ക്നാനായ സമുദായത്തിനുവേണ്ടി
കഴിയുന്നതെല്ലാം ചെയ്യും – കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍
ഞാന്‍
ആത്മാര്‍ഥമായി പറയുകയാണ്,
ഞാന്‍ ക്നാനായ സമുദായത്തെ ഏറെ സ്നേഹിക്കുന്നു. എനിക്ക് ക്നാനായ
സമുദായവുമായി വളരെയേറെ
ബന്ധമുണ്ട്. ഫാദര്‍ കുന്നശ്ശേരിയും ഞാനും ഒരുമിച്ചാണ് റോമില്‍
പഠിച്ചിരുന്നത്. അന്ന്
മുതലുള്ള ബന്ധമാണ് എനിക്കു ക്നാനായ സമുദായവുമായിട്ടുള്ളത്. ഞാനൊരു സന്യാസ
വൈദികനാണെന്നു നിങ്ങള്ക്കറിയാം. അന്ന് എന്റെ കൂടെയുണ്ടായിരുന്നവരാണ്
മാറികയില്‍
നിന്നുള്ള ജോര്‍ജ് പുളിയപ്പള്ളിയും കല്ലറയില്‍ നിന്നുള്ള അലക്സ്
വിരുത്തികുളങ്ങരയും.
അപ്പോള്‍ ഈ സമുദായത്തോട് എനിക്കു വളരെ ബന്ധമുണ്ട്. അതുകൊണ്ട് ഞാന്‍
മെത്രാപ്പോലീത്തയായതിനു
ശേഷം എനിക്കു കുറച്ചൊക്കെ ഈ സമുദായത്തിന് വേണ്ടി ചെയ്യുവാന്‍ സാധിച്ചു.
അതുപോലെ
ഇനിയും എന്നാല്‍ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുന്നതായിരിക്കും.
മേല്‍പറഞ്ഞ പാരിഷ്
ബുള്ളറ്റിന്റെ August 10, 2008 ലക്കത്തില്‍ (Vol. 3 Issue 46)
മൂലക്കാട്ട് പിതാവ് ന്യൂജേര്‍സി കണ്‍വെന്‍ഷന്‍ സമാപനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ
പൂര്‍ണ്ണരൂപം പ്രസധീകരിച്ചുവന്നിട്ടുണ്ട്. അതില്‍ നാം ഇങ്ങനെ കാണുന്നു....
മേജര്‍ ആര്‍ച്ച്
ബിഷപ്പിന്റെ പങ്കിനെകുറിച്ച്. സീറോമലബാര്‍ സഭയുടെ പിതാവും തലവനും എന്ന നിലയില്‍
സീറോ മലബാര്‍ സഭയുടെ മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കടമ അദ്ദേഹത്തിനുണ്ട്.
നമ്മുടെ പാരമ്പര്യങ്ങളുടെ മൂല്യം മനസ്സിലാക്കി പരിശുദ്ധ സിംഹാസനത്തിലേയ്ക്ക് വേണ്ട
ശിപാര്‍ശകള്‍ ചെയ്യേണ്ടതുണ്ട്. നമ്മള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനുവേണ്ടി നിത്യവും
പ്രാര്‍ഥിക്കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക്
കാര്യമായ സഹായമൊന്നും ലഭിക്കുന്നില്ല. (മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്.
ഇംഗ്ലീഷിലുള്ള ഒറിജിനല്‍ ചുവടെ)
Here comes the role of the
Major Archbishop. As the father and head of the Syro-Malabar Church His
Beatitude has a duty to defend the legitimate rights of all children of the
Syro-Malabar Church. Hence it is he who has to understand the values and
traditions of our Community and present and recommend it to the Holy See. We do
pray for him every day, but in this matter our Major Archbishop seems to be of
not much help to us.
ഇതില്‍ ഇതാണ് വിശ്വാസി വിശ്വസിക്കേണ്ടത്?
ഇതില്‍ ഇതാണ് വിശ്വാസി വിശ്വസിക്കേണ്ടത്?
2001ല്‍ വച്ച് കോട്ടയം എപ്പാര്‍ക്കിയാല്‍ അസംബ്ലി എടുത്ത തീരുമാനങ്ങള്‍
കോട്ടയം രൂപത പുസ്തകരൂപത്തില്‍ ഇറക്കുകയുണ്ടായി. അതില്‍ നിന്നെടുത്തതാണ് താഴെ
കൊടുത്തിരിക്കുന്ന ഭാഗം.
ക്നാനായ സാമുദായിക തനിമയുടെ
സാരാംശം
എ.ഡി. 345ല്‍ കൊടുങ്ങല്ലൂരില്‍
കുടിയേറിയ എഴില്ലം എഴുപത്തിരണ്ട് കുടുംബക്കാര്‍ സ്വവംശവിവാഹനിഷ്ടയിലൂടെ രൂപവല്‍ക്കരിച്ചതാണ്
ക്നാനായ സമുദായം. ക്നാനയരായ പിതാവില്‍ നിന്നും മാതാവില്‍ നിന്നും ജനിക്കുന്ന
വ്യക്തിക്ക് മാത്രമേ ക്നാനായ സമുദായത്തില്‍ അംഗമാകാന്‍ സാധിക്കൂ. ക്നാനയരുടെ
സാമുദായിക നിലനില്‍പ്പിന് അടിസ്ഥാനം അവര്‍ പാലിച്ചുപോരുന്ന സ്വവംശവിവാഹനിഷ്ഠ
മാത്രമാണ്.
ക്നാനായ
പുരുഷന്‍ ക്നാനായ സ്ത്രീയെ വിവാഹം ചെയ്യണമെന്നതാണ് സ്വീകാര്യമായ പാരമ്പര്യം. ഈ
പാരമ്പര്യം ലംഘിച്ചു ക്നാനായ പുരുഷനോ സ്ത്രീയോ ഇതരസമുദായത്തില്‍ നിന്ന്
ജീവിതപങ്കാളിയെ സ്വീകരിച്ചാല്‍ അപ്രകാരമുണ്ടാകുന്ന കുടുംബം ക്നാനായ സമുദായത്തില്‍
ആയിരിക്കുകയില്ല കനാനയേതര സഭാസമൂഹത്തിലായിരിക്കും നിലനില്‍ക്കുക. സമുദായത്തില്‍
നിന്നല്ലാതെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്ന വ്യക്തി ക്നാനായ
രൂപതാധികാരിയില്‍ നിന്ന് അനുവാദം വാങ്ങി ക്നാനായേതര രൂപതയിലും ഇടവകയിലും അംഗമാകുക
എന്നതാണ് പ്രായോഗികമായി സ്വീകരിച്ചുപോരുന്ന നടപടിക്രമം. ആ വിവാഹം നിലനില്‍ക്കുന്നിടത്തോളം
കാലം ക്നാനായേതര ഇടവകയില്‍ അംഗമായി തുടരും. മരണം വഴിയോ മറ്റുവിധത്തിലോ ഈ വിവാഹബന്ധം
കാനോനികമായി ഇല്ലാതായാല്‍ ക്നാനായ വ്യക്തിക്ക്, മറ്റു പ്രതിബന്ധങ്ങള്‍ ഇല്ലെങ്കില്‍
ബന്ധപ്പെട്ട സഭാധികാരികളുടെ അനുവാദത്തോടുകൂടി വീണ്ടും ക്നാനായ സഭാഘടകത്തിന്റെ
അംഗമാകാം.
പിന്നീട് പ്രസധീകരിച്ച Knanaya Pearl-ല്‍
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും കൊടുത്തിട്ടുണ്ട്.
ഇവിടെ നമ്മള്‍
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് – വത്തിക്കാന്‍ റെസ്ക്രിപ്ട് ഇറക്കി പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എപ്പാര്‍ക്കിയാല്‍ അസംബ്ലി ഈ
തീരുമാനങ്ങള്‍ എടുക്കുന്നത്. ഇപ്പോഴത്തെ ഈ മലക്കംമറിച്ചിലിന് അപ്പോള്‍ എന്താണ്
കാരണം?
ചിന്തിക്കുന്നവര്‍ക്ക്
മനസ്സിലാകുന്ന ഏക കാരണം, ക്നാനയക്കാരന്റെ കീശയിലെ കാശുകൊണ്ട് പള്ളികള്‍
വാങ്ങി സീറോമലബാര്‍ പിതാവിന് സമ്മാനിച്ചിട്ട്, എന്തോ നേടാനുണ്ടായിരുന്നു.
ഇതിന്റെ പിന്നിലെ ദുഷ്ടലാക്ക് എന്തായിരുന്നു എന്ന് കാലം തെളിയിക്കാതിരിക്കില്ല.
തല്‍ക്കാലം ഇത്രയും വ്യക്തമാണ് – കത്തോലിക്കാ സഭാധികാരികളാല്‍ ഏറ്റവും
വഞ്ചിക്കപ്പെട്ടവര്‍ എന്ന ബഹുമതി ക്നാനയക്കാര്‍ക്ക് അവകാശപ്പെട്ടതാണ്.
No comments:
Post a Comment