Friday, January 18, 2013

അമേരിക്കന്‍ കുടിയേറ്റം ക്നാനായ സമൂഹത്തിന്‍റെ ശാപമോ ?അണ്ണാന്‍ കുഞ്ഞും തന്നാലായ കഥ നാമൊക്കെ കേട്ടിട്ടുണ്ട്. സീതാദേവിയെ രക്ഷിക്കാനായി എല്ലാവരും ഒത്തൊരുമിച്ച് ലങ്കയിലേക്ക് ചിറ കെട്ടുമ്പോള്‍  അണ്ണാന്‍ കുഞ്ഞിന് സ്വാര്‍ത്ഥനായ് ഇരിക്കാന്‍ കഴിഞ്ഞില്ല. കേരള നാട്ടില്‍   മാത്രമല്ല മലയാളി എത്തി നില്‍ക്കുന്ന ഓരോ മുക്കിലും മൂലയിലും നിറസാനിധ്യമായ ക്നാനായ സമൂഹം ഇന്ന് നിര്‍ണായക പ്രധിസന്ധി നേരിടുന്നു. തങ്ങളുടെ അടിസ്ഥാന ശിലയായ തനിമ എന്ന മാതാവ് അപഹരിക്കപ്പെടുന്ന അവസ്ഥയില്‍ ആണിപ്പോള്‍. ഒരു പത്തു വര്‍ഷത്തിനു ശേഷം തങ്ങളുടെ സമുദായം എങ്ങിനെയാകുമെന്ന കടുത്ത ഉല്‍ഘണ്ടയില്‍ ഇവര്‍ നില്‍ക്കുന്നു. ഈ ഒരവസ്ഥയില്‍ അണ്ണാന്‍ കുഞ്ഞും തന്നാലായതുപോലെ ഓരോ ക്നാനായക്കാരനും തന്നാലായത് ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നു. അതൊരു ദാക്ഷിണിയമല്ല മറിച്ചു ഒരു മകന്‍റെ കടമയാണ്, വളര്‍ത്തി വലുതാക്കി പാത തെളിയിച്ച മുന്‍തലമുറയോട് ചെയ്യുന്ന ഉത്തരവാദിത്വം.

ഈ ഉത്തരവാദിത്വം 90% ക്നനയക്കാരും ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ ചെയ്യുന്ന കാഴ്ച നമ്മള്‍ മൂന്നാഴ്ചയായി കാണുന്നുണ്ട്. ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നിട് വിലപിച്ചിട്ട് കാര്യമില്ല എന്നുള്ള ബോധ്യം ഇവര്‍ക്കുണ്ട്. ചെറുപ്പത്തില്‍ ഇവര്‍ അനുഭവിച്ച ഒരുമയുടെ മാധുര്യവും, ദാരിദ്ര്യതിന്റെ നടുവിലും പൂര്‍വീകര്‍കാണിച്ച സമുധായ മാതൃകയും അവര്‍ പറഞ്ഞുതന്നതുമാണിന്ന് നമ്മുടെ ശക്തി. വന്ന വഴി മറക്കാത്ത ഏതൊരുവനും ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വാര്‍ത്ഥലാഭം നോക്കാതെ പോരാടും. ഇതാരെയും തോല്‍പ്പിക്കാനല്ല.

ഒരു സ്ത്രീയുടെ പേറ്റുനോവിന്റെ വേദനയുമായി 90% ക്നനയക്കാരും ഒരു കച്ചി തുരുമ്പിനായി ഓടി നടക്കുമ്പോള്‍, ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന ഭാവത്തില്‍ നമ്മുടെ തന്നെ ചോരയില്‍ പിറന്ന ഒരു ചെറിയ വിഭാഗം ബോധമില്ലാതെ ആലസ്യത്തില്‍ ആടിതിമിര്‍ക്കുന്നു. അമേരിക്കയില്‍ അങ്ങോളം ഇങ്ങോളമുള്ള ക്നാനായ അസോസിയേഷനുകളും മിഷനുകളും തങ്ങളുടെ അസ്ഥിത്വതിനെതെരെ നടക്കുന്ന ഗൂഡനീക്കത്തെ ചെറുക്കാന്‍ ചര്‍ച്ചകളും പ്രമേയങ്ങളും കൊണ്ടുവരുമ്പോള്‍ ഇവറ്റകള്‍ തിന്നുകുടിച്ച് ദുര്‍മേദസ്സും കുലുക്കിചിരിച്ചു നടക്കുന്നു. നഗരം കത്തി എരിയുമ്പോള്‍ മട്ടുപാവില്‍ നിന്നും എത്തിനോക്കാനുള്ള മര്യാദ എങ്കിലും നീറോ ചക്രവര്‍ത്തി കാട്ടിയിരുന്നു. നമ്മുടെ ചിക്കാഗോ സെന്റ്‌ മേരീസ്  കോക്കസിന് അതിനുപോലും താല്പര്യമില്ല. കര്‍ന്നോന്മാരെയും പണ്ടത്തെ കെട്ടുപാടും മാതൃകയും ഒന്നും ഓര്‍ക്കാന്‍ അവര്‍ക്ക് സമയമില്ല. അവര്‍ ഒത്തിരി അങ്ങ് വളര്‍ന്നു പോയി. എല്ലാമെല്ലാമായ തങ്ങളുടെ രക്ഷകന്‍ ( മുത്തു ) പഠിപ്പിച്ചതനുസരിച്ച് എങ്ങിനെയും സ്ഥാനമാനങ്ങള്‍ ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാട്ടയും, പിള്ളയും കുളം കലക്കിയും മാക്കാനുമൊക്കെ. അവരുടെ കാഴ്ചപ്പാടില്‍ തനിമയോക്കെ വെറും പഴഞ്ജന്‍.

ഈ പുര കത്തുന്ന സമയം നോക്കി പത്തുകാശുണ്ടാക്കാനുള്ള    ബദ്ധപാടിലാണിവര്‍ നാട്ടില്‍ കൊച്ചു കൊച്ചു സീരിയലിന്റെ പേരില്‍ തരികട പണിയുമായി നടക്കുന്ന, ഇവിടുത്തെ പ്രമാണിമാരുമായി നല്ല അടുപ്പവുമുള്ള കുറെ വായില്‍ നോക്കി പെണ്ണുങ്ങളെ കൂട്ടി ഒരു ട്രൂപ്പ് ഉണ്ടാക്കി ഏപ്രില്‍ മാസത്തില്‍ അവരുടെ ഷോ നടത്തി പത്തു കാശുണ്ടാക്കുക. പള്ളിയുടെ അടവുമാകുംഇവരെ കൂട്ടി കുറച്ചുനാള്‍ ബേസ്മെന്റ് പാര്‍ട്ടി കൊഴുപ്പിക്കുകയും ചെയ്യാം. നിങ്ങള്ക്ക് ക്നാനായം വേണ്ട, വേണമായിരുന്നെങ്ങില്‍ നിങ്ങള്‍ പ്രതികരിക്കുമായിരുന്നു. ക്നാനായം വേണ്ടാത്ത നിങ്ങള്ക്ക് എന്തിനാണ് ക്നാനായ പള്ളി ? ആളുകളിക്കാനൊരു വേദി മാത്രം അല്ലെ ? വെറുതെ വരുന്ന കാശും നല്ലതാണല്ലേ. പാല് കറന്ന ശേഷം പശുവിനു അല്പം കച്ചി ഏതൊരു ദുഷ്ടനും കൊടുക്കും. ആ മര്യാദ എങ്കിലും നിങ്ങള്ക്ക് സമുധയത്തോട്‌ കാട്ടി കൂടെ. അതുപോലും ചെയ്യാതെ നിങ്ങള്‍ കാശു കറക്കാനായി ഷോയുമായി വന്നാല്‍ അറ്റകൈ പ്രയോഗം ഉറപ്പ്. അല്പം മാന്യത നിങ്ങളുടെയും സമുധായത്തിന്റെയും നന്മക്കായി നിങ്ങള്‍ ചെയ്താല്‍ സഹകരണവും  ഉറപ്പ്. അല്ല എങ്കില്‍ ഫണ്ട്‌ റൈസിംഗ് മാത്രമല്ല കാശു വരുന്ന എല്ലാ വഴികളും തടയാന്‍ ചങ്കില്‍ തീയുമായി നടക്കുന്ന പാവങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. അല്പം വിദേശ മദ്യത്തിനും ഉപഹാരത്തിനുമായ് ഭാരതത്തെ പറങ്കികള്‍ക്ക്  ഒറ്റുകൊടുത്ത നാട്ടുരാജാക്കന്മാരുടെ ഗതി നിങ്ങള്ക്ക് വരാതിരിക്കട്ടെ. പറങ്കികളുടെ കു‌ടെ കു‌ടി നാട്ടുകാരെ Bloody Indian വിളിച്ചതുപോലെ VG യുടെ കു‌ടെ കു‌ടി ഞങ്ങളെ കൊഞ്ഞനം കുത്തരുതെ എന്ന് കൈ കൂട്ടി യാചിക്കുന്നു. പുഴുത്ത പട്ടിയെപോലെ ചത്തൊടുങ്ങിയ നാട്ടുരാജാക്കന്മാരുടെ ഗതി നിങ്ങള്ക്ക് പാഠമാകട്ടെ. ചങ്കുറപ്പോടെ പൊരുതി മരിച്ച കുഞ്ഞാലി മരക്കാരുടെ മരിക്കാത്ത ഓര്‍മയും നിങ്ങള്ക്ക് പാടമാകെട്ടെ.

എന്റെ സുഹൃത്തേ, നിങ്ങള്ക്ക് മനുഷ്വത്വം എന്നത് ഒന്നുണ്ടോ ? ഈ ശിഘണ്ടി സ്വഭാവം നിറുത്തികു‌ടെ?  നിങ്ങളുടെ പൂര്‍വികരുടെ  മനശാന്തിക്കുവേണ്ടി കൂടിയാണ് ഞങ്ങള്‍ ഈ പാടുപെടുന്നത്. സഹായിച്ചില്ലെങ്ങിലും സാരമില്ല, ശത്രുവിന് വളം വച്ചുകൊടുക്കല്ലേ. നിങ്ങള്‍ സ്വന്തം പൂര്‍വികരുടെ കുഴിമാടത്തിന്  മുകളില്‍ വിസര്‍ജിക്കുന്ന പ്രവര്‍ത്തി ആണിത്. ഇന്നവര്‍ എണിറ്റു വന്നാല്‍ ഇഞ്ചികണ്ടം വെട്ടിയ ബലിഷ്ഠമായ കൈകൊണ്ട് നിങ്ങളുടെ അണപ്പല്ല് അടിച്ചുതാഴെ ഇടും. എന്നിട്ട് തിരുഹ്രദയ ദേവാലയത്തില്‍ വന്നു അവിടുത്തെ ചുണക്കുട്ടന്മാരെ തങ്ങളുടെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തും. മറ്റുള്ളവര്‍ പ്രതികരിക്കുന്നത് കണ്ടിട്ട് നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേഓ അതെങ്ങിനെയാ……. പള്ളി പൂട്ടാന്‍ നടക്കുന്ന തിവ്രവാദികളായിട്ടല്ലെ നിങ്ങളുടെ രക്ഷകന്‍ മുത്തു ഞങ്ങളെ വിശേഷിപ്പിക്കുന്നത്. സുഹൃത്തേ, ഞങ്ങള്‍ തീവ്രവാദികളല്ല, പള്ളിക്കെതിരല്ല, വൈദികര്‍ക്കെതിരല്ല. പൊറുക്കില്ല ഇതാരും. രാഷ്ട്രിയ വ്യത്യാസം ഉണ്ടാകാം, ചില അഭിപ്രായവ്യത്യാസം കാണാം. അതൊക്കെ നമ്മള്‍ക്ക് പറഞ്ഞു തീര്‍ക്കാവുന്നതാണ്. അത് ഇപ്പോള്‍ പുറത്ത് എടുക്കരുത്. നമ്മളെ ബാധിക്കുന്ന വല്യ പ്രശ്നം നമ്മള്‍ ഒരുമിച്ചുനിന്ന് നേരിടണം. ഇവടെ നമ്മള്‍ തോറ്റാല്‍ എല്ലാം തീര്‍ന്നു. പ്രതികരിച്ചാല്‍ പള്ളി പൂട്ടും, Guarentee കൊടുത്തവര്‍ പ്രശ്നത്തിലാകും എന്നൊക്കെ തെറ്റുധരണകള്‍ ബോധപൂര്‌വം ഉണ്ടാക്കുന്നുണ്ട്. അതൊക്കെ വാസ്തവത്തില്‍ തെറ്റാണ്. പ്രതികരിച്ചാല്‍ നല്ലവരായ ജനങ്ങള്‍ പൂര്‍വാധികം ശക്തമായി പള്ളിയോടു സഹകരിക്കും. നിങ്ങള് ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നിരാശരായ ജനം പള്ളിയെയോ നിങ്ങളെയോ തിരിഞ്ഞു നോക്കാതെ വല്ലതുമൊക്കെ കാട്ടിക്കൂട്ടും.

എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്ങിലും അങ്ങേ അറ്റം ക്നാനായ തനിമ കാട്ടുന്നവരായാണ് കെ.കെ. ഗ്രൂപ്പിലെ മിക്ക പ്രമുഘ കുടുംപങ്ങളെയും  ജനങ്ങള്‍ നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ ഇന്നും പ്രതിഷയോടെ തന്നെ ജനങ്ങള്‍ നിങ്ങളെ നോക്കുന്നു. അല്പം വൈകിയാലും സമയം ഉണ്ട്.  സഹോദരങ്ങളെ നിങ്ങളെ താറടിക്കുവാനല്ല, ഒരു ഹിഡന്‍ അജണ്ടയുമില്ല, ഞാനും തങ്ങളും പ്രതിസന്ധിയിലാണ്. ഒരുമിച്ചു തുഴഞ്ഞില്ലെങ്ങില്‍ നമ്മള്‍ രണ്ടു പേരും മുങ്ങും. മുങ്ങിയാല്‍ പള്ളി ഉള്‍പ്പെടെ നിങ്ങള്‍ സ്വപ്നം കാണുന്നതും മുറുകെ പിടിക്കുന്നതും നഷ്ടമാകും. ഇതു നിര്‍ണായക സമയമാണ്. വൈകി ഉദിച്ച ബുദ്ധി കൊണ്ട് കാര്യമില്ല. തെറ്റുകുറ്റങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോള്‍ മറക്കുക. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു ഇന്ദ്രനും നമ്മളെ തോല്‍പ്പിക്കാനാവില്ല.  ഈ പ്രശ്ന ഘട്ടത്തില്‍ നിങ്ങളില്‍ ചിലര്‍ സമുധായത്തോട്‌ കൂറുള്ള നിലപാട് എടുത്തത്‌ തികച്ചും മാതൃകാപരമാണ്. പ്രശ്നത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട്‌ കൊണ്ട് അവര്‍ സ്വീകരിച്ച  നിലപാട് St Marys -ല്‍ ഉള്ള ക്നാനായ മക്കളും സ്വികരിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു

ചെറിയ ചെറിയ പ്രശ്നങ്ങള്‍ നമ്മള്‍ക്കിടയില്‍ പറഞ്ഞു നമ്മളെ ഒന്നിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുക. ചരിത്രത്തിന്റെ ഏല്ലാ ഘട്ടത്തിലും സ്വാര്‍ത്ഥരും വര്‍ഗവഞ്ചകരും ഉണ്ടായിട്ടുണ്ട്. അവരെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ പറ്റാതെ പോയവര്‍ നശിച്ചിട്ടുമുണ്ട്. നിങ്ങള്‍ അവര്‍ക്ക് ഇരയാകരുത്. മഹത്തായ ക്നാനായ പാരമ്പര്യമാണ് അങ്ങനെ വന്നാല്‍ നമുക്ക് നഷ്ടമാകുന്നത്. പൊതു ശത്രുവിനെതിരായി, പൂര്‍വികര്‍ക്കുവേണ്ടി, നമ്മടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നമ്മള്‍ക്ക് ഒന്നിക്കാം. ഒരു ജന്മം മുഴുവന്‍ പ്രാഞ്ചികള്‍ എന്ന ദുഷ്പേരില്‍ ജീവിക്കാതെ വെറുമൊരു കറവ പശുവായി തീരാതെ സ്വന്തം അമ്മയോടും അപ്പനോടും കൂറ് കാണിക്കുക. നമ്മള്‍ ഒന്നിക്കുന്ന നിമിഷം ഇന്നു ഭയക്കുന്ന ഓലപാമ്പുകള്‍ ഓടി മറയും ഒരു ജീവിതമേ ഉള്ളു, തനിമയില്‍, ഒരുമയില്‍ വിശ്വാസ നിറവില്‍ നമ്മള്‍ക്ക് തടസ്സങ്ങള്‍ തട്ടി നീക്കി, മാര്‍തോമ്മന്‍ പാടി മുന്നേറാം.

4 comments:

 1. ചിക്കാഗോയിലെ ക്നാനായ സഭാ സാമുദായിക നേതൃത്വത്തിലുള്ള കണിയാലി, തോട്ടപുറം, കുളങ്ങര,വാച്ചാചിറ, കോട്ടൂര്‍, തൊട്ടിചിറ, കിഴക്കെകുറ്റ്, പൂത്തറ, നന്നികാട്ട്, കണ്ണച്ചാന്‍പറമ്പന്‍, മുളയാനികുന്നന്‍ തുടങ്ങിയ പ്രഗല്‍ഭരുടെ നേതൃത്വപാടവം പ്രയോജനപെടുത്തികൊണ്ട് 750 വിശ്വാസികളുടെ ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്തീദ്രല് പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ നടത്തുവാനും , അതിനു ശേഷം ഒരു മണിക്കുര്‌ അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്‍ത്ഥന നടത്തുവാനും നിരവധി ആളുകള്‍ ആഗ്രഹിക്കുന്നു, ആവശ്യപെടുന്നു. പ്രിയ വായനക്കാര്‍ ഈ ആശയത്തെ, പ്രചരിപ്പിച്ചു പ്രവര്‌തികമക്കുവന്‌ വേണ്ട സഹായം ചെയ്യണമെന്നു അപേഷിക്കുന്നു.

  ReplyDelete
 2. The first big mistake we have done, we put water with our spirituality. Fire cannot burn when put water. There is no spiritual growth with our youth and adults so no future church for our community. In association only getting position matters and they are doing enough to preserve our culture so don't expect ordinary people active. Our growth is only on paid news papers, pictures, publicly.

  ReplyDelete
 3. Ara iee pothu sathru...Athu nammude ullil thanne ..enthu cheyyam...sabhavami yugee yugee....

  ReplyDelete
 4. ചിക്കാഗോയിലെ ക്നാനായ സഭാ സാമുദായിക നേതൃത്വത്തിലുള്ള കണിയാലി, തോട്ടപുറം, കുളങ്ങര,വാച്ചാചിറ, കോട്ടൂര്‍, തൊട്ടിചിറ, കിഴക്കെകുറ്റ്, പൂത്തറ, നന്നികാട്ട്, കണ്ണച്ചാന്‍പറമ്പന്‍, മുളയാനികുന്നന്‍ തുടങ്ങിയ പ്രഗല്‍ഭരുടെ നേതൃത്വപാടവം പ്രയോജനപെടുത്തികൊണ്ട് 750 വിശ്വാസികളുടെ ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്തീദ്രല് പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ നടത്തുവാനും , അതിനു ശേഷം ഒരു മണിക്കുര്‌ അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്‍ത്ഥന നടത്തുവാനും നിരവധി ആളുകള്‍ ആഗ്രഹിക്കുന്നു, ആവശ്യപെടുന്നു. പ്രിയ വായനക്കാര്‍ ഈ ആശയത്തെ, പ്രചരിപ്പിച്ചു പ്രവര്‌തികമക്കുവന്‌ വേണ്ട സഹായം ചെയ്യണമെന്നു അപേഷിക്കുന്നു.

  ReplyDelete