നോര്‍ത്ത് അമേരിക്കന്‍ കുടിയേറ്റത്തിന്റെ ചരിത്രം അറിയാതവര്കും, മഹത്തായ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രെമിക്കുന്നവര്കും അറിയുവാന്‍, ഇന്ന് നമ്മള്ക്കുള്ളതോന്നും സീറോയുടെയോ അങ്ങാടിയതിന്റെയോ ധനമല്ലാ മറിച്ച് അവര്ക്കുള്ളതോകെ നമ്മുടെ സമ്മാനമാണ്. വരാനിരിക്കുന്ന അപകടം മനസ്സിലാക്കി മുന്‍കൂര്‍ ജാമ്യമെടുത്തു സമുദായത്തെ വന്ചിച്ചതില് നിന്നും രെക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാരിയം പറഞ്ഞേക്കാം ചരിത്രപരമായ വഞ്ചനയുടെ പാപ ഭാരത്തില്‍ നിന്ന് രെക്ഷപെടാന്‍ മുത്തോലത്ത് കത്നാര്ക് മാള്ങ്ങുലുണ്ടാകില്ല. എവിടെ ഒളിച്ചാലും അമ്മയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ക്നാനായ മക്കള്‍ തേടി പിടിക്കും. പേടിക്കണ്ട ശിക്ഷിക്കാനല്ല മറിച്ച് ആദിപിതാവായ അബ്രഹമില്‍ നിന്ന് തുടങ്ങിയ ഈ തലമുറയുടെ തലയെടുപ്പും ദൈവം തമ്പുരാന്റെ സംരെക്ഷ്നവും കാണിക്കാന്‍.
ക്നാനായ സമുദായത്തിന്റെ അപമാനമായ മുതോലതോടും കൂലികളോടും ചോതിക്കുന്നു എന്തിനാണ് കഴിഞ്ഞ രണ്ടു മാസമായി ഇത്രമാത്രം സീറോ അങ്ങാടി പ്രേമം ? എന്തിനെ മറയ്കാനാണ് അഥവാ എന്തിനെ പേടിച്ചാണ് ഈ തന്ത്രങ്ങളെല്ലാം ? കയ്യിലിരിക്കുന്ന റോമില്‍ നിന്ന് കിട്ടിയ കല്പനയിലെ ഉള്ളടക്കമെന്താണ് ? അതിശക്തമായ ക്നാനായ ശക്തിയെ പ്രതിരോധിക്കാന്‍ നിങ്ങളുടെ ഈ തട്ടിപ്പ് മാത്രം മതിയോ ? സത്യം അറിയുമ്പോള്‍ ഈ പേനയുന്തുന്ന കുഞ്ഞാടുകള്‍ എന്ത് ചെയ്യും. റോമില്‍ നിന്ന് കിട്ടിയ കല്പനയുടെ അലയടികള്‍ ഏതാനും ആഴ്ചക്കുള്ളില്‍ അറിയുമ്പോള്‍ അപമാന ഭാരത്താല്‍ തലകുനിക്കുന്ന മുതോലാതെ കത്തനാരെ വീണ്ടും ചുമക്കുവാന്‍ കാരക്കാട്ടെ വീട്ടിലെ കില്ലപ്പട്ടിക്കു സാധിക്കണം.
അരപ്പട്ട മാത്രം മോഹിച്ചു രാവും പകലും കിനാവ് കണ്ടു മോഹിച്ചു നടക്കുന്ന ഈ വൈദീകന് പറഞ്ഞു തരുന്ന കള്ള കപട ചരിത്രങ്ങള്‍ തിരിച്ചറിയാന്‍ നേരെ ചെന്ന് അങ്ങടിയതിനോട് തന്നെ ചോദിക്കുക. ഒരു പക്ഷെ പ്രധാന പുരോഹിതനായ അദ്ദേഹം സത്യം പറയുമായിരിക്കും. ഒരു പക്ഷെ നേരിന്റെ കാര്യത്തില്‍ മുതോലതിനെക്കാള് അങ്ങടിയതിനെ വിശ്വസിക്കാം. നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ ദൈവനിവേശിതമായ പ്രേക്ഷിത ദൌത്യത്തിന്റെ പൂര്തീകരണമാണ് അങ്ങടിയത് പിതാവിന്റെ അരയിലെ അരപട്ടയും തലയിലെ തൊപ്പിയും അതുപോലെതന്നെ കയ്യിലിരിക്കുന്ന അമ്ശാവടിയും. ഒരു ഡോളറിനു ക്നാനായ സമുധായത്തിനു കിട്ടിയതാണ് ഇന്നത്തെ സീറോ മലബാര്‍ കത്രീടല്‍ പള്ളി. കുന്നശ്ശേരി പിതാവും ക്നാനായ സമുദായ നേതാകളും വൈദീകരുമടക്കം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു എന്ടോഗമാസല്ലാത്ത പള്ളികലോന്നും നമുക്ക് വേണ്ടാന്ന്. ഇന്ന് മില്യണ്‍ കൊടുത്തു വാങ്ങുന്ന ദേവാലയങ്ങളില്‍ നമുക്ക് എന്ത് നേട്ടം. ഇന്നുള്ളതൊക്കെ ഒരു ഡോളറിനു എത്രയോ പതിട്ടണ്ടുകല്ക് മുന്‍പ് തന്നെ നമുക്ക് സ്വന്തം ആക്കാമായിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമുധായത്തിന്റെ തറവാടായ ചിക്കാഗോയിലെ ആദ്യ തലമുറയിലെ കാര്‍ന്നവന്മാരോട് ചോദിക്കുക എവിടെ എങ്ങിനെ ആണ് കാതോലിക കൂട്ടായ്മ തുടങ്ങിയതെന്ന്. കുടുമ്പ പ്രാര്‍ത്ഥനയില്‍ തുടങ്ങി ഏതാനും പേരുമാത്രമുള്ള കുടുമ്പ കൂട്ടായ്മയിലൂടെ കാതോലിക അസോസിയേഷന് പിന്നീട് ക്നാനായ അസോസിയേഷന്. പിന്നീട് സീറോ മലബാര്‍ രൂപതാക് വേണ്ടിയുള്ള ചരടുവലികള്‍. നമുക്ക് എന്ടോഗമസ് തന്ന് രൂപത ഉണ്ടാക്കമെന്നുള്ള കള്ള വാഗ്ദാനം. അവസാനം രൂപതയുടെ സ്ഥാപനം വഴി ചരിത്രപരമായ വഞ്ചനയുടെ തുടക്കം. ഇതിനു കൂട്ടായി അങ്ങടിയത്തിനു തുണയായി മുത്തോലത്തിന്റെ ആഗമനം. കുന്നശ്ശേരി പിതാവിന്റെ നോമിനിയായിരുന്ന കൊട്ടൂരച്ചനെ കുതികാല് വെട്ടി VG സ്ഥാനം കുതന്ത്രങ്ങളിലൂടെ മുതോലം കൈക്കലാക്കുന്നു. ഇനി അങ്ങടിയത് പിതാവിന്റെ സ്ഥാനരോഹന ചടങ്ങിന്റെ നേതാക്കളായിരുന്ന ജോയ്ചാന് ചെമ്മാചെലിനോടും ജൈബു കുളങ്ങര്യോടും തോടുകയിലച്ചനോടും ചോദിക്കുക ആരാണ് ഈ പിതാവിനെ പരിപൂര്‍ണ ചിലവെടുത്തു ബിഷപ്പ് പീടത്തില്‍ ഇരുത്തിയത് എന്ന്. ഇനി അങ്ങടിയതിനോട് വീണ്ടും പോയി ചോദിക്ക് ഉപകാര സ്മരണക്കായി 24 മണിക്കൂറിനുള്ളില്‍ എത്ര പേരുടെ കടക്കലാണ് കോടാലി വച്ചതെന്ന്. ഇവിടെ നേട്ടം മുതോലത്തിനു മാത്രം. അര്‍ഹത ഇല്ലാത്ത സ്ഥാനം തന്നതിന്റെ ഉപകാര സ്മരണക്കാന് ഇന്ന് മുതോലം നമ്മുടെ സമുധയാതെ ഒറ്ടുകൊടുക്കുന്നത്.
തമ്മിലടിക്കുന്ന സമുധായമെന്നു പറയുന്നവരോട്, ഇന്ന് കാണുന്ന ചിക്കാഗോ പ്രോബ്ലം പള്ളി വേണ്ടവരുടെയും വേണ്ടാതവരുടെയും വഴക്കല്ല. മറിച്ച് ഈ മുതോലതച്ചന് പലപ്പോഴായി ഓരോരോ ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കി എടുത്ത ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള ബാലാ പരീക്ഷണം ആണ്.ഈ അവസ്ഥയുടെ ശ്രഷ്ടി കര്‍ത്താവ് സാക്ഷാല്‍ മുതോലതച്ചന് ആണ്.കുടം തുറന്നു ഭൂതങ്ങളെ തുറന്നു വിടുമ്പോള്‍ ഓര്‍ക്കണം അവയെ തിരിച്ചു കുടത്തില്‍ ഇറക്കാനുള്ള കഴിവ് തനിക്കുണ്ടോ എന്ന്.. തമ്മിലടിയിലൂടെ മാത്രമേ പള്ളി പണിയാന്‍ പറ്റൂ എന്ന് മനസിലാകിയ ഈ കതനാരല്ലേ ഇന്ന് ഓടി നടന്ന് കുടുംപങ്ങളെ തെറ്റിച്ചും തമ്മിലടിപ്പിച്ചും പള്ളികള്‍ പണിയുന്നത്. ഓരോ പള്ളിയുടെ പിന്നിലും ചതിയുടെയും വഞ്ചനയുടെയും കരിനിഴലല്ലേ ഉള്ളത്. ഒരു പള്ളിയെങ്കിലും ഇവിടെ കാണിക്കുക സ്നേഹത്താല്‍ അടിതരയിട്ടത്. ഇനി അറിവില്ലങ്കില്‍ ആരോടെങ്കിലും ചോദിക്കുക ഇടവക അനുവതിക്കാനും പള്ളികള്‍ അനുവതിക്കാനും വൈദീകനെ നിയമിക്കാനും സഭയുടെ നിയമം എന്താണെന്ന്. ഇക്കാര്യം നേരെ പോയി അങ്ങടിയതിനോടുതന്നെ ചോതിക്കാം. ഇനി തന്റെ ദൈവ ജെനത്തിനു ഇടവകയും പള്ളിയും വൈദീകനെയും അനുവധിക്കുന്നതിലൂടെ ഒരു പിതാവ് ചെയ്യുന്നത് അധേഹത്തില്‍ റോമില്‍ നിന്ന് കല്പിച്ചു കൊടുത്തിരിക്കുന്ന കടമയുടെ പൂര്തീകരണമാണ്. ഇതു അങ്ങടിയതിന്റെ കടമയാണ് അല്ലാതെ ഒധാര്യമല്ല.
ഇനി ഈ പ്രക്രിയയുടെ ഗുണ ഭോക്താവ് യഥാര്‍ത്ഥത്തില്‍ ആരാണ്. ഇല്ലായ്മയില്‍ നിന്ന് ക്നാനായ മക്കള്‍ പടുത്തുയര്‍ത്തിയ സീറോ മലബാര്‍ രൂപതയുടെ പിതാവായ അങ്ങടിയത് തന്നെയാണ്. ഇന്ന് അദ്ദേഹത്തിന് എത്ര വൈദീകരെയാണ് നമ്മുടെ പള്ളികളിലെക്കയും മിഷന് കേന്ത്രങ്ങളിലെക്കയും നമ്മുടെ സ്വന്തം മൂലക്കാട്ട് പിതാവ് വിട്ടിരിക്കുന്നത്. നമ്മുടെ കാശു കൊണ്ട് വാങ്ങിയ പള്ളികള്‍ നമ്മുടെ സ്വന്തം വൈദീകര്‍, ആണ്ടുതോറും മറ്റു സീറോ പള്ളികലെക്കാള് കൂടുതല്‍ പണം അരമനക്ക് കൊടുക്കുന്നു, തന്റെതല്ലാത്ത ജെനത്തിനു മേല്‍ അജപാലന ഉതരവതിത്വം. തന്റെ സെക്രട്ടറി പ്രിന്റ് ചെയ്തു തരുന്ന Appointment ലെറ്റെരില് ഒപ്പിടുക എത്ര കഷ്ടപ്പെട്ട പണിയാണ്. ക്ഷമിക്കണം സഹോദരങ്ങളെ ഒരു കാര്യം വിട്ടു പോയി. 15 മിനിറ്റ് അകലെ മാത്രം താമസിക്കുന്ന പിതാവ് ആണ്ടുതോറും നമ്മുടെ പള്ളികളില്‍ കഷ്ട്ടപ്പെട്ടു വന്ന് ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങളെ സ്നേഹപൂര്‍വ്വം കണ്ടിട്ട് $ 500 ഡോളറും ഫീസായി വാങ്ങിക്കൊണ്ടു പോകും. ഇതു ഒരു രെഹസ്യമാണ് ആരോടും പറയരുത്. പറഞ്ഞാല്‍ നമ്മുടെ കുഞ്ഞുങ്ങളുടെ മാതാപിതാകല്ക് നാണക്കേടാണ്. കത്തോലികാരായ നമുക്കും.
പട്ടാപകല്‍ നടുറോട്ടില്‍ ആടിനെ നിര്‍ത്തി പട്ടിയാക്കുന്ന മുത്തോലത്ത് കത്തനാരുടെ ഈ വ്ര്തികെട്ട തീകളി എത്ര നാള് തുടരുമെന്ന് നമുക്ക് നോക്കാം. എല്ലാം നഷ്ട്ടപെട്ടിട്ടു തിരിച്ചുവന്നു സമുധായത്തിന്റെ മുന്പില് നിന്ന് കൊടിപിടിക്കാന്‍ വന്നാല്‍ താങ്കളുടെ കള്ളത്തരങ്ങളുടെ കൂട്ടാളിയായ കാരക്കാട്ട് കൃഷ്ണന് നായര്‍ പറഞ്ഞപോലെ, ഓരിയിടുന്ന ചെന്നായ ആയ അങ്ങയെ ക്നാനായ മാതാപിതാക്കളുടെ ഉശിരുള്ള മക്കള്‍ നടുറോട്ടില്‍ ഇട്ടു ............................ ഇന്ന് കൂലിക്കെഴുതുന്ന ഈ ശവം തീനി കഴുകന്മാരയിരികും ആദ്യത്തെ കല്ലെറിയുക.
റോമില്‍ നിന്ന് വന്ന ഉത്തരവ് ഞങ്ങളായി പുറത്തു വിടുന്നില്ല. അഭിവന്ന്യ മൂലക്കാട്ട് പിതാവിന്റെ തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.
നന്മ ഭവിക്കാനായി പ്രാര്‍ത്ഥനയോടെ,
ചികാഗോക്നാ.
വാല് കഷണം :-
സഹ വൈദികരെയും കോട്ടയം അരമന യേയും വളരെ മോശമായി ചിത്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മീഡിയയുടെ പിന്നില്‍ V G ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അമേരിക്കയിലും ഇന്ത്യയിലും അദ്ദേഹത്തിന് എതിരെ ക്നാനായ സമൂഹത്തിനിടയില്‍ വന്‍ പ്രതിഷേധം രൂപപ്പെട്ടുകൊണ്ടിരിക്കുക ആണ്.സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് ക്നാനായ സമുദായത്തെ തകര്‍ക്കാന്‍ ഉള്ള ഹിഡന്‍ അജണ്ട ആണ് ഇതിനു പിന്നില്‍ ഉള്ളത് എന്ന് പറയപ്പെടുന്നു.






