ഗോവിന്ദം ഭജ മൂഢമതേ....
ഒരു ടൌണിലേയ്ക്ക് പോലീസ് സബ് ഇന്‍സ്പെക്ടറെ
നിയമിക്കുന്നു. അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ അധികാരസീമയിലുള്ള കള്ളന്മാര്‍ക്കും
മറ്റു കുറ്റവാളികള്‍ക്കും ഇഷ്ടമാണോ എന്ന് സര്‍ക്കാര്‍ അന്വേക്ഷിക്കാറില്ല.
അതുപോലുള്ള ഒരു പദവിയല്ല ആത്മീയ ശുശ്രൂഷയ്ക്കുവേണ്ടി
ഇടവകയിലെയ്ക്ക് അയക്കുന്ന ഒരു വൈദികന്റേത്. വൈദികന്‍ ഭരിക്കാന്‍ വരുന്നതല്ല
(ഇടവകഭരണം എന്ന് പറയാറുണ്ടെങ്കിലും അത് തെറ്റായ പ്രയോഗമാണ്), ശുശ്രൂഷകനാണ്.
ഫലപ്രദമായ ശുശ്രൂഷ ചെയ്യണമെങ്കില്‍, ഇടവകജനവുമായി അടുത്തിടപഴകണം. എന്നാല്‍
ഇക്കാലത്തെ പല വൈദികരും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണെന്നു ജനം
വിശ്വസിക്കുന്നു. പണ്ടൊക്കെ മോശക്കാരനായ വൈദികനെ സ്ഥലമാറ്റക്കുപ്പായം അണിയിച്ചു
മറ്റൊരിടവകയിലെയ്ക്ക് മാറ്റിയാല്‍ പല പ്രശ്നങ്ങളും തീരുമായിരുന്നു. ഇന്ന് വൈദികന്‍
എത്തുന്നതിനു മുമ്പ് അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്തുമെന്നതിനു എത്രയോ
തെളിവുകള്‍ നമ്മുടെ സമുദായത്തിലുണ്ട്!
എന്നിട്ടും നമ്മുടെ സ്ഭാധികാരികള്‍ അവരുടെ ശൈലി മാറ്റാന്‍
തുനിയുന്നില്ല. എത്ര വെറുക്കപ്പെട്ടവനെയും ജനത്തിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നു.
മൊത്തം ജനവും പരാതിപ്പെട്ടാലും അവരുടെ ബാധ്യതയായി നിലനിര്‍ത്തുകയാണ്. വൈദികനാണെങ്കില്‍
“ദേ കണ്ടില്ലേ, ഇവരെല്ലാം എന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നത്” എന്ന് പറഞ്ഞു
കരഞ്ഞുകൊണ്ട് നടക്കുന്നു. ആത്മാര്‍ത്ഥയില്ലാത്ത ചിരിയുടെ ഉത്തമ ഉദാഹരണമാണ് കഴുതപ്പുലിയുടെ
ചിരി (Hyena’s Laughter); ആത്മാര്‍ത്ഥതയില്ലാത്ത കണ്ണുനീരിന്റെ
ഉത്തമോദാഹരണമാണ് മുതലയുടെ കണ്ണുനീര്‍. ഇതിന്റെ രണ്ടിന്റെയും ടു-ഇന്‍-വണ്‍ ആയ
നമ്മുടെ പ്രിയപ്പെട്ട ശകുനി ഒരു അഭിമുഖത്തില്‍ തന്നെ പീഡകള്‍ സഹിച്ച യേശുവിനോടാണ്
ഉപമിച്ചത്!
പാവം അമേരിക്കയിലെ ക്നാനായ ജനം. അയച്ചവനോ, അതോ അയക്കപ്പെട്ടവനോ കൂടുതല്‍
വൃത്തികെട്ടവാന്‍ എന്നറിയാതെ വിഷമിക്കുന്നു!
നമുക്ക് അറ്റ്‌ലാന്റയില്‍ പാസ്സാക്കിയെടുക്കാന്‍
ശ്രമിച്ച കരട് പ്രമേയത്തിന്റെ ബാക്കി ഭാഗം പരിശോധിക്കാം.
ഈ നടപടിക്രമം ഇവിടെ അനുവദിച്ചു
കിട്ടുന്നതുവരെ മാത്രം ഞങ്ങള്‍ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസരിക്കാന്‍
കോംപ്രമൈസ് ചെയ്തിരിക്കുകയാണ്.
ആരാണ് കോംപ്രമൈസ് ചെയ്തത്? വായില്‍ വാക്കുകള്‍ കുത്തിതിരുകാന്‍ ശ്രമിക്കുന്നു
എന്ന് മുമ്പ് പറഞ്ഞതിന്റെ ഉത്തമദൃഷ്ടാന്തമാണിത്. മൂലക്കാട്ട് പിതാവിന്റെ
വ്യാഖ്യാനം കോട്ടയം മുതല്‍ കോപ്പന്‍ഹേഗന്‍ വരെയുള്ള ക്നാനയക്കാര്‍
തള്ളിക്കളഞ്ഞതും, അഭിവന്ദ്യ മൂലക്കാട്ട് തിരുമേനി, വിഡ്ഢിദിനത്തില്‍ ചൈതന്യയില്‍
വച്ച് പമ്പരവിഡ്ഢി ആയതും ഇയാള്‍ അറിഞ്ഞിട്ടില്ലേ?
ഇതുതന്നെയാണ് അങ്ങ് ഇത്തവണ അയച്ച സര്ക്കുലറില്‍
വ്യക്തമാക്കിയിട്ടുള്ളതെങ്കിലും വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ
അങ്കലാപ്പ് അകറ്റാനും അനാവശ്യവും മൂല്യമില്ലാത്തതുമായ പ്രവര്ത്തികളും സന്ദേശങ്ങളും
അവസാനിപ്പിക്കാനും ഇക്കാര്യം ഒന്നുകൂടി സുവ്യക്തമാക്കണം.
അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുള്ള എല്ലാ ക്നാനയക്കാരനും ഇതില്‍ യാതൊരു
അവ്യക്തതയും തോന്നിയിട്ടില്ല. അതുകൊണ്ട് ഇതിനു പ്രത്യേക വിശദീകരണത്തിന്റെ
ആവശ്യമില്ല. ദുഷ്ടലാക്ക് സുവ്യക്തമാണ്. ഇദ്ദേഹം തന്റെ പ്രമേയത്തില്‍ ഒളിപ്പിച്ചു
വച്ചിരിക്കുന്ന അനാവശ്യവും മൂല്യമില്ലാത്തതുമായ പ്രവര്ത്തികളും
സന്ദേശങ്ങളും എന്ന പ്രയോഗത്തിന്റെ പിന്നിലെ ഹിഡന്‍ അജണ്ടയും ഏവര്‍ക്കും
സുവ്യക്തമാണ്.
കള്ളത്തരങ്ങള്‍ ഇത്ര വെളിയിലായിട്ടും, ഇനിയും രക്ഷപ്പെടാം എന്ന വ്യാമോഹം –
അതിനെക്കുറിച്ച് എന്ത് പറയാനാണ്!!!
ശങ്കരാചാര്യര്‍ തന്നെ പറയട്ടെ:
യാവദ്വിത്തോപാര്‍ജ്ജനസക്ത
സ്താവനിജപരിവാരോ രക്ത:
പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോളപി ന പൃച്ഛതി ഗേഹേ......
“എത്രത്തോളം കാലം നിനക്ക് ധനം ആര്‍ജ്ജിക്കാന്‍ കഴിയുന്നുവോ അത്രത്തോളം കാലം
മാത്രമേ നിനക്ക് പരിവാരവും ഉണ്ടാകൂ. പിന്നീട് ദുര്‍ബല ദേഹവുമായി ജീവിക്കുമ്പോള്‍
ഒരു വാക്ക് പോലും ചോദിക്കാന്‍ ആരും ഉണ്ടാവുകയില്ല.”
വാല്‍ക്കക്ഷണം:
ആത്മീയത തൊട്ടുതേല്‍ക്കാത്ത ആത്മീയ ശുശ്രൂഷകന്‍ താഴെകൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന
ദിവസം മൂന്നു പ്രാവശ്യം ചൊല്ലിയാല്‍ അല്ലറ ചില്ലറ പ്രയോജനം ഉണ്ടായേക്കാം. ഒന്ന്
ശ്രമിച്ചു നോക്കുക.
“O God, who
resists the proud, and gives grace to the humble: grant me the virtue of true
humility, where of Your Only-begotten son showed in Himself a pattern for Your
faithful; that I may never by my pride provoke Your anger, but rather by my
meekness receive the riches of Your grace.”
No comments:
Post a Comment