നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ സന്തോഷത്തിൽ ചിക്കാഗോ ക്നായും എളിമയോടെ പങ്ക്കൊള്ളട്ടെ. ഇന്ന് വൈകുന്നേരം 7.30 ന് ചിക്കാഗോ സെന്റ് തോമസ്സ് രൂപതാ ആസ്ഥാനത്ത് നിന്ന് ചാൻസ്സിലർ അച്ഛൻ സെബാസ്റ്റ്യൻ വേതാനം പുറപ്പെടുവിച്ച ഉത്തരവ്പ്രകാരം നോർത്ത് അമേരിക്കൻ ക്നാനായ റീജ്യൻ ടയറക്ടർ സ്ഥാനത്ത് നിന്നും രൂപതാ വികാരി ജനറൽ സ്ഥാനത്ത് നിന്നും നിഷ്കാസ്സനം ചെയിതിരിക്കുന്നു. 2014 ഫെബ്രുവരി 7 ന് അധികാരത്തിൽ നിന്നും പുറത്താകുന്ന മുത്തോലത്തിന്റെ സ്ഥാനത്തേക്ക് KCCNA യുടെ ആദ്ധ്യാൽമീക ഉപദേഷ്ടാവായി കഴിഞ്ഞ മൂന്ന് വർഷമായി സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട തോമസ്സ് മുളവനാൽ അച്ഛനെ അഭിവന്ന്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ന്യ മാർ മൂലക്കാട്ട് പിതാവിന്റെ ഉപദേശം അനുസ്സരിച്ച് നിയമിച്ചിരിക്കുന്നു. ക്നാനായ സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ചിക്കാഗോ ക്നായുടെ ചരിത്രപരമായ പോരാട്ടത്തിന്റെ വിജയമാണ് നാമിവിടെ കാണുന്നത്. ആയിരക്കണക്കിന് പടികൾ ചവിട്ടിക്കയറണ്ട ഒരു മഹാപ്രയാണത്തിലെ ആദ്യത്തെ വെറുമൊരു പടിമാത്രമാണ് ഇത്. സമുദായ നന്മക്കായുള്ള പോരാട്ടത്തിൽ ചിക്കാഗോ ക്നായെ സഹായിച്ച നല്ലവരായ നിരവതി വൈദീകരെയും സഹോദരീ സഹോദരൻമാരേയും സ്നേഹത്തോടെ സ്മരിക്കുകയും നമ്മൾ ഒന്നായാൽ നന്നായിരിക്കുമെന്നും നമ്മൾ നന്നായിരുന്നാൽ ഒന്നായി മാറുമെന്നും ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കലുഷിതമായി കലങ്ങി മറിഞ്ഞുകിടന്ന നോർത്ത് അമേരിക്കൻ ക്നാനായ ജനതയുടെ കൂടെ നിർഭയം കൂടെ നിൽക്കുകയും KCCNA യുടെ കഴിഞ്ഞ ഒർലാന്റോ കണ്വെൻഷനിൽ നിരവതി സഹവൈദീകരോടൊപ്പം പങ്കെടുത്ത് സമുദായത്തോട് കൂറ് പുലർത്തുകയും ചെയിത നല്ലൊരു സമുദായ സ്നേഹിയാണ് മുളവനാൽ അച്ഛൻ. അമേരിക്കൻ സൌഭാഗ്യങ്ങൾ തനിക്ക് ആവശ്യമില്ലായെന്ന് പറഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചിരിക്കുന്ന വേളയിലാണ് അപൂർവ്വമായ ഈ ഉത്തരവാതിത്വം ഇദ്ദേഹത്തെ തേടി വന്നിരിക്കുന്നത്. സഭയോട് എന്നും കൂറ് പുലർത്തി പിതാക്കന്മാരോട് വിശ്വസ്ഥനായി തന്നിൽ അർപ്പിച്ചിരിക്കുന്ന ഉത്തരവാതിത്വം നിറവേറ്റുമ്പോഴും തന്റെ മാതാപിതാക്കളിൽ നിന്ന് പകർന്ന് കിട്ടിയ ക്നാനായ പൈതൃകം മുറുകെ പിടിച്ചുകൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന നല്ലവനായ മുളവനാൽ അച്ഛന് നോർത്ത് അമേരിക്കയിലെ മുഴുവൻ ക്നാനായ മക്കളുടെയും പിന്തുണയും ഭാവുകങ്ങളും ചിക്കാഗോ ക്നാ നേരുന്നു. ക്നാനായ മാതാപിതാക്കളിൽ ജനിച്ച് ക്നാനായ പാരമ്പര്യത്തിൽ ജീവിക്കുന്ന സകലവരെയും ഒരു കുടക്കീഴിൽ ഒരമ്മപെറ്റ മക്കളെപ്പോലെ ആക്കിതീർക്കാൻ തോമസ്സ് മുളവനാൽ അച്ഛന് തന്റെ നിഷ്കളങ്കമായ വ്യക്തിത്വത്തിൽ നിന്ന് സാധിക്കും.
ചിക്കാഗോ സെന്റ് തോമസ്സ് രൂപതാ ആസ്ഥാനത്ത് നിന്ന് ചാൻസ്സിലർ അച്ഛൻ സെബാസ്റ്റ്യൻ വേതാനം പുറപ്പെടുവിച്ച ഉത്തരവ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
റവ. ഫാ. തോമസ്സ് മുളവനാൽ |
ചിക്കാഗോ സെന്റ് തോമസ്സ് രൂപതാ ആസ്ഥാനത്ത് നിന്ന് ചാൻസ്സിലർ അച്ഛൻ സെബാസ്റ്റ്യൻ വേതാനം പുറപ്പെടുവിച്ച ഉത്തരവ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.