രണ്ടു ദിവസം മുന്‍പ് അമേരിക്കയിലെ വടക്കും ഭാഗരുടെ സീറോ മലബാര്‍ ശക്തിപ്പെടുത്താന്‍ ആണ് കോട്ടയം രൂപതയില്‍ നിന്നും വിടുതല്‍ വാങ്ങി അവിടെ ചേ ക്കേ റിയി രിക്കുന്നത് എന്ന് പറഞ്ഞ മിസ്ടര്‍ മുത്തോലം ഇന്ന് രാവിലെ ഇന്‍കാര്‍ഡിനേഷന്‍ പരിപാടി തല്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുക ആണ് എന്ന് പറഞ്ഞിരുന്നു.ക്നാനായ ലോകത്ത് ആളിക്കത്തുന്ന ജന രോഷത്തില്‍ നിന്നും തല്കാലത്തേക്ക് രക്ഷ പെടുവാന്‍ ആണ് ഇങ്ങിനെ പറഞ്ഞത്.എലട്രോനിക് മീഡിയ യിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു.
ഇതാ ഏതാനും സമയം മുന്‍പ് ഈ വാര്‍ത്ത മിസ്ടര്‍ മുത്തോലം വീണ്ടും നിഷേധിച്ചുകൊണ്ടു ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ചിക്കാഗോയില്‍ മലക്ക മറിഞ്ഞിരിക്കുന്നു.മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളചോടിച്ചതാണ് എന്നും സഭയുടെ പിതാക്കന്മാരുടെ അനുമതിയോടെ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ അവരാണ് അവസാന വാക്ക് പറയേണ്ടത് എന്നും ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.ഇതുമായി ആരും ഇനി തന്നെ ബന്ധപ്പെടേണ്ട എന്നും ആണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.മൊബൈല്‍ ഫോണ്‍ ഓഫും ആണ്.
അതായത് കോട്ടയത്ത് നിന്നും വിടുതല്‍ കിട്ടുകയും, ചിക്കാഗോ അരമനയില്‍ അഭയം കിട്ടുകയും ചെയ്തിരിക്ക്ന്ന ഒരു വ്യക്തിക്ക് ഇനി തിരിച്ചു പോകണം എങ്കില്‍ ഇനി ചിക്കാഗോയില്‍ നിന്നും വിടുതല്‍ കിട്ടുകയും, കോട്ടയത്ത് തിരിച്ചു അഭയം കിട്ടുകയും വേണം.എന്താ കരുതിയത്, കോട്ടയം അരമന അഭയാര്‍ഥി ക്യാമ്പ് ആണോ...?
ജനങ്ങള്‍ പ്രതികരിക്കുക നമുക്ക് ഇനി ഈ വ്യക്തിയെ വേണോ....?
"കഴിയുമെങ്കിലീ പാനപാത്രം..........