Sunday, January 27, 2013

അവിലും പഴവും പിന്നെ ഹാന്‍ഡ് സാനിറ്റൈസ്സറും

മുത്തോലത്തിന്റെ കുറ്റകൃത്യങ്ങളിലെ കേരളത്തിലെ കൂട്ട് പ്രതി അമേരിക്കയില്‍ ഹ്രെസ്സ്വ സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നു. കസിനും സുഹൃത്തും പാര്‍ട്ടനര്‍ ഇന്‍ ക്രൈം ഒക്കെയായ വെട്ടിക്കാട്ടില്‍ ചൈതന്യ കച്ചവട കത്തനാര്‍ക്ക് ഒറ്റയടിക്ക് മുത്തുവിനെ രക്ഷിച്ചെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. എന്നാല്‍ കളം അറിയാതെ പന്ത് കളിക്കാന്‍ പാടില്ലല്ലോ. ചുരുങ്ങിയ ദിവസത്തെ അനുഭവം കൊണ്ട് ചെറുതായി ഒന്ന് മെയ്‌വുഡ് പള്ളിയില്‍ തുടക്കമിടാമെന്ന് കരുതി. ഇന്നത്തെ ഞായറാഴ്ച്ച കുര്‍ബാനയില്‍ വിശുദ്ധ സെബസ്ത്യാനൊസ്സ് പുണ്ണ്യളന്റെ തിരുനാള്‍ ആഘോഷമാക്കാനായി  ബൈബിള്‍ വായിച്ച്  നല്ലൊരു സന്ദേശം നല്‍കുകയുണ്ടായി. കാനായിലെ കല്ല്യാണ വിരുന്ന് ഉണ്ടപോലെ തന്നെയായി വചന പ്രസംഗം കേട്ട വിശ്വാസ്സികള്‍ക്ക്. വിരുന്നിന്‍റെ അവസ്സാനം വീഞ്ഞ് തീര്‍ന്നപ്പോള്‍ പോസിറ്റീവ് ആയി ചിന്തിച്ച് മകനോട് വേണ്ടത് ചെയിത് നാണക്കേടില്‍ നിന്ന് വരനേയും കുടുംബത്തേയും രക്ഷിക്കാന്‍ പറഞ്ഞ് മാതൃക കാട്ടിയപോലെ കൊച്ചു കൊച്ചു പ്രശ്നങ്ങളില്‍ നെഗറ്റീവ് ആയി ചിന്തിക്കാതെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ ഇന്നത്തെ പ്രശ്നങ്ങളെപ്പറ്റി തൊടാതെ തൊട്ട് കാണിച്ച് അമേരിക്കന്‍ പ്രശ്നത്തെ ചെറുതാക്കി അടിപൊളി സന്ദേശം നല്‍കി. മൂലക്കാടനെയും മുത്തുവിനെയും പോലെ നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ പ്രശ്നങ്ങള്‍ വെറും സീല്ലി ആയ ഒന്നാണ്. നാട്ടിലെപ്പോലെ ഇഞ്ചിക്കണ്ടം വെട്ടിനടക്കുന്ന പാവം ജനങ്ങളായതിനാല്‍ ഇവിടെ ചിക്കാഗോയിലും വെട്ടിക്കാടന്റെ കുരുട്ടുബുദ്ധി ആര്‍ക്കും മനസ്സിലായില്ല. പ്രസംഗത്തിന്റെ കട്ടി കുറഞ്ഞുപോയതിന് ഇന്ന് കിടന്നുറങ്ങും മുന്‍പ് കസിന്‍ സഹോദരന്റെ വക ഒന്ന് കിട്ടും എന്നത് ഉറപ്പാണ്.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി ലാറ്റിന്‍ കാരുടെ ഉപ്പും ചോറും ഉണ്ട് നമ്മള്‍ ഇവിടം വരെ എത്തിയിട്ട് ( പിതാക്കന്മാരും അച്ചന്മാരും നാളിതുവരെ ലക്ഷക്കണക്കിന് ഡോളര്‍ കുര്‍ബാന പണം അടിച്ചുമാറ്റിയത് വേറെ ) ഇന്നും ലാറ്റിന്‍ പള്ളിയില്‍ പതിവ് തെറ്റാതെ അന്തിയുറങ്ങുന്ന മുതോലം തനിക്ക് കിട്ടുന്ന വേദികളിലെല്ലാം ഈ മണ്ണിന്‍റെ സംസ്കാരത്തെയും ലാറ്റിന്‍ പള്ളികളെയും തെറിപറയുന്നത് നാമെല്ലാം കേള്‍ക്കുകയും ചര്‍ച്ച് ബുള്ളറ്റിനുകളിലൂടെ വായിക്കുകയും ചെയിതിട്ടുള്ളതാണ്.  മനുക്ഷ്യന്റെ ഏത് അവസ്ഥയ്ക്കും കഴിഞ്ഞ കാലങ്ങളില്‍ വന്ന ഏതെങ്കിലും ഒരു  അനുഭവമോ വ്യക്തികളുടെ സ്വാധീനമോ കാരണമായിരിക്കും. മുത്തുവിന് പറയാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ടാകും. പക്ഷേ നമ്മുടെ വെട്ടിക്കാടന് ഇതെന്ത് പറ്റി ? ഇത്തവണത്തെ വരവില്‍ ഒറ്റ അനുഭവം കൊണ്ട് അമേരിക്കന്‍ സമൂഹത്തില്‍ ഉള്ള വിശ്വാസ്സം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നു. അമേരിക്കയില്‍ വന്നതിന്‍റെ പിറ്റേ ദിവസ്സം ലത്തീന്‍ പള്ളിയില്‍ വിശ്വാസികളുടെ കൂടെ പുറകിലിരുന്ന് വിശുദ്ധ ബലിയില്‍ പങ്കെടുത്ത അച്ഛന് അമേരിക്കന്‍ വിശ്വാസ്സം അളക്കാനുള്ള നല്ല അവസ്സരം കിട്ടി. സമാധാനം ആശംസിച്ച് കൈ കൊടുത്ത അടുത്തിരുന്ന വൃദ്ധയായ  സ്ത്രീ അവസ്സാനം ഹാന്‍ഡ് സാനിറ്റയിസ്സര്‍ എടുത്ത്  കൈകള്‍ ശുദ്ധീകരിച്ചുവത്രേ !!! അമേരിക്കന്‍ സമൂഹത്തിന്‍റെ  വിശ്വാസ്സം അളക്കാന്‍ ഉള്ള ഏറ്റവും നല്ല മാനദണ്ടം അങ്ങിനെ അമേരിക്കയില്‍ വന്നിറങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വീണ് കിട്ടി. അങ്ങ് ചൈതന്ന്യയില്‍ ആയിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം വിഡ്ഢി ദിനത്തില്‍ കെ.സി.സി. അംഗങ്ങളെ എനിക്ക് മന്ത്രിമാരെയും പോലീസ് മേധാവികളെയും നല്ല സ്വാധീനമുള്ളതിനാല്‍ അകത്താക്കികളയുമെന്ന് പറഞ്ഞ് വിരട്ടാന്‍ നോക്കിയപോലെ പാവം വെള്ളക്കാരി അമ്മച്ചിയുടെ വിശ്വാസ്സമില്ലായ്മയെ പേടിപ്പിച്ച് നോക്കാമായിരുന്നു. എന്താണേലും പാവം വിശ്വാസ്സികള്‍ക്ക് ഒരു സംശയം ബാക്കിയായി വെട്ടിക്കാടന്റെ മൂക്കിന്‌ താഴെയുള്ള പല ആശുപത്രികളിലും സേവനം ചെയ്യുന്ന കന്ന്യാസ്ത്രീകള്‍ ആയ ഡോക്ടര്‍മാരും നേര്‍സ്മാരും എന്തിനാണ് വേണ്ടിടത്തും വേണ്ടാത്തിടത്തും കൈയ്യിടാനായി ഗ്ലൌസ് ഉപയോഗിക്കുന്നത്. വിശ്വാസ്സമല്ലേ എല്ലാം എന്‍റെ പ്രിയപ്പെട്ട ഫാദര്‍ജി !

മുതോലത്തിന് അരപ്പട്ട കിട്ടിയ  ശേഷം ക്നാനായ റീജ്യന്റെ  വികാരി ജനറല്‍ ആക്കാന്‍ മുതോലം വളര്‍ത്തിക്കൊണ്ട് വരുന്ന വെട്ടിക്കാട്ട് കത്തനാര്‍ ഒരപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥയും പറഞ്ഞു. ഒരിടത്തൊരിടത്ത് ഒരു ഹൈന്ദവ കുടുംബത്തില്‍ ഒരപ്പൂപ്പനും ഒരമ്മൂമ്മയും ഉണ്ടായിരുന്നു. ഒരുനാള്‍ അപ്പൂപ്പന്‍ എല്ലാവരോടും എന്നെന്നേക്കുമായി റ്റാ റ്റാ പറഞ്ഞു. വീട്ടിലെ കൊച്ചുമോന്  അപ്പൂപ്പന്‍റെ മരണം ഒത്തിരി സന്തോഷം നല്‍കുന്നതായിരുന്നു. വയറ് നിറയെ അവിലും പഴവും കിട്ടി. ശവസംസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയ കൊച്ചുമോന് അമ്മൂമ്മയോട് ഇന്നുവരെ ഉണ്ടാകാത്തവിതം ഒത്തിരി സ്നേഹം. കൂടെകൂടെ വന്ന് കെട്ടിപിടിച്ച് തുരുതുരാന്ന് ചുംപിക്കുന്നു. ഇത് കണ്ട വീട്ടുകാര്‍ കൊച്ചുമോനോട് സംശയം ചോതിക്കുന്നു. അപ്പൂപ്പന്‍ നഷ്ടപ്പെട്ട  അമ്മൂമ്മയ്ക്ക് മോന്‍ ആശ്വാസമായി സ്നേഹചുംപനം നല്കുകയാണോ  ?  കൊച്ചുമോന്റെ ഉത്തരം കേള്‍ക്കണ്ടേ !!! അവന്‍ പറഞ്ഞു അതുകൊണ്ടല്ല  മറിച്ച് ഈ കട്ടിലേല്‍ കൂനി കൂടി ഇരിക്കുന്നത് നാളെ എനിക്കുള്ള അവിയലും പഴവും ആണ്. അത് ഓര്‍ത്തുള്ള സന്തോഷം സഹിക്കവയ്യാതെ  കൂടെ കൂടെ ചുംബിക്കുന്നതാ !!! ഈ കുട്ടിക്കഥ കേട്ടപ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്‍റെ ദുരവസ്തയുടെ യഥാര്‍ത്ഥ പ്രതിസ്ഫുരണമായി തോന്നി. ചിക്കാഗോ സെന്‍റ് തോമസ്സ് രൂപതയില്‍ ആണും പെണ്ണും കെട്ട രീതിയിലുള്ള ക്നാനായ രീജ്യന്‍ സ്ഥാപിക്കുകയും അതിനൊരു വികാരി ജനറല്‍ സ്ഥാനം മുത്തോലത്ത് കത്തനാര്‍ കൈക്കലാക്കുകയും ചെയിതപ്പോള്‍ ഇവിടെ നോര്‍ത്ത് അമേരിക്കയില്‍ ക്നാനായ തറവാട്ടിലെ അപ്പൂപ്പന്‍ മരിച്ചു വീണു. ആ മരണത്തില്‍ അവിലും പഴവും കഴിച്ച് സന്തോഷിക്കുന്ന കൊച്ചുമകനാണ് മുത്തോലമെന്ന കുട്ടി. ക്നാനായ സമുദായത്തിന്റെ പകുതി കുഴിച്ചുമൂടി പഴവും അവിലും തിന്ന് രസിക്കുന്ന മുതോലം  ഇന്ന് പള്ളികളായ പള്ളികള്‍ മുഴുവന്‍ സ്ഥാപിച്ച് ഇവിടെ  മൂലക്കാടന്റെ സഭയുടെ അടിത്തറ ഇളക്കുന്ന വരട്ടുഫോര്‍മുല നടപ്പില്‍ വരുത്തി അവശേഷിക്കുന്ന അമ്മൂമ്മയെ കൂടി കുഴിച്ചുമൂടി അവിലും പഴവും മൃഷ്ടാനം ഭോജിക്കുവാന്‍ കാത്തിരിക്കുന്നു.

7 comments:

  1. Not sure when a priest see mass from the back of church - may be he was late. Anyways Latin ammoomma got scared by the 70mm smile of vettikattu so she washed soon.

    ReplyDelete

  2. ENEMIES OF KNANAYA

    The MAIN ENEMIES of Knanaya are -

    1. the EXOGAMOUS knanites (ie.'KANAs' who already lost membership of the Community and of the knanaya parish by choosing exogamy) who try to get back

    into knanaya as its members and

    2. THOSE WHO SUPPORT the re-entry of the KANAs into the knanaya parish Community as its members, against the knanaya traditions and law.

    OTHER ENEMIES are –

    The knanites who remain silent without PUBLICLY OPPOSING the parish membership of the KANAs trying to infiltrate into the knanaya parishes too are, in effect, contributing to the destruction of kannaya, knowingly or unknowingly.

    By the time they become aware of this, the knanaya community will not be there.


    It will be most appropriate and appreciable for all the knanaya clergy toself-examine whether they really love the Community or fall in any of the above categories! This will help to improve and maintain the very deep love and respect to them all the Community members have.

    All the members of the Community have the MORAL OBLIGATION to protect at least the basic interest of the Community ie. to encourage to preserve the age-old basic knanaya tradition of endogamy (along with exclusion of the exogamous).

    The heads of all knanaya structures, whether spiritual or lay, institutions or associations have a very SPECIFIC RESPONSIBILITY to safe-guard the interests of knanaya. If they are not keen in this, they are obliged to examine whether they are failing in fulfilling their primary responsibility because, they are supposed to be more responsible and are the main beneficiaries of the name and the label 'knanaya'. They are not supposed to abandon the people whom they are entrusted with. As long as they want to perform under the label 'knanaya', their responsibility to the Community is not less than that to the Church.

    If any knanaya leader thinks it is unjust and 'anti-Christian' to exclude the exogamous, the apt and only option for them is to work for the dissolution and abandonment of knanaya community or at least to remove the label 'knanaya' from all the knanaya structures, instead of performing under the same ceremonious label. Let the Community then decide its fate!

    We can abandon endogamy or even knanaya, but it is impossible to abandon 'endogamy in knannaya'. Endogamy and knannaya are inseparable because knanaya, in effect, is nothing other than endogamy! Any attempt to separate them amounts only to double standards.

    ReplyDelete
  3. vettikattu achan has mafia set up in kerala. all kerala police officers are in his pocket.

    ReplyDelete
  4. എല്ലാം പോസിറ്റീവ് ആയി കാണണം പോലും. എന്നാല്‍ എന്തുകൊണ്ട് സ്നാപകന്‍ ഹരൊദെസിന്റെ അനീതിക്കെതിരെ ശബ്ദിച്ചു . സഹോദരന്റെ ഭാരിയയെ വച്ചുകൊണ്ടിരിക്കുന്നത് പോസിറ്റീവ് ആയി കരുതിയാല്‍ പോരായിരുന്നോ? എന്തുകൊണ്ട് ജെറുസലേം ദേവാലയത്തിലെ കച്ചച്ചവടക്കാരെ കര്‍ത്താവു അടിച്ചുപുരത്താക്കി. വളരെ ധനം കിട്ടുന്ന ബിസിനസ്‌ അല്ലായിരുന്നോ? ചുമ്മാ പോസിറ്റീവ് ആയി കര്‍ത്താവിനു കരുതിയാല്‍ പോരായിരുന്നോ? ചുമ്മാ indirect ആയി കാടടച്ചു വേടി വെച്ചേച്ചു പോകാമെന്ന് കരുതണ്ട. എന്താണ് പോസിറ്റീവ് എന്താണ് നെഗറ്റീവ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള കോമണ്‍ സെന്‍സ്‌ ഉണ്ടേ. അച്ഛന് പറയാനുള്ളത് വ്യക്തമായി പറയാനുള്ള ആര്‍ജ്ജവം ഇല്ലങ്ങില്‍ ഒന്നും പറയാതിരുന്നാല്‍ അച്ഛന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കവുന്നതെയുള്ളു !!! ഇത് ക്നനാ നയാക്കാരുടെ അസ്ഥിത്വത്തിന്റെ പ്രശ്നമാണ്. 6 വര്‍ഷം ഞങ്ങള്‍ എല്ലാം പോസിറ്റീവ് ആയി കരുതി. ഇനി വീണ്ടും മറ്റൊരു 6 വര്‍ഷം കൂടി എല്ലാം പോസിറ്റീവ് ആയി കരുതി വഞ്ചിതരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

    ReplyDelete
  5. Why Vettikkadan is here. According to some reliable source, it is a secret mission. He came here to cary out some of Moolakkadans dirty job.

    ReplyDelete
    Replies
    1. It is strictly a family visit. But he will do anything for his master Muthu.

      Delete
  6. പ്രിയ സഹോദരങ്ങ ളെ


    എന്തിനാണ് ഈ നമ്മുടെ അച്ചന്മാര്‍ നാഴികയുക്ക് നാല്‍പ്പതുവട്ടം ഈ അമേരിക്കയിലീയുക്ക് വരുന്നത്, ഇവിടെ ജോലി ചെയ്യുന്ന നമ്മളുപോലും നാട്ടില്‍ രണ്ടും മൂന്നഉം വര്ഷം കുടുബോഴാനു പോകുന്നത് . ഇ വര്‍ക്ക് തുരു തുരെ ഇവിടെ വരാന്‍ എവിടുന്നാണ് പൈസ, തട്ടിപ്പിന്റെഉം വെട്ടിപ്പിന്റെയും ആശാന്‍മാര്‍ ഓടി എവിടെ വന്നിട്ടേ എന്തിനാണ് ഈ ലാറ്റിന്‍ പള്ളിയെ കുറ്റം പറയണത്. മറ്റുള്ളവന്റെ കുറ്റം പറയാന്‍ ഇവനൊക്കെ പ്രസങ്ങിക്കനതെന്തിനാണോ . ഇവനൊക്കെ വരുമ്പം ഓ ടിച്ചു പള്ള ഇളക്കണം

    --

    ReplyDelete