Monday, January 14, 2013

അഭിവന്ദ്യ വിജി മുത്തോലം പ്രശസ്തിയുടെ കൊടുമുടിയിലെയ്ക്ക്





അധികാരത്തോടുള്ള അമര്ത്താനാവാത്ത ആക്രാന്തന്തിന്റെ സഹചാരിയാണ് പബ്ലിസിറ്റിയോടുള്ള ഭ്രാന്തന്‍ ഭ്രമം. ഇതുരണ്ടിന്റെയും ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് സദാസമയവും തോളില്‍ ക്യാമറയും തൂക്കി നടക്കുന്ന നമ്മുടെ സ്വന്തം മുത്തുകുട്ടന്‍. എത്ര പത്രങ്ങളില്‍ പടങ്ങള്‍ വന്നാലും, എത്രപ്രാവശ്യം നിലവിളക്ക് കൊളുത്തിയാലും ഇദ്ദേഹത്തിന് മതിയാകുന്നില്ല.

ക്നാനയസമുദായത്തിന്റെ “ഠ” വട്ടത്തിലെ ഏറ്റവും കുപ്രസിദ്ധനായ വൈദികനാണ് അദ്ദേഹം. അത് പോരെന്നു തോന്നി. ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ഥിച്ചു. ദൈവം കനിഞ്ഞു. അങ്ങിനെ മുത്തോലത്തച്ചനിതാ ആഗോള പ്രശസ്തി കൈവന്നിരിക്കുന്നു.

ദിവസവും ആയിരകണക്കിന് ആളുകള്‍ വായിക്കുന്ന “അത്മായശബ്ദം” എന്ന ബ്ലോഗില്‍ മുത്തോലത്തച്ചനെക്കുറിച്ചു മാത്യു ജോസഫ്‌ എന്നയാള്‍ എഴുതിയ സുദീര്‍ഘമായ ലേഖനമാണ് ചുവടെ.

മുത്തോലത്തച്ചന്‍ കാശു കൊടുത്ത് എഴുതിച്ചതാണോ ഇത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിന്റെ ഉത്തരം ഞങ്ങള്‍ക്കറിയില്ല.

താല്പര്യമുള്ളവര്‍ വായിച്ചു സ്വയം തീരുമാനിക്കുക.

മുത്തോലത്തച്ചന്റെ തകര്‍ന്ന സ്വപ്നഭൂമി

മാത്യു ജോസഫ്‌

വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുമെന്നു കേരളാ കോണ്ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയെപ്പറ്റി കേട്ടിട്ടുണ്ട്. ഏതാണ്ട് അതേപോലെ ഫാദര്‍  മുത്തോലത്തിന്റെ “കരിയുകയും തളിരിടുകയും ചെയ്യുന്ന കത്തോലിക്കസഭ” എന്ന ലേഖനം ക്നാനായ് പാരീഷ് ബുള്ളറ്റിനില്‍ വായിച്ചു. ഏതാനും മാസങ്ങള്‍മുമ്പുവരെ അമേരിക്ക ഐക്യനാടുകളില്‍ തികച്ചും  അജ്ഞാതനായിരുന്ന ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ പ്രസിദ്ധിയില്‍നിന്ന് കുപ്രസിദ്ധീയിലേക്ക് വളരെയേറെ ഉയരങ്ങളിലെത്തി കഴിഞ്ഞു. ആരാണ് മുത്തോലത്തച്ചന്‍? അദ്ദേഹത്തിന്‍റെ മുതുമുത്തച്ചന്മാര്‍ പണ്ട് മെസപൊട്ടാമിയായില്‌ നിന്നും കപ്പല്‍കയറി വന്നതാണ്. പരിശുദ്ധമായ തിരുരക്തം സിരകളില്‍കൂടി ഒഴുകുന്ന ഒരു ശുദ്ധഹൃദയത്തിന്റെ ഉടമയാണ്. ആദശം മുറുകെപ്പിടിച്ചു സഭയ്ക്കും സമുദായത്തിനും വേണ്ടിമാത്രം സംസാരിക്കുന്ന ഈ വൈദികന് മറ്റുള്ള വൈദികരില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ദുശീല രോഗങ്ങളൊന്നും ഇല്ല.

കത്തോലിക്കസഭയുടെ മെത്രാനാകണമെന്നുള്ള അഭിലാഷം അനേക വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ മൊട്ടിട്ടതാണ്. അങ്ങനെ തളിരിട്ട മോഹങ്ങള്‍ കരിഞ്ഞത് ഇന്ന് നിരാശയുടെ പടുകുഴിയില്‍ എത്തിച്ചിരിക്കുകയാണ്. മോഹന വാഗ്ദാനങ്ങളുമായി വന്ന അങ്ങാടിയത്തു പിതാവ് പീലാത്തോസിനെപ്പോലെ കൈകഴുകി. ജനിച്ചുവളര്‍ന്ന, പെറ്റു വളര്‍ത്തിയ സ്വന്തം ക്നാനായ സമുദായത്തെ യൂദാസിന്റെ അതെ ചൈതന്യത്തില്‍ ചതിച്ചുവന്നിട്ടും ഒരു നെല്ലിട അകലെ മെത്രാന്‍ തൊപ്പി കൈവിട്ടുപോയി. നന്ദിയില്ലാത്ത സീറോ മലബാസഭയിലെ മെത്രാനായ അങ്ങാടിയത്തിന്റെ കുറുക്കന്റെ ദൃഷ്ടി പാവം മുത്തോലത്തച്ചനു മനസിലായില്ലായിരുന്നു. രണ്ടു വഞ്ചിയില്‍ കാലു കുത്തരുതെന്നുള്ള പ്രമാണം മറന്നുപോയി. നിനക്ക് ഒരു യജമാനനെ പാടുള്ളൂവെന്ന് ആശാരിച്ചെറുക്കന്‍ പണ്ടു പറഞ്ഞതും ഗൌനിച്ചില്ല. സ്വന്തം സമുദായത്തില്‍ സേവനം ചെയ്തു കൊള്ളാമെന്നു പൌരാഹിത്യം എടുത്തപ്പോള്‍  വ്രതം ചെയ്തതും ഈ ശുദ്ധാത്മാവ് മറന്നു പോയി. ഹൃദയകാഠിന്യം ഇല്ലാത്ത, അറിയത്തില്ലാത്ത ഈ മുത്തോലത്തച്ചനെ കപടതയും വഞ്ചനയും സീറോ മലബാറിയന്‍ നേതൃത്വത്തിലുണ്ടെന്നു ആരും പഠിപ്പിച്ചില്ല.

മെത്രാനാകുവാ എന്തുകൊണ്ടും ഇദ്ദേഹത്തിനു യോഗ്യതയുണ്ട്. നല്ലവണ്ണം മലയാളത്തില്‌ ലേഖനങ്ങള്‍ എഴുതും. ആശയഗംഭീരനുമാണ്. മഹാത്മാ ഗാന്ധിജി ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയത് യാത്രകളില്‍ കൂടിയായിരുന്നു. എന്നു പറഞ്ഞതുപോലെ ഈ കൊച്ചുതിരുമേനിയും കത്തോലിക്കസഭയുടെ ആത്മാവിനെ കണ്ടെത്തുവാന്‍ യാത്രകള്‍ ചെയ്യാറുണ്ട്. കരിഞ്ഞുകൊണ്ടിരിക്കുന്ന കത്തോലിക്കസഭയുടെ പരിതാപകരമായ അവസ്ഥ ദുഖിതനായ ഈ പിതാവ് തിരിച്ചറിഞ്ഞത് യൂറോപ്പിലെ യാത്രകളില്‍ക്കൂടിയായിരുന്നു. ഏതൊരു പുരോഹിതന്റെയും സ്വപ്നമാണ് ഒരു മെത്രാനാവുകയെന്നത്. ആ സ്ഥാനലപ്ധിക്കുവേണ്ടി രാഷ്ട്രീയത്തിലെപ്പോലെ വഞ്ചനയും, ചതിയും കുതികാല്‍വെട്ടും ഒപ്പം  അഭ്യസിച്ചിരിക്കണം. നിരുപയോഗിയും, മറ്റുള്ളവര്‍ക്ക് ദോഷങ്ങള്‍മാത്രം ചെയ്തിട്ടുള്ള പൊട്ടനുമായ ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പിന്റെ ചാഞ്ചാടുന്ന മനസിനുമുമ്പില്‌ ഇദ്ദേഹം അടിയറ പറയേണ്ടി വന്നതും സഭയുടെ തീരാകളങ്കമാണ്.

ലോകം മുഴുവന്‍ സഭകള്‍ നശിക്കുമ്പോഴും കേരളസഭ ദൈവത്തിന്റെ സഭയായി വളരുന്നുവെന്നു മുത്തോലത്തച്ചന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ലത്തീന്‍സഭയെ അമേരിക്കന്‍മണ്ണില്‍ അടിച്ചു താഴെയിട്ടാല്‍ ക്നനായ് സഭയുടെയും സീറോ മലബാര്‍ സഭയുടെയും മഹനീയത കൂടുമെന്നും അതുവഴി അങ്ങാടിയത്തിന്റെ പ്രീതി സമ്പാദിച്ചു കൊച്ചുമെത്രാനാകാമെന്നും അദ്ദേഹം കണക്കു കൂട്ടിയതു തെറ്റി. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന അമേരിക്കന്‍ യൂറോപ്പു പള്ളികളും ചില പള്ളികള്‍ ബിസനസ് സ്ഥാപനങ്ങളും ബീയര്‍ പാര്‍ലറുകളുമായി പ്രവര്‍ത്തിക്കുന്നതും കണ്ടു   ഒരു വിലാപലേഖനംതന്നെ അച്ചന്‍ എഴുതി. എന്തു പ്രയോജനം? ലത്തീന്കാര്‌ക്കിട്ടു വേലവെച്ചുകൊണ്ടിരുന്നാല്‍ അച്ചന്റെ സ്വാധീനം അങ്ങാടിയത്തിന്റെമേല്‍ വര്‍ദ്ധിക്കുകയും ചെയ്യും. അനേക വര്‍ഷങ്ങള്‍ ലത്തീന്‍പള്ളിയില്‍ ഉണ്ട ചോറിനു ഇങ്ങനെ നന്ദിയും കാണിക്കാം.

സീറോ മലബാര്‍, ക്നനായ് പള്ളികളുടെ ഇന്നത്തെ ശോചനീയ നിലവാരങ്ങളില്‍ അദ്ദേഹം കണ്ണടക്കുകയാണ്. ഭാവിയിലെ സീറോമലബാര്‍, ക്നനായ് പള്ളികളുടെ ഇന്നത്തെ ശോചനീയ നിലവാരങ്ങളില്‍ അദ്ദേഹം കണ്ണടക്കുകയാണ്. അഭയയുടെ കണ്ണുനീരു നിറഞ്ഞ പാപപങ്കിലമായ സ്വന്തം സഭയുടെ ദുഖാവസ്ഥ മുത്തോലത്തച്ചന്‍ തന്റെ മെത്രാന്‍ സ്വപ്നത്തില്‍ കണ്ടില്ല. ഭാവിയിലെ ബിഷപ്പെന്ന സ്വപ്നജീവിയായ കൊച്ചു തിരുമേനി, ആരാന്റെ കണ്ണിലെ കോലെടുക്കുവാനുള്ള ഒരു ഉദ്യമത്തിലായിരുന്നു. അദ്ദേഹം വസിക്കുന്ന അമേരിക്കന്‍മണ്ണിലെ അമേരിക്കന്‍ സീറോമലബാര്‍, ക്നനായ് ചരിത്രങ്ങളുടെ സൂചനയും ഈ ലേഖനത്തില്‍ ഇല്ല.

അമേരിക്കന്‍മണ്ണില്‍ പള്ളികളില്‍ പോകുന്ന ഭക്തരുടെ അടിനടക്കുന്നതു പല വിധത്തിലാണ്. ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് സിറോമലബാര്‍പള്ളിയില്‍ ഒരാഴ്ചമുമ്പ് ഉണ്ടായ വാര്‍ത്തയാണ് ഏറ്റവും പുതിയതായുള്ള ഹിറ്റ്. കോടതിയില്‍ കേസായതുകൊണ്ട് അച്ചന്റെ പേര് വെളിപ്പെടുത്തുവാന്‍ സാധിക്കുന്നില്ല. ഭാര്യയെ വേദപാഠ അധ്യാപിക ജോലിയില്‍നിന്നും പിരിച്ചുവിട്ടതില്‌ കുപിതനായ ഭര്‍ത്താവ്, അച്ചന്റെ പിടലിക്കു പിടിച്ചു തത്തിച്ചുവെന്നാണ് സ്ഥിതികരിക്കാത്ത വാര്‍ത്ത. ദേഹത്തു കൈവച്ച കാട്ടാളനായ ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ പ്രവര്‍ത്തി അങ്ങേയറ്റം നീചമെങ്കിലും സഭയോടുള്ള വിശ്വാസിയുടെ സ്നേഹം ഇങ്ങനെയുമുണ്ടെന്നുള്ള കഥകള്‍ ലേഖകനായ അച്ചന്‍ മറച്ചുവെച്ചിരിക്കുന്നു.

ലോകം മുഴുവന്‍ കര്‍ത്താവിന്റെ മുന്തിരിതോട്ടത്തില്‍ വേലചെയ്യുവാന്‍ മലയാള നാട്ടിലെ ദൈവമക്കളായ പുരോഹിതരെ അയക്കുന്നതും ദൈവിളിയുടെ പ്രചോദനവും അടയാളവുമെന്നാണു  മുത്തോലത്തച്ചന്റെ ഗവേഷണം. കേരളത്തില്‍ ‌ പേരുദോഷം വരുത്തുന്ന പുരോഹിതരെ വിദേശത്തു കയറ്റി വിടുകയെന്നതും ഇന്നു കേരളസഭയുടെ നയമാണ്. അവിഹിതഗര്‍ഭം നടത്തുന്ന വിരുതര്‌ക്ക്, വിശുദ്ധഗര്‍ഭം നടത്തുന്നവര്‍ക്ക്, സ്വവര്‍ഗ പ്രേമക്കാര്‌ക്ക്, എന്നിങ്ങനെ  കഴിവുകളനുസരിച്ചു കാനഡാ, അമേരിക്ക, യൂറോപ്പു, ഇറ്റലി മുതലായ രാജ്യങ്ങളില്‍ സീറോമലബാര്, ക്നനായ് ‍ബിഷപ്പുമാര്‍ വിസാ സംഘടിപ്പിച്ചു കൊടുക്കും. മുത്തോലത്തച്ചന്റെ ഭാഷ ഒന്നുകൂടി വ്യക്തമാക്കികൊണ്ട് 'സഭയാകുന്ന മുന്തിരിതോപ്പിനു വളവും വെള്ളവും നല്‍കി'...  ബാക്കി ഞാന്‍ പൂരിപ്പിക്കട്ടെ; “......പിന്നീട് വിദേശമണ്ണില്‍ ദിവ്യഗര്‍ഭങ്ങളില്‍നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ നിപ്പിളും മേടിച്ചു സഭയുടെ വിശുദ്ധി കാത്തു സൂക്ഷിക്കുവാന്‍ നാട്ടില്‌നിന്നു വേണ്ടാതെ പുറത്താക്കുന്ന ഈ ദൈവവിളിക്കാര്‌ക്കു സാധിക്കുന്നു.” ‍

"യൂറോപ്പിലോ അമേരിക്കയിലോ ഇല്ലാത്ത സജീവമായ അജപാലന രഹസ്യമാണ് സഭയുടെ വിജയം" (മുത്തോലത്തച്ചന്) സജീവമായ അജപാലനത്തിനിടയില്‍ പെട്ടുപോവുന്നതു പ്രവാസികളായ വിവാഹം കഴിച്ച പാവം സ്ത്രീകളാണ്.. ഭര്‍ത്താക്കന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചോറുണ്ടാക്കുവാന്‍ മടിയുള്ള നമ്മുടെ സുന്ദരികള്‍ വരുന്ന ദൈവിളിക്കാക്കു കൊഴിയിറച്ചിയുണ്ടാക്കുവാന്‍ പിന്നെ ഒരു മത്സരം. കുര്‍ബാന കഴിഞ്ഞു അച്ചന്‍റെ ഇഷ്ടതോഴികള്‍ തമ്മില്‍ ഒരു കൂട്ടത്തല്ല്. അച്ചനൊരുത്തിയോടു കിന്നാരം പറയുന്നത് മറ്റവള്‌ക്കു പിടിക്കില്ല. നോക്കണേ, ദൈവവിളിയുടെ അമാനുഷ്യമായ ഒരു ശക്തിവിശേഷം. അമേരിക്കയില്‍ കുര്‍ബാന കഴിഞ്ഞു ദിവ്യ ഉമ്മ കൊടുക്കുന്നതും അച്ചന്റെ അവകാശമാണ്. ദൈവവിളിയുള്ള മലയാളനാട്ടിലെ അച്ചന്മാര്‍ക്ക് ‌കവിളത്തു ഉമ്മ വെക്കുവാന്‍ അറിയത്തില്ല. അവര്‍ക്ക് പ്രവാസിനാട്ടില്‌ വരുമ്പോള്‍ ചുണ്ടത്തു ഉമ്മവെക്കണം. അവരുടെ കൊച്ചു പെണ്പിള്ളേരെ കണ്ടാല്‍ അമര്‍ത്തി കെട്ടിപ്പിടിച്ച് ആലിംഗനവും ചെയ്യണം. Mummy, father is perverted എന്നുപറഞ്ഞാല്‍ അമ്മമാര്‍ ദൈവദാസനച്ചനാണെങ്കില്‌ കണ്ണടക്കും.

ലത്തീന്പള്ളിയില്‍ പോയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പിഴച്ചു പോവുമെന്നും മുത്തോലത്തച്ചന്‍ പറയുന്നു. പിഴച്ച ഒരു അമേരിക്കന്‍ ക്നാനായ വരനും വധുവും അങ്ങാടിയത്തിനെയും പുരോഹിതരെയും നിയമത്തിന്റെ മുള്‍മുനയില്‍ കൊണ്ടുവന്ന കഥയും പ്രസിദ്ധമാണ്. കല്യാണം കഴിക്കുവാന്‍ ഒരു കുറി കൊടുക്കുവാന്‍ നവവധുവരന്മാര്‌ക്കു ആയിരകണക്കിനു ഡോളര്‍ അങ്ങാടിയത്തിന്റെ പാദത്തില്‍ വെക്കണംപോലും. കോടതി നോട്ടീസ് കിട്ടിയപ്പോഴേ തിരുമേനിക്കു പണവും വേണ്ടാ, പിന്നെ കേസ്സില്‍നിന്നും ഊരിയാല്‍ മതിയെന്നായി. അമേരിക്കയില്‍ മാതാപിതാക്കള്‍ ഇങ്ങനെയൊക്കെ വളര്‍ത്തി വിട്ടതുകൊണ്ടല്ലേ തിരുമേനിക്ക് മനപ്രയാസം ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയതിന്റെ വൈദികശാപം എങ്ങനെ തീര്‍ക്കും? ഏതായാലും മുത്തോലത്തച്ചന്റെ ലത്തീന്‍ബാഷ് ലേഖനത്തിലുടനീളം നന്നായിട്ടുണ്ട്. ഊട്ടി വളര്‍ത്തിയ അമേരിക്കന്‍ സഭയോടുള്ള നന്ദിയും ഇങ്ങനെ തന്നെ വേണം.
കേരളത്തില്‌ പൊങ്ങിവരുന്ന പുതുക്കിയ പള്ളികള്‍ സീറോമലബാര്‍ ക്നനായുകളുടെ വിശുദ്ധീകരണത്തിന്‍റെ പ്രതീകങ്ങളെന്നും മുത്തോലത്തച്ചന്‍ വാദിക്കുന്നു. വേത്താനത്തച്ചനെപ്പോലെ മുത്തോലത്തച്ചനും വിവരദോഷി ആകരുതേ? കേരളത്തില്‍ പള്ളി ഇടിച്ചിട്ടാല്‍, ഇടിച്ചിട്ട പള്ളിയുടെ ഉരുപ്പടി വിറ്റു കാശാക്കി പുരോഹിതന്‍ കീശയിലാക്കും. തെണ്ടി കൊണ്ടുവരുന്ന കറുത്ത വിദേശപണം വെളുത്തതാക്കാം. പിരിവു തുടങ്ങി ഭക്തന്റെ പള്ളക്കും ഇടിച്ചു കഴിയുമ്പോള്‌ സീറോമലബാര്‍ സഭകളുടെയും ക്നാനായ സഭകളുടെയും പരിശുദ്ധിയുടെ പരിമളം ഭാരതം മുതല്‍ വത്തിക്കാന്‍വരെ പരക്കും. മോനിക്കായുടെയും രോഗിയും വൃദ്ധനുമായ അവരുടെ ഭര്‍ത്താവിന്റെയും വസ്തു തട്ടിയെടുത്ത അറക്കല്‍ തിരുമേനി ഉടന്‍ അമേരിക്കയില്‍ പിരിവു തെണ്ടി വരുന്നുവെന്നും വാര്‍ത്തകളില്‍ ഉണ്ട്. പ്രവാസികളെ ജീവിക്കാന്‍ അനുവദിക്കാത്ത ഇത്തരം പുരോഹിതരാണോ മുത്തോലാത്തച്ചന്റെ ലേഖനത്തിലെ വിശുദ്ധര്‌?

കിട്ടുന്ന പണത്തിന്റെ ഇടലാഭം കൊടുക്കുവാന്‍, അച്ചന്‍റെ കീശകള്‌ നിറക്കുവാന്‍, വൈദ്യുതി കമ്പി വലിക്കുന്നവന്‍മുതല്‍ വന്‍കിട കോണ്ട്രാക്റ്റര്‍വരെ മത്സര ഓട്ടമാണ്. ‍പുതുക്കി പണിയുന്ന പള്ളിയുടെ വിശുദ്ധ മാമ്മോന്‍ തേടി കപ്പ്യാരൂ തൊട്ടു കൈക്കാരന്‍വരെയും പിന്നെ വികാരിയുടെ ഇല നക്കികളും എന്നും ഒപ്പത്തിനൊപ്പം കൂടെ കാണും. കുശാലായ ശാപ്പാടും വിശുദ്ധിയുടെ പങ്കു പറ്റുന്ന സ്ത്രീ ജനങ്ങളില്‍നിന്നും അച്ചനു സൌജന്യം. പള്ളിപണി കഴിഞ്ഞു കീര്‌ത്തിമാനായ അച്ചനുടന്‍ ഒരു ഇടവക മാറ്റവും. അവിടെയും മറ്റൊരു പുതുക്കിയ പള്ളിയും വരുമാനം തരുന്ന അന്തോനീസു പുണ്യാളനും വരും.

അമേരിക്കന്‍ അച്ചന്മാര്‍ വിശ്രമവേളയില്‍ സഭാമക്കളുടെ കാര്യങ്ങള്‌ അനുസരിക്കാതെ പന്തുകളിയും ടീവിയും കണ്ടുകൊണ്ടിരിക്കുന്നുവെന്നും അച്ചന്‍ കുറ്റം ആരോപിക്കുന്നു. മലയാളി അച്ചന്മാരുടെ ഭാഗ്യം ഈ നിഭാഗ്യരായവര്‍ക്കു ഇല്ലാത്തതുകൊണ്ടല്ലേ അവരുടെ വിശ്രമസമയം ഇങ്ങനെ ചിലവഴിക്കുന്നത്. മുല്ലപ്പൂ തലയില്‍ ചൂടി താലപ്പൊലിയുമായി എത്തുവാന്‍ അമേരിക്കന്‍ പെണ്ണുങ്ങളെ കിട്ടുകയില്ല. അമേരിക്കന്‍ മലയാളിപള്ളികളില്‍ വേദപാഠം പഠിപ്പിക്കുന്നതും അപ്പിതരായ സഭാപുരോഹിതരുടെ നേട്ടമായി മുത്തോലത്തച്ചന്‍ കരുതുന്നു. ഫീസ് കൊടുക്കാത്ത കുഞ്ഞുങ്ങളെ വേദപാഠ ക്ലാസുകളില്‍നിന്നും കരയിപ്പിച്ചു ഇറക്കി വിടുന്നത് സീറോമലബാര്‍ പള്ളികളില്‍ നിത്യ സംഭവങ്ങളെന്നും സഹായമെത്രാന്‍ ആകുവാന്‍ ശ്രമിച്ച ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ മറക്കുന്നു.

അമേരിക്കയില്‍ ലത്തീന്‍ അച്ചന്മാര്‍ കുട്ടികളെ ചൂഷണം ചെയ്യുന്നത് പരസ്യമെങ്കില്‍ കേരളത്തിലെ ദൈവമക്കള്‍ രഹസ്യമായിയെന്നും മനസിലാക്കുക. ആ രഹസ്യമറയില്‍ മണ്ണിനോടു ചേര്‍ന്നവരും ജീവിച്ചിരിക്കുന്നവരും ഒരു വന്‍പട തന്നെയുണ്ട്‌. ലത്തീന്‍അച്ചന്മാരുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന കഥകള്‍ പറഞ്ഞപ്പോള്‍ അങ്ങാടിയത്ത് തുള്ളി കൊണ്ട് ഡാന്‍സ് ചെയ്തു കാണും. കാരണം, ലത്തീന്‍ പള്ളികളെ ഇടിച്ചു താത്തെങ്കിലേ ഇവിടെ സീറോ മലബാര്‍ പള്ളികള്‍ ഉയര്‍ന്നു വരുകയുള്ളൂ. ഇരുവാള്‍ യുദ്ധത്തില്‍ക്കൂടിയേ സീറോമലബാര്‍ പള്ളികള്‍ക്ക് ഇവിടെ നില നില്‌പ്പുള്ളൂ. ഒരു വശത്തു ക്നനായ്ക്കാരോടും മറുവശത്തു ലത്തീന്‍കാരോടും ഒരുപോലെ പൊരുതണം. ലത്തീന്‍അച്ചന്മാരുടെ ഔദാര്യത്തില്‍ ഇവിടെ പള്ളികള്‍ സ്ഥാപിച്ചവര്‍ ഇന്ന് അവര്‍ക്കിട്ടു എങ്ങനെ വേലവെക്കാമെന്നാണ് ചിന്തിക്കുന്നത്. ?

അമേരിക്കന്‌ പള്ളികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം ഇടുന്നുവെന്നു ആരോപിക്കുന്ന മുത്തോലത്തച്ചന്‍, ദൈവവിളികളുണ്ടെന്നു പറയുന്ന കേരളത്തിലെ ബിഷപ്പുമാരുടെ ഷോപ്പിംഗ്‌ കൊംമ്പ്ലെക്സുകളെപ്പറ്റി നിശബ്ദനാകുന്നു. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാതെ കഷ്ടപ്പെടുത്തി അവരെ ഊറ്റികുടിച്ച കഥകളും ഈ ഭാവി പിതാവ് മറക്കുന്നു. കോളേജുകളിലെ കോഴ, കൈക്കൂലിയൊക്കെ ലത്തീന്‍ബാഷറായ മുത്തോലത്ത് മറക്കുന്നു. നാട്ടില്‌, നേഴ്സുമാരുടെ സമരകഥകളൊന്നും ഇദ്ദേഹത്തിനു അറിയണ്ടാ. സ്കൂളുകളില്‍ സര്‍ക്കാരില്‍നിന്നും കിട്ടുന്ന പണം വൗച്ചറില് ഒപ്പിടുവിച്ചു അധ്യാപകരെ തുച്ഛമായ ശമ്പളത്തില്‍ നിയമിക്കുന്ന ദൈവമക്കളുടെ കൃത്രിമത്വം അമേരിക്കന്‍ അച്ചന്‍മാര്‍ക്ക് അറിയത്തില്ല. തൊഴില്‍നിയമം ഈ നാട്ടില്‌ കര്‍ശനമെന്നും മുത്തോലാത്തച്ച മനസിലാക്കുക. പള്ളി കേടുപാടുകള്‍ തീര്‍ക്കുവാന്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ കൂലി കൊടുക്കുന്നതു ദൈവികനിയമവും ആണ്. അമേരിക്കന്‍ അച്ചന്മാര്‍ പള്ളിയുടെ മരാമത്ത് പണികള്‍ക്ക് പണം ചിലവാക്കുന്നതില്‍ വേദനിക്കുന്ന അച്ചന്റെ വിലാപത്തിനു ‍ ഇവിടെ പ്രസക്തിയില്ല.

http://almayasabdam.blogspot.com/2013/01/blog-post_14.html

Sunday, January 13, 2013

HOUSTON ക്നാനായ ഇടവകാങ്ങങ്ങള്‍ ചരിത്രം സൃഷ്ടിച്ചു.

നീണ്ട ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും ഒടുവില്‍ വികാരി ഇല്ലിക്കുന്നുംപുറത്ത് അച്ഛന്റെ വിയോച്ചനക്കുറിപ്പോടെ പള്ളി പൊതുയോഗം അങ്ങാടിപ്പിതാവിന്റെ ഇടയലേഖനം തിരസ്കരിച്ചിരിക്കുന്നു. തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വരുന്ന വൈദീകര്‍ ക്നാനായ സമുധായങ്ങവും സമുദായ താല്‍പ്പര്യം സംരെക്ഷിക്കുന്നവരും ആയിരിക്കണമെന്ന് ഇടവകാങ്ങങ്ങള്‍ അതി ശക്തമായി ആവശ്യപ്പെട്ടു. വികാരി എന്ന നിലയില്‍ രൂപതാ തലവന്‍ അങ്ങാടിയത്ത് പിതാവിന്‍റെ സര്‍ക്കുലരിനു എതിരായി നില്‍ക്കാന്‍ തനിക്ക് ആകില്ലയെന്ന് പറഞ്ഞ് ഇരങ്ങിപോകാന്‍ തുടങ്ങിയ അച്ഛനെ ജനങ്ങള്‍ താങ്കള്‍ ക്നാനായക്കാരന്‍ തന്നെയാണോ എന്ന് ചോതിച്ച്‌ യോഗത്തില്‍ പിടിച്ചിരുത്തുകയായിരുന്നു. യോഗത്തില്‍ അപസ്വരങ്ങള്‍ ഉയര്‍ത്തിയ സമുദായത്തിന്റെ ശാപമായ പീറ്റര്‍ ചാഴിക്കാടനെയും മൂലക്കാട്ട് പിതാവിന്‍റെ അളിയന്‍ സാബുവിനെയും ജനങ്ങള്‍ ശരിയ്യായ രീതിയില്‍ കൈകാര്യം ചെയിത് അടിച്ചിരുത്തി. മുതോലത്തിന് വിടുപണി എടുത്ത് സമുധായത്തെ ചതിക്കുന്ന പീറ്ററിനെയും സാബുവിനെയും കശാപ്പ് കടയില്‍ ചീഞ്ഞ് തൂങ്ങിക്കിടക്കുന്ന മാംസ്സപിണ്ടത്തോടാണ് HOUSTON ക്നാനായ സമൂഹം ഇപ്പോള്‍ കാണുന്നത്.

ചിക്കാഗോ മെയ്‌വുഡ് പള്ളിക്ക് ശേഷം DETROIT പള്ളിയിലും ഇപ്പോള്‍  HOUSTON- ലിം നടന്ന പള്ളി പൊതുയോഗങ്ങള്‍ കണ്ട് കണ്ണ് തുറക്കാന്‍ തിരുമേനിമാര്‍ക്ക്  കഴിയുമോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

ന്യൂയോര്‍ക്കില്‍ നടന്ന സംമ്പവങ്ങളുടെ വിവരത്തിന് താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

 Flash News!!! ന്യൂയോര്ക്കില്‍ ക്നാനായ സാന്ഡി ആഞ്ഞടിച്ചു....

ക്നാനായ സമുദായത്തെ എങ്ങിനെ സംരഷിക്കാം


അമേരിക്കയിലുള്ള ക്നാനായ അസോസിയേഷന്‍നുകള്‍ ഒന്നടങ്കം അങ്ങാടിയത്തിന്റെ റിസ്ക്രിപ്റ്റ് നിരാകരിക്കുകയുണ്ടായി. ENDOGAMY തുടരുന്ന ക്നാനായ പള്ളികളോട് ആര്‍ക്കും എതിര്‍പ്പ് ഇല്ല.
1986ല്‍ തന്നെ റിസ്ക്രിപ്റ്റ് വളരെ വ്യക്തമായിരുന്നുവെങ്കിലും നമ്മുടെ വൈദികരും പിതാക്കന്മാരും അറിഞ്ഞുകൊണ്ടുതന്നെ അതിനെ വളച്ചൊടിച്ചു അവരുടെ സ്വന്തം ജനങ്ങളോട് വഞ്ചന കാണിച്ചു. അവരുടെ താല്പര്യമായ പള്ളിവാങ്ങല്‍ കഴിഞ്ഞപ്പോള്‍, ഇന്ന് എല്ലാം സമ്മതിച്ചു. ക്നാനായക്കാര്‍ മേടിച്ച പള്ളികള്‍ എന്‍ഡോഗമി പാലിക്കില്ലാത്ത പള്ളികളാണെന്ന് നമ്മുടെ ക്നാനായ വൈദികര്‍ തന്നെ സംശയത്തിനിടവരാത്ത വിധം ജനങ്ങളോട് വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും പാവങ്ങളായ പല വിശ്വാസികള്‍ക്കും അത് ഇപ്പോഴും വിശ്വാസമാകുന്നില്ല!
ഇനിയും നുണപറഞ്ഞു വഞ്ചിക്കുന്നതിലെ മനഃസാഷിക്കുത്തു കാരണമാണോ നമ്മുടെ പിതാക്കന്മാര്‍ ഇപ്പോള്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നത്, അതോ ഇതും ഭാവിതന്ത്രങ്ങളുടെ ഭാഗമാണാവോ. എന്തായാലും മുത്തുക്കുട്ടനെ സമ്മതിക്കാതെ വയ്യ. പിതാക്കന്മാരുടെ വായടഞ്ഞിട്ടും, തലക്കടികിട്ടിയ  മുത്തുവിന് ഒരു കൂസലുമില്ലാതെ ചിക്കാഗോകാരെ വീണ്ടും കബളിപ്പിച്ചുകൊണ്ട് മുന്നേറി  വല്യപിതാവിനെക്കാളും കേമനായി വിലസുന്നു.
ഇനി എന്ത് എന്നതാണ് പലരും ചോദിക്കുന്നത്. 1996 ലെ റിസ്ക്രിപ്റ്റ് നടപ്പിലാക്കാന്‍ സാധ്യതയില്ല എന്ന് വിശ്വസിച്ചു 25 വര്ഷം നമ്മള്‍ കാത്തിരുന്നു. ഇനിയും ആ രീതിയില്‍ മുന്‍പോട്ടു പോകുന്നത് ആപല്‍ക്കരമാണ്.
സാമ്പത്തിക ഉപരോധം മാത്രമേ എന്തെങ്കിലും പ്രയോജനം ചെയ്യുകയുള്ളൂ എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. എങ്കിലും നമ്മുടെ ക്നാനായ അച്ചന്മാരല്ലേ, നമ്മള്‍ വാങ്ങിയ പള്ളികള്‍ അടച്ചുപൂട്ടേണ്ടി വൈദികരെ തിരിച്ചു വിടെണ്ടിവരുന്നത്‌ ശരിയാണോ എന്ന സംശയം ചിലര്‍ക്ക് ബാക്കിയാണ്. "പള്ളികള്‍ അടച്ചുപൂട്ടിയാല്‍ അച്ചന്മാര്‍ക്കൊന്നും നഷ്ട്ടപെടില്ല, നിങ്ങളുടെ പണമാകും നഷ്ട്ടപ്പെടുന്നത്” എന്ന് മുത്തോലം ചിക്കാഗോയില്‍ പറയുകയുണ്ടായി. അത് മുത്തോലത്തിന്റെ തുടക്കം മുതലുള്ള പദ്ധതിയുടെ ഭാഗമാണ്. ജനങ്ങളുടെ സഹതാപം മുതലെടുത്ത്‌ ക്നാനായാതെ നശിപ്പിക്കുന്നത് ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കുക. കപ്പലിനുള്ളിലെ കള്ളനെ പിടിച്ചു പുറത്താക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ക്നാനായ അച്ചന്മാര്‍ക്ക് അവരുടെ സ്വന്തം ജനങ്ങളോട് അള്‍ത്താരയില്‍ നിന്നുകൊണ്ട് ഒരു മനഃസാഷിക്കുത്തും കൂടാതെ ഇത്  ക്നാനായക്കാര്‍ക്ക് മാത്രമുള്ള പള്ളികളാണെന്നു കള്ളത്തരം പറയാമെങ്കില്‍ അവരോട്  നമ്മള്‍ സഹതാപം കാണിക്കെണ്ടതുണ്ടോ? ക്നാനായ സമൂഹത്തെ നാശത്തില്‍നിന്നു രഷിക്കുന്നതിനുവേണ്ടി അല്പസ്വല്പം വേദന സഹിക്കുവാന്‍ നമ്മള്‍ തയ്യാറാകുക.
 1986-ലെ റിസ്ക്രിപ്റ്റ് നടപ്പാക്കാന്‍ സാധ്യത ഇല്ലെന്നു വിശ്വസിച്ച് നമ്മള്‍ 25 വര്ഷം നഷ്ട്ടപെടുത്തി. നമ്മുടേത്‌ ക്നാനായക്കാര്‍ക്ക് മാത്രമുള്ള മിഷന്‍ അല്ല എന്ന് ക്നാനായക്കാരന്‍ അച്ചന്‍ പച്ച മലയാളത്തില്‍ പറഞ്ഞിട്ടും അത് സ്വയം സമ്മതിക്കുവാന്‍ ഇനിയും മറ്റൊരു 25 വര്ഷം കൂടി ചിലവഴിക്കണമോ? ഇപ്പോഴുള്ള സങ്കരക്നാനായ മിഷനുകള്‍ തുടരണം എന്നുള്ളവര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കി വേണം മുന്‍പോട്ടു നീങ്ങാന്‍. പിന്നീട് അറിയില്ലായിരുന്നു എന്ന് പറയാനിടവരരുത്.
ഇത് ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ് എന്നതാണ് പരമപ്രധാനം.
അമേരിക്കയിലെ ക്നാനായ മിഷനുകള്‍ ക്നാനായക്കാരുടെ എന്‍ഡോഗമിയെ അനുകൂലിക്കുന്നില്ല എന്നത് സത്യമാണ്.
സങ്കര പള്ളികളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ റിസ്ക്രിപ്റ്റ്  നടപ്പാക്കുവാന്‍ (ENFORCE ) സഹായിക്കുകയാണ് ചെയ്യുന്നത്. അത് വഴി ക്നാനായ നന്മക്കു എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
സിറോ മലബാര്‍ കല്പന അനുസരിച്ച് മാറികെട്ടിയവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ക്നാനായപള്ളികളില്‍ ഒരേ അവകാശവും  അധികാരവുമാണുള്ളത്‌.
പള്ളി കമ്മറ്റികളില്‍ മാറികെട്ടിയവര്‍ക്കും പ്രാധിനിത്യം കൊടുക്കണമെന്ന അങ്ങാടിയത്തിന്റെ കല്പന അനുസരിക്കാന്‍ ക്നാനായ വൈദികന്‍ ബാധ്യസ്ഥനാണ്. അല്ലാത്തവര്‍ക്ക് വെട്ടുവേലിലച്ചന്റെ അനുഭവമാകും ഉണ്ടാവുക.
എന്‍ഡോഗമി പാലിക്കാത്ത ക്നാനായ പള്ളികളെ എന്ത് കാരണം കൊണ്ടായാലും സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ക്നാനായത്തിനെതിരെയാണ് നിലകൊള്ളുന്നത് എന്നത് മനസ്സിലാക്കുക. കാരണം അത് ക്നാനായത്തിന്റെ വളര്‍ച്ചയെ നശിപ്പിച്ച് ഇല്ലാതാക്കും. അതിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ കര്‍മം കൊണ്ട് ക്നാനായത്തെ സഹായിക്കുന്നില്ല. അത്തരക്കാരെ പറഞ്ഞു മനസ്സിലാക്കുക. അവരും ക്നാനായക്കാരെ സഹായിക്കുന്നതിനു പകരം KANA ക്കാരെ സഹായിക്കുകയാണ്.
ക്നാനായക്കാര്‍ക്ക് വേണ്ടി നിലകൊള്ളാത്ത ബിഷപ്മാര്‍ ക്നാനായ വൈദികരുടെയും, അവരുടെ തന്നെയും വില ഇടിച്ചുകളയുകയാണ്.
എന്‍ഡോഗമി പാലിക്കാത്തവര്‍ കൂടി ഉള്‍പ്പെടുന്ന പള്ളികളെ ക്നാനായ പള്ളികള്‍ എന്ന് വിളിക്കുന്നത്‌ ആഷേപമായി ചിത്രീകരിച്ചു ക്നാനായ എന്ന പേര് തന്നെ ഭാവിയില്‍  നിര്‍ത്തലാക്കും.
മാറികെട്ടിയവര്‍ പള്ളിയില്‍ വരുന്നില്ല, ഇനി വരില്ല എന്ന വാദം നിലനില്‍ക്കില്ല. ക്നാനായക്കാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടിയില്ലെങ്കിലും മാറികെട്ടിയ KANA ക്കാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി അങ്ങാടിയത്തിനും സങ്കരമിഷനും സപ്പോര്‍ട്ട് പ്രഖ്യാപിച്ചതില്‍ നിന്നും അവരുടെ താല്പര്യം ഊഹിക്കാവുന്നതാണ്.
അതുകൊണ്ട് സഹതാപം മാറ്റിവച്ചു ക്നാനായ സമുദായത്തിന്റെ ഭാവിയെക്കരുതി അമേരികയില്‍ ഉടനീളം അസോസിയേഷനുകള്‍ സങ്കരമിഷനുകള്‍ക്കെതിരെ എടുക്കുന്ന നിസ്സഹരണത്തെയും, സാമ്പത്തിക ഉപരോധത്തെയും  സപ്പോര്‍ട്ട് ചെയ്തു സമുദായത്തെ നിലനിര്‍ത്തുവാന്‍ വേണ്ടി എല്ലാ ക്നാനായക്കാരും സഹകരിക്കുക, സഹായിക്കുക.
ചെറിയാന്‍ പ്ലാമൂട്ടില്‍, ന്യൂയോര്‍ക്ക് 

Saturday, January 12, 2013

ദത്തുപിതാവിന്റെ ഇടയലേഖനം - ജോണ്‍ കരമ്യാലില്‍


എ.ഡി. 345ല്‍ ക്‌നാനായക്കാര്‍ സഭാപരമായി തുടങ്ങിയ കുടിയേറ്റം മലബാറിലെ മൂന്നാം ഘട്ടത്തോടുകൂടി തീര്‍ന്നു. ശേഷം മറ്റുള്ളവരെപ്പോലെ സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ക്കണ്ട് പല പലസ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും പ്രധാനമായും അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് ജോലി തേടിപ്പോയി. എല്ലാവരും സാമ്പത്തികമായി ഉയര്‍ന്നു. മക്കളുടെ അഭിവൃദ്ധിയില്‍ സന്തോഷം തോന്നിയ അഭിവന്ദ്യ പിതാക്കന്മാര്‍ ആത്മാര്‍ത്ഥമായി മക്കളെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. മക്കള്‍ക്കും വലിയ സന്തോഷം. മക്കളുടെ സന്തോഷവും കൂടെ ആഹാരം കഴിക്കുവാനുള്ള നിര്‍ബന്ധവും കൂടിയപ്പോള്‍ കൂടെയിരുന്ന്  ആഹാരം കഴിക്കുന്നതിനും ഫോട്ടോയ്ക്ക് നില്‍ക്കുന്നതിനും ഒരു നിശ്ചിത തുക ഈടാക്കിത്തുടങ്ങി. അത് ഇപ്പോഴും അഭംഗുരം തുടരുന്നു. സന്ദര്‍ശനവേളകളില്‍ സംഭാവനകള്‍ക്കു കാരണങ്ങള്‍ പലതും പറയാനുണ്ട്. എന്തായാലും ദീര്‍ഘവീക്ഷണം അപാരം തന്നെ. എന്നാലും സ്വന്തം പിതാക്കന്മാരേയും വൈദീകരേയും വളരെ ഭവ്യതയോടും ബഹുമാനത്തോടുംകൂടി സ്വീകരിക്കുന്നതില്‍ മക്കള്‍ക്ക് സന്തോഷം തന്നെ.


മക്കളുടെ ആത്മീയ സേവനത്തിനായി ഓരോ കാലത്തായി വൈദീകരെ അയച്ചുതുടങ്ങി. അവര്‍, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ പലതും പറഞ്ഞ് പോളിസിയെടുപ്പിക്കുന്നതുപോലെ പല പല നല്ല ഉപദേശങ്ങള്‍ കൊടുത്ത് ക്‌നാനായക്കാരെക്കൊണ്ട് ക്‌നാനായക്കാര്‍ക്കുവേണ്ടി മാത്രം പള്ളികള്‍ വാങ്ങിപ്പിച്ച് ക്‌നാനായ പള്ളി എന്ന ബോര്‍ഡും തൂക്കി; ഒപ്പം ഒരു ദത്തുപിതാവിനേയും സമ്മാനിച്ചു. അദ്ദേഹത്തിനും വളരെ സന്തോഷം. കാരണം സ്വന്തം ആസ്ഥാനത്തേക്കാളും ഭയലേശമില്ലാതെ ഇരുപ്പുറയ്ക്കുന്നത് ക്‌നാനായ പള്ളികളില്‍ വരുമ്പോഴാണ്. ഈ നന്ദി അദ്ദേഹം കാണിക്കാറുമുണ്ടായിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ തെക്കുംഭാഗരുടെ ക്‌നാനായ പള്ളികളെല്ലാം തന്റെ കീഴിലായതിനാല്‍ കോട്ടയം പിതാക്കന്മാരെ ഇടംവലം നിര്‍ത്തി, ഒരു സമയത്ത് ദിവസംതോറും, ഓരോന്ന് എന്ന കണക്കില്‍ പള്ളികളെല്ലാം കൂദാശ ചെയ്തു; പണ്ട് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഇമ്പോസിഷന്‍ എഴുതിയ മാതരി. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അറിവിനും ചിന്താശക്തിക്കുമനുസരിച്ച് ഇടയലേഖനങ്ങള്‍ അയച്ചുതന്നുകൊണ്ടിരുന്നു. ദോഷം പറയരുതല്ലോ, ദോഷം വരുന്നതൊന്നും നമ്മുടെ സ്വന്തം വൈദീകര്‍ പള്ളികളില്‍ വായിച്ചില്ല, നമ്മളെ അറിയിച്ചില്ല. ബഹുജനം എന്നും കഴുതയാണല്ലോ; കര്‍ത്താവിനെ വഹിച്ചതും കഴുത.
2012 ലെ ക്രിസ്തുമസിന്റെ തലേദിവസം ഞായറാഴ്ച നമ്മുടെ ദത്തുപിതാവ് അയച്ച ഇടയലേഖനം ഒരു പള്ളിയില്‍ പൂര്‍ണ്ണമായി വായിച്ചു. അനാദികാലം തൊട്ടേ, തല പോയാലും വംശശുദ്ധി കളയാതെ കാത്തുസൂക്ഷിക്കുന്ന കാനാനായക്കാരോട്, മാറിക്കെട്ടിയവരേയും അവരുടെ കൂടെയുള്ളവരേയും എല്ലാം എല്ലാ ക്‌നാനായ പള്ളികളിലും ക്‌നാനായ മിഷനുകളിലും അംഗങ്ങളാക്കിക്കൊള്ളണമെന്ന കല്പന. ഇത് കേട്ട് ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍ സ്തുതിപാഠകരും ഒന്നു ഞെട്ടി. ഇങ്ങനെ ഒരാളെ കയറ്റിയാല്‍ ഈ സമുദായം ഇല്ലാതാവുമെന്ന് എല്ലാവര്‍ക്കും അറിയാം; ഒപ്പം സ്വന്തം മക്കളുടെ കൂടെ കഴിയാന്‍ പുറംജാതിക്കാര്‍ വേണ്ടെന്നും.
വൈദീകര്‍ക്കും പിതാക്കന്മാര്‍ക്കും നന്നായി അറിയാവുന്ന വി. ബൈബിളില്‍ യഹൂദ വംശത്തില്‍ പിറന്ന ലോകരക്ഷകനായ ക്രിസ്തു തന്റെ ശിഷ്യരോടു പറഞ്ഞത് നിങ്ങള്‍ ലോകമെമ്പാടും പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മറ്റുള്ളവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിന്‍ എന്നാണ്; ജ്ഞാനസ്‌നാനപ്പെടുത്തി കൂട്ടത്തില്‍ കൂട്ടുവിന്‍ എന്നല്ല. പഴയ നിയമത്തില്‍ നമ്മള്‍ വംശശുദ്ധി കാത്തുസൂക്ഷിക്കുന്നതിനു മുമ്പേ കുട്ടികള്‍ക്ക് മാമോദീസാ കൊടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് അധികാരവും അവകാശവുമുണ്ടെങ്കില്‍ സ്വന്തം സമുദായത്തെ സംരക്ഷിക്കുവാനുള്ള നമ്മുടെ അവകാശത്തേയും ഉത്തരവാദിത്വത്തെയും എന്തുകൊണ്ട് ഈ പിതാവ് അനുവദിക്കുന്നില്ല?
അങ്ങനെയിരിക്കെയാണ് പനങ്കുല ചെത്തുന്ന (പന ചെത്താന്‍ തുടങ്ങിയാല്‍പ്പിന്നെ അത് വളരില്ല; കത്തിയുടെ മൂര്‍ച്ചക്കൂടുതല്‍ കൊണ്ട് വേദനയറിയാതെ മുറിഞ്ഞുമുറിഞ്ഞു താഴെ വീണ് തീരും)മാതിരിയുള്ള ഇടയലേഖനം. കുലയ്ക്കിട്ട് കുത്തിയാല്‍ കുല വാടും എന്നറിയാവുന്ന ജനം ഒന്നടങ്കം ഒന്നുപോലും ഉള്‍ക്കൊള്ളാതെ ആ ഇടയലേഖനം അപ്പാടെ തിരസ്‌ക്കരിച്ചു. ഒരു പക്ഷേ ഏകദേശം 2000 വര്‍ഷത്തോളം പഴക്കമുള്ള കത്തോലിക്കാ സഭയിലെ ആദ്യത്തെ സംഭവമായിരിക്കും ഒരു ഇടയന്‍ ഇറക്കിയ ഇടയലേഖനം തന്റെ കുഞ്ഞാടുകള്‍ ഒന്നും ഉള്‍ക്കൊള്ളാതെ മുഴുവനും അതേപടി തിരസ്‌ക്കരിച്ചത്.
2008 ലെ ന്യൂജേഴ്‌സി ക്‌നാനായ കണ്‍വന്‍ഷനില്‍ ഈ പിതാവ് പറഞ്ഞു തള്ളുകയല്ല, കൊള്ളുകയാണ് വേണ്ടതെന്ന്. ജനസംഖ്യ ഏറ്റവും കുറവുള്ള ക്‌നാനായ സമുദായം തള്ളുകയല്ല, പ്രത്യുതാ കൊടുക്കുകയാണ് ചെയ്തത് എന്ന് ഈ പിതാവിന് മനസ്സിലാവുന്നില്ല. കാരണം അദ്ദേഹം ക്‌നാനായ സമുദായത്തിലെ പിതാവല്ല. ക്‌നാനായക്കാര്‍ സ്വന്തം പിതാക്കന്മാരെ മാത്രമേ അംഗീകരിക്കുകയുള്ളൂ. സഭാപിതാക്കന്മാരും വൈദീകരും ഇല്ലെങ്കിലും സമുദായ കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്ന് 2012ലെ ഫ്‌ളോറിഡ കണ്‍വന്‍ഷന്‍ തെളിയിച്ചു. ഗുരുവായൂര്‍ അമ്പലത്തിലെ ഉത്സവം നടത്തുന്നത് ഗുരുവായൂര്‍ കേശവനാണെന്നാണതിന്റെ ധാരണ. പിതാക്കന്മാരേയും വൈദീകരേയും നമ്മള്‍ ബഹുമാനിക്കുന്നു. ബഹുമാനിക്കണം. അതുകൊണ്ട് അവര്‍ പറയുന്നത് മുഴുവനും സത്യവും നീതിയുക്തവും ശരിയുമായിക്കൊള്ളണമെന്നില്ല. അവരും പറയുന്ന തെറ്റിനെ എതിര്‍ക്കുകയും ചെറുത്തുനില്‍ക്കുകയും വേണം.

എല്ലാ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി എന്ന് പറഞ്ഞാണ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്, കൂടാതെ പറയുന്നതെല്ലാം ദൈവത്തിന്റെ പദ്ധതികള്‍. ഇങ്ങനെയെല്ലാം തെറ്റിദ്ധാരണകള്‍ ധാരാളം ബാക്കിനില്‍ക്കെയാണ് നോര്‍ത്തമേരിക്കയിലെ ക്‌നാനായക്കാരുടെ അമരക്കാരനും മൂത്തപുത്രനുമായ ബഹു. മുത്തോലത്തച്ചന്‍ ബൈബിളിലെ ധൂര്‍ത്തുപുത്രന്റെ മാതിരി കുടുംബം (സമുദായം) വിറ്റിട്ട് പോയേക്കാമെന്നു തോന്നിയത്. കര്‍ത്താവിനെ പോലും പ്രലോഭനങ്ങള്‍ കാട്ടി സാത്താന്‍ പ്രകോപിക്കുവാന്‍ ശ്രമിച്ചല്ലോ! സഹോദരങ്ങളാരും ഇത് അറിഞ്ഞില്ലെങ്കിലും പിതാവ് അറിഞ്ഞു. ഒരു പക്ഷേ മകന്‍ ഒന്നുപോയി അനുഭവിച്ചറിയട്ടെ എന്ന് ചിന്തിച്ചുകാണും.
മകന്‍ ആരാ മോന്‍. പോയില്ല. പഴമൊഴി പറയുംപോലെ ചിലതെല്ലാം ചെയ്യാന്‍ മനുഷ്യന് പറ്റില്ല. ആരാ ശരി... എന്താ ശരി എന്നറിയാന്‍ നോര്‍ത്തമേരിക്കയിലെ ക്‌നാനായ തലപ്പള്ളിയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലെ പാരീഷ് ഹാളില്‍ വന്ന് വിശദീകരണം തരാമെന്ന് പറഞ്ഞ് ജനങ്ങള്‍ കൂടിയിട്ട് അച്ചന്‍ വന്നില്ല. പിറ്റേദിവസം ഞായറാഴ്ച കുര്‍ബാനമദ്ധ്യേ ബഹു. വികാരി, സജിയച്ചന്‍ പറഞ്ഞു – മുത്തോലത്തച്ചന്‍ അടുത്ത ഞായറാഴ്ച ഇവിടെ  വന്ന് ബലിയര്‍പ്പിച്ചശേഷം വീശദീകരണം തരുമെന്ന്. ആ അടുത്ത ഞായറാഴ്ച സജിയച്ചന്‍ അടുത്തതിന്റെ പിന്നത്തെ ഞായറാഴ്ച മുത്തോലച്ചന്‍ വന്ന് വിശദീകരണം തരുമെന്ന് പറഞ്ഞ് നാട്ടിലേക്ക് വണ്ടികയറി. വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.
എന്താണ് വിശദീകരണം കിട്ടാത്തത് എന്ന് ജനങ്ങളില്‍ പലരും ശങ്കിക്കുന്നു. സേക്രട്ട് ഹാര്‍ട്ട് ഇടവകാംഗങ്ങള്‍ കുര്‍ബാനമദ്ധ്യേ അള്‍ത്താരയുടെ തിരശീല അടയ്ക്കാതെ വി. കുര്‍ബായ്ക്ക് മുമ്പ് കത്തിച്ച തിരികള്‍ അണയ്ക്കാതെ വൈദികര്‍ വിശുദ്ധവസ്ത്രം ഊരാതെ അതും പോലീസിനെക്കൊണ്ട് പള്ളിക്കകത്തു പൊതുയോഗം നിര്‍ത്തലാക്കി. പൊതുയോഗങ്ങള്‍ എപ്പോഴും പാരീഷ് ഹാളില്‍ അല്ലേ ഉത്തമം.
ഇവര്‍ പാപങ്ങള്‍ കെട്ടാനും അഴിക്കാനും വരമുള്ളവരായതിനാല്‍ ഞാന്‍ കെട്ടപ്പെട്ടവനാകുമോയെന്ന് ശങ്കയും ഈയുള്ളോന് ഇല്ലാതില്ല. ഒരു കാലത്ത് പണം കൊടുത്ത് കത്തോലിക്കാസഭയില്‍ അഴിക്കപ്പെട്ടിരുന്നു (ദണ്ഡവിമോചനം, ഗ്രിഗോറിയന്‍ കുര്‍ബാന വഴി). വിശുദ്ധ കുര്‍ബാനയ്ക്കിടയ്ക്കിടെയുള്ള നാല് പ്രസംഗങ്ങളിലും പ്രധാനം ദശാവതാരം - തെറ്റിപ്പോയി ദശാംശം - ആണ്. ദശാംശം ദശം പ്രാവശ്യം വേണം. നമുക്ക് നഷ്ടപ്പെടുമെന്ന തോന്നല്‍ ഇല്ലാതെ കൊടുക്കുവാനുള്ള ഉപാധികള്‍ എല്ലാം പറഞ്ഞുതരും.
ജോണ്‍ കരമ്യാലില്‍
2 comments:

ഉദരനിമിത്തം ബഹുകൃതവേഷം


ഇത് ചിക്കാഗോ ക്നാനായ കാത്തലിക് പാരിഷ് ബുള്ളറ്റിനില്‍ (2007 July 15, Vol. 2, Issue 42) പ്രസധീകരിച്ചു വന്നത്.

ക്നാനായ സമുദായത്തിനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യും – കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍
ഞാന്‍ ആത്മാര്‍ഥമായി പറയുകയാണ്‌, ഞാന്‍ ക്നാനായ സമുദായത്തെ ഏറെ സ്നേഹിക്കുന്നു. എനിക്ക് ക്നാനായ സമുദായവുമായി വളരെയേറെ ബന്ധമുണ്ട്. ഫാദര്‍ കുന്നശ്ശേരിയും ഞാനും ഒരുമിച്ചാണ് റോമില്‍ പഠിച്ചിരുന്നത്. അന്ന് മുതലുള്ള ബന്ധമാണ് എനിക്കു ക്നാനായ സമുദായവുമായിട്ടുള്ളത്. ഞാനൊരു സന്യാസ വൈദികനാണെന്നു നിങ്ങള്ക്കറിയാം. അന്ന് എന്റെ കൂടെയുണ്ടായിരുന്നവരാണ് മാറികയില്‍ നിന്നുള്ള ജോര്‍ജ് പുളിയപ്പള്ളിയും കല്ലറയില്‍ നിന്നുള്ള അലക്സ്‌ വിരുത്തികുളങ്ങരയും. അപ്പോള്‍ ഈ സമുദായത്തോട് എനിക്കു വളരെ ബന്ധമുണ്ട്. അതുകൊണ്ട് ഞാന്‍ മെത്രാപ്പോലീത്തയായതിനു ശേഷം എനിക്കു കുറച്ചൊക്കെ ഈ സമുദായത്തിന് വേണ്ടി ചെയ്യുവാന്‍ സാധിച്ചു. അതുപോലെ ഇനിയും എന്നാല്‍ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുന്നതായിരിക്കും.
മേല്‍പറഞ്ഞ പാരിഷ് ബുള്ളറ്റിന്റെ August 10, 2008 ലക്കത്തില്‍ (Vol. 3 Issue 46) മൂലക്കാട്ട് പിതാവ് ന്യൂജേര്‍സി കണ്‍വെന്‍ഷന്‍ സമാപനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പ്രസധീകരിച്ചുവന്നിട്ടുണ്ട്. അതില്‍ നാം ഇങ്ങനെ കാണുന്നു....
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പങ്കിനെകുറിച്ച്. സീറോമലബാര്‍ സഭയുടെ പിതാവും തലവനും എന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കടമ അദ്ദേഹത്തിനുണ്ട്. നമ്മുടെ പാരമ്പര്യങ്ങളുടെ മൂല്യം മനസ്സിലാക്കി പരിശുദ്ധ സിംഹാസനത്തിലേയ്ക്ക് വേണ്ട ശിപാര്‍ശകള്‍ ചെയ്യേണ്ടതുണ്ട്. നമ്മള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനുവേണ്ടി നിത്യവും പ്രാര്‍ഥിക്കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക് കാര്യമായ സഹായമൊന്നും ലഭിക്കുന്നില്ല. (മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്. ഇംഗ്ലീഷിലുള്ള ഒറിജിനല്‍ ചുവടെ)
Here comes the role of the Major Archbishop. As the father and head of the Syro-Malabar Church His Beatitude has a duty to defend the legitimate rights of all children of the Syro-Malabar Church. Hence it is he who has to understand the values and traditions of our Community and present and recommend it to the Holy See. We do pray for him every day, but in this matter our Major Archbishop seems to be of not much help to us.

ഇതില്‍ ഇതാണ് വിശ്വാസി വിശ്വസിക്കേണ്ടത്? 
2001ല്‍ വച്ച് കോട്ടയം എപ്പാര്‍ക്കിയാല്‍ അസംബ്ലി എടുത്ത തീരുമാനങ്ങള്‍ കോട്ടയം രൂപത പുസ്തകരൂപത്തില്‍ ഇറക്കുകയുണ്ടായി. അതില്‍ നിന്നെടുത്തതാണ് താഴെ കൊടുത്തിരിക്കുന്ന ഭാഗം.
ക്നാനായ സാമുദായിക തനിമയുടെ സാരാംശം
എ.ഡി. 345ല്‍ കൊടുങ്ങല്ലൂരില്‍ കുടിയേറിയ എഴില്ലം എഴുപത്തിരണ്ട് കുടുംബക്കാര്‍ സ്വവംശവിവാഹനിഷ്ടയിലൂടെ രൂപവല്‍ക്കരിച്ചതാണ് ക്നാനായ സമുദായം. ക്നാനയരായ പിതാവില്‍ നിന്നും മാതാവില്‍ നിന്നും ജനിക്കുന്ന വ്യക്തിക്ക് മാത്രമേ ക്നാനായ സമുദായത്തില്‍ അംഗമാകാന്‍ സാധിക്കൂ. ക്നാനയരുടെ സാമുദായിക നിലനില്‍പ്പിന് അടിസ്ഥാനം അവര്‍ പാലിച്ചുപോരുന്ന സ്വവംശവിവാഹനിഷ്ഠ മാത്രമാണ്.
ക്നാനായ പുരുഷന്‍ ക്നാനായ സ്ത്രീയെ വിവാഹം ചെയ്യണമെന്നതാണ് സ്വീകാര്യമായ പാരമ്പര്യം. ഈ പാരമ്പര്യം ലംഘിച്ചു ക്നാനായ പുരുഷനോ സ്ത്രീയോ ഇതരസമുദായത്തില്‍ നിന്ന് ജീവിതപങ്കാളിയെ സ്വീകരിച്ചാല്‍ അപ്രകാരമുണ്ടാകുന്ന കുടുംബം ക്നാനായ സമുദായത്തില്‍ ആയിരിക്കുകയില്ല കനാനയേതര സഭാസമൂഹത്തിലായിരിക്കും നിലനില്‍ക്കുക. സമുദായത്തില്‍ നിന്നല്ലാതെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്ന വ്യക്തി ക്നാനായ രൂപതാധികാരിയില്‍ നിന്ന് അനുവാദം വാങ്ങി ക്നാനായേതര രൂപതയിലും ഇടവകയിലും അംഗമാകുക എന്നതാണ് പ്രായോഗികമായി സ്വീകരിച്ചുപോരുന്ന നടപടിക്രമം. ആ വിവാഹം നിലനില്‍ക്കുന്നിടത്തോളം കാലം ക്നാനായേതര ഇടവകയില്‍ അംഗമായി തുടരും. മരണം വഴിയോ മറ്റുവിധത്തിലോ ഈ വിവാഹബന്ധം കാനോനികമായി ഇല്ലാതായാല്‍ ക്നാനായ വ്യക്തിക്ക്, മറ്റു പ്രതിബന്ധങ്ങള്‍ ഇല്ലെങ്കില്‍ ബന്ധപ്പെട്ട സഭാധികാരികളുടെ അനുവാദത്തോടുകൂടി വീണ്ടും ക്നാനായ സഭാഘടകത്തിന്റെ അംഗമാകാം.
പിന്നീട് പ്രസധീകരിച്ച Knanaya Pearl-ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും കൊടുത്തിട്ടുണ്ട്‌.
ഇവിടെ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് – വത്തിക്കാന്‍ റെസ്ക്രിപ്ട് ഇറക്കി പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എപ്പാര്‍ക്കിയാല്‍ അസംബ്ലി ഈ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇപ്പോഴത്തെ ഈ മലക്കംമറിച്ചിലിന് അപ്പോള്‍ എന്താണ് കാരണം?
ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന ഏക കാരണം, ക്നാനയക്കാരന്റെ കീശയിലെ കാശുകൊണ്ട് പള്ളികള്‍ വാങ്ങി സീറോമലബാര്‍ പിതാവിന് സമ്മാനിച്ചിട്ട്, എന്തോ നേടാനുണ്ടായിരുന്നു.
ഇതിന്റെ പിന്നിലെ ദുഷ്ടലാക്ക് എന്തായിരുന്നു എന്ന് കാലം തെളിയിക്കാതിരിക്കില്ല. തല്‍ക്കാലം ഇത്രയും വ്യക്തമാണ് – കത്തോലിക്കാ സഭാധികാരികളാല്‍ ഏറ്റവും വഞ്ചിക്കപ്പെട്ടവര്‍ എന്ന ബഹുമതി ക്നാനയക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. 
3 comments:

Friday, January 11, 2013

ഡാര്‍വിനും മുത്തോലത്തിന്റെ പരിണാമവും- ഒരു എത്തിനോട്ടം !!!



കുരങ്ങനില്‍ നിന്ന് മനുക്ഷ്യനിലേക്കുള്ള ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം ( തര്‍ക്കവിഷയം ) പോലെ അതിന്‍റെ ഓപ്പോസിറ്റ് പരിണാമം ആണ് മുത്തോലത്തിന്. ഇവിടെ മനുക്ഷ്യനില്‍ നിന്ന് മുത്തോലം കുരങ്ങനിലേക്ക് ( തര്‍ക്കവിഷയം അല്ല ) പരിണമിക്കുന്നു. തന്‍റെ ജീവിത കാലം അത്രെയും സഹജീവികളെ ഉപയോഗിച്ച ശേഷം കുപ്പയിലേക്ക് വലിച്ചെറിയുമായിരുന്ന മുത്തോലം ഇപ്പോള്‍ സെന്റ്‌ മേരീസ് പള്ളിയില്‍ ഇടതടവില്ലാതെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഴുകുന്നു. വീടുകള്‍ കയറി ഇറങ്ങി തനിക്ക് പിന്തുണ തേടുന്ന ഈ കുടില തന്ത്രജ്ഞന്‍ ദിവസ്സത്തിന്റെ സിംഹഭാഗവും ഫോണ്‍ വിളിയും ഗൂഡാലോചനയുമായി കാലം കഴിക്കുന്നു. മിക്കവാറും സിജുഅച്ഛനെ കൊണ്ട് കുര്‍ബാന ചെല്ലിപ്പിച്ചുകൊണ്ട് കുര്‍ബാനയ്ക്ക് മുന്‍പും ശേഷവും പതിവില്ലാത്ത സ്നേഹവുമായി ജനങ്ങളോട് ഇടപെടുന്നു. ആ കണ്ണുകളിലേക്ക് ശരിക്കും നോക്കു. ഒരു പ്രതികാരിയുടെ ഒരു വന്ജകന്റെ തീ പാറുന്ന ജ്വാലകള്‍ നമുക്ക് കാണാന്‍ കഴിയും.


കാനാ നേതാക്കള്‍ ഒത്തുചേര്‍ന്ന് നടത്തിയ പത്ര സമ്മേളനം നമ്മളില്‍ പലരും ഇതിനകം വായിച്ചിരിക്കും. ഇവിടെ മുതോലവും മൂലക്കാടനും പിന്നെ കാനാക്കാരും പറയുന്നത് ഒന്നുതന്നെ. മുതോലവും മറ്റ് രീജിനിലെ സഹവൈദീകരും ഒരുപോലെ പറയുന്നു ഇത് മൂലക്കാട്ട് ഫോര്‍മുല ആണെന്ന്. എന്നാല്‍ എഴുതാപ്പുറം വായിക്കരുത് എന്‍റെ പോന്നു "മൂ മൂ " ( മുത്തു -മൂലക്കാടന്‍) എന്ന് പറഞ്ഞുകൊണ്ട് അങ്ങാടിയും കാനാക്കാരും സീറോ മലബാര്‍ ആസ്ഥാന വൈദീകരും പറയുന്നു ഇത് നിലവിലുള്ള രസ്ക്രിപ്റ്റ് തന്നെയെന്ന്. ഒരു മാറ്റവും വരുത്താന്‍ തങ്ങള്‍ക്ക് സഭയുടെ നിയമമനുസ്സരിച്ച്‌ അധികാരമില്ലായെന്ന് . സഭയുടെ അടിത്തറയായ കുടുമ്പം സ്ഥാപിതമാകുന്നത് പരിശുദ്ധ അള്‍ത്താരയില്‍ നിന്നാണ്. ക്രിസ്തുവിനാല്‍ സ്ഥാപിതമാകുന്ന ഈ കൂദാശയില്‍ അടിസ്ഥാന പ്രമാണം തന്നെ ദൈവത്താല്‍ യോജിക്കപ്പെട്ട ഈ ബന്തം മനുക്ഷ്യന് വിയോജിപ്പിക്കാന്‍ കഴിയാതിരിക്കട്ടെ എന്നാണ്. മരണം വരെ ക്രിസ്തുവില്‍ നിങ്ങള്‍ ഏക ശരീരവും ഏക ആല്‍മാവും ആകയാല്‍ മൂലക്കാടനെപ്പോലുള്ള ക്ഷുദ്രജീവികള്‍ക്ക് ഈ കുടുമ്പത്തെ തകര്‍ക്കാതിരിക്കാന്‍, വേര്‍പെടുത്താതിരിക്കാന്‍ കഴിയട്ടെ എന്ന് ക്രിസ്തുവിന്റെ പ്രതിപുരുഷനായ പുരോഹിതന്‍ സാക്ഷ്യപ്പെടുത്തുന്നു.

സഭ പറയാത്തത് പറയാനും എഴുതാത്തത് വിശദീകരിക്കാനും മുതോലത്തിനും  മൂലക്കാടനും എവിടെനിന്നാണ് അധികാരം കിട്ടിയത്. അങ്ങാടിയത്ത് പിതാവ്  വളരെ കൃത്യമായാണ് എല്ലാം പറഞ്ഞിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ആര്‍ക്കെങ്കിലും തന്‍റെ വിശദീകരണം മനസ്സിലാകുന്നില്ലങ്കില്‍ മുകളില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന 2001 ലെ ഒറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ  ഇന്‍സ്ട്രക്ഷന്‍ ഫോളോ ചെയ്യാന്‍ തന്‍റെ ഇടയലേഘനത്തില്‍ പറയുന്നു. 1986 ലെ റെസ്ക്രിപറ്റും, 2001 ലെ ഇന്‍സ്ട്രക്ഷനും ആണ് തന്‍റെ കത്തിന്റെ അടിസ്ഥാന ശിലയെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഇനി  സഭയില്‍ എവിടെയാണ് രണ്ടിടങ്ങളിലായി ഭാര്യക്കും ഭാര്‍ത്താവിനും മെമ്പര്ഷിപ്പ് ആകാമെന്ന് പറയുന്നത്. ഭര്‍ത്താവും ഭാര്യയും ക്രിസ്തുവില്‍  ഒരു ആല്‍മാവും ഒരു ശരീരവും ആയിരിക്കെയാല്‍  ഭാര്യ ഉളിടത്ത് ഭര്‍ത്താവും ഭര്‍ത്താവ് ഉള്ളിടത്ത് ഭാര്യയും ആയിരിക്കും. ഇത് ദൈവം യോജിപ്പിച്ചതാകയാല്‍ മനുക്ഷ്യനിര്‍മ്മിതമായ ഒരു നിയമത്തിനും രണ്ടാക്കാനോ വേര്‍പെടുത്താനോ കഴിയില്ല. അങ്ങാടിയത്ത് പിതാവിന്‍റെ ഇടയ ലേഘനത്തില്‍ സംശയം ഇല്ലാതിരിക്കെ നിലനില്‍ക്കാത്ത മൂലക്കാട്ട് ഫോര്‍മുല എന്ന ഒന്ന് സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരായി ഇപ്പോള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പില്‍ക്കാലത്ത്‌ കാനായും അങ്ങാടിയത്ത് പിതാവും പറയുന്നത് നമ്മളില്‍ അടിച്ചേല്‍പ്പിക്കാന്‍ തന്നെയല്ലേ. ഇവിടെ അവിശുദ്ധ കൂട്ടുകെട്ട് ആരൊക്കെയെന്ന് അനുമാനിക്കുക.

കാനാക്കാര്‍ അവരുടെ പത്രക്കുറിപ്പില്‍ അങ്ങാടിയത്ത് പിതാവിന്‍റെ സര്‍ക്കുലറില്‍ വളരെ വ്യക്തമായി സന്തുഷ്ടി പ്രകടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങള്‍ വിട്ട് വീഴ്ചയോടെ പരിഹരിച്ചതായി പറയുകയും ചെയ്യുന്നു. മുതോലവും ചിക്കാഗോ പള്ളികളില്‍ പറയുന്നതും ഇതുതന്നെ. തന്‍റെ ഗുണ്ടാ പടയെ ഇറക്കിവിട്ടുകൊണ്ട് കാനയ്ക്ക് വേണ്ടി അഹോരാത്രം പണിപ്പെടുന്നു. ക്നാനായ എന്നതില്‍ എങ്ങിനെ വിട്ട് വീഴ്ച്ചയുണ്ടാകും. അപ്പനെ മാറ്റിയോ അമ്മയെ മാറ്റിയോ ഒരുത്തന് എങ്ങിനെ ക്നാനായ ആകാന്‍ കഴിയും. സ്വവംശ  വിവാഹ നിഷ്ട പാലിക്കാത്ത ഒരാള്‍ക്ക്‌ എങ്ങിനെ പരിഹാര ക്രിയയിലൂടെ ക്നാനായ ആകാന്‍ കഴിയും. ക്നാനായയില്‍ വെള്ളം ചേര്‍ത്താല്‍ അത് നിലനില്‍ക്കുന്നതല്ല എന്നതുകൊണ്ട്‌ തന്നെ  വെള്ളം ചേര്‍ത്ത ഒന്നിനെ എങ്ങിനെ ക്നാനായ എന്ന് പറയും. കോട്ടയത്തെ കസ്റ്റമറി പ്രാക്ടീസ് ഒന്നും ഇവിടെ പാടില്ലാത്ത ഒരു പള്ളിക്ക് എങ്ങിനെ ക്നാനായ പള്ളി എന്ന് പേര് വിളിക്കും. അറിയാവുന്ന കുഞ്ഞാടുകളോട് എല്ലാം ഉടനെ തന്നെ നേരെയാക്കും എന്നും ഒന്നും അറിയാത്ത ബഹുഭൂരിപക്ഷം കുഞ്ഞാടുകളോട് എല്ലാം നമ്മുടെ സ്വന്തം എന്നും പറഞ്ഞ് പണം പിരിച്ച് പതിനൊന്ന് പള്ളികളും ഒന്‍പത് മിഷനുകളും ഉണ്ടാക്കിയിട്ട്  ഇപ്പോള്‍ മുതോലം പറയുന്നു ഇതെല്ലാം കാനായുടെ സ്വന്തം എന്ന്. നമ്മളെല്ലാം വിട്ട് വീഴ്ചക്ക് തയ്യാറായി അനുസ്സരണ ഉള്ള കുഞ്ഞാടുകള്‍ ആകണമെന്ന്. എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയിട്ട്‌ ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ചേര്‍ന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു മുത്തു എന്ന വഞ്ചക പുരോഹിതന്‍.

വാല്‍ക്കഷണം 

ഇത് രണ്ടാം അടിമത്തമാണ്‌ ക്നാനായക്കാര്‍ക്ക്. ഒരിക്കല്‍ ഈജിപ്തിലെ ഫറവോന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് മോശയുണ്ടായിരുന്നു. എന്നാല്‍ സീറോ മലബാര്‍ സഭയുടെ അടിമത്തത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ കടമപ്പെട്ട മൂലക്കാട്ട് തിരുമേനി തന്നെ ഇന്ന് ഫറവോനായി മാറുന്നു. മുത്തോലത്തെപ്പോലുള്ള കിങ്കരന്മാരെ വച്ച് നമ്മളെ നൂറ്റാണ്ടുകള്‍ പിന്നിലാക്കിയിരിക്കുന്നു. മൂലക്കാടനിലൂടെയും മുത്തോലത്തിനിലൂടെയും ആസൂത്രിതമായ ചതിയുടെ കറുത്ത മുഖം ആണ് നാം ഇന്ന് കാണുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കിരാതമായ ബ്രിട്ടീഷ്‌ തന്ത്രവുമായി മുത്തോലമെന്ന വൈസ്രോയിയെ ഉപയോഗിച്ച് അമേരിക്കന്‍ ക്നാനായ സമൂഹത്തെ മൊത്തമായി വിഴുങ്ങുന്നു. ചിക്കാഗോയിലെ ഒരു പറ്റം ശിപ്പായിമാരെ ഉപയോഗിച്ച് മുത്തോലം തന്‍റെ എതിരാളികളെ ചതിയിലൂടെയും കുതികാല്‍ വെട്ടിലൂടെയും നശിപ്പിക്കുന്നു. മൂലക്കാടന് റോമില്‍ കര്‍ദിനാള്‍ സ്ഥാനവും മുത്തോലത്തിന് അമേരിക്കയില്‍ മെത്രാന്‍ സ്ഥാനവും അതാണ്‌ ലക്‌ഷ്യം. കണ്ണൂര്‍ രൂപതയ്ക്ക് പകരം ആര്‍ച്ച് ബിഷപ്പ് സ്ഥാനം കുന്നശ്ശേരി പിതാവിന് ട്രേഡ്‌ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സമുധായത്തെ മൊത്തമായി അറവ് മാടിനെ പോലെ ചെത്തി കണ്ടിച്ച് തൂക്കി വിറ്റുകൂടാ ? കാനായുടെ പത്രക്കുറിപ്പും മുത്തോലത്തിന്റെയും മൂലക്കാടന്റെയും  നിലപാടുകളുമായി ഒരു താരതമ്മ്യ പഠനം നടത്തി നോക്കുക. അപ്പോള്‍ മനസ്സിലാകും യഥാര്‍ത്ഥ വഞ്ചനയുടെ ആഴം . പറഞ്ഞത് പറഞ്ഞില്ലായെന്ന് പറയുകയും പറയാത്തത് പറഞ്ഞു എന്ന് പറയുകയും ചെയ്യുന്ന ഒരു പോന്നു തിരുമേനി നമുക്ക് ഉള്ളതില്‍ ലെജ്ജിച്ചു തല താഴ്ത്തുന്നു.

ക്നാനായ വിശേഷങ്ങളില്‍ കൊടുത്ത കാനായുടെ ഇന്യൂസ്‌ ലിങ്ക്:

ഇമലയാളി ഡോട്ട് കോമില്‍ വന്ന ഈ റിപ്പോര്‍ട്ട്‌ തുടര്‍ന്ന്  വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

മുത്തുവിന്റെ കൂലിപ്പട ഉണരുന്നു.

അനാഥ മന്ദിരത്തില്‍ വളരുന്ന ഒരു കുഞ്ഞിന് സ്വന്തം അപ്പനും അമ്മയും ആരെന്ന് അറിയാത്തത് സോബാവീകം. എന്നാല്‍ കുടുമ്പത്തില്‍ പിറന്ന് വീണ് അമ്മ കാട്ടി തന്നിട്ടും അപ്പനാരെന്ന് നാട്ടുകാരോട് ചോതിക്കുന്ന ഒരുപറ്റം കില്ലകളെ നമുക്ക് ചിക്കാഗോയില്‍ മാത്രം കാണാന്‍ കഴിയും. മുത്തുവിന് സമം ഈ നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലെ കില്ലകള്‍ മാത്രം. രണ്ട് പെഗ്ഗ് അകത്ത് ചെല്ലുമ്പോള്‍ അയല്‍പക്കത്തെ പുലയന്റെ വീട്ടിലെ കാര്‍ന്നവരെ അപ്പാ എന്നും തള്ളയെ അമ്മേ എന്നും വിളിക്കാന്‍ മുത്തോലം ഇവരെ പഠിപ്പിച്ചിരിക്കുന്നു. തങ്ങള്‍ എന്തിന് നിലകൊള്ളുന്നു എന്ന് ഇവറ്റകള്‍ക്ക് യാതൊരു പിടുത്തവും ഇല്ല. ക്നാനായക്കാരെന്നു പറയുകയും നമ്മുടെ സമുധായത്തിന് എതിരെ പണിയുന്നവര്‍ക്ക് സകല പിന്തുണയും കൊടുക്കുന്ന, മുതോലത്തിനു വിടുപണി എടുക്കുന്ന ഇക്കൂട്ടര്‍ തീര്‍ത്തും സമുദായ നന്മയാണോ അതോ മുത്തുവിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് ചൂട്ട് പിടിക്കുകയാണോ എന്ന് വായനക്കാര്‍ വിലയിരുത്തുക.

വീട്ടിലെ കാര്‍ന്നവര്‍ക്ക് പുരപ്പുറത്തും .............എന്ന പഴമൊഴി നാം ഒത്തിരി തവണ കേട്ടിട്ടുള്ളതാണ്. ചിക്കാഗോയിലെ ക്നാനായ പള്ളികളില്‍ പോകുന്നവര്‍ക്ക് മുത്തോലത്ത് അച്ഛന് മാത്രം പള്ളികളില്‍ റൂഫിനു മുകളിലും.................. എന്ന  പഴമൊഴി ഹൃദ്യമായിരിക്കുന്നു. മെയ്‌വുഡ് പള്ളിയില്‍ വികാരിയായി തുടങ്ങി ഇപ്പോള്‍ ചിക്കാഗോ സെന്റ്‌ മേരീസ് പള്ളിയില്‍ വികാരി ആയി കഴിയുന്ന മുതോലത്തിന്  നെഞ്ചോടു ചേര്‍ത്ത് വയ്ക്കാന്‍ ബൈബിളിനു പകരം ഒരു പുസ്തകം ഉണ്ട്.  ഏഴ് വര്‍ഷക്കാലം ഒരിക്കലും പുറത്തെടുക്കാത്തതും നടപടിക്രെമങ്ങള്‍ പാലിക്കാതെ വിശ്വാസ്സികളെ  പറ്റിച്ചതുമായ " പള്ളിയോഗ നടപടിക്രെമം " എന്നതാണ് ഈ പുസ്തകത്തിന്‍റെ പേര്. SSLC ക്ക് 212 മാര്‍ക്ക് വാങ്ങി സെമിനാരിയില്‍ പോയ മുത്തുവിനും  TTC സാറന്മാര്‍ക്കും ഒരേ ഗുണം. ഹൈസ്കൂള്‍ അധ്യാപകരെ കാണുമ്പോള്‍ പരമ പുച്ഛത്തോടെ നോക്കുന്ന ഒരിക്കലും TTC കഴിഞ്ഞ് ഒരു പുസ്തകവും വായിക്കാന്‍ മിനക്കെടാത്ത  ചില അധ്യാപകരെപ്പോലെ ആണ് മുത്തുവും. ഡോക്ട്രേറ്റ് എന്ന് കേള്‍ക്കുമ്പോള്‍ എന്തൊരു കലിയാണ്.
 പുരോഹിത വര്‍ഗത്തിന് മാത്രം എന്ന് കരുതിയിരുന്ന കാനോന്‍ നിയമങ്ങളും സഭയുടെ ചട്ടവട്ടങ്ങളെ പറ്റിയുള്ള അറിവുകളും വെറും ഒരു അല്മായന്‍ വായിച്ചറിഞ്ഞ്  മനസ്സിലാക്കി തന്‍റെ നെറികേടുകള്‍ക്ക് എതിരെ വിരല്‍ ചൂണ്ടുമ്പോള്‍ എന്തൊരു അസഹിഷ്ണുത. ദാണ്ടേ നമ്മുടെ മുത്തു പുറത്തെടുക്കുന്നു, തനിക്കെതിരെ വിരല്‍ ചൂണ്ടുന്നവരെ തൂക്കിലേറ്റാന്‍ അസഹിഷ്ണുതയുടെ പുസ്തകം -  " പള്ളിയോഗ നടപടിക്രെമം "

പ്രവാസികളുടെ ആദ്യത്തെ ക്നാനായ പള്ളിയിലെ പേടിച്ചരണ്ട വികാരിയുടെ  സമ്മതമില്ലാതെ ഒരു ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം കൈക്കാരെന്മാരുടെ നേതൃത്വത്തില്‍ കൂടിയ അസാധാരണമായ പള്ളി പൊതുയോഗം  നിലവില്‍ ക്നാനായ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ അഞ്ചു പേരടങ്ങുന്ന കമ്മറ്റിയെ നിയോഗിക്കുന്നു. തങ്ങള്‍ പാസ്സാക്കിയ പ്രമേയങ്ങള്‍ പിതാക്കന്മാരെ അറിയിക്കാന്‍ ഈ കമ്മറ്റിയെ ചുമതലപ്പെടുത്തുന്നു. താനിരുന്ന പള്ളിയിലെ പൊതുയോഗം ഇങ്ങനെ ഒരു ചരിത്ര പ്രസിദ്ധമായ തീരുമാനം എടുത്ത് പൊതുജനത്തെ അറിയിച്ചപ്പോള്‍ അബദ്ധത്തില്‍ കനലില്‍ ഇരുന്ന്‍ മൂട് പൊള്ളിയ കുരങ്ങന്‍റെ മാതിരി നമ്മുടെ മുത്തു ഇരുന്ന് ചാടിക്കളിക്കാന്‍ തുടങ്ങി. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്  എന്ന് പറയുമ്പോലെ മെയ്‌വുഡ് പള്ളിയിലെ വികാരി അച്ഛന്റെ നേരെയായി മുത്തുവിന്റെ രോഷപ്രകടനം.

സജിയച്ചനെ ഞോട്ടും എന്ന് പറഞ്ഞ് നിങ്ങളില്‍ പലര്‍ക്കും കഴിഞ്ഞ ഞായരാഴ്ച്ചക്ക് മുന്‍പ് ഫോണ്‍ കോളുകള്‍ വന്നിരുന്നതാണ്. സജിയച്ചന്റെ പേരിലുള്ള കുറ്റം വളരെ വലുതാണ്‌. മെയ്‌വുഡ് പള്ളിയില്‍ കഴിഞ്ഞ വര്‍ഷം വിശ്വാസികളുടെ വികാരം മാനിച്ച് ജനകീയമായി ആറുതവണ പള്ളിപോതുയോഗം വിളിച്ചു. തന്‍റെ അജപാലന ദൌത്യത്തിലെ പള്ളിയില്‍ ഒരു പരാതിയും ഇല്ലാതെ സഭയോടും രൂപതയോടും വിശ്വാസ്സികളോടും കൂറ് പുലര്‍ത്തി വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി ഏവരുടെയും പ്രീതിക്ക് പാത്രമായി. തന്നില്‍ ഏല്‍പ്പിച്ച വിശ്വാസ്സ സമൂഹത്തെയും മുത്തുവിന്റെ പള്ളിയിലെ വിശ്വാസികളെയും  ദൈവത്തിലേക്ക് അടുപ്പിക്കാന്‍ മുത്തുവിന് കേട്ട് കേള്‍വി പോലും ഇല്ലാത്തവിധം സജി അച്ഛന്  സാധിച്ചു. രോഗികള്‍ക്കും ആശരണര്‍ക്കുമായി  ഇടതടവില്ലാതെ ബലിയര്‍പ്പിച്ചു പ്രാര്‍ഥിച്ചു കൊണ്ട് ദൈവത്തില്‍ നിന്ന് രോഗശാന്തിയും സമാധാനവും വാങ്ങി കൊടുത്തു. ഏറ്റവും കടുത്ത അനീതി തനിക്ക് അരപ്പട്ട കിട്ടുമ്പോള്‍ താമസ്സിക്കാന്‍ വേണ്ടി വാങ്ങാനിരുന്ന മില്ല്യന്‍ ഡോളറിന്റെ വീട് ഇടവകക്കാരുടെ ആഗ്രഹപ്രകാരം വേണ്ടാന്ന് വച്ച് ഒരു കൊച്ചു വീട് വാങ്ങി. അവസ്സാനമിതാ മുത്തുവിന്റെ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലേക്കുള്ള  ഇന്‍കാര്‍ഡിനേഷന്‍ പ്രശ്നത്തില്‍ ക്നാനായക്കാരുടെ പ്രതിക്ഷേധാഗ്നിക്ക് തടയിടാന്‍ കഴിയാതെ വന്നു. ജന്മം തന്ന മാതാപിതാക്കള്‍ നല്ല തന്തയും നല്ല തള്ളയും ആയ ക്നാനായക്കാര്‍ ആയത്  പിണര്‍കയില്‍ സജിയച്ചന്റെ വലിയ കുറ്റം.

കഴിഞ്ഞ ശനിയാഴ്ച മുത്തുവിന്റെ ആഗ്രഹപ്രകാരം സജിയച്ചന്റെ പള്ളി മുറിയില്‍ വച്ച്  മെയ്‌വുഡ് പള്ളിയില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ചു പേരുടെ കമ്മറ്റിയേയും  പള്ളി കൈക്കാരന്മാരെയും കണക്കനെയും കൂട്ടി ഒരു മീറ്റിംഗ് നടത്തി. മുത്തുവിന് ഒറ്റ ആഗ്രഹം മാത്രം. സെന്റ്‌ മേരീസ്സ് പള്ളിയില്‍ എടുത്ത തീരുമാനപ്രകാരം അങ്ങാടി പിതാവിനെ കാണാന്‍ പോകാന്‍ ഒരു മൂന്ന് പേരെ വിട്ട്  കൊടുക്കണം. നാല് മണിക്കൂര്‍ നീണ്ട് നിന്ന മീറ്റിങ്ങില്‍ തന്‍റെ ഉദ്ദേശം സാധിക്കാന്‍ ആവനാഴിയില്‍ നിന്ന് അവസ്സാനത്തെ അമ്പെടുത്ത് എയ്തു - " പള്ളിയോഗ നടപടിക്രെമം " ഞെട്ടിപ്പോയി കമ്മറ്റിക്കാര്‍ എന്ന് വിചാരിച്ച  മുത്തുവിന്   പ്രതികരണം കേട്ടപ്പോള്‍ കൂട്ടത്തില്‍ മുത്തുവിന്റെ കാപട്ട്യങ്ങള്‍ തുറന്ന് കാട്ടിയ ഒരു കമ്മറ്റി അങ്ങത്തോട്‌ തുമ്മലും ചീറ്റലുമായി. ഒന്നിനും മറുപടിയില്ലാത്ത മുത്തുവിന് കളിയാക്കാനും കൊഞ്ഞനം കുത്തി കാണിക്കാനും മാത്രമേ കഴിഞ്ഞുള്ളു.

ഏതു "പള്ളിയോഗ നടപടിക്രെമത്തില്‍" നിന്നാണ് എന്നറിയില്ല മുത്തുവിന് അങ്ങാടി പിതാവിന്‍റെ അടുത്ത് പോകാനായി  പത്ത് അല്‍മായരും മൂന്ന് വൈദീകരും മാത്രം കൂടിയ ഒരു മീറ്റിങ്ങില്‍ വച്ച് മൂന്ന് പേരെ തിരഞ്ഞെടുത്തത്. മൂന്ന് പേരില്‍ ഒരാള്‍ കൈക്കാരനും രണ്ടുപേര്‍ ഇടവകാങ്ങങ്ങള്‍ തിരെഞ്ഞെടുത്ത അഞ്ചു പേരടങ്ങുന്ന കമ്മറ്റിയില്‍ നിന്നും ഉള്ളവരാണ്. ഇനി ഇടവകാങ്ങങ്ങള്‍ തിരഞ്ഞെടുത്ത  കമ്മറ്റി  നിലനില്‍ക്കണോ  എന്ന് തീരുമാനിക്കുന്നത് മുത്തോലത്ത് കത്തനാരാണോ അതോ ഇടവകക്കാരാണോ എന്ന് കാത്തിരുന്ന് കാണുക. മുത്തോലത്തിന്റെ പേരിലുള്ള ആരോപണം കൂടി പ്രതികരിക്കാന്‍ ഏല്‍പ്പിച്ച  കമ്മറ്റി എങ്ങിനെ ഉള്ളതായിരിക്കണമെന്നും അതില്‍ എത്ര പേര്‍ വെണമെന്നും തീരുമാനിക്കുന്നതും മുത്തോലം തന്നെയാണന്ന് മുത്തോലം പറയുന്നു. എന്നുവച്ചാല്‍ കൊലയാളി തന്നെ കൊലക്കുറ്റത്തിന് വിധി പറയാന്‍ ശ്രമിക്കുന്നു. " ചിക്കാഗോ ക്നാനായ പള്ളിയുടെ പുരപ്പുറത്ത് കയറി തൂ....ന്‍ മുതൊലത്തിന് മാത്രം അധികാരം "

Wednesday, January 9, 2013

പണക്കൊഴുപ്പില്‍ നശിക്കുന്ന നമ്മുടെ പുരോഹിതര്‍

ഉണരുവിന്‍ എണീല്‍ക്കുവിന്‍ ചിക്കാഗോ. സമയമായി എന്നുമാത്രമല്ല ഒരുപക്ഷേ ഹെന്നസ്സിയുടെ ആലസ്യത്തില്‍ നാം ഒരുപാട് പിന്നിലുമാണ്. ആസൂത്രിതമായ ഒരു ഊരാക്കുടുക്കിന്റെ കെണിയില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ ഈ ആധുനീക ലോകത്ത് ഒരു പ്രവാചകന്‍റെ ആവശ്യം നമുക്കുണ്ടോ ? നമ്മളിലെല്ലാം ദൈവം കല്‍പ്പിച്ചു തന്ന ഒരു പ്രവാചകന്‍ ഒളിഞ്ഞിരിപ്പില്ലേ ? നമുക്കെല്ലാം ഒറ്റ അപ്പനും ഒറ്റ അമ്മയും മാത്രമേ ഉള്ളൂ എന്ന് മാലോകരോടെല്ലാം വിളിച്ചു പറയാന്‍ എന്തിന് വൈകിക്കുന്നു. ഹിഡന്‍ അജണ്ടയുമായി ഇത്രെയും കാലം നമ്മെ ചതിച്ച് വെറുമൊരു സഹായ മെത്രാനാകാന്‍ നമ്മെ മുഴുവനുമായി കശാപ്പ് കടയിലെ തൂക്കിയിട്ട മാംസ പിണ്ഡം മാതിരി ചെത്തി അരിഞ്ഞു തൂക്കി വിറ്റുകൊണ്ടിരിക്കുന്ന മുത്തോലത്തിന് ഇനിയും നാം അറവുമാടുകളായി മാറണമോ ? 


നേരം വെളുക്കുമ്പോള്‍ ഞാന്‍ സീറോയിലേക്ക് പോയെന്നും ഉച്ചകഴിയുമ്പോള്‍ ദാണ്ടെ ഞാന്‍ തിരിച്ചു വന്നെന്നും സന്ധ്യാകുമ്പോള്‍ എല്ലാം മൂലക്കാട്ട് അങ്ങാടി തിരുമേനിമാരുടെ കൈകളിലാണന്നും  പറയുമ്പോള്‍ അപ്പം കാണുന്നവനെ അപ്പാ എന്നുവിളിക്കുന്ന മുതോലതിന്  ഇനിയും ക്നാനായ സമുധായത്തെ പ്രതിനിധാനം ചെയ്യാന്‍ എന്ത് ധാര്‍മ്മീക അവകാശം. ക്നാനായ സമൂഹത്തെ മൊത്തമായി ബാധിക്കുന്ന ഒരു വിഷയത്തില്‍ അതും മൂലക്കാട്ട് ഫോര്‍മുല എന്ന നൂതന കെണിയെ തിരിച്ചറിഞ്ഞ് ലോകത്തില്‍ മുഴുവനുമായി ചിതറിക്കിടക്കുന്ന ക്നാനായ സമൂഹം മൊത്തമായി തിരസ്കരിച്ചിട്ടും,  പുറം വാതിലിലൂടെ പുതിയ അങ്ങാടി പിതാവിന്‍റെ പാസ്ട്രല്‍ ലറ്ററൂമായി കടന്നുവന്ന് കഴിഞ്ഞ വര്‍ഷം മൂലക്കാട്ട് തിരുമേനി പറഞ്ഞ പമ്പര വിഡ്ഢി പ്രസംഗത്തെ  പുനരാവിഷ്കരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍മായ പ്രതിനിതികളില്‍ ഒരാളോടെങ്കിലും നിങ്ങള്‍ ചര്‍ച്ച ചെയിതോ ? അല്‍മായരായ ഞങ്ങളെ മാത്രം ബാധിക്കുന്ന ഇത്തരം സമുദായ പ്രശ്നത്തില്‍ ഞങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതിരിക്കുന്നതിലൂടെ പുല്ല് വിലപോലും കല്‍പിക്കുന്നില്ല എന്നതല്ലേ സത്യം. അരമനകളില്‍ മാത്രം ഒതുങ്ങികൂടിയ ഇത്രയും പ്രാധാന്യമുള്ള ചര്‍ച്ച എന്തുകൊണ്ട് സമുദായ നേതാക്കളുമായി പങ്കിട്ടില്ല.


ക്നാനായ സമൂഹത്തിന്‍റെ ആധ്യാല്‍മീകവും, സമുധായീകവും  ബൌതീകവുമായ ഉന്നമനത്തിനും ഉയര്ച്ചക്കുമായി കോട്ടയത്തുനിന്നും അയക്കപ്പെട്ട ചില വൈദീക പ്രമാണിമാര്‍ മുത്തോലത്തിന്റെ കൂടെ കൂടി ക്നാനായ സമൂഹത്തിന്‍റെ തലയില്‍ കയറി സമ്പത്തിന്റെയും അധികാരത്തിന്റെയും മത്തുകയറി ധുര്‍മേതസ്സുകളായി മാറുന്നു. ചിക്കാഗോ പള്ളികളിലെ അമിത വരുമാനമാണ് ഇന്ന്‍ മുത്തോലത്തിന്റെ സകല അഹങ്കാരത്തിനും  കാരണം. നൂതനമായ വിസ്വാസ്സ തട്ടിപ്പുകളിലൂടെ പല തരത്തിലായി നമ്മുടെ പോക്കറ്റുകള്‍ മുത്തോലം കൊള്ളയടിക്കുന്നു. പിരിഞ്ഞ് കിട്ടുന്ന പണം ചില സാധുക്കളായ പള്ളി കമ്മറ്റിക്കാരെ പൊട്ടന്‍ കളിപ്പിച്ച് അഗാപ്പയിലും മറ്റ് മിഷനുകളിലുമായി കടത്തുകയും തുടരെ തുടരെ അനാവശ്യമായ പൊതുമരാമത്ത് പണികള്‍ ചെയിത് ധൂര്തടിക്കുകയും ചെയ്യുന്നു.  ഇന്ന്‍ പണമാണ് സകല പ്രശ്നങ്ങള്‍ക്കും കാരണം. ചിക്കാഗോയിലെ രണ്ട് പള്ളികളിലെയും അമിതമായ വരുമാനത്തില്‍ കണ്ട്രോള്‍ ഉണ്ടാവുകയും അച്ചന്മാരുടെ ധൂര്‍ത് ഒഴിവാക്കുകയും വേണം. എങ്കില്‍ മാത്രമേ നമ്മുടെ സമൂഹത്തില്‍ മാറ്റങ്ങളുടെ ഇളം തെന്നല്‍ വീശാന്‍ തുടങ്ങുക ഉള്ളൂ.

സഭയുടെ പഠിപ്പീരില്‍ പേടിച്ച് ചാരിറ്റിക്ക് പണം കൊടുക്കാന്‍ മനസ്സ് വെമ്പുന്നു  എങ്കില്‍ സാരമില്ല. ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കൂ. ഒരുപിടി അവസ്സരങ്ങള്‍ നമ്മുടെ മുന്‍പില്‍ പല രൂപത്തില്‍ കിടക്കുന്നു. പള്ളിയില്‍ തന്നെ കൊടുത്ത് മുത്തോലത്തിന്റെ അടി വാങ്ങി കൂട്ടണമെന്ന് എന്ത് നിര്‍ബന്തം. ചോറുകൊടുത്തു വളര്‍ത്തുന്ന നായയുടെ കടി വാങ്ങി എന്തിനു നാം മോങ്ങിക്കൊണ്ട് നടക്കണം. നമ്മുടെ സ്വന്തം പള്ളി വരുന്നത് വരെ എന്ത് ചെയ്യണമെന്ന് ഉചിതമായി തീരുമാനമെടുക്കുക. പണം കൊടുത്ത് ആരെയും വഷളന്മാരും അഹങ്കാരികളും ആക്കാതിരിക്കുക. നമ്മള്‍ വിശ്വാസ്സപൂര്‍വ്വം കാത്ത് സൂക്ഷിക്കുന്ന ആരാധനാലയങ്ങള്‍ നമ്മളുടെ സമൂഹത്തിന്‍റെ പതനത്തിന്   കാരണമാകാതിരിക്കട്ടെ.

പള്ളികളിലെ സ്ഥിരം വരുമാനതെക്കാളേറെ ആധായകരമാണ് വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി വിശ്വാസ്സികള്‍ അന്ധതയോടെ അകമഴിഞ്ഞ് കൊടുക്കുന്ന വന്‍തുകകള്‍. നമ്മുടെ അച്ചന്മാരെപോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇത്തരം കിമ്പളങ്ങള്‍ അച്ഛന്മാരില്‍ ചെന്ന് പെടുന്നത്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന നമ്മുടെ അന്തമായ സമീപനം മാറിയേ പറ്റൂ. ഈ വൈദീകര്‍ ദൈവമല്ലായെന്ന തിരിച്ചറിവ് നമുക്ക് തീര്‍ച്ചയായും ഉണ്ടാകണം. അവരോടുള്ള ഭക്തിയും ആരാധനാ മനോഭാവവും നാം മാറ്റിയെടുക്കണം. എത്ര കൊടുത്ത് വളര്‍ത്തിയാലും കൊതി തീരാത്ത ഈ വര്‍ഗത്തെ കൊണ്ട് തന്നെ എന്തിന് നാം സഹിക്കണം. പട്ടിണിയും അനുസ്സരണവും ബ്രഹ്മചര്യവും വ്രതമാക്കി മാതാപിതാക്കളെയും സഹോദരങ്ങളെയും  ബന്തുമിത്രാതികളെയും ദൈവത്തിന്‍റെ  കരങ്ങളില്‍ ഏല്‍പ്പിച്ച് ക്രിസ്തുവിന് വേണ്ടി   ജീവിതം ഉഴിഞ്ഞ്  വച്ച നമ്മുടെ വൈദീകര്‍ക്ക് എന്തിന് നമ്മള്‍ തന്നെ നാശത്തിന് കാരണമാകണം. കര്‍മ്മങ്ങള്‍ക്ക് തുക നിശ്ചയിക്കാതെ പോക്കറ്റ് കാട്ടി എന്തെങ്കിലും തന്നാല്‍ മതി എന്ന് പറയുന്ന വൃത്തികെട്ട ആര്‍ത്തി പണ്ടാരങ്ങളുടെ ശീലം വൈദീകര്‍ മാറ്റിയെ പറ്റൂ. അല്ലങ്കില്‍ നമ്മള്‍ മാറ്റികൊടുത്തെ  പറ്റൂ.