയില് കാക്കക്കൂട്ടില്‍ മുട്ടയിടുന്നതുപോലെ ക്നാനായക്കാരുടെ ഇടവക വികാരിയായി  വികാരി ജനറല്‍ ആയി ഇരിക്കാനായിരുന്നില്ലേ താങ്കളുടെ കപട പദ്ധതി. കാപട്യത്തിന്റെ മുഖം മൂടി വലിച്ചെറിയൂ മുതോലമെന്ന യൂദാസ്സേ. ക്നാനായ ജനങ്ങള്‍ പൊറുക്കില്ല താങ്കളോട് ഇനി ഒരിക്കലും.  



 

Wednesday, January 16, 2013

ഇവിടെ മുത്തോലത്തെ കൂടാതെ എത്ര പേര്‍ കൂടി പ്രതിക്കൂട്ടില്‍

HOUSTON -ലെ ക്നാനായ ഇടവകക്കാര്‍ തങ്ങളുടെ അന്തസ്സ് വാനോളം ഉയര്‍ത്തി നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന് മുഴുവന്‍ മാതൃക കാട്ടിയിരിക്കുന്നു. ഒരു പക്ഷേ മുത്തോലത്തിന്റെ സ്വന്തം എന്ന് മുദ്ര കുത്തിയിരുന്ന ഈ വിശ്വാസ്സ സമൂഹം ഇപ്പോള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതവിതം ലോകത്തെ അറിയിച്ചിരിക്കുന്നു, ഞങ്ങള്‍ തങ്ങളുടെ സമുദായം വിട്ട് ഒരു കളിക്കും ഇല്ലായെന്ന്. സമുദായ സ്നേഹം ഒരിക്കലും ക്നായക്കാര്‍ക്ക് പ്രതിബന്തം ആകുന്നില്ല. തങ്ങളുടെ ചോരയുടെ ഭാഗമായ ഇല്ലിക്കുന്നുംപുറത്ത് അച്ഛന്‍ കാര്യത്തോട് അടുക്കുമ്പോള്‍ പോലീസ്സ് കാരന്‍റെ സ്വഭാവം കാട്ടി വൈദീകരുടെ തനി സ്വഭാവം കാട്ടിയിരിക്കുന്നു. ഇടവക ജനങ്ങളുടെ പൊതുവികാരത്തിന് എതിരായി വിയോചനകുറിപ്പ് എഴുതിയത് മുതോലത്തിനെ പ്രീണിപ്പെടുത്താനാണോ എന്ന് ചിക്കാഗോ ക്നാ വളരെ സംശയിക്കുന്നു. കാക്ക കുളിച്ചാല്‍ കൊക്കാകില്ലയെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ വൈദീകനിലൂടെ കണ്ടത്. എന്തൊക്കെ വന്നാലും അവസ്സാനം ഏത് വൈദീകനും തങ്ങളുടെ വര്‍ഗ സ്വഭാവം കാട്ടിയിരിക്കും. ഒരു പക്ഷേ  കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ അവരുടെ ഫോര്‍മെഷന്റെ ഭാഗമാണ്.

ലോകം മുഴുവന്‍ കാത്തിരിക്കുന്നത്‌ ഇനി അടുത്തതായി ഏത്  ഇടവകയും ഏത് മിഷനും ആണ് ചികാഗോയ്ക്കും ഡിട്രോയിറ്റിനും ഹൂസ്റ്റനും ശേഷം ഇത്തരം ധീരമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുക എന്ന്‌. ചിക്കാഗോ മെയ്‌വുഡ് പള്ളിയിലെ സജി അച്ഛനെപോലെയും  ഹൂസ്റ്റനിലെ ഇല്ലിക്കുന്നുംപുറത്ത് അച്ഛനെ പോലെയും ഉള്ള വൈദീകര്‍ തന്നെ ആയിരിക്കും  ബാക്കിയുള്ള സ്ഥലങ്ങളിലും. സമുദായത്തിന്റെ അടിസ്ഥാന പരമായ കാര്യം വരുമ്പോള്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതെ ഇരിക്കുകയും വിയോചന കുറിപ്പ് എഴുതുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ മാത്രമേ നമുക്ക് ഒരു പക്ഷേ മറ്റ് വൈദീകരില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാവൂ. ഇത് മുന്നില്‍ കണ്ട് കൊണ്ട് വൈദീകരില്‍ നിന്ന് ഒന്നും കാര്യമായി പ്രതീക്ഷിക്കാതെ നമ്മള്‍ ചെയ്യാനുള്ള കാര്യം നമ്മള്‍ തന്നെ ചെയ്യാനുള്ള ചരിത്രപരമായ ആര്‍ജവം കാട്ടാന്‍ മറ്റ് ഇടവകാങ്ങങ്ങളോടും മിഷന്‍ അംഗങ്ങളോടും സ്നേഹപുരസ്‌കാരം ചിക്കാഗോ ക്നാ ആഹ്വാനം ചെയ്യട്ടെ.

 ഹൂസ്റ്റന്‍ ഇടവക അംഗങ്ങള്‍ പാസ്സാക്കിയ പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു:



 ജനുവരി 13, 2013

2012 ഡിസംബര്‍ 20-ന് അമേരിക്കയിലുള്ള സീറോമലബാര്‍ രൂപതയിലെ ക്നാനായ പള്ളികളില്‍ വായിക്കുവാന്‍ ഇറക്കിയ സര്‍ക്കുലറിന്റെ (port no. 6/2012) പശ്ചാത്തലത്തില്‍ ഹൂസ്റ്റണിലെ സെന്റ്‌ മേരീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിലെ ഇടവകാംഗങ്ങള്‍ ബിഷപ്പ് മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന് അയക്കുന്ന പ്രമേയം.

1911 ഓഗസ്റ്റ്‌ 29ന് വിശുദ്ധ പത്താം പീയൂസ് ക്നാനായകാര്‍ക്ക് വേണ്ടി പ്രത്യേകമായി സ്ഥാപിച്ച രൂപതയില്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ക്നാനായക്കാര്‍ക്ക് മാത്രം അംഗത്വമുള്ള ക്നാനായ സമുദായത്തില്‍ മറ്റൊരു  വ്യക്തികള്‍ക്കും ഏതൊരു മാര്‍ഗ്ഗത്തിലും അംഗത്വം നേടാനാവില്ല എന്ന് പറയുന്ന സാഹചര്യത്തില്‍, നൂറ്റാണ്ടുകളായി കാത്തുപരിപാലിച്ചു കൊണ്ടുപോരുന്ന സമുദായത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റി എഴുതുവാന്‍ ആര്‍ക്കും കത്തോലിക്കാ സഭ അധികാരം കൊടുത്തിട്ടില്ലാത്ത സാഹചര്യത്തിലും, ഏതു സമ്മര്‍ദ്ദത്തെ ചൊല്ലി എഴുതിയതായാലും മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തിരുമേനിയുടെ മേല്പറഞ്ഞ സര്‍ക്കുലര്‍ ഹൂസ്റ്റണിലെ ക്നാനായക്കാര്‍ക്ക് ഒന്നടങ്കം അംഗീകരിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നു ഇതിനാല്‍ സ്നേഹപൂര്‍വ്വം അറിയിക്കുന്നു.

അതോടൊപ്പം അമേരിക്കയിലുള്ള ക്നാനയ്ക്കാര്‍ക്ക് വേണ്ടി പ്രത്യേകമായ ഒരു ക്നാനായ രൂപത നേടിയെടുക്കുവാന്‍ മാര്‍ അങ്ങാടിയത് തിരുമേനി മുന്‍കൈ എടുത്തു ഞങ്ങളുടെ ആവശ്യം നേടിയെടുക്കുവാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

സ്വന്തം സ്ഥാനമാനങ്ങള്‍ക്കും വ്യക്തി താത്പര്യങ്ങള്‍ക്കും വേണ്ടി സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കുവാന്‍ ആര് ശ്രമിച്ചാലും അവര്‍ ഒറ്റപ്പെടുകയും ചെയ്യും.

2012 ജൂലൈ പതിനഞ്ചാം തിയതി ക്നാനായ വികാരി ജനറാള്‍ അബ്രാഹം മുത്തോലത്തച്ചന്‍ ഹൂസ്റ്റണിലെ സെന്റ്‌ മേരീസ്‌ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധബലിമദ്ധ്യേ പ്രസംഗിച്ചു, “ഈ ദേവാലയം ക്നാനയക്കാര്‍ക്കായി മാത്രം ഉള്ളതാണ്, ആരും പേടിക്കേണ്ട കാര്യമില്ല. കോട്ടയം രൂപത ഇന്ന് എങ്ങിനെ പോകുന്നുവോ അതുപോലെ തന്നെയേ അമേരിക്കയിലെ ക്നാനായ പള്ളികളും പോകൂ.” ആ പ്രഖ്യാപനം ഇന്നെവിടെ?

ക്നാനായ സമുദായത്തോട് കൂറുള്ള ആദ്ധ്യാത്മിക നേതൃത്വത്തെ ക്നാനായക്കാര്‍ക്കായി നിയമിക്കണമെന്ന് ഈ അവസരത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുകയും ചെയ്യുന്നു.

അമേരിക്കയിലും ഇന്ത്യയിലും മറ്റെല്ലായിടത്തുമുള്ള ക്നാനയക്കാര്‍ ഒരുമയിലും തനിമയിലും വിശ്വാസനിറവിലും ഒറ്റകെട്ടായി നില്‍ക്കുമെന്നും പ്രതിഞ്ജ ചെയ്യുന്നു.

2013 ജനുവരി പതിമൂന്നാം തിയതി വിശുദ്ധ ബലിയ്ക്ക് ശേഷം കൂടിയ പൊതുയോഗത്തില്‍ വീറോടെയും വികാരപരമായുമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബഹുമാനപ്പെട്ട വികാരിയുടെ വിയോജന കുറിപ്പോടെ പൊതുയോഗം ഈ പ്രമേയം പാസാക്കി.

പ്രമേയം അവതരിപ്പിച്ചത്: ജിമ്മി കുന്നശ്ശേരി 

പോളിംഗ് 
 

ക്നാനായ മീഡിയയുടെ ഇത് വരെ ഉള്ള പോസ്ടിങ്ങുകള്‍ ഡിലേറ്റ് ചെയ്തത് മുതോലതതച്ചന്റെ കാലാ കാലങ്ങളായുള്ള  അവസരവാദപരമായ നിലപാടുകള്‍ പൊതുജനം താരതമ്യപ്പെടുത്തും എന്ന് ഭയപ്പെട്ടാണോ ആല്ലയോ എന്ന് നിങ്ങള്‍ വിലയിരുത്തുക  വലതു വശത്ത് മുകളില്‍ നിങ്ങള്ക്ക് വോട്ടു രേഖപ്പെടുത്താം.



Tuesday, January 15, 2013

വികാരിയുടെ എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയിതിരിക്കുന്നു.

 വികാരിയുടെ വികാരം കൊള്ളിക്കുന്ന 2012 നവംബര്‍ നാലിന് മുന്‍പുള്ള എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയിതിരിക്കുന്നു. താനും തന്‍റെ കൂട്ടാളി മൂലക്കാട്ട് തിരുമേനിയും നടത്തിയ എല്ലാ അവസ്സരവാത തട്ടിപ്പുകളും വാര്‍ത്തകളും അടങ്ങിയ കപടതയുടെ സന്ദേശങ്ങള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത് വരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കാനായി നവംബര്‍ നാലിന് മുന്‍പുള്ള എല്ലാ മെസ്സജുകളും ക്നാനായ റീജിയന്‍ വെബ്‌ സൈറ്റില്‍ നിന്ന് നീക്കം ചെയിതിരിക്കുന്നു. ഇന്നലെ വൈകുംവരെ ഉണ്ടായിരുന്ന എല്ലാ ലിങ്കുകളും ഇന്നിപ്പോള്‍ നീക്കം ചെയ്യാന്‍ എന്തിനു ധൃതി കൂട്ടി. മുതോലത്തിനു മാത്രം അറിയാന്‍ കഴിയുന്ന ഈ ചോദ്യത്തിന്റെ ഉത്തരം അറിയാന്‍ ലോകം മുഴുവനും ഉള്ള ക്നാനായ മക്കള്‍ കാത്തിരിക്കുന്നു. മുത്തോലത്ത് കത്തനാരും മാഫിയ തലവന്‍ മൂലക്കാട്ട് തിരുമേനിയും നല്ല ധൈര്യത്തോടെ ഇരിക്കുക. നാളിതുവരെയുള്ള എല്ലാ പ്രസങ്ങങ്ങളുടെയും ബുള്ളറ്റിനുകളുടെയും സ്ക്രീന്‍ പ്രിന്‍റ് സഹിതം ഉശിരുള്ള ക്നാനായ ചുണക്കുട്ടന്‍മാരുടെ കയ്യില്‍ ഉണ്ട്. ഇതുകൊണ്ടൊന്നും ഇനി ബുള്ളറ്റിന്‍ ഇറക്കുന്ന പണി നിര്‍ത്തരുതേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

വാല്‍ക്കഷണം

ദൈവത്തിന്‍റെ കൂടെ നില്‍ക്കുന്നവരെയും ദൈവത്തിന്‍റെ ജോലി ചെയ്യാന്‍ തയ്യാറാകുന്നവരെയും ദൈവം കൈവിടില്ലായെന്നതിന്റെ ഉദാത്തമായ തെളിവാണ് മുത്തോലത്ത് അച്ഛനിലൂടെ ദൈവം കാട്ടിത്തന്നത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിക്കുന്ന ദൈവത്തിന്‍റെ അത്ഭുതം.

ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛാ, ഞങ്ങളും അങ്ങയെപ്പോലെ തന്നെ മനുക്ഷ്യരാണ്. ഒരു പക്ഷെ അങ്ങയുടെ അത്രെയും കഴിവില്ലാത്ത ബലഹീനരായ കഴിവ് കുറഞ്ഞ മനുക്ഷ്യര്‍. നാളിതുവരെയുള്ളതെല്ലാം ഞങ്ങളുടെ കൈവശം ശേഘരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയങ്ങോട്ട് ബലഹീനരായതിനാല്‍ അങ്ങയെപ്പോലെ കൈ അബദ്ധങ്ങള്‍ പറ്റി സേവ് ചെയ്യാന്‍ മറന്നാല്‍ എന്താ ചെയ്യുക. അതിനാല്‍ അടുത്ത തവണ ഓണ്‍ലൈന്‍ ഡോക്യുമെന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഞങ്ങളെ ദയവായി അറിയിക്കണം. അത് ഞങ്ങള്‍ക്ക് വലിയ ഉപകാരമായിരിക്കും. ഒരിക്കല്‍ കൂടി താഴ്മയായി അപേക്ഷിക്കുകയാണ് കളിച്ച് കളിച്ച് ക്നാനായ മീഡിയ കൂടി കാരക്കാട്ടെ ചക്കരക്കുട്ടനെകൊണ്ട് മായിപ്പിച്ച് കളയല്ലേ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ഒത്തിരി കാര്യങ്ങള്‍ അതിലുണ്ട്.

പോളിംഗ് 
ക്നാനായ മീഡിയയുടെ ഇത് വരെ ഉള്ള പോസ്ടിങ്ങുകള്‍ ഡിലേറ്റ് ചെയ്തത് മുതോലതതച്ചന്റെ കാലാ കാലങ്ങളായുള്ള  അവസരവാദപരമായ നിലപാടുകള്‍ പൊതുജനം താരതമ്യപ്പെടുത്തും എന്ന് ഭയപ്പെട്ടാണോ ആല്ലയോ എന്ന് നിങ്ങള്‍ വിലയിരുത്തുക  വലതു വശത്ത് മുകളില്‍ നിങ്ങള്ക്ക് വോട്ടു രേഖപ്പെടുത്താം.


CHURCH BULLETIN OF KNANAYA CATHOLIC PARISHES OF CHICAGO
Please use the link below to download the acrobat reader for free, if you do not have the acrobat program to read the pdf files.
http://www.adobe.com/products/acrobat/readstep2.html
Please Click on this link / line to view our upcoming events.
Please click here for Knanaya Region Newsletter and Knanaya Region blog
For up-to-date news on the Knanaya Community all over the world visit www.apnades.in or www.knanayavoice.com
Please click on the links below to download pdf files.
2013 January 13 St. Mary's Church
2013 January 13 Sacred Heart Church
2013 January 6 St. Mary's Church
2013 January 6 Sacred Heart Church
2012 December 30 St. Mary's Church
2012 December 30 Sacred Heart Church
2012 December 23 St. Mary's Church
2012 December 23 Sacred Heart Church
2012 December 16 St. Mary's Church
2012 December 16 Sacred Heart Church
2012 December 9 St. Mary's Church
2012 December 9 Sacred Heart Church
2012 December 2 St. Mary's Church
2012 December 2 Sacred Heart Church
2012 November 25 St. Mary's Church
2012 November 25 Sacred Heart Church
2012 November 18 St. Mary's Church
2012 November 18 Sacred Heart Church
2012 November 11 St. Mary's Church
2012 November 11 Sacred Heart Church
2012 November 4 St. Mary's Church
2012 November 4 Sacred Heart Church