Thursday, July 19, 2012

പ്രാഞ്ചിയെട്ടന്മാര്‍ക്ക് വേണ്ടി വീണ്ടും.....

          വാങ്ങിക്കുന്ന പണത്തിനനുസരിച്ചു സൌകര്യപൂര്‍വം വാര്‍ത്ത കൊടുക്കുകയും വീണ്ടും പണം വാങ്ങി അത് നീക്കം ചെയുകയും ചെയുന്ന  മഹത്തായ പത്ര ധര്‍മ്മത്തിന്റെ മകുടോദാഹരണം .ശരി ആയതു ചെയുകയും ആ ശരിയില്‍ ഉറച്ചു നില്‍ക്കുകയും എന്നന്ത് മാന്യന്മാര്‍ക്കും ആണുങ്ങള്‍ക്കും പറഞ്ഞിട്ടുള്ളതാണ്.

പ്രാഞ്ചിയെട്ടന്മാര്‍ക്ക് വേണ്ടി കൂലി എഴുത്തുകാരന്റെ ജോലി ചെയുന്ന വര്‍ ഇന്ന് ചെയ്തിരിക്കുന്ന "ഒരു മഹത്തായ പത്ര ധര്‍മ്മം" ആണ്,  പണ്ട് കൊടുത്തിരുന്ന ഒരു വാര്‍ത്ത,  നാണം കെട്ട പരിപാടി ആണ് എന്ന് ലോകം മുഴുവന്‍ പറഞ്ഞപ്പോള്‍ ഡി ലേറ്റ് ചെയ്തു വിഡ്ഢി ചിരി കാണിച്ചു നില്‍ക്കുന്നത്.

ഇത് ഞങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്.കഴിഞ്ഞ നവംബറില്‍ "ക്നാനായ വോഇസില്‍ " പ്രസിദ്ധീകരിച്ച പ്രമാദമായ ആ വാര്‍ത്ത ഞങ്ങള്‍ കോപ്പി ചെയ്തു വെച്ചിട്ടാണ് താഴത്തെ ന്യൂസ്‌ കൊടുത്തത്.അതിന്റെ പൂര്‍ണ രൂപം താഴെ കൊടുത്തിട്ടുണ്ട്‌.


സംവിധായകന്‍ രഞ്ജിത്തിനെതിരേ ഷിക്കാഗോ ക്നാനായ സമൂഹം
posted Nov 22, 2011 6:56 PM on
KNANAYA VOICE [ updated Nov 22, 2011 8:55 PM]







ഷിക്കാഗോ: ഹിറ്റ് സിനിമകളുടെ സംവിധായകന്‍ എന്ന മേല്‍വിലാസവുമായി
ഷിക്കാഗോ ക്നാനായ നൈറ്റ് ഉദ്ഘാടനം ചെയ്യുവാന്‍ വന്ന്‌, ചിക്കാഗോ ക്നാനായ സമൂഹത്തെ കളിയാക്കി പ്രസംഗിച്ച്, വന്ന ദൌത്യം നിറവേറ്റുവാന്‍ പോലും സന്മനസ്സു കാണിക്കാതിരുന്ന സംവിധായകന്‍ രഞ്ജിത്തിനെതിരെ ക്നാനായ സമൂഹത്തില്‍ രോഷം ശക്തമാകുന്നു. വര്‍ഷങ്ങളായി ക്നാനായക്കാരുടെ വാര്‍ഷിക ഉത്സവമായി കൊണ്ടാടിയിരുന്ന ക്നാനായ നൈറ്റിന്റെ ഉദ്ഘാടകനായാണ്‌ പ്രശസ്ഥ സംവിധായകന്‍ രഞ്ജിത്ത് ക്നാനായ സമൂഹത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. തന്റെ സിനിമകള്‍ പൊലെതന്നെ ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിരുന്നു ഉദ്ഘാടനം . സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും രഞ്ജിത്ത് എന്ന പ്രതിഭയെ അറിയാന്‍ ആകാംഷയോടെ കാത്തിരുന്ന ജങ്ങുളുടെ പ്രതീഷ അസ്ത്ഥാനത്തായില്ല. സരസമായി വേദി പങ്കിട്ടവരെ സ്യൂട്ട് ഇട്ടത്തിന്റെ പേരില്‍ അക്ഷേപിച്ചപ്പോള്‍ സമൂഹത്തില്‍ ചിലെരെങ്കിലും ഹിറ്റ് സംവിധായകന്റെ കോമഡിയായി അതിനെ ആസ്വദിച്ചു. പക്ഷെ കോമഡിക്കും അപ്പുറത്തേക്ക് ആക്ഷേപങ്ങള്‍ നീണ്ടുപോയപ്പോള്‍ വിശിഷ്ഠാധിഥികള്‍ക്കൊപ്പം സമൂഹവും ആശ്ചര്യപ്പേടാന്‍ തുടങ്ങി. പിന്നെ അവിടെ കൂടിയിരുന്നവരെ മുഴുവന്‍ വിഡ്ഡികള്‍ ആക്കുന്ന തലത്തിലേക്ക് പ്രസംഗം നീണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു നല്ല വൈകുന്നേരം ആസ്വദിക്കന്‍ എത്തിയ ക്നാനായ സമൂഹം ഒന്നാകെ വിറങ്ങലിച്ച്‌ നിന്നു പോകുകയായിരുന്നു. സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചിട്ടും സംയമനം പാലിച്ച
എല്ലാവരേയും ആശ്ചര്യപ്പെടുത്തികൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കാതെ വേദിയില്‍ നിന്നും ഈ സാംസ്കാരിക നായകന്‍ ഇറങ്ങിപോവുകായിരുന്നു. ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ചത് ക്നാനായ സമൂഹത്തിനെ അല്ലായിരുന്നു, മറിച്ച് മലയാളി നേഴ്സുമാരുടെ ഭര്‍ത്താക്കന്മാരെയും, പ്രവാസി മലയാളികളെയും ആയിരുന്നു. ഈ സംഭവത്തിന്‌ ശേഷം ഈ മെയിലുകളിലൂടെയും നേരിട്ടും പ്രതികരണങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. വേദിയില്‍ വച്ചു തന്നെ പിന്നീട് പ്രസംഗിച്ച എല്ലാവരും തന്നെ പ്രധിക്ഷേധം അറിയിക്കാന്‍ മറന്നില്ല. ഷിക്കാഗോ കെ സി എസിന്റെ എക്സിക്യുട്ടീവിന്റെ പേരില്‍ കെ സി എസ് ജോയിന്റ് സെക്രട്ടറി മത്തിയാസ് പുല്ലാപള്ളി ഖേദം അറിയിച്ചു. ഈ മെയിലുകളിലൂടെ വന്ന ചില പ്രതികരണങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.


  • അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ സ്യൂട് ഇടുന്നതിനോട് ഇത്ര അലര്‍ജിയുള്ള ഈ സംവിധായകന്റെ ചിത്രത്തില്‍ ഒരു കഥാപത്രവും സ്യൂട്ട് ഇടില്ലായിരിക്കും എന്നു കരുതേണ്ടിയിരിക്കുന്നു.
  • അമേരിക്കന്‍ സംസ്കാരവും രീതികളും മനസ്സിലാക്കാതെ അന്ധന്മാര്‍ ആനയെ കണ്ടപോലെ, കണ്ടതെല്ലാം പൊങ്ങച്ചം എന്ന് ധരിച്ച ഈ സംവിധായകന്‍ മലയാളത്തിലെ അല്‍പ ജ്ഞാനികളുടെയും അപകര്‍ഷകതാ ബോധക്കാരുടെയും നേതാവാണെന്ന് തോന്നിച്ചു.
  • മലയാളി സ്ത്രീ ജനങ്ങളെ വെല്ലുന്ന കേശ ഭാരവുമായി പിക്ക്നിക്ക് വേഷത്തില്‍ വേദിയില്‍ എത്തിയപ്പോള്‍ , മാന്യമായി വസ്ത്രധാരണം ചെയ്ത് വേദി യോട് മാന്യതപുലര്‍ത്തിയവരെ അപമാനിക്കുവാന്‍ തോന്നിയ വികാരത്തിന് അസ്സുയ എന്നല്ലേ പറയേണ്ടത്?
  • അമേരിക്കന്‍ മലയാളികളുടെ അധ്വാന ത്തിന്റെ ഫലം കൊണ്ടു തിന്നും കുടിച്ചും , അവരുടെ കാശുകൊണ്ട് സിനിമ പിടിച്ച് വലിയ ആളായതിനുശേഷം അവരെ ഇത്ര പുച്ഛത്തോടെ കാണുന്ന സംസ്കാരം ദയനീയം എന്നെ പറയുവാന്‍ കഴിയു.
  • മലയാളി നേഴ്സുമാരുടെ ഭര്‍ത്താക്കന്മാരെ മലയാളി സമൂഹത്തിന്‌ തന്നെ നാണക്കേടായി ചിത്രീകരിച്ച ഈ സംവിധായകന്റെ പ്രസംഗം കേട്ടതിന്‌ ശേഷം നേഴ്സുമാര്‍ ഒന്നടങ്കം സമ്മതിച്ചു ഈ സംസ്കാരമില്ലാത്ത സാംസ്കാരികനായകനേക്കാളും എത്രയോ അധികം സംസകാരസമ്പന്നരാണ്‌ പേരും പെരുമയുമില്ലെങ്കിലും തങ്ങളൂടെ സ്വന്തം ഭര്‍ത്താക്കന്മാര്‍ .








രഞ്ജിത്ത് പൂർത്തിയാക്കാത്ത ഉദ്ഘാടനം ക്നാനായ വികാർ ജെനറാൾ മോൺ:എബ്രഹാം മുത്തോലത്തച്ചനിലൂടെ പൂർത്തിയാക്കപ്പെട്ടപ്പോൾ സമൂഹം ഒന്നാകെ കരഘോഷത്തോടെ, ക്നാനായക്കാർ നമ്മൾ എന്ന മനോഹരഗാനത്തിന്റെ പശ്ചാത്തലത്തിൽ, അഭിമാനംകൊണ്ടു.

ക്നാനായക്കാരുടെ ഐക്യം ഒരിക്കൽ കൂടി പ്രകടമായ ഒരു സുവർണ്ണാവസരമായി ഈ ക്നാനായ നൈറ്റ് മാറി. അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസങ്ങളുമൊക്കെയുണ്ടെങ്കിലും, തങ്ങളുറ്റെ ഒരുമ ഒരിക്കല്പോലും ഒരു ബാഹ്യ ശക്തിക്കും ആടിയറവെയ്ക്കുവാൻ ഒരിക്കലും സമ്മതിക്കാത്ത ക്നാനായ സമൂഹത്തിന്റെ തനതായ ആ പൈതൃകം ഒരിക്കൽ കൂടി ദർശിക്കുവാൻ കഴിഞ്ഞു. കൺ വെൻഷന്റെ പേരിലുള്ള ഗ്രൂപ്പ് പോരും ചെളിവാരിയെറിയലും യുവജനങ്ങളുടെ നിസ്സഹരണവും ഒക്കെ വാർത്തയയി നിറഞ്ഞുനിന്ന ഷിക്കാഗോ ക്നാനായസമൂഹം ഒത്തൊരുമയോടെ, മലയാളികളെ അധിഷേപിച്ച സംസ്കാരമില്ലാത്ത സാംസ്കാരിക നായകനെതിരെ പ്രസ്താവനകളും പ്രധിഷേധങ്ങളുമൊക്കെയായി, ഗ്രൂപ്പ്-കുടുംബ വൈരങ്ങളൊക്കെ മറന്ന് ഒന്നുചേർ ന്നു. ക്നാനയക്കാരുടെ സദസ്സുകളിലെല്ലാം ചൂടുള്ള സംസാരവിഷയമായി രഞ്ജിത്ത് പ്രശ്നം മാറിയപ്പോൾ ഇതുവരെ ഉണ്ടായിരുന്ന ഭിന്നിപ്പിന്റെയും മാത്സര്യത്തിന്റേയും അലയാഴികൾ ബഹുദൂരം മാറിനിന്നു. തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും ഈ സമൂഹം മുന്നേറട്ടെ. നമുക്ക് അതിനായി പ്രാർ ത്ഥിക്കാം അതിനായി യത്നിക്കാം

എന്തുകൊണ്ട് ഇന്ന് ആ വാര്‍ത്ത ഡിലേറ്റ് ചെയ്തു എന്നും കഴിഞ്ഞ നവംബറില്‍ ആ വാര്‍ത്ത കൊടുത്തതില്‍ ഖേദം ഉണ്ടോ എന്നും ക്നാനായക്കാരന്റെ പേരില്‍ കച്ചവടം നടത്തുന്ന പേന ഉന്തു കാരന്‍ ‍ വെളിപ്പുടുതാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു

കലയെ കുറിച്ചും, കലാമൂല്യത്തെ കുറിച്ചും, അറിയില്ലാത്ത " ബസേമെന്ടു" പ്രസ്ഥാവനക്കാരുടെ മുഖ പത്രത്തിന് പ്രസക്തി ഉണ്ടോ എന്ന് അനുവാചകര്‍ ആലോചിക്കുക.ഇങ്ങനെ ഉള്ളവര്‍ നമ്മുടെ സമുദായത്തെ സൌകര്യപൂര്‍വം പണം കിട്ടിയാല്‍ എവിടെയും കൊണ്ട് പോയി കെട്ടും എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ?

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം


No comments:

Post a Comment