Sunday, January 13, 2013

ക്നാനായ സമുദായത്തെ എങ്ങിനെ സംരഷിക്കാം


അമേരിക്കയിലുള്ള ക്നാനായ അസോസിയേഷന്‍നുകള്‍ ഒന്നടങ്കം അങ്ങാടിയത്തിന്റെ റിസ്ക്രിപ്റ്റ് നിരാകരിക്കുകയുണ്ടായി. ENDOGAMY തുടരുന്ന ക്നാനായ പള്ളികളോട് ആര്‍ക്കും എതിര്‍പ്പ് ഇല്ല.
1986ല്‍ തന്നെ റിസ്ക്രിപ്റ്റ് വളരെ വ്യക്തമായിരുന്നുവെങ്കിലും നമ്മുടെ വൈദികരും പിതാക്കന്മാരും അറിഞ്ഞുകൊണ്ടുതന്നെ അതിനെ വളച്ചൊടിച്ചു അവരുടെ സ്വന്തം ജനങ്ങളോട് വഞ്ചന കാണിച്ചു. അവരുടെ താല്പര്യമായ പള്ളിവാങ്ങല്‍ കഴിഞ്ഞപ്പോള്‍, ഇന്ന് എല്ലാം സമ്മതിച്ചു. ക്നാനായക്കാര്‍ മേടിച്ച പള്ളികള്‍ എന്‍ഡോഗമി പാലിക്കില്ലാത്ത പള്ളികളാണെന്ന് നമ്മുടെ ക്നാനായ വൈദികര്‍ തന്നെ സംശയത്തിനിടവരാത്ത വിധം ജനങ്ങളോട് വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും പാവങ്ങളായ പല വിശ്വാസികള്‍ക്കും അത് ഇപ്പോഴും വിശ്വാസമാകുന്നില്ല!
ഇനിയും നുണപറഞ്ഞു വഞ്ചിക്കുന്നതിലെ മനഃസാഷിക്കുത്തു കാരണമാണോ നമ്മുടെ പിതാക്കന്മാര്‍ ഇപ്പോള്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നത്, അതോ ഇതും ഭാവിതന്ത്രങ്ങളുടെ ഭാഗമാണാവോ. എന്തായാലും മുത്തുക്കുട്ടനെ സമ്മതിക്കാതെ വയ്യ. പിതാക്കന്മാരുടെ വായടഞ്ഞിട്ടും, തലക്കടികിട്ടിയ  മുത്തുവിന് ഒരു കൂസലുമില്ലാതെ ചിക്കാഗോകാരെ വീണ്ടും കബളിപ്പിച്ചുകൊണ്ട് മുന്നേറി  വല്യപിതാവിനെക്കാളും കേമനായി വിലസുന്നു.
ഇനി എന്ത് എന്നതാണ് പലരും ചോദിക്കുന്നത്. 1996 ലെ റിസ്ക്രിപ്റ്റ് നടപ്പിലാക്കാന്‍ സാധ്യതയില്ല എന്ന് വിശ്വസിച്ചു 25 വര്ഷം നമ്മള്‍ കാത്തിരുന്നു. ഇനിയും ആ രീതിയില്‍ മുന്‍പോട്ടു പോകുന്നത് ആപല്‍ക്കരമാണ്.
സാമ്പത്തിക ഉപരോധം മാത്രമേ എന്തെങ്കിലും പ്രയോജനം ചെയ്യുകയുള്ളൂ എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. എങ്കിലും നമ്മുടെ ക്നാനായ അച്ചന്മാരല്ലേ, നമ്മള്‍ വാങ്ങിയ പള്ളികള്‍ അടച്ചുപൂട്ടേണ്ടി വൈദികരെ തിരിച്ചു വിടെണ്ടിവരുന്നത്‌ ശരിയാണോ എന്ന സംശയം ചിലര്‍ക്ക് ബാക്കിയാണ്. "പള്ളികള്‍ അടച്ചുപൂട്ടിയാല്‍ അച്ചന്മാര്‍ക്കൊന്നും നഷ്ട്ടപെടില്ല, നിങ്ങളുടെ പണമാകും നഷ്ട്ടപ്പെടുന്നത്” എന്ന് മുത്തോലം ചിക്കാഗോയില്‍ പറയുകയുണ്ടായി. അത് മുത്തോലത്തിന്റെ തുടക്കം മുതലുള്ള പദ്ധതിയുടെ ഭാഗമാണ്. ജനങ്ങളുടെ സഹതാപം മുതലെടുത്ത്‌ ക്നാനായാതെ നശിപ്പിക്കുന്നത് ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കുക. കപ്പലിനുള്ളിലെ കള്ളനെ പിടിച്ചു പുറത്താക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ക്നാനായ അച്ചന്മാര്‍ക്ക് അവരുടെ സ്വന്തം ജനങ്ങളോട് അള്‍ത്താരയില്‍ നിന്നുകൊണ്ട് ഒരു മനഃസാഷിക്കുത്തും കൂടാതെ ഇത്  ക്നാനായക്കാര്‍ക്ക് മാത്രമുള്ള പള്ളികളാണെന്നു കള്ളത്തരം പറയാമെങ്കില്‍ അവരോട്  നമ്മള്‍ സഹതാപം കാണിക്കെണ്ടതുണ്ടോ? ക്നാനായ സമൂഹത്തെ നാശത്തില്‍നിന്നു രഷിക്കുന്നതിനുവേണ്ടി അല്പസ്വല്പം വേദന സഹിക്കുവാന്‍ നമ്മള്‍ തയ്യാറാകുക.
 1986-ലെ റിസ്ക്രിപ്റ്റ് നടപ്പാക്കാന്‍ സാധ്യത ഇല്ലെന്നു വിശ്വസിച്ച് നമ്മള്‍ 25 വര്ഷം നഷ്ട്ടപെടുത്തി. നമ്മുടേത്‌ ക്നാനായക്കാര്‍ക്ക് മാത്രമുള്ള മിഷന്‍ അല്ല എന്ന് ക്നാനായക്കാരന്‍ അച്ചന്‍ പച്ച മലയാളത്തില്‍ പറഞ്ഞിട്ടും അത് സ്വയം സമ്മതിക്കുവാന്‍ ഇനിയും മറ്റൊരു 25 വര്ഷം കൂടി ചിലവഴിക്കണമോ? ഇപ്പോഴുള്ള സങ്കരക്നാനായ മിഷനുകള്‍ തുടരണം എന്നുള്ളവര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കി വേണം മുന്‍പോട്ടു നീങ്ങാന്‍. പിന്നീട് അറിയില്ലായിരുന്നു എന്ന് പറയാനിടവരരുത്.
ഇത് ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ് എന്നതാണ് പരമപ്രധാനം.
അമേരിക്കയിലെ ക്നാനായ മിഷനുകള്‍ ക്നാനായക്കാരുടെ എന്‍ഡോഗമിയെ അനുകൂലിക്കുന്നില്ല എന്നത് സത്യമാണ്.
സങ്കര പള്ളികളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ റിസ്ക്രിപ്റ്റ്  നടപ്പാക്കുവാന്‍ (ENFORCE ) സഹായിക്കുകയാണ് ചെയ്യുന്നത്. അത് വഴി ക്നാനായ നന്മക്കു എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
സിറോ മലബാര്‍ കല്പന അനുസരിച്ച് മാറികെട്ടിയവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ക്നാനായപള്ളികളില്‍ ഒരേ അവകാശവും  അധികാരവുമാണുള്ളത്‌.
പള്ളി കമ്മറ്റികളില്‍ മാറികെട്ടിയവര്‍ക്കും പ്രാധിനിത്യം കൊടുക്കണമെന്ന അങ്ങാടിയത്തിന്റെ കല്പന അനുസരിക്കാന്‍ ക്നാനായ വൈദികന്‍ ബാധ്യസ്ഥനാണ്. അല്ലാത്തവര്‍ക്ക് വെട്ടുവേലിലച്ചന്റെ അനുഭവമാകും ഉണ്ടാവുക.
എന്‍ഡോഗമി പാലിക്കാത്ത ക്നാനായ പള്ളികളെ എന്ത് കാരണം കൊണ്ടായാലും സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ക്നാനായത്തിനെതിരെയാണ് നിലകൊള്ളുന്നത് എന്നത് മനസ്സിലാക്കുക. കാരണം അത് ക്നാനായത്തിന്റെ വളര്‍ച്ചയെ നശിപ്പിച്ച് ഇല്ലാതാക്കും. അതിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ കര്‍മം കൊണ്ട് ക്നാനായത്തെ സഹായിക്കുന്നില്ല. അത്തരക്കാരെ പറഞ്ഞു മനസ്സിലാക്കുക. അവരും ക്നാനായക്കാരെ സഹായിക്കുന്നതിനു പകരം KANA ക്കാരെ സഹായിക്കുകയാണ്.
ക്നാനായക്കാര്‍ക്ക് വേണ്ടി നിലകൊള്ളാത്ത ബിഷപ്മാര്‍ ക്നാനായ വൈദികരുടെയും, അവരുടെ തന്നെയും വില ഇടിച്ചുകളയുകയാണ്.
എന്‍ഡോഗമി പാലിക്കാത്തവര്‍ കൂടി ഉള്‍പ്പെടുന്ന പള്ളികളെ ക്നാനായ പള്ളികള്‍ എന്ന് വിളിക്കുന്നത്‌ ആഷേപമായി ചിത്രീകരിച്ചു ക്നാനായ എന്ന പേര് തന്നെ ഭാവിയില്‍  നിര്‍ത്തലാക്കും.
മാറികെട്ടിയവര്‍ പള്ളിയില്‍ വരുന്നില്ല, ഇനി വരില്ല എന്ന വാദം നിലനില്‍ക്കില്ല. ക്നാനായക്കാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടിയില്ലെങ്കിലും മാറികെട്ടിയ KANA ക്കാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി അങ്ങാടിയത്തിനും സങ്കരമിഷനും സപ്പോര്‍ട്ട് പ്രഖ്യാപിച്ചതില്‍ നിന്നും അവരുടെ താല്പര്യം ഊഹിക്കാവുന്നതാണ്.
അതുകൊണ്ട് സഹതാപം മാറ്റിവച്ചു ക്നാനായ സമുദായത്തിന്റെ ഭാവിയെക്കരുതി അമേരികയില്‍ ഉടനീളം അസോസിയേഷനുകള്‍ സങ്കരമിഷനുകള്‍ക്കെതിരെ എടുക്കുന്ന നിസ്സഹരണത്തെയും, സാമ്പത്തിക ഉപരോധത്തെയും  സപ്പോര്‍ട്ട് ചെയ്തു സമുദായത്തെ നിലനിര്‍ത്തുവാന്‍ വേണ്ടി എല്ലാ ക്നാനായക്കാരും സഹകരിക്കുക, സഹായിക്കുക.
ചെറിയാന്‍ പ്ലാമൂട്ടില്‍, ന്യൂയോര്‍ക്ക് 

1 comment:

  1. Enthe Endogamy, even in kottayam no endogamy,MAR ANGADIYTH say openly. but in kottayam taking money from non kna people & make them kna.I think Mar Angadiath is better.Adiyam kottayam sariyaku.

    ReplyDelete