HOUSTON -ലെ ക്നാനായ ഇടവകക്കാര്‍ തങ്ങളുടെ അന്തസ്സ് വാനോളം ഉയര്‍ത്തി നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന് മുഴുവന്‍ മാതൃക കാട്ടിയിരിക്കുന്നു. ഒരു പക്ഷേ മുത്തോലത്തിന്റെ സ്വന്തം എന്ന് മുദ്ര കുത്തിയിരുന്ന ഈ വിശ്വാസ്സ സമൂഹം ഇപ്പോള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതവിതം ലോകത്തെ അറിയിച്ചിരിക്കുന്നു, ഞങ്ങള്‍ തങ്ങളുടെ സമുദായം വിട്ട് ഒരു കളിക്കും ഇല്ലായെന്ന്. സമുദായ സ്നേഹം ഒരിക്കലും ക്നായക്കാര്‍ക്ക് പ്രതിബന്തം ആകുന്നില്ല. തങ്ങളുടെ ചോരയുടെ ഭാഗമായ ഇല്ലിക്കുന്നുംപുറത്ത് അച്ഛന്‍ കാര്യത്തോട് അടുക്കുമ്പോള്‍ പോലീസ്സ് കാരന്‍റെ സ്വഭാവം കാട്ടി വൈദീകരുടെ തനി സ്വഭാവം കാട്ടിയിരിക്കുന്നു. ഇടവക ജനങ്ങളുടെ പൊതുവികാരത്തിന് എതിരായി വിയോചനകുറിപ്പ് എഴുതിയത് മുതോലത്തിനെ പ്രീണിപ്പെടുത്താനാണോ എന്ന് ചിക്കാഗോ ക്നാ വളരെ സംശയിക്കുന്നു. കാക്ക കുളിച്ചാല്‍ കൊക്കാകില്ലയെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ വൈദീകനിലൂടെ കണ്ടത്. എന്തൊക്കെ വന്നാലും അവസ്സാനം ഏത് വൈദീകനും തങ്ങളുടെ വര്‍ഗ സ്വഭാവം കാട്ടിയിരിക്കും. ഒരു പക്ഷേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ അവരുടെ ഫോര്‍മെഷന്റെ ഭാഗമാണ്.
ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ഇനി അടുത്തതായി ഏത് ഇടവകയും ഏത് മിഷനും ആണ് ചികാഗോയ്ക്കും ഡിട്രോയിറ്റിനും ഹൂസ്റ്റനും ശേഷം ഇത്തരം ധീരമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുക എന്ന്. ചിക്കാഗോ മെയ്‌വുഡ് പള്ളിയിലെ സജി അച്ഛനെപോലെയും ഹൂസ്റ്റനിലെ ഇല്ലിക്കുന്നുംപുറത്ത് അച്ഛനെ പോലെയും ഉള്ള വൈദീകര്‍ തന്നെ ആയിരിക്കും ബാക്കിയുള്ള സ്ഥലങ്ങളിലും. സമുദായത്തിന്റെ അടിസ്ഥാന പരമായ കാര്യം വരുമ്പോള്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതെ ഇരിക്കുകയും വിയോചന കുറിപ്പ് എഴുതുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ മാത്രമേ നമുക്ക് ഒരു പക്ഷേ മറ്റ് വൈദീകരില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാവൂ. ഇത് മുന്നില്‍ കണ്ട് കൊണ്ട് വൈദീകരില്‍ നിന്ന് ഒന്നും കാര്യമായി പ്രതീക്ഷിക്കാതെ നമ്മള്‍ ചെയ്യാനുള്ള കാര്യം നമ്മള്‍ തന്നെ ചെയ്യാനുള്ള ചരിത്രപരമായ ആര്‍ജവം കാട്ടാന്‍ മറ്റ് ഇടവകാങ്ങങ്ങളോടും മിഷന്‍ അംഗങ്ങളോടും സ്നേഹപുരസ്‌കാരം ചിക്കാഗോ ക്നാ ആഹ്വാനം ചെയ്യട്ടെ.
ഹൂസ്റ്റന്‍ ഇടവക അംഗങ്ങള്‍ പാസ്സാക്കിയ പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു:

ജനുവരി 13, 2013
2012 ഡിസംബര്‍ 20-ന് അമേരിക്കയിലുള്ള
സീറോമലബാര്‍ രൂപതയിലെ ക്നാനായ പള്ളികളില്‍ വായിക്കുവാന്‍ ഇറക്കിയ സര്‍ക്കുലറിന്റെ (port no. 6/2012) പശ്ചാത്തലത്തില്‍
ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഇടവകാംഗങ്ങള്‍ ബിഷപ്പ്
മാര്‍ ജേക്കബ് അങ്ങാടിയത്തിന് അയക്കുന്ന പ്രമേയം.
1911 ഓഗസ്റ്റ് 29ന് വിശുദ്ധ പത്താം പീയൂസ്
ക്നാനായകാര്‍ക്ക് വേണ്ടി പ്രത്യേകമായി സ്ഥാപിച്ച രൂപതയില്‍ ജന്മം കൊണ്ടും കര്‍മ്മം
കൊണ്ടും ക്നാനായക്കാര്‍ക്ക് മാത്രം അംഗത്വമുള്ള ക്നാനായ സമുദായത്തില്‍
മറ്റൊരു വ്യക്തികള്‍ക്കും ഏതൊരു മാര്‍ഗ്ഗത്തിലും
അംഗത്വം നേടാനാവില്ല എന്ന് പറയുന്ന സാഹചര്യത്തില്‍, നൂറ്റാണ്ടുകളായി
കാത്തുപരിപാലിച്ചു കൊണ്ടുപോരുന്ന സമുദായത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റി
എഴുതുവാന്‍ ആര്‍ക്കും കത്തോലിക്കാ സഭ അധികാരം കൊടുത്തിട്ടില്ലാത്ത സാഹചര്യത്തിലും,
ഏതു സമ്മര്‍ദ്ദത്തെ ചൊല്ലി എഴുതിയതായാലും മാര്‍ ജേക്കബ് അങ്ങാടിയത്ത്
തിരുമേനിയുടെ മേല്പറഞ്ഞ സര്‍ക്കുലര്‍ ഹൂസ്റ്റണിലെ ക്നാനായക്കാര്‍ക്ക് ഒന്നടങ്കം
അംഗീകരിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നു ഇതിനാല്‍ സ്നേഹപൂര്‍വ്വം അറിയിക്കുന്നു.
അതോടൊപ്പം അമേരിക്കയിലുള്ള ക്നാനയ്ക്കാര്‍ക്ക് വേണ്ടി പ്രത്യേകമായ ഒരു ക്നാനായ
രൂപത നേടിയെടുക്കുവാന്‍ മാര്‍ അങ്ങാടിയത് തിരുമേനി മുന്‍കൈ എടുത്തു ഞങ്ങളുടെ
ആവശ്യം നേടിയെടുക്കുവാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി
പ്രതീക്ഷിക്കുന്നു.
സ്വന്തം സ്ഥാനമാനങ്ങള്‍ക്കും വ്യക്തി താത്പര്യങ്ങള്‍ക്കും വേണ്ടി സ്വന്തം
സമുദായത്തെ ഒറ്റിക്കൊടുക്കുവാന്‍ ആര് ശ്രമിച്ചാലും അവര്‍ ഒറ്റപ്പെടുകയും ചെയ്യും.
2012 ജൂലൈ പതിനഞ്ചാം തിയതി
ക്നാനായ വികാരി ജനറാള്‍ അബ്രാഹം മുത്തോലത്തച്ചന്‍ ഹൂസ്റ്റണിലെ സെന്റ് മേരീസ്
ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധബലിമദ്ധ്യേ പ്രസംഗിച്ചു, “ഈ ദേവാലയം
ക്നാനയക്കാര്‍ക്കായി മാത്രം ഉള്ളതാണ്, ആരും പേടിക്കേണ്ട കാര്യമില്ല. കോട്ടയം രൂപത
ഇന്ന് എങ്ങിനെ പോകുന്നുവോ അതുപോലെ തന്നെയേ അമേരിക്കയിലെ ക്നാനായ പള്ളികളും പോകൂ.”
ആ പ്രഖ്യാപനം ഇന്നെവിടെ?
ക്നാനായ സമുദായത്തോട് കൂറുള്ള ആദ്ധ്യാത്മിക നേതൃത്വത്തെ ക്നാനായക്കാര്‍ക്കായി
നിയമിക്കണമെന്ന് ഈ അവസരത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുകയും ചെയ്യുന്നു.
അമേരിക്കയിലും ഇന്ത്യയിലും മറ്റെല്ലായിടത്തുമുള്ള ക്നാനയക്കാര്‍ ഒരുമയിലും
തനിമയിലും വിശ്വാസനിറവിലും ഒറ്റകെട്ടായി നില്‍ക്കുമെന്നും പ്രതിഞ്ജ ചെയ്യുന്നു.
2013 ജനുവരി പതിമൂന്നാം തിയതി
വിശുദ്ധ ബലിയ്ക്ക് ശേഷം കൂടിയ പൊതുയോഗത്തില്‍ വീറോടെയും വികാരപരമായുമുള്ള ചര്‍ച്ചകള്‍ക്ക്
ശേഷം ബഹുമാനപ്പെട്ട വികാരിയുടെ വിയോജന കുറിപ്പോടെ പൊതുയോഗം ഈ പ്രമേയം പാസാക്കി.
പ്രമേയം അവതരിപ്പിച്ചത്: ജിമ്മി കുന്നശ്ശേരി
പോളിംഗ്
ക്നാനായ മീഡിയയുടെ ഇത് വരെ ഉള്ള പോസ്ടിങ്ങുകള്‍ ഡിലേറ്റ് ചെയ്തത് മുതോലതതച്ചന്റെ കാലാ കാലങ്ങളായുള്ള അവസരവാദപരമായ നിലപാടുകള്‍ പൊതുജനം താരതമ്യപ്പെടുത്തും എന്ന് ഭയപ്പെട്ടാണോ ആല്ലയോ എന്ന് നിങ്ങള്‍ വിലയിരുത്തുക വലതു വശത്ത് മുകളില്‍ നിങ്ങള്ക്ക് വോട്ടു രേഖപ്പെടുത്താം.

No comments:
Post a Comment