Wednesday, January 2, 2013

ഒന്നായ ക്നാനായക്കാര്‍ മുത്തുവിനാല്‍ ലക്‌ഷ്യം തെറ്റുന്നുവോ

ഇന്നലെ മുത്തോലം പുതുവര്‍ഷത്തിലെ സന്തോഷം പങ്കിട്ടപ്പോള്‍ തന്റെ പ്രാഞ്ചികളോട് പറഞ്ഞ ഒരു കാര്യമാണ് എന്ത് കിട്ടിയാലും താന്‍ ഗോളടിക്കുമെന്ന്‍. കഴിഞ്ഞ രണ്ടു മൂന്ന് ദിവസ്സങ്ങളായി  "തീയില്‍ കുരുത്തതാ" എന്ന് പറഞ്ഞ് നടന്ന ഇദ്ധേഹം പ്രാഞ്ചികളുടെ ഇടയില്‍ പറയുകയാണ്  അടിക്കുകയാണങ്കില്‍ ഇങ്ങനെ ഗോളടിക്കണമെന്ന്. മുത്തോലം  KCCNA യെ തകര്‍ക്കാന്‍ ചിക്കാഗോയിലെ കൂലിപ്പടയെ കൂട്ടി ആരംപിച്ച നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗ്‌ അതിന്‍റെ  കറുത്ത മുഖം ശത്രു പക്ഷത്തേക്ക് എതിരാളികളെ നശിപ്പിക്കാന്‍ റഡാര്‍ തിരിക്കുമ്പോലെ അവസ്സരത്തിനൊത്ത് തിരിക്കുന്നു. KCCNA കണ്‍വെന്‍ഷന് ശേഷം ചിക്കാഗോ KCS ഇലക്ഷനിലേക്കും അവിടെനിന്ന് ഇപ്പോള്‍ അങ്ങാടി കത്തും മുത്തുവിന്‍റെ കോട്ടയം രൂപത വിട്ട് പുതിയ മേച്ചില്‍ പുറത്ത് ചേക്കേറിയതിലേക്കും തിരിഞ്ഞിരിക്കുന്നു. എങ്ങിനെയും  മുത്തു കോട്ടയം രൂപതയിലേക്ക് തിരിച്ച് കയറാന്‍ പരിശ്രമിക്കുന്നു.

ചിക്കാഗോ സെന്‍റ് തോമസ്‌ രൂപതിയില്‍ നിന്ന് സ്ഥിരീകരിച്ച  കാര്യമാണ് മുത്തുവിന്‍റെ രൂപത മാറ്റം. കോട്ടയം അരമനയില്‍ നിന്ന് മുത്തോലത്ത് അച്ഛന്റെ അപേക്ഷ പ്രകാരം വിടുതല്‍ നല്‍കി ആവശ്യമായ രേഖ അയച്ചതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടും കിട്ടി. ചിക്കാഗോയില്‍ തുടങ്ങി ലോകം എമ്പാടും ക്നാനായ രൂപത വിട്ട കാര്യം ചര്‍ച്ച ചെയിതത് മുതോലത്തിനെ  കോട്ടയം രൂപതയില്‍ പിടിച്ച് നിര്‍ത്താന്‍ ആയിരുന്നില്ല. മറിച്ച്   " പുകഞ്ഞ കൊള്ളി പുറത്ത് "  എന്നാക്കി ലോകത്തിലെ പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്കയില്‍ നമ്മുടെ ജനതതിക്ക് ശാന്തിയും സമാധാനവും ഉണ്ടാകാനാണ്. ക്നാനായ സമൂഹത്തിന്‍റെ വികാരം മനസ്സിലാക്കി മുത്തോലത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഒതളങ്ങ മറിയുമ്പോലെ തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിക്കാന്‍ രൂപത വിട്ട അതേ സ്പീഡില്‍ തിരിച്ചു വരുന്നു എന്ന് പ്രാഞ്ചികളെ സാക്ഷിയാക്കി  പ്രഗ്യാപിക്കുന്നു.

ഇവിടെ സമ്പത്തും മുഖത്തിന്റെ കാന്തിയും മാത്രം നോക്കി സ്വാര്‍ഥതയോടെ  താന്‍ പ്രതിനിധാനം ചെയ്യുന്ന  കുടുമ്പത്തിന്റെ അപ്പനപ്പൂപ്പന്മാരാല്‍ കൈമാറി കിട്ടിയ  പാരമ്പര്യവും പൈതൃകവും ഉപേക്ഷിച്ച് മാതാപിതാക്കളോടും വീട്ടുകാരോടും  സ്തുതി ചെല്ലി വികാരി അച്ഛനില്‍ നിന്ന് വിടുതല്‍ സര്ട്ടിഫിക്കറ്റ് വാങ്ങി സുബോധത്തോടെ സമുദായം വിട്ട പോയ   കാനാ എന്ന പേരില്‍ അറിയപ്പെടുന്ന ജനങ്ങളും അതേ സ്വാര്‍ത്ഥ  ലക്ഷ്യത്തോട്  കൂടി കോട്ടയം രൂപത വിട്ട  നമ്മുടെ അതി ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛനും തമ്മില്‍ എന്ത് വ്യത്യാസ്സം. ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതിയില്‍ ചേരാന്‍ തനിക്ക് പരിപൂര്‍ണ്ണമായും താല്‍പ്പര്യമാണ് എന്ന് സത്യവാങ്ങ്മൂലം എഴുതികൊടുത്ത് നിയമപരമായി കോട്ടയത്ത്‌ നിന്ന് തന്‍റെ പൌരോഹിത്യതിന്റ്റ്  മുപ്പതാം വര്‍ഷം അടുക്കുമ്പോള്‍ വിടുതല്‍ തരാന്‍ അപേക്ഷ കൊടുത്ത് എല്ലാ ഫോര്‍മാലിറ്റികളും കഴിഞ്ഞ് കാത്തിരിക്കുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി തന്‍റെ പിണിയാളുകളെ പാട്ടിലാക്കി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതിയിലെ വികാരി ജനറല്‍ ആന്റണി അച്ഛനെയും വിനോദ് അച്ഛനെയും  ക്നാനായക്കാരുടെ ശത്രുക്കള്‍ എന്ന് പറഞ്ഞ് തന്‍റെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ പണിപ്പെടുന്നു.  ഇവിടെ നമ്മുടെ ശത്രു യഥാര്‍ത്ഥത്തില്‍ ആന്റണി വിനോദ് അച്ഛന്മാരാണോ അതോ നമ്മുടെ തന്നെ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട മുത്തോലത്ത് അച്ഛനാണോ എന്ന് ഓരോരുത്തരും തീരുമാനിക്കുക. ഓറിയന്റല്‍ കോണ്ഗ്രികേഷന്‍റെ 1995 ലെ കാനോന്‍ നിയമപ്രകാരം കത്തോലികാ സഭയുടെ ഏതെങ്കിലും അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവിന് വിശദീകരണം നല്‍കുവാനും അതില്‍ മാറ്റം വരുത്തുവാനും അധികാരം അതേ സ്ഥാനത്തിനും അതിന് മുകളില്‍ ഉള്ള സ്ഥാനത്തിനും ആണന്നിരിക്കെ അങ്ങാടിയത്ത് മൂലക്കാടന്‍ കപ്പ്യാര്‍മാര്‍ക്ക് എന്ത് അധികാരം ആണ് 1986 ലെ കല്‍പ്പനയെപ്പറ്റി വിശധീകരിക്കാന്‍. തെളിവുകളുടെയും നരവംശ ശാശ്ത്രതിന്റെയും മാനവ ചരിത്രത്തിന്റെ  ചെപ്പേടുകള്‍ തുറന്ന് കത്തോലിക്കാ സഭ അനുശാസ്സിക്കുന്ന നിയമങ്ങള്‍ക്ക്  അനുസൃതമായി റോമിനെ സമീപിക്കാനുള്ളതിന് പകരമായി  യാതൊരു അധികാരവും ഇല്ലാത്ത അങ്ങാടിയത്ത് പിതാവിന്റെ പുറകേ മുത്തോലത്തിന്റെ  കുതന്ത്രങ്ങള്‍ക്ക്‌ വഴിപ്പെട്ട് നാം വഴി തെറ്റി പോകരുത് .

ക്നാനായക്കാരുടെ ഒരു പ്രശ്നങ്ങളും അങ്ങാടിയത്ത് പിതാവിന്‍റെ അധികാരപരിധിയില്‍ പെടുന്നതല്ല എന്നതുകൊണ്ട്‌  തന്നെ മുത്തോലത്തിന്റെ പന്ത്രണ്ടംഗ കമ്മറ്റിയുമായി ചിക്കാഗോ അരമനയിലേക്ക് പോകേണ്ടതില്ല. സ്വാര്‍ത്ഥതയോടെ അവസരത്തിനൊത്ത് മലക്കം മറിയുന്ന  ഇനി മുത്തോലത്തിന് ഇനി ക്നാനായക്കാരെ പ്രതിനിധാനം ചെയിത് ഒരു അധികാരികളുടെ അടുത്തും  പോകാന്‍ ഉള്ള  അധികാരം ഇല്ല. ഇതിലും ഭേതം പുറത്ത് നിന്ന് കെട്ടിയവരുടെ കാനാ നേതാവിനെ കൂട്ടി പോകുന്നതായിരിക്കും. അവരാരും അരപ്പാട്ട കിട്ടാന്‍ വേണ്ടി നമ്മെ ചതിക്കില്ല മറിച്ച് തങ്ങളുടെ ഇച്ചാഭംഗം  തീര്‍ക്കാന്‍ ശ്രമിക്കുകയെ ഉള്ളൂ.  പത്താം ക്ലാസ്സ് കഴിഞ്ഞ് വികാരി അച്ഛനോട്  സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങി മിഷനറി വേലയ്ക്ക് പോകുന്ന കുരുന്നുകളും പത്ത് പന്ത്രണ്ട് വര്‍ഷക്കാലത്തെ സെമിനാരി പഠനത്തിന് ശേഷം കോട്ടയം രൂപതാ വൈദീകനായി മുപ്പതോളം വര്‍ഷവും ആയപ്പോള്‍ കോട്ടയം രൂപത  വിട്ട് പോകാന്‍ വിടുതല്‍ വാങ്ങുന്ന മുതോലവും തമ്മില്‍ എന്ത് ബന്തം. നമ്മുടെ കുഞ്ഞുങ്ങള്‍ മിഷിനറിമാരാകാന്‍ പോകുന്നത് നമ്മുടെ പൂര്‍വീകര്‍ ദൈവവുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമാണ്. എന്നാല്‍ അരപ്പട്ട മാത്രം മോഹിച്ച് നടക്കുന്ന മുത്തോലത്ത് അച്ഛനോ ? ചിന്തിക്കാനുള്ള ഒരു കണിക എങ്കിലും നമ്മളില്‍ ബാക്കി ഉണ്ടങ്കില്‍ ചിന്തിക്കൂ ക്നാനായ മക്കളെ.

ചിക്കാഗോ ക്നാ 
എന്നെന്നും ക്നാനായക്കാരോടൊപ്പം



2 comments:

  1. Both leaders say they are fighting and bring no results. So why don't they stop fight and pray and fast for this issue like Gandhi or Jesus. Stop the talks and explanations and waist our time just do something or not cheat the public. People are now loosing our faith in Malayalm churches and police and neighbors are tired of us and like to get us out of their community.

    ReplyDelete
  2. Non-Resident-Knanayakkaruday Gathi Ithenno?
    Listen to the poem by Murukan Kaattakkada!

    http://www.youtube.com/watch?v=3fMU_O3rLKM

    Wake up and think!

    ReplyDelete