Sunday, January 20, 2013

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയും ക്നാനായ പുരോഹിതരും

 
(മാര്‍ക്കോസ് 12: 1 – 12)

" 1 യേശു അവരോട് ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി.2 സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന് തന്റെ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു.3 എന്നാല്‍, അവര്‍ അവനെ പിടിച്ച് അടിക്കുകയും വെറും കൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു.4 വീണ്ടും അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവര്‍ അവനെ തലയ്ക്കു പരിക്കേല്‍പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു.5 അവന്‍  വീണ്ടും ഒരുവനെ അയച്ചു. അവ നെ അവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവര്‍ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.6 അവന് ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു - തന്റെ പ്രിയപുത്രന്‍. എന്റെ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അയച്ചു.7 കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും.8 അവര്‍ അവനെ പിടിച്ചു കൊന്നു മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു.9 ഇനി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ എന്തു ചെയ്യും? അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്‍പിക്കും.10 ഈ വിശുദ്ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര്‍ ഉപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു.11 ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില്‍ ഇത് അദ്ഭുതകരമായിരിക്കുന്നു.12 തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്‌സിലാക്കി അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്, അവര്‍ അവനെ വിട്ടുപോയി. "

വിശുദ്ധ ലിഘിതത്തിലെ മര്‍ക്കൊസ്സിന്റെ സുവിശേഷത്തിലെ പന്ത്രണ്ടാം അധ്യായത്തില്‍ ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള തിരുവചനങ്ങലാണ് നാം മുകളില്‍ കണ്ടത്. കഠിന ഹൃദയരും ദൈവ ദോഷികളുമായ യെഹൂദ പുരോഹിതരെയും പ്രമാണിമാരെയും ഫരിസ്സേയരെയും കാലാകാലങ്ങളായി തങ്ങള്‍ ചെയിത ദുഷ്പ്രവര്‍ത്തികള്‍ എന്താണെന്ന് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയും ഇനി അടുത്തതായി അവര്‍ ചെയ്യാന്‍ പോകുന്ന മഹാപാപത്തെ ഓര്‍മ്മപ്പെടുത്താനുമായി പറഞ്ഞ ഉപമയാണ് നാം കണ്ടത്. ദൈവമാകുന്ന ഭൂവുടമ അല്ലങ്കില്‍ യജമാനന്‍ തന്‍റെ മുന്തിരി തോട്ടത്തില്‍ നൂറ് മേനി ഫലമുണ്ടാകാന്‍ ( ഈ ലോകത്തിലെ മുന്തിരി ചെടികളാകുന്ന മനുഷ്യല്‍ ) അഥവാ നോക്കി നടത്താന്‍ ഏല്‍പ്പിച്ച വേലക്കാര്‍ ( പുരോഹിതരെയും പ്രമാണിമാരെയും ഫരിസ്സേയരെയും പറ്റിയാണ് ) തങ്ങളുടെ അടുത്തേക്ക് യജമാനന്‍ പറഞ്ഞ് അയച്ച സേവകന്മാരെ എങ്ങിനെ കൈകാര്യം ചെയിതുവെന്നും ( പ്രവാചകന്മാര്‍ ആണ് ആ സേവകര്‍ ) അവസാനം മുന്തിരി ചെടികളെ അത്രമാത്രം സ്നേഹിച്ച യജമാനന്‍ മുന്തിരി ചെടിയുടെ വളര്‍ച്ചക്കും നൂറ് മേനി വിളവിനുമായി സ്വന്തം പുത്രനെ തന്നെ കൃഷിയിടത്തിലേക്ക് അയച്ചപ്പോള്‍ അവനെ പിടിച്ച് കൊന്ന് കൃഷിതോട്ടതിന് വെളിയിലേക്ക് എറിയുന്നു.( ഏക ജാതനായ ഈശോ മിശിഹായെ കുരിശിലേറ്റി കൊന്ന് കൃഷിതോട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നു ) ഇത് അക്ഷരാര്‍ത്ഥത്തില്‍ എങ്ങിനെ സംഭവിച്ചു എന്ന് പഴയനിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും നാം വളരെ വ്യക്തമായി കാണുന്നു.

കാലങ്ങളുടെ നിറവില്‍ ഇന്നും നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന ജരുസ്സലേമിലെ അതേ പുരോഹിതരും പ്രമാണിമാരും ഫരിസ്സേയരും തങ്ങളുടെ അനുഭവത്തില്‍ നിന്ന് വളരെ വ്യക്തമായി ഒരു കാര്യം മനസ്സിലാക്കി. യജമാനന്റെ ഭ്രിത്യന്‍മാരേയോ അവന്‍റെ സ്വന്തം പുത്രനെ തന്നെയോ കൊന്നോടുക്കിയിട്ട് കാര്യമില്ല മറിച്ച് യജമാനനെ തന്നെ തട്ടിക്കളയണം എന്നതിലേക്ക് അവര്‍ എത്തി നില്‍ക്കുന്നു. പന്ത്രണ്ടാം വചനത്തില്‍ ഇപ്രകാരം പറയുന്നു. " 12 തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്‌സിലാക്കി അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്, അവര്‍ അവനെ വിട്ടുപോയി. " പിന്നീട് തിരുച്ചു വന്ന് മകനെ കുരിശിലേറ്റിയവര്‍ക്ക്‌ 2012 വര്‍ഷം കഴിഞ്ഞപ്പോള്‍ തങ്ങളുടെ യജമാനന്‍ എത്രയോ ശക്തനെന്ന്‌ മനസ്സിലായി എന്ന് മാത്രമല്ല ഈ ഭൂമിയും അതിലെ കൃഷികളും സ്വന്തമാക്കണമെങ്കില്‍ യജമാനന്‍ തന്നെ നശിക്കപ്പെടണമെന്ന് മനസ്സിലാക്കുന്നു.

വംശശുദ്ധി പ്രാകൃതമെന്നും സഭാവിരുദ്ധമെന്നും സകല വിധ മാനുക്ഷീക മൂല്ല്യങ്ങള്‍ക്കും എതിരെന്നും പറയുന്നവര്‍ വചനം അന്നും ഇന്നും ഒരുപോലെ പ്രാധാന്ന്യം ഉള്ളതെന്നും ഒരു കടുക് മണിപോലും അതില്‍ നിന്ന് എടുത്ത് കളയണ്ട കാര്യം ഇല്ലന്നും നല്ലപോലെ അറിയാവുന്നവരാണ്. പരമപിതാവായ ദൈവം എന്തിനാണ് യെഹൂദ ജനത്തെയും അതിലെ പന്ത്രണ്ട് ഗോത്രങ്ങളെയും അതില്‍ നിന്ന് ബെഞ്ചമിന്‍ ഗോത്രത്തെയും തന്‍റെ സ്വപുത്രന് ജന്മം കൊടുക്കാനായി തിരഞ്ഞെടുത്തത്. എന്തിനാണ് ആദിപിതാവായ അബ്രാഹം മുതല്‍ തല്ലിയും തലോടിയും സ്നേഹിച്ചും ലാളിച്ചും പ്രവാചകരെ അയച്ചുമെല്ലാം വംശ ശുദ്ധിയിലും ദൈവീകതയിലും കാത്ത് പരിപാലിച്ച് പോന്നത്. ഇങ്ങനെയൊരു ശുദ്ധീകരണവും ഒരുക്കവും എല്ലാം സാധ്യമാനായ ദൈവത്തിന് എന്തിനാണ്. ഇവിടെ ക്നാനായ സമുദായത്തിന്റെ വംശശുദ്ധി ചോദ്യം ചെയ്യുന്നവര്‍ പുറകിലൂടെ ആയിരക്കണക്കിന് വര്‍ഷത്തിലൂടെ ദൈവം നടത്തിയ ഒരുക്കത്തെയും ചോദ്യം ചെയ്യുന്നു. ദൈവത്തെ ചോദ്യം ചെയ്യുന്നതിലൂടെ ദൈവത്തില്‍ കുറ്റം ചുമത്തുന്നു. ദൈവത്തില്‍ കുറ്റം ചുമത്തുന്നവര്‍ ദൈവത്തെയും കുരിശിലേറ്റി കൊല്ലാന്‍ തുടങ്ങുന്നു. ദൈവത്തെ കുരിശിലേറ്റി കൊല്ലുന്നതിലൂടെ ചെകുത്താന്മാരുടെ രാജാവായ ലൂസ്സിഫരിന് ഈ ഭൂമിയും അതിലെ കൃഷിയും അടിയറവ് വക്കുന്നു. അപ്പോള്‍ ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്‌ നമുക്ക് - ക്നനയക്കാര്‍ക്ക് അവരുടെ തനിമ കാത്ത് സൂക്ഷിക്കാന്‍ എതിര്‌ നില്‍ക്കുന്നവര്‍ മുന്തിരി ചെടിയെല്ലാം ചുവട് കിളക്കാതെ വളമിടാതെ നനക്കാതെ നശിപ്പിച്ച് കളയാന്‍ ശ്രമിച്ച് ദൈവത്തിന്‍റെ മഹത്തായ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നു എന്ന്. 

ഇനി ദൈവം നമ്മെ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളിലേക്കും നമുക്ക് തന്ന വാഗ്ദാനങ്ങളുടെയും സ്നേഹത്തിന്‍റെയും വെളിച്ചത്തില്‍ വചനത്തെ അടിസ്ഥാനമാക്കി ഒരുവേള പരിശോധിക്കാം.




" നിങ്ങളുടെ ദൈവമായ കര്‍ത്താവിന് നിങ്ങള്‍ വിശുദ്ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്ന് തന്‍റെ സ്വന്തം ജനമകേണ്ടതിന് അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. കര്‍ത്താവ്‌ നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല. നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു. കര്‍ത്താവ്‌ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പിതാക്കന്മാരോട് ചെയിത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, തന്‍റെ ശക്തമായ കരത്താല്‍ നിങ്ങളെ പുറത്തുകൊണ്ടുവന്നതും ഈജിപ്തിലെ രാജാവായ ഫറവോയുടെ കയ്യില്‍ നിന്ന് അടിമത്തത്തിന്റെ ഭവനത്തില്‍ നിന്ന് നിങ്ങളെ രക്ഷിച്ചതും. അതിനാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദൈവം. തന്നെ സ്നേഹിക്കുകയും തന്‍റെ കല്‍പന പാലിക്കുകയും ചെയ്യുന്നവനോട് ആയിരം തലമുറകള്‍വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം. തന്നെ വെറുക്കുന്നവരെ നശിപ്പിച്ചുകൊണ്ട് അവിടുന്ന് പ്രതികാരം ചെയ്യും. അവരോട് നേരിട്ട് പ്രതികാരം ചെയ്യാന്‍ അവിടുന്ന് വൈകുകയില്ല. ആകയാല്‍ ഞാനിന്നു കല്പിക്കുന്ന പ്രമാണങ്ങളും ചട്ടങ്ങളും നിയമങ്ങളും അനുസ്സരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഈ നിയമങ്ങള്‍ കേള്‍ക്കുകയും വിശ്വസ്തതയോടെ പാലിക്കുകയും ചെയിതാല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരോട് ശപഥം ചെയിതിട്ടുള്ള ഉടമ്പടിയും കരുണയും നിങ്ങളോടും പുലര്‍ത്തും.അവിടുന്ന് നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. "
" നിയമാവര്‍ത്തനം 7/ 6-13 "


ക്നാനായ സമുദായം നിലനില്‍ക്കേണ്ടത് ക്രിസ്തുവിന്റെ ജനനം വരെ മാത്രമല്ല മറിച്ച് ലോകാവസ്സാനം ദൈവത്തിന്‍റെ പദ്ധതിയുടെ പൂര്‍ത്തീകരണം  വരെയാണ്. ക്രിസ്തുവിന്റെ ജനനത്തിന് വേണ്ടി തിരഞ്ഞെടുത്ത ജനത്തിന് അതേ ക്രിസ്തുവിന്റെ സന്ദേശ വാഹകരായി സുവിശേഷം പ്രചരിപ്പിക്കാനുള്ള കടമ  കൂടിയുണ്ട്. ഈ കടമ നിയമാവര്‍ത്തനത്തിലൂടെ വളരെ വ്യക്തമായി  പ്രതിപാതിക്കുന്നു. ഇത് മനുക്ഷ്യര്‍ തമ്മിലുള്ള ഉടമ്പടി അല്ല. മറിച്ച് നമ്മുടെ പൂര്‍വ്വ പിതാക്കന്മാരും ദൈവവുമായി ഉണ്ടാക്കിയ ഉടമ്പടിയാണ്. അതുകൊണ്ട് ഈ ഉടമ്പടിയും ഈ ജനതയും നിലനില്‍ക്കേണ്ടത് ലോകാവസ്സാനം വരെയെന്നത് ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്.  " നിങ്ങള്‍ ലോകമെമ്പാടും പോയി സുവിശേഷം പ്രസങ്ങിക്കാന്‍ " പറഞ്ഞ ദൈവപുത്രന്റെ  വചനത്തെ വളച്ചൊടിച്ച് അതോടെ ഈ സമുധായത്തെ കര്‍ത്താവ്‌ പിരിച്ചുവിട്ടു എന്നും ക്നാനായക്കാര്‍ ദൈവ വചനം പാലിക്കുന്നില്ലയെന്നതും ശുദ്ധ അസംബന്തവും യാഥാര്‍ത്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്.

പഴയനിയമ കാലഘട്ടം തൊട്ട് ദൈവ പദ്ധതിയുടെ ഭാഗമായ ഈ ജനത അന്ത്യോക്കയില്‍ നിന്ന്  സിറിയയിലേക്കും അവിടെനിന്ന് കേരളക്കരയിലെക്കും എന്തിന് വന്നു എന്നതും ചരിത്രം തെളിയിച്ചിരിക്കുന്ന സത്യങ്ങള്‍ ആണ്. ചങ്ങനാശ്ശേരിക്കാരും പാലാക്കാരും മലബാറില്‍ എത്തിപ്പെടും മുന്‍പേ അവിടെ ചെന്ന് കളമൊരുക്കി  വചനത്തിന്‍റെ വിത്ത് പാകിയത്‌ മറ്റൊരു ചരിത്ര സത്യം. ഇന്നത്തെ ആധുനീക ലോകത്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗള്‍ഫിലേക്കും  കുടിയേറി കുടുംബ കൂട്ടായ്മയിലൂടെ കത്തോലിക്കാ വിശ്വാസ്സം ആര് അരക്കെട്ടുറപ്പിക്കാന്‍ ശ്രമിച്ചു എന്നതും  വിശ്വാസ്സത്തിന്റെ അടിത്തറ ഇവിടങ്ങളില്‍ ആര് ഇട്ടുവെന്നതും ഇവിടങ്ങളിലെ ജീവിച്ചിരിക്കുന്ന ആദ്യ തലമുറയിലെ കുടിയേറ്റജനതയോട്  ചോതിച്ചാലും ഇവിടെയുണ്ടായിട്ടുള്ള  കത്തോലിക്കാ  സങ്കടനകളുടെ സ്ഥാപക നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും ആരെന്ന് നോക്കിയാലും മനസ്സിലാകും. എന്തിന് സാക്ഷാല്‍ അങ്ങാടിയത്ത് പിതാവിനെ വിളിച്ച് ചോതിക്കുക അഭിവന്ദ്യ തിരുമേനി ഇരിക്കുന്ന കസ്സേര ആരുമൂലം ഉണ്ടായി എന്നത്. ഇവിടെ നൂറ് കണക്കിന് തെളിവുകളാണ് നമുക്ക് നിരത്താനായി ഉള്ളത് " നിങ്ങള്‍ ലോകമെമ്പാടും പോയി സുവിശേഷം പ്രസങ്ങിക്കാന്‍ " പറഞ്ഞ ദൈവപുത്രന്റെ  വചനം ക്നാനായ ജനത കൃത്യമായി പാലിക്കുന്നു എന്നതിനുള്ളത്.

കറകളഞ്ഞ ദൈവ സന്ദേശത്തിന്റെ പ്രവാചകരായ ഒരു ജനതതിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ദൈവം തുണയായി പൂര്‍വ്വീകരുടെ  ശക്തിയാല്‍ അവരുടെ പ്രാര്‍ഥനയുടെ സംരക്ഷണത്താല്‍ നാമെല്ലാം എല്ലാ പ്രതിബന്തങ്ങളെയും  അതിജീവിക്കും എന്നതില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട. പക്ഷെ പ്രതിബന്തങ്ങളുടെ ശക്തി കുറയ്ക്കണമെങ്കില്‍ ആലസ്സ്യം വെടിഞ്ഞ്  നാമെല്ലാം ഒരുമിച്ച് പൊരുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നന്മ വിളയിക്കാന്‍ ദൈവ പദ്ധതിയുടെ ഭാഗമാകാന്‍ ഉണരുവിന്‍ ക്നാനായ മക്കളെ ഒന്നിച്ചണിചേര്‍ന്ന് പൊരുതീടാം.
 

4 comments:

  1. Good News !!! മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്‌വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്. പ്രമുഖ വ്യക്തികള്‍ ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്‌വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേമാകയാല്‌ സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട് വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.

    ReplyDelete
  2. ഗ്രേറ്റ്‌ ന്യൂസ്‌ !! കേട്ടത് അനുസരിച്ച് സെന്‍റ് മേരീസ്‌ പള്ളിയില്‍ നിന്നും നല്ല തീരുമാനങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. Good Job !! തനിമയില്‍ വളരെ അഭിമാനിക്കുന്ന നിങ്ങള്‍ ഇങ്ങനെ ശക്തമായ നിലപാടെടുക്കുമെന്ന് എല്ലാവരും പ്രതിക്ഷിച്ചിരുന്നു. ഇതു മൂലം നമ്മുടെ struggle നിറുത്തി വൈക്കരുത്. ഈ തീരുമാനം നമ്മുടെ struggle ന് ഒരു പ്രോത്സാഹനമാണ്. സെന്‍റ് മേരീസ്‌ സഹോദരങ്ങളെയും കു‌ടെ കൂട്ടി നമ്മള്‍ ആഗ്രഹിക്കുന്ന മെഴുകുതിരി പ്രദക്ഷിണം പോലുള്ള ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേതങ്ങള്‍ നടത്തുവാന്‍ നമ്മള്‍ ഉടനടി സജ്ജരകണം.

    ReplyDelete
  3. നല്ല ആശംസകള്‍ നേരുന്നു. ക്നയിതോമ്മന്‍ തെളിച്ച ആ ദീപം കെടാതിരികട്ടെ.

    ReplyDelete
  4. Very well fellows keep it up!

    ReplyDelete