Friday, January 4, 2013

ഏക്‌, ദോ, തീന്‍... കാം ഹോ ജായേഗാ!!


1986ലെ റെസ്ക്രിപ്റ്റും അനുബന്ധ പ്രശ്നങ്ങളും മാറ്റാന്‍ വല്യ ബുദ്ധിമുട്ടുള്ള കാര്യമായി നമ്മള്‍ കാണരുത്. രണ്ടു ക്നനയക്കാര്‍ കൂട്ടിമുട്ടിയാല്‌ ഈ കാര്യം പറഞ്ഞു തര്‍ക്കിക്കുന്നതല്ലാതെ അടുത്തപടി ആരും ചെയുന്നില്ല. അഥവാ പരിഹാരം പറഞ്ഞാലോ, അത് മൂക്കേല്‌ വളഞ്ഞുതൊടുന്ന അപ്രായോഗിക പരിഹാരവും. റോമില്‍ പോകാനും കാക്കനാട് സത്യാഗ്രഹം ഇരിക്കാനും അത്ര എളുപ്പമല്ല. രാഷ്ട്രപിതാവ് ഗാന്ധി അപ്പുപ്പന്റെ ചിത്രത്തില്‍ ഒരു മിനിറ്റ് നോക്കിയിട്ടു മൂന്നേമൂന്ന് കാര്യങ്ങള്‍ ചെയുക
Step #1.
ഒരു മാസത്തിനകം ഉമ്മാക്കി കളിക്കാതെ meaningful ആയിട്ടുള്ള സ്റ്റെപ് എടുക്കാന്‍ തുടങ്ങുക അല്ലെങ്കില്‍ പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ഇടുന്നതില്‍ 40% കുറഞ്ഞാലും പള്ളി കുഴപ്പത്തില്‍ വരും. മുന്ന് മാസം ഇങ്ങനെ പോയാല്‍ ഇവര്‍ ഉറിപോലെ  നമ്മള്‍ പറയുന്നപോലെ, നമ്മള്‍ക്കുവേണ്ടി കാക്കനാട്ട് പോകും. ആദ്യം ഒന്ന് വിരട്ടും, കാശ് തന്നില്ലെങ്കില്‍ ഞങ്ങള്‍ ഇട്ടെറിഞ്ഞു പോകും എന്നുപറഞ്ഞു. എവടെ പോകാനാ, പതിയെ താഴ്ന്നുവരും. ഇതു കാശുകൊടുക്കാന്‍ പാടുണ്ടായിട്ടല്ല, പള്ളിയെ തോല്പ്പിക്കാനുമല്ല  മറിച്ച് നമ്മുടെ വിശ്വാസം കാക്കാന്‍ വേണ്ടിമാത്രം ഒരു സുചനാപണിമുടക്ക്‌.
Step #2.
അങ്ങയുടെ നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. നമ്മള്‍ ബഹുമാനം  കൊടുത്തില്ലെങ്കില്‍ ആറ്റില്‍ പോകുമെന്ന് ബുദ്ധിയുള്ള അങ്ങാടിയത്തിന്  അറിയാം. അതിനാല്‍ താഴ്ന്നുവരും. പള്ളി അങ്ങേരു എടുത്തുകൊണ്ടു പോകുമെന്ന് ഒരിക്കലും പേടിക്കേണ്ട. കടിക്കുന്ന പട്ടിയെ ആരെങ്കിലും കാശുകൊടുത്തു വാങ്ങുമോ? കുര്‍ബാന മുടക്കുമെന്നും പേടിക്കേണ്ട. അങ്ങിനെ വന്നാല്‍ ഒരു 300 വണ്ടിയേല്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക. നിയമലംഘനവുമല്ല, പാലാക്കാരനും തൃശുരുകാരനും മഞ്ഞത്ത് നില്‍കുകയും ചെയ്യും. അപ്പത്തന്നെ തിരുമാനവും മാറും.
Step #3.
മൂലക്കാട്ടു തിരുമേനി എന്ന് പറഞ്ഞു അങ്ങയെ ഞങ്ങള്‍ തലയില്‍ വച്ചുകൊണ്ടു നടക്കുമ്പോള്‍ താങ്കള്‍ ഞങ്ങളെ പുച്ഛിച്ചുകൊണ്ട് നിരുത്തരവാദിത്വപരമായ് പെരുമാറുന്നു, എതിര്‍പ്പില്‍ നിന്നും പാഠം പഠിക്കുന്നില്ലഅവമതി ഉണ്ടാക്കി സംശയത്തിന്റെ പുകമറയില്‍ നിങ്ങളെ തന്നെ ആക്കി. വിശ്വസിക്കാന്‍ പറ്റാത്തവന്‍ അഥവാ ശത്രുവിനോട് കൂറു  കാട്ടി അവരുമായി ഡീല്‍ ഉണ്ടാക്കുന്നവന്‍ എന്ന് ജനം സംശയിക്കുന്ന രീതിയില്‍ കാര്യങ്ങളാക്കി. ഈ അവസ്ഥ മാറ്റി വിശ്വാസയോഗ്യന്‍, സ്വന്തം ജനത്തിനു വേണ്ടി നില്‍ക്കുന്നവന്‍ എന്ന് തെളിയിച്ചു കാട്ടുന്നതവരെ നിങ്ങളെ അമേരിക്കന്‍ ക്നാനായസമുഹം ബഹിഷ്ക്കരിക്കുന്നു. ഈ ഒരൊറ്റ മെസ്സേജ് മൂലക്കാട്ട് തിരുമേനിക്ക് 20 Association & Mission ഉം കു‌ടി ശക്തമായി കൊടുത്താല്‍ നിങ്ങളുടെ മനസ്സിലള്ള മാറ്റങ്ങള്‍ പലതും ഉണ്ടാകും.
ഇവരെല്ലാം ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഇവര്‍ക്ക് ജുഡീഷ്യല്‍ പവര്‍ ഇല്ല. വെറും ജാടയില്‍ അധിഷ്ടിതമാണ്. ശക്തമായ മെസ്സേജ് കൊടുത്താല്‍ മിനിറ്റുവച്ച് മൂവരും ഒന്നിച്ചു കാക്കനാട്ട് പോകും, റോമില്‍ പോകും, നമ്മള്‍ നോക്കി നിന്നാല്‍ മതി, ബുദ്ധിമുട്ടുള്ള കാര്യമായി നമ്മള്‍ കരുതുന്ന കാര്യങ്ങള്‍ മിനിറ്റ് വച്ച് അവര്‍ ചെയ്യിപ്പിക്കും, അതിനവര്‍ക്ക് മനസ്സ് വരണം, അല്ലെങ്കില്‍ വരുത്തിക്കണം. അവിടെയാണ് ഗാന്ധിതന്ത്രം. വളാവളാ വലിയ വര്‍ത്തമാനം പറഞ്ഞു തര്‍ക്കിച്ചാല്‍ ഇവര്‍ സ്പ്ളിറ്റ് & റുള്‍ തന്ത്രം പ്രയോഗിക്കും.
പ്രയോഗികമാകുക.
ചിക്കാഗോക്കാരന്‍ ക്നാനായകുട്ടന്‍ 

2 comments:

  1. Non-Resident-Knanayakkaruday Gathi Ithenno?
    Listen to the poem by Murukan Kaattakkada!

    http://www.youtube.com/watch?v=3fMU_O3rLKM

    Wake up and think!

    ReplyDelete
  2. WHAT AN IDEA SIRJI !!!!!!!

    ReplyDelete