കുരങ്ങനില്‍ നിന്ന് മനുക്ഷ്യനിലേക്കുള്ള ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം ( തര്‍ക്കവിഷയം ) പോലെ അതിന്‍റെ ഓപ്പോസിറ്റ് പരിണാമം ആണ് മുത്തോലത്തിന്. ഇവിടെ മനുക്ഷ്യനില്‍ നിന്ന് മുത്തോലം കുരങ്ങനിലേക്ക് ( തര്‍ക്കവിഷയം അല്ല ) പരിണമിക്കുന്നു. തന്‍റെ ജീവിത കാലം അത്രെയും സഹജീവികളെ ഉപയോഗിച്ച ശേഷം കുപ്പയിലേക്ക് വലിച്ചെറിയുമായിരുന്ന മുത്തോലം ഇപ്പോള്‍ സെന്റ് മേരീസ് പള്ളിയില്‍ ഇടതടവില്ലാതെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഴുകുന്നു. വീടുകള്‍ കയറി ഇറങ്ങി തനിക്ക് പിന്തുണ തേടുന്ന ഈ കുടില തന്ത്രജ്ഞന്‍ ദിവസ്സത്തിന്റെ സിംഹഭാഗവും ഫോണ്‍ വിളിയും ഗൂഡാലോചനയുമായി കാലം കഴിക്കുന്നു. മിക്കവാറും സിജുഅച്ഛനെ കൊണ്ട് കുര്‍ബാന ചെല്ലിപ്പിച്ചുകൊണ്ട് കുര്‍ബാനയ്ക്ക് മുന്‍പും ശേഷവും പതിവില്ലാത്ത സ്നേഹവുമായി ജനങ്ങളോട് ഇടപെടുന്നു. ആ കണ്ണുകളിലേക്ക് ശരിക്കും നോക്കു. ഒരു പ്രതികാരിയുടെ ഒരു വന്ജകന്റെ തീ പാറുന്ന ജ്വാലകള്‍ നമുക്ക് കാണാന്‍ കഴിയും.
കാനാ നേതാക്കള്‍ ഒത്തുചേര്‍ന്ന് നടത്തിയ പത്ര സമ്മേളനം നമ്മളില്‍ പലരും ഇതിനകം വായിച്ചിരിക്കും. ഇവിടെ മുതോലവും മൂലക്കാടനും പിന്നെ കാനാക്കാരും പറയുന്നത് ഒന്നുതന്നെ. മുതോലവും മറ്റ് രീജിനിലെ സഹവൈദീകരും ഒരുപോലെ പറയുന്നു ഇത് മൂലക്കാട്ട് ഫോര്‍മുല ആണെന്ന്. എന്നാല്‍ എഴുതാപ്പുറം വായിക്കരുത് എന്‍റെ പോന്നു "മൂ മൂ " ( മുത്തു -മൂലക്കാടന്‍) എന്ന് പറഞ്ഞുകൊണ്ട് അങ്ങാടിയും കാനാക്കാരും സീറോ മലബാര്‍ ആസ്ഥാന വൈദീകരും പറയുന്നു ഇത് നിലവിലുള്ള രസ്ക്രിപ്റ്റ് തന്നെയെന്ന്. ഒരു മാറ്റവും വരുത്താന്‍ തങ്ങള്‍ക്ക് സഭയുടെ നിയമമനുസ്സരിച്ച് അധികാരമില്ലായെന്ന് . സഭയുടെ അടിത്തറയായ കുടുമ്പം സ്ഥാപിതമാകുന്നത് പരിശുദ്ധ അള്‍ത്താരയില്‍ നിന്നാണ്. ക്രിസ്തുവിനാല്‍ സ്ഥാപിതമാകുന്ന ഈ കൂദാശയില്‍ അടിസ്ഥാന പ്രമാണം തന്നെ ദൈവത്താല്‍ യോജിക്കപ്പെട്ട ഈ ബന്തം മനുക്ഷ്യന് വിയോജിപ്പിക്കാന്‍ കഴിയാതിരിക്കട്ടെ എന്നാണ്. മരണം വരെ ക്രിസ്തുവില്‍ നിങ്ങള്‍ ഏക ശരീരവും ഏക ആല്‍മാവും ആകയാല്‍ മൂലക്കാടനെപ്പോലുള്ള ക്ഷുദ്രജീവികള്‍ക്ക് ഈ കുടുമ്പത്തെ തകര്‍ക്കാതിരിക്കാന്‍, വേര്‍പെടുത്താതിരിക്കാന്‍ കഴിയട്ടെ എന്ന് ക്രിസ്തുവിന്റെ പ്രതിപുരുഷനായ പുരോഹിതന്‍ സാക്ഷ്യപ്പെടുത്തുന്നു.
സഭ പറയാത്തത് പറയാനും എഴുതാത്തത് വിശദീകരിക്കാനും മുതോലത്തിനും മൂലക്കാടനും എവിടെനിന്നാണ് അധികാരം കിട്ടിയത്. അങ്ങാടിയത്ത് പിതാവ് വളരെ കൃത്യമായാണ് എല്ലാം പറഞ്ഞിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ആര്‍ക്കെങ്കിലും തന്‍റെ വിശദീകരണം മനസ്സിലാകുന്നില്ലങ്കില്‍ മുകളില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന 2001 ലെ ഒറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ ഇന്‍സ്ട്രക്ഷന്‍ ഫോളോ ചെയ്യാന്‍ തന്‍റെ ഇടയലേഘനത്തില്‍ പറയുന്നു. 1986 ലെ റെസ്ക്രിപറ്റും, 2001 ലെ ഇന്‍സ്ട്രക്ഷനും ആണ് തന്‍റെ കത്തിന്റെ അടിസ്ഥാന ശിലയെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഇനി സഭയില്‍ എവിടെയാണ് രണ്ടിടങ്ങളിലായി ഭാര്യക്കും ഭാര്‍ത്താവിനും മെമ്പര്ഷിപ്പ് ആകാമെന്ന് പറയുന്നത്. ഭര്‍ത്താവും ഭാര്യയും ക്രിസ്തുവില്‍ ഒരു ആല്‍മാവും ഒരു ശരീരവും ആയിരിക്കെയാല്‍ ഭാര്യ ഉളിടത്ത് ഭര്‍ത്താവും ഭര്‍ത്താവ് ഉള്ളിടത്ത് ഭാര്യയും ആയിരിക്കും. ഇത് ദൈവം യോജിപ്പിച്ചതാകയാല്‍ മനുക്ഷ്യനിര്‍മ്മിതമായ ഒരു നിയമത്തിനും രണ്ടാക്കാനോ വേര്‍പെടുത്താനോ കഴിയില്ല. അങ്ങാടിയത്ത് പിതാവിന്‍റെ ഇടയ ലേഘനത്തില്‍ സംശയം ഇല്ലാതിരിക്കെ നിലനില്‍ക്കാത്ത മൂലക്കാട്ട് ഫോര്‍മുല എന്ന ഒന്ന് സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരായി ഇപ്പോള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പില്‍ക്കാലത്ത് കാനായും അങ്ങാടിയത്ത് പിതാവും പറയുന്നത് നമ്മളില്‍ അടിച്ചേല്‍പ്പിക്കാന്‍ തന്നെയല്ലേ. ഇവിടെ അവിശുദ്ധ കൂട്ടുകെട്ട് ആരൊക്കെയെന്ന് അനുമാനിക്കുക.
കാനാക്കാര്‍ അവരുടെ പത്രക്കുറിപ്പില്‍ അങ്ങാടിയത്ത് പിതാവിന്‍റെ സര്‍ക്കുലറില്‍ വളരെ വ്യക്തമായി സന്തുഷ്ടി പ്രകടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങള്‍ വിട്ട് വീഴ്ചയോടെ പരിഹരിച്ചതായി പറയുകയും ചെയ്യുന്നു. മുതോലവും ചിക്കാഗോ പള്ളികളില്‍ പറയുന്നതും ഇതുതന്നെ. തന്‍റെ ഗുണ്ടാ പടയെ ഇറക്കിവിട്ടുകൊണ്ട് കാനയ്ക്ക് വേണ്ടി അഹോരാത്രം പണിപ്പെടുന്നു. ക്നാനായ എന്നതില്‍ എങ്ങിനെ വിട്ട് വീഴ്ച്ചയുണ്ടാകും. അപ്പനെ മാറ്റിയോ അമ്മയെ മാറ്റിയോ ഒരുത്തന് എങ്ങിനെ ക്നാനായ ആകാന്‍ കഴിയും. സ്വവംശ വിവാഹ നിഷ്ട പാലിക്കാത്ത ഒരാള്‍ക്ക് എങ്ങിനെ പരിഹാര ക്രിയയിലൂടെ ക്നാനായ ആകാന്‍ കഴിയും. ക്നാനായയില്‍ വെള്ളം ചേര്‍ത്താല്‍ അത് നിലനില്‍ക്കുന്നതല്ല എന്നതുകൊണ്ട് തന്നെ വെള്ളം ചേര്‍ത്ത ഒന്നിനെ എങ്ങിനെ ക്നാനായ എന്ന് പറയും. കോട്ടയത്തെ കസ്റ്റമറി പ്രാക്ടീസ് ഒന്നും ഇവിടെ പാടില്ലാത്ത ഒരു പള്ളിക്ക് എങ്ങിനെ ക്നാനായ പള്ളി എന്ന് പേര് വിളിക്കും. അറിയാവുന്ന കുഞ്ഞാടുകളോട് എല്ലാം ഉടനെ തന്നെ നേരെയാക്കും എന്നും ഒന്നും അറിയാത്ത ബഹുഭൂരിപക്ഷം കുഞ്ഞാടുകളോട് എല്ലാം നമ്മുടെ സ്വന്തം എന്നും പറഞ്ഞ് പണം പിരിച്ച് പതിനൊന്ന് പള്ളികളും ഒന്‍പത് മിഷനുകളും ഉണ്ടാക്കിയിട്ട് ഇപ്പോള്‍ മുതോലം പറയുന്നു ഇതെല്ലാം കാനായുടെ സ്വന്തം എന്ന്. നമ്മളെല്ലാം വിട്ട് വീഴ്ചക്ക് തയ്യാറായി അനുസ്സരണ ഉള്ള കുഞ്ഞാടുകള്‍ ആകണമെന്ന്. എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയിട്ട് ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ചേര്‍ന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു മുത്തു എന്ന വഞ്ചക പുരോഹിതന്‍.
വാല്‍ക്കഷണം
ഇത് രണ്ടാം അടിമത്തമാണ് ക്നാനായക്കാര്‍ക്ക്. ഒരിക്കല്‍ ഈജിപ്തിലെ ഫറവോന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് മോശയുണ്ടായിരുന്നു. എന്നാല്‍ സീറോ മലബാര്‍ സഭയുടെ അടിമത്തത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ കടമപ്പെട്ട മൂലക്കാട്ട് തിരുമേനി തന്നെ ഇന്ന് ഫറവോനായി മാറുന്നു. മുത്തോലത്തെപ്പോലുള്ള കിങ്കരന്മാരെ വച്ച് നമ്മളെ നൂറ്റാണ്ടുകള്‍ പിന്നിലാക്കിയിരിക്കുന്നു. മൂലക്കാടനിലൂടെയും മുത്തോലത്തിനിലൂടെയും ആസൂത്രിതമായ ചതിയുടെ കറുത്ത മുഖം ആണ് നാം ഇന്ന് കാണുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കിരാതമായ ബ്രിട്ടീഷ് തന്ത്രവുമായി മുത്തോലമെന്ന വൈസ്രോയിയെ ഉപയോഗിച്ച് അമേരിക്കന്‍ ക്നാനായ സമൂഹത്തെ മൊത്തമായി വിഴുങ്ങുന്നു. ചിക്കാഗോയിലെ ഒരു പറ്റം ശിപ്പായിമാരെ ഉപയോഗിച്ച് മുത്തോലം തന്‍റെ എതിരാളികളെ ചതിയിലൂടെയും കുതികാല്‍ വെട്ടിലൂടെയും നശിപ്പിക്കുന്നു. മൂലക്കാടന് റോമില്‍ കര്‍ദിനാള്‍ സ്ഥാനവും മുത്തോലത്തിന് അമേരിക്കയില്‍ മെത്രാന്‍ സ്ഥാനവും അതാണ് ലക്‌ഷ്യം. കണ്ണൂര്‍ രൂപതയ്ക്ക് പകരം ആര്‍ച്ച് ബിഷപ്പ് സ്ഥാനം കുന്നശ്ശേരി പിതാവിന് ട്രേഡ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സമുധായത്തെ മൊത്തമായി അറവ് മാടിനെ പോലെ ചെത്തി കണ്ടിച്ച് തൂക്കി വിറ്റുകൂടാ ? കാനായുടെ പത്രക്കുറിപ്പും മുത്തോലത്തിന്റെയും മൂലക്കാടന്റെയും നിലപാടുകളുമായി ഒരു താരതമ്മ്യ പഠനം നടത്തി നോക്കുക. അപ്പോള്‍ മനസ്സിലാകും യഥാര്‍ത്ഥ വഞ്ചനയുടെ ആഴം . പറഞ്ഞത് പറഞ്ഞില്ലായെന്ന് പറയുകയും പറയാത്തത് പറഞ്ഞു എന്ന് പറയുകയും ചെയ്യുന്ന ഒരു പോന്നു തിരുമേനി നമുക്ക് ഉള്ളതില്‍ ലെജ്ജിച്ചു തല താഴ്ത്തുന്നു.
ക്നാനായ വിശേഷങ്ങളില്‍ കൊടുത്ത കാനായുടെ ഇന്യൂസ് ലിങ്ക്:
ഇമലയാളി ഡോട്ട് കോമില്‍ വന്ന ഈ റിപ്പോര്‍ട്ട് തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Muthu is in Kottayam ? for a secret mission. Find out where he is.
ReplyDeleteMuthu please get LOST!!!!!!!
ReplyDelete