Thursday, March 7, 2013

എന്താ പിതാവേ, ഇങ്ങനെയൊക്കെ......

ഇവിടത്തെ പിള്ളേരൊക്കെ കൂടെ, അങ്ങേര്‍ക്കു എന്തോ രോഗമാണ്, മാടയാണ്, കോടയാണ് എന്നൊക്കെയാ പറഞ്ഞുണ്ടാക്കുന്നത്. അവന്മാരോക്കെ കൂടി രോഗത്തിന് പേരും കണ്ടുപിടിച്ചു – Pathological Lying, Chronic Lying, മാങ്ങാത്തൊലി... മനുഷ്യന് അസുഖം വന്നിട്ടാണോ നുണ പറയുന്നത്? ഒന്നാം ക്ലാസ്സില്‍ പഠിച്ചോണ്ടിരുന്നപ്പോള്‍  കന്യാസ്ത്രീ അമ്മയോട് നുണ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വെറുതെ അടുത്തിരുന്നവനുമായി ഏതാണ്ട് വര്‍ത്തമാനം പറഞ്ഞപ്പോള്‍, കുരുത്തിയമ്മ പൊക്കി, “എന്താടാ അവിടെ?” അമ്മേടെ കൈയിലെ ചൂരലിന് അന്നത്തെ എന്റെ കാലിന്റെ വണ്ണമാ... എങ്ങിനെയെങ്കിലും രക്ഷപ്പെടെണ്ടേ? ഞാന്‍ പറഞ്ഞു, “അയ്യോ, ഞാന്‍ കല്ലുപെന്‍സില്‍ ചോദിച്ചതാ....” അങ്ങിനെയാ അടിയില്‍ നിന്ന് രക്ഷപെട്ടു.

തടിതപ്പാന്‍ ഇടയ്ക്കിടയ്ക്ക് ഒരു നുണ പറയാത്തതാരാ, കര്‍ദ്ദിനാളന്മാര്‍ വരെ പറയും, പിന്നെയാ. മെത്രാന്മാരും അച്ചന്മാരും. അവന്മാര്‍ അവിടെ കിടന്നു ബഹളം വയ്ക്കട്ടെ... ആര്‍ക്കു ചേതം. പോകാന്‍ പറ പുല്ലന്മാരോട്.
പക്ഷെ, ഇതിപ്പം ഒരു വല്ലാത്ത ഗതിയായല്ലോ പിതാവേ.... ഈ താന്തോന്നികള്‍ അച്ചന്മാരുടെ പ്രസംഗം ഒക്കെ ടേപ്പ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍, കത്തോലിക്കാ തിരുസഭേല്‍ പറഞ്ഞുകേട്ടിട്ടുള്ള കാര്യമാണോ? ഇനിയിപ്പം എന്താ ചെയ്ക?
ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ഇത് രോഗോം കുന്തോം ഒന്നുമല്ല. ഈ ചിക്കാഗോയില്‍ വന്നതെല്ലാം മണ്ടന്മാരായിപോയതിനു നമ്മള്‍ എന്നാ ചെയ്യാനാ! മുത്തോലത്തച്ചന്‍ എത്ര കൊല്ലംകൊണ്ട് അവന്മാരോട് നുണ പറയുന്നു. മറുത്തൊരച്ചരം ഒറ്റയൊരുത്തന്‍ ഇതുവരെ മിണ്ടിയോ? ഇതിപ്പം ഒരു വക Caught with his pants down എന്ന് പറഞ്ഞപോലെ ആയില്ലേ.  (തിരുമേനി വേണ്ടാത്തതൊന്നും വിചാരിക്കല്ലേ. അങ്ങേരു ഇച്ഛീച്ചി ഒന്നും കാണിച്ചെന്നല്ല, ഇങ്ങനെയൊക്കെയാ ഇവിടത്തെ പിള്ളാര് ഇംഗ്ലീഷ് പറയുന്നത്, അത് കേട്ടല്ലേ ഞങ്ങള്‍ പഠിക്കുന്നെ. അല്ലാതെ നാട്ടീവച്ച് ഇത്തരം മുട്ടന്‍ ഇംഗ്ലീഷ് വല്ലോം ഞാന്‍ കേട്ടിട്ടുണ്ടോ?).
അങ്ങേരുടെ നാക്കേല്‍ അന്നേരം ഏതു ചെകുത്താനാ വന്നിരുന്നതെന്ന് ആര്‍ക്കറിയാം. അല്ല, ചെകുത്താന് വന്നു നാക്കേല്‍ ഇരിക്കാന്‍ തോന്നിയ സമയമേ! കുര്‍ബ്ബാനമദ്ധ്യേ! ആ കൃത്യസമയം നോക്കി ആ എന്തരവന്‍ അവന്റെ കുന്തം ഓണ്‍ ചെയ്തു!
ഇനി എന്നാ ചെയ്യും? സംഭവം, തിരുമെനീടെ പേരാ നാറ്റിച്ചത്! അങ്ങേര്‍ക്കു ഈ നാട്ടില്‍ ഇനി നാണോം മാനോം ഒന്നുമില്ല. തിരുമെനീടെ കാര്യം അങ്ങിനെയാണോ? ഒന്നുമില്ലേലും ഒരു മെത്രാപ്പോലീത്തയല്ലേ? മറ്റു മെത്രാന്മാരേം, അതിനേക്കാ കൂടിയവരെയും ഒക്കെ ദെവസോം കാണേണ്ടതല്ലേ? അവരോട് ഇനിയിപ്പം എന്ത് സമാധാനാ പറയുന്നത്? ഇവിടെ നടക്കുന്നതൊക്കെ അപ്പപ്പം ആ അമേരിക്കന്‍ക്നാ ലോകം മുഴുവന്‍ എത്തിക്കും. എനിക്ക് തോന്നുന്നത്, അവന്മാരുടെ കൈയില്‍ നമ്മുടെ സകലമാന ശത്രുക്കളുടെയും അഡ്രസ്സ് ഉണ്ടെന്നാ. ഇവനൊക്കെ വല്ല സാത്താന്സേവേം ഉണ്ടോന്നാര്‍ക്കറിയാം! പണ്ടാരങ്ങള്‍, ഇവനൊക്കെ മുടിഞ്ഞുപോകും, പോക്കേപോകും. പണ്ടാരമടങ്ങാന്‍!
പക്ഷെ, തിരുമേനീ ഇവന്മാര്‍ പറഞ്ഞോണ്ട് നടക്കുന്ന അപരാധം അല്പം പ്രശ്നം തന്നെയാന്നെ...
അവന്മാര്‍ പുറത്തു വിട്ടിരിക്കുന്ന പ്രസംഗം അനുസരിച്ച്, മുത്തോലത്തച്ചന്‍ പറഞ്ഞത്, കഴിഞ്ഞ മാസം ഇരുപത്തിനാലാം തിയതി, കാക്കനാട്ട് വച്ചുള്ള ആറുമണിയുടെ മീട്ടിങ്ങിന് മുമ്പ് തിരുമെനീം, മുത്തുജിയും കൂടി ആലഞ്ചേരി പിതാവിനെ കണ്ടു സംസാരിച്ചെന്നാ. ഇത് സത്യമാണോ എന്ന് തിരുമേനി ഇപ്പം പറയണം എന്നും പറഞ്ഞാ ഇവന്മാര് ബഹളം വയ്ക്കുന്നത്. ആലോചിക്കാതെ എന്തെങ്കിലും കേറി പറഞ്ഞേക്കരുത്. തിരുമേനിക്ക് അങ്ങിനെ ഒരു കൊഴപ്പം ഒണ്ടെന്നാ എല്ലാവരും പറയുന്നത്. അതെങ്ങാനും നെരാണെങ്കില്‍ ഇവിടെ അത് ഭയങ്കര പ്രശ്നമാകും, പറഞ്ഞില്ലെന്നു വേണ്ട.
അങ്ങേരു പറഞ്ഞത് നുണയാണെങ്കില്‍ അതങ്ങു സമ്മതിച്ചു കൊടുത്തേര്, തിരുമേനീ. അങ്ങേരെ രക്ഷിക്കാന്‍ ഇനി ദൈവം തമ്പുരാന്‍ വിചാരിച്ചാലും നടക്കൂന്ന് തോന്നുന്നില്ല. അത്രയ്ക്ക് പോക്കാ അങ്ങേരുടെ കാര്യം. എന്ന് വച്ചാല്‍ എന്തുവായിരുന്നു അങ്ങേരുടെ കളികള്‍. ഏതെങ്കിലും പാവങ്ങള്‍ മരിച്ചാല്‍ അവിടെ നിന്നും പത്തയ്യായ്യിരം ഡോളര്‍ അടിച്ചു മാറ്റിയില്ലെങ്കില്‍ അങ്ങേര്‍ക്കു ഒറക്കം വരുകേല. ഇങ്ങനെയും ഉണ്ടോ മനുഷ്യന് ആര്‍ത്തി! എന്തിനാ അങ്ങേരു ഇതുപോലെ മനുഷ്യനെ തല്ലിക്കൊന്നു കാശുണ്ടാക്കിയത്. അങ്ങേരു പറഞ്ഞത് സത്യമാണെന്ന് പറഞ്ഞുപോയാല്‍, കുടുങ്ങുന്നത് തിരുമേനിയാ, ഓര്‍ത്തോ.
ഏതു പൊട്ടനും ചോദിച്ചുപോകും, എന്നാ ഒലത്താനാ, നാലരയ്ക്ക് ആ മൃഗഡോക്ടറെ കൂടാതെ വലിയ പിതാവിനെ കണ്ടതെന്ന്. അല്ല ചോദിക്കുന്നതിലും ന്യായമില്ലേ? ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനായിരുന്നെങ്കില്‍ നിങ്ങള്‍ തന്നെ അങ്ങ് കണ്ട് സംസാരിച്ചു തീര്‍ത്താല്‍ പോരായിരുന്നോ? അപ്പം ആരും വിചാരിക്കും, നിങ്ങള്‍ മൂന്നു പേരും കൂടി ഷീന്സിനെ സുഖിപ്പിച്ചു മണ്ടന്‍ കളിപ്പിക്കാനുള്ള ശ്രമമായിരുന്നെന്നു. അവനാരാ മോന്‍! അവന്‍ മൃഗപഠനത്തിനു പോയ സമയത്ത് തിരുഹൃദയക്കുന്നിലെ, അവന്റെ തന്നെ ഇടവകേലെ സെമിനാരീല്‍ പോയിരുന്നെങ്കില്‍, ഇന്ന് നിങ്ങളൊക്കെ അവന്റെ കൈ മുത്തി നടന്നേനെ.  (മുത്തുവല്ല, മുത്തുവിന്റെ മുത്തപ്പന്‍ മുത്തും, മുത്തും മോനെ, മുത്തും...)
അപ്പം അതാ വലിയ പാര. തിരുമേനി ഒരു കാര്യം ചെയ്യ്, ആരെങ്കിലും ചോദിച്ചാല്‍ അങ്ങേരു നുണ പറഞ്ഞതാ എന്നങ്ങു സമ്മതിച്ചേര്, അതാ ബുദ്ധി.
ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ അങ്ങ് നിര്‍ത്തിയേക്കാം. തിരുമേനിക്ക് വായിക്കാന്‍ സമയമില്ലെന്നറിയാം (എത്ര ഗോണദോഷിച്ചാലും നന്നകാത്ത നിങ്ങളോട് വേദമോതാന്‍ എനിക്കും സമയം അധികമില്ലെന്നു കൂട്ടിക്കോ...).
അപ്നാദേശ് പ്രസിന്റെ തൊട്ടു മുമ്പിലുള്ള മനോരമക്കാര് വരെ മൂന്നാം തിയതീലെ പ്രകടനത്തിന്റെ കാര്യം വല്ല്യ വാര്‍ത്തയി കൊടുത്തു. ഇന്നത്തെ പത്രമൊന്നെടുത്തു നോക്കിയാട്ടെ. നമ്മുടെ അപ്നാദേശില്‍ അതിനെക്കുറിച്ച് ഒരച്ചരം എഴുതിയോ? പറമ്പേട്ടച്ചനെ ഇങ്ങനെ പറഞ്ഞു പേടിപ്പിക്കാതെ. മാലോകരെ ഒപ്പിക്കാനെങ്കിലും വല്ലതുമൊക്കെ എഴുതിയിടാന്‍ അങ്ങേരോട് പറ. അല്ലെങ്കില്‍, ഇനി പിരിവിനു ഇങ്ങു വരുമ്പോള്‍ ഈ തെണ്ടികള്‍ എണ്ണിയെണ്ണി ചോദിക്കും. അവന്മാരുടെ ഇപ്പോഴത്തെ മൂച്ച് തിരുമേനി കണ്ടില്ല. കൊച്ചുപിതാവ് രണ്ടു ദേവസം കഴിയുമ്പോള്‍ നേരെ തിരിച്ചു വന്നു കണ്ണന്‍ചെരട്ട പിതാവിന്റെ മോന്തെലോട്ടു എറിഞ്ഞു തരും.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട....

കുട്ടന്‍തമ്പുരാന്‍ 

Tuesday, March 5, 2013

നുണയുടെ വെടിക്കെട്ടിന് വീണ്ടും തിരികൊളുത്തി.....


ക്നാനയമക്കള്‍ സ്വന്തം മാതാപിതാക്കളെക്കളെക്കാള്‍ തങ്ങളുടെ വികാരിയച്ചനെ വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ നല്ലകാലം വെറും ഓര്‍മ്മയായിട്ട് അധികം നാളായിട്ടില്ല. അന്ന്, വീട്ടില്‍ ഒരു നല്ല കറി വച്ചാല്‍, അതിലൊരു വീതം പള്ളിമേടയില്‍ എത്തിക്കാന്‍ ക്നാനയകുടുംബങ്ങള്‍ തമ്മില്‍ മത്സരിച്ചിരുന്നു. വൈദികന്‍ സായാഹ്നസവാരിക്കിടയില്‍ വീട്ടില്‍ വന്നാല്‍, കുട്ടികള്‍ക്ക് അത് പിറ്റേന്ന് സ്കൂളിലെ കൂട്ടുകാരെയെല്ലാം പറഞ്ഞുകേള്‍പ്പിക്കാനുള്ള വലിയ വാര്‍ത്തയായിരുന്നു. വികാരിയച്ചന് ഒരു ജലദോഷം പിടിപെട്ടാല്‍ മൊത്തം ഇടവക വിഷാദരോഗം പിടിച്ചതുപോലെയാകുമായിരുന്നു.
അന്ന് ഇടയ്ക്കിടയ്ക്ക് സ്കൂള്‍കുട്ടികള്‍ക്ക് സേവനദിനം ഉണ്ടായിരുന്നു. കുറെ കുട്ടികള്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു അധ്യാപകന്റെ നേതൃത്വത്തില്‍ ആരുടെയെങ്കിലും പുര മേഞ്ഞുകൊടുക്കുക, വഴി നന്നാക്കുക തുടങ്ങിയ ചെറിയ ചെറിയ പണികള്‍. ആ പണി നടക്കുമ്പോള്‍ സമീപപ്രദേശത്തുകൂടെ ഒരു ളോഹ പോയാല്‍ പിള്ളേരുടെ ഉത്സാഹം ദശഗുണീഭവിക്കുമായിരുന്നു.
ഇതൊക്കെ വാസ്കോഡഗാമ കേരളത്തില്‍ വരുന്നതിനു മുമ്പുള്ള കഥകളല്ല; വെറും നാല്പത്, അമ്പത് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന അവസ്ഥയാണ്. ദൈവതുല്യരായി കണക്കാക്കപ്പെട്ടിരുന്ന ആ വൈദികരുടെ പിന്ഗാമികള്‍ക്ക് ഇന്നു സമുദായത്തില്‍ എന്താണ് വില?
ഇന്ന് വൈദികര്‍ സംസാരിക്കുമ്പോള്‍ വിശ്വാസികളില്‍ പലരും ഐഫോണിന്റെ വോയിസ്‌ റെക്കോര്‍ഡര്‍ ഓണ്‍ ചെയ്യുന്നു. കാരണം അവര്‍ക്കറിയാം, ഈ വൈദികന്‍ നാളെ (അല്ല, ഇന്നു വൈകുന്നേരം തന്നെ) ഇപ്പോള്‍ പറയുന്നത് മാറ്റിപ്പറഞ്ഞു കളയും!
ക്നാനയക്കാരുടെ ഇടയില്‍ ഈ പ്രവണത ഇന്നു ഏറ്റവും കൂടുതല്‍ ചിക്കാഗോയിലാണ്.
ആലഞ്ചേരി പിതാവിന്റെ അടുക്കല്‍ ഫെബ്രുവരി ഇരുപത്തിനാലാം തിയതി നടന്ന മീറ്റിംഗ് സമാപിച്ചു താമസിയാതെതന്നെ ചിക്കാഗോയിലെ സജിയച്ചന് വികാരി ജനരാളിന്റെ ഇമെയില്‍ സന്ദേശം ലഭിച്ചു. അത് സജിയച്ചന്‍ ചിക്കാഗോയിലെ രണ്ടു പള്ളികളിലും വായിച്ചു കേള്‍പ്പിച്ചു. മുത്തോലത്തച്ചന്റെ സത്യസന്ധതയില്‍ വിശ്വാസമില്ലാതിരുന്ന ഒരു സാത്താന്‍ അത് റെക്കോര്‍ഡ്‌ ചെയ്തു.  അതനുസരിച്ച്, വായിച്ച ഇമെയില്‍ സന്ദേശം ചുവടെകാണുന്നതുപോലെ ആയിരുന്നു:
My Dear Rev. Fathers,
I have just reached Chaithanya after meeting with Major Archbishop Mar Alancherry. Our Archbishop Mar Mathew Moolakkattu, Mar Joseph Pandarasseril, and KCCNA President Dr. Shiens Akasala and I participated.
Major Archbishop requested Sheins to present his points first as a lay person.  Shiens did a short and good presentation. I supported and added some more points to his arguments. Mar Moolakkatt clarified that Knanaya Missions and Parishes are only for Knanaya Catholics and he would not make any compromise on that. Mar Pandarasseril was also very supportive.
Major Archbishop did a compassionate listening and asked Shiens to provide his arguments in writing to Rome with copy to Major Archbishop. He will then do his best to convince Rome to reconsider the rescript of 1986.
So the meeting was a great success. However, we need to pray more for a positive reply from Rome.
മുകളില്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ സന്ദേശം ഒരിക്കല്‍ കൂടി വായിച്ചു നോക്കുക. വിശകലനം ചെയ്‌താല്‍ രസകരമാണ്. ഞങ്ങളുടെ അന്വേക്ഷണത്തില്‍, ആലഞ്ചേരി പിതാവുമായി നടത്തിയ മീറ്റിംഗിനുമുമ്പ് പിതാക്കന്മാരും, വിജിയും, ഷീന്സും തമ്മില്‍ ചെറിയ ചര്‍ച്ച നടന്നിരുന്നു. അതിനു ശേഷമാണ് കോട്ടയത്ത്‌ ഇടവക സന്ദര്‍ശനങ്ങള്‍ കഴിഞ്ഞെത്തിയ പിതാക്കന്മാരും, അമേരിക്കയില്‍ നിന്നെത്തിയ വിജിയും, ബാംഗ്ലൂരില്‍നിന്നും എത്തിയ ഷീന്സും കര്‍ദ്ദിനാളിനെ കാണുന്നത്.
സാധാരണഗതിയില്‍ കത്തോലിക്കാ സഭാമേലധികാരികളുടെ നോട്ടത്തില്‍, തീരെ വില കുറഞ്ഞവനാണ് അത്മായന്‍. എന്നാല്‍ ആലഞ്ചേരി പിതാവ് ആദ്യം സംസാരിക്കാന്‍ ആവശ്യപ്പെട്ടത് ഷീന്സിനോടാണ്. അദ്ദേഹം നീണ്ട മുപ്പത്തഞ്ചു മിനിട്ട് സംസാരിച്ചു. (ആകെ സമയം 75 മിനിട്ട് മാത്രം ആയിരുന്നു എന്നോര്‍ക്കുക) അതിനിടയ്ക്ക്, “ഞാന്‍ ഏതാണ്ടൊക്കി ആടി” (I supported and added some more points) എന്ന് മുത്തോലത്തച്ചന്‍ അവകാശപ്പെടുന്നു. ഞമ്മള്‍ എന്താണ് “ആടിയതെന്നു” അറിയാനുള്ള ഭാഗ്യം നമുക്കാര്‍ക്കും ഇതുവരെ ഉണ്ടായിട്ടില്ല. എന്തെങ്കിലും ആകട്ടെ. പിതാക്കന്മാരെയും വിജിമാരെയും ആലഞ്ചേരിപിതാവിന് അത്ര വിശ്വാസം പോരാത്തതുകൊണ്ടായിരിക്കാം ഷീന്സിനോട് ആദ്യം സംസാരിക്കാന്‍ ആവശ്യപ്പെട്ടത് എന്ന് നമുക്ക് സമാശ്വസിക്കാം. അത്രയും നേരം തുടരാന്‍ അനുവദിച്ചതില്‍ നിന്നും, ആവശ്യമെന്നു വന്നാല്‍ തനിക്കൊപ്പം വത്തിക്കാനിലെയ്ക്ക് വരണമെന്നും പിതാവ് ആവശ്യപ്പെട്ടത് ഷീന്സിനോടാണ്, വിജിയോടല്ല. ആ നിലയ്ക്ക് അങ്ങേര് അവിടെ “ആടിയിട്ട്” കാര്യമായ പ്രയോജനം ഒന്നും ഉണ്ടായതായി തോന്നുന്നില്ല.
അത്രപെട്ടന്ന് തോല്‍വി സമ്മതിച്ചാല്‍ മുത്തോലം മുത്തോലമാകുമോ? പണ്ടൊരു നേതാവിനെക്കുറിച്ചു പറയാറുണ്ടായിരുന്നു – അദ്ദേഹം വായ്‌ തുറക്കുന്നത് ഒന്നുകില്‍ ഗുരുവായൂരപ്പാ എന്ന് വിളിക്കാന്‍; അല്ലെങ്കില്‍ നുണ പറയാന്‍.
ഇല്ല വംശനാശം ഒന്നും സംഭവിച്ചിട്ടില്ല!
വീണിടം വിഷ്ണുലോകമാക്കാന്‍ താന്‍ വിരുതനാണെന്ന ധൈര്യത്തില്‍ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം കുര്‍ബ്ബാനമദ്ധ്യേ അടിച്ചു കസറി....
നുണയുടെ പെരുമഴയാണ് വരുന്നതെന്ന് ദിവ്യദൃഷ്ടിയൊന്നും ഇല്ലാതെ മനസ്സിലാക്കിയ ഒരാള്‍ അതും റെക്കോര്‍ഡ്‌ ചെയ്തു. (ഇടയ്ക്ക് പറഞ്ഞുകൊള്ളട്ടെ, ഇതൊന്നും രഹസ്യ സംഭാഷണങ്ങള്‍ അല്ല, പള്ളിയില്‍ നടത്തുന്ന പ്രസംഗം പൊതുപ്രസംഗമാണ്, അത് റെക്കോര്‍ഡ്‌ ചെയ്യുന്നതില്‍ യാതൊരു നിയമപ്രശ്നവും ഇല്ല).
പ്രസ്തുത പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് അമേരിക്കന്‍ ക്നാ വഴി പ്രചരിച്ചിരുന്നു. ആ ക്ലിപ്പിന്റെ പ്രസക്തഭാഗം മാത്രം ഞങ്ങള്‍ എഡിറ്റ്‌ ചെയ്തെടുത്തിട്ടുണ്ട്. അത് കേള്‍ക്കേണ്ടവര്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
മുത്തോലത്തച്ചന്റെ പ്രസ്തുത പ്രസംഗം കേട്ടാല്‍ ഒരാള്‍ക്ക്‌ തോന്നുക, ഫെബ്രുവരി ഇരുപത്തിനാലാം തിയതി, ഷീന്സിനെ കൂടാതെ പിതാക്കന്മാരും വിജിയും ആലഞ്ചേരി പിതാവിനെ കണ്ടിരുന്നു എന്നും ആ മീറ്റിംഗില്‍ വിജി കല്പ്പിച്ചതനുസരിച്ചുമാത്രമാണ് ഷീന്സിനു സംസാരിക്കാന്‍ അവസരം ലഭിച്ചതെന്നുമാണ്!
ഷീന്സും വിജിയും തമ്മിലുള്ള മൈത്രി പ്രസിദ്ധമാണല്ലോ. ആ നിലയ്ക്ക് ഈ പറഞ്ഞിരിക്കുന്നത് ആരും വിശ്വസിച്ചു പോകും!
മുത്തോലത്തച്ചനോട് ഒരു എളിയ ചോദ്യം. ഔപചാരിക മീറ്റിങ്ങിനു മുമ്പ് കണ്ടു വിശദമായി ചര്‍ച്ച നടത്തുകയും, ഔപചാരിക മീറ്റിങ്ങില്‍ “ആടുകയും” ചെയ്തിട്ടും, ആലഞ്ചേരിപിതാവ് താങ്കളോട് ഒന്നും ആവശ്യപ്പെടാത്തതെന്തേ? ഷീന്സിന്റെ മുറുക്കാന്‍ ചെല്ലവും ചുവന്നുകൊണ്ട് വത്തിക്കാനില്‍ വരണമെന്നുപോലും പറഞ്ഞില്ലല്ലോ. അയ്യോ കഷ്ടം!
ഔപചാരിക മീറ്റിങ്ങിനു മുമ്പ് ആലഞ്ചേരിപിതാവുമായി വിശദമായ ചര്‍ച്ച നടത്തിയത് എന്തിനുവേണ്ടി ആയിരുന്നു? എന്റെ പൊന്നുമുത്തോലത്തച്ചാ, വിശുദ്ധബലിമധ്യെ പരിശുദ്ധ അള്‍ത്താരയില്‍ നിന്ന് ഇത്തരം വെടിക്കെട്ടുകള്‍ നടത്തണമോ?
വേണ്ടച്ചാ, വേണ്ട, കാലം ഒത്തിരി മാറിപോയി.
രണ്ടു തരത്തിലുള്ള നുണയന്മാരുണ്ട് – Congenital Liars and Pathological Liars.
അഭിവന്ദ്യ മൂലക്കാട്ട് തിരുമേനി, ഇത്തരം വെടിക്കെട്ട്‌ നടത്തുന്നവരെ ഇതില്‍ ഏതു വകുപ്പിലാണ് പെടുത്തേണ്ടത്?
ഇദ്ദേഹത്തിന് എന്ത് പാരിതോഷികമാണ് നല്‍കാന്‍ താന്കള്‍ തീരുമാനിച്ചിരിക്കുന്നത്?

Reasons for a Knanaya Diocese in North America

With the first ever, successful,  Knanaya human rights rally behind us and the ongoing struggle for a community’s right to exist is a hot topic these days, I thought, it is a good time to share my personal views on this subject. What prompted me to share my feelings is the following question from my son. He asked me the other day, “Dad, what are we fighting for? What is the purpose of this rally?”

My answer was that we want to have Knanaya dioceses and churches every where there is a considerable population of Knanaya people. These dioceses and churches will have the membership exclusively for people who follow and protect the Knanaya traditions. This will enable us to continue our traditions and togetherness at the same time holding up the Catholic principles without denying anyone’s desire to receive sacraments from our churches.
There were many other follow-up questions. The answers and explanations, I gave, are written below. At the end he was convinced. Whether our children will follow the traditions will depend upon their personal choices later in their life. All we can do is to share our knowledge and life experiences with them.
Note: I consider all of you to be more knowledgeable on this subject but, I think, it is worth looking at the views that convinced a 14 year old.
In my observation, there are 2 crucial justifications for the establishment of Knanaya dioceses and churches in North America and around the world.
1)    Respect the decree of St. PIUS the X.
2)    Respect the 4th decree from 2nd Vatican Council - Orientalium Ecclesiarum

Respect the decree of St. PIUS the Xth:

The papal decree on the formation of Kottayam Diocese can be found by Clicking Here.
By now, most of us are familiar with the Papal decree that created the Kottayam diocese for the Knanaya community. This is the recognition of our culture and traditions as seen from the Latin text below:
Latin:
“Nunc vero cum tres Vicarii Apostolici eorumdem, quos supra memoravimus, Vicariatuum, initis inter se consiliis per epistolam diei primi Martii huius vertentis anni a Nobis enixe petierint, ut ad spirituali illarum regionum commoditati satius prospiciendum et ad dissidentium animos consiliandos novus Apostolicus Vicariatus in urbe vulgo “Kottayam” nuncupata erigeretur.”
English (courtesy: Google):
"But now, since the three Vicars Apostolic of the same, whom we mentioned above, Vicariates, after mutual consultation by means of a letter, dated from March of this year petitioned us, so that it was better, to comfort, to the inhabitants of the land to provide for the spiritual and the new Apostolic Vicariate of counseling to reconcile the minds of the common people in the city "Kottayam" called up.”
The basis and status of Kottayam diocese was questioned again while His Holiness John Paul the 2nd was the Pope. In response, once again, the Holy See decreed to maintain the current status in accordance with the decree from St. Pius the Xth.
With both decrees, from the highest authorities of Catholic Church in place, we now have a group of selfish and jealous people overruling them and causing confusion. As far as I am concerned, both the Chicago Arch Diocese and the Oriental Congregation were misled by these people when an effective counter voice was not present at the time. In addition, I will not be surprised if there were some manipulation by the Church hierarchy in Kerala that, eventually, resulted in the release of the re-script in 1986.
None of these (arguments or re-scripts) minimizes or overrules the decree from a Saint and a saint in waiting. We can only pray for those who claim that they know better than the Saints and the Holy See. So far they have claimed that the following people are wrong:
1.    Saint Pius the 2nd
2.    Pope John Paul the 2nd (soon to be Saint)
3.    Mar Mathew Makil
4.    The Northist church leaders of Changanassery and Ernakulam who were working with Mar Makil at the time
5.    Own parents and grand parents
Soon, they will be claiming that Mother Mary and the Lord Savior himself were wrong. May the God bless them and forgive them!