Sunday, May 20, 2012

ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റിന്റെ വിശദീകരണം



2012 മെയ് പന്ത്രണ്ടാം തീയതി ചേര്‍ന്ന കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ കെ.സി.സിക്ക് എതിരെ നടത്തിയ വിലകുറഞ്ഞ പ്രതികരണം സംബന്ധിച്ചുള്ള വിശദീകരണം

പ്രിയ ക്‌നാനായ സഹോദരങ്ങളെ,

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ട് കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ തീരുമാനം എന്ന രീതിയില്‍ 2012 മെയ് 18 അപ്നാദേശ് ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്നത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാപരവുമാണ്. അങ്ങനെയൊരു തീരുമാനം ഇല്ലാ എന്ന് അറിയുന്നു. ആയത് സംബന്ധമായി ചില വസ്തുതകള്‍ സമുദായസ്‌നേഹികളെ അറിയിക്കേണ്ടത് കെ.സി.സി.പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കടമയാണെന്ന് കരുതുന്നു. കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പെടുത്തണം. അടിയന്തിര സ്വഭാവമുള്ള വിഷയങ്ങള്‍ മീറ്റിംഗ് ആരംഭിക്കുന്നതിനു മുമ്പ് അദ്ധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ആയത് അംഗീകരിച്ച് അംഗങ്ങളെ അറിയിക്കണം കെ.സി.സി യെ ബാധിക്കുന്ന വിഷയമുണ്ടെങ്കില്‍ അത് അജണ്ടയില്‍ വച്ച് , കെ.സി.സി ഭാരവാഹികള്‍ക്ക് പറയുവാനുള്ളത് കേട്ട ശേഷം വേണം അഭിപ്രായം പറയുവാന്‍. അന്ന് ഉച്ചവരെ ടി മീറ്റിംഗില്‍ പങ്കെടുക്കുകയും കെ.സി സി സംബന്ധമായ ഒരു വിഷയവും അജണ്ടയില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ പോരുകയുമുണ്ടായി. വളരെയധികം പേര്‍ ഉച്ചയോടെ പോകുകയുണ്ടായി. എന്നാല്‍ ഉച്ചകഴിഞ്ഞ് അംഗങ്ങള്‍ കുറഞ്ഞ സമയത്ത് കെ.സി.സി വിഷയം ചര്‍ച്ച ചെയ്യുന്നതും, അഭിപ്രായം പറയുന്നതും, അതിന് അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ കൂട്ടുനില്‍ക്കുന്നതും ധാര്‍മ്മികവും നിയമപരവുമല്ല. തന്നെയുമല്ല ചര്‍ച്ച ചെയ്തതല്ലാതെ അപലപിക്കുവാന്‍ തീരുമാനിച്ചില്ല എന്നുള്ളതാണ് വസ്തുത.

പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഘടന തന്നെ വിചിത്രം. 99.9 % ഉള്ള അത്മായര്‍ക്ക് 25%, 75 % നോമിനികള്‍ അതില്‍ ഭൂരിപക്ഷവും വൈദികരും കന്യാസ്ത്രീകളും. 01 % , വൈദികരുടെയും കന്യാസ്ത്രീകളുടെയും നോമിനികളുടെയും കുത്തകയാണ്. പാസ്റ്ററല്‍ കൗണ്‍സില്‍. പാസ്റ്ററല്‍ കൗണ്‍സില്‍ ഘടന മാറ്റി തെരഞ്ഞടുപ്പില്‍ കൂടി അത്മായര്‍ക്ക് 50 % അംഗത്വം നല്‍കിയാല്‍ മാത്രമേ ഈ സംഘടന കോട്ടയം അതിരൂപതയുടെ ആധികാരിക സംഘടനയാകുകയുള്ളൂ. അല്ലാത്ത പക്ഷം മെത്രാന്റെ നോമിനേഷന്‍ സംഘടന

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിനെ അപലപിക്കാന്‍ കെ.സി.സി ചെയ്ത പാതകം എന്താണ്?

1          ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരുടെ സഭാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1 ലക്ഷം പേര്‍ ഒപ്പിട്ട ഒരു നിവേദനം റോമിന് നല്‍കുന്നതാണോ? 2010-13 ലെ കെ.സി.സി കര്‍മ്മരേഖയിലെ 6-ാം നമ്പര്‍ പ്രവര്‍ത്തനമാണ് ഇത്. മാര്‍ മൂലക്കാട്ട് പിതാവാണ് കര്‍മ്മരേഖ കടുത്തുരുത്തിയില്‍ വച്ച് പ്രകാശനം ചെയ്തത്. എന്നിട്ട് കണ്ടില്ല അറിയില്ല എന്നു പറയുന്നത് വിരോധാഭാസമല്ലേ? ഇത് എങ്ങനെ സഭാ വിരുദ്ധമാകും. കെ.സി.സി യോട് ഒന്നു ചോദിച്ചെങ്കില്‍ പിതാവിനെ ബോദ്ധ്യപ്പെടുത്തി കൊടുത്തേനെ. 2010-13 കെ.സി.സി കര്‍മ്മരേഖ മറിച്ചു നോക്കിയാലും മതിയാകും.

2          ക്‌നാനായക്കാരന്റെ നിര്‍വചനം ചിക്കാഗോയില്‍ ചെന്നപ്പോള്‍ മാറ്റിപ്പറ ഞ്ഞതില്‍ കെ.സി.സി പ്രതിഷേധിച്ചതാണോ അപലപനീയം? കെ.സിസി-യുടെ ശക്തമായ പ്രതിഷേധത്തിന്റെ പേരിലല്ലേ വീണ്ടും പുനസ്ഥാപിച്ചത്?

കാര്യസാദ്ധ്യത്തിന് ഒപ്പുശേഖരണം സഭാശൈലിയല്ല എന്നു പിതാവു പറയുന്നു.

a)         മുല്ലപ്പള്ളിയും കൂട്ടരും ഒപ്പിട്ടു കൊടുത്തല്ലേ 1986 ലെ Rescript ഉണ്ടായത്.

b)         ജയരാജ് അച്ചനെ മെത്രാനാക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് കോട്ടയം രൂപതയിലെ 23 വൈദികര്‍ ഒപ്പുശേഖരണം നടത്തിയില്ലേ?

c)         കോട്ടയം തിരുഹൃദയക്കുന്നേല്‍ വൈദികര്‍ റോമിനു നല്‍കിയ കൂട്ട പരാതിയുടെ പേരിലുള്ള റോമിന്റെ അന്വേഷണവും തീരുമാനവും സഭാവിരുദ്ധമാണോ.

d)         മാക്കില്‍ പിതാവും മറ്റ് രണ്ടു മെത്രാന്‍മാരും ഒപ്പിട്ടു കൊടുത്തിട്ടല്ലേ കോട്ടയം വികാരിയത്ത് ലഭിച്ചത്?

വൈദികരുടെ കാര്യത്തിനാണെങ്കില്‍ ഒപ്പുശേഖരണം കുഴപ്പമില്ല. സമുദായത്തിന്റെ അസ്ഥിത്വം നശിച്ചാലും അത്മായര്‍ നടത്തുന്ന ഒപ്പുശേഖരണം സഭാവിരുദ്ധം!

സമുദായത്തിന്റെ അസ്ഥിത്വത്തെ ബാധിക്കുന്ന വിഷയത്തില്‍ ലോകത്തെമ്പാടുമുള്ള അത്മായരും, വൈദികരും, സന്യസ്ഥരും എല്ലാവരും ചേര്‍ന്ന് ഒരു നിവേദനം അഭിവന്ദ്യ മൂലക്കാട്ട്, ആലഞ്ചേരി പിതാക്കന്മാരുടെ അനുഗ്രഹത്തോടെ റോമിനു നല്‍കുന്നതിനാണ് കെ.സി.സി ആഗ്രഹിക്കുന്നത്. ടി നിവേദനത്തിലെ ഏതെങ്കിലും വാക്കോ, വാചകമോ മാറ്റുന്നതിന് ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പിതാവും ചില വൈദികരും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഒരു നിവേദനം പോലും കൊടുക്കുവാന്‍ സമ്മതിക്കില്ല എന്ന നിലപാട് ഈ സമുദായത്തോടു ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും കെ.സി.സി.യും മറ്റ് രാജ്യങ്ങളിലെ ക്‌നാനയ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനകളും  സമുദായത്തിനുവേണ്ടി ഒപ്പു ശേഖരണ പരിപാടികളുമായി മുമ്പോട്ടുപോകും

എന്ന്,

പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌
19/5/2012

Tuesday, May 15, 2012

വേദിയില്‍ വായും പൊളിച്ചു നില്‍ക്കുന്ന പ്രാഞ്ചിയേട്ടന്‍മാര്‍!


പ്രസവിച്ചിട്ടില്ല, അമ്മയുമല്ല. എന്നാല്‍ സ്ത്രീകളുടെ എല്ലാ ഗുണങ്ങളും ഉള്ള ചിക്കാഗോയിലെ ചില മേത്തരം സ്ത്രീ ജെനങ്ങള്‍ തങ്ങളുടെ എല്ലാമെല്ലാമായ മുത്തുവിനോടൊപ്പം അമ്മമാരുടെ ദിനത്തില്‍ സന്തോഷം പങ്കിടുന്നൂ.
നമ്മുടെ ഈ ഫോടോയിലുള്ള എല്ലാ സ്ത്രീ രെത്നങ്ങള്‍ക്കും ചിക്കാഗോ നിവാസികളുടെ മധുര മനോഹരമായ സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍.


Sunday, May 13, 2012

ഡയപര്‍ പ്രസിടന്റ്റ്

ഡയപര്‍ ‍ .(സനിടരി നാപ്കിന്‍) അത് ഇന്നത്തെ ലോകത്ത് മനുഷ്യന് വളരെ ആവശ്യം ഉള്ള സാധനം ആണ് കൊച്ചു കുട്ടികള്‍ മുതല്‍ പ്രായം ആയവര്‍ വരെ പല രീതിയില്‍ ഇത് ഉപയോഗിക്കുന്നുണ്ട് എങ്കിലും അതിന്റെ ഉപയോഗം ഒന്നാണ്.വിവിധ രീതിയില്‍ ഉള്ള ലീക്ക് തടയുക.ആമസോണ്‍ നദീ തടങ്ങളിലും അഫിക്കാന്‍ വനാന്തരങ്ങളിലും പല രൂപത്തില്‍ ഇത് സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്നുണ്ട്.ഇതിന്റെ ആഗോള തലത്തില്‍ ഉള്ള മാര്‍കെറ്റ് കണ്ടു പിടിച്ചു അതിന്റെ ഉപയോഗ ശേഷം ഉള്ള ഉപയോഗം കണ്ടു പിടിച്ച, പ്രത്യേക ലീക്ക് ചെയുന്ന ഡ യപറില്‍ പ്രത്യേക താല്പര്യം ഉള്ള ലോകത്തിലെ ഏക വ്യക്തി ആഗോള ഡ യപര്‍ പ്രസിടന്റ്റ് ആയതില്‍ പ്രത്യേകത ഒന്നും ഇല്ല.ലീക്ക് ചെയുന്ന്ഴ ഡ യപറില്‍ കയിട്ടു വാരി അത് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിച്ചു അതിന്റെ രുചി ഭേദങ്ങള്‍ വിവരിച്ചു അതില്‍ ചാരിതാര്‍ത്ഥ്യം അടയുന്ന ആഗോള ദയപര്‍ പ്രസിടന്റെ, നിനക്ക് സ്തുതി...
ഇനി ആരും ഇത് കളയരുത്.പ്രസിഡന്റിനെ ഏല്പിക്കുക


ഇന്ന് ലോകം മുഴുവന്‍ ഉള്ള ഉപയോഗിച്ച ഡ യപരുകളുടെ ഒരു വന്‍ ശേഖരം തന്നെ ഉള്ള ഈ വ്യക്തി ഇതിന്റെ മാര്‍കറ്റ്‌ വലുതാക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ്. തറവാട്ടില്‍ പിറന്നവന്റെ എന്തെങ്കിലും എവിടെ എങ്കിലും ലീക്ക് ആകുന്നുണ്ടോ എന്ന് പ്രത്യേകം അന്വേഷിച്ചു നടക്കുന്ന ഇദ്ദേഹം, അത് കണ്ടെത്തുന്നതില്‍ അതി വിദഗ്ധന്‍ ആണ്.എന്തെങ്കിലും സംശയം ഉള്ളവരെ പ്രത്യേകം സ്കാന്‍ ചെയാന്‍ ഉള്ള സംവിധാനങ്ങളും ഇദ്ദേഹം വികസിപ്പിചെടുതിട്ടുണ്ട്.അതുകൊണ്ട് ലീകുല്ലതോ, അതിനു സാധ്യത ഉള്ളതോ ആയ ദയപരും ആയി ആരും അദ്ധേഹത്തിന്റെ അടുത്തുകൂടി പോകരുത് എന്ന് പല സ്ത്രീകളും.അടക്കം പറയുന്നുണ്ട്.കാരണം ലീക്ക് അധെഹത്ഗിന്റെ ഒരു വീക്നെസ് ആണ്.ഷമി മാഷേ.....

ഇന്ന് ഈ ദയപര്‍ പ്രസ്ഥാനം വളര്‍ന്നു പന്തലിച്ചു ലോകം മുഴുവന്‍ ആയി തീര്‍ന്നിരിക്കുന്നു.ലോകത്ത് എവിടെയും ഉള്ള ഉപയോഗ ശേഷം ഉള്ള ഡ യപര്‍ (സനിടരി നാപ്കിന്‍) ഇദ്ദേഹത്തിന്റെ മാത്രം അവകാശം ആണ്. സ്ത്രീകളും കുട്ടികള്‍ ഉള്ളവരും ഇദ്ദേഹത്തെ കണ്ടാല്‍ ഉപയോഗ ശൂന്യം ആയ മേല്‍പടി വസ്തു അദ്ദേഹത്തിന് നല്‍കി സന്തോഷ പെടുത്തണം എന്ന് കഴിഞ്ഞ ദയപര്‍ സംഘടനയുടെ പത്ര കുറിപ്പ് ഉണ്ടായിരുന്നു.അതുകൊണ്ട് എല്ലാവരും ഒരു കൈ സഹായിക്കുക.

ദയപരിലെ വേസ്റ്റ് നോക്കി ഒറ്റ നോട്ടത്തില്‍ തന്നെ അതിന്റെ ഉടമസ്ഥന്‍ ഇതു രാജ്യക്കാരന്‍ ആണ് എന്നും ഇതു പ്രായത്തില്‍ ഉള്ളത് ആണ് എന്നും, എത്ര ദിവസം പഴക്കം ആയതു ആണ് എന്നും പറയുവാന്‍ കഴിവ് ഉള്ള ഈ ലീക്ക് വിദഗ്ദ്ധനെ " പരമ ലീക്ക് ചക്ര "അവാര്‍ഡു നല്‍കി ബഹുമാനിക്കണം എന്ന് ഇദ്ദേഹത്തിന്റെ ലീകിന്റെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന ഏതാനും ചാഴി കള്‍ ഭാരത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.അതുപോലെ ഈ വരുന്ന ആഴ്ച ദയപര്‍ വേസ്റ്റ് കഴിക്കുന്നവന്റെ ഉച്ചിഷ്ടം കഴിക്കുന്നവരുടെ ഒരു കൂട്ടായ്മ ചിക്കാഗോയില്‍ അരങ്ങേറുന്നുണ്ട്. ദ്രാവക രൂപത്തിലും ഖര രൂപത്തിലും ഉള്ള ദയപര്‍ വേസ്റ്റ് ഭക്ഷിക്കാന്‍ വരുന്നവരും, അത്നു നേത്രത്വം നല്‍കുന്നവരും ആയ ആളുകളുടെ പേരും പടവും ഇനി ഉള്ള ദിവസങ്ങളില്‍ നമുക്ക് കാണാം.ആ പേര് വിവരം വരുന്ന അടിസ്ഥാനത്തില്‍ അവര്‍ക്കും നിങ്ങള്ക്ക് ഉപയോഗ ശൂന്യം ആയ ഡ യപര്‍ ഏല്പിച്ചു ഇതില്‍ സഹകരിക്കാം. അവര്‍ ഈ ദയപരുകള്‍ ഭദ്രം ആയി ആഗോള പ്രസിഡന്റിനെ ഏല്പിച്ചു കൊള്ളും


വാല്‍ കഷണം

എന്തിനും സ്പോന്‍സര്‍ മാര്‍ ഉള്ള ചിക്കാഗോയില്‍ ദയപര്‍ സംഭരനതിനും അതിന്റെ ലീക്ക് അടക്കുന്നതിനും സ്പോന്‍സര്‍ ഉണ്ട് എന്നത് സന്തോഷം ഉള്ള കാര്യം ആണ്.പെട്രോ വീരന്‍ ആണ്, കുറച്ചു പുത്തന്‍ കയില്‍ ഉണ്ട്, പക്ഷെ രണ്ടാളുടെ മുന്‍പില്‍ നാല് വാക്ക് പറയാന്‍ ഉള്ള ശേഷി ഇല്ല, പിന്നെ എങ്ങിനെ എങ്കിലും നാലാളുകളുടെ മുന്‍പില്‍ പേര് വരണം എന്നാ ചെറിയ പ്രാഞ്ചി കോമ്പ്ലക്സ് മാത്രം ഉണ്ട്.ഈ കുഞ്ഞു പ്രാഞ്ചിയെ കൂടി എല്ലാവരും ഒന്ന് അംഗീകരിക്കുക. ഈ പ്രാഞ്ചി കോമ്പ്ലക്സ് നെടിയ രീതിയില്‍ കാലായോളം വളരട്ടെ എന്ന് ആശംസിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും വിവിധ രീതിയില്‍ ഉള്ള ഉപയോഗിച്ച ഡയപരുകള്‍ അവസാനം പാക്ക് ചെയ്തു കൊടുക്കുന്നതാണ്.അത് കൊണ്ടുപോകാ ആരും മറക്കരുത്.

Pleasse click below link for press relese

http://worldkna.blogspot.in/2012/05/blog-post_9114.html

Saturday, May 12, 2012

റിസ്‌ക്രിപ്റ്റ് ദോഷം നീങ്ങിക്കിട്ടാന്‍ എന്തെങ്കിലും ചെയ്‌തോ?



ക്‌നാനായ കത്തോലിക്കരെ ഇപ്പോള്‍ ഭയപ്പെടുത്തിക്കൊണ്ടിരുന്ന അമേരിക്കന്‍ റിസ്‌ക്രിപ്റ്റ് എന്നത് എന്താണ് എന്നു നോക്കാം. റിസ്‌ക്രിപ്റ്റ് സംബന്ധിച്ച് പൗരസ്ത്യ കാനോന്‍ നിയമം 1501 മുതല്‍ 1516 വരെ നോക്കിയാല്‍ ഭയപ്പാടിന് കാരണമില്ലന്ന് കാണാവുന്നതാണ്; ഒരു ആനുകൂല്യമോ ഒഴിവാക്കലോ, മറ്റെന്തെങ്കിലും പ്രത്യേക ആനുകൂല്യമോ നല്‍കുന്നതാണ് റിസ്‌ക്രിപ്റ്റ്, അഥവാ സിംഹാസന കല്പന എന്നു പറയുന്നത്. (CCEO 1510:3)
കാനോന്‍ ഇങ്ങനെ അനുശാസിക്കുന്നു; “ദുര്‍ബലപ്പെടുത്തുന്ന ഒരു വകുപ്പ് (Clause) തക്ക അധികാരി പ്രത്യക്ഷമായി ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പക്ഷം സ്വന്ത ഇഷ്ട പ്രകാരം നല്‍കുന്ന (Motu Proprio) സിംഹാസന കല്പനയുടെ (റിസ്‌ക്രിപ്റ്റ്) കാര്യത്തിലാണെങ്കില്‍ പോലും ഭരണപരമായ ഒരു നടപടിക്ക് - അത് മറ്റൊരു വ്യക്തിയുടെ ആര്‍ജ്ജിതാവകാശത്തെ ഹനിക്കുന്നതോ ഒരു നിയമത്തിനോ നിയമാനുസൃതമായ ആചാരത്തിനോ വിരുദ്ധമായിട്ടുള്ളതോ ആണെങ്കില്‍ - അതിന് പ്രാബല്യം ഉണ്ടായിരിക്കുകയില്ല.”(CCEO 1515)
ക്‌നാനായ സമുദായം കഴിഞ്ഞ പതിനേഴ് നൂറ്റാണ്ടുകളിലധികമായി നിലനിര്‍ത്തിവരുന്ന ആര്‍ജ്ജിതാവകാശത്തിനും (എന്‍ഡോഗമി), ജന്മാവകാശത്തിനും (ക്‌നാനായത്വം), വിശുദ്ധനായ പത്താം പിയൂസ് മാര്‍പാപ്പായുടെ “ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി” എന്ന തിരുവെഴുത്തിനും വിരുദ്ധമാണ് ക്‌നാനായക്കാര്‍ക്കായി അമേരിക്കയില്‍ ചുമത്തപ്പെട്ട റിസ്‌ക്രിപ്റ്റ്. കാനോന്‍ 1515 അനുസരിച്ച് അത് നിലനില്‍ക്കുന്നതല്ല.
ക്‌നാനായ കത്തോലിക്കരുടെ അമേരിക്കയിലെ രൂപതാദ്ധ്യക്ഷനായ അങ്ങാടിയത്ത് പിതാവ് റിസ്‌ക്രിപ്റ്റ് സംബന്ധിച്ച് ഒരു കാര്യവും ഇന്നേവരെ പരസ്യമായി പുറത്തു  പറഞ്ഞിട്ടില്ല. ക്‌നാനായ സമുദായ പാരമ്പര്യത്തിന് വിരുദ്ധമായ ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ തുനിയുന്നതിന് മുന്‍പായി ഒരു ഇടയലേഖനം വഴി ക്‌നാനായ ഇടവകകളെ ഇക്കാര്യങ്ങള്‍ അങ്ങാടിയത്ത് പിതാവ് അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത്. തനിക്ക് അധികാരമില്ലാത്ത അമേരിക്കയില്‍ ക്‌നാനായ ഇടവകാംഗത്വം സംബന്ധിച്ച പ്രഖ്യാപനം മൂലക്കാട്ട് പിതാവ് നടത്തിയത് സംശയത്തിന് ഇട നല്‍കുന്നു.
കാനോന്‍ 1513-ല്‍ പറയുന്നു; “മറ്റു രീതിയില്‍ നിയമത്തില്‍ തന്നെ വ്യവസ്ഥ ചെയ്യുകയോ ഭരണപരമായ നടപടികള്‍ പുറപ്പെടുവിച്ച അധികാരിയെക്കാള്‍ ഉയര്‍ന്ന അധികാരി നിയമം പാസാക്കുകയോ ചെയ്യാത്ത പക്ഷം വിപരീതമായ ഒരു നിയമം വഴി ഭരണപരമായ  ഒരു നടപടിയും പിന്‍വലിക്കപ്പെടുന്നില്ല.” ക്‌നാനായക്കാര്‍ക്ക് ലഭിച്ച പത്താം പിയൂസ് മാര്‍പാപ്പായുടെ കല്പനയ്ക്ക് മുകളില്‍ അല്ല റോമന്‍ റിസ്‌ക്രിപ്റ്റ് എന്നു സാരം.
ഇവിടെ  ക്‌നാനായ കത്തോലിക്കര്‍ക്കായി ലഭിച്ച റിസ്‌ക്രിപ്റ്റിനെ നിയമത്തില്‍ അനുവദിച്ചിരിക്കുന്ന ഏതെങ്കിലും മാര്‍ഗ്ഗങ്ങളുപയോഗിച്ച് മൂലക്കാട്ട് പിതാവ് നേരിട്ടതായി അറിവില്ല. പിതാവ് 2012 മാര്‍ച്ച് 25, ഏപ്രില്‍ 22 എന്നീ തീയതികളില്‍ അപ്നാദേശിലൂടെ നല്‍കിയ വിശദീകരണങ്ങളിലും പ്രസ്തുത വിഷയത്തില്‍ അങ്ങാടിയത്ത് പിതാവുമായി നടത്തിയ സൗഹൃദ ചര്‍ച്ചകള്‍ക്കു മുകളില്‍ പൗരസ്ത്യ തിരുസംഘത്തെയോ തിരുസഭയുടെ പരമാധികാരിയായ മാര്‍പാപ്പയെയോ സമീപിച്ചതായി പറയുന്നില്ല. കാനോന്‍ 1513 അനുസരിച്ച് ഉയര്‍ന്ന അധികാരികളെ സമീപിക്കാവുന്ന കാര്യം എടുത്തു കാട്ടുന്നുണ്ട്. കേരളത്തിലെപ്പോലെ അമേരിക്കയിലും ക്‌നാനായ സമുദായം അവരുടെ എന്‍ഡോഗമി തുടരുന്നതിന് എനിക്ക് എതിര്‍പ്പില്ല എന്ന് അങ്ങാടിയത്ത് പിതാവ് ഒരിക്കലും പറഞ്ഞിട്ടില്ല. റിസ്‌ക്രിപ്റ്റ് മാറ്റിക്കിട്ടാന്‍ രൂപതാദ്ധ്യക്ഷനായ മാര്‍ അങ്ങാടിയത്ത് പിതാവിന്റെ  നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റാണ് ആദ്യം വേണ്ടിയിരുന്ന പ്രധാന രേഖ. അത് വാങ്ങുന്നതിനു പകരം പ്രശ്‌നപരിഹാരത്തിനായി സ്വന്തം ഫോര്‍മുല അവതരിപ്പിക്കുകയായിരുന്നു.
സീറോ മലബാര്‍ സഭയിലെ വ്യത്യസ്തതയുള്ള ഒരു വിഭാഗത്തിന്റെ ആര്‍ച്ചു ബിഷപ്പായ മൂലക്കാട്ടു പിതാവിന്റെ അജഗണങ്ങള്‍ക്ക് അമേരിക്കയില്‍ സഭാപരമായ ഒരു പ്രതിസന്ധി നേരിടുമ്പോള്‍ അതിനെക്കുറിച്ച് സീറോ മലബാര്‍ സിനഡിന്റെ അഭിപ്രായം അറിയുവാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകാം. പക്ഷെ, നമ്മുടെ സിനഡിന് അജപാലനാധികാരം ഇല്ലാത്ത അമേരിക്കയില്‍ നടക്കുന്ന കാര്യങ്ങളാകുന്നതിനാല്‍ പ്രതികരിക്കുന്നതിന് സാധിക്കുകയുമില്ലായിരിക്കാം. എന്നാല്‍, സിനഡിന്റെ അധികാരപരിധിക്കുള്ളില്‍ തന്നെയുള്ള കണ്ണൂരില്‍ ഒരു ക്‌നാനായ രൂപത അനുവദിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പരിഹരിച്ചിട്ടില്ല. തന്നെയല്ല സിനഡിന് അധികാരമില്ലാത്ത അമേരിക്കന്‍ രൂപതയില്‍ ഇടപെടാന്‍ അവര്‍ക്കും ആവില്ല.
നാളെ ആര്‍ക്കു വേണമെങ്കിലും ആരുടെമേല്‍ വേണമെങ്കിലും റിസ്‌ക്രിപ്റ്റ് വാങ്ങിച്ച് ഉപയോഗിക്കാം. ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വിവാഹ സമയത്ത് വധുവിനെ അണിയിക്കുന്ന മന്ത്രകോടിയും താലിയും വൈദികന്‍ തനിക്ക് ലഭിച്ചിരിക്കുന്ന പൗരോഹിത്യ അധികാരമുപയോഗിച്ച് ആശീര്‍വദിച്ചതിനുശേഷമാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം ഹൈന്ദവമാണെന്നും, ഭാരതീയസംസ്‌ക്കാരത്തിന്റെ സംഭാവനയാണെന്നും അക്രൈസ്തവമായ ഇത്തരം ചടങ്ങുകള്‍ സംസ്‌ക്കാര സമ്പന്നമായ അമേരിക്കയിലേക്ക്  ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും കാണിച്ച് ആരെങ്കിലും ഒരു റിസ്‌ക്രിപ്റ്റ് നേടിയെടുത്താല്‍ എന്തായിരിക്കും സ്ഥിതി. അങ്ങനെ സംഭവിച്ചാല്‍ അങ്ങാടിയത്ത് പിതാവ്, റിസ്‌ക്രിപ്റ്റ് വിഷയം മൂലക്കാട്ടു പിതാവ്  കൈകാര്യം ചെയ്തതുപോലെയായിരിക്കുമോ അന്ന് അത് കൈകാര്യം ചെയ്യപ്പെടുക. പൗരസ്ത്യ തിരുസംഘക്കാരെ സൈ്വര്യമായി ഉറങ്ങുവാന്‍ നമ്മുടെ സീറോ മലബാര്‍ സിനഡ് അനുവദിക്കുകയുമില്ല.
സാര്‍വ്വത്രികസഭയുടെ തലവനായ പത്താം പിയൂസ് മാര്‍പാപ്പ അനുവദിച്ച കോട്ടയം രൂപതാ സംവിധാനം മറ്റൊരു ചെറിയ നിയമത്താല്‍ അമേരിക്കയില്‍ നിയന്ത്രിക്കപ്പെടാന്‍ പാടില്ല. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തിലെപ്പോലെ അമേരിക്കയിലേക്ക് ഇംപോര്‍ട്ട് ചെയ്യുവാന്‍ സഭാധികാരികള്‍ക്ക് മടിയില്ലായെങ്കില്‍, അതേ മാനദണ്ഡമായിരിക്കണം മാര്‍പാപ്പായുടെ പരമാധികാരത്താല്‍ അംഗീകരിച്ച ക്‌നാനായ കത്തോലിക്കരുടെ ആചാരനുഷ്ഠാനങ്ങള്‍ക്കു മേലും സഭാധികാരികള്‍ അനുവര്‍ത്തിക്കേണ്ടത്. 
പുളിമാവ്‌ സപ്ലിമെന്റ് നമ്പര്‍ 13
ക്‌നാനായ ഫെലോഷിപ്പിനു വേണ്ടി, റ്റോമി ജോസഫ്, കല്ലുപുരയ്ക്കല്‍,
Mob: 944 692 4328, Email: thomasjoseph88@yahoo.in

ആഗോള പ്രഞ്ചിയേട്ടന്മാോരുടെ ചിക്കാഗോ സിമ്പോസിയം




     


ഇവരെ സൂക്ഷിക്കുക !!!   ചിക്കാഗോയുടെ സ്വന്തം   പ്രാഞ്ചി   വീരന്മാര്‍ !!! 


പ്രാഞ്ചിയേട്ടന്മാരുടെ മറ്റൊരു കലാപരിപാടിയും കൂടി ചിക്കാഗോയുടെ നഗരമദ്ധ്യത്തില്‍ അരങ്ങേറാന്‍ പോകുന്നു. ഈ പരിപാടിയെക്കുറിച്ചന്വേഷിച്ച തൊമ്മന്‍ ശരിക്കും അന്തം വിട്ടുപോയി.
ഒന്നാമതായി സിമ്പോസിയത്തിന്റെ പഠനവിഷയമാണ് തൊമ്മനെ അങ്കലാപ്പിലാക്കിയത്. ആഗോള ക്‌നാനായ കത്തോലിക്കാ സമുദായം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും. എന്തെങ്കിലും കാണിച്ചുകൂട്ടി തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാനുള്ള പ്രഹസനമായേ തൊമ്മനിതിനേപ്പറ്റി തോന്നുന്നുള്ളൂ. കാരണം, ക്‌നാനായസമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ മെത്രാന്‍മാരും മുത്തുവും പിന്നെ പ്രാഞ്ചിയേട്ടന്‍മാരും അവരുടെ സ്വാര്‍ത്ഥതാല്‍പര്യവുമാണെന്ന് അറിയാത്തവര്‍ ഇന്നാരാണുള്ളത്.
തൊമ്മനു മനസ്‌സിലാക്കാന്‍ സാധിച്ചത് ശ്രീ ശ്രീ ശ്രീ നെല്ലാമറ്റം താന്‍തന്നെയാണ് പ്രാഞ്ചിയേട്ടന്‍മാരുടെ തലവനെന്ന് സ്ഥാപിക്കാന്‍വേണ്ടി തട്ടിക്കൂട്ടിയതാണിതെന്നാണ്. ലോകത്തില്‍ മുഴുവനും ക്‌നാനായക്കാരുടെയിടയില്‍ പ്രാഞ്ചിയേട്ടന്‍മാരുണ്ടെന്നു വരുത്തിത്തീര്‍ക്കേണ്ടത് അവരുടെ ആവശ്യമാണെല്ലോ.
നാളിതുവരെ അമേരിക്കയിലെ ക്‌നാനായക്കാര്‍ക്കുവേണ്ടിയും അവരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടിയും വാ തുറക്കാന്‍ നട്ടെല്ലില്ലാത്തവരൊക്കെ ആഗോള ക്‌നാനായ പ്രശ്‌നങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നു.
മകനേ, ജോര്‍ജുമോനേ, നീയൊരു ആട്ടിന്‍തോലിട്ട ചെന്നായാണെന്നാര്‍ക്കാണറിയാന്‍ പാടില്ലാത്തത്. മുത്തുവിനുവേണ്ടി നീ ചെയ്തതൊക്കെ എല്ലാവര്‍ക്കും അറിയാം. ഈമെയിലുകള്‍ ചോര്‍ത്തിയതും മറ്റുമുള്ള കഥകള്‍ കേട്ടപ്പോള്‍ എന്റെ മകനേ നിന്നെ കുടുംബത്തില്‍ കേറ്റാന്‍ കൊള്ളില്ലെന്നു തൊമ്മനു മനസ്‌സിലായി. എന്തായാലും ക്‌നാനായക്കാരനാണെല്ലോ എന്ന പരിഗണന തന്ന് അന്നവര്‍ കേസുകൊടുക്കാതിരുന്നതു നന്നായി. അല്ലായിരുന്നെങ്കില്‍ ഈ സിമ്പോസിയം ചിക്കാഗോ ജയിലില്‍ സംഘടിപ്പിക്കേണ്ടി വന്നേനേ.
യാതൊരുളുപ്പുമില്ലാത്ത നിനക്കൊക്കെ പറഞ്ഞിരിക്കുന്ന പണിയാണ് മുത്തുവിനേയും മെത്രാന്‍മാരേയും താങ്ങുകയെന്നുള്ളതും, പ്രാഞ്ചികളുടെ നേതാവായി ചമഞ്ഞു നടക്കുകയെന്നുള്ളതും. പക്ഷെ, എന്റെ മക്കള്‍ നിന്നെയൊക്കെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സിമ്പോസിയത്തിലൂടെ ബാക്കിയുള്ള പ്രാഞ്ചികളേയും എന്റെ മക്കള്‍ മനസ്‌സിലാക്കും. തൊമ്മന്റെ അറിവില്‍ മിഡില്‍ ഈസ്റ്റിലുള്ള ക്‌നാനായ എക്‌സിക്യുട്ടീവില്‍ പലര്‍ക്കും ഇതിനേപ്പറ്റി അറിവുമില്ല. അതിനാല്‍ ഈ പരിപാടി ശ്രീ ശ്രീ ശ്രീ പ്രാഞ്ചിനേതാവു നെല്ലാമറ്റത്തിനെക്കൊണ്ടു മുത്തു കളിക്കുന്നതാണെന്ന് തൊമ്മനു നന്നായറിയാം.
പ്രാഞ്ചിനേതാവ് നെല്ലാമറ്റം നീണാല്‍ വാഴട്ടെ. മുത്തുവിന്റെ ശുപാര്‍ശയില്‍ ഷെവലിയാര്‍ എങ്ങാനും അയാലോ.
മിഡില്‍ ഈസ്റ്റില്‍ നിന്നും തൊമ്മന്‍.

Friday, May 11, 2012

ചില അപ്പന്മാര്‍ അങ്ങിനെയാണ്!


നമുക്കാര്‍ക്കും ഇഷ്ടമില്ലാത്ത വിഷയമാണ് ചരിത്രം. പക്ഷെ എന്ത് ചെയ്യാം, ചില കാര്യങ്ങള്‍ പറയണമെങ്കില്‍ ചരിത്രം ചികയാതെ നിവൃത്തിയില്ല. മാലോകര്‍ ക്ഷമിക്കണം.
1930 മുതല്‍ “കോട്ടയം രൂപതാസംഘം” എന്നൊരു സംഘടന കോട്ടയം രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്നു.  അഡ്വ. ജോസഫ്‌ മാളിയേക്കല്‍  പ്രസിഡന്റും, മോണ്‍. സിറിയക്‌ മറ്റത്തില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ആ സംഘടനയ്ക്ക് അധികം ആയുസ്സുണ്ടായില്ല. അതേതുടര്‍ന്ന്, 1938 മെയ്‌ 24, 25 തിയതികളില്‍, പ്രൊഫ. വി.ജെ. ജോസഫ്‌, ജോസഫ്‌ ചാഴികാടന്‍, അഡ്വ. തോമസ്‌ മാക്കീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമുദായകാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു സമ്മേളനം കൈപ്പുഴ വച്ച് നടത്തി.
അങ്ങിനെയാണ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ജനനം. തുടക്കത്തില്‍ ഇതിന്റെ പേര് “ക്നാനായ കത്തോലിക്കാ മഹാജനസഭ” എന്നായിരുന്നു.
ക്നാനായ സമുദായംഗങ്ങള്‍ക്കെല്ലാം ഒരു കാര്യത്തില്‍ അഭിമാനിക്കാം – കേരളത്തിലെ കത്തോലിക്കാസഭയുടെ കീഴിലുണ്ടായ ആദ്യത്തെ അത്മായസംഘടനയാണ് ഇന്നത്തെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌.
ഈ പഴമ്പുരാണം ഇവിടെ വിളമ്പാന്‍ ഒരു കാരണമുണ്ട്.
ക്നാനായ വിശേഷങ്ങളില്‍ ഇന്നൊരാള്‍ ഒരു കമെന്റ്റ്‌ ഇട്ടിരുന്നു – “നമ്മുടെ പിതാക്കന്മാര്‍ക്കു വിദേശത്ത് പോകാന്‍ മാത്രമേ താത്പര്യമുള്ളൂവെന്നതിനു ഒരു ഉദാഹരണമാണ് കഴിഞ്ഞവര്ഷം ഡല്‍ഹിയില്‍ വച്ച് നടന്ന നാഷണല്‍ കണ്‍വെന്‍ഷന്‍. അപ്നദേശില്‍ വന്ന വാര്‍ത്ത‍ ശ്രദ്ധിക്കുക http://apnades.in/2011/04/05/delhi-3/”
ശരിയാണ്, കഴിഞ്ഞ വര്ഷം ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ വച്ച് നടന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ദേശീയ കണ്‍വെന്‍ഷനിലെ സമാപനസമ്മേളനത്തില്‍ നമ്മുടെ പിതാക്കന്മാര്‍ ആരും പങ്കെടുത്തില്ല.
പിതാക്കന്മാര്‍ക്ക് എല്ലായിടത്തും ഓടിയെത്താന്‍ സാധിക്കുമോ എന്ന് തര്‍ക്കുത്തരം പറയുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
നാളെയും മറ്റന്നാളുമായി (മെയ്‌ 12, 13 തിയതികളില്‍) ചെറുകര (പൈങ്ങളം എന്നും പറയും) സെന്റ്‌ മേരീസ്‌ പാരിഷ് ഹാളില്‍ വച്ച് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാറ്റിനം ജുബിലി ആഘോഷങ്ങളുടെ ഉല്‍ഘാടനം നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് “എന്‍ഡോഗമിയും ക്നാനായ സമുദായവും” എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ഒരു സെമിനാറിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ.
രണ്ടു ദിവസത്തെ ചടങ്ങുകളില്‍ നമ്മുടെ അല്മായ പ്രമുഖര്‍ക്ക് പുറമേ, വി.ജി. ഇളപ്പാനിയച്ചന്‍, കെ.എം. മാണി, പുത്തന്‍ മന്ത്രി അനൂപ്‌ ജേക്കബ്‌ എന്നിവരൊക്കെ ഉണ്ട് – പക്ഷെ ഒരു തിരുമേനിയുടെ പൊടിപോലും ഇല്ല!
ഡു യു തിങ്ക്‌ തിരുമേനീസ് ആര്‍ സൊ ചീപ്പ്? എന്ന് ചോദിക്കുന്നവര്‍ ഇതുകൂടി കേള്‍ക്കുവാന്‍ ദയ കാണിക്കണം.
തുടക്കത്തിലേ കാര്യം ഈയുള്ളവന് അറിയില്ല, പക്ഷെ അടുത്ത കാലത്തൊന്നും അമേരിക്കയില്‍ തിരുമേനിസാന്നിധ്യമില്ലാത്ത ഒരു കണ്‍വെന്‍ഷന്‍ ഉണ്ടായിട്ടില്ല.
ഇനി അല്പം ബ്രിട്ടീഷ്‌ പരദൂഷണം.
2007ലാണ് UKKCA ക്നാനായ കണ്‍വെന്‍ഷന്‍ വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത്. കൊച്ചുപിതാവിന്റെ മെത്രാന്കുപ്പായത്തിന്റെ പുതുമണം മാറിയിരുന്നില്ല. യു.കെ.യിലെ ക്നാനയമക്കളും നേതാക്കളും ചേര്‍ന്ന് കൊച്ചുപിതാവിനെ സ്നേഹത്തോടെ, ആദരവോടെ, ക്ഷണിച്ചുവരുത്തി. രണ്ടാഴ്ചത്തെ സന്ദര്‍ശനമാണ്. ഇടയ്ക്ക് ഒരു ജര്‍മ്മനി സന്ദര്‍ശനവും. പരിപാടിയുടെ അവസാനം ദുക്കറാന പെരുന്നാളും, വേദപാഠ ക്ലാസ്സിന്റെ വാര്ഷികാഘോഷവും.
രംഗബോധമില്ലാത്ത കോമാളിയായ മരണത്തിന് അപ്പോഴാണ്‌  കൊച്ചുപിതാവിന്റെ പിതാവിനെ ആക്രമിക്കാന്‍ തോന്നിയത് – കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. കൊച്ചുപിതാവ് കദനഭാരത്തോടെ ജര്‍മനിയില്‍ നിന്നും സ്വന്തം പിതാവിന്റെ ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. യു.കെ.യിലെ ക്നാനയമക്കള്‍ ഏങ്ങലടിച്ചു കരഞ്ഞു; കൊച്ചുപിതാവില്ലാതെ എന്ത് ദുക്കറാന, എന്ത് വേദപാഠം!
മക്കളുടെ വേദന പിതാവ് മനസ്സിലാക്കി, പിതാവ് സംസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഉടന്‍ ഇവിടെ തിരിച്ചെത്തി. (ഏതോ ഒരു ദുഷ്ടന്‍ അന്ന് പറഞ്ഞു: “പോയതിലും സ്പീഡില്‍ തിരിച്ചെത്തി” എന്ന്. അവനോടു നമുക്ക് ക്ഷമിക്കാം).
പിതാക്കന്മാരാണെങ്കില്‍ ഇങ്ങനെ വേണം.
അതിനു ശേഷം ഇവിടെയും ഏതെങ്കിലും പിതാവില്ലാത്ത കണ്‍വെന്‍ഷന്‍ നടന്നിട്ടില്ല.
നോക്കണേ നമ്മുടെയൊക്കെ ഒരു ഭാഗ്യമേ! ഡല്‍ഹിക്കാരും, ചെറുകരക്കാരും  കുശുമ്പ് കുത്തിയിട്ട് യാതൊരു കാര്യവുമില്ല. അപ്പന്മാര്‍ക്ക് മക്കളോട് എല്ലാവരോടും ഒരു പോലെയല്ല സ്നേഹം. അങ്ങിനെ ആണെന്ന് അഭിനയിക്കും. അതൊക്കെ വെറും അഭിനയമല്ലേ സഹോദരന്മാരേ.
ഏതായാലും പ്രവാസികളായതില്‍ നമുക്ക് അഭിമാനിക്കാം. ഡല്‍ഹിക്കാരും ചെറുകരക്കാരും അവരുടെ മക്കളെയും വിദേശത്ത് വിടട്ടെ. അവര്‍ക്കുണ്ടാകാത്ത ഭാഗ്യം അവരുടെ മക്കള്‍ക്കുണ്ടാകും.
അതുകൊണ്ട്, പ്രിയ നേതാക്കന്മാരെ, തിരുമേനിമാര്‍ക്ക് ഇതുവരെ കൊടുത്തുകൊണ്ടിരുന്ന കൂലി വളരെ കുറവാണ്; ഈ വര്ഷം മുതല്‍ അത് കുറഞ്ഞത് ഇരട്ടിഎങ്കിലും ആക്കുക.
അവര്‍ക്ക് നമ്മോടുള്ള സ്നേഹം സൂര്യചന്ദ്രന്മാര്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കട്ടെ!
മൂലക്കാടന്‍ കീ ജയ്‌! പണ്ടാരശ്ശേരി കീ ജയ്! പിതാക്കന്മാര്‍ എല്ലാവരും കീ ജയ്!
 
News from:
http://worldkna.blogspot.in/2012/05/blog-post_1579.html

മെത്രാനും, മുത്തുവും പിന്നെ പാവം ക്‌നാനായക്കാരും

  (Middle East Kna Post)


ക്‌നാനായമക്കള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിതമാര്‍ഗ്ഗം അന്വേഷിച്ച് അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും എത്തിയതും, അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളും, ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളും ലോകമെമ്പാടുമുള്ള എല്ലാ ക്‌നാനായമക്കള്‍ക്കും അറിവുള്ളതാണ്. അരമനയിലോ, സെമിനാരികളിലോ നാലുനേരം വെട്ടിവിഴുങ്ങി ഏമ്പൊക്കം വിട്ടിരുന്നു മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുകയും, തനിക്കിഷ്ടമില്ലാത്തവരെ ഒതുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്ന വലിയപിതാവിനും, മുത്തുവിനും ഇതൊന്നും അറിയാഞ്ഞിട്ടോ, മനസ്‌സിലാകാഞ്ഞിട്ടോ അല്ല.
ക്‌നാനായ സമുദായവും അതിന്റെ പ്രാധാന്യവും ഈ പിതാവിനേയും മുത്തുവിനേയും പറഞ്ഞുമനസ്‌സിലാക്കേണ്ട കാര്യവുമില്ല. ക്‌നാനായ സമുദായം ഇന്നേതുനിലയിലാണോ, എത്രത്തോളം വളര്‍ന്നോ, അതു മുഴുവന്‍ ക്‌നാനായമക്കളുടേയും ത്യാഗത്തിന്റെയും ഉദാരമനസ്‌കതയുടേയും സഹനത്തിന്റെയും ആകെത്തുകയാണെന്ന് ഇവര്‍ മനസ്‌സിലാക്കേണ്ടതാണ്. ഓരോ ക്‌നാനായക്കാരനും കഷ്ടപ്പെട്ടുണ്ടാക്കിയ പണത്തിന്റെ വീതം മനസ്‌സറിഞ്ഞു തന്നതുകൊണ്ട് ഉണ്ടാക്കിയതാണീക്കാണുന്നതൊക്കെ. പക്ഷെ പിതാവും മുത്തുവും അവര്‍ക്കു റാന്‍ മൂളിനടക്കുന്നവരുടേയും മട്ടും ഭാവവും കണ്ടാല്‍ ക്‌നാനായ സമുദായത്തിന്റെ സ്വത്തും സമ്പാദ്യങ്ങളും പിതാവിന്റെയും, മുത്തുവിന്റെയും കുടുംബസ്വത്താണെന്നും, ക്‌നാനായക്കാര്‍ അവര്‍ക്കു തട്ടിക്കളിക്കാനുള്ള അടിമകളുമാണെന്നും അവര്‍ക്കൊരു മിഥ്യാധാരണയുള്ളതുപോലെ തൊമ്മനു തോന്നിപ്പോകുന്നു.
ക്‌നാനായക്കാര്‍ക്കുവേണ്ടി, അവരുടെ ആത്മാഭിമാനത്തിനുവേണ്ടി നിലകൊള്ളാതെ, അവര്‍ കഷ്ടപ്പെട്ടു സമുദായത്തിനു നേടിക്കൊടുത്തതെല്ലാം തന്നിഷ്ടം പോലെ ധുര്‍ത്തടിക്കാമെന്നും തങ്ങളുടെ കാര്യസാധ്യത്തിനുവേണ്ടി ക്‌നാനായസമുദായത്തേയും ക്‌നാനായമക്കളേയും ബലികൊടുക്കാമെന്നും നിങ്ങള്‍ വ്യാമോഹിക്കേണ്ട. ചൈതന്യയിലുണ്ടായ പ്രതിഷേധം എല്ലായിടത്തും ഉണ്ടാകും. വിഭജിച്ചു ഭരിച്ചു ശീലിച്ചിട്ടുള്ള യൂറോപ്യന്‍ ശൈലിയില്‍ ഭിന്നിപ്പിച്ചു ഭരിക്കാമെന്നും ക്‌നാനായമക്കളെ തമ്മില്‍തല്ലിച്ചു കാര്യം കാണാമെന്നും പ്രതീക്ഷിക്കേണ്ട. ലോകത്തിലൊരിടത്തും ഈ ശൈലി ശാശ്വതമായിരുന്നില്ല എന്നും, ഈ ശൈലി സ്വീകരിച്ചവര്‍തന്നെ അതിനിരയായി പുറന്തള്ളപ്പെട്ടുവെന്നും ഓര്‍ക്കുക. ജനമുന്നേറ്റത്തില്‍ നിങ്ങളുടെ എച്ചില്‍ തിന്നുനടക്കുന്ന ഒരു പ്രാഞ്ചിയേട്ടനും നിങ്ങളെ രക്ഷിക്കാന്‍ വരില്ല. നട്ടെല്ലില്ലാത്ത പ്രാഞ്ചികള്‍ അന്നു മറുകണ്ടം ചാടും. അവരായിരിക്കും ആദ്യത്തെ കല്ലെറിയുന്നതും.
തൊമ്മനു നിങ്ങളോടൊന്നേ പറയാനുള്ളൂ. ഇനിയും താമസിച്ചിട്ടില്ല. നട്ടെല്ലു നിവര്‍ത്തി ക്‌നാനായ സമുദായത്തിനുവേണ്ടി ആത്മാര്‍ത്ഥമായി നിലനില്‍ക്കുക. ഇല്ലെങ്കില്‍ ചൈതന്യയിലെ അനുഭവം എല്ലായിടത്തും ഉണ്ടാകും. പിന്നീടതിനു വീറും വാശിയും കുടും. അതാണു ക്‌നാനായമക്കള്‍. അതാണു ക്‌നാനായരക്തം. അതാണു ക്‌നാനായതനിമ.
തൊമ്മന്‍പറയുന്നതു മനസ്‌സിലാക്കി കാര്യങ്ങള്‍ ചെയ്യാനുള്ള സെന്‍സും, സെന്‍സിബിലിറ്റിയും, സെന്‍സിറ്റിവിറ്റിയും പ്രിയപ്പെട്ട മെത്രാനും, മുത്തുവിനും ഉണ്ടാകുമോ എന്തോ.
പ്രതിക്ഷകളോടെ,
തൊമ്മന്‍

(Middle East Kna എന്ന ബ്ലോഗില്‍ വന്ന പുതിയ പോസ്റ്റ്‌)

ഡയപര്‍ പ്രസിടന്റ്റ്

      ഡയപര്‍  ‍ .(സനിടരി നാപ്കിന്‍) അത്  ഇന്നത്തെ  ലോകത്ത്  മനുഷ്യന്  വളരെ  ആവശ്യം  ഉള്ള   സാധനം  ആണ്   കൊച്ചു    കുട്ടികള്‍ മുതല്‍ പ്രായം ആയവര്‍ വരെ പല രീതിയില്‍ ഇത് ഉപയോഗിക്കുന്നുണ്ട് എങ്കിലും അതിന്റെ ഉപയോഗം ഒന്നാണ്.വിവിധ രീതിയില്‍ ഉള്ള ലീക്ക് തടയുക.ആമസോണ്‍ നദീ തടങ്ങളിലും അഫിക്കാന്‍ വനാന്തരങ്ങളിലും പല രൂപത്തില്‍ ഇത് സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്നുണ്ട്.ഇതിന്റെ ആഗോള തലത്തില്‍ ഉള്ള മാര്‍കെറ്റ് കണ്ടു പിടിച്ചു അതിന്റെ ഉപയോഗ ശേഷം ഉള്ള ഉപയോഗം കണ്ടു പിടിച്ച, പ്രത്യേക ലീക്ക് ചെയുന്ന ഡ യപറില്‍ പ്രത്യേക താല്പര്യം ഉള്ള ലോകത്തിലെ ഏക വ്യക്തി ആഗോള ഡ യപര്‍ പ്രസിടന്റ്റ് ആയതില്‍ പ്രത്യേകത ഒന്നും ഇല്ല.ലീക്ക് ചെയുന്ന്ഴ ഡ യപറില്‍ കയിട്ടു വാരി അത് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിച്ചു അതിന്റെ രുചി ഭേദങ്ങള്‍ വിവരിച്ചു അതില്‍ ചാരിതാര്‍ത്ഥ്യം അടയുന്ന ആഗോള ദയപര്‍ പ്രസിടന്റെ, നിനക്ക് സ്തുതി...
ഇനി ആരും ഇത് കളയരുത്.പ്രസിഡന്റിനെ ഏല്പിക്കുക


       ഇന്ന് ലോകം മുഴുവന്‍ ഉള്ള ഉപയോഗിച്ച ഡ യപരുകളുടെ ഒരു വന്‍ ശേഖരം തന്നെ ഉള്ള ഈ വ്യക്തി ഇതിന്റെ മാര്‍കറ്റ്‌ വലുതാക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ്. തറവാട്ടില്‍ പിറന്നവന്റെ എന്തെങ്കിലും എവിടെ എങ്കിലും ലീക്ക് ആകുന്നുണ്ടോ എന്ന് പ്രത്യേകം അന്വേഷിച്ചു നടക്കുന്ന ഇദ്ദേഹം, അത് കണ്ടെത്തുന്നതില്‍ അതി വിദഗ്ധന്‍ ആണ്.എന്തെങ്കിലും സംശയം ഉള്ളവരെ പ്രത്യേകം സ്കാന്‍ ചെയാന്‍ ഉള്ള സംവിധാനങ്ങളും ഇദ്ദേഹം വികസിപ്പിചെടുതിട്ടുണ്ട്.അതുകൊണ്ട് ലീകുല്ലതോ, അതിനു സാധ്യത ഉള്ളതോ ആയ ദയപരും ആയി ആരും അദ്ധേഹത്തിന്റെ അടുത്തുകൂടി പോകരുത് എന്ന് പല സ്ത്രീകളും.അടക്കം പറയുന്നുണ്ട്.കാരണം ലീക്ക് അധെഹത്ഗിന്റെ ഒരു വീക്നെസ് ആണ്.ഷമി മാഷേ.....

      ഇന്ന് ഈ ദയപര്‍ പ്രസ്ഥാനം വളര്‍ന്നു പന്തലിച്ചു ലോകം മുഴുവന്‍ ആയി തീര്‍ന്നിരിക്കുന്നു.ലോകത്ത് എവിടെയും ഉള്ള ഉപയോഗ ശേഷം ഉള്ള ഡ യപര്‍ (സനിടരി നാപ്കിന്‍) ഇദ്ദേഹത്തിന്റെ മാത്രം അവകാശം ആണ്. സ്ത്രീകളും കുട്ടികള്‍ ഉള്ളവരും ഇദ്ദേഹത്തെ കണ്ടാല്‍ ഉപയോഗ ശൂന്യം ആയ മേല്‍പടി വസ്തു അദ്ദേഹത്തിന് നല്‍കി സന്തോഷ പെടുത്തണം എന്ന് കഴിഞ്ഞ ദയപര്‍ സംഘടനയുടെ പത്ര കുറിപ്പ് ഉണ്ടായിരുന്നു.അതുകൊണ്ട് എല്ലാവരും ഒരു കൈ സഹായിക്കുക.

     ദയപരിലെ വേസ്റ്റ് നോക്കി ഒറ്റ നോട്ടത്തില്‍ തന്നെ അതിന്റെ ഉടമസ്ഥന്‍ ഇതു രാജ്യക്കാരന്‍ ആണ് എന്നും ഇതു പ്രായത്തില്‍ ഉള്ളത് ആണ് എന്നും,   എത്ര ദിവസം പഴക്കം ആയതു ആണ് എന്നും പറയുവാന്‍ കഴിവ് ഉള്ള ഈ ലീക്ക് വിദഗ്ദ്ധനെ " പരമ ലീക്ക് ചക്ര "അവാര്‍ഡു നല്‍കി ബഹുമാനിക്കണം എന്ന് ഇദ്ദേഹത്തിന്റെ ലീകിന്റെ  ഉച്ചിഷ്ടം ഭക്ഷിക്കുന്ന  ഏതാനും ചാഴി കള്‍ ഭാരത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.അതുപോലെ ഈ വരുന്ന ആഴ്ച ദയപര്‍ വേസ്റ്റ് കഴിക്കുന്നവന്റെ ഉച്ചിഷ്ടം കഴിക്കുന്നവരുടെ ഒരു കൂട്ടായ്മ ചിക്കാഗോയില്‍ അരങ്ങേറുന്നുണ്ട്. ദ്രാവക രൂപത്തിലും ഖര രൂപത്തിലും ഉള്ള ദയപര്‍ വേസ്റ്റ് ഭക്ഷിക്കാന്‍ വരുന്നവരും, അത്നു നേത്രത്വം നല്‍കുന്നവരും ആയ ആളുകളുടെ പേരും പടവും ഇനി ഉള്ള ദിവസങ്ങളില്‍   നമുക്ക്  കാണാം.ആ പേര് വിവരം വരുന്ന അടിസ്ഥാനത്തില്‍ അവര്‍ക്കും നിങ്ങള്ക്ക് ഉപയോഗ ശൂന്യം ആയ ഡ യപര്‍ ഏല്പിച്ചു ഇതില്‍ സഹകരിക്കാം. അവര്‍ ഈ ദയപരുകള്‍ ഭദ്രം ആയി ആഗോള പ്രസിഡന്റിനെ ഏല്പിച്ചു കൊള്ളും


വാല്‍ കഷണം

     എന്തിനും സ്പോന്‍സര്‍  മാര്‍ ഉള്ള ചിക്കാഗോയില്‍ ദയപര്‍ സംഭരനതിനും അതിന്റെ ലീക്ക് അടക്കുന്നതിനും സ്പോന്‍സര്‍ ഉണ്ട് എന്നത് സന്തോഷം ഉള്ള കാര്യം ആണ്.പെട്രോ വീരന്‍ ആണ്, കുറച്ചു പുത്തന്‍ കയില്‍ ഉണ്ട്, പക്ഷെ രണ്ടാളുടെ മുന്‍പില്‍ നാല് വാക്ക് പറയാന്‍ ഉള്ള ശേഷി ഇല്ല, പിന്നെ എങ്ങിനെ എങ്കിലും നാലാളുകളുടെ മുന്‍പില്‍ പേര്  വരണം എന്നാ ചെറിയ പ്രാഞ്ചി കോമ്പ്ലക്സ് മാത്രം   ഉണ്ട്.ഈ കുഞ്ഞു പ്രാഞ്ചിയെ   കൂടി എല്ലാവരും ഒന്ന് അംഗീകരിക്കുക. ഈ പ്രാഞ്ചി കോമ്പ്ലക്സ് നെടിയ രീതിയില്‍ കാലായോളം വളരട്ടെ എന്ന് ആശംസിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും വിവിധ രീതിയില്‍ ഉള്ള ഉപയോഗിച്ച ഡയപരുകള്‍ അവസാനം പാക്ക് ചെയ്തു കൊടുക്കുന്നതാണ്.അത് കൊണ്ടുപോകാ ആരും മറക്കരുത്.

Pleasse click below link for press relese

http://worldkna.blogspot.in/2012/05/blog-post_9114.html

Wednesday, May 9, 2012

മിയാമിയെ മുതോലം വിട്ടു പിടിക്കുക.


ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനും ആയി സൃഷ്ടിച്ചു. അതിനു ശേഷം മനുഷ്യന്‍ അവന്റെ മേല്‍ പലതിന്റെയും അടിമത്തങ്ങള്‍ സ്വയം സ്ഥാപിച്ചു. വയലാര്‍ എഴുതി, യേശുദാസ് പാടിയത് പോലെ

"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണ് പങ്കു വെച്ചു"

ഒരു സ്ത്രീയോ പുരുഷനോ ഈ ലോകത്ത് പിറന്നു വീഴുമ്പോള്‍ത്തന്നെ അവന്റെ പങ്കാളി ആരാണ് എന്ന് ദൈവം അവന്റെ നാള്‍വഴി   പുസ്തകത്തില്‍ എഴുതി വെക്കുന്നുണ്ട്.അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ ഭൂമിയില്‍ ഉള്ള ആര്‍ക്കും സാധിക്കുകയില്ല., ളോഹ ഇട്ടു കുര്‍ബാന ചെല്ലികൊണ്ടിരുന്ന പലരും കല്യാണം കഴിച്ചു ജീവിക്കുന്നതും രഹസ്യം ആയി കല്യാണസൗഗന്ധികം അണിയുകയും പരസ്യമായി കുര്‍ബാന ചെല്ലുകയും, കൂദാശകള്‍ നല്‍കുകയും ചെയുന്നതും ദൈവം അവന്റെ കണക്കു പുസ്തകത്തില് എഴുതിയ പ്രകാരം നടക്കുന്നത്കൊണ്ടാണ്. പുറത്ത് നിന്ന് കല്യാണം കഴിച്ചവരുടെ സ്ഥിതിവിവരകണക്കെടുത്താല്‍ ശതമാനം കൂടുതല്‍ തിരുവസ്ത്രം ഇട്ടവര്‍ ആണ് എന്ന് മറക്കാതിരിക്കുക.

വിവാഹം എന്നത് ഇഷ്ടപെട്ട ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നിച്ചു ജീവിക്കാനുള്ള പരസ്യസമ്മതവും അതിനു സമൂഹം നല്‍കുന്ന അനുവാദവും ആണ്. ക്നാനായ സമുദായത്തില്‍ തന്നെ നിലനില്‍ക്കണോ അതോ വേണ്ടയോ എന്നത് ആ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ എടുക്കേണ്ട തീരുമാനം ആണ്. സമുദായത്തിന് അതില്‍ ഇടപെടാനുള്ള അധികാരവും അവകാശവും ഇല്ല. അവരുടെ വ്യക്തിസ്വാതന്ത്രത്തെ നാം ബഹുമാനിക്കണം. പക്ഷെ അതിനു ശേഷം തിരിച്ചു കുതികാല്‍ വെട്ടികളായ ചില വൈദികര്‍ക്കു ഇരുട്ടിന്റെ മറവില്‍ ഡോളറിന്റെ നോട്ടുകള്‍ പോക്കറ്റിലിട്ടു കൊടുത്തു അവരുടെ ഒത്താശ വഴി സമുദായത്തില്‍ പിന്‍ വാതില്‍ക്കല്‍ കൂടെ കയറുവാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് പ്രശ്നം ഉണ്ടാകുന്നത്.

പരസ്പരം ഇഷ്ടപെട്ടവരുടെ വിവാഹം എന്നത് ഒരു സന്തോഷ മുഹൂര്‍ത്തം ആണ്. ഈ ലോകത്ത് ഒരു പുതിയ കുടുംബം രൂപം പ്രാപിക്കുന്ന അവസരം ആണ്. അതില്‍ ക്ഷണിക്കപെട്ടാല്‍ പങ്കെടുക്കുക എന്നത് മാന്യതയുടെയും സംസ്കാരത്തിന്റെയും പ്രതീകം ആണ്. അത് മനസ്സിലാക്കുവാന്‍ കുടുംബപാരമ്പര്യം വേണം. വെളുത്തേടത്തിയുടെ മക്കള്‍ക്ക്‌ അത് മനസ്സിലാകില്ല.

സന്യസ്തവസ്ത്രം ഇട്ടു പ്രമാണങ്ങളുടെ ലംഘനം നടത്തുന്ന വൈദികര്‍ക്കു ഓശാന പാടുന്ന മുത്തോലത്തച്ചന്റെ കൂലി എഴുത്തുകാര്‍ ഒന്നോര്‍ക്കുക, അകത്തോലിക്കന്റെയോ, അക്രൈസ്തവന്റെയോ വിവാഹചടങ്ങില്‍ ഒരു വൈദികന്‍ പരസ്യമായി പങ്കെടുക്കുന്നത്, പല വൈദികരും ഇരുട്ടിന്റെ മറവില്‍ ചെയുന്ന പ്രമാണലംഘനങ്ങളെകാള്‍ മാന്യവും, പരിഷ്ക്രതവും സ്വീകാര്യതയും ഉള്ളതാണ്. ബാലപീഡന കേസുകളിലെ പ്രതിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാതെ ഒറ്റ രാത്രി കൊണ്ട് നാട് കടത്തുന്നതിനെക്കാള്‍ മാന്യം ആണ്.

ഒരു മാസം 750 ഡോളറില്‍ കൂടുതല്‍ ഒന്നും വാങ്ങാത്ത മിയാമിയിലെ വൈദികന്റെ നേര്‍ക്ക്‌ മുത്തോലത്തിന്റെ ആക്രോശം വെളുത്തേടത്തിയുടെ പാരമ്പര്യത്തിന്റെ പ്രതിഫലനം ആണ്. ആ അച്ചന്റെ വരവ്-ചിലവ് തുറന്ന പുസ്തമാകമാണ്.

അങ്ങയുടേതോ?

കള്ളന്മാരുടെയും അസാന്മാര്‍ഗികളുടെയും ഉറ്റ തോഴനായി വിലസുന്ന അങ്ങേക്ക് ഉളിപ്പുണ്ടോ മിയാമിക്കാരുടെ പ്രിയപ്പെട്ട, സമ്പന്നന്‍ ആകാന്‍ ശ്രമിക്കാത്ത, ഒരു കത്തോലിക്കാ വൈദികന്റെ നേരെ പുലമ്പുവാന്‍? ലത്തീന്‍ പള്ളിയില്‍ രഹസ്യം ആയി കുര്‍ബാന ചെല്ലി, അവിടെ കിടന്നുറങ്ങി, അവിടുത്തെ ഉപ്പും ചോറും ഉണ്ട് അടുത്ത സ്ഥലത്ത് വന്നു ലത്തീന്‍കാരെ തെറി വിളിക്കുന്ന മുതോലത്തച്ചാ, ഉണ്ട ചോറിനു നന്ദി കാണിക്കണം.വെളുത്തേടപാരമ്പര്യം കാണിക്കരുത്. ചില ജന്തുക്കള്‍ പോലും ഇക്കാര്യത്തില്‍ കൂടുതല്‍ മാന്യരാണ്.

ചിക്കാഗോ കനാ
എന്നെനും ക്നാനായക്കാരോടൊപ്പം

Monday, May 7, 2012

മുത്തുവിന്റെ പുതിയ ചാരിറ്റി തട്ടിപ്പ്‌



പ്രിയപ്പെട്ട എന്റെ ക്നാനയമക്കളെ,
ഇന്ന് വായിച്ച ബ്ലോഗില്‍ നിന്ന് മുത്തുവിന്റെ ചിക്കാഗോ ലീലാവിലാസങ്ങളെക്കുറിച്ച് അയാനിടയായി.
അമേരിക്കയില്‍ ജനിച്ചു വീഴുന്ന, അല്ലെങ്കില്‍ പ്രവാസിയായി എത്തുന്ന, ഓരോ ക്നാനായക്കാരനും മുത്തുക്കത്തനാരുടെ ചാരിറ്റി Mortgage-ലെ   ഇരയായിത്തീരുന്നത് വായിച്ചു തൊമ്മന്റെ മനസ്സില്‍ അതിയായ സങ്കടം തോന്നി.
കുഞ്ഞു ജനിച്ചാല്‍, മാമ്മോദീസ മുക്കിയാല്‍, പിറന്നാള്‍ വന്നാല്‍.. എന്തിനേറെ, മരിച്ചാല്‍.... എന്തായാലും ചാരിറ്റി Mortgage  അടച്ചേ മതിയാകൂ. കൊടുക്കുന്ന ഡോളറിനു കണക്കുമില്ല.
മകനെ, മുത്തുവേ, ദാരിദ്രം, അനുസരണം, ബ്രഹ്മചര്യം എന്നിവ എറ്റു പറയുകയും, അത്മീയടയാളമായി ളോഹ ധരിക്കുകയും ചെയ്ത മകനേ, നീ വെറും കൊള്ളക്കാരന്‍.  അതും പരസ്യമായി കൊള്ള നടത്തുന്നവന്‍.  രാവും പകലും മഞ്ഞും തണുപ്പും സഹിച്ചു എന്റെ മക്കള്‍ പത്തു പൈസ സമ്പാദിക്കുംപോള്‍ ഓരോ പേരും പറഞ്ഞു ഒരുളിപ്പുമില്ലാതെ നീ പിരിക്കുന്ന ഈ ഹഫ്ത പണം ഈ ലോകത്തുനിന്നു വിളിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗകവാടത്തില്‍ കൈക്കൂലി കൊടുത്തു അവിടെയും അനുഭവിക്കാം എന്നു വിചാരിക്കുന്നുവോ?
ഇട്ടിരിക്കുന്ന കുപ്പായത്തോടും ധരിച്ചിരിക്കുന്ന സഭാപട്ടതോടും, ഇരിക്കുന്ന കസേരയോടും അല്പമെങ്കിലും ആത്മാര്തതയുണ്ടെങ്കില്‍ ഈ നാണംകെട്ട ഗുണ്ടാപിരിവ് നിറുത്തുക. ഡോളറുണ്ടാക്കുവാന്‍ ദയവുചെയ്ത് പാവങ്ങളുടെ കുത്തിനു പിടിക്കുന്നത്‌ നിറുത്തുക. പൊറുതിമുട്ടിയ എന്റെ മക്കള്‍ കുറെ നാളുകള്‍ക്കു മുമ്പ് തോളിലേറ്റി നല്‍കിയ കൈക്രിയകള്‍ ഇതുപോലുള്ള നാണംകെട്ട പരിപാടിയുമായി ഇറങ്ങുമ്പോള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
മുത്തുവിന് മാനസാന്തരം ഉണ്ടാവുമെന്ന് അല്പം പോലും പ്രതീക്ഷ ഇല്ലാതെ,
എന്റെ അമേരിക്കയിലെ മക്കളെയോര്‍ത്തു മുട്ടിപ്പായി പ്രാര്‍ഥിച്ചു കൊണ്ട്,
വേദനയോടെ തൊമ്മന്‍.
(Middle East Kna എന്ന ബ്ലോഗില്‍ വന്ന പുതിയ പോസ്റ്റ്‌)