Tuesday, August 14, 2012

മാന്ത്രിക വിളക്കുമായി മാന്ത്രിക കത്തനാര്‍



തന്‍റെ മനസ്സിന്‍റെ വിരൂപം പുറത്ത് അറിയിക്കാതിരിക്കാന്‍ ഡബിള്‍ കൊട്ട് പെയിന്റ് മുഖത്ത് അടിച്ച് നമ്മുടെ മാന്ത്രിക കത്തനാര്‍ ഇതാ അത്ഭുത വിളക്കുമായി മുന്നോട്ട്. ചിക്കാഗോയിലെ ആയിരത്തോളം കുടുമ്പങ്ങളെ പൊട്ടന്‍ കളിപ്പിക്കാന്‍ ഈ അത്ഭുത വിളക്കിലെ മന്ത്ര ജാലം ഇന്നും ധാരാളം. അമ്മമാരുടെ ദിനത്തില്‍ തുടങ്ങി മലയാളം ക്ലാസ്സ് , പാട്ട് ക്ലാസ്സ് , പള്ളിയുടെ രണ്ടാം വാര്‍ഷീകം , കൊടിമരം , സെമിത്തേരി SHRINE , FATHERS DAY , ഫീസ്റ്റ് , BIRTHDAY , പെരുന്നാള്‍ , എന്നിങ്ങനെ കഴിഞ്ഞ മൂന്നു മാസ്സത്തിനിടെ എത്ര എത്ര നിലവിളക്ക് തെളിക്കല്‍.



മങ്ങി കറുത്ത് പോയ പള്ളിയുടെ മുകവാരത്തിന്റെ സ്വര്‍ണ്ണ പെയിന്റ് പെരുന്നാളിന്റെ മുന്പായി നമ്മുടെ നാരായണന്‍ കുട്ടപ്പനെകൊണ്ട് വീണ്ടും അടിപ്പിച്ചു ഒരു തിരി കൊളുത്തലും പെയിന്റ് വെഞ്ചിരിപ്പും വീണ്ടും വിശ്വാസികള്‍ പ്രതീക്ഷിച്ചതാണ്. നാരായണന്‍ കുട്ടപ്പന്റെ പെയിന്റ് വര്‍ക്കിനും ആലഞ്ചേരി പിതാവിന്റെ ബ്ലെസ്സിങ്ങിനും മിനിമം വാറണ്ടി നമ്മള്‍ പ്രതീക്ഷിച്ചാല്‍ ആര്‍ക്കു നമ്മളെ കുറ്റപ്പെടുത്താന്‍ കഴിയും.

അവതിക്കാലം കഴിഞ്ഞ് പള്ളികളില്‍ അടുത്ത രണ്ട് ആഴ്ചക്കുള്ളില്‍ കുട്ടികളെയും കൂട്ടി  തിരിച്ചെത്തുന്ന  വിശ്വാസ സമൂഹത്തെ പറ്റിക്കാന്‍ പുതിയ  കര്‍മ്മ  പരിപാടികളുമായി ചിക്കാഗോയിലെ  രണ്ട് പള്ളികളിലും  വികാരിമാര്‍ രംഗത്ത് വന്നിരിക്കുന്നു. നിരന്തരമായി പണമില്ല ഇനിയും തരുക ഇനിയും തരുക എന്ന് പള്ളി പ്രസംഗങ്ങളിലും ന്യൂസ്‌ ബുള്ളട്ടിനുകളിലും തട്ടിവിടുന്നവര്‍ ഒരു മില്ല്യനില്‍ അതികം കടമുള്ള  ST . MARY 'S പള്ളിയിലെ  നാരായണന്‍ കുട്ടപ്പനെ കൂട്ട് പിടിച്ച് നടത്തുന്ന സാമ്പത്തീക അഴിമതിയെ പറ്റിയും അനാവശ്യ ചിലവുകളെയും പറ്റിയും ധൂര്‍തിനെ പറ്റിയും മിണ്ടാതിരിക്കുന്നു. വിശ്വാസികളെ പറ്റിക്കാന്‍ കടം വീട്ടുന്നതിന് മുന്‍പ് എത്ര ലെക്ഷങ്ങലാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പിരിച്ചു മുടുപ്പിച്ചു ധൂര്‍ത്ത് അടിച്ചത്.

പ്രവാസികളുടെ ആദ്യത്തെ ഇടവകയെന്ന് പേര് പറഞ്ഞ്  " MAYWOOD SACRED HEART CHURCH " ഇല്‍ എത്ര മില്ലയാനാണ് ഈ മാന്ത്രിക കത്തനാര്‍ നാളിതുവരെ വിവരം കെട്ട വിശ്വാസികളെ ഉപയോഗിച്ച് നഷ്ടപെടുത്തിയത്. കറുപ്പിനെക്കാള്‍ മാരകമായ വിശ്വാസ്സ ലഹരിയില്‍ മുങ്ങി താണ് രെക്ഷപെടാന്‍ കഴിയാത്ത നമ്മളില്‍ ബൂരിപക്ഷത്തെയും മാരക പാപങ്ങളാല്‍ സമൂഹത്തിന് ഭാരമായ പ്രാഞ്ചി ചേട്ടന്‍മാരെയും കൂടെ നിര്‍ത്താന്‍ കഴിയുന്നടിത്തോളം കാലം ഇനിയും ഈ കത്തനാരുടെ കൊല ചതിയും കൊല വിളിയും തുടര്‍ന്നു കൊണ്ടേയിരിക്കും.

വിശ്വാസ ലഹരിയില്‍ മതിമറന്ന നമ്മളില്‍ പല സാധുക്കളും സാമ്പതീകമായി ബുധിമുട്ടുന്ന കാര്യം പലരില്‍ നിന്നും അറിയാന്‍ കഴിയുമ്പോള്‍ ഇവിടെ  നടക്കുന്ന വിസ്വാസ്സ തട്ടിപ്പ് തുറന്ന് പറയാതെ പറ്റില്ല. 1200 കുടുമ്പങ്ങളില്‍ അതികം ഉള്ള ചിക്കാഗോയില്‍ ഒരു കാരണത്താലും കുട്ടികളുടെ വേദ പഠനം അടക്കം 200 ഡോളറില്‍ അധികം ഒരു വര്‍ഷം പള്ളിക്ക് കൊടുക്കേണ്ടതില്ല. ഒരു വൈധീകന് വേണ്ടി സാലറിയും മറ്റ്  ആനുകൂല്ല്യയ്ങ്ങളും ആയി മൂവായിരം ഡോളര്‍ ആണ് ഇടവക ചിലവിടുന്നത്‌. MAYWOOD പള്ളിയില്‍ വൈദീക മന്ദിരത്തിന്റെ വാടകയും അനുബന്ത ചിലവുകളും ഏകദേശം രണ്ടായിരത്തോളം വേറെയും ഉണ്ട്.

സകല ചിലവുകളും കഴിഞ്ഞ് രണ്ടായിരത്തിലധികം ഡോളര്‍ പരിപൂര്‍ണ്ണമായും മിച്ചമുള്ള നമ്മുടെ വികാരിമാര്‍ നാട്ടിലെ പഴഞ്ചന്‍ രീതികളുടെ മറ പിടിച്ച് പ്രതി മാസം പതിനായിരം ഡോളറില്‍ അധികമായി കിട്ടുന്ന വിശുദ്ധ കര്‍മങ്ങളുടെ വരുമാനം നമ്മുടെ ഇടവകയില്‍ നിന്ന് തട്ടിയെടുക്കുകയാണ്. ഈ പണം കൃത്യമായി പള്ളിയുടെ അവകാശമാണ്. കിട്ടുന്ന പണം മുഴുവന്‍ സ്വന്തമാക്കാന്‍ ഇവരാരും പാരമ്പര്യ അവകാശത്തിലൂടെ കിട്ടിയ  ശബരിമലയിലെ മേല്‍ ശാന്തിക്കാരനോ ഗുരുവായൂരെ തന്ത്രിമാരോ അല്ല. ചാരിറ്റി കൊടുക്കാനെങ്കില്‍ നമ്മുടെ ഇടവകയുടെ പേരില്‍ തന്നെ നമുക്ക് കൊടുക്കാം. നമ്മുടെ നാട്ടിലെ സഹോദരങ്ങള്‍ അറിയട്ടെ നമ്മള്‍ അവരെ എത്ര സ്നേഹിക്കുന്നു എന്ന്. അല്ലാതെ നമ്മള്‍ നമ്മുടെ TAX EXCEMPT സ്റ്റാറ്റസ് മാറ്റി എന്തിനാണ് മാന്ത്രിക കത്തനാരുടെ പേരിനും പെരുമക്കുമായി നമ്മുടെ കഷ്ട്പ്പാടിന്റെ വില പാഴാക്കുന്നത്.

പ്രായം കൂടുന്തോറും പക്വത കൈവന്നു സ്വന്തം ജീവിതത്തിലും തന്റെ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയിലും സുഘന്തം പരതേണ്ട ഈ മാന്ത്രികന്‍ നമ്മുടെ ഇടയിലെ അല്പന്മാരായ പ്രാഞ്ചി ചേട്ടന്മാരെ കൂടെ കൂട്ടി തന്റെ മീഡിയ ഭ്രാന്തു മൂപ്പിക്കുകയാണ്. രാജാവ് നഗ്നനെന്ന് വിളിച്ചു പറയാന്‍ കഴിയാത്ത ബുദ്ധിബ്രംസ്സം സംപവിച്ച ഒരു വിസ്വാസ്സ സമൂഹം ഉള്ളടിത്തോളം കാലം ഈ അത്ഭുത വിളക്കുമായി മാന്ത്രിക കത്തനാര്‍ ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കും.


ദേ പോയി ദാ വന്നു.........

1 തൊണ്ണൂറു ശതമാനം തലമുടി നരച്ച നിലവിളക്കിന്റെ മദ്ധ്യസ്ഥന്‍ തലമുടി കറപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവിന്റെ പേര്‍ എന്ത്?

2 നിലവിളക്കിന്റെ മദ്ധ്യസ്ഥന്‍ മുഖം വെളുപ്പിക്കാന്‍ എത്ര കോട്ട് പുട്ടി ഉപയോഗിക്കുന്നുണ്ട്?

3 ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും  കൂടുതല്‍ നിലവിളക്ക് കത്തിച്ചു ഉദ്ഘാടനം നടത്തിയിട്ടുള്ള ഒരു വ്യക്തി ആര്?

ശരി ഉത്തരം മേല്പറഞ്ഞ വ്യക്തിയെ ആദ്യം അറിയിക്കുന്ന ആളെ പ്രത്യേക പാരിതോഷികം നല്‍കി ആദരിക്കുന്നതാണ്



ചിക്കാഗോ  കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം




Wednesday, August 8, 2012

ആര് ആരെ വഞ്ചിച്ചു....?


ആര് ആരെ വഞ്ചിച്ചു എന്നും, ആരെ ഇനി വിശ്വസിക്കാം എന്നും സഭാംഗംഗങ്ങള്‍ സംശയത്തില്‍ ആണ്.മാര്‍ അന്ഗാടിയാത് പങ്കെടുത്തില്ല എങ്കില്‍ കണ്വന്ഷന് വരാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറഞ്ഞവര്‍ തന്നെ മാര്‍ അന്ഗാടിയാതിനെയും, മാര്‍ ആലന്ചെരിയെയും, പിനവളിപ്പിക്കാന്‍ എന്തിനു മുന്‍ കൈ എടുത്തു?ഞങ്ങള്‍ , ക്നാനായക്കാര്‍ ആരില്‍ ഒക്കെ വിശ്വാസം അര്‍പ്പിചിരുന്നോ അവര്‍ വിശ്വാസ വഞ്ചന ആണ് കാട്ടിയത്.
താഴെ കൊടുത്തിരിക്കുന്ന അപ്നാദേസ് വാര്‍ത്ത കൂടി കൂട്ടി വായിക്കുക.

http://apnades.in/2012/03/24/kccna-3/

ഈ ഫോട്ടോയില്‍ നില്‍ക്കുന്നവര്‍ എങ്കിലും എന്താണ് സംഭവിച്ചത് എന്ന് മാര്‍ അന്ഗാടിയാതിനോട് ചോദിച്ചു സമുദായത്തെ അറിയിക്കാന്‍ ബാധ്യസ്ഥരാണ് എന്ന് ഓര്‍മിപ്പിക്കുന്നു.

Monday, August 6, 2012

കൊച്ചു വര്താനങ്ങളുടെ വോയ്സ്


ഞാനും എട്ടുകാലി മമ്മൂഞ്ഞും കൂടി ........പണി ഒപ്പിച്ചു എന്ന് പറഞ്ഞപോലെ KCCNA യും ഞാനും കൂടി എന്തൊക്കെയോ ചെയ്തു എന്ന് പറഞ്ഞു ക്നാനായക്കാരന്റെ ചരിത്ര വിജയത്തില്‍ അതിനോടൊപ്പം നില്‍ക്കുന്ന കൂലി എഴുത്ത്  കാരന്റെ ജല്പനങ്ങള്‍ ഇനി എങ്കിലും നിര്‍ത്തുക

അത്യന്തം വിഷമകരം ആയ അവസ്ഥയിലൂടെ അമേരിക്കയിലെ ക്നാനായ സമുദായം കടന്നു പോകുന്ന ഒരു അവസ്ഥയില്‍ KCCNA യുടെ ശത്രുക്കല്‍ക്കൊപ്പം കൂടി സമുദായത്തെ തകര്‍ക്കാന്‍ കൂട്ട് നിന്നവന്‍ ഇന്ന് KCCNA യുടെ ചരിത്ര വിജയത്തിന് അഭിമാനിക്കാന്‍ എന്തവകാശം

അമേരിക്കയിലെ കുപ്രസിധം ആയ ക്നാനായ വിരുദ്ധ ബ്ലോഗിന് തിരശീലക്കു പിന്നില്‍ നിന്നും നേത്രത്വം നല്‍കുന്ന ആളുകള്‍ ആരാണ് എന്ന് ഇന്ന് വ്യക്തം ആണ്.അതിന്റെ പങ്കാളികള്‍ ഇന്ന് ക്നാനായ സ്നേഹത്തിന്റെ ആട്ടിന്‍ തോലനിയേണ്ട ആവശ്യം ഇല്ല.സ്വന്തം ബ്ലോഗില്‍ കൂടി നഗടീവ് പബ്ലിസിടി നടത്തി പേരെടുക്കാന്‍ ശ്രമിക്കുന്ന കോടതി വരാന്ത പോലും കാണാത്ത മറ്റൊരു രാജ്യത്തെ വക്കീല്‍ പരീക്ഷ ജയിച്ചിട്ടു ചിക്കാഗോയിലെ പ്രാഞ്ചികളുടെ അടുത്ത് പേരിനു പിന്നില്‍ വക്കീല്‍ എന്ന വാല്‍ വച്ച് നടക്കുന്ന ആളോട് പരിഹാസമോ ദയനീയതയോ തോന്നുന്നു.

വിജയിച്ചു നില്‍ക്കുന്ന അമേരിക്കയിലെ ക്നാനായക്കാരന്റെ തോളില്‍ കയറി നിന്ന് വിജയത്തില്‍ അവകാശം പറയുന്നവര്‍..


ടി ബ്ലോഗുകാര്‍ക്ക് ഈ കൂലി എഴുത്തുകാരന്‍ ഇമെയില്‍ ഐഡികള്‍ അയച്ചു കൊടുത്തതിന്റെ തെളിവുകള്‍ വരെ ലോകം കണ്ടു ബോധ്യപ്പെട്ടിട്ടുള്ളതാണ്
KCCNA യെ തകര്‍ക്കാന്‍ വേണ്ടി തുടങ്ങിയ മുതോലത്ച്ചന്റെ ബ്ലോഗിന്റെ എടിടോരിയലില്‍ ഇരുന്നു കൊണ്ട് താങ്കളുടെ തലോടലിന്റെ സുഖം അമേരിക്കയിലെ ക്നാനായക്കാരന് ആവശ്യം ഇല്ല എന്ന് അറിയിച്ചു കൊള്ളട്ടെ.

സമുദായ വിരുദ്ധം എന്ന് ഉറപ്പായപ്പോള്‍ ഇതിന്റെ തലപ്പത് നിന്നും ഇറങ്ങി [പോന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ 

KCCNA ക്ന്വാന്ഷനില്‍ നടന്ന പല പ്രസംഗങ്ങളും വളച്ചൊടിച്ചു എഴുതി വീണ്ടും മുതോലതച്ചാണ് വേണ്ടി വിട് പണി ചെയുന്നവനോട് ഇനി എങ്കിലും പ്രതികരിച്ചില്ല എങ്കില്‍ അതാവും സമുദായ വിരുദ്ധം.

ഒര്ലാണ്ടോയില്‍ നടന്ന മുതോലം വിരുദ്ധ വികാരത്തെ ഈ കൂലി എഴുത്തുകാരന്റെ പത്രത്തില്‍ ഒരിടത്തും കണ്ടില്ല.കോട്ടയം പിതാകന്മാരോടുള്ള അമര്‍ഷം ഒരിടത്തും കണ്ടില്ല.ക്നാനായ സമുദായം ഇന്ന് മനസ്സില്‍ ആക്കിയിരിക്കുന്നു ആര്‍ക്കു വേണ്ടി ആണ് വിജയിച്ച്വന്റെ കൂടെ എന്ന് പറഞ്ഞു ഇന്ന് നിങ്ങള്‍ അക്ഷരം ഉരുട്ടുന്നത് എന്ന്.

ലൈവ് എന്ന് പറഞ്ഞു ഒരു ക്യാമറ ആയി ഒര്ലണ്ടോക്ക് വണ്ടി കയറിയിട്ട് പരിപാടി നടക്കുന്ന ഹാളില്‍ നിന്നും പുറം വരാന്തയിലേക്ക്‌  അടിച്ചിറക്കിയപ്പോള്‍ എങ്കിലും മനസ്സില്‍ ആക്കാന്‍ കഴിഞ്ഞോ KCCNA ക്ക് അതിന്റേതായ കാഴ്ചപ്പാടുകള്‍ വ്യക്തംമായി ഉണ്ട് എന്ന്?

കല്ലറ പള്ളിയിലെ തട്ടിപ്പുകാരനെ കുറിച്ച് വാനോളം ഉയര്‍ത്തി ലേഖനം എഴുതി ഇന്ന് ആ വാര്‍ത്തകള്‍ മനോരമയിലും മാതൃഭൂമിയിലും വന്നു എന്ന് പറയുന്ന പുംഗവന്‍ എന്തെ ഈ ദിവസങ്ങളില്‍ ആ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കൊടുക്കാത്തത്?സത്യം ആളുകളില്‍ നിന്ന് മറച്ചു വെക്കുന്നതല്ല, സത്യം പറയുന്നതാണ് പത്ര പ്രവര്‍ത്തനം.

തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ എന്ഫോഴ്മെന്റ്റ് നിരീക്ഷണത്തില്‍ ഉള്ള മുന്‍ K C Y L നേതാക്കളുടെ വാര്‍ത്തകള്‍ എന്തെ മറച്ചു വെക്കുന്നു?
ഇതിനിടയില്‍ അഖില ലോക മുന്‍ KCYL നേതാക്കളുടെ സംഘടന കൂടി ഉണ്ടാക്കി അവരെ ഒക്കെ വെള്ള പൂശുന്ന പത്ര പ്രവര്‍ത്തനം നിര്‍ത്താന്‍ പാടില്ലേ? മുന്‍ KCYL നേതാക്കള്‍ എന്നാല്‍ തട്ടിപ്പുകാര്‍ എന്ന് തന്നെ ജനം വിചാരിക്കുന്ന രീതിയില്‍ തരാം താഴുമ്പോള്‍ വേദനിക്കുന്നത് ഏതാനും നല്ല മുന്‍ നേതാക്കളാണ്.

സമുദായ പ്രവര്‍ത്തനം എന്നത് ക്യാമറയുടെ ഉള്ളില്‍ കൂടി അല്ല എന്ന് ഇനി എങ്കിലും മനസ്സില്‍ ആക്കാന്‍ ശ്രമിക്കുന്നത് നല്ലത്.മീനച്ചിലാറിന്റെ "ഠ" വട്ടത്തില്‍ നിന്നും നേരെ അമേരിക്കയില്‍ പറിച്ചു നട്ടു കഴിയുമ്പോള്‍ അവിടുത്തെ ചീഞ്ഞ രാഷ്ട്രീയം അതെ പടി അമേരിക്കയില്‍ പയറ്റാന്‍ ശ്രമിക്കുന്ന എല്ലാ മാന്യ ദേഹങ്ങളും മനസ്സില്‍ ആക്കുക, തലമുറയിലും , സംസ്കാരത്തിലും, മനസ്സില്‍ ആക്കുവാനുള്ള കഴിവിലും ക്നാനായ സമുദായം ഒട്ടേറെ മുന്നേറി കഴിഞ്ഞു.ഒറ്റി കൊടുപ്പുകാരെയും,  കുതികാല്‍ വെട്ടു കാരെയും, ഓശാന പാടികളെയും, കൂലി എഴുത്ത് കാരെയും, ക്നാനായ സമുദായത്തിന് ഇനി ആവശ്യം ഇല്ല.

വിജയിച്ചു നില്‍ക്കുന്ന KCCNA യുടെ തോളില്‍ കയറി യാത്ര ചെയാന്‍ ഞങ്ങള്‍ ആരെയും സമ്മതിക്കുക ഇല്ല.അതോടൊപ്പം KCCNA ക്ക് കുറച്ചു സ്തുതി പാടിയിട്ട്, "ഞാനും, എട്ടുകാലി മമ്മൂഞ്ഞും " കൂടി പരിപാടി വിജയിപ്പിച്ചു എന്ന് പറഞ്ഞാല്‍ ഒറ്റ അടിക്കു അമേരിക്കയിലെ ക്നാനായക്കാര്‍ ഈ കൊച്ചു വര്‍ത്തമാന വോഇസ് ഞങ്ങള്‍ക്കെതിരെ ചെയ്തിരിക്കുന്നതും, ച്യ്തുകൊണ്ടിരിക്കുന്നതും ആയ വഞ്ചന അങ്ങ് മറക്കില്ല.അതിനു ഞങ്ങള്‍ തരാം പോലെ ആളെ കൂട്ട് പിടിക്കാന്‍ ചിക്കാഗോയിലെ V G അല്ല.

ചികകാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം





Monday, July 23, 2012

അടുത്ത തട്ടിപ്പ് വീരന്‍ ..........


ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടുത്തെ പൈഡ് പത്രങ്ങളില്‍ വന്ന ഒരു ഫോട്ടോയും വാര്‍ത്തയും കൂടെ കൊടുക്കുന്നു.



പെരുന്നാള്‍ പ്രാഞ്ചിയുടെ ബിസിനസ് പാര്‍ട്നെര്‍ ഇടതു വശത്ത്.

https://sites.google.com/a/keralavoice.net/www/pravasi-news/vattar%E2%80%8Dlilliaseasiyerrturisamrangatteykk

         സഭയെയും രാഷ്ട്രീയത്തെയും ഹെന്നസ്സിയും വെള്ളവും പോലെ മിക്സ് ചെയാന്‍ കൂട്ട് നില്‍ക്കുന്ന കോട്ടയത്തെ അതിരൂപതാ നേത്രത്വം ഇനി എങ്കിലും മൌനം വെടിയണം.ഇത്തരക്കാരെ കൂട്ടി ആഗോള വ്യവസായ സമ്മേളനം എന്ന പേരില്‍ വന്‍ തട്ടിപ്പുകാരുടെ കൂട്ടായ്മ കോട്ടയത്ത്‌ നടത്തുമ്പോള്‍ അത് ഉദ്ഘാടനം ചെയാന്‍ അതി രൂപതാ മെത്രാനും , കൊച്ചു മെത്രാനും മത്സരിക്കുക ആയിരുന്നു. ഇന്നിതാ അമേരിക്കയിലെ സ്വന്തം ജനത്തിന്റെ സമ്മേളനം കൂടാതെ പുറം തിരിഞ്ഞിരിക്കുന്നു.വളരെ ബഹുമാനത്തോടെ ചോദിക്കട്ടെ, നിങ്ങള്‍ ആരുടെ പ്രതിനിധി ആണ്.ഈ ഫോട്ടോയില്‍ കാണുന്ന തട്ടിപ്പ് വീരന്‍ ഇപ്പോള്‍ എവിടെ ആണ്?ഇയാള്ക്കെതിരെയും ലുക്ക്‌ ഔട്ട്‌ വാറന്റ് എന്നുണ്ടാകും?കൈ നനയാതെ കുമരകത്തെ കായലില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന പുന്യവാളന്മാരെ  സൂക്ഷിക്കുക.

       ഒരു മന്ത്രി പുത്രന്റെ പെട്ടി ചുമന്നും ഡ്രൈവറായും അമേരിക്കയും, ആസ്ട്രേലിയയും, ന്യൂ സിലാണ്ടും, ഇംഗ്ലണ്ടും നടന്നു , വന്‍ തട്ടിപ്പുകാരുടെ പങ്കാളിയും, പ്രതിനിധിയും ആയി സമുദായത്തെ പോക്കറ്റടിച്ചു കോട്ടയത്ത്‌ വന്നു അരമനക്ക് ശതമാനം നല്‍കി സമൂഹത്തില്‍ മാന്യനും, വ്യവസായ പ്രമുഖനും ആയി നടക്കുന്ന ഈ അഖില കേരള  കത്തോലിക്കാ പ്രതിനിധിയെ കോട്ടയം രൂപതയും , ക്നാനായ കത്തോലിക്കാ കൊങ്ങര്സ്സും പിന്വല്ച്ചു ധാര്‍മ്മികതയുടെ മാതൃക കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.ഇപ്പോഴാണ് ഈ നേതാവിന്റെ ഒന്നും ശബ്ദം സമുദായം കടന്നു പോയികൊണ്ടിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഒരിടത്തും കേള്‍ക്കാതിരുന്നത്‌ എന്തുകൊണ്ടാണ് എന്ന് മനസ്സില്‍ ആയതു." സഭയോടോത് ചിന്തിക്കുകയും സഭയോടോത് വളരുകയും " ചെയുന്ന നല്ല കുഞ്ഞാട്.

വാല്‍ കഷണം

      പാവപ്പെട്ടവന് അരിയും, മരുന്നും വാങ്ങേണ്ട കോടി കണക്കിന് രൂപ നികുതി വെട്ടിച്ചു പാവങ്ങല്ല്ക് അര്‍ഹത പെട്ടത് കൊടുക്കാതെ വഞ്ചന നടത്തുന്ന മമ്മൂട്ടിയെ പോലുള്ള ആളുകള്‍ക്ക് കൊടുക്കുന്ന പരിഗനയുടെ നൂറില്‍ ഒരംശം എങ്കിലും എത്രയോ ലക്ഷം ഡോളര്‍ അരമനക്ക് തന്നിട്ടുള്ള അമേരിക്കയിലെ ക്നാനായക്കാര്‍ക്ക് നല്‍കണമായിരുന്നു.ഇനി ഈ പരിഗണ മാത്രം,  അരമനയും ഞങ്ങളില്‍ നിന്ന്  പ്രതീക്ഷിച്ചാല്‍ മതി.ക്നാനായക്കാരന്റെ അരമന എന്ന് അഭിമാനിച്ചിരുന്ന കോട്ടയം അരമനയില്‍ നിന്നും ഇന്ന് പുറത്തേക്കു വമിക്കുന്നതു, നാണം കെട്ട വാര്‍ത്തകളുടെ ഒരു പ്രളയം അല്ലെ?അഴിഞാട്ടക്ക്കാരികള്‍ക്കും, ആഭാസന്മാര്‍ക്കും എന്തും ചെയാനുള്ള വേദി ഇടവകകളില്‍ ഒരുക്കി കൊടുക്കുന്ന കോട്ടയം മെത്രാനെ എല്ലാ ബഹുമാനത്തോടെ അറിയിച്ചുകൊള്ളട്ടെ, ഇത്തരക്കാരെ ആരെയും എഴയല്‍ വക്കത്തു പോലും അടുപ്പിക്കാതെ ആണ് KCCNA കണ്വന്ഷന്‍ നടത്തുന്നത്.ശുദ്ധ രക്തമുള്ള ക്നാനായക്കാരന് ഒന്നിച്ചു ചേരാന്‍ ആരുടെയുമം പ്രത്യേക ആശീര്‍വാദം ആവശ്യമില്ല.


ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം 
 

Saturday, July 21, 2012

പൈഡ് പത്ര മാഹാത്മ്യം വീണ്ടും.

         പുട്ടടിക്കാന്‍ വാങ്ങുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ എന്തും എഴുതാനും ചെയാനും നാണമില്ലാത്ത " പൈഡ് പത്രത്തിന്റെ " ഉടമസ്ഥനോട് ചോദിക്കട്ടെ? മൂന്നു മാസം മുന്‍പ് ഒരു വന്‍ തട്ടിപ്പുകാരന്റെ കയില്‍ നിന്നും നക്കാപിച്ച വാങ്ങി അവനെ അത്യദ്വാനി എന്നും, അതി മാനുഷന്‍ എന്നും വിശേഷിപ്പിച്ച നിലപാടുകളില്‍ ഉരച്ചു നില്ക്കുന്നുണ്ടോ?

          V G കാശ് കൊടുത്താല്‍ കാനാ കാരെ മാത്രമേ ക്നാനായക്കാരന്‍ ആക്കുകയുല്ല്."പൈഡ് പത്രം" മമ്മൂട്ടി എന്നാ മുസല്‍മാനെ പോലും കാശ് കിട്ടിയാല്‍ ക്നാനായക്കാരന്‍ ആയി സമ്മതിക്കാന്‍ തയാര്‍ ....?
ഇത്തരം ചരിത്ര സംഭാവനകള്‍ ആണോ ഇനി ചിക്കാഗോ K C S നു നല്‍കുവാന്‍ പോകുന്നത്?

         താഴെ കൊടുത്തിരിക്കുന്ന വാര്‍ത്തകള്‍ ഒത്തു ചേര്‍ത്ത് വായിച്ചു അനുവാചകര്‍, എന്‍ഡോ സല്ഫാനെക്കാലും മാരക വിഷങ്ങള്‍ ഏതാണ് എന്ന് തിരിച്ചറിയുക.






അടുത്ത വാര്‍ത്ത


വാല്‍ കഷണം.......
           ഒരു നാട്ടിന്‍ പുറത്തെ പള്ളിയില്‍ സാധാരണ ഗാനമേള നടത്താന്‍ പോലും സമ്മതിക്കാത്ത കോട്ടയം പിതാവിന് 25 ലക്ഷം രൂപയും കല്ലറ പള്ളിയിലെ വക്കീല്‍ അച്ഛന് ആറു ലക്ഷം രൂപയുടെ ഒരു കാറും മേലപടി പരിപാടി നടത്താന്‍ അനുമതി കൊടുത്തതിലൂടെ ലഭിച്ചു എന്നതാണ് ജനസംസാരം.ഇപ്പോഴാണ് സഭയോട് ഒത്തു ചിന്തിക്കാനും സഭയോട് ഒത്തു വളരാനും ഉപദേശത്തിന്റെ ഗുട്ടന്‍സ് മനസ്സില്‍ ആകുന്നതു.കാശ് കൊടുത്താല്‍ ഏതു പരിപാടിക്കും വരുന്ന മമ്മൂട്ടിയും, നാദിര്‍ഷായും സുരാജ് വെഞ്ഞാറമ്മൂടും, ഭാമയും റോമയും മിത്രാ കുര്യനും പൂര്‍ണയും (ഷംന കാസിം)  മൂലക്കാട്ട് പിതാവും തമ്മില്‍ ഉള്ള വിത്യാസം അറിയാതെ പാവം അല്മേനികള്‍ ത്രിശങ്കു സ്വര്‍ഘതില്‍ ആണ് ഇപ്പോള്‍. KCCNA Exicutive കുറച്ചു കൂടി വലിയ തുക പിതാക്കന്മാര്‍ക്കു ഓഫര്‍ ചെയ്തു നോക്കുക.അവര്‍ കണ്വന്ഷന് തീര്‍ച്ച ആയും വരും.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം


ഇത്തരം വാര്‍ത്തകള്‍ ക്നാനയക്കാരുടെ മുഴുവന്‍ വികാരമായി പുറം ലോകത്തിനു കാണിച്ചു കൊടുത്തു ഏതാനും പ്രാഞ്ചി ഏട്ടന്മാരുടെ നക്കാപ്പിച്ച വാങ്ങി സമുദായ വികാരത്തെ വികലമാക്കി ലോകത്തിനു മുന്‍പില്‍ കാണിക്കുന്ന പ്രവര്തികളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു.വലതു വശത്ത് മുകളില്‍ ആയി നിങ്ങള്ക്ക് വോട്ട് രേഖപ്പെടുത്താം.









Thursday, July 19, 2012

പ്രാഞ്ചിയെട്ടന്മാര്‍ക്ക് വേണ്ടി വീണ്ടും.....

          വാങ്ങിക്കുന്ന പണത്തിനനുസരിച്ചു സൌകര്യപൂര്‍വം വാര്‍ത്ത കൊടുക്കുകയും വീണ്ടും പണം വാങ്ങി അത് നീക്കം ചെയുകയും ചെയുന്ന  മഹത്തായ പത്ര ധര്‍മ്മത്തിന്റെ മകുടോദാഹരണം .ശരി ആയതു ചെയുകയും ആ ശരിയില്‍ ഉറച്ചു നില്‍ക്കുകയും എന്നന്ത് മാന്യന്മാര്‍ക്കും ആണുങ്ങള്‍ക്കും പറഞ്ഞിട്ടുള്ളതാണ്.

പ്രാഞ്ചിയെട്ടന്മാര്‍ക്ക് വേണ്ടി കൂലി എഴുത്തുകാരന്റെ ജോലി ചെയുന്ന വര്‍ ഇന്ന് ചെയ്തിരിക്കുന്ന "ഒരു മഹത്തായ പത്ര ധര്‍മ്മം" ആണ്,  പണ്ട് കൊടുത്തിരുന്ന ഒരു വാര്‍ത്ത,  നാണം കെട്ട പരിപാടി ആണ് എന്ന് ലോകം മുഴുവന്‍ പറഞ്ഞപ്പോള്‍ ഡി ലേറ്റ് ചെയ്തു വിഡ്ഢി ചിരി കാണിച്ചു നില്‍ക്കുന്നത്.

ഇത് ഞങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്.കഴിഞ്ഞ നവംബറില്‍ "ക്നാനായ വോഇസില്‍ " പ്രസിദ്ധീകരിച്ച പ്രമാദമായ ആ വാര്‍ത്ത ഞങ്ങള്‍ കോപ്പി ചെയ്തു വെച്ചിട്ടാണ് താഴത്തെ ന്യൂസ്‌ കൊടുത്തത്.അതിന്റെ പൂര്‍ണ രൂപം താഴെ കൊടുത്തിട്ടുണ്ട്‌.


സംവിധായകന്‍ രഞ്ജിത്തിനെതിരേ ഷിക്കാഗോ ക്നാനായ സമൂഹം
posted Nov 22, 2011 6:56 PM on
KNANAYA VOICE [ updated Nov 22, 2011 8:55 PM]







ഷിക്കാഗോ: ഹിറ്റ് സിനിമകളുടെ സംവിധായകന്‍ എന്ന മേല്‍വിലാസവുമായി
ഷിക്കാഗോ ക്നാനായ നൈറ്റ് ഉദ്ഘാടനം ചെയ്യുവാന്‍ വന്ന്‌, ചിക്കാഗോ ക്നാനായ സമൂഹത്തെ കളിയാക്കി പ്രസംഗിച്ച്, വന്ന ദൌത്യം നിറവേറ്റുവാന്‍ പോലും സന്മനസ്സു കാണിക്കാതിരുന്ന സംവിധായകന്‍ രഞ്ജിത്തിനെതിരെ ക്നാനായ സമൂഹത്തില്‍ രോഷം ശക്തമാകുന്നു. വര്‍ഷങ്ങളായി ക്നാനായക്കാരുടെ വാര്‍ഷിക ഉത്സവമായി കൊണ്ടാടിയിരുന്ന ക്നാനായ നൈറ്റിന്റെ ഉദ്ഘാടകനായാണ്‌ പ്രശസ്ഥ സംവിധായകന്‍ രഞ്ജിത്ത് ക്നാനായ സമൂഹത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. തന്റെ സിനിമകള്‍ പൊലെതന്നെ ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിരുന്നു ഉദ്ഘാടനം . സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും രഞ്ജിത്ത് എന്ന പ്രതിഭയെ അറിയാന്‍ ആകാംഷയോടെ കാത്തിരുന്ന ജങ്ങുളുടെ പ്രതീഷ അസ്ത്ഥാനത്തായില്ല. സരസമായി വേദി പങ്കിട്ടവരെ സ്യൂട്ട് ഇട്ടത്തിന്റെ പേരില്‍ അക്ഷേപിച്ചപ്പോള്‍ സമൂഹത്തില്‍ ചിലെരെങ്കിലും ഹിറ്റ് സംവിധായകന്റെ കോമഡിയായി അതിനെ ആസ്വദിച്ചു. പക്ഷെ കോമഡിക്കും അപ്പുറത്തേക്ക് ആക്ഷേപങ്ങള്‍ നീണ്ടുപോയപ്പോള്‍ വിശിഷ്ഠാധിഥികള്‍ക്കൊപ്പം സമൂഹവും ആശ്ചര്യപ്പേടാന്‍ തുടങ്ങി. പിന്നെ അവിടെ കൂടിയിരുന്നവരെ മുഴുവന്‍ വിഡ്ഡികള്‍ ആക്കുന്ന തലത്തിലേക്ക് പ്രസംഗം നീണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു നല്ല വൈകുന്നേരം ആസ്വദിക്കന്‍ എത്തിയ ക്നാനായ സമൂഹം ഒന്നാകെ വിറങ്ങലിച്ച്‌ നിന്നു പോകുകയായിരുന്നു. സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചിട്ടും സംയമനം പാലിച്ച
എല്ലാവരേയും ആശ്ചര്യപ്പെടുത്തികൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കാതെ വേദിയില്‍ നിന്നും ഈ സാംസ്കാരിക നായകന്‍ ഇറങ്ങിപോവുകായിരുന്നു. ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ചത് ക്നാനായ സമൂഹത്തിനെ അല്ലായിരുന്നു, മറിച്ച് മലയാളി നേഴ്സുമാരുടെ ഭര്‍ത്താക്കന്മാരെയും, പ്രവാസി മലയാളികളെയും ആയിരുന്നു. ഈ സംഭവത്തിന്‌ ശേഷം ഈ മെയിലുകളിലൂടെയും നേരിട്ടും പ്രതികരണങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. വേദിയില്‍ വച്ചു തന്നെ പിന്നീട് പ്രസംഗിച്ച എല്ലാവരും തന്നെ പ്രധിക്ഷേധം അറിയിക്കാന്‍ മറന്നില്ല. ഷിക്കാഗോ കെ സി എസിന്റെ എക്സിക്യുട്ടീവിന്റെ പേരില്‍ കെ സി എസ് ജോയിന്റ് സെക്രട്ടറി മത്തിയാസ് പുല്ലാപള്ളി ഖേദം അറിയിച്ചു. ഈ മെയിലുകളിലൂടെ വന്ന ചില പ്രതികരണങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.


  • അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ സ്യൂട് ഇടുന്നതിനോട് ഇത്ര അലര്‍ജിയുള്ള ഈ സംവിധായകന്റെ ചിത്രത്തില്‍ ഒരു കഥാപത്രവും സ്യൂട്ട് ഇടില്ലായിരിക്കും എന്നു കരുതേണ്ടിയിരിക്കുന്നു.
  • അമേരിക്കന്‍ സംസ്കാരവും രീതികളും മനസ്സിലാക്കാതെ അന്ധന്മാര്‍ ആനയെ കണ്ടപോലെ, കണ്ടതെല്ലാം പൊങ്ങച്ചം എന്ന് ധരിച്ച ഈ സംവിധായകന്‍ മലയാളത്തിലെ അല്‍പ ജ്ഞാനികളുടെയും അപകര്‍ഷകതാ ബോധക്കാരുടെയും നേതാവാണെന്ന് തോന്നിച്ചു.
  • മലയാളി സ്ത്രീ ജനങ്ങളെ വെല്ലുന്ന കേശ ഭാരവുമായി പിക്ക്നിക്ക് വേഷത്തില്‍ വേദിയില്‍ എത്തിയപ്പോള്‍ , മാന്യമായി വസ്ത്രധാരണം ചെയ്ത് വേദി യോട് മാന്യതപുലര്‍ത്തിയവരെ അപമാനിക്കുവാന്‍ തോന്നിയ വികാരത്തിന് അസ്സുയ എന്നല്ലേ പറയേണ്ടത്?
  • അമേരിക്കന്‍ മലയാളികളുടെ അധ്വാന ത്തിന്റെ ഫലം കൊണ്ടു തിന്നും കുടിച്ചും , അവരുടെ കാശുകൊണ്ട് സിനിമ പിടിച്ച് വലിയ ആളായതിനുശേഷം അവരെ ഇത്ര പുച്ഛത്തോടെ കാണുന്ന സംസ്കാരം ദയനീയം എന്നെ പറയുവാന്‍ കഴിയു.
  • മലയാളി നേഴ്സുമാരുടെ ഭര്‍ത്താക്കന്മാരെ മലയാളി സമൂഹത്തിന്‌ തന്നെ നാണക്കേടായി ചിത്രീകരിച്ച ഈ സംവിധായകന്റെ പ്രസംഗം കേട്ടതിന്‌ ശേഷം നേഴ്സുമാര്‍ ഒന്നടങ്കം സമ്മതിച്ചു ഈ സംസ്കാരമില്ലാത്ത സാംസ്കാരികനായകനേക്കാളും എത്രയോ അധികം സംസകാരസമ്പന്നരാണ്‌ പേരും പെരുമയുമില്ലെങ്കിലും തങ്ങളൂടെ സ്വന്തം ഭര്‍ത്താക്കന്മാര്‍ .








രഞ്ജിത്ത് പൂർത്തിയാക്കാത്ത ഉദ്ഘാടനം ക്നാനായ വികാർ ജെനറാൾ മോൺ:എബ്രഹാം മുത്തോലത്തച്ചനിലൂടെ പൂർത്തിയാക്കപ്പെട്ടപ്പോൾ സമൂഹം ഒന്നാകെ കരഘോഷത്തോടെ, ക്നാനായക്കാർ നമ്മൾ എന്ന മനോഹരഗാനത്തിന്റെ പശ്ചാത്തലത്തിൽ, അഭിമാനംകൊണ്ടു.

ക്നാനായക്കാരുടെ ഐക്യം ഒരിക്കൽ കൂടി പ്രകടമായ ഒരു സുവർണ്ണാവസരമായി ഈ ക്നാനായ നൈറ്റ് മാറി. അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസങ്ങളുമൊക്കെയുണ്ടെങ്കിലും, തങ്ങളുറ്റെ ഒരുമ ഒരിക്കല്പോലും ഒരു ബാഹ്യ ശക്തിക്കും ആടിയറവെയ്ക്കുവാൻ ഒരിക്കലും സമ്മതിക്കാത്ത ക്നാനായ സമൂഹത്തിന്റെ തനതായ ആ പൈതൃകം ഒരിക്കൽ കൂടി ദർശിക്കുവാൻ കഴിഞ്ഞു. കൺ വെൻഷന്റെ പേരിലുള്ള ഗ്രൂപ്പ് പോരും ചെളിവാരിയെറിയലും യുവജനങ്ങളുടെ നിസ്സഹരണവും ഒക്കെ വാർത്തയയി നിറഞ്ഞുനിന്ന ഷിക്കാഗോ ക്നാനായസമൂഹം ഒത്തൊരുമയോടെ, മലയാളികളെ അധിഷേപിച്ച സംസ്കാരമില്ലാത്ത സാംസ്കാരിക നായകനെതിരെ പ്രസ്താവനകളും പ്രധിഷേധങ്ങളുമൊക്കെയായി, ഗ്രൂപ്പ്-കുടുംബ വൈരങ്ങളൊക്കെ മറന്ന് ഒന്നുചേർ ന്നു. ക്നാനയക്കാരുടെ സദസ്സുകളിലെല്ലാം ചൂടുള്ള സംസാരവിഷയമായി രഞ്ജിത്ത് പ്രശ്നം മാറിയപ്പോൾ ഇതുവരെ ഉണ്ടായിരുന്ന ഭിന്നിപ്പിന്റെയും മാത്സര്യത്തിന്റേയും അലയാഴികൾ ബഹുദൂരം മാറിനിന്നു. തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും ഈ സമൂഹം മുന്നേറട്ടെ. നമുക്ക് അതിനായി പ്രാർ ത്ഥിക്കാം അതിനായി യത്നിക്കാം

എന്തുകൊണ്ട് ഇന്ന് ആ വാര്‍ത്ത ഡിലേറ്റ് ചെയ്തു എന്നും കഴിഞ്ഞ നവംബറില്‍ ആ വാര്‍ത്ത കൊടുത്തതില്‍ ഖേദം ഉണ്ടോ എന്നും ക്നാനായക്കാരന്റെ പേരില്‍ കച്ചവടം നടത്തുന്ന പേന ഉന്തു കാരന്‍ ‍ വെളിപ്പുടുതാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു

കലയെ കുറിച്ചും, കലാമൂല്യത്തെ കുറിച്ചും, അറിയില്ലാത്ത " ബസേമെന്ടു" പ്രസ്ഥാവനക്കാരുടെ മുഖ പത്രത്തിന് പ്രസക്തി ഉണ്ടോ എന്ന് അനുവാചകര്‍ ആലോചിക്കുക.ഇങ്ങനെ ഉള്ളവര്‍ നമ്മുടെ സമുദായത്തെ സൌകര്യപൂര്‍വം പണം കിട്ടിയാല്‍ എവിടെയും കൊണ്ട് പോയി കെട്ടും എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ?

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം


മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രാഞ്ചിയെട്ടന്മാര്‍


ഇന്ന് കേരളത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ച സംസ്ഥാന ഫിലിം അവാര്‍ഡില്‍ മികച്ച സംവിധായകന്‍ ആയി രഞ്ജിത്തിനെ കേരളം തെരഞ്ഞെടുത്തതില്‍ പ്രാഞ്ചി ഏട്ടന്മാര്‍ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ അടുത്ത ദിവസം ഇവിടുത്തെ ഒരു ബസേമെന്റില്‍ കൂടുന്നു എന്നറിയാന്‍ കഴിയുന്നു.കഴിഞ്ഞ നവബരില്‍ ചിക്കാഗോയില്‍ വന്നു കുറെ സത്യങ്ങള്‍ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞതിനെതിരെ അന്ന് പ്രാഞ്ചി ഏട്ടന്മാര്‍ പ്രതിഷേധിക്കുകയും, അത് ക്നാനായക്കാരുടെ മുഴുവന്‍ വികാരം ആയി പ്രാഞ്ചിയെട്ടന്മാര്‍ക്ക് വേണ്ടി കൂലി എഴുത്ത് എഴുതുന്ന ഒരു പൈഡ് പത്രത്തില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു.വാര്‍ത്ത ചുവടെ കൊടുക്കുന്നു.

http://chicagokna.blogspot.com/2012/07/blog-post_4632.html

ഈ വാര്‍ത്തയുടെ യഥാര്‍ത്ഥ പോസ്റ്റിങ്ങ്‌ ഡി ലേറ്റ് ചെയ്തിരിക്കുന്നതായി താഴെ ക്ലിക്ക് ചെയ്‌താല്‍ കാണാം.
http://www.knanayavoice.com/knanaya-news/america-news/sanvidhayakan%E2%80%8Dranjittinetiresikkageaknanayasamuham


ഇത്തരം വാര്‍ത്തകള്‍ ക്നാനയക്കാരുടെ മുഴുവന്‍ വികാരമായി പുറം ലോകത്തിനു കാണിച്ചു കൊടുത്തു ഏതാനും പ്രാഞ്ചി ഏട്ടന്മാരുടെ നക്കാപ്പിച്ച വാങ്ങി സമുദായ വികാരത്തെ വികലമാക്കി ലോകത്തിനു മുന്‍പില്‍ കാണിക്കുന്ന പ്രവര്തികളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു.വലതു വശത്ത് മുകളില്‍ ആയി നിങ്ങള്ക്ക് വോട്ട് രേഖപ്പെടുത്താം.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം

Monday, June 11, 2012

ലോട്ടറി തട്ടിപ്പിന്റെ പിന്നാം കഥ


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് LIS എന്നാ പേരില്‍ ഒരു ലോട്ടറി തട്ടിപ്പ് പ്രസ്ഥാനം കേരളത്തില്‍ ഉടലെടുത്തത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ.കോടാനു കോടി രൂപ അനേകം മലയാളികളുടെ കയില്‍ നിന്നും തട്ടി എടുത്തു കമപനി പൂട്ടി നിക്ഷേപകരെ മുഴുവന്‍ കണ്ണീരില്‍ ആഴത്തി മുങ്ങിയ അതിന്റെ മുതലാളിയുടെ ചരിത്രം കുപ്രസിധം ആണല്ലോ.
ഇതേ രീതിയില്‍ നടന്ന സമാന തട്ടിപ്പ് പ്രസ്ഥാനങ്ങള്‍ ആണ് ആട് , മാഞ്ചിയം, എന്നിവയും.നാട്ടുകാരുടെ പണം കൊണ്ട് പുട്ടടിക്കുന്ന പാരമ്പര്യം ഉള്ള ഇത്തരം ജനുസുകള്‍ മുത്തോലത്തിന്റെ ലോഹ യുടെ തണലിലും വളരുന്നുണ്ട്‌ എന്നാ യാഥാര്‍ത്ഥ്യം പുറം ലോകം അറിയുന്നതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല.

ഇതേ രീതിയില്‍ LIS മോടലില്‍ ചിക്കാഗോയില്‍ കൊട്ടും കുരവയും ആയി അതുപോലുള്ള തട്ടിപ്പ് പ്രസ്ഥാനം ലോഹ ഇട്ട ഒരാള്‍ വെഞ്ചിരിച്ചു എന്ന ഒറ്റ കാരണം കൊണ്ട്, അല താരയില്‍ നിന്നും അതിനു ആശീര്‍വാദം കൊടുത്തു എന്ന പേരില്‍ അതില്‍ പണം നിക്ഷേപിച്ചു വഞ്ചിതരായ ചിക്കാഗോ കാരോട് അതിന്റെ തട്ടിപ്പ് വീരന് ഒന്നും പറയാനില്ല എങ്കില്‍ അത് വെഞ്ചിരിച്ചു വിട്ട ആള്‍ക്കേ എന്തെങ്കിലും പറയാന്‍ ഉണ്ടോ?തട്ടിപ്പ്പിനിര ആയവരുടെ പണം ഇത് വരെ കൊദുക്കാതതുഇ എന്താണ്?ബന്ധപ്പെട്ടവര്‍ മറുപടി പറയണം.

സഭയിലെ അല്‍മായരുടെ വിശ്വാസം തട്ടിപ്പുകാരുടെ സാമ്പത്തിക ചൂഷനതിലേക്ക് ചാല് കീറി വിടുന്ന ലോഹ ഇട്ടവരോട് ഒന്ന് ചോദിക്കട്ടെ ഇതിലെക്കാണോ ക്രസ്തവ വിശ്വാസം തിരിച്ചു വിടേണ്ടത്?ഇതു തട്ടിപ്പിനും കൂട്ട് നിന്ന് അതിന്റെ ശതമാനം എണ്ണി വാങ്ങി അവരെ ഒക്കെ വെള്ള പൂശുന്ന ആളുകള്‍ സഭയിലും, ഇതേ ജനുസില്‍ പെട്ടവര്‍ assosiation ഇലും വന്നു ചിക്കാഗോയെ മുഴുവന്‍ ഒരു കൊള്ള സന്കെതതിലേക്ക് കൊണ്ടുപോയി കേട്ടനമോ എന്ന് അനുവാചകര്‍ ചിന്തിക്കുക.

1>ലോട്ടറി തട്ടിപ്പില്‍ ഇര ആയവര്‍ക്ക് ഇത് വരെ പണം എന്തുകൊണ്ട് തിരിച്ചു കൊടുക്കുന്നില്ല.
2>അത് വെഞ്ചിരിച്ചു വിട്ടവര്‍ എന്തുകൊണ്ട് നിശബ്ദദ പാലിക്കുന്നു.
3>സ്വന്തം പത്രത്തില്‍ പരസ്യം കിട്ടിയതുകൊണ്ടും, അതിന്റെ പന്കൂ പറ്റി വെള്ളമടി നടത്തിയത് കൊണ്ടും ഇത്തരം വിഴുപ്പിനെ ചുമക്കുന്ന കന്നുകാലികളും ഇതിനു ഉത്തരം പറയണം


കൂടുതല്‍ നാണം കെട്ട കഥകള്‍ കന്നുകാലി കാട്ടുകള്ളന്‍ പരിവാരങ്ങള്‍ നിങ്ങളുടെ സ്വന്തം ബ്ലോഗു വഴി ക്നാനായക്കാരെ പ്രവോക് ചിയ്തു പുറത്താകാന്‍ നിര്ബ്വന്തിക്കരുത്.

എന്നെന്നും ക്നാനായക്കാരോടൊപ്പം
ചിക്കാഗോ കനാ

Tuesday, June 5, 2012

ആട്, മാഞ്ചിയം,തേക്ക്, ലോട്ടറി.....കെ സി എസ് ചിക്കാഗോ

മലയാളികള്‍ക്ക് സുപരിചയം ആയ ഏതാനും പണാപഹരണ തട്ടിപ്പ് പരിപാടികള്‍ ആണ് തേക്ക്, ആട്, മാഞ്ചിയം,ലോട്ടറി....എന്നിവ.കേരളത്തില്‍ അങ്ങോളം ഇങ്ങോളം കോടി കണക്കിന് രൂപ പാവപ്പെട്ട ആളുകളെ പറ്റിച്ചു പോക്കറ്റില്‍ ആക്കിയ വന്‍ തട്ടിപ്പ് പരിപാടികള്‍
ഇത്തരം പരിപാടികള്‍ ചിക്കാഗോയില്‍ അണിനിരത്തി മുതോലത്തിനു വിഹിതം കൊടുത്തു ലക്ഷ കണക്കിന് ഡോളര്‍ ക്നാനായക്കാരന്റെ പോക്കട്ടടിചെടുത്ത ഒരാള്‍ ആണോ KCS ന്റെ തലപ്പത്തേക്ക് കയറാന്‍ നോക്കുന്നത്?ഞങ്ങള്‍ക്ക് കിട്ടിയ കണക്കു ശരി ആണ് എങ്കില്‍ ഏകദേശം രണ്ടു ലക്ഷത്തോളം ഡോളര്‍ ചിക്കാഗോയിലെ ക്നാനായക്കാരനുടെ കയില്‍ നിന്നും ഇരട്ടിപ്പിച്ചു തരാം എന്ന് പറഞ്ഞു പിരിചെടുതിട്ടു ഒറ്റ രൂപ പോലും നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുക്കാതെ , ആ നിക്ഷേപകര്‍ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാന്‍ കൂട്ടാക്കാത്ത ഒരു മാന്യന്‍ ആണോ ചിക്കാഗോ KCS ന്റെ താക്കോല്‍ സ്ഥാനത്തേക്ക് നോട്ടം ഇടുന്നത്?കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഇരട്ടിപ്പിച്ചു തരാം എന്ന് പറഞ്ഞു പാവപ്പെട്ട ക്നാനായക്കാരെ പറ്റിപ്പിച്ച നോട്ടിരട്ടിപ്പ് സംഘത്തിന്റെ തലവന്‍ ഇതിനു ഉത്തരം പറയണം.ഏതെങ്കിലും ഒരാള്‍ക്ക്‌ രൂപ തിരിച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ അവരുടെ പേര് പ്രസിദ്ധീകരിക്കണം.അല്ലാതെ പണം ചോദിച്ചു വരുന്നവനെ മുത്തോലത്തിന്റെ മദ്യസ്ഥ പ്രാര്‍ത്ഥന കേള്‍പ്പിച്ചു വിട്ടാല്‍ പോര.പത്തു ശതമാനം അഗാപ്പക്കുക് കൊടുത്തു 90% സ്വന്തം പോക്കറ്റില്‍ അടിച്ചെടുത്ത സമുദായ സസ്നേഹം എന്താണ് എന്ന് ചിക്കാഗോ കാര്‍ക്ക് വിശദീകരിച്ചു തരിക.ആണാണ് എങ്കില്‍.

മേടിച്ചാല്‍ തിരിച്ചു കൊടുക്കുന്നവന്‍ ആണ് പുരുഷന്‍.അതിനാണ് അന്തസ്സ് എന്ന് പറയുന്നത്.ഇനി ഇത് രണ്ടും ഇല്ലാത്ത മുത്തോലത്തിന്റെ ചെരുപ്പ് നക്കി KCS തലപ്പത്തേക്ക് കയറി ഈ സംഘടനയെ മുഴുവന്‍ മുതോലതിനിറെ കാലടിയില്‍ വെച്ച് എന്തെങ്കിലും നക്കാപിച്ച വാങ്ങി പോക്കറ്റ് വീര്‍പ്പിക്കാന്‍ ചിക്കാഗോകാര്‍ സമ്മതിക്കൊമോ എന്ന് തോന്നുന്നുണ്ടോ?



എന്നെന്നും ക്നാനായക്കരോടൊപ്പം
ചിക്കാഗോ കനാ'

Saturday, June 2, 2012

ഈനാംപീച്ചി & മരപ്പട്ടി കമ്പനി ചിക്കാഗോ

സാമാന്യ മര്യാദയുടെ പേരില്‍ തല്‍കാലം നിശബ്ദദ പാലിച് ഞങ്ങളെ വീണ്ടും കളിക്കളത്തില്‍ ഇറക്കുന്ന തറ ലേഖനങ്ങള്‍ വീണ്ടും പ്രച്ചരിക്കുന്നതിന്റെ പേരില്‍ മാത്രം ഏതാനും  വരികള്‍  കുറിക്കട്ടെ.ചെകുത്താന്മാര്‍ വീണ്ടും വേദമോതുന്നു.അത് നമ്മള്‍ തിരിച്ചറിയണം.വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ ബസെമെന്റുകളില്‍ സേവ കഴിഞ്ഞു ഫോട്ടോ എടുത്തു ആഴ്ച തോറും ഓരോ സംഘടനയുടെ പേരും പറഞ്ഞു പത്രത്തില്‍ കൊടുക്കുന്ന ആ സംസ്കാരം അല്ല ചിക്കാഗോയിലെ പുതു തലമുറയുടെത്.ഇതാ മാറ്റത്തിന്റെ കാഹളം ഉയരുന്നു.കാതല്‍ ഇല്ലാത്ത വ്രക്ഷങ്ങള്‍ കട പുഴുകി വീഴുന്നു.ഒരു പുതിയ തലമുറ ഉയര്തെഴുന്നെല്‍ക്കുന്നു.മുത്തോലത്തിന്റെ ബിനാമി സംഘത്തെ പരിചയപ്പെടുക.  

1 പ്രധാനമന്ത്രി ആയിരുന്ന ആള്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതുപോലെ KCCNA പ്രസിടന്റായിരുന്ന ഒരാള്‍ KCS പ്രസിടന്റ്റ് ആയി മത്സരിക്കുന്നത് അത്യതം ശോചനീയം .കുറെ വര്ഷം ആയി മുതോലം നടക്കുന്ന വഴിയിലും, ഇര്ക്കുന്ന വഴിയിലും,ക്യാമറ ആയി നടക്കുക അല്ലാതെ എന്ത് സാമുദായിക സേവനം ആണ് താങ്കള്‍ നടത്തിയിരിക്കുന്നത്?രണ്ടാം ഗ്രേഡില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ചെയാവുന്ന പണി യെ താങ്കള്‍ ചെയുന്നുല്ല്.ആ രണ്ടാം ഗ്രടിനു മുകളിക്ക്‌ മാനസിക വളര്‍ച്ച എത്താത്ത താങ്കളാണോ ഞങ്ങളെ ചിക്കഗോയെ നയിക്കാന്‍ പോകുന്നത്?ഒരു പള്ളിയിലെ കപ്യാരുടെ വില പോലും ഇല്ലാത്ത ഒരു പടം പിടുതക്കാരനാണോ ചിക്കാഗോ K C S ന്റെ പ്രസിടന്റ്റ് ആകാന്‍ പോകുന്നത്?

 2 KCCNA യെ വിറ്റും അതിന്റെ തലപ്പത്തിരുന്ന ചിലരുമായി ഒത്തുകളി നടത്തിയും വളരെ വലിയ തുക അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച് ഒരു മുന്‍ KCCNA പ്രസിടന്റ്റ് KCC പ്രസിടന്റ്റ് ആയി വരുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ പ്രതികരിക്കണം?കഴിഞ്ഞ KCCNA കണ്വന്ഷന് സ്വന്തം പത്രത്തിലേക്ക് എന്ന് പറഞ്ഞു വാങ്ങിയ പരസ്യ തുക എത്രയാണ് എന്ന് പറയാമോ?ആ തുക ചിലവഴിച്ച വഴികളും വന്ന വഴികളും ഞങ്ങളുടെ കയില്‍ ഉണ്ട്.മുന്‍ KCCNA പ്രസിടന്റ്റ് കൂടി ഉള്‍പ്പെട്ട ഒരു വന്‍ തട്ടിപ്പിന്റെ കഥ ഉടന്‍ പുറത്തു വരുന്നു..KCCNA കൊണ്ട് ഉപജീവനം നടത്തുന്ന ഒരു ചിക്കാഗോ പള്ളി ഫോട്ടോ ഗ്രാഫര്‍ ആണോ ചിക്കാഗോയിലെ KCS നെ നയിക്കേണ്ടത്?

നാട്ടില്‍ എവിടെയോ വക്കീല്‍ പരീക്ഷ കോളേജില്‍ പോകാതെ ജയിച്ചു അമേരിക്കയില്‍ വന്നു പേരിന്റെ തലക്കല്‍ Adv എന്നെഴുതി സായൂജ്യം അടയുന്ന പൈഡ് പത്രത്തിന്റെ ഉടമസ്ഥനോട് ഏതാനും ചോദ്യങ്ങള്‍.

3 അമേരിക്കയില്‍ ഏതു കോടതിയില്‍ വാതിചിട്ടാണ് ഇവിടെ അഡ്വക്കേറ്റ് എന്നാ പേര് ഉപയോഗിക്കുന്നത്.

4 നോര്തമെരിക്കാന്‍ ക്ന ക്ക് ഇമൈലുകള്‍ ചോര്‍ത്തി കൊടുത്തു അവരോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച് ഇരുളിന്റെ സന്തതി ആരാണ്?.KCCNA പ്രസിടന്റിന്റെ മാതാവിനെ വരെ അപഹസിച്ച്‌ എടിടോരിയാല്‍ എഴുതുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ പെനയുന്തു സംഘത്തില്‍  പെട്ട താങ്കളില്‍ നിന്നും എന്ത് നന്മ ഇവിടുത്തെ പുതു തലമുറയ്ക്ക് പ്രതീക്ഷിക്കാം.

5 . 125 രൂപയുടെ കേക്ക് 20 ഡോളര്‍(1000 രൂപ  )  വാങ്ങിച്ചു ബാക്കി പണം നാട്ടില്‍ ചേട്ടന്  പുട്ടടിക്കാന്‍ കൊടുക്കുന്ന സമുദായ സ്നേഹം ഇനിയും നിര്താരായില്ലേ.ഇനി ചിക്കാഗോ  മൊത്തം വില്‍ക്കാനാണോ പരിപാടി

5  ലോട്ടറി  നിക്ഷേപത്തിന്റെ വന്‍ തട്ടിപ്പ് നടത്തി അതിന്റെ    പേരില്‍ ആളുകളില്‍   നിന്നും   വാങ്ങിയ  ലക്ഷ കണക്കിന് ഡോളര്‍ ഇത് വരെ ആര്‍ക്കും   തിരിച്ചു കൊടുക്കാതതെന്തേ? അത്  എന്ന്  കൊടുക്കും ?അതിന്റെ ദശാംശം V G ക്ക് കൊടുത്തു പണം ചോദിക്കാന്‍ വരുന്നവരുടെ മുന്നിലേക്ക്‌ VG യെ മധ്യസ്ഥനായി വിടുന്ന പരിപാടി ആനിങ്ങള്‍ക്ക് പറ്റിയതല്ല.മേടിച്ചാല്‍ കൊടുക്കുന്നവനാണ് ആണുങ്ങള്‍.പണത്തിനു വേണ്ടി എന്തും ചെയുന്ന താങ്കളെ എങ്ങിനെ KCS ന്റെ താക്കോല്‍ ഏല്‍പ്പിക്കും?മുതോലതിനോടൊപ്പം ചേര്‍ന്ന് അന്ഗാടിയാതിന്റെ അരമനയില്‍ ഞങ്ങളെ കെട്ടി ഇടാന്‍ ഇതില്‍ പരം യോഗ്യന്‍ ആയ ഒരു ദല്ലാള്‍ ചിക്കാഗോയില്‍ ഇല്ല.

6 ലൈവ് എന്ന് പറഞ്ഞു റിക്കാര്‍ഡ്   ചെയ്ത  പരിപാടി  കാണിക്കുന്നതിന്റെ  പേര് വഞ്ചന എന്നല്ലേ പറയുന്നത്?

7 വീഡിയോ സ്ട്രീമിംഗ് പരിപാടി TV ചാനല്‍ എന്ന പേരില്‍ഒന്നര കോടി രൂപ മുതല്‍ മുടക്കി തുടങ്ങി എന്ന് പറയുന്ന അടുത്ത തട്ടിപ്പ് പ്രസ്ഥാനത്തിന് ആര് എവിടെ കോടി രൂപ മുടക്കി.5 ലക്ഷം ഇന്ത്യന്‍ രൂപ മുടക്കില്ലാത   ഒരു പ്രസ്ഥാനതിന്ലെ ബാക്കി ഒരു കോടി നാല്പത്തി അഞ്ചു  ലക്ഷം
രൂപയുടെ കണക്കു ഈ സമൂഹത്തെ കാണിക്കണം.അല്ല എങ്കില്‍  അതുമായി  ബാധപ്പെട്ട  എല്ല്ലാവരും  അപഹാസ്യരാകും .ഈ പണം മുഴുവന്‍ ചിക്കാഗോ കാരുടെ കയില്‍ നിന്നും തട്ടാനുള്ള അടുത്ത പരിപാടിയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ ഉടന്‍ പുറത്തു വിടുന്നു.

8 money laundering എന്ന നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ഈ രാജ്യത്തിന് എതിരാണ് എന്നരിയാവുന്നതാണോ വക്കീലിന്?

9 കോട്ടയത്ത്‌ ഓശാന ഞായറാഴ്ച ചൈതന്യിലെ സംഭവം ലൈവ് ചെയാന്‍ പണം വാങ്ങിയിട്ട് എന്തുകൊണ്ട് അത് ചെയ്തില്ല?അതിന്റെ പേര് വഞ്ചന എന്നല്ലേ?

10 റോമില്‍ പോയി  സമരം ചെയാന്‍ അങ്ങോട്ടുള്ള വഴി മുതോളം പറഞ്ഞു തരണ്ടേ നിങ്ങള്ക്ക്.ആ നോര്തമെരിക്കാന്‍ ക്നായിലെ ഭാഷയും കൊണ്ട് ചെന്നാല്‍ റോമില്‍ അത് മനസ്സില്‍ ആകില്ല.അവിടെ മുതോലതച്ചന്‍ ഇല്ലല്ലോ പരിഭാഷ പെടുത്തി കൊടുക്കാന്‍.

11 പള്ളിയില്‍ കുര്‍ബാന സമയത്ത് കള്ള് കുടിക്കുന്നതിനു നേത്രത്വം നല്‍കുന്ന ഒരു "വിദ്യാ സമ്പന്നന്റെ" പേര് കൂടി കണ്ടു.ഏതു ഭാഷയില്‍ ആണ് പോലും അദ്ദേഹം റോമില്‍ പോയി മാര്പാപയോടു സംസാരിക്കുന്നത്?മലയാളം മാത്രം സംസാരിക്കുന്ന ഒരു മാര്‍പാപ്പ ഉണ്ടാകാന്‍ കാലം വളരെ എടുക്കുകില്ലേ?

12 കണ്വന്ഷനോട് അനുബന്ധിച്ച് ഉണ്ടായ അസഭ്യ ഇമൈലുകള്‍ ചിക്കാഗോ മുഴുവന്‍ വാരി വിതറിയത് ആരാണ്.അതിലൂടെ ഒരു കണ്വന്ഷനും ബന്ധങ്ങളും തകര്‍ത്തത് ആരാണ്.ഇവിടുത്തെ ഇമെയില്‍ ആക്രമനഗള്‍ക്ക് തുടക്കം കുറിച്ചത് ആരാണ്.അതിനുപയോഗിച്ചത് പരിശുദ്ധ അമ്മയുടെ പേരില്‍ ഉള്ള ഇമെയില്‍ ഗ്രൂപ്പ് അല്ലെ?അതിനെ ഒരു V G ആശീര്‍വദിച്ചു വിട്ടില്ലേ?

 14 അമേരിക്കയിലെ ചെറു തലമുറയോട് നിങ്ങള്‍ ഏതു ഭാഷയില്‍ സംസാരിക്കും?

ചിക്കാഗോയില്‍ ഞങ്ങള്‍ ക്നാനായാക്കരോടൊപ്പം ഇപ്പോഴും ഉണ്ട്
ചിക്കാഗോ കനാ