Monday, February 17, 2014

കവലതെണ്ടികൾ നമ്മളും !!! ? പിന്നെ പറഞ്ഞവനും !!!

 കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളിലായി പ്രാവാസ്സി ക്നാനായക്കാരുടെ ഇടയിൽ നിറഞ്ഞു നിന്ന ഒരു സംസ്സാര വിഷയമാണ് ക്നാനായ കത്തോലിക്കരുടെ ആൽമീയ ഉന്നമനത്തിന് കോട്ടയത്ത് നിന്നും പ്രത്യേകം പറഞ്ഞ് വിട്ട ഒരു വൈദീകൻ തന്നിൽ ഭാരമേൽപ്പിച്ച ദൈവജനത്തിലെ ഒരു പ്രായം ചെന്ന മനുക്ഷ്യനെ കവല തെണ്ടിയെന്ന് വിളിച്ചത്. തീർച്ചയായും എനിക്കും മറ്റ് അനേകർക്കും വലിയ വിഷമം തോന്നി. ഹ്യൂസ്റ്റൻ ക്നാനായ കമ്മ്യൂണിറ്റിയിലെ സാമ്പത്തീക ഇടപാടുകളുടെ നിജസ്ഥിതിയല്ല ഇവിടുത്തെ പ്രശ്നം. കഴിഞ്ഞ കുറച്ചു കാലമായി പല തവണ അസഭ്യവർഷം ചൊരിഞ്ഞ് നടക്കുന്ന ഒരു വൈദീകന്റെ പ്രവർത്തിയെ നിയന്ത്രിക്കാൻ കഴിയാതെ പറഞ്ഞു വിട്ട രൂപതയുടെ അധിപനും ഇപ്പോൾ സേവനം ചെയ്യുന്ന രൂപതയുടെ അധിപനും ക്നാനായ റീജ്യന്റെ പഴയതും പുതിയതുമായ നേതൃത്വവും കഴിയാതിരിക്കുമ്പോൾ ഒരാഴ്ച മുൻപ്  UN ൽ പാസ്സാക്കിയ കത്തോലിക്കാ സഭയ്ക്ക് എതിരെയുള്ള പ്രമേയമാണ് ഓർമ്മ വരുന്നത്. തെറ്റ് ചെയ്യുന്ന വൈദീകരെ രാജ്യം കടത്തിപോലും സംരക്ഷിക്കുന്ന അതിക്രൂരമായ സഭാ സംവിതാനമാണ് വേദനയോടെ നാമിന്ന് കാണുന്നത്.

താൻ വന്ന് ചേർന്നിരിക്കുന്ന മണ്ണിന്റെ പ്രത്യേകതകളും ഭരണഘടനയുടെ അന്തസത്തയും മനസ്സിലാക്കാതെ ആദ്യകാല ക്നാനായ കുടിയേറ്റക്കാരുടെ മഹിമയെന്തെന്ന് മനസ്സിലാക്കാതെ ഇന്നലെ കുരുത്ത തകരയായ ഇതേ  വൈദീകൻ അവരാരും മാതാപിതാക്കളുടെ അടുത്ത് നിന്ന് കുരിശുവരപോലും പഠിക്കാതെ വന്നവരും അവർക്ക് സഭയെപ്പറ്റിയും ക്രൈസ്തവ വിശ്വാസ്സത്തെപ്പറ്റിയും ഒന്നും അറിയത്തില്ലയെന്നും പറഞ്ഞ് അട്ടപ്പാടിയിലെ സ്കൂൾ കെട്ടിടത്തിൽ കയറിയ വടക്കൻ വീരഗാഥകൾ പറഞ്ഞൊരു ശാലോമിലൂടെ ഒരു യുടൂബ് പുറത്തിറക്കി. ജനങ്ങളുടെ പ്രതിക്ഷേധം വർദ്ധിച്ചപ്പോൾ ഒരു ദിവസ്സം നേരം വെളുക്കുന്നതിന് മുൻപ് യുടൂബ് എടുത്ത് കളഞ്ഞു. മാമോദീസ്സയെന്ന പ്രവേശക കൂദാശയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിൽ നിന്ന് പ്രത്യേകം വേർതിരിക്കപ്പെട്ടുവെന്ന് സഭ വിശേഷിപ്പിക്കുന്ന അഭിഷിക്തരായ പുരോഹിതർ ഇത്തരം വെളിവുകേടുകൾ കാട്ടുന്ന ചില ന്യൂനപക്ഷ ളോഹധാരികളാൽ സമൂഹമധ്യത്തിൽ അപമാനിതരാകുന്നു.

രണ്ട് വർഷം മുൻപ് ചിക്കാഗോയിൽ ആരംഭിച്ച പുരോഹിതർക്കായുള്ള പരസ്സ്യ പ്രാർത്ഥന അവരുടെ കൊള്ളരുതായ്മകൾ മറച്ചുവയ്ക്കാനുള്ള ഉപാധിയായിട്ടാണങ്കിൽ ഇന്ന് ഫ്രാൻസ്സീസ്സ് പാപ്പ അവരുടെ വിശുദ്ധീകരണത്തിനും സഭയുടെ നന്മയ്ക്കായും നമ്മോട് ആവശ്യപ്പെടുന്നു. ദിവസ്സവും ഇലക്ട്രോണിക് വാർത്താ മാദ്ധ്യമങ്ങളിലൂടെ വരുന്ന പരിശുദ്ധ പിതാവിന്റെ പ്രബോധനങ്ങളെ അപഹാസ്സ്യത്തോടെ കാണുന്നവർ  തങ്ങളെ ഭാരമേൽപ്പിച്ചിരിക്കുന്ന കുഞ്ഞാടുകളെ കവലതെണ്ടികൾ എന്ന് വിളിച്ചില്ലങ്കിലെ അതിശയമുള്ളൂ. തങ്ങളുടെ തെമ്മാടിത്തരങ്ങളെ അനുസ്സരണയോടെ വാലാട്ടി കൂടെ നിൽക്കുന്നവരെ മാത്രമേ ഞങ്ങൾ സേവിക്കൂ എന്ന് അഹങ്കരിക്കുന്ന ചില വൈദീകരോട് ചോതിക്കാനുള്ളത് പിന്നെ എന്തിനീ ക്നാനായ ഫ്ലാറ്റ്ഫോം. ക്നാനായ റീജ്യൻ എന്നാൽ വൈദീകരുടെ മാത്രം ബിസിനസ്സ് അല്ല. മറിച്ച് ക്നാനായ മക്കളുടെ മൊത്തമായ ദൈവീക പരിപാലനത്തിന് ഉള്ളതാണ്. കോർപ്പറേറ്റ് സി. ഇ. ഒ. മാരായി ഇടവക ഭരിക്കുന്ന ഭരണാധികാരികളായ വികാരിമാർ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വരുന്നില്ലായെങ്കിൽ നിങ്ങളുടെ പ്രഭോധനങ്ങൾ ആര് വിലകൽപ്പിക്കും.

ഇന്ത്യാ മഹാരാജ്യത്ത് നിന്ന് ബ്രിട്ടീഷ്കാർ വിട്ടുപോയപ്പോൾ ഇന്ത്യാ പാക്ക് വിഭജനത്തിലൂടെ എന്നെന്നേക്കുമായി അശാന്തിയും അരാജകത്തവും വിതച്ചതുപൊലെയാണോ ഇന്ന് ക്നാനായ റീജ്യന്റെ നേതൃത്വത്തിൽ ഉണ്ടായ മാറ്റത്തിന്റെ കൂടെ എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞ് ഇങ്ങനെ ഒരു വൈദീകനെ ഇളക്കി വിട്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തനിക്ക് മാത്രമേ കഴിവുള്ളൂ ബാക്കിയുള്ളവർ ഒന്നിനും കൊള്ളരുതാത്തവർ എന്ന് വരുത്തിതീർക്കാൻ ഇങ്ങനെ ചില ബന്തനങ്ങൾ ഉണ്ടാക്കിയിട്ട് പോയതെങ്കിൽ അത് മനസ്സിലാക്കി വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാൻ പുതിയ നേതൃത്വത്തിന് സാധിക്കണം. ഒത്തിരി പ്രതീക്ഷയൊന്നും ഇല്ലങ്കിലും നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ക്ഷമയോടെയും പ്രാർത്ഥനയോടും കാത്തിരിക്കുകയാണ്.

KCCNA യുടെ എക്സ്സിക്കുട്ടീവ് വൈസ്സ് പ്രസിഡന്റ്‌ ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗത്തിൽ വെറളിപൂണ്ട് അദ്ധേഹത്തിന്റെ രക്തത്തിനായി ദാഹിച്ചവർ എന്തേ ഇന്ന് തങ്ങളിൽ ഒരുവൻ  വയോധികനായ ഒരു മനുക്ഷ്യനെ കവലതെണ്ടിയെന്ന് വിളിച്ചിട്ട് ഒന്നും മിണ്ടാതെ നടക്കുന്നത്. നിങ്ങളുടെ ഹിഡൻ അജണ്ട മുഴുവൻ നടപ്പിൽ വരുത്താൻ കൂടെ നിർത്തി പറ്റിച്ചിട്ട് അദ്ദേഹത്തെ ഇന്ന് വെറും കവലതെണ്ടിയാക്കി മാറ്റിയിരിക്കുന്നു. ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗത്തിൽ എവിടെയാണ് തെറ്റ് എന്ന് വീണ്ടും വീണ്ടും മനസാക്ഷിയോട് ചോതിച്ച്‌ നോക്കുക.  ( ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) ഹ്യൂസ്റ്റൻ പള്ളിയിൽ നിന്നും 100 ഡോളറിന്റെ കള്ളക്കഥകൾ തന്റെ പിണിയാളുകളെക്കൊണ്ട് ഉണ്ടാക്കി നാടുനീളെ നിങ്ങളിൽ ഒരു സഹോദര വൈദീകനെ നാറ്റിച്ചപ്പോൾ എവിടെപ്പോയി നിങ്ങളിലെ ധാർമ്മീകത.

എല്ലാ ഇടവകകളിലും വൈദീകർ കൈകാര്യം ചെയ്യുന്ന നളാഗമ പുസ്തത്തിലെ വിവരങ്ങൾ മുത്തുവിന്റെ ക്രിമിനൽ സങ്കത്തിന് കൈമാറി ഇല്ലികുന്നുംപുറത്ത് അച്ഛനെ ഒറ്റുകൊടുക്കാൻ ശ്രമിച്ച ചതിയനല്ലേ മേലേടം. ഇത്രമാത്രം പള്ളി സംവിധാനങ്ങളും  അൽമായ വൈദീക ക്രിമിനൽ മാഫിയാ സങ്കങ്ങൾ സ്വന്തമായി ഉണ്ടായിട്ടും എന്തേ നിങ്ങൾക്ക് നൂറിന് മുകളിൽ ഒരു ഡോളർകൂടി കളവ് കേസ്സിൽ കൂട്ടാൻ സാധിക്കാതിരിക്കുന്നത്. പതിമൂന്നര മാസ്സങ്ങൾക്ക് മുൻപ് പുറകിൽ നിന്ന് കുത്തി വേദനിപ്പിച്ചു നാട് കടത്തിയ മനുക്ഷ്യസ്നേഹിയായ ഒരു സഹോദര വൈദീകന്റെ കണ്ണുനീർ തുള്ളിയുടെ വിലയറിയാത്ത കഠിനഹൃദയരല്ലേ നിങ്ങൾ. ക്രിസ്തുനാഥന്റെ പ്രതിപുരുഷന്മാർ എന്ന് ഞങ്ങൾ പഠിച്ചതും വിശ്വസ്സിക്കുന്നതുമായ നിങ്ങളിലെ ക്രിസ്തു ഇന്ന് എവിടെ. നീതിക്ക് വേണ്ടിയുള്ള ക്നാനായ സഹോദരങ്ങളുടെ പോരാട്ടത്തിൽ നിന്ന് പിന്മാറാതെ  യഥാർദ്ധ പോരാളികളായി   അടിയുറച്ചു നിന്നുകൊണ്ട് പൌലോസ്ലീഹായുടെ വിശ്വാസ്സത്തിന്റെ പടവാളുമേന്തി ചിക്കാഗോ ക്നാ എന്നുമുണ്ടാകും. 

6 comments:

 1. ഇത്രയും നിസാരകാര്യത്തിനു ഇത്രയും ബഹളം വയ്ക്കണമോ? വൈദികന്‍ ഒരു നിമിഷം ഇത് തനിക്ക് ജന്മം നല്‍കിയ അപ്പനാണ് എന്നോര്‍ത്ത് പോയി. ചെറുപ്പം മുതലേ അദ്ദേഹത്തെ വിളിച്ചുശീലിച്ച പേര് പിതൃസ്നേഹത്തോടെ വിളിച്ചു - അത്ര തന്നെ. അതിനു ഇത്രയും കൊലവിളി വേണോ? പോട്ടെന്നെ. പല സാംസ്ക്കാരിക പശ്ചാത്തലത്തില്‍ നിന്നല്ലേ വൈദികര്‍ വരുന്നത്. നമുക്ക് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിതാവിനും വേണ്ടി പ്രാര്‍ഥിക്കാം.

  ReplyDelete
 2. Fr Maladem spilt Detroit Knanaya community before Houston .

  ReplyDelete
 3. Aaaraaada Kavalathendikal? Chicago-l ulla Muthuvintey shinkidi parama viddikalo?, Houton-l ulla thallippoli, methran saabuvintey shinkidikalo?

  ReplyDelete
 4. മനുഷ്യരുടെ മരണത്തോടുള്ള ഭയത്തെ മുതലെടുത്ത്‌ ജീവിക്കുന്നവർ 'തല മറന്നു എണ്ണ തെയ്ക്കാതിരുന്നെങ്കിൽ' നല്ലതായിരുന്നു!

  ReplyDelete
 5. vettikale nanamileeda oru paavam achne egane kuruzil tharaykan. neeyokai marikumpul eeyulla achan veenam nenne kuzhiyil eddaan.

  ReplyDelete
 6. Marichya kazhinjettu entu worry??

  ReplyDelete