Tuesday, January 22, 2013

നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയേ (അവസാന ഭാഗം)

ക്നാനായ സമുദായത്തിലെ സ്വവംശവിവാഹനിഷ്ട ലംഘിച്ചു വെളിയില്‍ നിന്നും വിവാഹം ചെയ്ത വിരലിലെണ്ണാവുന്ന ചിലര്‍ അയച്ച പരാതിയിന്മേല്‍ ലഭിച്ച ഉത്തരവാണ് റെസ്ക്രിപ്റ്റ്‌ എന്ന് പലരും വിശ്വസിക്കുന്നു. ഇത് ശരിയല്ല. മാറിക്കെട്ടിയവര്‍ക്കൊപ്പം എന്‍ഡോഗമി പാലിക്കുന്ന പലരും പരാതിയെ പിന്തുണച്ചിട്ടുണ്ട്. പരാതി തയ്യാറാക്കാന്‍ ഒരു ക്നാനായ വൈദികന്റെ സഹായം ഉണ്ടൊയിരുന്നു എന്ന് കേട്ടിട്ടുണ്ട് - ശരിയാണോ എന്നറിയില്ലെങ്കിലും.

ഇത് ഇവിടെ പറയുവാന്‍ കാരണമുണ്ട്. എന്‍ഡോഗമിക്കെതിരെയുള്ള വികാരം നമ്മുടെ സമുദായത്തിനുള്ളില്‍ തന്നെയുണ്ട്. കോട്ടയത്തെ പിതാക്കന്മാരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരുടെയും കുടുംബങ്ങളില്‍ എന്‍ഡോഗമി ലംഘിച്ചവരുണ്ട്. അന്തരിച്ച പിതാക്കന്മാരുടെ കുടുംബങ്ങളിലും അത്തരക്കാര്‍ ഉണ്ടാവും. എന്‍ഡോഗമിയുടെ തീവ്രവാദികളായി നടക്കുന്ന പലരുടെയും ഉറ്റബന്ധുക്കള്‍ ഈ നിയമം ലംഘിച്ചതുമൂലം സമുദായത്തില്‍ നിന്ന് വെളിയില്‍ ആയവരാണ്. ചിലര്‍ അതിനെക്കുറിച്ച് വേവലാതിപ്പെടുന്നില്ല, മറ്റു ചിലര്‍ക്ക് അത് വലിയ പ്രശ്നമാണ്. “എന്റെ മാതാപിതാക്കളെ അടക്കിയ പള്ളിപ്പറമ്പില്‍ എനിക്ക് നിത്യവിശ്രമം ഇല്ലല്ലോ” എന്നോര്‍ത്ത് സങ്കടപ്പെടുന്നവര്‍ ചിലരെങ്കിലും ഉണ്ട്. അതിന്റെ ന്യായാന്യായങ്ങളിലേക്ക് ഈ ലേഖനത്തില്‍ കടക്കുന്നില്ല.
പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്രമാത്രമാണ്. എന്‍ഡോഗമിക്കു സമുദായത്തിന്റെ പൂര്‍ണ്ണപിന്തുണ ഉണ്ടോ എന്നത് സംശയകരമാണ്.
ഇങ്ങനെ ഒരു സാഹചര്യത്തില്‍ നമുക്ക് വേണ്ടത് തുറന്ന ചര്‍ച്ചകളാണ്. പുരോഹിതവര്‍ഗത്തിന്റെ കളിപ്പാവകളല്ല ക്നാനായ സമുദായത്തിലെ അംഗങ്ങള്‍. അവര്‍ക്ക് വേണ്ടപ്പോള്‍, “തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും” എന്ന് നമ്മെ കൊണ്ട് പാടിക്കുകയും, അവരുടെ ആവശ്യം മാറുമ്പോള്‍, സ്വവംശവിവാഹനിഷ്ഠ ഭാരതത്തിലെ ഭ്രാന്തമായ ജാതിവ്യവസ്ഥയുടെ അവശിഷ്ടമാണെന്നും തരംപോലെ പറയുന്നവരുടെ താളത്തിനൊത്ത് തുള്ളാന്‍ കുറെ മണ്ടന്മാര്‍, ഏതു സമുദായത്തിലും എന്നപോലെ – പട്ടരിലും ഉണ്ടല്ലോ പൊട്ടന്‍ - ക്നാനായസമുദായത്തിലും ഉണ്ടാകും. എന്നാല്‍ എല്ലാവരെയും തങ്ങള്‍ക്കൊപ്പം കിട്ടുമെന്ന് വിശ്വസിച്ച ശകുനിമാര്‍ ഇനിയെങ്കിലും ജാഗ്രത പാലിക്കുക. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിത്തുടങ്ങിയിരിക്കുന്നു....
ഇത് ഒരു സമുദായത്തിന്റെ പ്രശ്നമാണ്. സഭയുടെ പ്രശ്നമല്ല. ടൈം സോണ്‍ അനുസരിച്ച് മാറുന്നതല്ല ക്നാനയക്കാരന്റെ നിര്‍വചനം. നമ്പൂതിരി കേരളത്തിലും ഗുജറാത്തിലും, ശ്രീലങ്കയിലും കാനഡയിലും നമ്പൂതിരി തന്നെയായിരിക്കുന്നത് പോലെ ക്നാനയക്കാരന്‍ ലോകത്തിന്റെ ഏതു കോണില്‍ വസിച്ചാലും ക്നാനയക്കാരന്‍ തന്നെയാണ്. അത് Right Hand Driving-ഉം Left Hand Driving-ഉം പോലെ രാജ്യത്തിന്റെ നിയമത്തിനു വിധേയമായി മാറുന്നതാണെന്ന് പറയുന്നത് ശുദ്ധതട്ടിപ്പാണ്. അത് ചെലവാക്കാന്‍ നോക്കരുത്.
ക്നാനയത്വം എന്ന് പറയുന്നത് വത്തിക്കാന്റെ നിയമപരിധിയില്‍ വരുന്ന ഒന്നല്ല. ഒരേ കപ്പലില്‍ വന്നു എന്ന് പറയപ്പെടുന്നവര്‍, AD 345 മുതല്‍ AD 1653 ജനുവരി മൂന്നാം തിയതി വരെ ഒറ്റ ജനതയായി കഴിഞ്ഞിരുന്നവരാണ് ക്നാനായ യാക്കൊബാക്കാരും, ക്നാനായ കത്തോലിക്കരും. യാക്കോബാക്കാരുടെയടുത്തു ചെന്ന് ഇത് പൌരസ്ത്യ തിരുസംഘത്തിന്റെ കല്‍പന ആണ് എന്നൊന്ന് പറഞ്ഞു നോക്കുക – അപ്പോള്‍ കാണാം പൌരസ്ത്യ തിരുസംഘത്തിന് ക്നാനയക്കാര്‍ കൊടുക്കുന്ന പുല്ലുവില!
ഇവിടത്തെ പ്രശ്നം അതൊന്നുമല്ല. ഒരാള്‍ക്ക്‌ കയറൂരി വിട്ട കാളയെപ്പോലെ അമേരിക്കയില്‍ ക്നാനയക്കാരന്റെ ചോര ഊറ്റിക്കുടിച്ചു മേയണം. അദ്ദേഹത്തിന്റെ മേലധികാരികള്‍ക്ക് തോന്നുമ്പോള്‍ തോന്നുമ്പോള്‍ അമേരിക്കയില്‍ വന്ന് പിച്ചതെണ്ടാനുള്ള ലൈസന്‍സ് വേണം. ഇത്രയും സ്വാര്‍ത്ഥതാല്പര്യതിനായി അവര്‍ ഒരു സമുദായത്തെ മൊത്തം വിറ്റുതുലയ്ക്കുന്നു. അവര്‍ക്ക് ഹോശാന പാടാന്‍ കുറെ മണ്ടന്മാരും.
ആ മണ്ടന്മാരെക്കുറിച്ച് ഈ ഫോറത്തില്‍ പറഞ്ഞുപറഞ്ഞു പ്രസിദ്ധമായ ഒരു പ്രയോഗം ഉണ്ട് – തടിച്ച മടിശീലയും, ശുഷ്ക്കിച്ച തലച്ചോറുമുള്ള  പ്രാഞ്ചിക്കുട്ടന്മാര്‍. അവര്‍ക്കും നമ്മുടെ റവ. ഫാ. ശകുനിയുടെ കുതന്ത്രങ്ങള്‍ മനസ്സിലായി തുടങ്ങി.
ശകുനിയച്ചനാകട്ടെ, തീയില്‍ കുരുത്തതാണ്, മാടായാണ് കോടയാണ് എന്നൊക്കെ പറഞ്ഞു കുറെനാള്‍ നടന്നുനോക്കി. തന്നെപ്പോലെ തന്നെ തത്വദീഷ ഇല്ലാത്ത തന്റെ അനുചരന്മാരുടെ കൈകളില്‍ താന്‍ ഇനിയും സുരക്ഷിതനല്ല എന്ന ബോധ്യം വന്നതോടെ, രക്ഷാമാര്‍ഗങ്ങള്‍ അന്വേക്ഷിക്കുകയാണ്. Caesar dead is more powerful than Caesar alive” എന്നൊരു ചൊല്ലുണ്ട്. അതുപോലെ സമുദായത്തിനെ മിത്രത്തിന്റെ വേഷത്തില്‍ വരുന്ന ശകുനിയച്ചന്‍ ശത്രുവായ ശകുനിയെക്കാള്‍ അപകടകാരിയാണ്. ചൈനക്കാരുടെ ഒരു പ്രാര്‍ത്ഥന ഓര്‍മ്മ വരുന്നു – “ ദൈവമേ, ഞങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം, ഞങ്ങളുടെ മിത്രങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ...”
ശകുനിയുടെ പുതിയ അവതാരത്തിന്റെ ദുഷ്ടലാക്ക് പലരും എഴുതി വെളിയില്‍ വന്നുകഴിഞ്ഞു. അതുകൊണ്ട് അതിവിടെ ആവര്‍ത്തിക്കുന്നില്ല.
ഈ പരമ്പര അവസാനിക്കുന്നതിനു മുമ്പ് മൊത്തത്തില്‍ ക്നാനായ സമുദായം അങ്ങാടിയത്തിന്റെ ഇടയലേഖനത്തെ എങ്ങിനെ കാണുന്നു എന്ന് പരിശോധിക്കാം.
പുറംകടലിലെ ഒരേക്കര്‍ സ്ഥലത്ത് ചുവന്ന ചായം അടിച്ചുതരാം എന്ന് പറയുന്നതുപോലെ അസംബന്ധമാണ് അമേരിക്കയിലെ ക്നാനയക്കാരന്‍ വെളിയില്‍ നിന്ന് വിവാഹം ചെയ്‌താല്‍ ഇടവകയ്ക്ക് പുറത്താകില്ല, പക്ഷെ കേരളത്തിലെ ഇടവകകളില്‍ നിന്നും പുറത്താകും എന്ന് പറയുന്നത്. അമേരിക്കയിലെ കാലാവസ്ഥയുടെയോ, ഭൂമിശാസ്ത്രതിന്റെയോ, ഭാഷയുടെയോ, സര്‍ക്കാരിന്റെയോ എന്തെങ്കിലും പ്രത്യേകത കൊണ്ടല്ല അവിടെ അങ്ങനെയൊരു നിയമം ഉണ്ടായത്. അമേരിക്കയില്‍ നിന്നുമാത്രമാണ് പരാതി ചെന്നത്, അതുകൊണ്ട് അവിടെ പരാതിയില്‍മേല്‍ നടപടി ഉണ്ടായി. കേരളത്തില്‍ നിന്ന് സമാനമായ ഒരു പരാതി ചെന്നാല്‍ ഇത് ഉടനെ കേരളത്തിലും സംഭവിക്കും. കേരളത്തില്‍ നിന്ന് പരാതി അയക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്, കാരണം ഒരു മുന്‍ തീരുമാനം ചൂണ്ടികാണിക്കാനുണ്ട്. ഇത്രയും ലളിതമായ ഒരു കാര്യം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ക്നാനയക്കാരിലെ സഭാ, സമുദായ നേതൃത്വം എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്നിട്ടും “ഉരുള്‍ പൊട്ടി മലവെള്ളം വരുന്നത് അയലത്തെ വീട് ലക്ഷ്യമാക്കിയാണ്, എനിക്കെന്താ!” എന്നാശ്വസിക്കുന്ന മണ്ടന്മാരെപ്പോലെ, ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്നാണു കേരളനേതാക്കളുടെ നിലപാട്. ഇടയലേഖനം ഇറങ്ങി ഒരു മാസത്തോളമായിട്ടും അവിടെ നിന്നൊരു കുഞ്ഞു ഞരക്കം പോലും കേട്ടിട്ടില്ല.
ഇത് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുടെ മാത്രം ചുമതലയല്ല (അവരെല്ലാം ക്നാനായ “വാങ്ക്” വിളിയുമായി നടക്കുകയല്ലേ.. നടക്കട്ടെ....). മുന്‍ ഭാരവാഹികളും നേതൃനിരയിലേയ്ക്ക് വന്നിട്ടില്ലെങ്കിലും സമുദായത്തെ സ്നേഹിക്കുന്നവരും ഒറ്റക്കെട്ടായി ഇതിനെന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് അന്വേക്ഷിക്കേണ്ട സമയമാണ്. എന്നാല്‍ സംഭവിക്കുന്നത് നിഷ്കൃയത്വം മാത്രം.
ഒരു സമുദായത്തിന്റെ ഭാവി ആ സമുദായത്തിലെ യുവതലമുറയുടെ കരങ്ങളിലാണ്. നമ്മുടെ യുവത പിക്നിക്കിനും, പെരുന്നാളുകളിലും അടിപിടി ഉണ്ടാക്കുന്ന ഗുണ്ടാസംഘമായി മാറിയിരിക്കുകയാണ് അവരില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവില്ല.
നൂറ്റാണ്ടുകളുടെ ക്നാനായപൈതൃകം 1911-ല്‍ നമ്മുടെ കാരണവന്മാര്‍ കോട്ടയം അരമനയില്‍ കൊണ്ടുചെന്ന് സമര്‍പ്പിച്ചു അടിയറവു പറഞ്ഞു. അവിടെ, പിതാവിന്റെയും വൈദികരുടെയും കരങ്ങളില്‍ നൂറ്റാണ്ടുകള്‍ കാത്തു സൂക്ഷിച്ച ആ പൈതൃകം Tower of London-ല്‍ കാത്തുസൂക്ഷിച്ചിരിക്കുന്ന കോഹിനൂര്‍ രത്നം പോലെ സുരക്ഷിതമായിരിക്കും എന്ന് അവര്‍ വിചാരിച്ചുപോയി. പിതാക്കന്മാരെ അവര്‍ ഗോത്രത്തലവന്‍ എന്നുവരെ വിളിച്ചുബഹുമാനിച്ചു. എന്നിട്ടും ഇന്നിതാ അവരെല്ലാം പാവം ക്നാനയക്കാരനെ കൈയൊഴിഞ്ഞിരിക്കുന്നു!
നമ്മള്‍ വാങ്ങും പള്ളികലെല്ലാം നമ്മുടെയാകും പൈങ്കിളിയെ എന്ന ഗാനം അവന്റെ ചുണ്ടുകളില്‍ ദീനരോദനമായി ഇന്നും തത്തിക്കളിക്കുന്നു.
പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു; പരമ്പര അവസാനിക്കുന്നു.

(ഈ പരമ്പരയുടെ നാല് ഭാഗങ്ങളും ഒരുമിച്ചു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

 

ചിക്കാഗോയില്‍ വന്‍ ചതിയും ഗൂടാലോചനയും - വൈകി വന്ന വിവേകം .


കഴിഞ്ഞ പല മാസങ്ങളായി നിരന്തരം മുത്തോലവും മൂലക്കാട്ടു പിതാവും അങ്ങാടിയത്ത് പിതാവും കൂടി നിരവധി തവണ ചര്‍ച്ച ചെയത് അവസാനം വെട്ടിത്തിരുത്തി, വെട്ടിത്തിരുത്തി തയ്യാറാക്കിയ സമുദായവിരുദ്ധ അങ്ങാടിയത്ത് പിതാവിന്‍റെ ഇടയ ലേഖനമാണ് 2012 ഡിസംബറില്‍ ഇറങ്ങിയത്‌. നിരവധി വര്‍ഷങ്ങളായി ക്നാനായ സമൂഹത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച മൂലക്കാട്ട് വരട്ട് ഫോര്‍മുല എന്ന കൊടുംഭൂതം കഴിഞ്ഞ വര്‍ഷം കുടത്തില്‍ നിന്ന് ചിക്കാഗോയില്‍ വച്ച് പുറത്ത് വിട്ടപ്പോള്‍ ഉണ്ടായ കൊടുങ്കാറ്റ് എത്ര വലുതായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങാത്ത പോലത്തെ മൂലക്കാട്ട് പിതാവിന്‍റെ ദുശാട്ട്യത്തെ അംഗീകരിച്ചുകൊടുത്ത് ദുരഭിമാനം സംരക്ഷിക്കാനാണ് മൂവര്‍ സങ്കത്തിന്റെ (മുത്തു-മൂലക്കാട്ട്-അങ്ങാടി) ഗൂഡാലോചനയുടെ ഫലമായി പുതിയ ഇടയലേഖനം ഇറക്കിയത്. 

ക്നാനായസമൂഹത്തിന്‍റെ ഒരു പ്ലാറ്റ്ഫോമിലും ചര്‍ച്ച ചെയ്യാതെ ക്നാനായക്കാരെ മാത്രം പരിപൂര്‍ണ്ണമായി ബാധിക്കുന്ന അതി പ്രധാനമായ ഈ ലേഖനവും തീരുമാനവും മൂലക്കാട്ട് പിതാവിന്‍റെ വിഡ്ഢിപ്രസംഗത്തെ സാധൂകരിച്ച് എടുക്കുന്നതിന് വേണ്ടി ക്നാനായ സമൂഹത്തിന് സമ്മതമായ ഒന്നാണന്ന് കള്ളം പറഞ്ഞ് ചതിച്ച് അങ്ങാടിയത്ത് പിതാവിനെക്കൊണ്ട് ഇറക്കിപ്പിച്ചതാണ്. ഈ ഇടയലേഖനത്തിന്‍റെ അണിയറ ശില്‍പ്പികള്‍ മുത്തോലവും മൂലക്കാടനും ആണന്ന് മാതമല്ല മുത്തോലം അനവസരത്തില്‍ സ്വന്തമായി അരപ്പട്ട കിട്ടാനായി സമുദായത്തെ ഒറ്റുകൊടുത്തുകൊണ്ട് ഇരന്ന് വാങ്ങിയതാണ്. ഇതിലേക്ക് നയിക്കുന്ന സുപ്രധാന തെളിവുകളായ മുത്തു, മൂലക്കാട്ട്, അങ്ങാടി ഇമെയില്‍ കത്ത് ഇടപാടുകള്‍ ചിക്കാഗോ ക്നായുടെ കൈവശം ഉണ്ട്.

ഇനി ഇന്നലെ ചിക്കാഗോ സെന്റ്‌ മേരീസ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം കൂടിയ സുപ്രധാന പാരീഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ വച്ച് കുളംകുത്തി നെടുമാക്രിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ മുത്തോലം കൊണ്ടുവന്ന മൂലക്കാട്ട് ഫോര്‍മുല അംഗീകരിക്കാനുള്ള പ്രമേയം പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞ് ക്നാനായ തനിമയില്‍ ആരെയും വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുകയില്ലായെന്നും നമ്മുടേതായ ഒരു സഭാസംവിധാനം കിട്ടുംവരെ കോട്ടയത്തെ തല്സ്ഥിതി നോര്‍ത്ത് അമേരിക്കയിലും തുടരണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി.

 പ്രമേയത്തിന്റെപൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ക്നാനായ സമൂഹത്തെ വഞ്ചിച്ചുകൊണ്ട് മൂലക്കാട്ട് ഫോര്‍മുല എല്ലാ ഇടവകാംഗങ്ങളെയും കൊണ്ട് അംഗീകരിപ്പിക്കാന്‍ മുത്തോലം ക്നാനായ റീജ്യന്‍ വികാരിമാര്‍ക്ക് അയച്ചുകൊടുത്ത കരട് പ്രമേയത്തിന്റെ കോപ്പിക്ക്

 ഇവിടെ ക്ലിക്ക് ചെയ്യുക For English Version Click Here

 ഒരുമയിലും തനിമയിലും സ്നേഹ കൂട്ടായ്മയിലും ജീവിച്ചു പോന്ന ഒരു ദൈവ ജനത്തെ തമ്മിലടിപ്പിച്ച് തല വെട്ടിക്കീറി ചുടുചോര കുടിക്കുന്ന ഡ്രാക്കുളകള്‍ ആയ മുത്തുവും മൂലക്കാടനും കഴിഞ്ഞ ഒരു പതിറ്റാണ്ട് ആയി നടത്തിക്കൊണ്ടിരിക്കുന്ന ചതി തിരിച്ചറിഞ്ഞ് ക്നാനായ സമുദായം ഒന്നായി സാഹോദര്യം ഊട്ടിഉറപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പുനരൈക്കപ്പെട്ട സഹോദരങ്ങളെ വീണ്ടും ഒന്നിക്കാതിരിക്കാന്‍ മൂവര്‍ സങ്കതിന്റെ കുത്സിത ശ്രമം എത്ര ഹീനം. അസ്സൂത്രിതമായ ഒരു ഗൂഡ തന്ത്രത്തില്‍ ഇടവക വികാരിമാരെ കൊണ്ട് വിശുദ്ധ കുര്‍ബാന മദ്ധ്യേ മുന്‍കൂട്ടി തയ്യാറാക്കിയ മൂലക്കാട്ട് ഫോര്‍മുല വായിച്ച് പരിശുദ്ധ പ്രമേയം എന്ന് പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാസ്സാക്കി എടുക്കുന്ന വിശുദ്ധ ചതി. കള്ളത്തരത്തിലൂടെ മുന്‍കൂട്ടി തയ്യാറാക്കിയ അപകടം ഒളിഞ്ഞിരിക്കുന്ന പ്രമേയം പാസ്സാക്കുന്നതിലൂടെ ഇവിടെയുള്ള എല്ലാ ഇടവകകളും മിഷനുകളും ആദ്യം മുതലേ എന്‍ഡോഗമസ്സ് അല്ലാ എന്ന് ക്നാനായക്കാരായ ഇടവകാങ്ങങ്ങളെയും കൊണ്ട് അവരറിയാതെ സമ്മതിപ്പിക്കുകയും അങ്ങിനെ ത്രിമൂര്‍ത്തികള്‍ക്ക് ( മുത്തു - മൂല - അങ്ങാടി ) നിയമ നടപടികളില്‍ നിന്ന് തന്ത്രപരമായി രക്ഷപെടാന്‍ അവസ്സരം ഒരുക്കുകയും ചെയ്യുക. തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്ന ക്നാനായ സമുദായ അംഗങ്ങളുടെ വാദത്തെ പൊളിക്കുകയും ചെയിത് വീണ്ടും ഒരിക്കല്‍ക്കൂടി പുരോഹിത മേതാവിത്തം ഊട്ടി ഉറപ്പിക്കുക. 

മുതോലത്തിലെയും മൂലക്കാടനിലെയും യഥാര്‍ത്ഥ ചതിയനെ തിരിച്ചറിയാന്‍ പ്രമേയം നോക്കുക അതില്‍ ഇങ്ങനെ പറയുന്നു - കഴിഞ്ഞ വര്ഷം മൂലക്കാട്ട് പിതാവ് പറഞ്ഞതില്‍ കുറഞ്ഞ് ഒന്നും ഞങ്ങള്‍ക്ക് സ്വീകാര്യമാല്ലയെന്ന്. ഓര്‍ക്കുന്നില്ലേ മൂലക്കാടന്റെ കഴിഞ്ഞ വര്‍ഷം ചിക്കാഗോയില്‍ നടത്തിയ ഗീര്‍വാണവും വിഡ്ഢി ദിനത്തിലെ വിഡ്ഢി പ്രസംഗത്തെയും തുടര്‍ന്ന് ക്നാനായ സമൂഹത്തില്‍ ഉണ്ടായ കൊടുങ്കാറ്റ്. ഇന്നും തലയില്‍ മുണ്ടിട്ട് മാത്രം പുറത്തിറങ്ങാന്‍ കഴിയുന്ന സീറോ മലബാര്‍ സഭയിലെ ഏക വലിയ മെത്രാപ്പോലീത്ത എന്ന ബഹുമതി മൂലക്കാട്ട് പിതാവിന് മാത്രമുള്ളതാണ്. മൂലക്കാടന്റെ ഫോര്‍മുല ലോകം മുഴുവന്‍ പുച്ചിച്ച് കാര്‍പ്പിച്ചു തുപ്പിയതാണ്. തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് ഇത്തരം പ്രമേയത്തിലൂടെ കുഞ്ഞാടുകളെ ചതിച്ച് കോടതിയില്‍ പോയി നിയമ വ്യവസ്ഥിതിയേയും കബളിപ്പിക്കുകയാണ് മൂവര്‍ സങ്കത്തിന്റെ ലക്ഷ്യം.  

ഇങ്ങനെ ഏതെങ്കിലും ഒരു ഫോര്‍മുലയില്‍ അധിഷ്ടിതമായ ഒരു ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കാന്‍ ഈ ലോകത്ത് ആരാണ് മൂലക്കാടനും മുതോലത്തിനും അധികാരം നല്‍കിയത്. മുതോലം ഉണ്ടാക്കി എല്ലാ ഇടവകകളുടെയും  അന്ഗീകാരത്തിനായി അയച്ച പ്രമേയം സ്വന്തം തട്ടകമായ ചിക്കാഗോ സെന്‍റ് മെരീസ്സ് ഇടവകയില്‍ പോലും തള്ളിക്കളഞ്ഞു എന്ന സത്യം എല്ലാ ഇടവകകളും മിഷനുകളും ഓര്‍ക്കുന്നത് വളരെ നല്ലതാണ്.  മൂലക്കാട്ട് ഫോര്‍മുല താല്‍ക്കാലികമെന്ന് പറഞ്ഞ് അന്ഗീകരിപ്പിക്കുകവഴി ഒരു വിശ്വാസ്സ സമൂഹത്തിന്‍റെ ആയിരക്കണക്കിന് വര്‍ഷത്തെ പൈതൃകത്തെ ചവിട്ടി മെതിച്ച് നശിപ്പിക്കാനാണ് മുതോലം മൂലക്കാട്ട് അങ്ങാടി അച്ചുതണ്ട് ലക്ഷ്യമിടുന്നത്.  ഇതിലെ ഗൂഡ തന്ത്രവും അപകടവും കിരാതമായ മുത്തോലത്തിന്റെ കുടില തന്ത്രത്തില്‍ നിന്ന് ഉല്‍ഭവിച്ചതാണ്.  മുതോലതിന്റെയും മൂലക്കാടന്റെയും കൊലചതിയാണ് ഈ പ്രമേയത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്.

മിനിഞ്ഞാന്ന് ശനിയാഴ്ച്ച രാത്രി 11.45 വരെ ഒട്ടും വിട്ടുകൊടുക്കാതെ വീറോടെ മൂലക്കാട്ട് ഫോര്‍മുല അംഗീകരിച്ചേ മതിയാകൂ എന്ന് പറഞ്ഞ് നിരവധി പേരെ ഫോണ്‍ വിളിച്ച് കോപ്പുകൂട്ടിയ മുത്തോലം ഇന്നലെ പാരീഷ് കൌണ്‍സില്‍ മീറ്റിംഗില്‍ പഠിച്ചപണി പതിനെട്ടും പയറ്റി പരാജയപ്പെട്ടപ്പോള്‍ മൌനം അവലംബിച്ച് അവസാനം യാതൊരു എതിര്‍പ്പും വിയോജനക്കുറിപ്പും കൂടാതെ തീരുമാനങ്ങളില്‍ ഒപ്പിട്ട് “ഞാനും നിങ്ങളുടെ കൂടെ തന്നെ” എന്ന് പറഞ്ഞ് ഒതളങ്ങ മറിയുന്നതു പോലെ സൂപ്പര്‍ തകിടം മറിഞ്ഞിരിക്കുന്നു. ഇവിടെ ചില ചോദ്യങ്ങള്‍ മുത്തോലം അവശേഷിപ്പിക്കുന്നു:

1) മെയ്‌വുഡ് പള്ളിയില്‍ പള്ളിയോഗ നടപടിക്രമം അനുസരിച്ചല്ല മീറ്റിംഗ് കൂടിയത് എന്ന് പറഞ്ഞ് അവിടുത്തെ തീരുമാനം അംഗീകരിക്കില്ലയെന്നും വികാരി സജി പിണര്‍കയില്‍ അച്ചന് പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് പറഞ്ഞത് എന്തിന്

2) സെന്റ്‌ മേരീസ് പള്ളിയില്‍ അങ്ങാടിയത്ത് പിതാവിന്‍റെ ഇടയലേഖനത്തെ പറ്റിയും അച്ചന്‍റെ ഇന്‍കാര്‍ഡിനേഷനെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ പാരീഷ് കൌണ്‍സിലും തുടര്‍ന്ന് അടിയന്തിര പൊതുയോഗവും കൂടിയത് പള്ളിയോഗ നടപടിക്രമം അനുസരിച്ചാണോ? ഇവിടെ വച്ച് പന്ത്രണ്ടംഗ കമ്മറ്റിയെ ശുപാര്‍ശ ചെയ്തതും തന്‍റെ വിശദീകരണം കേട്ടവനൊക്കെ അംഗീകരിച്ചു എന്ന് വിധിയെഴുതുന്നത് ഏത് സഭാനിയമവും നടപടിക്രമവും അനുസരിച്ചാണ്?

3) ഇന്നലെ കൂടിയ പാരീഷ് കൌണ്‍സിലില്‍ വച്ച് മുത്തോലം തന്നെ നിരവധി മാസങ്ങളായി മൂലക്കാട്ട് പിതാവുമായി ചര്‍ച്ച ചെയത് അങ്ങാടിയത്ത് പിതാവിനെകൊണ്ട് ഇറക്കിപ്പിച്ച ഇടയലേഖനം എന്തിനാണ് വികാരിയുടെ വിയോചന കുറിപ്പ് ഇല്ലാതെ പാസാക്കിയത്? നിങ്ങള്‍ മൂവര്‍സംഘം പ്രാര്‍ഥിച്ചു ധ്യാനിച്ച്‌ എടുത്ത തീരുമാനം ശരിയെങ്കില്‍ എന്തിനാണ് വികാരിയുടെ കടമ നിര്‍വഹിക്കാതെ   പാരീഷ് കൌണ്‍സിലില്‍ വിരുദ്ധമായ തീരുമാനം എടുപ്പിച്ചത്. തീരുമാനം എടുക്കും മുന്‍പ് മീറ്റിംഗ് പിരിച്ചു വിടാമായിരുന്നില്ലേ.

4) ഇടയലേഖനം ഇറങ്ങിയ അന്നുമുതല്‍ ഇന്നലെ വരെ ശക്തമായി  നിലകൊണ്ട തീരുമാനത്തില്‍ നിന്ന് ജനരോക്ഷം മനസ്സിലാക്കി വെറും തരംതാണ രീതിയില്‍ തന്‍റെ എല്ലാ പിന്തുണയും നഷ്ടപ്പെടുന്നു എന്ന് കണ്ടപ്പോള്‍ അവസരവാദപരമായി തകിടം മറിഞ്ഞപ്പോള്‍ കൂടെ നിന്ന മൂലക്കാട്ട് പിതാവിനെയും  അങ്ങാടിയത്ത് പിതാവിനെയും ചതിക്കുകയല്ലേ ചെയതത്?

5) മെയ്‌വുഡ് പള്ളിയുമായി സഹകരിക്കാതെ നിന്ന പ്രബലമായ ഒരു വിഭാഗത്തെ മെയ്‌വുഡില്‍ കൊണ്ടുവന്നു മുട്ടുകുത്തിച്ച ശേഷമേ അവര്‍ക്ക് വേണ്ട തരത്തിലുള്ള പള്ളിയെ പറ്റി ചിന്തിക്കൂ എന്ന്‍ പറഞ്ഞ താങ്കള്‍ കെ.കെ ഗ്രൂപ്പിന്‍റെ  അശ്രാന്ത പരിശ്രമത്താല്‍ സെന്റ്‌ മേരീസ്സ് പള്ളി യാഥാര്‍ത്യമാകും എന്ന് കണ്ടപ്പോള്‍ ഓടി വന്ന് മുന്‍പില്‍ കയറി കൊടി പിടിച്ച് മെയ്‌വൂഡിനെ തള്ളിക്കളഞ്ഞ് അവിടുത്തെ പണം കണ്ട് വികാരിയായി എന്നത് നിഷേധിക്കാമോ?

6) സ്വാര്‍ത്ഥ താല്പര്യത്താല്‍ അരപ്പട്ട മോഹിച്ച് ചിക്കാഗോ സെന്റ്‌ തോമസ് രൂപതയില്‍ ചേര്‍ന്ന താങ്കള്‍ ക്നാനായക്കാരെ പൊട്ടന്‍ കളിപ്പിക്കാന്‍ മൂലക്കാട്ട് തിരുമേനിയുമായി ഗൂഡാലോചന നടത്തി പോക്ക് വേണ്ടാന്നു വച്ചു എന്ന് പറഞ്ഞ് കളിപ്പിച്ചില്ലേ? ഒരു ദിവസം പുറത്തു പോവുകയും മറ്റൊരു ദിവസം തിരിച്ചു വരികയും ചെയ്യുന്നതിലെ മനഃശാസ്ത്രം അവസരവാദപരം അല്ലേ?

7) ഇന്നലെ പാരീഷ് കൌണ്‍സിലില്‍ തകിടം മറിഞ്ഞതും എന്നും തന്‍റെ സ്വാര്‍ത്ഥതാല്‍പര്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കും എന്നതിന്‍റെ തെളിവല്ലേ. മയാമിയില്‍ സേവനം ചെയത്പോന്ന വൈദീകനായ വെട്ടുവേലി സ്റ്റീഫനച്ചനെ ക്രൂരമായി മാനസീകമായി പീഡിപ്പിച്ചു നാടുകടത്തിയത് ഇന്നലത്തെ തീരുമാനത്തിന്‍റെ വെളിച്ചത്തില്‍ ഇനി എങ്ങിനെ നീതീകരിക്കും? ക്നാനായ സമുദായത്തെ താങ്കള്‍ കാലാകാലമായി ഒറ്റുകൊടുത്ത നടപടിയെ ചോദ്യം ചെയ്യുകയും നമ്മുടെ തനിമ നശിപ്പിച്ചു കളയുന്ന നടപടികളില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെടുകയും ചെയിതതിനല്ലേ ഈ ശിക്ഷ മൂലക്കാടനെ കൊണ്ട് കൊടുപ്പിച്ചത്?

കെ.കെ.ഗ്രൂപ്പിലെ നല്ലവരായ പ്രാഞ്ചികളോട് ചോദിക്കട്ടെ - കഴിഞ്ഞ അഞ്ചാഴ്ച്ചക്കാലം നിങ്ങള്‍ എവിടെ ആയിരുന്നു. ലോകം മുഴുവന്‍ കത്തിജ്വലിച്ചപ്പോള്‍ നിങ്ങള്‍ വാഴവെട്ടാന്‍ പോയിരിക്കുകയായിരുന്നോ? ജനങ്ങളുടെ പിന്തുണ പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്നു എന്നുകണ്ടപ്പോള്‍, കാലിന്‍റെ അടിയിലെ മണ്ണെല്ലാം ഒലിച്ചുപോകും എന്നായപ്പോള്‍ മുത്തുവിനെപ്പോലെ  അവസരവാദ രാഷ്ട്രീയം കാട്ടുകയാണോ നിങ്ങള്‍ ചെയ്തത്? നിങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തികളെ അടിസ്ഥാനമാക്കി ആയിരിക്കും നിങ്ങള്‍ കരിങ്കാലികളാണോ, കുലംകുത്തികളാണോ അതോ യഥാര്‍ത്ഥ സമുദായസ്നേഹികളാണോ എന്ന് ക്നാനായമക്കള്‍ വിധിയെഴുതുക. സമുദായത്തിന്റെ കൂടെ നില്‍ക്കാതെ ഒരിക്കല്‍ കൂടി പുറം വാതിലിലൂടെ ചതിച്ച് സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന മുത്തു - മൂലക്കാട്ട് - അങ്ങാടി മൂവര്‍ സങ്കത്തിന്റെ സൂത്രപ്പണികള്‍ ഇനി ഒരിക്കലും ചിലവാകില്ലായെന്ന് മാത്രമല്ല കഠിനമായ അനുഭവങ്ങളിലൂടെ പാഠം പഠിച്ച ക്നാനായക്കാര്‍ നമ്മള്‍ നമ്മുടെ ഭാവി നമ്മള്‍ തന്നെ നിശ്ചയിക്കും. മുന്നോട്ടങ്ങിനെ മുന്നോട്ട് ക്നാനായക്കാര്‍ നമ്മള്‍ മുന്നോട്ട്.
 
 

കതകടച്ചിട്ട് തുണി പൊക്കികാണിക്കുന്ന നേതാക്കന്മാര്‍


ഇട്ടാ വട്ടത്തിലുള്ള നമ്മുടെ ഈ കൊച്ചു സമുദായത്തില്‍ കിടന്നു കളിക്കുന്ന കളി ഭയങ്കരം തന്നെ. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഒരു പ്രാഞ്ചിയായി ജീവിക്കുന്ന സമുദായസ്നേഹിയാണു ഈ പാവം.  നമ്മുടെ പാവം മാര്‍. അങ്ങാടിയുടെ ഇടയലേഖനത്തെ ചുറ്റിപറ്റിയുള്ള ഈയുള്ളവന്റെ കാഴ്ച്ച്ചപ്പാടാണ് ചുവടെ
1. കുഞ്ഞാഞ്ഞ
കുഞ്ഞാഞ്ഞ പണ്ട് ചിക്കാഗോയില്‍ വന്ന് ഏതാണ്ടെല്ലാം വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞിട്ട് നാട്ടില്‍ ചെന്നപ്പോ ആ കുഞ്ഞാടുകളെല്ലാം കൊത്തിപറിച്ചതില്‍ പിന്നെ ചുമ്മാ കമ്പ്യൂട്ടര്‍ ഗെയിം കളിച്ച് മടുക്കുമ്പോള്‍ വായിക്കൊട്ട വിടാനല്ലാതെ വായില്‍ കോലിട്ട് കുത്തിയാലും പുള്ളി ഒന്നും മിണ്ടിയേല. ബഹു. മുത്തു പറയുന്നത്  ബഹു. കുഞ്ഞാഞ്ഞ പറഞ്ഞത് തന്നെയാണ് ബഹു. അങ്ങാടി പറഞ്ഞിരിക്കുനത്.  ബഹു. കുഞ്ഞാഞ്ഞ ചികാഗോ വരെ വന്നു ഇന്നാള് തന്നത് പോലെ ഒരു വിശദീകരണം കൂടി തന്നാല്‍ മുത്തുവിനു അത് വലിയ ഒരു ആശ്വാസമായേനെ.  ഈ പാവം പ്രാഞ്ചികള്‍ക്കും ഒന്ന് പിടിച്ചു നില്‍ക്കാമായിരുന്നു.
2. ബഹു. മുത്തു
ഉത്തരത്തില്‍ ഇരുന്നത് കിട്ടിയുമില്ല കക്ഷത്തില്‍ ഇരുന്നത് പോകുകയും ചെയ്തെന്ന പരുവത്തിലാണ് പാവം. പറയാവുന്നതിലും അപ്പുറം നുണ അല്ത്താരയില്‍ നിന്ന് പറഞ്ഞുനോക്കി. പറഞ്ഞുപറഞ്ഞ് അവസാനം വന്നപ്പം പറഞ്ഞതൊന്നും തമ്മില്‍ ചേരുന്നില്ല. ഇനി കുര്ബാനക്കിടയ്ക്ക് വെറുതെ പഴയതുപോലെ വായിക്കോട്ട വിടുകതന്നെ ശരണം. ക്നാനായക്കാരെ മുഴുവന്‍ ബ്ലോഗ് വായിക്കുവാന്‍ പഠിപ്പിച്ച എന്റെ ബ്ലോഗച്ചാ, അങ്ങേയ്ക്ക് സ്തുതി....
ഇവരുടെ കാര്യമെന്തെക്കിലുമാകട്ടെ.... ഇടയലേഖനം വന്നതിനുശേഷം നമ്മുടെ ആഗോള നേതാക്കന്മാര്‍ മുതല്‍ കുട്ടിനേതാക്കാന്‍മാര്‍ വരെ എന്ത് ചെയ്തെന്ന് നമ്മുക്ക് നോക്കാം.
3. ഡയപ്പര്‍ നേതാക്കള്‍
ക്നാനായക്കാര്‍ക്ക് ഇങ്ങിനെയും ഒരു നേതാക്കന്മാര്‍ ഉണ്ടത്രേ.... പേര് പോലെതന്നെ അതിന്റെ സ്വഭാവവും. നാറ്റത്തോടു നാറ്റം... നമ്മുടെ ഡയപ്പര്‍ നേതാവ് ആകെ ചെയ്തിരിക്കുന്ന പണി. നമ്മുടെ KCCNA നേതാവിന്റെ കിടപ്പറയുടെ ജനല്‍ പൊക്കിനോക്കി കട്ടിലെ കിടന്ന പുതപ്പു വലിച്ച് എടുത്തിട്ട് അത് എല്ലാവരോടും വിളിച്ചു പറഞ്ഞു എന്നുള്ളതാണ്. (ഇമെയില്‍ മോഷണം)... പിന്നെ ചിക്കാഗോയുടെ പ്രാന്തപ്രദേശത്ത് എവിടെയോ വച്ച് കുറച്ചു പ്രാന്തന്മാരെ കൂട്ടി എന്തോ ഒരു പ്രാഞ്ചിപ്പണി കാണിച്ചു. കോട്ടും സൂട്ടും ഇട്ടോണ്ട് നടന്നോളും... ഇവനെയൊക്കെ ഉപയോഗിച്ച ഡയപ്പര്‌ ഊരി മോന്തയ്ക്കിട്ട് അടിക്കണം. ഇത്രയും കാര്യങ്ങള്‍ ഇവിടെ നടന്നിട്ട് വായൊന്നു തുറക്കുക!  എന്റെ പോന്നുചേച്ചിമാരെ ഇവന്മാരെ എവിടെ വച്ചെങ്കിലും കണ്ടാല്‍ ആ കൊച്ചിന്റെ ഡയാപ്പര് ഊരി ഇവന്റെ മുഖത്തെറിയണം. നേതാവാണെന്നു പറഞ്ഞു നടക്കുന്നു! ഡയപ്പര്‍ കെട്ടിനടക്കണ പിള്ളേരുടെയത്ര നാണം പോലും ഇല്ലാത്ത നാണംകെട്ടവന്മാര്‍
4. KCCNA പരാക്രമികള്‍
വെറുതെ ഇരുന്നു ഇമെയില്‍ വിടാതെ കേസുകൊടുക്കുവാന്‍ തീരുമാനിച്ചതു നന്നായി. എന്നാ ഇതിന്റെ ബാക്കി ഞങ്ങള്‍ക്ക് കാണണം അമേരിക്കയുടെ അവിടെയും എവിടെയും ഇരുന്നു ഇമെയില്‍ വിടാതെ ഈ നേതാക്കന്മാരെ എല്ലാം കൂട്ടി അഭി. അങ്ങാടിയുടെ അടുത്ത് ചെന്ന് തനി അങ്ങാടിത്തരം കാണിക്കാതെ എന്ന് പറയുക. കതകെല്ലാം അടച്ചോ എന്ന് നോക്കിയതിനു ശേഷം മുറിക്കകത്ത് കേറിയിരുന്നു പ്രമേയം കീച്ചി വിടുന്ന പണി നിര്‍ത്തിഅങ്ങാടിയത്ത് പിതാവിന്റെ  അടുത്തോട്ടു ചെന്ന് കാര്യം പറയാനുള്ള ചുണ ഇല്ലേ? ചുമ്മാ പുരയ്ക്കകത്തിരുന്നു തുണി പൊക്കികാണിക്കുന്ന തരം കാണിക്കാതെ കാര്യം വല്ലതും ചെയ്യാന്‍ നോക്ക്അല്ലങ്കില്‍ അഭി. കുഞാഞ്ഞയെ നാട്ടുകാര് മൂലക്കിരുത്തിയിരിക്കുന്നതു കണ്ടല്ലോ. നേതാക്കന്മാരെ  ഒക്കെ വിളിച്ചോണ്ട് ആ അങ്ങാടിയത്തിന്റെ അരമനയില്‍ ഒരു പ്രാവശ്യം ചെന്നാല്‍ പിന്നെ പുള്ളിക്കവിടെ ഇരുന്നാല്‍ ഇരുപ്പുറക്കത്തില്ല കേട്ടോ.
5. കെസിഎസ് പ്രാഞ്ചികള്‍
ഹോ എന്തൊരു ബഹളമായിരുന്നു, ജയിക്കുന്നതുവരെ! ജയിച്ച് കഴിഞ്ഞപ്പം ഒരുത്തനെയും കാണാനില്ല. കമ്മ്യൂണിറ്റി സെന്ററില്‍ വന്ന് രണ്ട് പ്രമേയം പാസാക്കിയിട്ടു വീട്ടില്‍ പോയികിടന്നു ഉറങ്ങുന്ന നേതാക്കന്മാരെ, പ്രമേയം കീച്ചികഴിഞ്ഞാല്‍ പണി തീര്‌ന്നോ? എന്തൊരു ബഹളമായിരുന്നു. നമ്മുടെ തോട്ടപ്പുറം നേതാവിന് ഒരു ഫോര്‍മുലയും ബാധകമല്ലെന്നു വച്ച്കാച്ചിയിട്ടു പിന്നെ കാണുന്നത് കുറെ പെണ്ണുങ്ങളുടെ കുടെ മുത്തുവുമായി ഇരുന്നു രസിക്കുന്നതാ. എന്തൊരു തമാശ.. കമ്മ്യൂണിറ്റി സെന്ററില്‍ കയറി കതകടച്ചിട്ടു പ്രസ്താവന അടിക്കാതെ ആ അഭി. അങ്ങാടിയത്തിന്റെ അടുത്ത് ചെന്ന്, ഇതെന്തുവാ എന്ന് ചോദിക്കാന്‍ തന്റേടമില്ലെങ്കില്‍, ഈ പണി നിര്‍ത്തിപഴയ പണിക്ക് പോകുന്നതായിരിക്കും നല്ലത്... ഗീര്‌വാണമടി നിര്‌ത്തിയിട്ട് എന്തെങ്കിലും ചെയാതെ ഇരിക്കാമെന്നാണ് വിചാരമെങ്കില്‍, മോനെ ദിനേശാ, പണി വരുന്നതേ ഉള്ളു...
6. ക്നാനായ നേതാക്കള്‍
വടക്കേ അമേരിക്കയുടെ അവിടെയും ഇവിടെയും ഇരുന്ന് വെറുതെ ഇമെയില്‍ വിട്ടിട്ടു ചുമാ സമയം കളയുന്ന നേതാക്കന്മാരെ, ഇവിടുത്തെ സാധാരന്ന ക്നാനായക്കാരന് നിന്റെ ഇമെയില്‍ കാണേണ്ട.  ഇനി എന്ത് ചെയ്യുന്നു എന്നാണു അറിയണ്ടത് .
7. ചിക്കാഗോ പ്രഞ്ചികള്‍
ഇവര്‍ക്ക് ഈ പേര് ഇട്ടവനെ സമ്മതിക്കണം. (പണ്ടത്തെ കഥാപ്രസംഗക്കാരുടെ ഭാഷയില്‍, “പ്രാഞ്ചിയെന്നോമന പേരിവനേകിയ ഭാവന ആരുടേതായിരിക്കാം!”) ആസനത്തില്‍ ആലുകിളുത്താല്‍ അതു തണലാണന്നു വിചാരിക്കുന്ന നാണംകെട്ട പ്രാഞ്ചികളെ, നിങ്ങള്‍ ആ മേയ് വുഡ്‌ പള്ളിക്കാരെയും, ഹൂസ്റ്റണ്‍ പള്ളിക്കാരെയം ഡെട്രോയിറ്റ്കാരെയും കണ്ടുപഠിക്ക്... അല്ലാതെ വെറും ജീവിക്കുന്ന ശവങ്ങളായി ഇനിയും മുത്തുവിന്റെ മൂടുതാങ്ങി നടക്കാനാണ് ഭാവമെങ്കില്‍ പറഞ്ഞിട്ട കാര്യമില്ല. 

നിന്റെയൊക്കെ അടിവസ്ത്രം ആരെങ്കിലും ഊരിക്കൊണ്ടുപോയാലും നീയൊക്കെ എന്നും ഈ മൂടുതാങ്ങി നടക്കുകയേയുള്ളു.
ഉടായിപ്പച്ചന്‍ ഇല്ലിനോക്കുഴി 

Monday, January 21, 2013

ചങ്കരന്റെയും പാറുവിന്റെയും ക്നാനായ സഭ

അമേരികയില്‍ സേവനം  അനുഷ്ടിക്കുന്ന  ഒരു സീനിയര്‍  ക്നാനായ  വൈദികന്‍ ക്നാനായ  മക്കളോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. "എനിക്ക് വൈദികപട്ടം തന്നുവിട്ടത് ക്നനയക്കാരെ സേവിക്കാനല്ല  പിന്നെയോ റോമിലെ മാര്പപയെയും മെത്രാന്മാരെയും അനുസരിച് കത്തോലിക്കാ സഭയെ  സേവിക്കാനാണ്. മേപ്പടി  വൈദികന്‍ തുടരുന്നു. കോട്ടയം രൂപതയില്‍ മാറിക്കെട്ടല് തുടങ്ങിയത് 1956 മുതല്‍  ആണത്രേ. മാരിക്കെട്ടണ്ടവന്‍ AD.345 മുതല്‍ മാതൃ സഭയെ  തള്ളിപ്പറഞ്ഞ് കൊഞ്ഞനം കുത്തി കാണിച്ചു മാറിക്കെട്ടിപ്പോയിട്ടുണ്ട് എന്നുള്ള ചരിത്രം ഒരുപക്ഷെ അദ്ദേഹത്തിന് അറിയില്ലായിരിക്കാം. ചരിത്രത്തിന്‍റെ  കാര്യം ഓര്‍ത്തപ്പോഴാണ് അദ്ദേഹത്തിന്റെ ബാക്കി വാക്കുകള്‍ ഓര്‍മയില്‍ വരുന്നത്. അദ്ദേഹം ഇപ്രകാരം തുടരുന്നു. "വൈദികനായിട്ടു 35 വര്‍ഷമായ എന്നെ ആരും ക്നാനായ ചരിത്രം പഠിപ്പിക്കണ്ട. നിനക്കൊന്നും  ക്നാനായ ചരിത്രം അറിയില്ല.
             ക്നാനായ ചരിത്രം പഠിച്ചിട്ടുള്ള വൈദിക, മെത്രാന്‍ തമ്പുരാക്കന്മാര് മണ്ടത്തരങ്ങളും വിഡ്ഢിതരങ്ങളും വിളിച്ചു കൂവി ഇപ്പോള്‍ ചക്ക അരക്കില്‍ കുളിച്ചതുപോലായി. മൂലക്കട്ടു മെത്രാന് മുമ്പ് എത്രയോ മെത്രാന്മാര്‍ ക്നാനായ സമുദായത്തിനു ഉണ്ടായിരുന്നു. അവര്‍ക്ക് ആര്‍ക്കും ചങ്കരനെയും പാറു പണിക്കതിയെയും ക്നനായത്തില്‍ തിരുകി കയറ്റണം എന്നുള്ള സൂക്കേട് ഇല്ലായിരുന്നു. കാരണം ആ പിതാക്കന്‍മാര്‍ ഒക്കെ ക്നാനായ പിതാക്കന്മാര്‍ക്ക് ജനിച്ചവരായിരുന്നു. ക്നാനായ ചരിത്രം പഠിച്ചവര്‍ ആയിരുന്നു.
                വല്ലംബ്രോസന്‍ സഭയില്‍ ചേര്‍ന്ന് റോമില്‍ പഠിക്കാന്‍ പോയി വിതയത്തില്‍ വര്‍ക്കി പിതാവുമായി കൂട്ട് കൂടിയത് മുതലാണ് ആ സൂക്കേട്‌ തുടങ്ങിയത്. പിന്നെ തോന്നി ചങ്കരനെയും പാറുവിനെയും ക്നനായത്തില്‍ ചേര്‍ത്താല്‍ എനിക്കെന്തു ചേതം. മെത്രപോലിത സ്ഥാനതോളം വരുമോ  ക്നാനായം. കുന്നശ്ശേരിപിതാവ് വരെയുള്ള ക്നാനായ മെത്രാന്മാര് ആരും കൈകടത്താത്ത വിഷയത്തില്‍ ആവശ്യം ഇല്ലാതെ കൈഇട്ട് അളിച്ചുവാരേണ്ട വല്ല കാര്യമുണ്ടായിരുന്നോ?. മുന്‍ പിതാക്കന്മാരുടെ പാത അതേപടി തുടര്‍ന്നാല്‍ പോരായിരുന്നോ?.
                  2002 മുതല്‍ മൂലക്കട്ടു മെത്രാന് പുതിയൊരു വെളിപാട് ഉണ്ടായിരിക്കുന്നു. Endogamy അഥവാ ക്നാനയത്വം കത്തോലിക്കാ സഭ അങ്ങീകരിക്കുന്നില്ല പോലും. 1700 വര്‍ഷങ്ങളായി സുറിയാനിക്കാരയിരുന്ന ജനതയെ ബലപ്രയോഗത്തിലൂടെ പീഡനങ്ങളും പ്രീണനങ്ങളും നടത്തി വെട്ടി മുറിച്ച് AD.1599ല്‍ ഉദയംപേരൂര്‍ സൂനഹദോസിലൂടെ കത്തോലിക്കാ സഭയുടെ നുകത്തിന്‍ കീഴില്‍ തളച്ചിട്ടപ്പോഴും പിന്നീട് അങ്ങോട്ട്‌ 400 വര്‍ഷത്തോളം 2000മാണ്ട്  വരെ കത്തോലിക്കാ നുകത്തിന്‍ കീഴില്‍ ക്നനയക്കാര് കഴിഞ്ഞപ്പോഴൊന്നും ക്നാനായത്തെ പറ്റിയോ Endogammyയെ പറ്റിയോ റോമ മാര്‍പാപമാര്‍ക് ആര്‍ക്കും, കത്തോലിക്കാ സഭയ്ക്കും യാതൊരു പരാതിയും ഇല്ലായിരുന്നു.2002മാണ്ട് മുതല്‍ ആണത്രേ ക്നനായത്തിനു എതിരെ പരാതി, അതും ചിക്കാഗോ മെത്രാന്.
                   ആദിമകേരള സഭ, മലബാര്‍ ക്രിസ്ത്യന്‍ ഡയറക്ടറി, തിരുസഭാച്ചരിത്രം, ഭാരതത്തിലെ ക്രിസ്തുമതം, മാര്‍തോമ്മ സഭയുടെ ഇന്‍ഡ്യന്‍  സഭ, സുറിയാനി സഭാ ചരിത്രം, ഭാരതത്തിലെ ക്രിസ്തുമതം, The Readers Digest Great Encyclopediac Directory-1964 മുതലായ ചരിത്രഗ്രന്ഥങ്ങള്‍ ഈ വൈദിക മെത്രാന്‍ തമ്പുരാക്കന്മാര് പഠിക്കുന്നത് നല്ലതാണ്. ഇതൊന്നുംവേണ്ടല്ലോ, ക്നനയക്കാരായ പഴയ വലിയ ചാഴികാടന്‍ സാറിന്‍റെ ക്നാനായ ചരിത്രവും, Rev. Jacob കൊല്ലാപറമ്പില്‍ അച്ചന്റെ ക്നാനായ ചരിത്രവും ഒരു പ്രാവശ്യം വായിച്ചിട്ടുള്ളവര്‍ക്ക് ചങ്കരനെയും  പാറുവിനെയും ക്നാനയത്തില്‍ ചേര്‍ക്കാന്‍ പറ്റുമോ?. കത്തോലിക്കാ സഭയുടെ പല തരത്തിലുള്ള മിഷനുകളിലൂടെ വൈദികര്‍ ആകാന്‍ പോയാല്‍ അവിടെ Theology പഠിപ്പിക്കും പക്ഷെ ക്നാനായ ചരിത്രം പഠിപ്പിക്കത്തില്ല.
                      1986ലെ  രെസ്ക്രിപ്റ്റ് എന്ന അവിഹിത ഗര്‍ഭം കാരണം ക്നാനായ മെത്രാന് പ്രസവവേദന. പ്രസവിച്ചു വളത്താനും വയ്യ, കൊല്ലാനും വയ്യ. ചര്‍ദ്ടിക്കാനും വയ്യ എന്ന അവസ്ഥ. 86ലെ  രെസ്ക്രിപ്റ്റ്‌ എന്ന ഉമ്മാക്കി കാണിച്ച് ക്നനയക്കാരെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. വത്തിക്കാന്റെ ഇടനാഴികളിലൂടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വെറുതേ നടന്നിരുന്ന ഒരു ലൂര്‌ദ്ദു സ്വാമിയദ്ദേഹത്തിന്റെതാണത്രേ ഈ RED SIGNAL. അതും 16 പേരുടെ കള്ളപ്പരാതിയിന്മേല്‍ 16 ലക്ഷം പേര്‍ക്കെതിരെ RED SIGNAL കാട്ടി പേടിപ്പിക്കുന്നു. 86ലെ  ഈ ഉമ്മാക്കി രെസ്ക്രിപ്റ്റ്‌ വത്തിക്കാന്റെയോ, മാര്പപയുടെയോ official ബൂളയൊന്നുമല്ല. New Yorkല്‍  കത്തിച്ചമാതിരി ഈ ഉമ്മാക്കി കത്തിക്കാന്‍ മാക്കില്‍ പിതാവിനെപോലെ നട്ടെല്ലുള്ള മെത്രാന്മാര്‍ ക്നാനായ സമുദായത്തില്‍ ജനിക്കേണ്ടിയിരിക്കുന്നു.
                        ക്നാനായ മെത്രാന്‍ സ്വന്തം മക്കളോട് പറയുന്നു "ഞാനല്ല നിങ്ങടെ മെത്രാന്‍"...., നിങ്ങടെ മെത്രാന്‍ മാര്‍ഗം കൂടിയ വടക്കുംഭാഗ മെത്രാന്‍"".. .... . എനിക്ക് നിങ്ങടെ മേല്‍ അധികാരമില്ല. അധികാരമില്ലാത്ത, മക്കളെ തള്ളിപ്പറയുന്ന അപ്പന്‍ എന്തിനു മക്കളെ കാണാന്‍ വരുന്നു?.
അധികാരമില്ലാത്ത അപ്പന്‍ മക്കളെക്കൊണ്ട് അധികാരമില്ലാത്ത സ്ഥലത്ത് എന്തിന് പള്ളികള്‍ വാങ്ങിപ്പിക്കുന്നു?. മക്കളുടെ പണം പറ്റിയിട്ട് മക്കളെ തള്ളിപ്പറയുന്ന അപ്പന്മാരുടെ മറ്റൊരു ഉദാഹരണം.
                         സങ്കര പള്ളികള്‍ വാങ്ങിക്കൂട്ടി ഭീമമായ തുക ക്നനയക്കാരന്റെ തലയില്‍ കെട്ടിവച്ച് വൈദികര്‍ നാലും അഞ്ചും കൊല്ലം കഴിയുമ്പോള്‍ സ്ഥലം വിടും. വികാരി ജനറാള്‍ പറഞ്ഞു കഴിഞ്ഞു "പള്ളികള്‍ Foreclose ചെയ്തു പോയാല്‍ എനിക്കൊരു നഷ്ടവുമില്ല. നഷ്ടം നിങ്ങള്‍ക്ക് തന്നെ. ഈ യാഥാര്‍ത്ഥ്യം വടക്കെ അമേരിക്കയിലെ ഓരോ ക്നനയക്കാരനും മനസിലാക്കിയാല്‍ നന്ന്.
                          കഴിഞ്ഞ വര്‍ഷം ഓശാന ഞായറാഴ്ച ചൈതന്യയില്‍ നടന്ന മീറ്റിങ്ങിലൂടെ ക്നാനായ ജനത്തിന്റെ പള്‍സ് മനസ്സിലായെങ്കില്‍, വടക്കേ അമേരിക്കയിലെ 20 ക്നാനായ യുണിറ്റുകളിലെ ജനങ്ങളുടെ പള്‍സ് മനസിലായെങ്കില്‍, ഇനിയും തീരുമാനം മാറ്റാന്‍ സമയമുണ്ട്. ഇല്ലായെങ്കില്‍ ക്നാനായ സമുദായം നശിച്ചു നാരാണക്കല്ലിടും.

James Vattaparambil 
Connecticut USA.

പ്രതിഷേദം പുതിയ തലങ്ങളിലേക്ക്. VG അസ്വസ്ഥന്‍.

ഇന്നലെ സെന്‍റ് മേരീസ്സ് പള്ളിയിലെ പാരീഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ നടന്ന മുത്തോലത്തിന്റെ ചവിട്ട് നാടകം ചിക്കാഗോ മാത്രമല്ല ലോകം മുഴുവനും ആസ്വദിക്കുന്ന തിരക്കിലാണ് ഇന്ന് ശനിയാഴ്ച രാത്രി 11.45 വരെ തന്‍റെയും തന്‍റെ ബോസ്സ് മൂലക്കാടന്റെയും ഹിഡന്‍ അജണ്ട നടപ്പിലാക്കി മൂലക്കാട്ട് ഫോര്‍മുല ക്നാനായ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ട് ഞായറാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ കാലിന്‍റെ അടിയിലെ മണ്ണ് മുഴുവന്‍ ഒളിച്ചു പോകുമെന്ന് ആയപ്പോള്‍ ദാണ്ടേ കിടക്കുന്നു - ധിം തരികിടതോം. മുതോലം വീണ്ടും സര്‍ക്കസ്സ്  അഭ്യാസിയെപ്പോലെ അതി വിദഗ്ദമായി  മലക്കം മറിഞ്ഞിരിക്കുന്നു. പാരീഷ് കൌണ്‍സില്‍ അംഗങ്ങളുടെ മുന്‍പില്‍ അനുസ്സരണ ഉള്ള നായക്കുട്ടിയെപ്പോലെ കൂനിക്കൂടി ഇരുന്ന്‍ പ്രമേയം പാസ്സാക്കുന്നു. കള്ളന് കഞ്ഞിവെക്കുന്നവനാണ് എന്ന് പാവം കെ.കെ.കുഞ്ഞുങ്ങള്‍ അറിയുന്നുണ്ടോഇച്ചിരി താണ് കൊടുത്ത് ഒത്തിരി നേടാന്‍ എന്തൊരു വിരുതനാണ് മുത്തു. ഒരു നിമിഷം കൊണ്ട് എല്ലാ എതിര്‍പ്പുകളും ഇല്ലാതാക്കാന്‍ മുത്ത്‌ എടുത്ത അടവുനയം. എന്നെ ദ്രോഹിക്കുന്നവരെ കൊണ്ട് ഞാന്‍ എനിക്ക് സിന്താബാത് വിളിപ്പിക്കും എന്ന മുത്തുവിന്റെ തിരുവചനം പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് ഇന്നലെ നടന്നത്.

മൂന്നാഴ്ച്ച യായി  നിലനിക്കുന്ന പ്രതി ഷേദം സ്ത്രീകളും ഏറ്റെടുക്കുന്നതോടൊപ്പം പ്രതിഷേദം  പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു.   മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്‌വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്.  പ്രമുഖ വ്യക്തികള്‍  ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്‌വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേധമാകയാല്‌ സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട്  വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.
മൂന്നു കാര്യങ്ങളില്‍  ഊന്നിയുള്ള പ്രതിക്ഷേദ പ്രകടനങ്ങളാണ് വിഭാവനം ചെയുന്നത്.  തങ്ങളുടെ  നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു .
1.  പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ചെറിയ കുറവ് വന്നാലും പള്ളി കുഴപ്പത്തില്‍ വരും. പള്ളി പൂട്ടുമെന്നാകുമ്പോള്‍ VG യുടെ വിപരീത നിലപാട് മാറും.

2. നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. കുര്‍ബാന മുടക്കുമെന്ന ഭീ ക്ഷണി ഉണ്ടാകാന്‍ സാധ്യത യുണ്ട്. അങ്ങിനെ വന്നാല്‍  നമ്മുടെ വിശ്വാസികള്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക.
 
ഉടനടി തന്നെ വിശ്വാസികളെ അണിനിരത്തി ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്രീഡല്‍ പള്ളിയുടെ പാര്ക്കിംഗ് ലോട്ടില് നടത്തുക , അതിനു ശേഷം ഒരു മണിക്കുര് അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്ത്ഥന നടത്തുക . ഒരു ഉറപ്പ് കിട്ടുന്നവരെ ഇത് ഇടക്കിടക്ക് തുടരുക.
3. ചതിയനും ശത്രുവിനോട് കൂറു കാട്ടുന്നവനുമയ മൂലക്കാട്ടു തിരുമേനിയെ അമേരിക്കന്‍ ക്നാനായസമുഹം പൂര്‌ണമായും ബഹിഷ്ക്കരിക്കുക. അങ്ങേര്കെതിരെ കോട്ടയത്തു ശക്തമായ പ്രചാരണം നടത്തുക

നമ്മള്‍ വാങ്ങും പള്ളികലെല്ലാം നമ്മുടെയാകും പൈങ്കിളിയേ (മൂന്നാം ഭാഗം)

യുറോപ്പിലെ ഏറ്റവും ബുദ്ധിയുള്ള ജനത ഏതാണെന്ന് ചോദിച്ചാല്‍ നല്ല ഒരു ശതമാനത്തിന്റെയും ഉത്തരം “ജര്‍മ്മന്‍ജനത” എന്നായിരിക്കാനാണ് സാധ്യത. ബുദ്ധിയില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും യുറോപ്യന്‍ രാജ്യങ്ങളില്‍ അവരാണ് മുന്നില്‍. നില്‍ക്കുന്നത്. അന്നാട്ടിലെ കാരിത്താസ്‌ എന്ന ചാരിറ്റി സംഘടനയുടെ ഗുണഫലം അനുഭവിക്കുന്നവരാണല്ലോ നമ്മളെല്ലാം.
ഇത്രയും ബുദ്ധിശാലികളും, ദയാലുക്കളുമായ ജനതയെ ഒരു ഹിറ്റ്ലര്‍ തല്ക്കാലതെയ്ക്കെങ്കിലും ലോകത്തിലെ അതിക്രൂരന്മാരാക്കി മാറ്റി. ജര്‍മ്മന്‍ നാസി പട്ടാളത്തിന്റെ കൊടുംക്രൂരതകള്‍ കുപ്രസിദ്ധമാണല്ലോ. പോളണ്ടിലെ ഔഷ്‌വിറ്റ്സ് സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്‌ അവിടെ പണ്ട് നടന്ന മൃഗീയ കശാപ്പിന്റെ വിശദമായ രൂപം ഇന്നും ലഭിക്കാതിരിക്കില്ല.
ശരിയായ നേതൃത്വം ഉണ്ടായിരുന്നതുകൊണ്ട് ചെറിയ ഒരു രാജ്യമായ ബ്രിട്ടന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമയാകാന്‍ സാധിച്ചു. അമേരിക്കപോലും വര്‍ഷങ്ങളോളം ബ്രിട്ടന് കപ്പം കൊടുക്കേണ്ടി വന്നു. അങ്ങിനെയാണ് No taxation without representation” എന്ന പ്രസിദ്ധ മുദ്രാവാക്യം ഉണ്ടാകുന്നത്.
തെറ്റായ നേതൃത്വത്തിന്റെയും ശരിയായ നേതൃത്വത്തിന്റെയും ഓരോ ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തത്.
സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട്, ലോകമഹായുദ്ധത്തിനു ശേഷം നറുംപട്ടിണിയില്‍ കഴിഞ്ഞിരുന്ന ഒരു ജനതയെ മോശയെപ്പോലെ നയിച്ച്‌ അന്നത്തെ കാലത്ത് അങ്ങകലെയുള്ള മലബാര്‍ പ്രദേശത്തേയ്ക്ക് കൂട്ടികൊണ്ടു പോയി, തുടക്കത്തിലേ അവരുടെ കഷ്ടപ്പാടില്‍ വേണ്ട എല്ലാ സഹായങ്ങളും നല്‍കി അവരെ പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ അത്മായനേതാവ് ക്നാനായ സമുദായത്തില്‍ ഉണ്ടായിരുന്നു - പ്രൊഫ. വി.ജെ. ജോസഫ്‌ കണ്ടോത്ത്‌

വര്‍ഷങ്ങള്‍ക്കു മുമ്പ് കാട്ടുപ്രദേശമായിരുന്ന വെളിയന്നൂരില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ബസ്‌ വന്നു നിന്നപ്പോള്‍ അന്നത്തെ ആ നാട്ടുകാരുടെ ആഹ്ലാദം ഇന്ന് മാലക്കല്ലില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടാകുന്നതിനു സമാനമായിരുന്നു. അതിന്റെ പിന്നിലെ കരങ്ങള്‍ ജോസഫ്‌ ചാഴികാടന്റെ ആയിരുന്നു. അദ്ദേഹമാണ് ഗ്രാമീണാലസ്യത്തില്‍ കഴിഞ്ഞിരുന്ന ഉഴവൂര്‍ എന്ന പ്രദേശത്ത് കോളേജ് കൊണ്ടു വന്നത്. ചാഴികാട്ടു സാറിന്റെ ശ്രമഫലമായി അങ്ങിനെ ഒരു കലാലയം അവിടെ വന്നിരുന്നില്ലെങ്കില്‍, ഇന്ന് ക്നാനായ സമുദായത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ഇനിയും മറ്റൊരു അല്മായനേതാവുണ്ടായിരുന്നു. പേര് പറയുന്നില്ല. ഒരു വൈദികന്റെ വായില്‍ നിന്ന് എന്തോ വീണപ്പോള്‍, അദ്ദേഹം പരസ്യമായി പറഞ്ഞു, അദ്ദേഹത്തെ തിരുനക്കര മൈതാനത്ത് കൊണ്ടുവന്നു തെരണ്ടി വാല് കൊണ്ട് അടിക്കണമെന്ന്. വൈദികന്‍ ഇന്നും സസുഖം ജീവിക്കുന്നു, പക്ഷെ നേതാവിന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഷെവലിയര്‍ സ്ഥാനം നഷ്ടമായി!
ഇത്രയും പറഞ്ഞത്, നേതൃത്വഗുണം കൊണ്ട് ഒരു സമുദായതിനുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കുവാന്‍ മാത്രമാണ്.
മുകളില്‍ പറഞ്ഞ മൂന്നു നേതാക്കളും സമുദായസ്നേഹികളായി ഇന്നും സ്മരിക്കപ്പെടുന്നുണ്ട്. ആ ജനുസ്സില്‍ പെട്ടവര്‍ പക്ഷെ ഇന്ന് ജീവിചിരുന്നാല്‍ അവരുടെ നെറ്റിയില്‍ “ദ്രോഹികള്‍” എന്ന വെഞ്ചരിച്ച ലേബല്‍ ഒട്ടിക്കും; അവരെ പല തരത്തിലും ഉപദ്രവിക്കാനും, സമൂഹത്തില്‍ താറടിച്ചു കാണിക്കാനുമുള്ള പദ്ധതികള്‍ കുറിയായില്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്യപ്പെടും.
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആണെങ്കിലും ഈയടുത്ത കാലം വരെ അഭിഷിക്തരെ ഏറ്റവും കൂടുതല്‍ ബഹുമാനിച്ചിരുന്ന ജനതയായിരുന്നു ക്നാനായ കത്തോലിക്കര്‍.
ഈയടുത്ത കാലം വരെ.
അളവറ്റ വിശ്വാസം തങ്ങളില്‍ അര്‍പ്പിച് ജനതയോട് സഭാനേതൃത്വത്തിന്റെ മനോഭാവം എന്തായിരുന്നു?
മണ്ടന്മാര്‍..... എന്തു പറഞ്ഞാലും ഇവറ്റകള്‍ വിശ്വസിച്ചോളും. ഇന്നത്തെ പ്രശ്നത്തില്‍ നിന്നു തടിതപ്പാന്‍ എന്തെങ്കിലും പറയുക. ഇന്ന് പറഞ്ഞതെന്താണെന്ന് നാളെയല്ല, ഇന്നുച്ചകഴിയുമ്പോള്‍ തന്നെ ഈ കഴുതകള്‍ മറക്കും. നാളെ മറ്റെന്തെങ്കിലും വിശുദ്ധ നുണ പറയാം.
റെസ്ക്രിപ്റ്റ്‌ നിലനില്‍ക്കെ, പള്ളി വാങ്ങാനായി “നമ്മളാണ് നിശ്ചയിക്കേണ്ടത് നമ്മുടെ ഇടവകയില്‍ ആരൊക്കെയാണുള്ളത്; അവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്” എന്ന്‍ 2008ല്‍ മൂലക്കാട്ടു പിതാവിന് പറയാന്‍ ധൈര്യം വന്നതിന്റെ രഹസ്യം ഇത് തന്നെ. ക്നാനയക്കാര്‍ തങ്ങളുടെ കാശുകൊണ്ട് പള്ളി വാങ്ങാന്‍ തുടങ്ങിയപ്പോള്‍, പള്ളികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് എന്തെല്ലാം നുണകള്‍ പറഞ്ഞു, പള്ളികള്‍ വാങ്ങാന്‍ താല്പര്യം കാട്ടാത്തവരെ എന്തെല്ലാം പേരുകള്‍ വിളിച്ചു? പിശുക്കന്മാര്‍, അവിശ്വാസികള്‍, എന്തെല്ലാം, എന്തെല്ലാം!
ഇപ്പോള്‍ മിണ്ടാട്ടമില്ല. കൊണ്ടുപിടിച്ചു പണ്ടുപറഞ്ഞതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ഭ്രാന്തന്‍ ശ്രമങ്ങള്‍ നടത്തുന്നു.
ഈയടുത്ത ദിവസം പ്രകാശനം ചെയ്ത കോട്ടയം അതിരൂപതാ ശതാബ്ദി സ്മരണികയില്‍ (പേജ്‌ 266) അമേരിക്കയിലെ ഇടവകകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്‌ - KNANAYA CATHOLIC MISSIONS AND PARISHES IN THE UNITED STATES.  അതിലെ ഒരു പള്ളിയുടെ പേര് ഇങ്ങനെയാണ്: Sacred Heart Knanaya Catholic Parish Chicago”
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
എന്ന് വൈലോപ്പള്ളി തന്റെ മാമ്പഴം എന്ന കവിതയില്‍ കുട്ടിയെക്കുറിച്ച് പറയുന്നുണ്ട്. അത്തരം ദൈവജ്ഞരൊന്നുമല്ല നമ്മുടെ അരമനവാസികള്‍. അതുകൊണ്ട്, അച്ചടി മഷി ഉണങ്ങുന്നതിനു മുമ്പേ സമുദായത്തെ നോക്കി കൊഞ്ഞനം കുത്തുന്ന തമാശയായി മാറി പ്രസ്തുത ലിസ്റ്റ്.
തെറ്റാവരവും, സമ്പത്ത് വാരിക്കൂട്ടാനുള്ള കുടിലതന്ത്രങ്ങളും, കാണിച്ചുകൂട്ടുന്ന എന്തു കൊള്ളരുതായ്മകളും മൂടിവയ്ക്കാനുള്ള മിടുക്കിന്റെയും കാര്യത്തില്‍ അഗ്രഗണ്യരാണ് കത്തോലിക്കാ സഭ. പക്ഷെ കുതിരയ്ക്ക് കൊമ്പ് കൊടുക്കാറില്ലാത്തത് പോലെ ദൈവം അവര്‍ക്ക് ഒരു ഗുണം കൊടുത്തിട്ടില്ല. കാലം മാറുന്നത് അറിയാനുള്ള വിവേചനബുദ്ധി!
2003ല്‍ ഒരു ജെയിംസ്‌ തുണ്ടത്തില്‍ എഴുതിയ ലേഖനം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ജനങ്ങളില്‍ എത്തുമെന്നോ, 2008ല്‍ ചെയ്ത പ്രസംഗം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ജനങ്ങള്‍ വായിക്കുമെന്നോ നമ്മുടെ ആത്മീയതയില്ലാത്ത നേതാക്കള്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തിരുന്നില്ല!
“അത്മായ സംഘടനയായ കെസിസിഎന്‍എയുടെ നിലപാട് പിതാക്കന്മാരുടെ നിര്‍ദ്ദേശവുമായി എങ്ങിനെ യോജിക്കും?” എന്ന സ്വന്തം ചോദ്യത്തിന്റെ ഉത്തരമായി,
2012 ഫെബ്രുവരി 25ന് ലോസാഞ്ചല്‍സിലെ സെന്റ്‌ പയസ്‌ ടെന്ത്‌ പള്ളിയില്‍ മാര്‍ മാത്യു മൂലക്കാട്ടു പിതാവും കെസിസിഎന്‍എ എക്സിക്യൂട്ടീവും ക്നാനായ റീജിയണിലെ വൈദികരും ചേര്‍ന്ന് നടത്തിയ സമ്മേളനം ഇതേ ധാരണയില്‍ എത്തുകയുണ്ടായി. അതു തന്നെയാണ് ഇപ്പോള്‍ അന്ഗാടിയാത് പിതാവ് അംഗീകരിച്ചിരിക്കുന്നത്” (ക്നാനായ മീഡിയ, 2012 December 30)
എന്ന് പറഞ്ഞപ്പോള്‍, ആ വാക്കുകളെ ലോകമെമ്പാടുമുള്ള ക്നാനായ സമുദായം മുത്തോലത്തച്ചന്റെ തമാശയായോ, വിവരദോഷമായോ കാണുമെന്ന് വെറും മൂന്നാഴ്ച മുമ്പ് അദ്ദേഹം കരുതിയിരുന്നോ?
നായകനെ വിദൂഷകനാക്കി മാറ്റാന്‍ വിധിയ്ക്ക് സമയം അധികം വേണമെന്നില്ല.
അവസാന ഭാഗം നാളെ
 

വിശ്വാസം അതല്ലേ എല്ലാം?


ഈ പ്രസിദ്ധമായ പരസ്യവാചകം എല്ലാവരുടെയും മനസ്സില്‍ പതിച്ചതാണ്. എന്നാല്‍ ഹെബ്രായ ലേഖനം പറയുന്നു വിശ്വാസം എന്നത് കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും ലഭിക്കുമെന്ന പ്രത്യാശയുമാണ് എന്ന്. ഈ കലിയുഗ കാലത്തില്‍ ഇത് വല്ലതും നടക്കുമോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ (2012 January 20) പത്രം നോക്കിയാല്‍ മൂന്ന് സംഭവങ്ങള്‍ കാണുവാന്‍ കഴിയും.
മനുഷ്യകടത്തിന് ശ്രമിച്ച് പിടികൊടുക്കാതെ മുങ്ങി നടന്ന കത്തോലിക്കാ പുരോഹിതന്‍ പോലീസില്‍ കീഴടങ്ങി.
 യാക്കോബായ സഭയിലെ ഇടുക്കി മെത്രാപോലീത്തയെ പുറത്താക്കി.
 പെന്തികോസ് പാസ്ടര്‍ ജോലി വാങ്ങി കൊടുക്കുവാന്‍ പണം വാങ്ങി പിടിയില്‍ ആയി.
തട്ടിപ്പിന്റെ കാര്യത്തില്‍ കത്തോലിക്കനും യാക്കൊബായക്കാരനും പെന്തകൊസ്തുകാരനും ഒരുമ തനിമ. ഈ ഒരു കാര്യത്തില്‍ എങ്കിലും യേശുവിന്റെ മക്കള്‍ ഒന്നിച്ചു നില്‍ക്കുന്നു. പ്രൈസ് ദി ലോര്‍ഡ്‌ ഹല്ലെലൂയ്യ.
പണത്തിനു മീതെ പരുന്തും പറക്കും എന്നത് പഴമൊഴി എന്നാല്‍ ഇന്ന് പണത്തിനു മുകളില്‍ കൂടി പാസ്റ്റരും, പട്ടക്കാരനും പറക്കുക മാത്രമല്ല അതിനു വേണ്ടി ഏതറ്റവും വരെ പോവുകയും ചെയ്യും എന്ന് ഈ സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുന്നു?. ആരാണ് ഇതിനു ഉത്തരവാദികള്‍ എന്ന് നമ്മള്‍ വിശകലനം നടത്തുമ്പോള്‍ നമുക്ക്  ഒരു കാര്യം ബോധ്യമാകും. പുരോഹിതരോടുള്ള അമിതമായ ഭക്തിയും വിശ്വാസവും അവര്‍ മുതലെടുക്കുവാന്‍ ശ്രമിക്കുന്നു. ലോകമോഹങ്ങള്‍ യേശുവിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന് പറയുന്നവരിലും സംഭവിച്ചിരിക്കുന്നു. പുതിയ കാര്‍, ആടംഭരവസ്തുക്കള്‍, മദ്യത്തിന്റെ സ്വാധീനം, വിദേശ രാജ്യങ്ങളില്‍ പോയി അടിച്ചുപൊളിക്കുക, തുടങ്ങിയ പല പല കാര്യങ്ങളിലേക്കും അവര്‍ തിരിഞ്ഞിരിക്കുന്നു. എന്ത് സംഭവിച്ചു എന്ന് വേണ്ടപ്പെട്ട അധികാരികള്‍ ചിന്തിക്കേണ്ടതല്ലേ?
വേലി ചാടിയ അമ്മയുടെ മകള്‍ മതില്‍ ചാടിയാല്‍ തെറ്റ് പറയുവാന്‍ പറ്റുമോ? രണ്ട് ഉടുപ്പ് ഉള്ളവന്‍ ഒരെണ്ണം ഇല്ലാത്തവനുമായി പങ്കുവെക്കുവാന്‍ പറയുമ്പോള്‍ രാത്രി എന്നോ പകല്‍ എന്നോ ഇല്ലാതെ പാടുപെട്ട് ഉണ്ടാക്കുന്നവ തട്ടിപ്പറിക്കുവാന്‍ ഇന്ന് പുരോഹിതര്‍ ശ്രമിക്കുന്നു
ഈ പുരോഹിതര്‍ മാത്രമാണോ ഇതിനു കാരണം. “ആര് മൂലമാണോ പ്രലോഭനം ഉണ്ടാകുന്നത് അവര്‍ക്ക് അതിലും ഭേദം കഴുത്തില്‍ തിരികല്ല് കെട്ടി കയത്തില്‍ ചാടി മരിക്കുക” എന്ന് യേശു പറഞ്ഞു. വിശ്വാസി പുരോഹിതരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം എന്ന് കരുതി അവരെ അതിരുവിട്ടു വിശ്വസിക്കരുത്. അവരെ അവരുടെ ജോലികള്‍ ചൈയ്യുവാന്‍ അനുവദിക്കുക അതല്ലാതെ അതിരുവിട്ട പണം നല്‍കി അവരെ വഴി പിഴപ്പിക്കരുത്. അങ്ങനെ നമ്മള്‍ ചെയ്താല്‍ നമ്മളും കുറ്റക്കാരാണ്. അതിനു ദൈവസന്നിധിയില്‍ നാം കണക്ക് പറയേണ്ടി വരും. ഈ കാര്യത്തില്‍ സ്ത്രീകള്‍, പ്രത്യേകിച്ച് അമേരിക്കയിലെ സ്ത്രീകള്‍, ശ്രദ്ധിക്കണം. നമ്മള്‍ ഒരാളെ യുദാസ് ആക്കി മാറ്റണോ അതോ വിശുദ്ധനാക്കണോ എന്ന് നമ്മുക്ക് തീരുമാനിക്കാം. അനാവശ്യമായി ലോകകാര്യങ്ങളില്‍ വൈദീകരെ വലിച്ചിഴക്കരുത്.അവര്‍ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ആദ്യം ചിന്തിക്കുക. യേശു പറഞ്ഞത് നിങ്ങള്‍ പ്രാവുകളെ പോലെ നിഷ്കളങ്കരും ഒപ്പം പാമ്പുകളെ പോലെ വിവേകികളും ആയിരിക്കണം എന്നാണ്.
നമുക്ക് വിവേകമതികള്‍ ആകാം. 

മാത്തുക്കുട്ടി കെ.ജെ. 

അതിരൂപതാ ശതാബ്ദിവര്ഷത്തിലെ സ്ഥിതിവിവരക്കണക്കുകള്‍ 2011

ഈയടുത്ത ദിവസം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ, ക്നാനയമക്കളുടെ അംഗസംഖ്യ ചര്‍ച്ചാവിഷയമായി. ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷമാണ് ക്നാനായ കത്തോലിക്കരുടെ എണ്ണം എന്ന് ഈയുള്ളവന്‍ പറഞ്ഞപ്പോള്‍, വളരെ രസകരമായ പ്രതികരണമാണ് അവിടെ ഉണ്ടായിരുന്നവരില്‍ നിന്നും ലഭിച്ചത്.

ഒരു കാരണവശാലും അത് ശരിയല്ല, കുറഞ്ഞത് അതിന്റെ പത്തിരട്ടി എങ്കിലും ആയിരിക്കും ജനസംഖ്യ, അമേരിക്കയില്‍ തന്നെ അത്രയും ക്നാനയക്കാര്‍ ഉണ്ടാകും, ഒന്നേമുക്കാല്‍ മില്യണ്‍ ആയിരിക്കും, എന്നൊക്കെയുള്ള ഗൌരവത്തോടെയുള്ള അഭിപ്രായങ്ങള്‍ അവിടെ ഉണ്ടായി.
ക്നാനയക്കാരുടെ എണ്ണത്തില്‍ ഇത്രയും അഭിപ്രായ വ്യത്യാസം ഉണ്ടായത് എന്നെ അത്ഭുതപ്പെടുത്തി. അങ്ങിനെയിരിക്കവെയാണ് കോട്ടയം അതിരൂപതയുടെ ശതാബ്ദി സ്മരണിക(1911 – 2011)യില്‍ ചുവടെ കാണുന്ന സ്ഥിതിവിവരക്കണക്കുകള്‍ കണ്ടത്.
വായനകാര്‍ക്ക് ആര്‍ക്കെങ്കിലും, ആ പാര്‍ട്ടിയില്‍ കേട്ടതുപോലുള്ള അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ആധികാരികമായ ഈ കണക്കുകളുമായി തട്ടിച്ചു നോക്കുക.


ജനസംഖ്യ (Proper Territory): 1,32,819
ജനസംഖ്യ (Outside Proper Territory): 43,610
കുടുംബങ്ങള്‍ (Proper Territory): 26,201
കുടുംബങ്ങള്‍ (Outside Proper Territory): 10,295
ഫോറോനകള്: 12
ഇടവകകള്: 139
രൂപതാവൈദികര്: 188
രൂപതയില്‍ നിന്നുള്ള മിഷനറി വൈദികര്: 352
വിസിറ്റേഷന്‍ സിസ്റ്റേര്‍സ്: 608
സെന്റ്‌ ജോസഫ്‌സ്‌ സിസ്റ്റേര്‍സ്: 378
കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റിറ്റ്യൂട്ട് അംഗങ്ങള്: 130

ഈ കണക്കുകളുടെ ആധികാരികതയെക്കുറിച്ച് സംശയമുള്ളവര്‍ക്ക് അതിരൂപതാധികൃതരുമായി ബന്ധപ്പെടാം.
അലക്സ്‌ കണിയാംപറമ്പില്‍

Sunday, January 20, 2013

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയും ക്നാനായ പുരോഹിതരും

 
(മാര്‍ക്കോസ് 12: 1 – 12)

" 1 യേശു അവരോട് ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി.2 സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന് തന്റെ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു.3 എന്നാല്‍, അവര്‍ അവനെ പിടിച്ച് അടിക്കുകയും വെറും കൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു.4 വീണ്ടും അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവര്‍ അവനെ തലയ്ക്കു പരിക്കേല്‍പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു.5 അവന്‍  വീണ്ടും ഒരുവനെ അയച്ചു. അവ നെ അവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവര്‍ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.6 അവന് ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു - തന്റെ പ്രിയപുത്രന്‍. എന്റെ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അയച്ചു.7 കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും.8 അവര്‍ അവനെ പിടിച്ചു കൊന്നു മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു.9 ഇനി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ എന്തു ചെയ്യും? അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്‍പിക്കും.10 ഈ വിശുദ്ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര്‍ ഉപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു.11 ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില്‍ ഇത് അദ്ഭുതകരമായിരിക്കുന്നു.12 തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്‌സിലാക്കി അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്, അവര്‍ അവനെ വിട്ടുപോയി. "

വിശുദ്ധ ലിഘിതത്തിലെ മര്‍ക്കൊസ്സിന്റെ സുവിശേഷത്തിലെ പന്ത്രണ്ടാം അധ്യായത്തില്‍ ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള തിരുവചനങ്ങലാണ് നാം മുകളില്‍ കണ്ടത്. കഠിന ഹൃദയരും ദൈവ ദോഷികളുമായ യെഹൂദ പുരോഹിതരെയും പ്രമാണിമാരെയും ഫരിസ്സേയരെയും കാലാകാലങ്ങളായി തങ്ങള്‍ ചെയിത ദുഷ്പ്രവര്‍ത്തികള്‍ എന്താണെന്ന് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയും ഇനി അടുത്തതായി അവര്‍ ചെയ്യാന്‍ പോകുന്ന മഹാപാപത്തെ ഓര്‍മ്മപ്പെടുത്താനുമായി പറഞ്ഞ ഉപമയാണ് നാം കണ്ടത്. ദൈവമാകുന്ന ഭൂവുടമ അല്ലങ്കില്‍ യജമാനന്‍ തന്‍റെ മുന്തിരി തോട്ടത്തില്‍ നൂറ് മേനി ഫലമുണ്ടാകാന്‍ ( ഈ ലോകത്തിലെ മുന്തിരി ചെടികളാകുന്ന മനുഷ്യല്‍ ) അഥവാ നോക്കി നടത്താന്‍ ഏല്‍പ്പിച്ച വേലക്കാര്‍ ( പുരോഹിതരെയും പ്രമാണിമാരെയും ഫരിസ്സേയരെയും പറ്റിയാണ് ) തങ്ങളുടെ അടുത്തേക്ക് യജമാനന്‍ പറഞ്ഞ് അയച്ച സേവകന്മാരെ എങ്ങിനെ കൈകാര്യം ചെയിതുവെന്നും ( പ്രവാചകന്മാര്‍ ആണ് ആ സേവകര്‍ ) അവസാനം മുന്തിരി ചെടികളെ അത്രമാത്രം സ്നേഹിച്ച യജമാനന്‍ മുന്തിരി ചെടിയുടെ വളര്‍ച്ചക്കും നൂറ് മേനി വിളവിനുമായി സ്വന്തം പുത്രനെ തന്നെ കൃഷിയിടത്തിലേക്ക് അയച്ചപ്പോള്‍ അവനെ പിടിച്ച് കൊന്ന് കൃഷിതോട്ടതിന് വെളിയിലേക്ക് എറിയുന്നു.( ഏക ജാതനായ ഈശോ മിശിഹായെ കുരിശിലേറ്റി കൊന്ന് കൃഷിതോട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നു ) ഇത് അക്ഷരാര്‍ത്ഥത്തില്‍ എങ്ങിനെ സംഭവിച്ചു എന്ന് പഴയനിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും നാം വളരെ വ്യക്തമായി കാണുന്നു.

കാലങ്ങളുടെ നിറവില്‍ ഇന്നും നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന ജരുസ്സലേമിലെ അതേ പുരോഹിതരും പ്രമാണിമാരും ഫരിസ്സേയരും തങ്ങളുടെ അനുഭവത്തില്‍ നിന്ന് വളരെ വ്യക്തമായി ഒരു കാര്യം മനസ്സിലാക്കി. യജമാനന്റെ ഭ്രിത്യന്‍മാരേയോ അവന്‍റെ സ്വന്തം പുത്രനെ തന്നെയോ കൊന്നോടുക്കിയിട്ട് കാര്യമില്ല മറിച്ച് യജമാനനെ തന്നെ തട്ടിക്കളയണം എന്നതിലേക്ക് അവര്‍ എത്തി നില്‍ക്കുന്നു. പന്ത്രണ്ടാം വചനത്തില്‍ ഇപ്രകാരം പറയുന്നു. " 12 തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്‌സിലാക്കി അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്, അവര്‍ അവനെ വിട്ടുപോയി. " പിന്നീട് തിരുച്ചു വന്ന് മകനെ കുരിശിലേറ്റിയവര്‍ക്ക്‌ 2012 വര്‍ഷം കഴിഞ്ഞപ്പോള്‍ തങ്ങളുടെ യജമാനന്‍ എത്രയോ ശക്തനെന്ന്‌ മനസ്സിലായി എന്ന് മാത്രമല്ല ഈ ഭൂമിയും അതിലെ കൃഷികളും സ്വന്തമാക്കണമെങ്കില്‍ യജമാനന്‍ തന്നെ നശിക്കപ്പെടണമെന്ന് മനസ്സിലാക്കുന്നു.

വംശശുദ്ധി പ്രാകൃതമെന്നും സഭാവിരുദ്ധമെന്നും സകല വിധ മാനുക്ഷീക മൂല്ല്യങ്ങള്‍ക്കും എതിരെന്നും പറയുന്നവര്‍ വചനം അന്നും ഇന്നും ഒരുപോലെ പ്രാധാന്ന്യം ഉള്ളതെന്നും ഒരു കടുക് മണിപോലും അതില്‍ നിന്ന് എടുത്ത് കളയണ്ട കാര്യം ഇല്ലന്നും നല്ലപോലെ അറിയാവുന്നവരാണ്. പരമപിതാവായ ദൈവം എന്തിനാണ് യെഹൂദ ജനത്തെയും അതിലെ പന്ത്രണ്ട് ഗോത്രങ്ങളെയും അതില്‍ നിന്ന് ബെഞ്ചമിന്‍ ഗോത്രത്തെയും തന്‍റെ സ്വപുത്രന് ജന്മം കൊടുക്കാനായി തിരഞ്ഞെടുത്തത്. എന്തിനാണ് ആദിപിതാവായ അബ്രാഹം മുതല്‍ തല്ലിയും തലോടിയും സ്നേഹിച്ചും ലാളിച്ചും പ്രവാചകരെ അയച്ചുമെല്ലാം വംശ ശുദ്ധിയിലും ദൈവീകതയിലും കാത്ത് പരിപാലിച്ച് പോന്നത്. ഇങ്ങനെയൊരു ശുദ്ധീകരണവും ഒരുക്കവും എല്ലാം സാധ്യമാനായ ദൈവത്തിന് എന്തിനാണ്. ഇവിടെ ക്നാനായ സമുദായത്തിന്റെ വംശശുദ്ധി ചോദ്യം ചെയ്യുന്നവര്‍ പുറകിലൂടെ ആയിരക്കണക്കിന് വര്‍ഷത്തിലൂടെ ദൈവം നടത്തിയ ഒരുക്കത്തെയും ചോദ്യം ചെയ്യുന്നു. ദൈവത്തെ ചോദ്യം ചെയ്യുന്നതിലൂടെ ദൈവത്തില്‍ കുറ്റം ചുമത്തുന്നു. ദൈവത്തില്‍ കുറ്റം ചുമത്തുന്നവര്‍ ദൈവത്തെയും കുരിശിലേറ്റി കൊല്ലാന്‍ തുടങ്ങുന്നു. ദൈവത്തെ കുരിശിലേറ്റി കൊല്ലുന്നതിലൂടെ ചെകുത്താന്മാരുടെ രാജാവായ ലൂസ്സിഫരിന് ഈ ഭൂമിയും അതിലെ കൃഷിയും അടിയറവ് വക്കുന്നു. അപ്പോള്‍ ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്‌ നമുക്ക് - ക്നനയക്കാര്‍ക്ക് അവരുടെ തനിമ കാത്ത് സൂക്ഷിക്കാന്‍ എതിര്‌ നില്‍ക്കുന്നവര്‍ മുന്തിരി ചെടിയെല്ലാം ചുവട് കിളക്കാതെ വളമിടാതെ നനക്കാതെ നശിപ്പിച്ച് കളയാന്‍ ശ്രമിച്ച് ദൈവത്തിന്‍റെ മഹത്തായ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നു എന്ന്. 

ഇനി ദൈവം നമ്മെ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളിലേക്കും നമുക്ക് തന്ന വാഗ്ദാനങ്ങളുടെയും സ്നേഹത്തിന്‍റെയും വെളിച്ചത്തില്‍ വചനത്തെ അടിസ്ഥാനമാക്കി ഒരുവേള പരിശോധിക്കാം.




" നിങ്ങളുടെ ദൈവമായ കര്‍ത്താവിന് നിങ്ങള്‍ വിശുദ്ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്ന് തന്‍റെ സ്വന്തം ജനമകേണ്ടതിന് അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. കര്‍ത്താവ്‌ നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല. നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു. കര്‍ത്താവ്‌ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പിതാക്കന്മാരോട് ചെയിത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, തന്‍റെ ശക്തമായ കരത്താല്‍ നിങ്ങളെ പുറത്തുകൊണ്ടുവന്നതും ഈജിപ്തിലെ രാജാവായ ഫറവോയുടെ കയ്യില്‍ നിന്ന് അടിമത്തത്തിന്റെ ഭവനത്തില്‍ നിന്ന് നിങ്ങളെ രക്ഷിച്ചതും. അതിനാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദൈവം. തന്നെ സ്നേഹിക്കുകയും തന്‍റെ കല്‍പന പാലിക്കുകയും ചെയ്യുന്നവനോട് ആയിരം തലമുറകള്‍വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം. തന്നെ വെറുക്കുന്നവരെ നശിപ്പിച്ചുകൊണ്ട് അവിടുന്ന് പ്രതികാരം ചെയ്യും. അവരോട് നേരിട്ട് പ്രതികാരം ചെയ്യാന്‍ അവിടുന്ന് വൈകുകയില്ല. ആകയാല്‍ ഞാനിന്നു കല്പിക്കുന്ന പ്രമാണങ്ങളും ചട്ടങ്ങളും നിയമങ്ങളും അനുസ്സരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഈ നിയമങ്ങള്‍ കേള്‍ക്കുകയും വിശ്വസ്തതയോടെ പാലിക്കുകയും ചെയിതാല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരോട് ശപഥം ചെയിതിട്ടുള്ള ഉടമ്പടിയും കരുണയും നിങ്ങളോടും പുലര്‍ത്തും.അവിടുന്ന് നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. "
" നിയമാവര്‍ത്തനം 7/ 6-13 "


ക്നാനായ സമുദായം നിലനില്‍ക്കേണ്ടത് ക്രിസ്തുവിന്റെ ജനനം വരെ മാത്രമല്ല മറിച്ച് ലോകാവസ്സാനം ദൈവത്തിന്‍റെ പദ്ധതിയുടെ പൂര്‍ത്തീകരണം  വരെയാണ്. ക്രിസ്തുവിന്റെ ജനനത്തിന് വേണ്ടി തിരഞ്ഞെടുത്ത ജനത്തിന് അതേ ക്രിസ്തുവിന്റെ സന്ദേശ വാഹകരായി സുവിശേഷം പ്രചരിപ്പിക്കാനുള്ള കടമ  കൂടിയുണ്ട്. ഈ കടമ നിയമാവര്‍ത്തനത്തിലൂടെ വളരെ വ്യക്തമായി  പ്രതിപാതിക്കുന്നു. ഇത് മനുക്ഷ്യര്‍ തമ്മിലുള്ള ഉടമ്പടി അല്ല. മറിച്ച് നമ്മുടെ പൂര്‍വ്വ പിതാക്കന്മാരും ദൈവവുമായി ഉണ്ടാക്കിയ ഉടമ്പടിയാണ്. അതുകൊണ്ട് ഈ ഉടമ്പടിയും ഈ ജനതയും നിലനില്‍ക്കേണ്ടത് ലോകാവസ്സാനം വരെയെന്നത് ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്.  " നിങ്ങള്‍ ലോകമെമ്പാടും പോയി സുവിശേഷം പ്രസങ്ങിക്കാന്‍ " പറഞ്ഞ ദൈവപുത്രന്റെ  വചനത്തെ വളച്ചൊടിച്ച് അതോടെ ഈ സമുധായത്തെ കര്‍ത്താവ്‌ പിരിച്ചുവിട്ടു എന്നും ക്നാനായക്കാര്‍ ദൈവ വചനം പാലിക്കുന്നില്ലയെന്നതും ശുദ്ധ അസംബന്തവും യാഥാര്‍ത്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്.

പഴയനിയമ കാലഘട്ടം തൊട്ട് ദൈവ പദ്ധതിയുടെ ഭാഗമായ ഈ ജനത അന്ത്യോക്കയില്‍ നിന്ന്  സിറിയയിലേക്കും അവിടെനിന്ന് കേരളക്കരയിലെക്കും എന്തിന് വന്നു എന്നതും ചരിത്രം തെളിയിച്ചിരിക്കുന്ന സത്യങ്ങള്‍ ആണ്. ചങ്ങനാശ്ശേരിക്കാരും പാലാക്കാരും മലബാറില്‍ എത്തിപ്പെടും മുന്‍പേ അവിടെ ചെന്ന് കളമൊരുക്കി  വചനത്തിന്‍റെ വിത്ത് പാകിയത്‌ മറ്റൊരു ചരിത്ര സത്യം. ഇന്നത്തെ ആധുനീക ലോകത്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗള്‍ഫിലേക്കും  കുടിയേറി കുടുംബ കൂട്ടായ്മയിലൂടെ കത്തോലിക്കാ വിശ്വാസ്സം ആര് അരക്കെട്ടുറപ്പിക്കാന്‍ ശ്രമിച്ചു എന്നതും  വിശ്വാസ്സത്തിന്റെ അടിത്തറ ഇവിടങ്ങളില്‍ ആര് ഇട്ടുവെന്നതും ഇവിടങ്ങളിലെ ജീവിച്ചിരിക്കുന്ന ആദ്യ തലമുറയിലെ കുടിയേറ്റജനതയോട്  ചോതിച്ചാലും ഇവിടെയുണ്ടായിട്ടുള്ള  കത്തോലിക്കാ  സങ്കടനകളുടെ സ്ഥാപക നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും ആരെന്ന് നോക്കിയാലും മനസ്സിലാകും. എന്തിന് സാക്ഷാല്‍ അങ്ങാടിയത്ത് പിതാവിനെ വിളിച്ച് ചോതിക്കുക അഭിവന്ദ്യ തിരുമേനി ഇരിക്കുന്ന കസ്സേര ആരുമൂലം ഉണ്ടായി എന്നത്. ഇവിടെ നൂറ് കണക്കിന് തെളിവുകളാണ് നമുക്ക് നിരത്താനായി ഉള്ളത് " നിങ്ങള്‍ ലോകമെമ്പാടും പോയി സുവിശേഷം പ്രസങ്ങിക്കാന്‍ " പറഞ്ഞ ദൈവപുത്രന്റെ  വചനം ക്നാനായ ജനത കൃത്യമായി പാലിക്കുന്നു എന്നതിനുള്ളത്.

കറകളഞ്ഞ ദൈവ സന്ദേശത്തിന്റെ പ്രവാചകരായ ഒരു ജനതതിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ദൈവം തുണയായി പൂര്‍വ്വീകരുടെ  ശക്തിയാല്‍ അവരുടെ പ്രാര്‍ഥനയുടെ സംരക്ഷണത്താല്‍ നാമെല്ലാം എല്ലാ പ്രതിബന്തങ്ങളെയും  അതിജീവിക്കും എന്നതില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട. പക്ഷെ പ്രതിബന്തങ്ങളുടെ ശക്തി കുറയ്ക്കണമെങ്കില്‍ ആലസ്സ്യം വെടിഞ്ഞ്  നാമെല്ലാം ഒരുമിച്ച് പൊരുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നന്മ വിളയിക്കാന്‍ ദൈവ പദ്ധതിയുടെ ഭാഗമാകാന്‍ ഉണരുവിന്‍ ക്നാനായ മക്കളെ ഒന്നിച്ചണിചേര്‍ന്ന് പൊരുതീടാം.