Friday, January 25, 2013

സ്നാപകനും പിതാക്കന്മാരും പിന്നെ മുത്തുവും - ദെനഹാക്കാല വിചിന്തനം

കാട്ടിലെ  കായ്‌കനികളും തേനും  ഭക്ഷണമാക്കിയ ഒട്ടകത്തിന്റെ തോല് ഉടുത്ത് രക്ഷകന്‍റെ വരവിനായി മാനസ്സാന്തരപ്പെടുവിന്‍ എന്ന് വിളിച്ച് പറഞ്ഞ  മരുഭൂമിയിലെ വേറിട്ട ശബ്ദമായിരുന്നു സ്നാപക യോഹന്നാന്‍റെത്.  ഞാനല്ല വലിയവന്‍ നീയാണ് എന്ന് പറഞ്ഞ് സ്വയം ചെറുതായ ദിവ്യന്‍. മനുക്ഷ്യകുലത്തില്‍ ജനിച്ചതില്‍ ഏറ്റവും സ്രേഷ്ടനായവന്‍ അവനാണ് സ്നാപകന്‍. സ്നാപകനെ പറ്റി പറയാന്‍ നൂറ് നാവാണ് നമ്മുടെ തിരുമേനിമാര്‍ മുതല്‍ മുത്തു കത്തനാര്‍ വരെ. അവരുടെ സന്ദേശങ്ങളെല്ലാം നമ്മള്‍ പാപികള്‍ക്ക് വേണ്ടിയുള്ളതാണ്. ഇന്ന്‍ നമ്മുടെ ഇടയില്‍ രണ്ട് തരം പാപങ്ങള്‍ ഉണ്ട്. വിശുദ്ധതും വിശുദ്ധമല്ലാത്തതും. നമ്മള്‍ ചെയ്യുന്നതെല്ലാം അവിശുദ്ധവും മേല്‍പറഞ്ഞ ഗണങ്ങളുടെത് പരിശുദ്ധ പാപവും ആണ്.


പരിശുദ്ധ സിംഹാസ്സനത്തില്‍ നിന്ന് സുപ്രധാന തീരുമാനം രൂപതാങ്കണത്തില്‍ എത്തുന്നതുപോലെ  കോട്ടയം അരമനയില്‍ നിന്നും ചിക്കാഗോയിലെ മുത്തുവിന്റെ ലത്തീന്‍ പള്ളി മുറിയില്‍ നിന്നും ഒരുമിച്ച് ഇന്ന്‍ രാവിലെ ഒരു അറിയിപ്പ് ഉണ്ടായി. വിട്ടുകൊടുക്കില്ല ഞങ്ങള്‍ ഒരിക്കലും. താഴാനോ വളയാനോ ഞങ്ങള്‍ക്ക് മനസ്സില്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മൂലക്കാട്ട് തിരുമേനി മുതോലത്തോട് കല്‍പ്പിച്ചത് സ്നാപകന്റെ തല സ്വര്‍ണ്ണ താലത്തില്‍ കൊണ്ടുവരാന്‍ പറഞ്ഞപോലെ ഡോക്റ്റര്‍ ഷീന്‍സിന്റെ തല കൊണ്ടുവരാനാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി ഇഷ്ട ജനങ്ങളെ വിളിച്ച് എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയിതിരിക്കുന്നു. ചര്‍ച്ചയ്ക്ക് ഇടെയില്‍ നെടുമാക്രിയെന്ന തന്‍റെ പുതിയ പടത്തലവനോട് ഇന്നലെ ചിക്കാഗോ ക്നായില്‍ വന്ന ഒരുവണ്ടി പരാതികള്‍ ആരാണ് കൊടുത്തത് അതിനുള്ള അനുവാതം തന്നോട് ചോതിക്കാതെ ആര് കൊടുത്തു എന്ന് ആക്രോശിച്ചു. ഷീന്‍സിന്‍റെ തലയ്ക്കുമുന്‍പ് ചിക്കാഗോയില്‍ നിന്നും മൂന്നുപേരുടെ തലകള്‍ തനിക്ക് വേണം എന്ന് സമനില തെറ്റി ആജ്ഞാപിച്ചു.

പിടിച്ചു നില്‍ക്കും അവസാന ശ്വാസ്സം വരെയെന്ന് മുത്തുവും മൂലക്കാടനും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഇരിക്കുന്ന കസേരയില്‍ നിന്ന് ചീഞ്ഞ് പുഴുത്ത് നാറിയാലും തന്‍റെ വര്‍ക്കി പിതാവിന് കൊടുത്ത വാക്ക് പാലിക്കുക തന്നെ ചെയ്യുമെന്ന് മൂലക്കാടന്‍. മൂലക്കാട്ട് ഫോര്‍മുല എന്നത് തന്‍റെ തിരുവസ്ത്രങ്ങള്‍ മാത്രമല്ല അടിവസ്ത്രങ്ങള്‍ വരെ ഊരിയെടുക്കാന്‍ പ്രാപ്തമാണ് എന്ന് അറിഞ്ഞിട്ടും മൂലക്കാടന്‍ നാണമില്ലാതെ മസ്സില്‍ പിടിച്ചു നില്‍ക്കുന്നു. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ മുത്തുവും കൂടെ തന്നെ ഒട്ടും വിടാതെ നില്‍ക്കുന്നു. ഞാന്‍ പറയുന്നപോലെ കേട്ടില്ലായെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെ എന്ന് നോര്‍ത്ത് അമേരിക്കയിലെ ക്നാനായക്കരോട് മുത്തു ഭീഷിണിയുടെ സ്വരത്തില്‍ പറയുന്നു. സ്വന്തം കാശ് കൊടുത്ത പള്ളികള്‍ നിങ്ങള്‍ക്ക് നഷ്ടമാകും അവിടെ അങ്ങാടി പിതാവ് വരുമ്പോള്‍ കുര്‍ബാന ചെല്ലാനുള്ള അനുവാതം എടുത്ത് കളയുമത്രേ. മുഴുവന്‍ അച്ചന്മാരെയും മൂലക്കാട്ട് പിതാവും അങ്ങാടി പിതാവും കൂടി തിരിച്ച് കോട്ടയത്തിന് വിടും. അങ്ങിനെ  നിങ്ങള്‍ക്ക് നഷ്ടം വലുതായിരിക്കും. എനിക്കോ ഒന്നും വരാനില്ലായെന്ന്  മാത്രമല്ല ശിഷ്ടകാലം സുഖമായി ആസ്പത്രിയിലെ ചാപ്ലിന്‍ ജോലിയും ലത്തീന്‍ പള്ളിയിലെ അന്തിയുറക്കവുമായി കഴിയുമെന്ന്.

വാല്‍ക്കഷണം 

അങ്ങാടി പിതാവ് സ്വന്തം അരമനയില്‍ എത്തിയിരിക്കുന്നു. മുത്തോലത്തിന്റെ  സംരക്ഷണമാണോ അതോ ആയിരക്കണക്കിനായ  ആടുകളുടെ സംരക്ഷണമാണോ തന്‍റെ ഉത്തരവാതിത്തം എന്ന് ഉടനെ തന്നെ അറിയാം. തന്‍റെ അജപാലന അതിര്‍ത്തിയില്‍ ഒരു തീരാ വ്യാതിയായി സകലരുടെയും  സ്വര്യം കെടുത്തുന്ന മുത്തു എന്ന ചെന്നായയെ തുരത്തി ഓടിക്കാന്‍ ഈ ഇടയെന്  സാധിക്കുമോ എന്ന് സകലരും സാകൂതം ചെവിയോര്‍ത്ത്‌ കാത്തിരിക്കുന്നു. ക്നാനായക്കാരെ പ്രതിനിധാനം ചെയ്യാന്‍ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു വൈദീകനെ ക്നാനായക്കാരുടെമേല്‍ ഇനിയും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ ന്യായമായ ആവശ്യങ്ങളുടെമേല്‍ മുഖം തിരിച്ച് നില്‍ക്കാനാണ് ഭാവം എങ്കില്‍ അങ്ങാടിയത്ത് പിതാവിനെ പരിപൂര്‍ണ്ണമായും ബഹിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള  കര്‍മ്മ പദ്ധതികള്‍ ക്നാനായ മക്കള്‍ ഉടന്‍ ആരംഭിക്കുന്നതായിരിക്കും എന്ന് ചിക്കാഗോ ക്നാ മുന്നറിയിപ്പ് നല്‍കുന്നു.

10 comments:

  1. ജോണ്‍ കരമ്യാലില്‍January 25, 2013 at 11:32 PM

    ഫോര്‍മ്യുലകള്‍ - ജോണ്‍ കരമ്യാലില്‍

    എല്ലാത്തരത്തിലും നിലവില്‍ ഉള്ളതും എന്നും നിലനില്‍ക്കുന്നതും യുക്തിക്കനുസൃതവുമായ വസ്തുതകള്‍ കണ്ടുപിടിച്ച് ഏറ്റവും ലളിതമാക്കുന്നതാണ് ഫോര്‍മ്യുല (സൂത്രസംജ്ഞ). ഫോര്‍മ്യുലയുടെ സ്‌പെല്ലിംഗ് Four അല്ലെന്ന് വ്യക്തവും സരസവുമായ രീതിയില്‍ ഞാന്‍ പല ക്ലാസുകളിലും പഠിപ്പിച്ചിട്ടുണ്ട്.

    ക്‌നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ പുറംജാതിക്കാര്‍ തന്നെ. അവര്‍ മോശക്കാര്‍, താഴ്ന്ന ജാതിക്കാര്‍, ഗുണവും മണവും ഇല്ലാത്തവര്‍ എന്നര്‍ത്ഥമില്ല, അവര്‍ നല്ലവര്‍ തന്നെ. നോര്‍ത്തമേരിക്കയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് കിട്ടിയ പുറംജാതിക്കാരനായ ബഹു. അങ്ങാടിയത്തു പിതാവ് സ്വന്തം ജാതിയിലെ ആള്‍ക്കാരെ 'റോം, പരിശുദ്ധ സിംഹാസനം, പൗരസ്ത്യ തിരുസംഘം' എന്ന പദങ്ങള്‍ ഉപയോഗിച്ച് 100% വംശശുദ്ധി കാത്തുസൂക്ഷിക്കുന്ന ക്‌നാനായ സമുദായത്തില്‍ തിരുകികയറ്റി അതിന്റെ പവിത്രതയും അഖണ്ഡതയും സമാധാനവും വളര്‍ച്ചയും നശിപ്പിക്കുവാന്‍ മന:പൂര്‍വ്വം ശ്രമിക്കുകയല്ലേയെന്ന് ഈയുള്ളവന്‍ ശങ്കിക്കുന്നു. അതിനെ അനുകൂലിക്കുന്ന നമ്മുടെ വൈദീകരുടെ വംശവിശ്വാസശുദ്ധി പരീക്ഷിക്കപ്പെടേണ്ടതാണ്. നമുക്ക് സേവനം ചെയ്യാന്‍ വന്നവര്‍ നമ്മളെ സേവകരാക്കുന്നു; പലരും സുഖിക്കാതെയാണ് സുഖിപ്പിക്കുന്നതെന്നോര്‍ക്കണം. ഈ ജനത്തിനും സമുദായത്തിനും കോട്ടം വരാതെ ഉന്നമനത്തിനും അഭിവൃദ്ധിക്കും ശ്രമിക്കുന്നവരാകണം നമ്മുടെ വൈദീകരും മെത്രാനുമൊക്കെ. നെല്ലിന്റെ കൂടെയുള്ള കള അരിഞ്ഞുകളഞ്ഞാല്‍ അത് വീണ്ടും തളിര്‍ക്കും; അതു പിഴുതുതന്നെ കളയണം.

    വൈദീകര്‍ ശപിക്കുമെന്ന മിഥ്യാധാരണ സാധാരണക്കാരില്‍ ഉണ്ട്. ശപിക്കുകയല്ല; ക്ഷമിക്കുകയും അനുഗ്രഹിക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പല വൈദീക/മേലധ്യക്ഷന്‍മാരേക്കാളും കൂടിയ വിദ്യാഭ്യാസ യോഗ്യതയും ചിന്താശക്തിയുമുള്ള ധാരാളം അത്മായരുണ്ട്. യുക്തിക്കു നിരക്കാത്തത് അവര്‍ സ്വീകരിക്കുകയില്ല.

    2013 ജനുവരി 3ന് ഇറക്കിയ 'ക്‌നാനായ മീഡിയ'യില്‍ ശ്രീ ബിജോ കാരയ്ക്കാട്ട്, ബഹു. മുത്തോലത്തച്ചനുമായി നടത്തിയ കൂടിക്കാഴ്ച വിവരിക്കുന്ന ഫോര്‍മ്യുല എന്നു പറഞ്ഞ് തെറ്റായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബഹു. മൂലക്കാട്ട്-അങ്ങാടിയത്ത്-മുത്തോല ത്രിമൂര്‍ത്തീ സംയോഗം. (സാക്ഷാല്‍ ത്രിമൂര്‍ത്തികളില്‍ ഒന്നിനേ സംഹാരധര്‍മ്മമുള്ളൂ). മൂലക്കാട്ട് പിതാവ് പറയുന്നു, മാറിക്കെട്ടിയവന്‍ തെക്കുംഭാഗം പള്ളിയിലും ഭാര്യയും മക്കളും വടക്കുംഭാഗം പള്ളിയിലും അംഗങ്ങള്‍. അങ്ങാടിയത്തു പിതാവു പറയുന്നു, മാറിക്കെട്ടിയവന്റെ കൂടെയുള്ളവരെല്ലാവരും തെക്കുംഭാഗം പള്ളിയിലെ അംഗങ്ങളാണെന്നും, വംശീയ വിവാഹനിഷ്ഠ ഒരു പ്രശ്‌നമേയല്ലെന്നും. ഇതൊന്നുമല്ലാതെ മുത്തോലത്തച്ചന്‍ പേജ് 12-ല്‍ പറയുന്നു, മാറിക്കെട്ടിയവന്‍ മരിക്കുന്നതുവരെ അവനും കൂട്ടരും ക്‌നാനായ പള്ളി അംഗങ്ങള്‍, അതായത് അവന്‍ മരിച്ചുകഴിഞ്ഞാല്‍ ശവമടക്കിനുമുമ്പേതന്നെ അവന്റെ ഭാര്യയേയും കുട്ടികളേയും ക്‌നാനായ പള്ളിയില്‍നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കുമെന്നര്‍ത്ഥം. ഈ ത്രിമൂര്‍ത്തികളുടെ വിശദീകരണം വിചിത്രം തന്നെ. ചുരുക്കത്തില്‍, മാലിന്യം കലര്‍ത്തി സമുദായത്തെ നശിപ്പിക്കുവാന്‍ ഈ ത്രിമൂര്‍ത്തികളുടെ മത്സരതാണ്ഡവ നൈപുണ്യമാണ് പ്രകടമാകുന്നത്. കുടിക്കുന്ന വെള്ളം അഴുക്കാക്കരുതെന്നൊരു പ്രമാണമുണ്ട്. സത്യം മറച്ചുവച്ച് അഭിമാനം രക്ഷിക്കാന്‍ പറ്റില്ല.

    ഇനി ഏതെങ്കിലും കാരണവശാല്‍ മാറിക്കെട്ടിയവനും ഭാര്യയും ഒരേ സമയത്തോ, അല്ലെങ്കില്‍ വളരെ അല്പസമയവ്യത്യാസത്തില്‍ ഭാര്യ ഭര്‍ത്താവിനു ശേഷം മരിച്ചാല്‍ അവരുടെ കുട്ടികള്‍ എന്തു ചെയ്യും? പകുതി കുട്ടികളും ബന്ധുക്കളും തെക്കുംഭാഗ പള്ളിയിലും മറ്റെ പകുതി വടക്കുംഭാഗ പള്ളിയിലും ശവസംസ്‌കാരം നടത്തുമോ?

    നമ്മുടെ കാര്യങ്ങള്‍ നോക്കുന്ന അങ്ങാടിയത്തു പിതാവ്, കൃത്യവും വസ്തുനിഷ്ടവുമായ രീതിയില്‍ റോമിനെ നമ്മുടെ ആവശ്യങ്ങള്‍ അറിയിച്ചാല്‍ പഴയനിയമകാലം മുതല്‍ നിലവിലുള്ള നമ്മുടെ ക്‌നാനായ സംവിധാനം റോം തീര്‍ച്ചയായും അംഗീകരിച്ചുതരും. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ വൈദീകവൃന്ദവും അങ്ങാടിയത്തു പിതാവും റോമും എല്ലാം; അല്ലാതെ ളോഹയിട്ടാല്‍ പിന്നെ ലോകത്തിലെ സകല കാര്യങ്ങളും നിയമങ്ങളും അവര്‍ക്കറിയാമെന്നും അവര്‍ പറയുന്നതുപോലെയാണെന്നും നമ്മള്‍ തെറ്റിദ്ധരിപ്പിക്കപ്പെടരുത്. നമ്മളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഇവര്‍ക്കാവുന്നില്ലെങ്കില്‍ ഇവരെ നമുക്കെന്തിന്?

    ജോണ്‍ കരമ്യാലില്‍
    Posted by ക്നാനായ വിശേഷങ്ങള്‍

    ReplyDelete
  2. ആരാണ് മുത്തുവിന് വേണ്ട മൂന്ന് പേര്‍ ? നന്ദികാടനും ആട്ടിന്‍ മുട്ടനും പിന്നെ തൂമ്പനാലും ആണോ ? അവരുടെ തലപോയിട്ട് കാലിന്‍റെ ഇടയിലെ രോമം പോലും തൊടാന്‍ മുതുവിനോ മുത്തുവിന്റെ ശിങ്കിടികള്‍ക്കോ കഴിയില്ല. പിന്നെ ഷീന്‍സിന്റെ പലതും വെട്ടാന്‍ പറ്റും. കാലിന്റെ ഇടയിലെ രോമം അങ്ങിനെ പലതും. മിക്കവാറും ഉടനെ തന്നെ മുത്തുവിന് അത് ചെയ്യണ്ടി വരും.

    ReplyDelete
    Replies
    1. Don't be so cruel man. He is not the perfect person and these are allegations without any evidence. After all we all say we are Christians let it be Knanaya or Non Knanaya. Please don't be like barbarians! God bless you!

      Delete
    2. KEEP UP THE GOOD WORK. WE ARE ALL WITH YOU.

      Delete
    3. A FEW SUGGESTIONS.
      1. IF MOOLAKKADAN CALLS THESE PRIESTS BACK, WHERE WILL MUTHU GO? IF HE GOES TO KERALA, PEOPLE & PRIESTS WILL KILL HIM AS THOUGH A MAD DOG.
      2.IF ALL THE PRIESTS ARE CALLED BACK,WE WILL ASK ALL OUR RELATIVES,FAMILIES &FRIENDS TO ASK ALL THE PRIESTS IN OUR NATIVE PARISHES TO GO AND STAY WITH MOOLAKKADAN, AS THEIR FAMILIES IN AMERICA IS DEPRIVED OF THE SPIRITUAL SERVICES, THEY ALSO DONT NEED THEM.
      3. ONCE ALL THE PRIESTS GOES TO ARAMANA, I CAN GURANTEE, THEY WILL START FIGHTING FOR MONEY, HONEY & CHICKEN. THEN WE KNOW WHAT CAN HAPPEN. SO MY DEAR BROTHERS, DON'T GIVE UP THE FIGHT TILL WE GET WHAT WE WANT.

      Delete
  3. Heard Mar Alencherry and Mar Arackal are in US to deal with Knanaya issues and some other secret mission.

    ReplyDelete
  4. Chicago community never going to learn. Lesson ! Money will come and go but not our culture and values .

    ReplyDelete
  5. Chicago pranchis, if you can stop contributing to the false kana missions, we can win this war easily. We need to educcate the kna ladies on the importance of no more nercha at the two churches. Muthu will fold and leave as soon as you do this.

    ReplyDelete
  6. PLEASE MAKE US HAPPY BY SHUTTING DOWN ALL THESE CHURCHES AND CALLING ALL THE PRIESTS BACK AS THREATENED BY MUTH ?? LET US CHALLENGE THEM TO DO IT.. THEY WILL NEVER DO IT.LOOK AT MIAMI THEY ASKED THEM TO NOT TO RESTART THE CHURCH..WHAT HAPPENED ????????????/THE GREED WILL NOT ALLOW THEM..WE MIGHT LOOSE SOME MONEY BUT WE WILL NEVER LOOSE OUR IDENTITY ,IF THEY SHUT THESE CHURCHES UP THE KNANAYITES ARE SAVED ...WE WILL NEVER LOSE THESE PROPERTIES, IT BELONGS TO THE INVESTORS,THE KNANAYA PEOPLE NOT ANGADI,NOR MOOLA,NOR MUTHU.

    ReplyDelete
  7. ente ponnu chetta, enthoru ezhuthaa ithuu.... chettane samathichirikkunnu

    ReplyDelete