ഇവിടത്തെ പിള്ളേരൊക്കെ കൂടെ, അങ്ങേര്‍ക്കു എന്തോ രോഗമാണ്, മാടയാണ്, കോടയാണ് എന്നൊക്കെയാ പറഞ്ഞുണ്ടാക്കുന്നത്. അവന്മാരോക്കെ കൂടി രോഗത്തിന് പേരും കണ്ടുപിടിച്ചു – Pathological Lying, Chronic Lying, മാങ്ങാത്തൊലി... മനുഷ്യന് അസുഖം വന്നിട്ടാണോ നുണ പറയുന്നത്? ഒന്നാം ക്ലാസ്സില്‍ പഠിച്ചോണ്ടിരുന്നപ്പോള്‍ കന്യാസ്ത്രീ അമ്മയോട് നുണ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വെറുതെ അടുത്തിരുന്നവനുമായി ഏതാണ്ട് വര്‍ത്തമാനം പറഞ്ഞപ്പോള്‍, കുരുത്തിയമ്മ പൊക്കി, “എന്താടാ അവിടെ?” അമ്മേടെ കൈയിലെ ചൂരലിന് അന്നത്തെ എന്റെ കാലിന്റെ വണ്ണമാ... എങ്ങിനെയെങ്കിലും രക്ഷപ്പെടെണ്ടേ? ഞാന്‍ പറഞ്ഞു, “അയ്യോ, ഞാന്‍ കല്ലുപെന്‍സില്‍ ചോദിച്ചതാ....” അങ്ങിനെയാ അടിയില്‍ നിന്ന് രക്ഷപെട്ടു.
തടിതപ്പാന്‍ ഇടയ്ക്കിടയ്ക്ക് ഒരു നുണ പറയാത്തതാരാ, കര്‍ദ്ദിനാളന്മാര്‍ വരെ പറയും,
പിന്നെയാ. മെത്രാന്മാരും അച്ചന്മാരും. അവന്മാര്‍ അവിടെ കിടന്നു ബഹളം വയ്ക്കട്ടെ...
ആര്‍ക്കു ചേതം. പോകാന്‍ പറ പുല്ലന്മാരോട്.
പക്ഷെ, ഇതിപ്പം ഒരു വല്ലാത്ത ഗതിയായല്ലോ പിതാവേ.... ഈ താന്തോന്നികള്‍
അച്ചന്മാരുടെ പ്രസംഗം ഒക്കെ ടേപ്പ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍, കത്തോലിക്കാ
തിരുസഭേല്‍ പറഞ്ഞുകേട്ടിട്ടുള്ള കാര്യമാണോ? ഇനിയിപ്പം എന്താ ചെയ്ക?
ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ഇത് രോഗോം കുന്തോം ഒന്നുമല്ല. ഈ ചിക്കാഗോയില്‍
വന്നതെല്ലാം മണ്ടന്മാരായിപോയതിനു നമ്മള്‍ എന്നാ ചെയ്യാനാ! മുത്തോലത്തച്ചന്‍ എത്ര
കൊല്ലംകൊണ്ട് അവന്മാരോട് നുണ പറയുന്നു. മറുത്തൊരച്ചരം ഒറ്റയൊരുത്തന്‍ ഇതുവരെ
മിണ്ടിയോ? ഇതിപ്പം ഒരു വക Caught with his pants down എന്ന് പറഞ്ഞപോലെ
ആയില്ലേ. (തിരുമേനി വേണ്ടാത്തതൊന്നും വിചാരിക്കല്ലേ.
അങ്ങേരു ഇച്ഛീച്ചി ഒന്നും കാണിച്ചെന്നല്ല, ഇങ്ങനെയൊക്കെയാ ഇവിടത്തെ പിള്ളാര് ഇംഗ്ലീഷ്
പറയുന്നത്, അത് കേട്ടല്ലേ ഞങ്ങള്‍ പഠിക്കുന്നെ. അല്ലാതെ നാട്ടീവച്ച് ഇത്തരം
മുട്ടന്‍ ഇംഗ്ലീഷ് വല്ലോം ഞാന്‍ കേട്ടിട്ടുണ്ടോ?).
അങ്ങേരുടെ നാക്കേല്‍ അന്നേരം ഏതു ചെകുത്താനാ വന്നിരുന്നതെന്ന് ആര്‍ക്കറിയാം.
അല്ല, ചെകുത്താന് വന്നു നാക്കേല്‍ ഇരിക്കാന്‍ തോന്നിയ സമയമേ! കുര്‍ബ്ബാനമദ്ധ്യേ! ആ
കൃത്യസമയം നോക്കി ആ എന്തരവന്‍ അവന്റെ കുന്തം ഓണ്‍ ചെയ്തു!
ഇനി എന്നാ ചെയ്യും? സംഭവം, തിരുമെനീടെ പേരാ നാറ്റിച്ചത്! അങ്ങേര്‍ക്കു ഈ നാട്ടില്‍
ഇനി നാണോം മാനോം ഒന്നുമില്ല. തിരുമെനീടെ കാര്യം അങ്ങിനെയാണോ? ഒന്നുമില്ലേലും ഒരു
മെത്രാപ്പോലീത്തയല്ലേ? മറ്റു മെത്രാന്മാരേം, അതിനേക്കാ കൂടിയവരെയും ഒക്കെ ദെവസോം കാണേണ്ടതല്ലേ?
അവരോട് ഇനിയിപ്പം എന്ത് സമാധാനാ പറയുന്നത്? ഇവിടെ നടക്കുന്നതൊക്കെ അപ്പപ്പം ആ
അമേരിക്കന്‍ക്നാ ലോകം മുഴുവന്‍ എത്തിക്കും. എനിക്ക് തോന്നുന്നത്, അവന്മാരുടെ
കൈയില്‍ നമ്മുടെ സകലമാന ശത്രുക്കളുടെയും അഡ്രസ്സ് ഉണ്ടെന്നാ. ഇവനൊക്കെ വല്ല സാത്താന്സേവേം
ഉണ്ടോന്നാര്‍ക്കറിയാം! പണ്ടാരങ്ങള്‍, ഇവനൊക്കെ മുടിഞ്ഞുപോകും, പോക്കേപോകും.
പണ്ടാരമടങ്ങാന്‍!
പക്ഷെ, തിരുമേനീ ഇവന്മാര്‍ പറഞ്ഞോണ്ട് നടക്കുന്ന അപരാധം അല്പം പ്രശ്നം
തന്നെയാന്നെ...
അവന്മാര്‍ പുറത്തു വിട്ടിരിക്കുന്ന പ്രസംഗം അനുസരിച്ച്, മുത്തോലത്തച്ചന്‍
പറഞ്ഞത്, കഴിഞ്ഞ മാസം ഇരുപത്തിനാലാം തിയതി, കാക്കനാട്ട് വച്ചുള്ള ആറുമണിയുടെ
മീട്ടിങ്ങിന് മുമ്പ് തിരുമെനീം, മുത്തുജിയും കൂടി ആലഞ്ചേരി പിതാവിനെ കണ്ടു
സംസാരിച്ചെന്നാ. ഇത് സത്യമാണോ എന്ന് തിരുമേനി ഇപ്പം പറയണം എന്നും പറഞ്ഞാ ഇവന്മാര്
ബഹളം വയ്ക്കുന്നത്. ആലോചിക്കാതെ എന്തെങ്കിലും കേറി പറഞ്ഞേക്കരുത്. തിരുമേനിക്ക്
അങ്ങിനെ ഒരു കൊഴപ്പം ഒണ്ടെന്നാ എല്ലാവരും പറയുന്നത്. അതെങ്ങാനും നെരാണെങ്കില്‍ ഇവിടെ
അത് ഭയങ്കര പ്രശ്നമാകും, പറഞ്ഞില്ലെന്നു വേണ്ട.
അങ്ങേരു പറഞ്ഞത് നുണയാണെങ്കില്‍ അതങ്ങു സമ്മതിച്ചു കൊടുത്തേര്, തിരുമേനീ.
അങ്ങേരെ രക്ഷിക്കാന്‍ ഇനി ദൈവം തമ്പുരാന്‍ വിചാരിച്ചാലും നടക്കൂന്ന് തോന്നുന്നില്ല.
അത്രയ്ക്ക് പോക്കാ അങ്ങേരുടെ കാര്യം. എന്ന് വച്ചാല്‍ എന്തുവായിരുന്നു അങ്ങേരുടെ
കളികള്‍. ഏതെങ്കിലും പാവങ്ങള്‍ മരിച്ചാല്‍ അവിടെ നിന്നും പത്തയ്യായ്യിരം ഡോളര്‍
അടിച്ചു മാറ്റിയില്ലെങ്കില്‍ അങ്ങേര്‍ക്കു ഒറക്കം വരുകേല. ഇങ്ങനെയും ഉണ്ടോ
മനുഷ്യന് ആര്‍ത്തി! എന്തിനാ അങ്ങേരു ഇതുപോലെ മനുഷ്യനെ തല്ലിക്കൊന്നു
കാശുണ്ടാക്കിയത്. അങ്ങേരു പറഞ്ഞത് സത്യമാണെന്ന് പറഞ്ഞുപോയാല്‍, കുടുങ്ങുന്നത്
തിരുമേനിയാ, ഓര്‍ത്തോ.
ഏതു പൊട്ടനും ചോദിച്ചുപോകും, എന്നാ ഒലത്താനാ, നാലരയ്ക്ക് ആ മൃഗഡോക്ടറെ കൂടാതെ
വലിയ പിതാവിനെ കണ്ടതെന്ന്. അല്ല ചോദിക്കുന്നതിലും ന്യായമില്ലേ? ഈ പ്രശ്നത്തിന്
പരിഹാരം ഉണ്ടാക്കാനായിരുന്നെങ്കില്‍ നിങ്ങള്‍ തന്നെ അങ്ങ് കണ്ട് സംസാരിച്ചു തീര്‍ത്താല്‍
പോരായിരുന്നോ? അപ്പം ആരും വിചാരിക്കും, നിങ്ങള്‍ മൂന്നു പേരും കൂടി ഷീന്സിനെ
സുഖിപ്പിച്ചു മണ്ടന്‍ കളിപ്പിക്കാനുള്ള ശ്രമമായിരുന്നെന്നു. അവനാരാ മോന്‍! അവന്‍ മൃഗപഠനത്തിനു
പോയ സമയത്ത് തിരുഹൃദയക്കുന്നിലെ, അവന്റെ തന്നെ ഇടവകേലെ സെമിനാരീല്‍
പോയിരുന്നെങ്കില്‍, ഇന്ന് നിങ്ങളൊക്കെ അവന്റെ കൈ മുത്തി നടന്നേനെ. (മുത്തുവല്ല, മുത്തുവിന്റെ മുത്തപ്പന്‍
മുത്തും, മുത്തും മോനെ, മുത്തും...)
അപ്പം അതാ വലിയ പാര. തിരുമേനി ഒരു കാര്യം ചെയ്യ്, ആരെങ്കിലും ചോദിച്ചാല്‍ അങ്ങേരു
നുണ പറഞ്ഞതാ എന്നങ്ങു സമ്മതിച്ചേര്, അതാ ബുദ്ധി.
ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ അങ്ങ് നിര്‍ത്തിയേക്കാം. തിരുമേനിക്ക് വായിക്കാന്‍
സമയമില്ലെന്നറിയാം (എത്ര ഗോണദോഷിച്ചാലും നന്നകാത്ത നിങ്ങളോട് വേദമോതാന്‍ എനിക്കും
സമയം അധികമില്ലെന്നു കൂട്ടിക്കോ...).
അപ്നാദേശ് പ്രസിന്റെ തൊട്ടു മുമ്പിലുള്ള മനോരമക്കാര് വരെ മൂന്നാം തിയതീലെ
പ്രകടനത്തിന്റെ കാര്യം വല്ല്യ വാര്‍ത്തയി കൊടുത്തു. ഇന്നത്തെ പത്രമൊന്നെടുത്തു
നോക്കിയാട്ടെ. നമ്മുടെ അപ്നാദേശില്‍ അതിനെക്കുറിച്ച് ഒരച്ചരം എഴുതിയോ? പറമ്പേട്ടച്ചനെ
ഇങ്ങനെ പറഞ്ഞു പേടിപ്പിക്കാതെ. മാലോകരെ ഒപ്പിക്കാനെങ്കിലും വല്ലതുമൊക്കെ
എഴുതിയിടാന്‍ അങ്ങേരോട് പറ. അല്ലെങ്കില്‍, ഇനി പിരിവിനു ഇങ്ങു വരുമ്പോള്‍ ഈ
തെണ്ടികള്‍ എണ്ണിയെണ്ണി ചോദിക്കും. അവന്മാരുടെ ഇപ്പോഴത്തെ മൂച്ച് തിരുമേനി
കണ്ടില്ല. കൊച്ചുപിതാവ് രണ്ടു ദേവസം കഴിയുമ്പോള്‍ നേരെ തിരിച്ചു വന്നു കണ്ണന്‍ചെരട്ട
പിതാവിന്റെ മോന്തെലോട്ടു എറിഞ്ഞു തരും.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട....
കുട്ടന്‍തമ്പുരാന്‍
No comments:
Post a Comment