Wednesday, July 23, 2014

പെർവേർട്ടഡ്  ചിന്തകൾ


എന്താണപ്പാ ഈ പെർവേർട്ടഡ്, ക്നാനായ സമുദായത്തിന്  കിട്ടിയിരിക്കുന്ന 72 പദവികൾ എല്ലാം നോക്കിയിട്ടും ഇങ്ങനെ ഒരു പദവി ചേരമാൻ പെരുമാൾ പോലും നല്കിയതായി അറിയാൻ കഴിഞ്ഞില്ല.
 മേസോപോറ്റൊമിയിൽ നിന്നും കൊടുങ്ങല്ലൂർ വന്നിറങ്ങിയപ്പോൾ ക്നായി തോമായെയും, അദ്ധേഹത്തെ " സഹായിക്കാൻ " വന്ന ഉറഹാ മറ ഔസേഫിനെയും ചേരമാൻ പെരുമാൾ 72 പദവികൾ  കൊടുത്തു സ്വീകരിച്ചു. ക്നായി തോമാ എന്നാ അല്മായ്ന്റെ കൂടെ വന്നത് കൊണ്ട്  ഉറഹാ മറ ഔസേഫിനും കിട്ടി ബഹുമാനാദരവുകൾ . കൊടുങ്ങല്ലൂർ നിന്നും വീണ്ടും ദൈവത്തിന്റെ  ജനം പുതിയ മേച്ചിൽ പുറങ്ങൾ  കീഴടക്കി മുന്നേറി.മലബാര്, ബോംബെ, ഡല്ഹി, ഗൾഫ് . ഇറ്റലി . യൂറോപ്പ്, ഓസ്ട്രെലിയ, ഇംഗ്ലണ്ട്, അമൈക്ക, അങ്ങിനെ പോകുന്നു, ജൈത്ര യാത്ര. സ്വന്തം കാലില നിൽക്കാരായപ്പോൾ പുറകെ വന്നു തുടങ്ങി, ആടിനെ പിടിക്കുന്ന ഇടയന്മാർ.


ഇതിനിടയിൽ പല ക്നാനായക്കാരും പെർവേർട്ടഡ്  ആയിട്ടുണ്ട്‌, പക്ഷെ, പുകഞ്ഞ കൊള്ളികൾ എപ്പോഴും  പുറത്തു തന്നെ ആയിരുന്നു. തനിമയും, ശുദ്ധിയും സൂക്ഷിച്ചുകൊണ്ട്‌ 17 നൂറ്റാണ്ടുകളായി ഈ ജനത നില കൊള്ളുന്നു.പെർവേർട്ടഡ്  അല്ലാത്ത ഈ സമുദായത്തിന്റെ ആനുകൂല്യം  വാങ്ങി ഈ സമുദായത്തിന്റെ തണലിൽ അമേരികയിൽ വന്ന പലരും ഇന്ന് തല മറന്നു എണ്ണ  തേ ല്ക്കുന്നു . മലബാറിലും ഹൈരെഞ്ചിലും സൈക്കിൾ ചവിട്ടിയും,ലൈൻ ബസിൽ കയറിയും യാത്ര ചെയ്തിരുന്ന പല പത്താം ക്ലാസ്സിലെ പഴയ 210 കാരും അമേരിക്കയിലെ ടോയോട്ടയിലും ഹോണ്ടയിലും 70 മൈൽ സ്പീഡിൽ പോകുമ്പോൾ ഓര്ക്കണം, സ്കൂളിൽ പോയപ്പോൾ കപ്പിലണ്ടി പറക്കിയും, അടക്ക പറക്കിയിം നടക്കാതെ നടന്ന പലരുടെയും അദ്വാനതിന്റെ ഭലം ആണ് നിങ്ങൾ നുണയുന്നത് എന്ന്. ( ചുരുക്കം ചല നല്ല ഇടയന്മാരോടുള്ള ബഹുമാനം ഇപ്പോഴും ഞങ്ങള്ക്കുണ്ട് )


മറ്റുള്ളവന്റെ ചിലവിൽ, മറ്റുള്ളവന്റെ, പാത്രത്തില കയിട്ടു വാരി നടന്നിട്ട്, അത്