Wednesday, July 23, 2014

പെർവേർട്ടഡ്  ചിന്തകൾ


എന്താണപ്പാ ഈ പെർവേർട്ടഡ്, ക്നാനായ സമുദായത്തിന്  കിട്ടിയിരിക്കുന്ന 72 പദവികൾ എല്ലാം നോക്കിയിട്ടും ഇങ്ങനെ ഒരു പദവി ചേരമാൻ പെരുമാൾ പോലും നല്കിയതായി അറിയാൻ കഴിഞ്ഞില്ല.
 മേസോപോറ്റൊമിയിൽ നിന്നും കൊടുങ്ങല്ലൂർ വന്നിറങ്ങിയപ്പോൾ ക്നായി തോമായെയും, അദ്ധേഹത്തെ " സഹായിക്കാൻ " വന്ന ഉറഹാ മറ ഔസേഫിനെയും ചേരമാൻ പെരുമാൾ 72 പദവികൾ  കൊടുത്തു സ്വീകരിച്ചു. ക്നായി തോമാ എന്നാ അല്മായ്ന്റെ കൂടെ വന്നത് കൊണ്ട്  ഉറഹാ മറ ഔസേഫിനും കിട്ടി ബഹുമാനാദരവുകൾ . കൊടുങ്ങല്ലൂർ നിന്നും വീണ്ടും ദൈവത്തിന്റെ  ജനം പുതിയ മേച്ചിൽ പുറങ്ങൾ  കീഴടക്കി മുന്നേറി.മലബാര്, ബോംബെ, ഡല്ഹി, ഗൾഫ് . ഇറ്റലി . യൂറോപ്പ്, ഓസ്ട്രെലിയ, ഇംഗ്ലണ്ട്, അമൈക്ക, അങ്ങിനെ പോകുന്നു, ജൈത്ര യാത്ര. സ്വന്തം കാലില നിൽക്കാരായപ്പോൾ പുറകെ വന്നു തുടങ്ങി, ആടിനെ പിടിക്കുന്ന ഇടയന്മാർ.


ഇതിനിടയിൽ പല ക്നാനായക്കാരും പെർവേർട്ടഡ്  ആയിട്ടുണ്ട്‌, പക്ഷെ, പുകഞ്ഞ കൊള്ളികൾ എപ്പോഴും  പുറത്തു തന്നെ ആയിരുന്നു. തനിമയും, ശുദ്ധിയും സൂക്ഷിച്ചുകൊണ്ട്‌ 17 നൂറ്റാണ്ടുകളായി ഈ ജനത നില കൊള്ളുന്നു.പെർവേർട്ടഡ്  അല്ലാത്ത ഈ സമുദായത്തിന്റെ ആനുകൂല്യം  വാങ്ങി ഈ സമുദായത്തിന്റെ തണലിൽ അമേരികയിൽ വന്ന പലരും ഇന്ന് തല മറന്നു എണ്ണ  തേ ല്ക്കുന്നു . മലബാറിലും ഹൈരെഞ്ചിലും സൈക്കിൾ ചവിട്ടിയും,ലൈൻ ബസിൽ കയറിയും യാത്ര ചെയ്തിരുന്ന പല പത്താം ക്ലാസ്സിലെ പഴയ 210 കാരും അമേരിക്കയിലെ ടോയോട്ടയിലും ഹോണ്ടയിലും 70 മൈൽ സ്പീഡിൽ പോകുമ്പോൾ ഓര്ക്കണം, സ്കൂളിൽ പോയപ്പോൾ കപ്പിലണ്ടി പറക്കിയും, അടക്ക പറക്കിയിം നടക്കാതെ നടന്ന പലരുടെയും അദ്വാനതിന്റെ ഭലം ആണ് നിങ്ങൾ നുണയുന്നത് എന്ന്. ( ചുരുക്കം ചല നല്ല ഇടയന്മാരോടുള്ള ബഹുമാനം ഇപ്പോഴും ഞങ്ങള്ക്കുണ്ട് )


മറ്റുള്ളവന്റെ ചിലവിൽ, മറ്റുള്ളവന്റെ, പാത്രത്തില കയിട്ടു വാരി നടന്നിട്ട്, അത്

Sunday, April 13, 2014

BREAKING NEWS !!! ഓഷ്യാനയിൽ ശക്തമായ പ്രതികരണം ? കോട്ടയം അരമന പ്രതിക്കൂട്ടിൽ ? !!!

നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കാൻ കൂട്ട് നിന്ന കോട്ടയം അതിരൂപതാ നേതൃത്വം വീണ്ടും ചതികളുടെ ലോകത്തെ ആരാച്ചാരന്മാരായി മാറുന്നു. ഇന്ന് കൂടിയ ഓഷ്യാനയുടെ പതിനെട്ടംഗ പരമോന്നത നാഷണൽ കൌൻസ്സിൽ മീറ്റിങ്ങിൽ സുപ്രധാന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നു. പതിറ്റാണ്ട് മുൻപ് നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം കൈക്കൊണ്ട ചില സുപ്രധാന തീരുമാനങ്ങളുടെ ചരിത്രപരമായ തനിയാവർത്തനമാണ് ഓഷ്യാനയിൽ അരങ്ങേറിയത്. പുതുതായി രൂപം കൊണ്ട ആസ്ട്രേലിയയിലെ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിലുള്ള സീറോ മലബാർ രൂപതയിൽ ക്നാനായക്കാർക്ക്,  ക്നാനായ തനിമയിലും പൈതൃകത്തിലുമുള്ള മിഷനുകളിലും ഇടവകകളിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലായെന്ന് അസ്സന്നിഗ്തമായി പ്രഗ്യാപിച്ചിരിക്കുന്നു.

മുത്തോലത്തിന്റെ കാൽപാടുകൾ പിന്തുടർന്ന് സീറോ മലാബാർ സഭയ്ക്ക് ക്നാനായ സമൂഹത്തെ ഒറ്റുകൊടുക്കാനായി കണ്ണിൽ ചോരയില്ലാത്ത ഒരു കണ്ടാരപള്ളി വൈദീകൻ അവിടെയും ജനിച്ചിരിക്കുന്നു. സീറോ രൂപതയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏതാനും മാസ്സം മുൻപ് ആരംഭിക്കുന്നതിന് മുൻപ് ഞാൻ ഒരു ക്നാനായക്കാരനും വേണ്ടിയല്ല ഇവിടെ വന്നത് മറിച്ച് ഇവിടുത്തെ സഭയെ സേവിക്കാനെന്ന് പറഞ്ഞ് ക്നാനായ ജനതയെ പുറം കാലുകൊണ്ട് തൊഴിച്ചവൻ ഇന്ന് കുറുക്കന്റെ കൌശലത്തോടെ കപട വേഷധാരിയായി വന്നിരിക്കുന്നു. അമേരിക്കയിലെ പോലെ അര നൂറ്റാണ്ടിന്റെ കുടിയേറ്റ പാരമ്പര്യം ഇല്ലാത്ത ഒരു പുതിയ നിഷ്കളങ്കരായ കുടിയേറ്റ ജനതയാകയാൽ അറവുമാടുകളെപ്പോലെ നിശ്ശേഷം നശിപ്പിക്കാൻ സാധിക്കും എന്നാണ് അഭിവന്ന്യരുടെ വിജാരം.

ക്നാനായ മിഷനുകൾ യധേഷ്ടം സ്ഥാപിച്ചുകൊള്ളാൻ കണ്ടാരപ്പള്ളി അച്ഛനോട് അനുവാതം കൊടുത്ത പുത്തൂർ പിതാവിനോട് ഈ മിഷന്റെ ഘടന എന്തായിരിക്കും എന്ന് ചോതിച്ച ഓഷ്യാന നേതാക്കളോട് എഴുതി തയ്യാറാക്കി വച്ച തിരുക്കഥയുടെ രൂപേണ കോട്ടയം രൂപതാ പിതാക്കന്മാരുടെ അനുമതിയോടെയുള്ള അമേരിക്കൻ മോഡൽ സങ്കര ക്നാനായ ഇടവകകളും മിഷനുകളുമായിരിക്കും എന്ന് അഭിവന്ന്യ ബോസ്കോ പുത്തൂർ പിതാവ് അറിയിച്ചു. തങ്ങളുടെ സങ്കടം ഉണർത്തിച്ചു പരാതികൾ കാക്കനാട്ടും കോട്ടയത്തും ചെന്നപ്പോൾ രാജാവിനേക്കാൾ രാജഭക്തി കാണിച്ച് നമ്മുടെ കൊച്ചു പിതാവ് ഓഷ്യാന നേതാക്കളോട് തട്ടിക്കയറിയെന്നാണ് അറിയാൻ കഴിഞ്ഞത്. അമേരിക്കയിലെപോലെ ഭാവിയിൽ പ്രശ്നങ്ങളും കോലാഹലങ്ങളും ഉണ്ടാകാതിരിക്കാൻ അടിയന്തിരമായും ഇടപെട്ട് സമുധായത്തെ രക്ഷിക്കാൻ അപേക്ഷിച്ച കുഞ്ഞാടുകളോട് തട്ടിക്കയറിയ കൊച്ചുപിതാവ് അമേരിക്കയിൽ 2013 മാർച്ച് മൂന്നിന് നടന്ന സംഭവബഹുലമായ റാലിയെ ഒരുപറ്റം കള്ളുകുടിയന്മാരുടെ ആഭാസ്സത്തരം എന്നാണ് വിശേഷിപ്പിച്ചത്. അൽപമെങ്കിലും പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കൊച്ചുപിതാവിൽ നിന്നും ഉണ്ടാകുന്ന നിരുത്തരവാതിത്തപരമായ ഇത്തരം സമീപനത്തിൽ അമേരിക്കൻ ക്നാനായ സമൂഹം ഒന്നടങ്കം പ്രതിക്ഷേധിക്കുന്നു.
അതുപോലെ ഓഷ്യാനയിലെ മുഴുവൻ ക്നാനായ സഹോദരങ്ങളോടും നോർത്ത് അമേരിക്കൻ ക്നാനായ ജനതയുടെ സ്നേഹവും സപ്പോർട്ടും അക്യദാർട്യവും അറിയിക്കുന്നു.

Friday, March 21, 2014

ഹ്യൂസ്റ്റെൻ പള്ളിയിൽ മോഷണമോ അതോ വിശ്വാസ്സ തട്ടിപ്പോ ?

ഉണ്ടായിരുന്ന കാശെല്ലാം എടുത്ത് തിണ്ണമിടുക്ക് കാണിച്ച് ബാങ്ക് അക്കൌണ്ട് കാലിയാക്കിയ കുട്ടി ഭൂതം മേലേടത്ത് കുട്ടികത്തനാർ ജായിച്ചന്റെ കുബുദ്ധിയുമായി പുത്തൻ അടവുമായി രംഗത്ത്. ഇന്നലെ രാത്രിയിൽ ഹ്യൂസ്റ്റെൻ പള്ളിയിൽ നോമ്പ് കാലത്ത് ധ്യാനിപ്പിക്കാൻ വന്ന ധ്യാനഗുരുവും മേലേടവും കെട്ടിപ്പിടിച്ച് കിടന്നുറങ്ങവേ ആരോ വന്ന് സക്രാരിയിൽ ഇരിക്കുന്ന കർത്താവിനെ അടക്കം അടിച്ചോണ്ട് പോയി. അച്ചന്മാർ കിടന്ന മുറിയുടെ തൊട്ടടുത്തുള്ള മുറി ചവിട്ടി തുറന്നാണ് പല സാധനങ്ങളും തസ്കരന്മാർ കൈക്കലാക്കിയത്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞപോലെ പറ്റുമെങ്കിൽ ഒരു ചെറിയ ഇൻഷൂറൻസ്സ് ക്ലൈമും കൂട്ടത്തിൽ വിശ്വാസ്സികളുടെ വർഗീയ വികാരം ആളിക്കത്തിച്ച് പള്ളിയിൽ ആളെക്കൂട്ടുക. ഇതിനായി ധ്യാനത്തിൽ ചെറിയൊരു അറ്റകൈ പ്രയോഗങ്ങൾ. നഷ്ടപ്പെട്ട സക്രാരിക്കും അതിലിരിക്കുന്ന കർത്താവിനും ഇൻഷൂറൻസ്സ് ക്ലൈം ചെയ്യാനായി എത്ര വിലയിടുമോ ആവോ. വക്രബുദ്ധിക്കും നുണപറച്ചിലിനും കള്ളത്തരങ്ങൾക്കും മിടുക്കനായ മേലേടത്തിന്റെ വിലയറിയാതെപോയത് കൊണ്ടാണ് മോഷ്ടാവ് ആ സാധനത്തെ അടിച്ചോണ്ട് പോകാഞ്ഞത്‌. അല്ലാതെ വിലയില്ലാത്ത സാധനം ആയത് കൊണ്ടല്ല. കർത്താവിനെ ദിവസ്സവും വിറ്റും വിലയിട്ടും കാശാക്കുന്നവർക്ക് ജായിച്ചനെപ്പോലെയുള്ള അവിശ്വാസ്സികളുടെ തുണയും കൂട്ടും ബഹുകേമം തന്നെ.

ഹ്യൂസ്റ്റെൻ പള്ളിയിൽ മോഷണം ജായിച്ചന്റെയും മേലേടത്തിന്റെയും സ്രിഷ്ടിയാണന്നാണ് ഹ്യൂസ്റ്റെൻ റിപ്പോർട്ട്. പള്ളിക്കകത്ത് തന്നെ പള്ളിമേടയും പണിയരുത് എന്ന് വിവരമുള്ളവർ പറഞ്ഞപ്പോൾ ആങ്ങള ചത്തിട്ടാണങ്കിലും നാത്തൂന്റെ കരച്ചിൽ കാണണം എന്ന് പറഞ്ഞ് മുത്തുവിന്റെ നിർദ്ദേശപ്രകാരം പതിനായിരങ്ങൾ ചിലവിട്ട് പണിത പള്ളിമേടയിൽ ഇന്ന് കിടക്കാൻ മേലേടത്തിന് പേടിപോലും. രണ്ട് ദിവസ്സത്തെന് കെട്ടിപ്പിടിച്ച് കിടക്കാൻ ധ്യാനഗുരു കൂടെയുണ്ട്. അത് കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും കർത്താവേ എന്ന് മേലേടം പരിതപിച്ച് നടക്കുന്നതായി ഇടവകക്കാർ പറയുന്നു. വരും ദിവസ്സങ്ങളിൽ അറിയാം പള്ളിമുറിയുടെ ഭാവി എന്താകുമെന്ന്. ശരിക്കും മോഷ്ടാക്കൾ വന്ന് മോഷ്ടിചോണ്ട് പോയതാണ് എങ്കിൽ മേലേടം ജീവനിൽ പേടിച്ച് ധ്യാനം കഴിഞ്ഞാൽ അവിടെ കിടന്നുറങ്ങില്ല. അതല്ല ശരിക്കും ജായിച്ചന്റെ സ്ഥിരം കക്ഷികളായ കറമ്പൻ പാസ്റ്ററുടെ കൊട്ടേഷൻ സംഘങ്ങൾ ആണങ്കിൽ മേലേടം പള്ളിമേടയിൽ തന്നെ ധ്യാനം കഴിഞ്ഞാലും കിടന്നുറങ്ങും. എന്തായാലും ഞങ്ങൾ ചിക്കാഗോക്കാരും ഇതുപോലൊരു പള്ളിമേട വളരെയധികം പണം ചിലവിട്ട് സെന്റ്‌ മേരീസ്സ് പള്ളിയിൽ പണിതിരുന്നു. വളരെ വളരെ നന്ദി മുത്തോലത്ത് അച്ഛാ,  അത് ഉപയോഗിക്കാൻ പ്രാഞ്ചി കൈക്കാരന്മാർക്കാണ് യോഗം ഉണ്ടായത്. പണ്ട് ഈ പള്ളിമുറിയിലെ TOILET BOWL കേടായപ്പോൾ ROTTO ROOTER കാരെ വിളിച്ചപ്പോൾ കിട്ടിയത് എന്തൊക്കെയാണന്ന് മുൻപ് ചിക്കാഗോ ക്നാ ഇവിടെ എഴുതിയതാണ്. ഒരു പക്ഷെ കൈക്കാരൻമാരുടെ സൗകര്യം കരുതിയായിരിക്കാം പള്ളിക്കകത്ത് തന്നെ പള്ളി മുറി പണിയുന്നത്. ജായിച്ചന്റെയും കൂട്ടരുടെയും ഒരു യോഗം.

ആരും പേടിക്കണ്ട നമ്മുടെ വലിയ തിരുമേനി മൂലക്കാട്ട് പിതാവിന്റെ ഉത്തരവ് ഉടനെ ഇങ്ങെത്തും. വിലയെത്രയായാലും വേണ്ടില്ല നമ്മുടെ അച്ചന്മാരുടെ സ്വകാര്യത കണക്കിലെടുത്ത് ചിക്കാഗോ മെയ്‌വുഡ് പള്ളിയിലെ പോലെ പത്ത് പതിനഞ്ചു മൈൽ ദൂരെ മാറി ഒരു പള്ളി മേട വാങ്ങിക്കുക. ആർക്കുപോകും കാശ് ? കർത്താവിന്റെ പേര് പറഞ്ഞ് അരുളിക്കയെടുത്ത് ഉയർത്തി വിരട്ടി കാശ് പിരിക്കും. ചിക്കാഗോയിൽ രണ്ട് വർഷം മുൻപ് ഒരു മില്ല്യന് വാങ്ങിയ മെയ്‌വുഡ് പള്ളിക്ക് ഒരു മില്ല്യന്റെ പള്ളിമേട വാങ്ങാൻ അച്ചന്മാർ പഠിച്ച പണി പതിനെട്ടും പയറ്റി. ക്നാനായ റീജ്യന്റെ തലസ്ഥാനമാക്കാമെന്നും മിനി പാരലൽ ബിഷപ്പ് ഹൌസ് ആക്കാമെന്നും പിതാക്കന്മാരും അച്ഛൻമാരും നാട്ടിൽ നിന്ന് വരുമ്പോൾ കിടക്കാൻ ഒരിടമാകും എന്നുമൊക്കെ പറഞ്ഞു നോക്കി. അറംപറ്റിയപോലെ മാർപ്പാപ്പ മാറി പുതിയ ഫ്രാൻസ്സീസ്സ് പാപ്പ അധികാരത്തിൽ വന്നു. നമ്മുടെ തിരുമേനിമാരെ കളിയാക്കി എയർപോർട്ട് തിരുമേനിമാർ എന്ന് വിളിച്ച് കളിയാക്കി,  പോയി തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഇടവകകൾ സന്ദർശിക്കാനും അവരുടെ ക്ഷേമങ്ങളും വിശ്വാസ്സകാര്യങ്ങളും നോക്കാൻ പറഞ്ഞുകൊണ്ട് ഒരു കശക്കു നടത്തി.

നോക്കണേ മാതാവിന്റെ കൃപ ആട് പോയിടത്ത് പൂടപോലും ഇല്ല. നമ്മുടെ തിരുമേനിമാർക്ക് ഇപ്പോൾ എയർപോർട്ട് എന്ന് കേൾക്കുന്നത് ഞെട്ടലാണ്. ഇപ്പോൾ കമ്പ്യൂട്ടർ ഗയിം മാത്രം ശരണം. മോഹങ്ങൾ വച്ച് പുലർത്തുന്ന മെത്രാന്മാർ ADULTERY ചെയ്യുന്നതിന് തുല്ല്യമെന്ന് പറഞ്ഞ് വ്യഭിചാരത്തിന് പുതിയ സഭാതല വ്യാഖ്യാനവും നൽകി. കേട്ടവർ കേട്ടവർ ഇങ്ങനെയും വ്യഭിചാരം ചെയ്യാമോയെന്ന് ചോതിച്ച്‌ മൂക്കത്ത് വിരൽ വച്ചു. റോമിൽ നിന്ന് തിരുമേനിമാരുടെ യാത്രാവിവരണം ചോർത്താൻ അണ്ടർ കവറിനെ വിട്ടിട്ടുണ്ട് എന്നാണ് കേൾക്കുന്നത്. ഒടുവിൽ ചുരുങ്ങിയത് അര മില്ല്യെന്റെ എങ്കിലും മണിസൌധം ഒപ്പിച്ചെടുക്കാൻ നോക്കി. പക്ഷേ ഇടവകക്കാർ ഒറ്റക്കെട്ടായി നിന്ന് രണ്ടര ലക്ഷത്തിന്റെ വീട് വാങ്ങിച്ചു. പാവം വികാരിയച്ചന് എന്തൊരു എളിമ. കർത്താവിന്റെ വിനീത ദാസന് അത് തന്നെ അധികമെന്ന് ! എന്തൊരു വിനയം ! കണ്ട് പഠിക്കാൻ അങ്ങിനെ നമുക്കൊരു മലബാറ്കാരൻ സജിയച്ചൻ ! എന്തായാലും കറമ്പൻ കുടിയിൽ പള്ളിയും പള്ളിമേടയും വാങ്ങിപ്പിക്കുന്ന മുത്തോലം കിടക്കുന്നതും ഉറങ്ങുന്നതും ഇപ്പോഴും എപ്പോഴും ലത്തീൻ പള്ളിയിൽ തന്നെ.

വാൽക്കഷണം 

അൾത്താരയിൽ നിന്ന് നുണ പറഞ്ഞമാത്രയിൽ തിരികൾ ആളിക്കത്തുന്നു. കൂടെ നിർത്തി പകലന്തിയോളം പണിയെടുപ്പിച്ച്  അപമാനിച്ച് ജോണ് സാറിനെ പുറത്താക്കിയ മുറക്ക് പള്ളിയിൽ കള്ളൻ കയറി കർത്താവിനെ തന്നെ അടിച്ചോണ്ട് പോകുന്നു. കാണാൻ ഇത്രെയും സുന്ദരമല്ലങ്കിലും ചിക്കാഗോയിലും ഒരു പള്ളിയുണ്ട്. പ്രവാസ്സികളുടെ ആദ്യത്തെ സങ്കര ക്നാനായ പള്ളിയെന്ന് ഓമനപ്പേര് ചൊല്ലും. മെയ്‌വുഡ് പള്ളിയിലും സമീപത്തുള്ള പള്ളിമേടയിലും എത്ര തവണ കള്ളൻ കയറിയെന്നും എത്ര കാറുകൾക്ക് മോഷണത്തിനിടെ കേട്പാട് പറ്റിയെന്നും ചെറുതായി ഒന്ന് അന്വഷിച്ച് നോക്കുക. വിശ്വാസ്സം അതല്ലേ എല്ലാം !!!

Wednesday, March 19, 2014

വടക്കുംഭാഗ മുത്തുകത്തനാർക്ക് KCS ൽ എന്ത് കാര്യം ?

പടിപടിയായി കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തെ വെട്ടി തുണ്ടം തുണ്ടമാക്കിയ ചേർപ്പുങ്കൽ അവറാൻ തന്റെ കാലിന്റെ അടിയിലെ മണ്ണ്‍ ഒലിച്ചുപോയിട്ടും പിടിവിടാൻ തയ്യാറാകാതെ ചിന്നം വിളിക്കുന്നു. പന്ത്രണ്ട് വർഷം ചിക്കാഗോ അങ്ങാടി രൂപതയുടെ അടുക്കള സൂക്ഷിപ്പുകാരന് കുശിനിപ്പണി നഷ്ടപ്പെട്ടതിൽ സമനില തെറ്റി നടക്കുന്നു. ഈ മനുക്ഷ്യൻ കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് ജനം മൂക്കത്ത് വിരൽ വയ്ക്കുന്നു. കോട്ടയം രൂപതയിൽ നിന്ന് വിടുതൽ വാങ്ങി അങ്ങാടി രൂപതയിൽ ചേർന്ന അവറാച്ചനും രൂപത മാറി കെട്ടിയ കാനാക്കാരും തമ്മിൽ എന്ത് വ്യത്യാസം  ? VG സ്ഥാനം നഷ്ടപ്പെട്ട അവറാൻ ഇപ്പോൾ ഇടിച്ച് കയറാൻ ഒരിടം നോക്കി നടക്കുമ്പോൾ ആണ് യാതൊരു കാര്യവുമില്ലാതെ ക്നാനായക്കാരുടെ സമുദായ പ്രസ്ഥാനമായ KCS ന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വീണ് കിട്ടിയ അവസ്സരം മുതലാക്കാൻ നോക്കുന്നത്. ചിക്കാഗോ KCS ന്റെ നേതൃത്വവുമായി കഴിഞ്ഞവർഷം ഒക്ടോബറിൽ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നേരെപോയി താൻ സ്വന്തമായി നടത്തുന്ന നോർത്ത് അമേരിക്കൻ ബ്ലോഗിൽ കയറി ചേർപ്പുങ്കൽ കവലയിൽ കൊച്ചുന്നാൾ പാടി നടന്ന തെറിപ്പാട്ട് മുഴുവൻ എഴുതി പിടിപ്പിച്ചത്. ക്ഷുഭിതരായ KCS നേതൃത്വം ക്നാനായ നൈറ്റിൽ മൂലക്ക് ഇരുത്തി നാണം കെട്ട് വാലും ചുരുട്ടി അങ്ങാടിയുടെ കൂട്ടിൽ പോയി കിടന്നിട്ട് ഇപ്പോൾ സ്ഥലകാലബോധം ഉണ്ടായപോലെ KCS നോട്‌ ചോദ്യം ചോതിച്ച്‌ സ്പിരിച്ചുവൽ ഡയറക്ടർ ആണന്ന് പറഞ്ഞ് വരുന്നു. എന്താ മാഷേ അവറാനേ ഇത്രയും കാലം വേണ്ടാതിരുന്നതും ആരും കേറ്റാതിരുന്നതുമായ KCS നോട്‌ ഇപ്പോൾ ഇത്ര പ്രിയം ?

ചിക്കാഗോ ക്നാനായക്കാരുടെ ജീവനാഡിയായ KCS ന്റെ അമരക്കാരൻ എന്നാ കുന്തം പറഞ്ഞെന്ന താങ്കൾ പറയുന്നത് ? ക്നാനായ സമുദായത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ താങ്കൾക്ക് ഇടപെടാൻ ഇനി എന്ത് അവകാശം ? ആരാണ് താങ്കൾക്ക് ഇപ്പോൾ ഈ അധികാരം നൽകിയത്  ? കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനാണ് ഭാവമെങ്കിൽ അത് നടക്കില്ല മോനേ അവറാച്ചാ. ക്നാനായ സമുദായത്തിലെ ബഹുഭൂരിപക്ഷം വോട്ട് വാങ്ങി ജയിച്ച നേതൃത്വത്തെ  ചെയ്യാത്ത കുറ്റം ചുമത്തി അപകീർത്തിപ്പെടുത്തി വടക്കും ബാഗക്കാർക്ക് വേണ്ടി വിടുപണിയെടുക്കാനാണ് ഭാവമെങ്കിൽ ആ പരിപ്പ് ഇവിടെ വേകില്ലന്ന് ചിക്കാഗോ ക്നാ ഉറപ്പിച്ചു പറയുന്നു. സമുദായത്തിൽ അന്തച്ചിത്രം ഉണ്ടാക്കി ഇനിയും താങ്കളുടെ പഴയ പണിതുടരാനാണോ ഭാവം. ക്നാനായ സമൂഹം വിട്ട് വടക്കുംഭാഗർക്ക് ഇടയിൽ കുടിയേറിയവർക്ക് ക്നാനായ സമൂഹത്തിൽ നടക്കുന്ന ആരോഗ്യകരമായ ചർച്ചകളിൽ പരിതപിക്കേണ്ട ആവശ്യം ഒന്നും ഇല്ല. ഇടതുകൈകൊണ്ടും വലത് കൈകൊണ്ടും മാറിമാറി നിരവതി ബ്ലോഗുകളും ഈമെയിലുകളും ഈയിടെയായി താങ്കൾ സ്വസ്ഥമായിരുന്ന് തട്ടിവിടുന്നതായി ഞങ്ങൾ കാണുന്നു. VG സ്ഥാനം പോയ താങ്കൾക്ക് ഒത്തിരി ഫ്രീസമയം ഉണ്ടെന്ന് അറിയാം. ചുരുങ്ങിയത് ഈ വലിയ നോയമ്പിന്റെ കാലത്ത് എങ്കിലും അടങ്ങിയിരുന്നുകൂടേ. കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം ക്നാനായ സമൂഹത്തോട് കാട്ടിയ ക്രൂരതക്ക് ഈ നോയമ്പ് കാലത്ത് ചാക്കുടുത്ത് ചാരം പൂശി എവിടെയെങ്കിലും അടങ്ങിയിരിക്കുക. താങ്കൾ ഒരാൾ വിചാരിച്ചാൽ മതി ക്നാനായ സമൂഹം രക്ഷപെടാൻ. നാണം കെട്ടവന്റെ എവിടെയോ ആല് കിളുത്തത് തണലായി എന്നപോലെയാണ് ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് KCS ൽ തലയിടാൻ നോക്കുന്നത്.

കഴിഞ്ഞ കണ്‍വെൻഷന് യാക്കോബായ പിതാക്കന്മാർ വന്നത് പോലെ ഇത്തവണ വരാതിരിക്കാനും എന്തിന് കോട്ടയം പിതാക്കന്മാരെ പോലും തടയാനുമായി കള്ളത്തരങ്ങൾ കാട്ടി മൂലക്കാട്ട് പിതാവിനും പണ്ടാരശേരി പിതാവിനും കത്തുകൾ എഴുതി വിട്ട കാര്യം ചിക്കാഗോ സെന്റ്‌ മേരീസ്സ് പള്ളിയിലെ ചില വിവരദോഷികളോട് പറഞ്ഞത് ഇന്ന് ചിക്കാഗോ ചന്തയിൽ പാട്ടാണ്. ചിക്കാഗോയിൽ എന്തോ വലിയ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടുവെന്നോ, ക്നാനായ കത്തോലിക്കരെ മുഴുവൻ യാക്കോബായ പിതാക്കന്മാർ മായാവിലാസ്സം കാട്ടി തട്ടിയെടുക്കാൻ പോകുകയാണ് എന്നോ, കോട്ടയം രൂപതയോടും പിതാക്കന്മാരോടും കത്തോലിക്കാ സഭയോടും കടുത്ത ശത്രുതയുള്ളവരാണ് യാക്കോബായ പിതാക്കന്മാർ എന്നുമൊക്കെ എഴുതി കാച്ചിയിട്ടുണ്ട് എന്ന് താങ്കളുടെ വളർത്ത് മൃഗങ്ങളായ ചില പ്രാഞ്ചികളിൽ നിന്ന് ഇന്ന് അറിയാൻ കഴിഞ്ഞു. വളരെ കഷ്ടം മുത്തുവേ കഷ്ടം കഷ്ടം.  ഇങ്ങിനെയാണോ ഇത്രയും കാലം മൂലക്കാട്ട് പിതാവിനേയും കോട്ടയം രൂപതയെയും പൊട്ടൻ കളിപ്പിച്ചിരുന്നത്.  എക്കാലവും ഇങ്ങനെ പൊട്ടനായി ജീവിക്കാൻ മുത്തുവിനാൽ വിധിക്കപ്പെട്ടവരാണോ നമ്മുടെ പിതാക്കന്മാർ. സ്വന്തം കാര്യലാഭത്തിനായി ഗുജാറാത്ത് വർഗീയ കലാപത്തേക്കാൾ ഭീകരമായ കലാപവും രക്തപുഴയും ഒഴുക്കി ക്നാനായക്കാരുടെ ചോരകുടിക്കാൻ വെമ്പൽ കാട്ടുന്ന താങ്കളുടെ ഭീകര രൂപം കോട്ടയം പിതാക്കന്മാർക്ക് മനസ്സിലായിട്ടുണ്ടാകും.  മുത്തുവിനെകൊണ്ട് ക്നാനായ സമൂഹവും കോട്ടയം രൂപതയും അനുഭവിച്ചതൊന്നും പോരേ പ്രിയ വൈദീക ശ്രേഷ്ടൻമാരേ. ആലസ്യത്തിൽ നിന്ന് ഉണർന്ന് സ്വന്തം സമുദായത്തേയും കോട്ടയം രൂപതയേയും നമ്മുടെ പിതാക്കന്മാരേയും രക്ഷിക്കൂ.

വാൽക്കഷണം:

ചേർപ്പുങ്കൽ അവറാച്ചന്റെ സ്ഥാനം ഇനി അങ്ങാടിയുടെ തൊഴുത്ത് വൃത്തിയാക്കൽ. ക്നാനായക്കാരുടെ കാര്യങ്ങൾ ക്നാനായക്കാർ നോക്കിക്കൊള്ളും. WITHDRAWAL SYMPTOM കൂടുതലായി പുറത്ത് എടുക്കാതെ അടങ്ങി കഴിയുക. KCCNA കണ്‍വെൻഷൻ ഒരു മരീചികയായി കണ്ടാൽ മതി. നാണം കെട്ട് വലിഞ്ഞ് കയറി വന്ന് കുളമാക്കാൻ ശ്രമിക്കണ്ട. സമുദായ വഞ്ചകർക്ക് വരാനുള്ള സ്ഥലമല്ല KCCNA കണ്‍വെൻഷൻ. KCS ന്റെയും ക്നാനായക്കാരുടെയും പ്രശ്നങ്ങളിൽ നിന്ന് ദയവായി മുത്തുവേ ഇടപെടാതെ അകന്നുപോകൂ.






Wednesday, February 19, 2014

മുത്തു കുടം തുറന്നുവിട്ട ഭൂതം - മേലേടം വീണ്ടും സത്യം ചെയിത് നുണ പറയുന്നു.!!!

കുടത്തിലടച്ച് കിടന്ന മേലേടത്തിനെ വീണ്ടും തുറന്ന് വിട്ട് വികാരി മുത്തു തന്റെ അഗാപ്പേ പണചാക്കുമായി കോട്ടയം ചന്തയ്ക്ക് പോയി. ഇത്രയും കാലം കോട്ടയം ചന്തയ്ക്ക് പോയപ്പോഴെല്ലാം നല്ല നല്ല ഷോപ്പിംഗ്‌ നടത്തിയാണ് തിരിച്ച് ചിക്കാഗോയ്ക്ക് വന്നിട്ടുള്ളത്. ചാക്ക് നിറയെ പച്ച ഡോളറുമായി പോകുന്ന ഏതൊരു മുതലാളിക്കും ഇങ്ങനെ എന്തെല്ലാം പറ്റും. പക്ഷേ ഇത്തവണ പണം ഒത്തിരി ഉണ്ടങ്കിലും പണ്ടാരാണ്ട് പറഞ്ഞപോലെ പട്ടി ചന്തയ്ക്ക് പോയപോലെആകുമോ എന്ന് ചെറിയ ഒരു സംശയം. പ്രായം ഒത്തിരിയായി ചേർപ്പുങ്കൽ വച്ച് മുൻകൂട്ടി രഹസ്സ്യമാക്കി ഏർപ്പാടാക്കിയ ഷഷ്ടിപൂർത്തി സർപ്രൈസ് പാർട്ടി കഴിഞ്ഞപ്പോഴേ പാവത്തിന് മറവിരോഗവും പിടിപെട്ടു. എന്താണേലും മറവിയായാലും കൈയ്യബദ്ധം ആയാലും കരുതികൂട്ടിയായാലും ഉർവ്വശി ശാപം ഉപകാരമായപോലെ കുന്നേൽ സെമിനാരി റെക്ക്ടർ അച്ഛന് ലോട്ടറി അടിച്ചു. ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളമാകും എന്ന പ്രകൃതി നിയമം പാലിക്കപ്പെട്ടു. കോട്ടയം രൂപതയുമായി എല്ലാ ബന്തവും ഉപേക്ഷിച്ച നമ്മുടെ കശ്മലൻ മുത്തു അച്ഛൻ അവശേഷിച്ച എം. എസ്സ്‌. ബി. സെമിനാരിയുമായി ഉള്ള അന്ഗത്വവും ഏതാനും ആഴ്ചകൾക്ക് മുൻപ് രാജിവച്ച് ക്നാനായക്കാരുമായി മൊഴി ചൊല്ലി.

നോർത്ത് അമേരിക്കയിൽ നിന്ന് പ്രത്യേകിച്ച് ചിക്കാഗോയിൽ നിന്ന് ക്നാനായ കുടുംബങ്ങളിൽ നിന്ന് വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാൻ പിരിച്ചെടുത്ത പതിനായിരത്തിലധികം ഡോളറിൽ $ 5750.00 കുന്നേൽ സെമിനാരിയിൽ കൊണ്ടുപോയി കൊടുത്തു. ബാക്കി വഴിച്ചിലവിനും മറ്റ് വട്ടചിലവിനുമായി എടുത്തു. താൻ അന്ഗമായ കോട്ടയം രൂപതയുടെ എം. എസ്സ്‌. ബി. സെമിനാരിയിലെ വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാൻ സ്വരൂപിച്ച പണമാണ് ആരും ആവശ്യപ്പെടാതെ കുന്നേൽ സെമിനാരി റെക്ടർക്ക് കൊണ്ടുപോയി കൊടുത്തത്. വിവരമറിഞ്ഞ സ്പൊൻസ്സർമാരായ കുടുംബങ്ങൾ ചിക്കാഗോയിൽ പരസ്പരം ചൊതിക്കാൻ തുടങ്ങി ഇത്രയും കാലം ഞങ്ങൾ പഠിപ്പിക്കുന്നു എന്ന് കരുതി കാശും പ്രാർഥനയും നടത്തിയ പിള്ളേരുടെ കാര്യം ആരുനോക്കുമെന്ന്. ഈ പിള്ളേരെ പഠിപ്പിക്കുന്നവർക്ക് സ്വന്തം മക്കൾ അച്ചനാകുന്നത് പോലെയും അവർ എന്നും തങ്ങൾക്ക് വേണ്ടി ദിവ്യബലിയിൽ സമർപ്പിച്ച്‌ പ്രാർത്തിക്കുമെന്നും പറഞ്ഞിട്ട് ഇനി ഞങ്ങൾ ഇരട്ട പിള്ളേരുടെ അപ്പനും അമ്മയും ആകുമോയെന്നാണ് സംശയം. ഇത്രയും കാലം ഫോട്ടോയും പേരും അയച്ചുതന്ന് സ്പൊൻസ്സർ ചെയിത പിള്ളേർ എവിടെ പോകും. രണ്ട് പതിറ്റാണ്ടോളം ആയി ഇന്നുവരെ അഞ്ചു നയാപൈസ്സ കുന്നേൽ സെമിനാരിയിൽ കൊടുക്കാത്ത മുത്തുവിന് ഇപ്പോൾ എന്തെ ഇത്ര സ്നേഹം എന്നും ഇത്രയും കാലം അന്ഗമായിരുന്ന എം. എസ്സ്‌. ബി. സെമിനാരിയുടെ പരിസ്സരത്ത് കൂടിപ്പോലും ഇത്തവണ പോകാത്തത് എന്ന് കോട്ടയം രൂപതയിലെ അച്ചന്മാർ കൌതുകത്തോടെ പരസ്പരം ചോതിക്കുന്നു.

പച്ച ഡോളർ നോട്ടിന്റെ വിലയും മഹിമയും അറിയാവുന്ന മുത്തു ഇത്രയും കാലം നോർത്ത് അമേരിക്കയിലെ ക്നാനായ കുടുമ്പങ്ങളുടെ കാശ് പിരിച്ച് നാട്ടിൽ പോയി ദാദ കളിക്കുകയായിരുന്നു. പണത്തിന് മുകളിൽ പരുന്തും പറക്കില്ലായെന്ന് മൂലക്കാട്ട് തിരുമേനിയെ ഇത്രയും കാലം പറ്റിച്ച് കോമാളി വേഷവും കെട്ടിച്ച് അപമാന കഥാപാത്രമാക്കി നടന്ന മുത്തുവിന് നല്ലപോലെ അറിയാം. ഇന്ന് കേരളത്തിലെ മന്ത്രിസഭയിലും ഉന്നത പൊലീസ്സ് ഏമാൻമാരുടെ അടുത്തും നല്ല പിടിയാണ് എന്നാണ് കോട്ടയത്തെ കൊച്ചച്ചൻമാരും വല്ല്യച്ചൻമാരും പറയുന്നത്. തമിഴരുടെ തലൈയിവരിൽ തലൈവരായ എം.ജി. ആറിനെപ്പോലെ കോട്ടയത്ത് തന്നെ വന്ന് കണ്ട എല്ലാ അച്ഛൻമാർക്കും പ്രായഭേദമന്യേ കാശ് വാരിക്കൊടുത്തു എന്നാണ് റിപ്പോർട്ട്. കൂടുതൽ കിട്ടിയവരും കുറച്ചു കിട്ടിയവരും പണ്ട് പ്രസ്സ്ബറ്റെറിയത്തിൽ മുത്തുവിനെ തിരിച്ചു വിളിക്കാൻ വെമ്പൽകൊണ്ടവരാണ് എന്ന് പ്രത്യേകം ഓർക്കണം  കാശ് വാങ്ങി തിരിച്ച് ഒരു ഫർലൊങ്ങ് പോലും ആകും മുൻപ് നന്നിയില്ലാതെ മുത്തുവിനെ തെറി പറഞ്ഞു എന്നാണ് കാശ് കിട്ടാതെ മടങ്ങിപ്പോയ ഒരു കൊച്ചച്ചൻ പറഞ്ഞത്.

വാൽക്കഷണം 

ഹ്യൂസ്റ്റൻ കോടതയിൽ ബൈബിളിൽ തൊട്ട് സത്യം ചെയിത് കള്ളം പറഞ്ഞ മേലേടം വീണ്ടും സത്യം ചെയിത്  ഓടി നടന്ന് കള്ളം പറയുന്നു. താൻ ഒരിക്കലും ജോണ്‍ സാറിനെ കവല തെണ്ടിയെന്ന് വിളിച്ചിട്ടില്ല മറിച്ച് വിളിച്ചത് തന്റെ തന്നെ .............................നെയാണ് പോലും. ചെറുപ്പത്തിൽ കള്ള സത്യം ചെയിതതിന് അടി തന്ന അരിശം ഇപ്പോഴും മാറാതെ കിടക്കുന്നതുകൊണ്ട് ക്നാനായ ഹോമിന്റെ ഗയിറ്റ്‌ കടന്നുവന്ന നിഴലിനെ കണ്ട് ആളറിയാതെ വിളിച്ചതാണ് പോലും.

Monday, February 17, 2014

കവലതെണ്ടികൾ നമ്മളും !!! ? പിന്നെ പറഞ്ഞവനും !!!

 കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളിലായി പ്രാവാസ്സി ക്നാനായക്കാരുടെ ഇടയിൽ നിറഞ്ഞു നിന്ന ഒരു സംസ്സാര വിഷയമാണ് ക്നാനായ കത്തോലിക്കരുടെ ആൽമീയ ഉന്നമനത്തിന് കോട്ടയത്ത് നിന്നും പ്രത്യേകം പറഞ്ഞ് വിട്ട ഒരു വൈദീകൻ തന്നിൽ ഭാരമേൽപ്പിച്ച ദൈവജനത്തിലെ ഒരു പ്രായം ചെന്ന മനുക്ഷ്യനെ കവല തെണ്ടിയെന്ന് വിളിച്ചത്. തീർച്ചയായും എനിക്കും മറ്റ് അനേകർക്കും വലിയ വിഷമം തോന്നി. ഹ്യൂസ്റ്റൻ ക്നാനായ കമ്മ്യൂണിറ്റിയിലെ സാമ്പത്തീക ഇടപാടുകളുടെ നിജസ്ഥിതിയല്ല ഇവിടുത്തെ പ്രശ്നം. കഴിഞ്ഞ കുറച്ചു കാലമായി പല തവണ അസഭ്യവർഷം ചൊരിഞ്ഞ് നടക്കുന്ന ഒരു വൈദീകന്റെ പ്രവർത്തിയെ നിയന്ത്രിക്കാൻ കഴിയാതെ പറഞ്ഞു വിട്ട രൂപതയുടെ അധിപനും ഇപ്പോൾ സേവനം ചെയ്യുന്ന രൂപതയുടെ അധിപനും ക്നാനായ റീജ്യന്റെ പഴയതും പുതിയതുമായ നേതൃത്വവും കഴിയാതിരിക്കുമ്പോൾ ഒരാഴ്ച മുൻപ്  UN ൽ പാസ്സാക്കിയ കത്തോലിക്കാ സഭയ്ക്ക് എതിരെയുള്ള പ്രമേയമാണ് ഓർമ്മ വരുന്നത്. തെറ്റ് ചെയ്യുന്ന വൈദീകരെ രാജ്യം കടത്തിപോലും സംരക്ഷിക്കുന്ന അതിക്രൂരമായ സഭാ സംവിതാനമാണ് വേദനയോടെ നാമിന്ന് കാണുന്നത്.

താൻ വന്ന് ചേർന്നിരിക്കുന്ന മണ്ണിന്റെ പ്രത്യേകതകളും ഭരണഘടനയുടെ അന്തസത്തയും മനസ്സിലാക്കാതെ ആദ്യകാല ക്നാനായ കുടിയേറ്റക്കാരുടെ മഹിമയെന്തെന്ന് മനസ്സിലാക്കാതെ ഇന്നലെ കുരുത്ത തകരയായ ഇതേ  വൈദീകൻ അവരാരും മാതാപിതാക്കളുടെ അടുത്ത് നിന്ന് കുരിശുവരപോലും പഠിക്കാതെ വന്നവരും അവർക്ക് സഭയെപ്പറ്റിയും ക്രൈസ്തവ വിശ്വാസ്സത്തെപ്പറ്റിയും ഒന്നും അറിയത്തില്ലയെന്നും പറഞ്ഞ് അട്ടപ്പാടിയിലെ സ്കൂൾ കെട്ടിടത്തിൽ കയറിയ വടക്കൻ വീരഗാഥകൾ പറഞ്ഞൊരു ശാലോമിലൂടെ ഒരു യുടൂബ് പുറത്തിറക്കി. ജനങ്ങളുടെ പ്രതിക്ഷേധം വർദ്ധിച്ചപ്പോൾ ഒരു ദിവസ്സം നേരം വെളുക്കുന്നതിന് മുൻപ് യുടൂബ് എടുത്ത് കളഞ്ഞു. മാമോദീസ്സയെന്ന പ്രവേശക കൂദാശയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിൽ നിന്ന് പ്രത്യേകം വേർതിരിക്കപ്പെട്ടുവെന്ന് സഭ വിശേഷിപ്പിക്കുന്ന അഭിഷിക്തരായ പുരോഹിതർ ഇത്തരം വെളിവുകേടുകൾ കാട്ടുന്ന ചില ന്യൂനപക്ഷ ളോഹധാരികളാൽ സമൂഹമധ്യത്തിൽ അപമാനിതരാകുന്നു.

രണ്ട് വർഷം മുൻപ് ചിക്കാഗോയിൽ ആരംഭിച്ച പുരോഹിതർക്കായുള്ള പരസ്സ്യ പ്രാർത്ഥന അവരുടെ കൊള്ളരുതായ്മകൾ മറച്ചുവയ്ക്കാനുള്ള ഉപാധിയായിട്ടാണങ്കിൽ ഇന്ന് ഫ്രാൻസ്സീസ്സ് പാപ്പ അവരുടെ വിശുദ്ധീകരണത്തിനും സഭയുടെ നന്മയ്ക്കായും നമ്മോട് ആവശ്യപ്പെടുന്നു. ദിവസ്സവും ഇലക്ട്രോണിക് വാർത്താ മാദ്ധ്യമങ്ങളിലൂടെ വരുന്ന പരിശുദ്ധ പിതാവിന്റെ പ്രബോധനങ്ങളെ അപഹാസ്സ്യത്തോടെ കാണുന്നവർ  തങ്ങളെ ഭാരമേൽപ്പിച്ചിരിക്കുന്ന കുഞ്ഞാടുകളെ കവലതെണ്ടികൾ എന്ന് വിളിച്ചില്ലങ്കിലെ അതിശയമുള്ളൂ. തങ്ങളുടെ തെമ്മാടിത്തരങ്ങളെ അനുസ്സരണയോടെ വാലാട്ടി കൂടെ നിൽക്കുന്നവരെ മാത്രമേ ഞങ്ങൾ സേവിക്കൂ എന്ന് അഹങ്കരിക്കുന്ന ചില വൈദീകരോട് ചോതിക്കാനുള്ളത് പിന്നെ എന്തിനീ ക്നാനായ ഫ്ലാറ്റ്ഫോം. ക്നാനായ റീജ്യൻ എന്നാൽ വൈദീകരുടെ മാത്രം ബിസിനസ്സ് അല്ല. മറിച്ച് ക്നാനായ മക്കളുടെ മൊത്തമായ ദൈവീക പരിപാലനത്തിന് ഉള്ളതാണ്. കോർപ്പറേറ്റ് സി. ഇ. ഒ. മാരായി ഇടവക ഭരിക്കുന്ന ഭരണാധികാരികളായ വികാരിമാർ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വരുന്നില്ലായെങ്കിൽ നിങ്ങളുടെ പ്രഭോധനങ്ങൾ ആര് വിലകൽപ്പിക്കും.

ഇന്ത്യാ മഹാരാജ്യത്ത് നിന്ന് ബ്രിട്ടീഷ്കാർ വിട്ടുപോയപ്പോൾ ഇന്ത്യാ പാക്ക് വിഭജനത്തിലൂടെ എന്നെന്നേക്കുമായി അശാന്തിയും അരാജകത്തവും വിതച്ചതുപൊലെയാണോ ഇന്ന് ക്നാനായ റീജ്യന്റെ നേതൃത്വത്തിൽ ഉണ്ടായ മാറ്റത്തിന്റെ കൂടെ എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞ് ഇങ്ങനെ ഒരു വൈദീകനെ ഇളക്കി വിട്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തനിക്ക് മാത്രമേ കഴിവുള്ളൂ ബാക്കിയുള്ളവർ ഒന്നിനും കൊള്ളരുതാത്തവർ എന്ന് വരുത്തിതീർക്കാൻ ഇങ്ങനെ ചില ബന്തനങ്ങൾ ഉണ്ടാക്കിയിട്ട് പോയതെങ്കിൽ അത് മനസ്സിലാക്കി വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാൻ പുതിയ നേതൃത്വത്തിന് സാധിക്കണം. ഒത്തിരി പ്രതീക്ഷയൊന്നും ഇല്ലങ്കിലും നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ക്ഷമയോടെയും പ്രാർത്ഥനയോടും കാത്തിരിക്കുകയാണ്.

KCCNA യുടെ എക്സ്സിക്കുട്ടീവ് വൈസ്സ് പ്രസിഡന്റ്‌ ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗത്തിൽ വെറളിപൂണ്ട് അദ്ധേഹത്തിന്റെ രക്തത്തിനായി ദാഹിച്ചവർ എന്തേ ഇന്ന് തങ്ങളിൽ ഒരുവൻ  വയോധികനായ ഒരു മനുക്ഷ്യനെ കവലതെണ്ടിയെന്ന് വിളിച്ചിട്ട് ഒന്നും മിണ്ടാതെ നടക്കുന്നത്. നിങ്ങളുടെ ഹിഡൻ അജണ്ട മുഴുവൻ നടപ്പിൽ വരുത്താൻ കൂടെ നിർത്തി പറ്റിച്ചിട്ട് അദ്ദേഹത്തെ ഇന്ന് വെറും കവലതെണ്ടിയാക്കി മാറ്റിയിരിക്കുന്നു. ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗത്തിൽ എവിടെയാണ് തെറ്റ് എന്ന് വീണ്ടും വീണ്ടും മനസാക്ഷിയോട് ചോതിച്ച്‌ നോക്കുക.  ( ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) ഹ്യൂസ്റ്റൻ പള്ളിയിൽ നിന്നും 100 ഡോളറിന്റെ കള്ളക്കഥകൾ തന്റെ പിണിയാളുകളെക്കൊണ്ട് ഉണ്ടാക്കി നാടുനീളെ നിങ്ങളിൽ ഒരു സഹോദര വൈദീകനെ നാറ്റിച്ചപ്പോൾ എവിടെപ്പോയി നിങ്ങളിലെ ധാർമ്മീകത.

എല്ലാ ഇടവകകളിലും വൈദീകർ കൈകാര്യം ചെയ്യുന്ന നളാഗമ പുസ്തത്തിലെ വിവരങ്ങൾ മുത്തുവിന്റെ ക്രിമിനൽ സങ്കത്തിന് കൈമാറി ഇല്ലികുന്നുംപുറത്ത് അച്ഛനെ ഒറ്റുകൊടുക്കാൻ ശ്രമിച്ച ചതിയനല്ലേ മേലേടം. ഇത്രമാത്രം പള്ളി സംവിധാനങ്ങളും  അൽമായ വൈദീക ക്രിമിനൽ മാഫിയാ സങ്കങ്ങൾ സ്വന്തമായി ഉണ്ടായിട്ടും എന്തേ നിങ്ങൾക്ക് നൂറിന് മുകളിൽ ഒരു ഡോളർകൂടി കളവ് കേസ്സിൽ കൂട്ടാൻ സാധിക്കാതിരിക്കുന്നത്. പതിമൂന്നര മാസ്സങ്ങൾക്ക് മുൻപ് പുറകിൽ നിന്ന് കുത്തി വേദനിപ്പിച്ചു നാട് കടത്തിയ മനുക്ഷ്യസ്നേഹിയായ ഒരു സഹോദര വൈദീകന്റെ കണ്ണുനീർ തുള്ളിയുടെ വിലയറിയാത്ത കഠിനഹൃദയരല്ലേ നിങ്ങൾ. ക്രിസ്തുനാഥന്റെ പ്രതിപുരുഷന്മാർ എന്ന് ഞങ്ങൾ പഠിച്ചതും വിശ്വസ്സിക്കുന്നതുമായ നിങ്ങളിലെ ക്രിസ്തു ഇന്ന് എവിടെ. നീതിക്ക് വേണ്ടിയുള്ള ക്നാനായ സഹോദരങ്ങളുടെ പോരാട്ടത്തിൽ നിന്ന് പിന്മാറാതെ  യഥാർദ്ധ പോരാളികളായി   അടിയുറച്ചു നിന്നുകൊണ്ട് പൌലോസ്ലീഹായുടെ വിശ്വാസ്സത്തിന്റെ പടവാളുമേന്തി ചിക്കാഗോ ക്നാ എന്നുമുണ്ടാകും. 

Monday, February 10, 2014

അഗാപ്പയും പ്രാഞ്ചികളും എൻറെ സ്വന്തം - മുത്തോലം

സ്വയം വിശ്വസ്സിക്കാനും മറ്റുള്ളവരെ വിശ്വസ്സിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് കുറച്ചുനാളായി മുത്തോലം. രണ്ടാഴ്ച്ച വെക്കേഷന് പോയ മുത്തോലം തിരിച്ചു വരുമ്പോൾ ഇമ്മിണി വലിയ ഒരു തൊപ്പിയും അരപ്പട്ടയും കാക്കനാട്ടെ തിരുമേനിമാരുടെ സഹായമില്ലാതെ അണിഞ്ഞു കൊണ്ട് വരുമെന്ന് കരുതുന്ന ചിലർ ഇന്നും ജീവിച്ചിരിക്കുന്നു. രാത്രിയുടെ ഏകാന്തതയിൽ OLV പള്ളിയിലെ പള്ളി മുറിയിൽ എവിടെ നിന്നോ തരപ്പെടുത്തിയ തൊപ്പിയും അംശവടിയും അരപ്പട്ടയും വലിയ കുരിശുമാലയും ഇട്ടുകൊണ്ട് പല തവണ നടന്ന ചേർപ്പുങ്കൽ അവറാച്ചനോട് കഴിഞ്ഞ ദിവസ്സവും കൂടി പാസ്റ്റർ അച്ഛൻ ആശ്വസ്സിപ്പിക്കാൻ ശ്രമിച്ചു. കഴിഞ്ഞതും നഷ്ടപ്പെട്ടതും ഒരു പേക്കിനാവായി കാണാൻ ആവശ്യപ്പെട്ടിട്ടും എന്ത് ചെയ്യാം അവറാച്ചൻ വിട്ടുകൊടുക്കാൻ തയ്യാറല്ല.  "ജയിക്കുന്നവനല്ല മറിച്ച് പരിശ്രമം ഒരിക്കലും ഉപേക്ഷിക്കാത്തവനാണ് യഥാർത്ഥ വിജയിയെന്ന്"  ഉള്ള ആപ്തവാക്ക്യം ഏതോ പിള്ളേരിൽ നിന്ന് കേട്ടുകാണും അവറാച്ചൻ.

ഇന്ത്യയുടെ BJP പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് മന്ത്രിസഭയുടെ കാലത്ത് വിദേശ നാണ്യവിനിമയ ചട്ടത്തിൽ വിദേശ പണം രാജ്യത്തിന്റെ സുസ്ഥിരതയെ തകർക്കുന്നത് നിയന്ത്രിക്കാൻ കൊണ്ടുവന്ന ചില നിയന്ത്രണങ്ങൾ അമേരിക്കൻ ക്നാനായ പ്രവാസ്സികളുടെ പണം കോട്ടയം അരമനയിലേക്കും അനുബന്ത സ്ഥാപനങ്ങളിലേക്കും കടത്തുന്നതിന് തടസ്സമാകയാൽ അഭിവന്ദ്യ കുന്നശ്ശേരി വലിയ മെത്രാപ്പോലീത്തായുടെ ഉപദേശപ്രകാരം തുടങ്ങിയ ചാരിറ്റബൾ സൊസ്സൈറ്റിയാണ് അഗാപ്പ എന്ന പ്രസ്ഥാനം. നാളിതുവരെയുള്ള മൊത്ത വരുമാനത്തിൽ 95% വും ക്നാനായ കുടുംബങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പള്ളികളിലെ മന്ത്ര തുടങ്ങിയ തിരുകർമ്മങ്ങളിൽ നുന്നും കിട്ടിയതാണ്. സീറോ മലബാർ സഭയുടെ നിയമം വൈദീകന് ഒരു ശമ്പളം മാത്രമേ വാങ്ങിക്കാൻ പാടുള്ളൂ എന്നിരിക്കെ ജോലി ചെയിത പള്ളികളിൽ നിന്നെല്ലാം കൃത്യമായി ശമ്പളവും അലവൻസ്സുകളും കാറുമെല്ലാം വാങ്ങിച്ചിട്ട് അതിൽ പകുതിയിൽ താഴെ അഗാപ്പയിൽ ഇട്ട് ഇക്കാണുന്നതെല്ലാം തന്റെ നേട്ടം എന്ന് കൊട്ടിഘോഷിക്കുകയാണ് അഗാപ്പേ മുതലാളി.  നിരവതി ക്നാനായ കുടുംബങ്ങൾ കോട്ടയം അതിരൂപതയിലേയും മറ്റ് മിഷിനറി രൂപതകളിലെയും വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാനുള്ള കാശ് അയക്കുന്നത് അഗാപ്പെയിലൂടെയാണ്. ഈ പ്രസ്ഥാനം ഉണ്ടാക്കിയത് കോട്ടയം രൂപതയ്ക്കും രൂപതയുടെ സ്ഥാപനങ്ങൾക്കും സാമ്പത്തീക സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് എന്ന് മാത്രമല്ല ഇതിലെ സാമ്പത്തീക സ്രോതസ്സ് മുഴുവൻ ക്നാനായ സമൂഹമാണ്.

തങ്ങളുടെ സമൂഹത്തോട് - സമുധായത്തോട്‌ ഉള്ള അതിവിശിഷ്ടമായ സ്നേഹവും കടപ്പാടുമാണ്‌ കോട്ടയം രൂപതയിലേക്ക് പല രീതിയിൽ അഗാപ്പേയിലൂടെ പണം കൊടുക്കുവാൻ ക്നാനായ മക്കളെ പ്രേരിപ്പിച്ചതും സെമിനാരി പിള്ളേരെ പഠിപ്പിക്കുന്നതും. ഓരോ സമയത്തും ഓരോ കാലഘട്ടത്തും നിമിത്തമായി ഉപകരണമായി ഓരോരുത്തർക്ക് ദൈവം അവസ്സരം കൊടുക്കും. അങ്ങിനെ നിമിത്തമാകാൻ അവസ്സരം കിട്ടിയ മുത്തോലത്ത് അച്ഛൻ ഓശാന ഞായറാഴ്ച കർത്താവ് യാത്ര ചെയിത കഴുതയെപ്പോലെയാണ്. തന്നെക്കണ്ട് ആർപ്പ് വിളിച്ചതാണീ ജനമെന്ന് കരുതി പിറ്റേദിവസ്സം അതേ തെരുവീദിയിലൂടെ നടന്നുപോയ കഴുതക്ക് ഒരു പട്ടിക്കുഞ്ഞിനെപ്പോലും അവിടെ കാണാൻ കഴിഞ്ഞില്ല. അഗാപ്പെയിലേക്ക് ആയിരങ്ങളും പതിനായിരങ്ങളും ഒഴുകിയെത്തിയപ്പോൾ തന്റെ മുഖത്തിന്റെ കാന്തികണ്ടാണ്‌ എല്ലാവരും പണം തന്നതാണ് എന്നാണ് മുത്തോലത്ത് അച്ഛൻ വിജാരിച്ചിരിക്കുന്നത്. പണത്തിന്റെ കുത്തൊഴുക്ക് കൂടിയപ്പോൾ അഹങ്കാരവും അത്യാഗ്രഹവും കൂടിക്കൂടി കത്തോലിക്കാ സഭയെ വിലക്ക് വാങ്ങി തനിക്ക് മെത്രാൻ പദം വാങ്ങിച്ചെടുക്കാമെന്ന് വ്യാമോഹിച്ചു. മെത്രാൻ സ്ഥാനം കിട്ടുംമുൻപ് തന്നെ മിയാവൂ രൂപതയിൽ പോയി ഓലഷെഡ്‌ പള്ളികൾ ഉണ്ടാക്കികൊടുത്ത് അമേരിക്കയിൽ മൂലക്കാട്ട് പിതാവിനെ കപ്പിയാരാക്കി മാറ്റി അങ്ങാടിയത്ത് പിതാവ് ക്നാനായ പള്ളികൾ കൂദാശ ചെയിതപോലെ പള്ളിപറമ്പിൽ പിതാവിനെ കപ്പിയാരാക്കി നിർത്തി പള്ളികൾ കൂദാശ ചെയിത് സ്വപ്ന ലോകത്തുകൂടി നടന്നു.

അഗാപ്പേയും പ്രാഞ്ചികളും കൂട്ടത്തിൽ ഇല്ലാത്ത മുത്തു കൊച്ചുകുട്ടികൾ വാരിക്കളിക്കുന്ന മഞ്ചാടി കുരുവിന്റെ വിലപോലും ഇല്ലാത്ത വെറും പീറ മുത്തു മാത്രമെന്ന് നന്നായി അറിയാവുന്ന ആളാണ്‌ അഗാപ്പേ മുതലാളിയായ ചേർപ്പുങ്കൽ അവറാച്ചൻ. മുത്തു നാട് നീളെ ഓടി നടന്ന് ശപഥം ചെയിത് പറഞ്ഞിരിക്കുകയാണ് അരപ്പട്ടയും വി. ജി. സ്ഥാനവും പോയതോ പോയി ഇനി ബാക്കിയുള്ള പ്രാഞ്ചികളെയും അഗാപ്പേയും വിട്ടുകൊടുക്കില്ലായെന്ന്. നോർത്ത് അമേരിക്കയിലെ ക്നാനായ സാമ്പത്തീക ശക്തി കേന്ത്രമായ ചിക്കാഗോ സെന്റ്‌ മേരീസ്സ് പള്ളിയും അഗാപ്പെയെന്ന സാമ്പത്തീക മാഫിയാ ബാങ്കും വിട്ട് കൊടുക്കാതെ ഇനി ആര് വി. ജി. ആയിട്ടെന്താ കാര്യം. പണ്ട് വെഞ്ഞാറ മൂടന്റെ തമാശയിൽ പറയുംപോലെ " ഞാനെന്റെ ഭാര്യ രമയെ വരച്ച വരയിൽ നിർത്തും ! ( ഉച്ച കുറച്ച് എവിടെ വരയ്ക്കണമെന്ന് അവളാണ് തീരുമാനിക്കുന്നതും പറഞ്ഞ് തരുന്നതും )  ഇതുപോലെയാണ് ചിക്കാഗോ സെന്റ്‌ മേരീസ്സ് ഇടവകയും അഗാപ്പേയും ഇല്ലാത്ത ഒരു വി. ജി. യുടെ അവസ്ഥ. വി. ജി. ക്ക് മുന്നേ അഗാപ്പേ പണക്കിഴിയുമായും പിന്നാലെ ചാവേറുകളായ പ്രാഞ്ചിപടയുമായും നടക്കുന്ന സൂപ്പർ  അവറാച്ചനെ തളയ്ക്കാൻ ആർക്ക് കഴിയും ?  ഇങ്ങനെ ഒരു വി. ജി. ആകുന്നതിലും ഭേദം ഇരിക്കുന്ന പള്ളിയിൽ തന്നെ സ്വസ്ഥമായി ഇരിക്കുന്നതാണ്.  എന്താണേലും അഗാപ്പേയിൽ ഉള്ളത് മുഴുവൻ ക്നാനായക്കാരുടെ പണമാണ്. ഈ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കേണ്ടത് പുതിയ വി. ജി. ആയിരിക്കണമെന്ന് മാത്രമല്ല വൈദീകരും അൽമായരും അടങ്ങുന്ന ഒരു ബോർഡ് ആയിരിക്കണം കുറ്റമറ്റ രീതിയിൽ പണം സ്വീകരിക്കാനും അത് വിനിയോഗിക്കാനും. ഇനി ഒരു വി. ജി. കൂടി അഗാപ്പേ പണം കയ്യിൽ വച്ച് അഹങ്കരിക്കരുത്. അഥവ നമ്മുടെ പണം കൊണ്ട് അഹങ്കരിച്ച്‌ ഒരു പുരോഹിതനെ കൂടി നമ്മുടെ നാശത്തിനായി വിട്ട് കൊടുക്കരുത്. അഗാപ്പേ അക്കൌണ്ട് ഓടിറ്റ് ചെയിത് എത്രയും പെട്ടന്ന് പുതിയ വി. ജി. ക്ക് അക്കൌണ്ടിൽ ഉണ്ടെന്ന് കരുതുന്ന ഒരു മില്ല്യനിലധികം ഡോളർ വകമാറ്റി ചിലവഴിക്കും മുൻപ് ഏൽപ്പിച്ച് കൊടുക്കണം. സുതാര്യമായ രീതിയിൽ ഇനിമുതൽ വ്യക്തിപൂജയ്ക്ക് വേണ്ടി ഉപയോഗിക്കാതെ മേൽപ്പറഞ്ഞപോലെ വൈദീകരും അൽമായരും അടങ്ങുന്ന ഒരു കമ്മറ്റി വേണം അഗാപ്പേയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത്.


Saturday, February 8, 2014

മുത്തോലം MSP സന്ന്യസ്സസമൂഹത്തിൽ നിന്ന് രാജിവച്ചു.

കോട്ടയം അതിരൂപതയുടെ എം. എസ്സ്. പി. സന്ന്യസ്സ സമൂഹത്തിൽ അന്ഗമായിരുന്ന മുത്തോലം ഏതാനും ആഴ്ചകൾക്ക് മുൻപ് രാജി വച്ചു. കോട്ടയം അതിരൂപതയുമായോ രൂപതയുടെ ഇതര പുരോഹിത വിഭാഗങ്ങളുമായോ ഇനി മേലിൽ മുതോലത്തിന് മേലിൽ യാതൊരു ബന്തവും ഉണ്ടായിരിക്കുന്നതല്ല. 2012 ഡിസംബറിലെ കുപ്രസ്സിദ്ധമായ അങ്ങാടിയത്ത് പിതാവിന്റെ ക്നാനായക്കാർക്ക് അപ്രിയമായിതീർന്ന ഇടയലേഖനവും മുത്തോലത്തിന്റെ കോട്ടയം അതിരൂപതയിൽ നിന്ന് വിടുതൽ വാങ്ങി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിൽ ചേർന്ന കാര്യവും ഒരേ സമയത്താണ് ചിക്കാഗോ ക്നായിലൂടെ ലോകം മുഴുവൻ അറിയുകയും അതിശക്തമായ പ്രതിക്ഷേധം ഉണ്ടാവുകയും ചെയിതത്. ക്നാനായ ജനതയിൽ ഉണ്ടായ പ്രതിക്ഷേധ കൊടുങ്കാറ്റിനെ തടയിടുവാൻ കോട്ടയം അതിരൂപത വലിയ മെത്രാപ്പോലീത്തായും ചിക്കാഗോ അങ്ങാടി മെത്രാനും മുത്തോലത്തിന്റെ ഇൻകാർടിനേഷൻ നിർത്തിവച്ചതായി കള്ളം പറഞ്ഞ് വിശ്വാസ്സികളെയും കോട്ടയം രൂപതാ വൈദീകരെയും പറ്റിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പകുതിയോടെ കോട്ടയം രൂപതയുടെ സെനറ്റിൽ ( പ്രസ്സ്ബറ്റെറിയം ) നിരന്തരമായി വൈദീകർ ഒന്നടങ്കം മുതോലത്തിനെ കോട്ടയത്തേക്ക് തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗത്യന്തരം ഇല്ലാതെ മൂലക്കാട്ട് പിതാവ് മുത്തോലത്തിനെ കോട്ടയം രൂപതയിൽ നിന്ന് വിടുതൽ കൊടുത്തുവെന്നും സാങ്കേതികമായ വെറും ഒരു ഇൻകാർടിനേഷൻ പേപ്പർ ചിക്കാഗോ രൂപതയിൽ നിന്നും കിട്ടിയാൽ മതിയെന്നും അറിയിച്ചു. പടിയടച്ച് പിണ്ഡം വച്ച ഒരാളെ തിരിച്ച് വിളിക്കാൻ കഴിയില്ലായെന്ന ബോധം അപ്പോഴാണ്‌ നമ്മുടെ വൈദീകർക്ക് മനസ്സിലായത്‌.

 കോട്ടയം അതിരൂപതയുമായി കഴിഞ്ഞ വർഷം  മുതൽ യാതൊരു ബന്ധവും ഇല്ലാത്ത മുതോലത്തിന് താൻ പ്രതിനിധാനം ചെയിതിരുന്ന കോട്ടയം രൂപതയുടെ MSP സന്ന്യസ്സസമൂഹത്തിൽ അന്ഗത്വം ഉണ്ടായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന ഈ സന്ന്യസ്സസമൂഹത്തിലെ പുതിയ നേത്രുത്വ തിരഞ്ഞെടുപ്പിൽ മുത്തോലം ഒരിക്കലും ഇഷ്ടപ്പെടാത്ത അമേരിക്കയിൽ നിന്നും പീഡിപ്പിച്ച് നാടുകടത്തിയ വെട്ടുവേലി സ്റ്റീഫൻ അച്ഛൻ MSP സെമിനാരിയുടെ പുതിയ റക്ടറും ട്രെഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം രൂപതയിലെ സകല വൈദീകരാലും ക്നാനായ ദൈവജനത്താലും ഏറെ സ്നേഹിക്കപ്പെട്ട ഡൽഹിക്കാരുടെ മനോരമ അച്ഛന്,  സഹവൈദീകരാൽ സ്നേഹത്തോടെ  വിളിക്കപ്പെടുന്ന സ്റ്റീഫന്, സേവനം അനുഷ്ടിച്ച എല്ലാ ഇടങ്ങളിലേയും വിശ്വാസികളുടെ പ്രിയപ്പെട്ട സ്റ്റീഫൻ അച്ഛന്  ഇങ്ങനെ ഒരു സ്ഥാനം കിട്ടണ്ട താമസ്സം മുത്തോലത്തിന്റെ രാജി കോട്ടയത്ത് ചെന്നു. കോട്ടയം അതിരൂപതയുമായി ഉണ്ടായിരുന്ന അവശേഷിക്കുന്ന ബന്ധവും അതോടെ മുത്തോലം ഉപേക്ഷിച്ചു. ഇനിമുതൽ കോട്ടയം രൂപതയുമായൊ രൂപതയുടെ ഏതെങ്കിലും വൈദീക കൂട്ടായ്മകളുമായോ മുതൊലത്തിന് യാതൊരു ബന്ധവും ഇല്ലയെന്ന സത്യം ക്നാനായ മക്കൾ അറിഞ്ഞിരിക്കണം.

കോട്ടയം രൂപതയിൽ നിന്നും വിടുതൽ വാങ്ങുകയും സന്ന്യാസ്സ സമൂഹത്തിൽ നിന്ന് സ്വയം രാജി വച്ച് വടക്കും ഭാഗർക്ക് ഇത്രയും കാലം വിടുപണി എടുക്കുകയും ചെയിത ഒരു വൈദീകനെ ഇനിയും എന്തിന് ചുമക്കണം എന്ന് ചിക്കാഗോയിലെ ക്നാനായ മക്കൾ ചിന്തിക്കണം. അമേരിക്കയിലെ എല്ലാ ക്നാനായ ഇടവകകളിലും സേവനം ചെയ്യാൻ വരുന്ന വൈദീകർ കോട്ടയം രൂപതാ വൈദീകർ ആയിരിക്കണം എന്ന് പ്രമേയങ്ങളിലൂടെ കോട്ടയം ചിക്കാഗോ രൂപതാ മെത്രാൻമാരെ അതാത് ഇടവകാങ്ങങ്ങൾ കഴിഞ്ഞ വർഷാരംഭത്തിൽ തന്നെ അറിയിച്ചിരുന്നു.  പന്ത്രണ്ട് വർഷക്കാലം സഹവൈദീകരെയും ക്നാനായ മക്കളേയും പീഡിപ്പിച്ചും ഭിന്നിപ്പിച്ചും VG ആയി വിലസ്സിയ മുത്തോലം ഇന്നലെ ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയുടെ ഉത്തരവിലൂടെ പുറത്തായി. ഇന്നുമുതൽ ലോസ്സ് ഏൻജൽസ്സ്‌ പത്താം പീയൂസ്സ് ക്നാനായ പള്ളിയുടെ വികാരിയായ ബഹുമാനപ്പെട്ട തോമസ്സ് മുളവനാൽ അച്ഛനാണ് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ ക്നാനായക്കാർക്ക് വേണ്ടിയുള്ള പുതിയ VG യും നോർത്ത് അമേരിക്കൻ ക്നാനായ റീജ്യന്റെ ഡയറക്റ്ററും. KCCNA യുടെ ആദ്ധ്യാൽമീക ഉപദേഷ്ടാവായി കഴിഞ്ഞ മൂന്ന് വർഷക്കാലം സ്തുത്യർഹമായ സേവനം ചെയിതുകൊണ്ടിരിക്കുന്ന തോമസ്സ് അച്ഛന് സഹവൈദീകരുടെയും ക്നാനായ മക്കളുടെയും പരിപൂർണ്ണ പിന്തുണകളുടെ പ്രവാഹമാണ് ഇന്ന് രാവിലെ മുതൽ.  അമേരിക്കയിലെ സകല ഇടവകകളിലും കഴിഞ്ഞ ഒരാഴ്ചയായി ഉള്ള വലിയ സംസ്സാരം മാർപ്പാപ്പയെ കുരിശുപള്ളിയിൽ ഇരുത്തിയിട്ട് വെറുമൊരു അച്ഛൻ കയറി കത്രീഡൽ പള്ളിയിൽ ഇരിക്കുമോ എന്നതാണ്. VG സ്ഥാനം നഷ്ടപ്പെട്ട് വെറും വികാരി മാത്രമായി മാറിയ അഗാപ്പേ മുതലാളി ചേർപ്പുങ്കൽ അവറാച്ചൻ ഇനി അഗാപ്പേ ബിസിനസ്സ് എന്ത് ചെയ്യുമെന്നും അതിന്റെ ഭാവി എന്തായിരിക്കണം എന്നും നമുക്ക് നാളെ നോക്കാം.