ഈയടുത്ത
ദിവസം ഒരു പാര്‍ട്ടിയില്‍
പങ്കെടുക്കവെ, ക്നാനയമക്കളുടെ അംഗസംഖ്യ ചര്‍ച്ചാവിഷയമായി. ഏതാണ്ട്
ഒന്നേമുക്കാല്‍
ലക്ഷമാണ് ക്നാനായ കത്തോലിക്കരുടെ എണ്ണം എന്ന് ഈയുള്ളവന്‍ പറഞ്ഞപ്പോള്‍,
വളരെ രസകരമായ പ്രതികരണമാണ് അവിടെ ഉണ്ടായിരുന്നവരില്‍ നിന്നും ലഭിച്ചത്.
ഒരു കാരണവശാലും അത്
ശരിയല്ല, കുറഞ്ഞത് അതിന്റെ പത്തിരട്ടി എങ്കിലും ആയിരിക്കും ജനസംഖ്യ, അമേരിക്കയില്‍
തന്നെ അത്രയും ക്നാനയക്കാര്‍ ഉണ്ടാകും, ഒന്നേമുക്കാല്‍ മില്യണ്‍ ആയിരിക്കും, എന്നൊക്കെയുള്ള ഗൌരവത്തോടെയുള്ള അഭിപ്രായങ്ങള്‍ അവിടെ
ഉണ്ടായി.
ക്നാനയക്കാരുടെ എണ്ണത്തില്‍
ഇത്രയും അഭിപ്രായ വ്യത്യാസം ഉണ്ടായത് എന്നെ അത്ഭുതപ്പെടുത്തി.
അങ്ങിനെയിരിക്കവെയാണ് കോട്ടയം അതിരൂപതയുടെ ശതാബ്ദി സ്മരണിക(1911 – 2011)യില്‍ ചുവടെ കാണുന്ന സ്ഥിതിവിവരക്കണക്കുകള്‍
കണ്ടത്.
വായനകാര്‍ക്ക് ആര്‍ക്കെങ്കിലും,
ആ പാര്‍ട്ടിയില്‍ കേട്ടതുപോലുള്ള അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ആധികാരികമായ ഈ
കണക്കുകളുമായി തട്ടിച്ചു നോക്കുക.
ഈ കണക്കുകളുടെ
ആധികാരികതയെക്കുറിച്ച് സംശയമുള്ളവര്‍ക്ക് അതിരൂപതാധികൃതരുമായി ബന്ധപ്പെടാം.
ജനസംഖ്യ (Proper Territory): 1,32,819
ജനസംഖ്യ (Outside Proper Territory): 43,610
കുടുംബങ്ങള്‍ (Proper Territory): 26,201
കുടുംബങ്ങള്‍ (Outside Proper Territory): 10,295
ഫോറോനകള്: 12
ഇടവകകള്: 139
രൂപതാവൈദികര്: 188
രൂപതയില്‍
നിന്നുള്ള മിഷനറി വൈദികര്: 352
വിസിറ്റേഷന്‍
സിസ്റ്റേര്‍സ്: 608
സെന്റ് ജോസഫ്‌സ്
സിസ്റ്റേര്‍സ്: 378
കാരിത്താസ്
സെക്കുലര്‍ ഇന്‍സ്റിറ്റ്യൂട്ട് അംഗങ്ങള്: 130
No comments:
Post a Comment