Monday, January 7, 2013

നുണ മാതൃഭാഷയായുള്ള ഒരു വൈദികനുണ്ട് നമ്മുടെ അമേരിക്കയില്‍


കുറ്റാന്വേഷണശാസ്ത്രത്തിലെ അടിസ്ഥാന സിദ്ധാന്തമാണ് എത്ര വിദഗ്ധനായ മോഷ്ടാവും കുറ്റവാളിയും താന്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ തെളിവിന്റെ എന്തെങ്കിലും അംശം നശിപ്പിക്കാതെ അവശേഷിപ്പിക്കും എന്നത്. ബുദ്ധിമാനായ കുറ്റാന്വേഷകന്‍ അത്തരം തുമ്പുകളില്‍ പിടിച്ചാണ് വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങള്‍ വരെ തെളിയിക്കുന്നത്.
നുണ മാതൃഭാഷയായുള്ള ഒരു വൈദികനുണ്ട് നമ്മുടെ അമേരിക്കയില്‍. പണ്ട് കെ. കരുണാകരനെക്കുറിച്ചു ആരോ പറഞ്ഞു അദ്ദേഹം വായ്‌ പൊളിക്കുന്നത് ഒന്നുകില്‍ “ഗുരുവായൂരപ്പാ” എന്ന് വിളിക്കാന്‍, അല്ലെങ്കില്‍ നുണ പറയാന്‍. കെ. കരുണാകരന്റെ ഒരു ക്നാനായ സഹോദരന്‍ അമേരിക്കയില്‍ ഉണ്ടെന്ന് പറയുമ്പോള്‍ അതാരാണെന്ന് ആര്‍ക്കും സംശയം തോന്നാന്‍ സാധ്യതയില്ല.
എത്ര ഭംഗ്യന്തരേണ നുണകള്‍ പറഞ്ഞുഫലിപ്പിച്ചാലും സത്യതിന്റെ കണിക അവശേഷിക്കുമല്ലോ. മുത്തോലത്തച്ചന്റെ കാര്യത്തില്‍, അത് ഒരു സ്നേഹിതനയച്ച ഇമെയില്‍ രൂപത്തിലാണ് പുറത്തു വന്നിരിക്കുന്നത്. പ്രസ്തുത ഇമെയിലിന്റെ ഉള്ളടക്കം ഇങ്ങനെ:
ഞാന്‍ സീറോമലബാര്‍ രൂപതയിലെയ്ക്ക് Incardinate ചെയ്യാന്‍ അപേക്ഷ കൊടുത്തു എന്നത് സത്യമാണ്. അതിന്റെ കാരണങ്ങള്‍:
1. ചിക്കാഗോ ബിഷപ്പു ക്നാനായ റീജിയണില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സേവനം ചെയ്യാന്‍ വൈദികര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇവിടത്തെ ക്നാനായ കത്തോലിക്കരെല്ലാം ചിക്കാഗോ സീറോമലബാര്‍ രൂപാതാംഗങ്ങള്‍ ആണ്, കോട്ടയം അതിരൂപതാംഗങ്ങള്‍ അല്ലഎന്നതാണ് ആ ആഗ്രഹത്തിന്റെ കാരണം.
2. അമേരിക്കയിലുള്ള ക്നാനായ വൈദികരില്‍ ഏറ്റവും പരിചയസമ്പന്നനായ വൈദികന്‍ എന്നതിന് പുറമേ ക്നാനായ റീജിയന്‍ കെട്ടിപ്പെടുത്തത് ഞാനാണല്ലോ.
3. ക്നാനായ റീജിയനെ തകര്‍ക്കുക എന്നാ ഉദ്ദേശത്തോടെ എന്നെ തിരിച്ചയക്കാനായി ശക്തമായ സമ്മര്‍ദ്ദം നിലവിലുണ്ട്.
4. എന്റെ കുടുംബവും ബന്ധുക്കളും എല്ലാം തന്നെ അമേരിക്കയിലാണ്. ആയതിനാല്‍ രണ്ടു പിതാക്കന്മാരുമായി ആലോചിച്ചതിനുശേഷമാണ് ഈ തീരുമാനം എടുത്തത്‌.

വാല്‍ക്കഷണം 

മൂലക്കാട്ട് പിതാവ് പറയുന്നതും മുതോലം പറയുന്നതും ഞങ്ങളുടെ കുടുമ്പക്കാരും ബന്തുക്കളും അമേരിക്കയിലാണ് മാത്രമല്ല ഒത്തിരി പണത്തിന്റെ സ്രോതസ്സും അവിടെത്തന്നെ. ആയതിനാല്‍ അമേരികായാണ് ഞങ്ങളുടെ കര്‍മ്മ ഭൂമി. ക്നാനായക്കാരുടെ പൈതൃകം സാങ്കല്‍പ്പീകതയാണ് എന്ന് വരുത്തി തീര്‍ത്തുകൊണ്ട് AD 345 മുതലുള്ളതെല്ലാം തങ്ങളുടെ സ്വന്തമെന്ന് വരുത്തിതീര്‍ക്കാന്‍ ആസൂത്രിതമായി സീറോ മലബാര്‍ ഹൈറാര്‍ക്കി ഇന്ന്‍ കുറ്റകരമായ ഗൂഡാലോചന നടത്തുമ്പോള്‍ അവരുടെ ആഗ്രഹം ഒരു ദിനം മുന്നേ നടത്തികൊടുക്കാന്‍ എന്തേ എത്ര തിടുക്കം. വൈദീക പഠന കാലം തൊട്ട് ക്രൂരനായ ഏകാധിപതിയെപ്പോലെ രാഷ്ട്രീയ കുടില തന്ത്രങ്ങളിലൂടെ ജീവിക്കുന്നത് തീര്‍ച്ചയായും മുത്തുവിന്റെ അമേരിക്കന്‍ നേട്ടങ്ങളുടെ തിളക്കം തന്നെ.ക്നാനായ റീജിയന്‍ കെട്ടിപ്പെടുത്തതിലൂടെ ലോക ക്നാനായ സമൂഹം ഇന്ന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനയും പീഡനവും മുത്തുവിന്റെ നേട്ടം തന്നെ. എല്ലാം ഞാന്‍ മാത്രമെന്നും എന്‍റെ സ്വന്തം നേട്ടമെന്നും വീരവാതം പറയുമ്പോള്‍ പാവം കുഞ്ഞാടുകള്‍ വിശ്വാസ്സ തിമിരം ബാധിച്ച് നടക്കുന്നു. തന്‍റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി പാവം ജനത്തിന് മേല്‍ ക്നാനായ വികാരം ആളിക്കത്തിച്ച് ചിക്കാഗോ ബിഷപ്പ് ഹൌസിലെ അച്ചന്മാരെ ക്നാനായ വിരോധികളാക്കുന്നു. എന്തിന് നാം വിഴുപ്പ് അലക്കുന്നു. കണ്ടിട്ടും കാണാത്തവനെപ്പോലെ കേട്ടിട്ടും കേള്‍ക്കാത്തവനെപ്പോലെ നമുക്ക് ഒരു പോന്നുതിരുമേനി അങ്ങകലെ കോട്ടയത്തെ അരമനയിലും യൂറോപ്പിലും അമേരിക്കയിലും മറ്റുമായി പള്ളിയുറക്കം നടത്തുന്നു. തന്‍റെ ഓഫീസിലെ കമ്പ്യൂട്ടരിലും യാത്രയില്‍ മൊബൈല്‍ ഫോണിലും എപ്പോഴും വീഡിയോ ഗയിം കളിച്ചുകൊണ്ടിരിക്കുന്ന ഒരു തിരുമേനിയില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാന്‍.   

4 comments:

  1. Fr. Vattothuparambil openly proclaimed infront of KCCNA NC member, Fellow priests, Mutthu and Moola back in 2004 in a NC meeting that Muthu is worse than Karunakaran. How true it was!!

    ReplyDelete
  2. തന്‍റെ ഓഫീസിലെ കമ്പ്യൂട്ടരിലും യാത്രയില്‍ മൊബൈല്‍ ഫോണിലും എപ്പോഴും വീഡിയോ ഗയിം കളിച്ചുകൊണ്ടിരിക്കുന്ന ഒരു തിരുമേനിയില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാന്‍.

    He should come US. He will get many second generation friends. He can form a Video Game club !!

    ReplyDelete
  3. എന്തിലുള്ള പരിചയം ആണ് അച്ചോ? തമ്മില്‍ അടുപ്പിക്കുന്നതിലും കൂടുതല്‍ നുണക്കഥ പറയുന്നതിലും അല്ലെ? അച്ചന്‍ ആയതു വച്ചുള്ള സീനിഒരിട്ടി വേറെ അച്ചന്മാര്‍ക്ക് അല്ലെ? ക്നാനയക്കാരെ മുഴുവനും അമേരിക്കയില്‍ കൊണ്ടുവന്നത് ഞാനാണ് എന്ന് പറയാതിരുന്നത് നന്നായി.

    "എന്റെ എന്റെ കുടുംബവും ബന്ധുക്കളും എല്ലാം തന്നെ അമേരിക്കയിലാണ്"

    അച്ചനായി ദൈവവേലയ്ക്കു എന്ന് പറഞ്ഞു പോന്നിട്ടും കുടുംബക്കാരുടെയും ബന്ധുക്കളുടെയും കാര്യത്തില്‍ എന്താണ് ഇത്ര ആകുലത? കഞ്ഞി വെച്ചുതരുവാന്‍ നാട്ടില്‍ സംവിധാനം ഉണ്ടല്ലോ? ഇനി വല്ല ചടങ്ങ് നടത്തണം എന്ന് ഉണ്ടങ്കില്‍ വന്നു നടത്തിയാല്‍ പോരെ? സത്യം ഇവിടെയും പറയില്ല. ഡോളര്‍ കണ്ടാല്‍ പോരുവാന്‍ തോന്നില്ല, മെത്രാന്‍ പദവി ഓര്‍ക്കുമ്പോള്‍ പോരുവാന്‍ തോന്നില്ല, നാട്ടിലെ ചൂടും പൊടിയും കൊണ്ട് ഓണം കേറാമൂലയില്‍ വികാരി ആയിരിക്കുവാന്‍ പറ്റില്ല. ഉള്ള കാര്യം അങ്ങ് പറഞ്ഞാല്‍ പോരെ മുതോലതച്ച.....

    കുടുംബവും ബന്ധുക്കളും ഒക്കെ ഉള്ള ചെതെലില്‍ കൊച്ചച്ചന്‍ നാട്ടില്‍ പോയി. ദൈവ വിളി ഇല്ലാതെ പണത്തിനും അധികാരത്തിനും ഉള്ള ആക്രാന്തം തന്നെ ആണ് മുത്തുവിനെ ഇവിടെ താങ്ങുവാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാവരെയും വിഡ്ഢി ആക്കല്ലേ മുത്തുകത്തനാരെ.

    ReplyDelete