മുത്തുവിന്റെ ചിക്കാഗോ സെന്റ് മേരീസ്സ് പള്ളിയിലെ പ്രധാന തിരുന്നാൾ അനുഗ്രഹവർഷങ്ങളാൽ ഇന്ന് ഉച്ചകഴിഞ്ഞ് സമാപിച്ചു. ഒരു ആട് പ്രാഞ്ചിയെ ലഭിച്ച സന്തോഷത്തിൽ മതിമറന്ന് ദൈവത്തിന് നന്ദി പറഞ്ഞ് മുത്തോലം തുള്ളിച്ചാടുന്നു. പെരുന്നാൾ പ്രദിക്ഷണത്തിന് ശേഷം നടന്ന വാശിയേറിയ പരിശുദ്ധ ലേലം വിളിയിൽ നൂറ്റിയൻപതിനും ഇരുന്നൂറിനും ഇടയിൽ വിലവരുന്ന ഒരു ആടിനെ അയ്യായിരം ഡോളറിന് ചെറുപ്പക്കാരനായ കടവിൽ ജോസ്സ്കുഞ്ഞ് വാശിയോടെ വിളിച്ചെടുത്തു. വ്യത്യസ്തനായ മുത്തോലത്ത് അച്ഛൻ സ്വർണ്ണകസവുള്ള ഏലക്കാമാല മാറ്റി അവസ്സാന നിമിഷം ആദിപിതാവായ അബ്രാഹാമിന്റെ കുഞ്ഞാടിന്റെ ബലിയെ ഓർമ്മിപ്പിച്ച് ആടിനെ വരുത്തുകയായിരുന്നു. പതിവ് പോലെ ഹെന്നസ്സിയുടെ ബോട്ടിലിൽ കൂടി വീര്യം കൂട്ടിയ നാടൻ വാറ്റ് ചാരായം പകർന്ന് കൊടുക്കാൻ മുത്തുവിന്റെ പ്രത്യേക നിർദ്ദേശം ഇന്നലെത്തന്നെ പോളച്ചന് കൊടുത്തിരുന്നു. അടിച്ച് കിറുങ്ങി നിന്ന ജോസ്സ്കുഞ്ഞിനെ പറ്റിച്ച് മൂപ്പിച്ച് മുകളിൽ കയറ്റിയിട്ട് ബാക്കിയുള്ളവർ വലിഞ്ഞു മാറുകയായിരുന്നു. കൂട്ടത്തിൽ ലേലം വിളിച്ചവരെ പോളച്ചൻ കണ്ണും കയ്യും കാട്ടി മാറ്റിയിട്ട് പെട്ടന്ന് തന്നെ മൂന്ന് തരം വിളിച്ച് കടവിൽ ജോസ്സ്കുഞ്ഞിന്റെ തലയിൽ കെട്ടി വയ്ക്കുകയായിരുന്നു.
അറിയാതെ അബദ്ധം പറ്റിയങ്കിലോയെന്ന് കരുതി കഴിഞ്ഞ വർഷത്തെ ലേലം വിളിച്ച അസ്സോസ്സിയേഷൻ പ്രാഞ്ചികളും ഏലക്ക പ്രാഞ്ചിയും ലേലം വിളിയുടെ നാല് അയൽപക്കത്ത് നിൽക്കാതെ സ്ഥലം വിട്ടു. കഴിഞ്ഞ വർഷം കിട്ടിയ അയ്യായിരം ഡോളറിൽ കൂടുതൽ ഇത്തവണ കിട്ടാത്തതിൽ ഇച്ചിരി വിഷമം മുത്തോലത്ത് അച്ഛൻ പ്രകടിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. എങ്കിലും മൊത്ത വിശകലനത്തിൽ തനിക്കു യാതൊരു കുഴപ്പവും ഇല്ലായെന്ന് തന്നെയാണ് മുത്തോലം പോളച്ചനോട് പറഞ്ഞത്. കഴിഞ്ഞ വർഷത്തെ മാതാവിന്റെ പെരുന്നാളിനും കഴിഞ്ഞ ഈസ്റ്റർ കുർബാനയ്ക്ക് ശേഷവും വീണ്ടും ഇന്നത്തെ പെരുന്നാൾ ലേലത്തിന് ശേഷവും ഉന്തും തള്ളും ചെറിയ അടിയും നടത്താൻ കഴിഞ്ഞത് വലിയ നേട്ടമായി തന്നെ മുത്തു കാണുന്നു. കണ്ണ് കാണിച്ച് ലേലം ഉറപ്പിക്കാൻ പോളച്ചൻ ആജ്ഞ കൊടുക്കുന്നത് കണ്ട കടവിൽ ജോസ്സ് കുഞ്ഞ് പോളച്ചന്റെ കുത്തിന് പിടിക്കുകയും തൊണ്ണക്ക് പിടിച്ച് ശ്വാസ്സം മുട്ടിച്ച് വിഷമിപ്പിക്കുകയും ചെയിതു. പിടിയും വലിയിലും പെട്ട് പോളച്ചന്റെ ഷർട്ടിന്റെ ബട്ടൻസ്സ് എല്ലാം വിട്ടുപോയി. എല്ലാ പെരുന്നാളിനും ഈസ്റ്ററിനും ക്രിസ്തുമസ്സിനും എല്ലാം പതിവായി തല്ല് മേടിക്കുന്നതിൽ വിഷമമില്ലേയെന്ന് ചോതിച്ച ഒരു സഹോദരിയോട് പോളച്ചൻ പറഞ്ഞത് എല്ലാം സഹിക്കാൻ ഉള്ള ശക്തി കിട്ടുന്നത് മുത്തോലത്ത് അച്ഛനും ഞാനും ഓരോ നിമിഷവും പാടുന്ന ഒരേ പാട്ട് തന്നെയെന്ന് പറഞ്ഞ് കീറിയ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു തുണ്ട് കഷണം എടുത്ത് " യേശുവാണെൻ രക്ഷകൻ യേശുവാണെൻ നായകൻ " എന്ന പാട്ട് പാടി. കണ്ട് നിന്ന സ്ത്രീജനങ്ങളെല്ലാം കണ്ണീർ ഒഴുക്കി കരഞ്ഞു.