Saturday, December 31, 2011

പുതുവത്സരത്തിന്റെ മംഗളാശംസകള്‍


പ്രീയരെ ,
 തന്റെ വചനം വഴി ലോകത്തെ ഉരുവാക്കിയ ദൈവംമനുഷ്യനെ സ്രൃഷ്ടിച്ച് ഭൂമിയുടെ മേൽനോട്ടം ഏല്പിക്കുന്നു. എന്നാൽ മനുഷ്യന്റെ അധപതനത്തെ തുടർന്ന് ദൈവം ഭൂമിയിലെ സൃഷ്ടികളിൽ എണ്ണപ്പെട്ടതൊഴിച്ചുള്ളതിനെ പ്രളയത്തിൽ നശിപ്പിക്കുന്നു. പ്രളയാനന്തരമുണ്ടായ നവലോകവും പണ്ടേപ്പോലെ തന്നെ അധപതിച്ചെങ്കിലും ദൈവം അതിനെ നശിപ്പിക്കാതെ, അതിൽ നിന്ന് അബ്രാഹത്തെ അതിന്റെ രക്ഷയുടെ ബീജമാകാൻ തെരഞ്ഞെടുക്കുന്നു. ദൈവകല്പന അനുസരിച്ച് അബ്രാഹം തന്റെ ദേശം ഉപേക്ഷിച്ച്, ദൈവം അവകാശമായി നൽകിയ കാനാൻ ദേശത്തേക്കു പോകുന്നു. ആ ദേശത്ത് അബ്രാഹവും അയാളുടെ മകൻ ഇസഹാക്കും, പിന്നീട് ഇസ്രായേൽ എന്നു ദൈവംപേരിട്ട പേരക്കിടാവ് യാക്കോബും നാടോടികളായി ജീവിക്കുന്നു. യാക്കോബും അയാളുടെ പന്ത്രണ്ടു മക്കളും അവരുടെ കുടുംബങ്ങളും ചേർന്ന 70 പേർ ഈജിപ്തിലേക്കു പോകുന്നു. ദൈവം അവരുടെ സന്തതികൾക്ക് മഹത്വപൂർണ്ണമായൊരു ഭാവി വാഗ്ദാനം ചെയ്യുന്നു.വിശ്വാസത്തില്‍ ഉറച്ചു നിന്ന് പിത്രത്വതിലും പാരമ്പര്യത്തിലും കലര്‍പ്പ് വരാന്‍ യാതൊരു ഒതുതീര്‍പ്പുകള്‍ക്കും തയാറാവാത്ത ഓരോ ക്നാനായക്കാരനും മഹത്വപൂര്‍ണമായ 2012 ആശംസിക്കുന്നു.

പുതുവത്സരത്തിന്റെ മംഗളാശംസകള്‍ 

ചിക്കാഗോ കനാ

എന്നെന്നും ക്നാനായക്കോടൊപ്പം

Monday, December 26, 2011

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ.........


ആരൊക്കെയാണ് മനുഷ്യന്റെ മരണത്തില്‍ നിന്നും വരുമാനമുണ്ടാക്കുന്നവര്‍?

·        കുഴിവെട്ടുകാര്‍
·        ശവപ്പെട്ടി കച്ചവടക്കാര്‍
·        ജയിലുകളില്‍  ആരാച്ചാരന്മാര്‍.

        മേല്‍ പറഞ്ഞ ആളുകള്‍ എല്ലാവരും രാവിലെ എഴുന്നേല്‍ക്കുന്നത്‌ “ഇന്ന് നല്ല ബിസിനസ് കിട്ടണമേ” എന്ന  പ്രാര്‍ത്ഥനയോടെ ആയിരിക്കും. ഇതേ മാനസിക അവസ്ഥയിലേക്ക് ആധുനിക കാലത്തും ആളുകള്‍ അധപതിക്കുന്നത് മനുഷ്യന്റെ മരണത്തില്‍ നിന്ന് പോലും വരുമാനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്അപരിഷകൃത സമൂഹത്തിലും, അധകൃതസമൂഹത്തിലും കാണുവാന്‍ സാധിക്കാത്തപണത്തോടുള്ള അത്യാര്‍ത്തി കൊണ്ട് സാംസ്കാരിക, ധാര്‍മ്മിക തിമരം ബാധിച്ച ചില മനുഷ്യരാണ്. (ദൈവം അവന്റെ രൂപത്തിലും ഭാവത്തിലും സൃഷ്‌ടിച്ച മനുഷ്യരെ ക്രമി, കീടം എന്ന് ഞങ്ങള്‍ വിളിക്കില്ല. ദൈവവചനം അറിയാത്ത ചിലര്‍ അങ്ങിനെ പറയുന്നത് ദൈവം പൊറുക്കട്ടെ ....)


   രക്തം രക്തത്തെ തിരിച്ചറിയുന്ന ചില അപൂര്‍വ സന്ദര്‍ഭങ്ങള്‍ ആണ് മരണവുംമൃതസംസ്കാരചടങ്ങുകളും. മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ കടുത്ത വൈകാരിക മാനസിക അവസ്ഥയിലൂടെ പോകുന്ന അവസരം ആണ് അത്.  അവരോടുംമരിച്ച വ്യക്തിയോടും ഒരു സമൂഹം അത്യന്തം ആദരവ് കാണിക്കുന്ന സമയമാണ് മൃതസംസ്കാര ചടങ്ങുകള്‍.

      നമ്മളില്‍ നിന്നും വേര്‍പെട്ടു പോയ ഒരു വ്യക്തിയെഅവന്റെ അന്ത്യയാത്രയില്‍ അങ്ങയറ്റം മാന്യമായി യാത്ര അയക്കുക എന്നത് അവനോടു ചെയാന്‍ കഴിയാവുന്ന ഏറ്റവും വലിയ  സ്നേഹപൂരിതമായ ആദരവിന്റെ പ്രതി ഫലനം ആണ്. അത് നമ്മുടെ അവകാശം ആണ്. ആ കുടുംബത്തിന്റെ അവകാശം ആണ്മരണം കൊണ്ട് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയ ആ സഹോദരന്റെ അവകാശം ആണ്. പുഷ്പങ്ങളും, സുഗന്ധ ദ്രവ്യങ്ങളും കൊണ്ട് അവന്റെ ശവമഞ്ചവും കബറിടവും പരിമിള പൂരിതം ആയി അലങ്കിരിച്ചു ഏറ്റവും മാന്യമായ ഒരു യാത്ര ആണ് മരണപെട്ട വ്യക്തിക്ക് മനുഷ്യര്‍ക്ക്‌ കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവ്.അത് നിഷേധിക്കുന്നത്തടയുന്നത്മരണം കൊണ്ട് നമ്മില്‍ നിന്നും പിരിഞ്ഞു പോയ ആ സഹോദരനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ആവന് അരഹതപെട്ട ആദരവുംബഹുമാനവും തടയുക ആണ്.അതിനു വിഘ്നം ശ്രഷ്ടിക്കുന്നവര്‍ ദയാ ശൂന്യത മാത്രമല്ല, മനുഷ്യത്വ രാഹിത്യവും കാണിക്കുന്നു. (നമ്മുടെ രക്ഷകനായ കര്‍ത്താവിനെ പോലും എങ്ങിനെയാണ്‌ കബരടക്കിയത്എത്രയോ റാത്തല്‍ സുഗന്ധ ദ്രവ്യങ്ങള്‍ഉപയോഗിച്ചതായി വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നത്) ആര്‍ക്കെങ്കിലും വേണ്ടി അതില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നത്‌ മരിച്ചു പോയ വ്യക്തിയോടും, അവന്റെ കുടുംബത്തോടും ചെയുന്ന ഏറ്റവും വലിയ സംസ്കാരശൂന്യമായ ക്രതഘ്നത ആണ്. വന്ദിചില്ലെന്കിലും എങ്കിലും ദയവുചെയ്തു നിന്ദിക്കല്ലേ എന്ന് കൈകൂപ്പി അപേക്ഷിക്കുന്നു.

      പിതാക്കന്മാരുംവൈദികരും കാലം ചെയുമ്പോള്‍ പുഷ്പാലന്ക്രതമായ വാഹനത്തില്‍ പുഷ്പവ്രഷ്ടി നടത്തി ആണ് സഭ അന്ത്യ യാത്ര നടത്തുന്നത്. ആകാശത്തേക്ക് വെടി വെക്കുന്നുണ്ട്. വിദ്യാഭാസ, വ്യാപാര  സ്ഥാപനങ്ങള്‍ അടച്ചിടാറുണ്ട്‌... എത്രയോ വലിയ തുകയുടെ ദേശീയനഷ്ടം ആണ് സഭ ഉണ്ടാക്കുന്നത്‌. ആദ്യം അത് നിര്‍ത്തി ആ വരുമാനം നല്ല കാര്യങ്ങള്‍ക്ക് ചിലവാക്കി കാണിച്ചതിന് ശേഷം വേണം പാവപ്പെട്ട അല്മായന്റെ മൃതദേഹം കാണിച്ചു കൊടുത്തു അതില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍. മൂന്നമാതാരെങ്കിലും ശ്രമിക്കുന്നത്  അങ്ങയറ്റം വേദനാജനകം ആണ്.  പൊതു ദര്‍ശനത്തിനു വെക്കുന്ന മൃതദേഹത്തെ ലാഭക്കണ്ണു കൊണ്ട് നോക്കരുത്, അതില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ആ കുടുംബത്തെ അപമാനപെടുത്താന്‍ ശ്രമിക്കരുത്.മാനസിക സമ്മര്ധവും, വൈകാരിക അസന്തുലിതാവസ്ഥയും കൊണ്ട് ബുദ്ധിമുട്ടുന്ന കുടുംബാങ്ങങ്ങളെ മാനസിക സമ്മര്ധതിലാക്കി അവരുടെ മൌനാനുവാദം വാങ്ങി ബക്കറ്റു പിരിവിനിരങ്ങുന്നവര്‍ മാനുഷിക വികാരങ്ങളോടുള്ള അപമാനം ആണ് നടത്തുന്നത്.


    സ്വന്തം കുടുംബത്തിലും സ്വന്തം സഭയിലും ഇത്തരം പ്രവര്‍ത്തികള്‍ ആരഭിക്കുക ആദ്യം. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇവിടെ  മരണ പെടണമേ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ ഒന്നിനോന്നിനു ആളുകള്‍ കൂടുതല്‍ വരണമേഅതില്‍ നിന്നും എനിക്ക് കൂടുതല്‍ വരുമാനം ഉണ്ടാകണമേഎന്ന് പ്രാര്‍ത്തിക്കുന്ന ആരും നമ്മുടെ ഇടയില്‍ ഉണ്ടാകരുതേഅവരുടെ മനസ്  ആര്‍ദ്രം ആക്കി മനുഷ്യ തുല്യം ആക്കണമേ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്‌ നിര്ത്തുന്നു.

ചിക്കാഗോ കനാ

എന്നെന്നും ക്നാനായക്കോടൊപ്പം

Saturday, December 24, 2011

കൊടുവത്തറ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നു

ചിക്കാഗോയിലെ ക്നാനായക്കാര്‍ മുഴുവന്‍  കൊടുവത്തറ  കുടുംബത്തിന്റെ  ദുഃഖത്തില്‍ പങ്കുചേരുന്നു.

  
                                                ജോജോ കൊടുവത്തറ
നിങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.താഴെ ക്ലിക്ക് ചെയുക  

ക്രിസ്തുമസ് സന്ദേശം .......



പ്രീയ ക്നാനായ മക്കളെ ,

       ചിക്കാഗോയിലെ ക്നാനായ സമൂഹത്തിലെ ചീഞ്ഞു നാറുന്ന സത്യങ്ങള്‍ പുറത്തു കൊണ്ട് വരുക, അത് ജനങ്ങള്‍ അറിയുക എന്ന ഉദ്ദേശത്തോടെയാണ് ഈ ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നത്.ഇത് കാനന്നമെന്നോ വായിക്കനമെന്നോ ആരെയും നിര്ബ്വന്ധിക്കാരില്ല.പിന്നെ എന്തിനാണ് ഞായറാഴ്ചകളില്‍ ചിലര്‍ ഹാലിളകുന്നത്?ഇന്‍റര്‍നെറ്റില്‍ കാണാന്‍ കൊള്ളില്ലാത്ത അനേകം കാര്യങ്ങള്‍ ഉണ്ട്.അതൊന്നും കാണരുത് എന്ന് ദൈവമക്കളോട് ഉപദേശിക്കുന്നത് ഇതുവരെ കേട്ടിട്ടില്ലല്ലോ?എന്തായാലും കാണാനും കേള്‍ക്കാനും കൊള്ളാവുന്ന കാര്യങ്ങള്‍ ആണല്ലോ ഒരാഴ്ചയായി മിഷന്‍ ചെലവില്‍ "അച്ഛന്‍ ഗ്രൂപ്പ്‌"""" "ചെയ്തുകൊണ്ടിരിക്കുന്നത്.കാണാന്‍ കൊള്ളില്ലാത്ത മാസികകളും, വീഡിയോകളും വില്‍ക്കുന്ന ഗ്യാസ് സ്റ്റേഷന്‍ മുതലാലീമാരോട് അതൊന്നും വില്കരുത് എന്നും, ആരും അത് വാങ്ങരുത് എന്നും ഇതുവരെ ആരും പറയുന്നത് കേട്ടിട്ടില്ല.ഇത്യാദി സാധനങ്ങള്‍ വിട്ടു കിട്ടുന്ന പണത്തിന്റെ വിഹിതം പറ്റുമ്പോള്‍ അതൊക്കെ മഗ്ദലന മാറിയതിന്റെ ക്രിസ്തുവിനെ കാണുന്നതിനു മുന്‍പുള്ള ജീവിതത്തിനു തുല്യം ആണെന്നെ പറയാന്‍ കഴിയൂ.

        ചിക്കാഗോയിലെ ക്നാനായക്കാര്‍ മുഴുവന്‍ മണ്ടന്മാര്‍ ആണ് എന്ന് ലോകം മുഴുവന്‍ പറയുന്നതില്‍ കാര്യമില്ലേ?വെറുതെ ജീവിക്കാനും, ഹെന്നസ്സി കുടിക്കാനും, പരദൂഷണം പറയാനും അല്ലാതെ നമ്മളെ എന്തിനു കൊള്ളാം.ചിന്തിക്കൂ, ആണുങ്ങളെ പോലെ പ്രതികരിക്കൂ.

     ചിക്കാഗോയിലെ ഏതെങ്കിലും വ്യക്തിക്കോ, പള്ളി ക്കോ , അച്ഛന്മാര്‍ക്കോ ഞങ്ങള്‍ എതിരല്ല.നമ്മുടെ ഇടയില്‍ നടക്കുന്ന കാര്യങ്ങള്‍ വെറുതെ പരയുന്നൂ എന്നെ ഉള്ളു.അതില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ട് എങ്കില്‍ അത് ഞങ്ങളുടെ കുഴപ്പം ആണോ?കോഴി കട്ടവന്റെ തലയിലെ പപ്പ് ഇരിക്കൂ.

        ക്നാനായ മക്കളെ, വെറുതെ നമ്മുടെ  പള്ളിയിലേക്ക് ഒന്നൂ നോക്കൂ.സീറോ മലബാര്‍ രീതി അനുസരിച്ച് പള്ളി പോയിട്ട് പാരിഷ് ഹാളില്‍ പോലും കള്ള് കയറ്റത്തില്ല.എന്നാല്‍ നമ്മുടെ പള്ളിയുടെ മുറികള്‍ കള്ള് സ്റ്റോക്ക്‌ ചെയാനുള്ള ഇടമാകിയിരിക്കുക അല്ലെ?

          കുര്‍ബ്വാന കഴിഞ്ഞും അല്ലാതപ്പോളും കമ്പനി അടിക്കാനുള്ള സ്ഥലം ആക്കി നമ്മുടെ പള്ളിയെ മാറ്റിയിരിക്കുന്നത് പിതാകന്മാരുടെ അനുവാദത്തോടെ ആണോ? വിശുദ്ധ കുര്‍ബ്വാന എഴുന്നുല്ലിച്ചു വെച്ചിരിക്കുന്ന ചാപ്പലിന്റെ  ഒരു ഭിത്തിക്ക് അപ്പുറത്ത് അല്‍പ വസ്ത്ര ധാരിണി മധു പകരുമ്പോള്‍ അത് വിശുദ്ധ കുര്‍ബ്വാനയെ അധിക്ഷേപിക്കുന്നതിന്  തുല്യമല്ലേ?
ചിന്തിക്കൂ, പ്രതികരിക്കൂ....ചിക്കാഗോയിലെ പള്ളിയിലേക്ക് കടന്നു വരുമ്പോള്‍ പള്ളി മുറ്റത്തും , കോറി ഡോറിലും ഉള്ള മദ്യപിച്ചു ചര്ദിച്ചു ഇട്ടിരിക്കുന്നതിന്റെ അസഹനീയമായ ദുര്‍ ഗന്ധം ഞങ്ങളുടെ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും സഹിക്കാവുന്നതില്‍ കൂടുതല്‍ ആണ്.ബഹുമാനപ്പെട്ട  V G ഇത് കാണാത്തത് കൊണ്ടാണോ അതോ ഈ ദുര്‍ഗന്ധം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ആണോ? ഈ മനുഷ്യാവഷിഷ്ടങ്ങളുടെ ഇടയിലൂടെ വേണം ഞങ്ങള്‍ക്ക് പള്ളിയില്‍ കയറി വരുവാന്‍..../. .,സ്വര്‍ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ്‌ എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ചിക്കാഗോയില്‍ അത് മനുഷ്യാവശിസ്ടങ്ങള്‍ കൂടി നിറഞ്ഞതാണ്‌ എന്നത് പരിതാപകരമാണ്.

           കുര്‍ബ്വാനക്ക് ശേഷം കള്ളു കുടി ഉള്ളത് കൊണ്ട് മാത്രം പള്ളിയില്‍ വരുന്ന വിശ്വാസികള്‍ , അവര്‍ക്ക് വേണ്ടി മാത്രം  ഓശാന പാടുന്ന V G , എത്ര മനോഹരമായ സഭാ സംവിധാനം......ETHICS എന്ന വാക്കിന്റെ അര്‍ഥം നിഘണ്ടുവില്‍ നോക്കുന്നത് നല്ലതായിരിക്കും.

        സമയത്തും അസമയത്തും പള്ളി മുറി മദ്യപാനികള്‍ക്ക്‌ തുറന്നു കൊടുക്കുന്നത് , വിശുദ്ധമായ ദേവാലയ ദേവാലയത്തില്‍ നിന്നും പരിശുദ്ധാത്മാവിനെ ഇറക്കി വിടുവാന്‍ വേണ്ടി ആണോ?അവര്‍ അവിടെ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ KCCNA യുടെ കണ്വന്ഷന്‍ നടുക്കുന്ന പാര്‍ക്കിംഗ് ലോട്ടില്‍ നടുക്കുമായിരിക്കും എന്ന് അവര്‍  വ്യാകുല പെടേണ്ട കാര്യമില്ല. ഇങ്ങനെ ഉള്ള ആളുകളും, അവരുടെ മക്കളും ഇല്ലാത്ത ഒരു കണ്വന്ഷനും , ആ കണ്വന്ഷന്‍ പരിസരവും ചിക്കാഗോയിലെ ക്നാനായ പള്ളിയെക്കാളും,അതിന്റെ പരിസരതെക്കാളും,പരിപാവനവും പരിശുദ്ധവും ആയിരിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട.ഡാല്ലാസ് കണ്വന്ഷ ന്റെ കഥകള്‍ എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.

          മദ്യപാനത്തിന് അവസരം ഉണ്ടാക്കി കൊടുത്തു അതിനു വാടക വാങ്ങി വരുമാനം ഉണ്ടാക്കുന്നവര്‍ ദയവു ചെയ്തു , പണത്തിനു വേണ്ടി എന്തും ചെയാന്‍ ഉള്ള മനസുണ്ടായിരുന്ന മഗ്ദലന മറിയത്തെ രക്ഷിച്ച ഈശോയെ ഓര്‍ത്തു ഈ പരിപാടി നിര്‍ത്തി കൂടെ.സേക്രട്ട് ഹാര്ടില്‍ സ്വതന്ത്ര ചുമതലയുള്ള ഒരു വികാരിയെ നിയമിക്കാന്‍ വൈകി ആണെങ്കിലും അങ്ങാടിയത് പിതാവ് എടുത്ത  തീരുമാനം പ്രശംസാര്‍ഹാമാണ്.അതുപോലെ തന്നെ ഞങ്ങളുടെ St മേരിസ് പള്ള്യിലും പരിശുധാത്മാവിനാല്‍ നിറഞ്ഞ ഒരു സ്ഥിരം വികാരി ഉണ്ടാകുന്ന ആ നല്ല ദിവസത്തിന് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ഥിക്കുന്നു.

             ക്രിസ്തുമസ് സമ്മാനം ആയി  ആ പ്രഖ്യാപനം കേള്‍ക്കാന്‍ കൂടി ഞങ്ങള്‍ ക്രിസ്തുമസ് കുര്‍ബ്വാനക്ക്  വരുന്നു.ചിക്കാഗോയിലെ ക്നാനായ പള്ളിക്കുള്ളിലെ മദ്യപാനം നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം കേള്‍ക്കാന്‍ ആയി വരുന്നു.

              ഈ പള്ളിയുടെ അധികാരി തരത്തിനനുസരിച്ചു, മൂലക്കാട്ട് പിതാവ് ആണ് എന്നും, അങ്ങാടിയത് ആണും പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത് കൊണ്ട് ആരാണ് യഥാര്‍ത്ഥ പിതാവ് എന്ന് ഇപ്പോളും വ്യക്തം അല്ലാത്തത് കൊണ്ട് ഈ രണ്ടു പേരും യോജിച്ചു ഈ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കി തരണം എന്ന് അപേക്ഷിക്കുന്നു.

          പ്രീയപ്പെട്ട V G , ക്രിസ്തുമാസിന്റെയും നവവത്സരത്തിന്റെയും എല്ലാ മംഗളാശംസകളും നേരുന്നു.ശാപ വാക്കുകളും , സഭ്യമല്ലാത്ത ഭാഷകളും ഞങ്ങളുടെ സംസ്കാരമല്ല.സ്നേഹത്തിന്റെ ഭാഷ ആണ് ഞങ്ങളുടേത്.ഞങ്ങള്‍ വ്യക്തികള്‍ക്ക് എതിര്‍ അല്ല.ഞങ്ങള്‍ ഉയര്‍ത്തുന്ന ആശയങ്ങളിലേക്ക് ശ്രധിക്ക്കുക.ഈ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ണി യേശു അങ്ങയുടെ ഹ്രദയത്തില്‍ കൂടി പിറക്കുവാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.വലതു വശത്ത് കിടന്ന കള്ളനോട് അനുതാപം കാണിച്ച ക്രിസ്തു ആണ് ഞങ്ങളുടെ അത്മീയ ഗുരു.അള്‍ത്താര പ്രസങ്ങഗളിലൂടെ ഞങ്ങളെ ഇല്ലായ്മ ചെയാന്‍ കഴിയില്ല, ഞായറാഴ്ച അള്‍ത്താര പ്രസംഗത്തിലൂടെ ഞങ്ങളുടെ വലതു കാരണത് അടിച്ചാല്‍ അടുത്ത ഞായറാഴ്ച ഞങ്ങള്‍ ഇടതു കാരണം കാണിച്ചു തരും.കാരണം അല്താരക്ക് മുകളില്‍ ഉള്ള ജീവിക്കുന്ന ക്രിസ്തു ആണ് ഞങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നത്.

         നഷ്ടപ്പെട്ടു പോയ ഒരു കുഞ്ഞാടിന് പിന്നാലെ പോയ ഈശോക്ക് വേണ്ടി ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.അങ്ങയെ നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല.അഭിഷിക്തനായ അങ്ങയിലെ ചില അഭിശപ്തമായ ഭാഗം കറക്ട് ചെയ്തു  ഒരു പരിപൂര്‍ണ അഭിഷക്തന്‍ ആക്കി മാറ്റി എടുക്കാനുള്ള  ഒരു മഹനീയ ക്രൈസ്തവ ദൌത്യം ആണ് തിരു സഭക്ക് വേണ്ടി ഞങ്ങള്‍ ചെയുന്നത്.ഞങ്ങള്‍ക്കും ഞങ്ങളുടെ വരും തലമുറകള്‍ക്കും അഭിഷക്തിയുടെ നിറകുടമായ ഒരു പ്രഗല്‍ഭനായ  ഭാരതീയ ക്നാനായ പുരോഹിതന്‍ ആയി അങ്ങയെ മാറ്റി എടുക്കാനുള്ള ശ്രമത്തില്‍ അങ്ങ് കൂടി സഹകരിക്കുക.സഭയുടെയും, മെത്രാന്മാരുടെയും, പള്ളിയുടെയും സംരക്ഷകര്‍ ആണെന്ന് പറഞ്ഞു സ്വയം കാവല്‍ ഭടന്മാര്‍ ആയി ഇറങ്ങിയിരിക്കുന്ന കോമരങ്ങളെ തിരിച്ചറിയാനുള്ള വിവേകം അങ്ങേക്ക് ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം.ക്രിസ്തു സാക്ഷ്യം വഹിക്കുന്ന ഒരു പുരോഹിതന്‍ ആകുമ്പോള്‍  അധമ സംസ്കാര പ്രവണതകള്‍ നിറഞ്ഞ ആരുടേയും സംരക്ഷണം ആവശ്യമില്ല.കര്താവിന്റെയും ഞങ്ങളുടെയും സംരക്ഷണം ഉണ്ടായിരിക്കും.


      എല്ലാ അഭ്യു ദയാ കാംക്ഷികള്‍ക്കും അല്ലാത്തവര്‍ക്കും ക്രിസ്തുമാസിന്റെയും നവ വല്സരതിന്റെയും മംഗ ളാശംസകള്‍

          എന്നെന്നും ക്നാനായക്കാരോടൊപ്പം
                       ചിക്കാഗോ കനാ 

Thursday, December 22, 2011

ഹാക്കെര്‍സിന്റെ കുറ്റ സമ്മതം.



The blog is back in the control of CHICAGO KNA.We will be back with more strikes and facts.Plz find the below mail which we received yesterday fingering towards the criminals.Also we find out who mailing out the dirty emails through out North America


Chicago Kna



ചിക്കാഗോ ക്നായുടെ പാസ്സ്‌വേര്‍ഡ്‌ മോഷ്ടിച്ച് സൈറ്റ് ഹാക്ക് ചെയ്ത ദൌര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞങ്ങള്‍ ആരെയും കുറ്റപ്പെടുതുന്നില്ല.വേണ്ട സെക്യൂരിറ്റി സിസ്റ്റം പാലിക്കാതിരുന്നത് ഞങ്ങളുടെ തന്നെ കുറ്റമാണ്.പബ്ലികിന്റെ അഭ്യര്‍ത്ഥന പ്രകാരം ബ്ലോഗ്‌ റികവര്‍ ചെയ്തു പഴയ അവസ്ഥയില്‍ ആക്കുവാനുള്ള അക്ഷീണ പരിശ്രമത്തില്‍ ആയിരുന്നു ഞങ്ങള്‍  അതെ ബ്ലോഗു റികവര്‍ ചെയ്തു അതില്‍ തന്നെ എല്ലാം അപ്ലോഡ് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.പുതിയ ഒരു ബ്ലോഗ്‌ ഉണ്ടാകാന്‍ ആണ് എങ്കില്‍ വേഗം കഴിയുമായിരുന്നു

പക്ഷെ ഞങ്ങള്‍ക്ക് വന്നതും അമേരിക്കയില്‍ പ്രച്ചരിച്ചതുമായ  ഒരു ഇ മെയില്പ്രതികളിലേക്ക് വ്യക്തമായ വിരല്‍ ചൂണ്ടുന്നതാണ്.ഇത് ഞങ്ങള്‍ അച്ഛന്‍ ഗ്രൂപ്പ്‌  അല്ല എന്നും, ഇങ്ങനെയൊക്കെ ആയിരിക്കും ഇത് സംഭവിച്ചത് എന്നും പറഞ്ഞ മെയില്‍ ആണ് അത് .അവരുടെ ബ്ലോഗിലും അത് ഉണ്ടായിരുന്നു .അച്ഛനെയും ഞങ്ങളെയും ആളുകള്‍ പഴി പറയുക ആണ് എന്നും പറയുന്നു.ഞങ്ങള്‍ ആരോടും നിങ്ങള്‍ ആണെന്ന് പറഞ്ഞിട്ടുണ്ടോ സഹോദരെ . ?ഇതാണോ അച്ഛന്റെ ഗ്രൂപ്പ്‌? .ഇപ്പോഴെങ്കിലും മറ മാറ്റി നിങ്ങളെ പുറത്തു കൊണ്ട് വന്നത് സര്‍വ ശക്തനായ കര്‍ത്താവാണ്.കോഴിയെ മോഷണം പോയി എന്ന് പറയുമ്പോള്‍ എന്റെ തലയില്‍ പപ്പില്ല എന്ന് പറയുന്നവര്‍ ആരാണ് ?സാധാരണ അത് മോഷ്ടിച്ചവര്‍ തന്നെ ആണ് .ഒരു കുറ്റ ക്രത്യം നടന്നു കഴിയുമ്പോള്‍ ഏറ്റവും ആദ്യം സ്വയം നിരപരാധിത്വം തെളിയിക്കാന്‍ വരുന്നവരെ ആണ് കുറ്റവാളികളുടെ പട്ടികയില്‍ ആദ്യം ചേര്‍ക്കപ്പെടുന്നത് 

അച്ഛന്‍ ഗ്രൂപിന്റെ  ബ്ലോഗിലൂടെ ഒന്ന് കണ്ണോടിച്ചു.ഇതാണോ അച്ഛന്‍ ഗ്രൂപ്പിന്റെ സംസ്കാരം?ഈശോ മിശിഹാക്കു സ്തുതി ആയിരിക്കട്ടെ എന്ന് മാത്രം പറയുന്നു.ഇത് ഞങ്ങള്‍ പറയുന്നതല്ല , കുറ്റവാളികളുടെ കുറ്റ സമ്മതം ആണ് ഇതാണോ  ഈ അച്ഛന്‍ ഗ്രൂപ്പ്‌, ആരാണീ അച്ഛന്‍, അച്ഛന്‍ വെഞ്ചിരിച്ചു വിട്ടിരിക്കുന്ന ഗ്രൂപ്പ്‌ ആണോ ഇത്.

പറ്റിയ അബദ്ധം മനസ്സിലാക്കി ഒറ്റ രാത്രി കൊണ്ട് ബ്ലോഗില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ഭാഗം ഡി ലേറ്റ്  ചെയ്തു മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന , മാന്യന്മാരെ, നിങ്ങള്‍ പിടിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വരുടെ എല്ലാ വിവരങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു.ഉടനെ തന്നെ നിങ്ങളുടെ മുന്നില്‍ അവരെ എത്തിക്കുന്നതായിരിക്കും.

ഇനി ഞങ്ങള്‍ക്ക് കിട്ടിയ മെയിലും അതിനുള്ള മറുപടിയും.ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നത്‌ കുറ്റവാളികളുടെ മെയിലും, മലയാളത്തില്‍ ഉള്ളത് അതിനുള്ള മറുപടിയും.ജനങ്ങളുടെ കോടതിക്ക് മുന്നില്‍ ജനങ്ങളുടെ വിചാരണക്കായി ഇത് വിട്ടു തരുന്നു.

Chicago kna Hacked???? DO NOT TRY TO FOOL THE PEOPLE.!!!

This morning Everyone got a message from chicago Kna bloggers through american kna claiming that their blog has been hacked and people are talking about the Achan group has done the damage.

ഇതാണ് അച്ഛന്‍ ഗ്രൂപ്പ്‌.., ഇതാണ് നിങ്ങളുടെ സംസ്കാരം,ദയവു ചെയ്തു ഞങ്ങളുടെ അച്ഛന്റെ പേര് നിങ്ങള്‍ കളയരുത്.

What is the reality????
  • If the blogging account has been hacked how they were able to send the email notification to the public with the hacking incident????
  • ബ്ലോഗും ഇ മെയിലും രണ്ടു അക്കൌന്റ് ആണ്.രണ്ടിന്റെയും പാസ് വേര്‍ഡ്‌ രണ്ടാണ്.ഭാഗ്യവശാല്‍ രണ്ടും ഹാക്ക് ചെയാന്‍അതിനു ശ്രമിച്ചവര്‍ക്ക്  കഴിഞ്ഞില്ല .അച്ഛന്‍ ഗ്രൂപ്പ്‌ ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും 
  • if the blog has been hacked how they were able to go to their home page and post a message that the blog has been hacked????
  • ഹക്ക് ചെയ്തവര്‍ തന്നെ ആണ് അത് ചെയ്തിരിക്കുന്നത്.അതിന്റെ പരിപൂര്‍ണ നിയത്രണം അവര്‍ക്കാണ് .അത്  അച്ഛന്‍ ഗ്രൂപ്പ്‌ ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും 
  • if the blog has been hacked how we are still be able to post the comments although it requires the the permission from the admin to be visible?????
  • അതിന്റെ പരിപൂര്‍ണ നിയത്രണം അവര്‍ക്കാണ് .അത്  അച്ഛന്‍ ഗ്രൂപ്പ്‌ ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും 
The Truth????
  • they deleted their posts
  • ശരി ആയിരിക്കാം .അത് ചെയ്തവര്‍ക്കേ എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ കഴിയൂ. .അത്  അച്ഛന്‍ ഗ്രൂപ്പ്‌ ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും 
  • put a message in the home page "HACKED"
  • ശരി ആയിരിക്കാം .അത് ചെയ്തവര്‍ക്കേ എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ കഴിയൂ. .അത്  അച്ഛന്‍ ഗ്രൂപ്പ്‌ ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും 
  • sent out emails declaring they are hacked.
  • രണ്ടു വിത്യസ്തമായ അക്കൌന്റുകലാണ് അത്.ബ്ലോഗും ഇ മെയിലും രണ്ടാണ് 
  • Now they can start blaming the achan group or others for doing it eventhough it never happened
  • ദേ വീണ്ടും അച്ഛന്‍ ഗ്രൂപ്പ്‌..,അങ്ങിനെ അത്  അച്ഛന്‍ ഗ്രൂപ്പ്‌ ആണ് എന്ന് ഞങ്ങള്‍ പറയില്ല.നിങ്ങള്‍ സമ്മതിച്ചാല്‍ പോലും 
  • or they can do the hacking of other blogs including this and then later claim to be innocents by saying "we were also hacked"
  • അത് മാത്രം ഞങ്ങള്‍ ചെയില്ല.ഹാക്കിങ്ങില്‍ നിങ്ങള്‍ക്കുള്ള വൈദഗ്ദ്യം ഒന്നും ഞങ്ങള്‍ക്കില്ല.

                                                                                                                                                                                                                      എന്നെന്നും ക്നാനായക്കാരോടൊപ്പം 
                                                                                                                                                           ചിക്കാഗോ കനാ 










Wednesday, December 21, 2011

എന്താണ് ഡി ട്രൊഇടില് സംഭവിച്ചത്.



ഡി ട്രോയിടില്‍  കെ സി എസ ജനറല്‍ ബോഡിയും ക്നാനായ കണ്വന്ഷന്‍ കിക്കോഫും നടന്നുകൊണ്ടിരിക്കെ   മദ്യപിച്ചു വന്ന നാലഞ്ചു അഭാസന്മാര്‍പരിപാടി അലങ്കോല പെടുത്താന്‍ ശ്രമിച്ചു.കെ സി സി എന്‍ എ പ്രസിടന്റ്റ് ഷീന്‍സ് ആകാശാലയും ഡി ട്രൊഇട് K C S പ്രസിഡന്റും സമയോചിതമായി ഇടപെട്ടത് കൊണ്ട്  പൊതു ജനം അവരെ കൈകാര്യം ചെയാതെ വിട്ടു.D K C C     R V P ശ്രീ ജോസ് ലൂകോസ് പള്ളിക്കിഴക്കേതില്‍ അവസാനം  മൈക്ക് ഓഫ്‌ ചെയുക ആയിരുന്നു.പൊതു വികാരം തങ്ങള്‍ക്കു എതിരെ ശക്തമാകുന്നു എന്നറിഞ്ഞപ്പോള്‍ രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ ഈ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

സ്ത്രീകളും കുട്ടികളും ഇരുന്ന സദസില്‍ അപമാനകരമായ പദപ്രയോഗങ്ങലാണ് ഈ ആഭാസന്മാര്‍ നടത്തിയത്.പെരുമാറ്റ ദൂഷ്യത്തിന് കെ സി എസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ട ദിട്രൊഇടിലെ ക്നാനായ മിഷന്‍ നേതാക്കളാണ് ഇത്തരം തരം താണ പ്രവര്‍ത്തി കാണിച്ചത്.

ബഹുമാനപ്പെട്ട V G മദ്യപിച്ചു മദോന്മാതരായ ഗുണ്ടകളെ പറഞ്ഞു വിട്ട് സ്ത്രീകളോടും കുട്ടികളോടും അപമര്യാദ  ആയി പെരുമാറി , ഭീഷണി പെടുത്തി ആണോ ദൈവ രാജ്യം സ്ഥാപിക്കുന്നത്?

ഈ ആഭാസത്തരം കാട്ടി കൂട്ടിയ വര്‍ക്ക് ഡി ട്രൊഇടില് ഒരു വലിയ ചരിത്രം ഉണ്ട് എന്നാണു ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.ഡിട്രോയിടില്‍ലെ ക്നാനായക്കാരെ മുഴുവന്‍ അസഭ്യം ഇ മെയിലിലൂടെ പറഞ്ഞു സ്വയം സന്തോഷിച്ചു കൊണ്ടിരുന്ന ഒരു പ്രത്യേക മാനസിക അവസ്ഥ ഉള്ള ആളുകള്‍ ആണ് അവര്‍ എന്നും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു.ഈ പ്രത്യേക അസുഖം ഇപ്പോള്‍ V G യുടെ ആശിര്വാടതോടെ നിങ്ങള്‍ അമേരിക്ക മുഴുവന്‍ കാണിക്കുക ആണ് എങ്കില്‍ ദിട്രോഇയുകാര്‍ നിങ്ങളെ ഒതുക്കിയ പോലെ ആയിരിക്കില്ല ചിക്കാഗോ കാര്‍ ഒതുക്കുന്നത്‌ എന്ന് ഓര്‍ത്തു കൊള്ളുക.ഞങ്ങള്‍ ആയിട്ട് കഥകള്‍ പറയുന്നില്ല. അറിയേണ്ടവര്‍
ഡിട്രോയിടില്‍  ഉള്ളവരെ  വിളിച്ചു ചോദിക്കുക,

ഇവര്‍ എല്ലാവരും പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ ആണ് എന്നതും , പ്രസ്തുത സംഭവം നടക്കുമ്പോള്‍ വികാരി അച്ഛന്‍ ഇതെല്ലാം കണ്ടു ഒരക്ഷരം പോലും പറയാതെ ആസ്വദിച്ചു ഇരിക്കുക ആയിരുന്നു എന്നതും കൂട്ടി വായിക്കേണ്ടതാണ്.

VG യുടെ വിടു വേല ചെയാത്ത അമരിക്കയില്‍ ഉള്ള  ക്നാനായക്കാരെ ആകമാനം തെറി പറഞ്ഞു കൊണ്ട് നിങ്ങള്‍ തുടങ്ങിയിരിക്കുന്ന പ്രസ്ഥാനംഡിട്രോയിടില്‍ ഒതുക്കി നിര്തുന്നതായിരിക്കും നല്ലത് എത്രയും വേഗം  ക്നാനായക്കാരെ കുറിച്ച് സഭ്യമല്ലാത്ത കാര്യങ്ങള്‍ കുത്തി നിറച്ച ബ്ലോഗു എഡിട് ചെയ്തില്ല എങ്കില്‍ നിങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് പറയേണ്ടി വരും.

ഈ മാന്യന്മാരുടെ കൂടുതല്‍ വിവരങ്ങള്‍ ഏറെക്കുറെ ശേഖരിച്ചു കഴിഞ്ഞു. സാധിച്ചാല്‍ ഇന്ന് വൈകിട്ടോ, നാളെയോ അത് പ്രസിദ്ധീകരിക്കുന്നതാണ്.


എന്നെന്നും ക്നാനായക്കാരോടൊപ്പം

ചിക്കാഗോ കനാ


വൈകി കിട്ടിയ വാര്‍ത്ത  :


K C C N A പ്രസിഡന്റിനെ ഡി ട്രോയിടില്‍ വ്യക്തി ഹത്യ ചെയ്‌താല്‍ ചിക്കാഗോയില്‍ നിന്നും, ഡി ട്രൊയിടിലെ  പള്ളി നടത്തിപ്പിന്  പണം പിരിച്ചു തരാം എന്ന ഒരു കരാറിന്റെ പുറത്താണ് ഈ വ്രത്തികെട്ട നാടകം അരങ്ങേറിയതും, കളിപ്പിച്ചതും എന്ന് വളരെ വൈകി ഞങ്ങക്ക് അറിയാന്‍ കഴിഞ്ഞു.വരും നാളുകളില്‍ ഈ നാടകത്തിലെ കഥാ പാത്രങ്ങള്‍ നമ്മുടെ മുന്‍പില്‍ വരുമ്പോള്‍  നേരിട്ട് പരിചയപ്പെടാം, കൂടാതെ അവരെ ചിക്കാഗോയില്‍ പ്രമോട് ചെയുന്നവരെയും.



Sunday, December 18, 2011

എന്താണപ്പാ ഈ അഗപ്പേ ...


ചിക്കാഗോയിലെ അഗാപ്പ പ്രതിനിധി ആയി കേരളത്തില്‍ മെത്രാ പോലിതാതായുടെയും, മന്ത്രി മാരുടെയും കൂടെ വേദി പങ്കിടാനുള്ള യോഗ്യത എന്താണ് എന്ന് മനസ്സിലാകാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കുകള്‍ കാണുക.


http://www.madhyamam.com/news/22869/101206


http://illinoisattorneygeneral.gov/pressroom/2010_08/20100819.html


ഒരു രാഷ്ട്രം കുറ്റവാളി എന്ന് മുദ്ര കുത്തുന്ന ആളുകളെ അല്താരയുടെ മറവില്‍ സംരക്ഷിക്കുന്നത് ഈ രാഷ്ട്രത്തോടു കാണിക്കുന്ന കൊടിയ വഞ്ചന ആണ്.കളവു മുതലിന്റെ വിഹിതം വാങ്ങി അതില്‍ ഒരു ഭാഗം കൊണ്ട് ഗിരി വര്‍ഗക്കാര്‍ക്ക് പള്ളി എന്നാ പേരില്‍ ഒരു കെട്ടിടം പണിതു കൊടുത്തു അക്ഷരാഭ്യാസമില്ലാത്ത ആളുകളുടെ കുന്പില്‍ കഴുത്തില്‍ മാലയും ഇട്ടു ചിരിച്ചു നില്‍ക്കുന്നത് ന്യായീകരിക്കാന്‍ ഏതു തിരു വചനം ആണ് ഇനി പ്രസങ്ങിക്കാന്‍ പോകുന്നത്.

http://www.knanayavoice.com/india-news/miyavurupatayilesenr%E2%80%8Cmaikkil%E2%80%8Dspallivencariccu

അമേരിക്കയില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ചെലവാക്കുന്ന കഥകള്‍ എഴുതാന്‍ ഇവിടെ പയ്ട് ന്യൂസ്‌ പത്രവും , കൂലി എഴുത്ത് കാരും ഉണ്ടാകും, പക്ഷെ സത്യം സത്യമായി അവസാനം തെളിഞ്ഞു വരും.

http://www.knanayavoice.com/articles/nalikerattinrenattilenikkearu

കളവു മുതല്‍ തിരിചെല്പിക്കാന്‍ പറയുന്നതാണ് കള്ളന്മാര്‍ല്ലാത്തവര്‍ ചെയുന്നത്.കുമ്പസ്സാരക്കൂട്ടില്‍ വന്നു മോഷ്ടിച്ച് എന്ന് പറയുമ്പോള്‍ അതിന്റെ ഒരു വിഹിതം എനിക്ക് തന്നാല്‍ നിന്റെ പാപം മോചിപ്പിച്ചു തരാം എന്നും കൂടുതല്‍ തന്നാല്‍ നിനക്ക് മാന്യത ഉണ്ടാക്കി തരാം എന്നും പറയുന്ന കലികാലം ആണ് ഇത്.ഇങ്ങനെയുള്ള ആളുകളെ ആണോ അന്ത്യ ക്രിസ്തു എന്ന് പറയുന്നത്.കായം കുളം കൊച്ചുണ്ണിയുടെ പേരില്‍ ഒരു പള്ളിയും നൊവേനയും ചിക്കാഗോയില്‍ ഉടനെ തുടങ്ങി ക്കൂടെ ?ഗ്രാണ്ട്, മെഗാ, സ്പോന്‍സര്‍ മാര്‍ ആണെകില്‍ റെഡി ആണ്.

അഗാപ്പ എന്നാ പേരില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉള്ള സംവിധാനം പള്ളിയുടെ മറവില്‍ നടത്തുന്നത് ദയവു ചെയ്തു നിര്‍ത്തുക.അതില്‍ പണം തരുന്ന ആളുകളുടെ ലിസ്റ്റ് ഒന്ന് ദയവു ചെയ്തു പ്രസിദ്ധീകരിക്കുക.പിതാകന്മാര്‍ക്ക് ഇതിന്റെ നടത്തിപ്പില്‍ എന്തെങ്കിലും ഭാഗ ദേയാതം ഉണ്ടോ?രൂപതയുടെയോ, സഭയുടെയോ കൂട്ടുതരവാതിത്വതില്‍ നടത്തുന്ന ഒന്നാണോ ഇത്?സാന്റിയാഗോ മാര്ടിന്റെ പണംവാങ്ങിയ കമ്യുണിസ്റ്റ് പാര്‍ടി തിരിച്ചു കൊടുത്തതിന്റെ പകുതി എങ്കിലും മാന്യത സഭ കാണിക്കും എന്ന് അല്മായര്‍ പ്രതീക്ഷിച്ചാല്‍ അത് പാപം ആകുമെങ്കില്‍ പൊറുക്കുക. 

രണ്ടു പള്ളികളില്‍ വികാരിയെ വെക്കാതെ കണക്കില്ലാത്ത വരുമാനം ഉണ്ടാക്കി, ടാക്സ് കൊടുക്കാതെ അത് നാട്ടില്‍ എത്തിക്കാനുള്ള ഈ സംവിധാനത്തിന് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മുഖം കൊടുത്തു ചിക്കാഗോയില്‍ ഉള്ള ക്നാനയ്ക്കാരെ എല്ലാം അതില്‍ ഭാഗഭാക്ക് ആക്കി എന്ന് വരുത്തി തീര്‍ക്കുന്ന ഈ കള്ള നാടകം എത്ര കാലം കൊണ്ട് പോകാം എന്നാണു കരുതുന്നത്.അതോടൊപ്പം ഇവിടുത്തെ ക്രിമിനലുകളുടെ പണവും നാട്ടിലേക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്യാനുള്ള ഒരു സംവിധാനവും അല്ലെ ഇത്?ഈ പള്ളി, സഭാ, ക്രിമിനല്‍ കൂട്ടുകെട്ട് ഞങ്ങള്‍ക്ക് മനസ്സില്‍ ആകുന്നില്ല.....
അഗാപ്പയുടെ കൂടുതല്‍ കഥകള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

സാമൂഹ്യ പ്രവര്‍ത്തനം നടത്തണം എന്ന് അടങ്ങാത്ത ആഗ്രഹം ആണ് എങ്കില്‍ ഇതൊക്കെ നേരെ അരമനയില്‍ ഏല്പിച്ചാല്‍ പോരെ?എല്ല്ലാം ഞാന്‍ തന്നെ നടത്തണം, എന്റെ പേരില്‍ ആയിരിക്കണം എല്ലാം, നിങ്ങള്‍ തന്നാല്‍ മതി, എന്ത് ചെയുന്നു എന്ന് നിങ്ങള്‍ അന്വേഷിക്കരുത്, ഇതൊക്കെ സാധാരണ ആളുകള്‍ക്ക് മനസ്സില്‍ ആകാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ്.എന്തിനാണ് ഈ നിഗൂഡത

ഈ പ്രസ്ഥാനവും ആയി കോട്ടയം അതിരൂപതക്കുള്ള ബന്ധം എന്താണ്?ബഹുമാനപ്പെട്ട അതി രൂപതാ ആദ്യക്ഷ്നെ ഊരാ കുടുക്കിലെക്കാന് നക്കാ പിച്ച കാശു തന്നു ഈ കൊള്ളക്കാരുടെ സംഘടന കൊണ്ട് പോകുന്നത്.സഭാ സംവിധാനവും ഈ ഒറ്റയാള്‍ പ്രസ്ഥാനവും തമ്മിലുള്ള ബന്ധം ദയവു ചെയ്തു അങ്ങാടിയാത് പിതാവും, മൂലക്കാട്ട് പിതാവും വ്യക്തമാക്കി അല്‍മായരുടെ സംശയം മാറ്റി തരണം എന്ന് അപേക്ഷിക്കുന്നു.

കോട്ടയം ചൈതന്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ അമേരിക്കയിലെ ക്രിമിനലുകളുടെ പണം വാങ്ങി ചെയുന്ന ഞെട്ടിപ്പിക്കുന്ന യ്താര്ത്യങ്ങള്‍ ഞങ്ങള്‍ അറിഞ്ഞു.അന്താ രാഷ്ട്ര തലത്തില്‍ നടക്കുന്ന സാമ്പത്തിക കുറ്റ ക്രത്യങ്ങള്‍ക്ക് കോട്ടയം സോഷ്യല്‍ സര്വീസിനോടൊപ്പം കോട്ടയം അരമനയും പങ്കാളികലാകുകയാണോ എന്ന് അറിയാന്‍ പാവപ്പെട്ട അല്മായര്‍ക്കു ആഗ്രഹമുണ്ട്.

ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ കേരള മുഖ്യ മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും ,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്കും കൊടുക്കന്നതാണ്. ചൈതന്യ ഡായരക്ടരിന്റെ ഇടയ്ക്കിടെ ഉള്ള അമേരിക്കന്‍ സന്ദര്‍ശനവും മറ്റും അന്വേഷണ വിഷയമാക്കെണ്ടാതാണ്.അദ്ധേഹത്തിന്റെ വ്യക്തിഗത അക്കൌണ്ടിലും, ബന്ധുക്കളുടെ അക്കൌണ്ടിലും നടത്തുന്ന ബിനാമി പണമിടപാടുകള്‍ സഭ കൂടി ശ്രദ്ധിക്കുന്നത് ഉചിതമായിരികും.

ഈ എഴുത്യിരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും ശരി അല്ലാത്ത കാര്യങ്ങള്‍ ഉണ്ട് എങ്കില്‍ ഈ രാജ്യത്ത് നിലവില്‍ ഉള്ള നിയമം അനുസരിച്ച് ഒരു സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയെ തേജോവധം ചെയുന്നു എന്ന് പറഞ്ഞു സ്റെറിനും, ഫെടാരലിനും, പരാതി അയച്ചു നിയമ നടപടി എടുത്തു അഗ്നി ശുദ്ധി വരുത്തി സഭയുടെ അഭിമാനം ആകാന്‍ ഇതുമായി ബന്ധപെട്ടവരോട് താഴ്മ ആയി അപേക്ഷിക്കുന്നു.

ചിക്കാഗോ ക്നായുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ അംഗീ കരിക്കുന്നുവോ അതോ ഇത് നിര്ത്തണമോ എന്നറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഭൂരിപക്ഷ അഭിപ്രായം ഞങ്ങള്‍ മാനിക്കുന്നതായിരിക്കും.ഇത് സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ പോളിംഗ് നമ്മുടെ ബ്ലോഗില്‍ നടത്തുന്നു.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്തിക്ക്കുന്നു.ക്രിസ്തുമസിന്റെ തലേന്ന് വരെ നിങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താം.അപ്പോള്‍ തന്നെ രിസള്ടും നിങ്ങള്ക്ക് കാണാവുന്നതാണ്.

http://chicagokna.blogspot.com/

എന്നെന്നും ക്നാനായക്കരോടൊപ്പം
ചിക്കാഗോ കനാ

Friday, December 16, 2011

അടിയാന്‍ ഉടമ വൈദികര്‍.......

ഒരു ദേവായാലയാതെ ക്കുറിച്ച് ഒരു സാധാരനക്കരാനുള്ള കാഴ്ചപ്പാടും, ആകുലതകളും ആണ് പങ്കു വെക്കുന്നത്.നാം ജീവിക്കുന്ന സാഹചര്യങ്ങളിലും സമൂഹത്തിലും നിന്ന് വിത്യസ്തമായി പരിപൂര്‍ണ ആല്മീയതയും ശാന്തതയും ലഭിക്കുന്ന ഒരു സാഹചര്യതിനാണ് നാം പള്ള്ളി എന്നതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്.നമുക്ക് അത് ലഭ്യമാണോ?നാട്ടില്‍ നിന്നും വന്ന പല വയോധികരായ മാതാപിതാക്കളും ചിക്കാഗോ ക്നാനായ പള്ളിയില്‍ പോകാതെ, ഭാഷ പോലും അറിയാത്ത ഇംഗ്ലിഷ് പള്ളിയില്‍ പോയി അത്മീയ നിര്വര്‍ത്തി അടയുന്നത് എന്തുകൊണ്ടാണ്?
.
ആറു വീട്ടുകാര്‍ക്ക് ഒരു വികാരി അച്ഛനെ വിട്ടു കൊടുക്കുന്ന അല്‍മായ സ്നേഹി ആയ V G യോട് ഒന്ന് ചോദിച്ചുകൊള്ളട്ടെ, 900 ത്തില്‍ അധികം ഇടവകക്കാര്‍ ഉള്ള രണ്ടു പള്ളികള്‍ക്ക് ഒറ്റ വികാരി മതി എന്നത് ഏതു സഭാ നിയമത്തില്‍ പെട്ടതാണ്.രണ്ടു പള്ളികള്‍ക്കും ഞാന്‍ തന്നെ വികാരി എന്നും മറ്റേതു വൈദികര്‍ വന്നാലും സ്ഥാനത്തും അസ്ഥാനത്തും അസിദേന്ധി, അസിദേന്ധി, എന്ന് വിളിച്ചു പറയുന്നത്, വലിയൊരു അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉണ്ടാകുന്നതാണ്.നിങ്ങള്‍ വൈദികരുടെ ഇടയിലും കുടിയാന്‍ ഉടമ അടിയാന്‍ സംസ്കാരം ആണോ ഇപ്പോളും നിലനില്‍കുന്നത്‌?സെമിനാരിയില്‍ നിങ്ങള്‍ എല്ലാവരും ഒരു പണി അല്ലെ പഠിക്കുന്നത്?ഒന്നുകില്‍ V G ആയി അരമനയില്‍ വാഴുക, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പള്ളിയുടെ വികാരി ആയി വാഴുക.ഒരു പള്ളിയിലെ ഇടവകക്കാര്‍ എങ്കിലും Grace ഉള്ള ഒരു വൈദികന്റെ കുര്‍ബ്വാന കൂടി കൊള്ളട്ടെ.കൊതി ആയിട്ട്ടാണ്.വാളയാര്‍ ചെക്ക് പോസ്റ്റിലെ ജോലിയും, എക്സൈസ് മന്ത്രിയുടെ ജോലിയും എല്ലാം ഒരാള്‍ തന്നെ ചെയുന്നത് ഒരു അഭംഗി അല്ലേ?ആലോചിച്ചു നോക്കുക.അമേരിക്കയിലേക്ക് വരുന്ന വൈദികരെ എല്ലാം പത്തും പതിനഞ്ചും ഇടവകക്കാര്‍ ഉള്ള പള്ളികളിലേക്ക്‌ ഓടിച്ചിട്ട്‌ ഈ രണ്ടു പള്ളികളിലെയും , കുര്‍ബ്വാന , മന്ത്ര, ഇത്യാദികള്‍ മുഴുവന്‍ എനിക്ക് തന്നെ വേണം എന്ന് പറയുന്നത് അത്യാഗ്രഹം എന്നൊന്നും പറയില്ല, കാരണം വല്ല വശാല്‍ വൈദിക ശാപം എന്ന സാധനം ഞങ്ങളുടെ തലയില്‍ വല്ലതും വീണു പോയാലോ?ഇ രണ്ടു പള്ളികളില്‍ നിന്നും ടാക്സ് കൊടുക്കാതെ സ്വന്തം വരുമാനത്തില്‍ വരുന്ന അളവില്ലാത്ത പണത്തിന്റെ സ്ഥിതിവിവര കണക്കു പ്രസിദ്ധപ്പെടുത്താന്‍ സാധിച്ചാല്‍ വളരെ നല്ലതായിരുന്നു. ഞങ്ങള്‍ക്കൊക്കെ അത് കണ്ടു വെറുതെ ഒന്ന് അല്ഭുതപ്പെടാനായിരുന്നു.
കുറെ കാലം ഒക്കെ കുറെ പേരെ വിഡ്ഢികള്‍ ആക്കാന്‍ കഴിയും, പക്ഷെ എല്ലാ കാലവും എല്ലാവരെയും വിഡ്ഢികള്‍ ആക്കാന്‍ കഴിയില്ല.ഇതൊരു സാര്‍വ ലൌകിക സത്യമാണ്.
അത് കൂടാതെ പ്രീയപ്പെട്ട V G , താങ്കള്‍ക്കു വേറൊരു പള്ളിയില്‍ പോകണം എന്ന് പറഞ്ഞു ഞങ്ങള്‍ക്ക് ക്രിസ്തുമസിനു പാതിരാ കുര്‍ബ്വാന നിഷേടിക്കാന്‍ താങ്കള്‍ ആരാണ്?രണ്ടു പള്ളിയിലും പിന്നെ എന്തിനാണ് രണ്ടു വികാരികള്‍.താങ്കള്‍ വന്നാലേ ചിക്കാഗോയിലെ എല്ലാ പള്ളിയിലും കര്‍ത്താവ്‌ പിറക്കുകയുള്ളൂ എന്ന് വല്ല കമ്പി ഇല്ലാ കമ്പി വല്ലതും മൂന്ന് പൂജ രാജാക്കന്മാര്‍ അയക്കുക വല്ലതും ചെയ്തായിരുന്നോ?താങ്കള്‍ ഒരു കുര്‍ബ്വാന ചെല്ലാന്‍ മാത്രം നിയൊഗിക്കപ്പെട്ട വ്യക്തി ആണ് എന്നോര്‍ക്കുക.മറ്റേ പള്ളിയിലെ അച്ഛന് ക്രിസ്തുമസ് ആയി ബന്ധപ്പെട്ട തിരുക്കര്മങ്ങള്‍ ചെയാനുള്ള പരിശീലനം വൈദിക പഠന കാലത്ത് ലഭിച്ചിട്ട് എന്നാണു അറിയാന്‍ കഴിഞ്ഞത്.താങ്കള്‍ അല്ലാത്ത വൈദികര്‍ എല്ലാവരും ഉണ്നാക്കന്മാര്‍ ആണ് എന്നാണോ വയ്പ്?ഞങ്ങള്‍ക്ക് പാതിരാ കുര്‍ബ്വാന കൂടുവാന്‍ ഉള്ള സൗകര്യം ഉണ്ടായേ തീരൂ.താങ്കള്‍ എവിടെ പോകുന്നു എന്നും, എന്ത് ചെയുന്നു എന്നും ഇവിടുത്തെ അല്മായര്‍ക്കു അറിയേണ്ട കാര്യമില്ല.

ചിക്കാഗോ ക്നായുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ അംഗീ കരിക്കുന്നുവോ അതോ ഇത് നിര്ത്തണമോ എന്നറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഭൂരിപക്ഷ അഭിപ്രായം ഞങ്ങള്‍ മാനിക്കുന്നതായിരിക്കും.ഇത് സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ പോളിംഗ് നമ്മുടെ ബ്ലോഗില്‍ നടത്തുന്നു.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്തിക്ക്കുന്നു.ക്രിസ്തുമസിന്റെ തലേന്ന് വരെ നിങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താം.അപ്പോള്‍ തന്നെ രിസള്ടും നിങ്ങള്ക്ക് കാണാവുന്നതാണ്.


http://chicagokna.blogspot.com/
എന്നെന്നും ക്നാനായക്കരോടൊപ്പം

ചിക്കാഗോ കനാ...

Wednesday, December 14, 2011

ചിക്കാഗോ അഗാപ്പെ മൂവ്‌മെന്റ് പ്രതിനിധി

ഒരു പുണ്യവാളനെ പരിചയപ്പെടുക.


      ഇവിടുത്തെ ഒരു പൈഡ് ന്യൂസ്‌ പത്രത്തില്‍ വന്ന വാര്‍ത്തയും ചിത്രങ്ങളും ആണ് കൂടെ ചേര്‍ത്തിരിക്കുന്നത്.ജീവിച്ചിരിക്കുന്ന ഇത്തരം പുണ്യ വാളന്മാരെയും അവരുടെ പ്രമോരടര്‍ മാരെയും നമിക്കുന്നു.അമരിക്കയില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയൊക്കെ ചെലവാക്കാന്‍ പുണ്യ വാളന്മാര്‍ക്ക് പോലും സാധിക്കുകയില്ല.
ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കും എന്നത് എത്ര യാഥാര്‍ത്ഥ്യം .....

http://www.knanayavoice.com/articles/nalikerattinrenattilenikkearu



Monday, December 12, 2011

സീസറിനെ കൊള്ളയടിക്കുന്ന ദൈവങ്ങള്‍.

      സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി ബത്ത്ലഹെമിലിലെ കാലിത്തൊഴുത്തില്‍ ജനിച്ചത്ന്റെ ഓര്‍മ്മ ആഘോഷിക്കുന്ന കാലമാണല്ലോ ഇത്.ലോകത്തുള്ള എല്ലാ വിപ്ലവകാരികളുടെയും മുകളിലാണ് യേശു ക്രിസ്തുവിന്റെ സ്ഥാനം.ജറുസലേം ദേവാലയത്തില്‍ നിന്ന് നാണയ കൈമാറ്റക്കാരെയും, പക്ഷി വില്പനക്കാരെയും ചാട്ടവാറിനു അടിച്ചു പുറത്താക്കി ആ ദേവാലയത്തെ ശുദ്ധീകരിച്ച യേശുക്രിസ്തുവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.വിധവയുടെ ചില്ലി ക്കാശിനു ധനവാന്റെ സ്വര്‍ണ നാനയതെക്കാള്‍ വില നല്‍കിയ യേശുക്രിസ്തുവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.ധനവാന്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു പോകുന്നതിനു തുല്യമെന്ന് പ്രഖ്യാപിച്ച യേശുക്രിസ്തുവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

       ആ യേശു ക്രിസ്തു തന്റെ ജീവിതം ആണ് മനുഷ്യ സമുദായത്തിന് നല്‍കിയത്.ആ ക്രിസ്തു ആണ്ടില്‍ ആറു മാസവും വെള്ളത്തില്‍ മുങ്ങി കിടക്കുന്ന പുല്ലും പായലും മാത്രം നിറഞ്ഞു കിടക്കുന്ന ഒന്നിനും കൊള്ളില്ലാത്ത ചെളിക്കണ്ടം സഭക്ക് എഴുതി കൊടുത്തിട്ട് തൊട്ടടുത്ത ടൌണിലെ സ്ഥല വിലയുമായി താരതമ്യപ്പെടുത്തി മീടിയായിലൂടെയും അല്താരയിലൂടെയും കോടികളുടെ സംഭാവനയുടെ പെരുക്ക കണക്കിന്റെ സു"വിശേഷ" പ്രസംഗം നടത്തിയിട്ടില്ല.

       ചിക്കാഗോയിലെ ആള്‍ ദൈവങ്ങള്‍ എന്താണ് കാട്ടി കൂട്ടുന്നത്‌? ഈ രാജ്യത്തെ പാവപ്പെട്ടവന്റെ ഫുഡ് സ്ടാമ്പിന്റെയും, മേടികൈരിന്റെയും, വിഹിതം നല്‍കേണ്ട പണം കൊള്ളയടിക്കുന്നവര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തു അവര്‍ക്ക് സാമൂഹ്യ മാന്യത ഉണ്ടാക്കി കൊടുക്കുന്നത് ഏതു തരത്തിലുള്ള ഒരു സമൂഹത്തെയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.ദേവാലയത്തിന്റെ പേരില്‍ ആണ് എങ്കിലും, ദൈവത്തിന്റെ പേരില്‍ ആണ് എങ്കിലും, ചാരിടിയുടെ പേരില്‍ ആണ് എങ്കിലും പിരിച്ചെടുക്കുന്ന പണത്തിനു വിയര്പിന്റെ ഗന്ധത്തോട്‌ ചേര്‍ന്ന വിശുദ്ധിയുടെ സുഗന്ധം വേണം.അവിടെ പരിശുദ്ധാത്മാവ് ഉണ്ടാകും.ക്രിസ്തു ജീവിക്കും.അങ്ങിനെയല്ലാത്ത ദേവാലയങ്ങള്‍ വെറും കെട്ടിടങ്ങള്‍ മാത്രമാണ്.കര്‍ത്താവ്‌ പറഞ്ഞത് പോലെ കല്ലിനു മുകളില്‍ കല്ല്‌ ശേഷിക്കാതെ അത് തകര്‍ക്കപ്പെടും.സാന്‍ അന്ടോനിയായില്‍ കര്‍ത്താവ്‌ പ്രവര്‍ത്തിക്കുന്നത് കാണുന്നുണ്ടല്ലോ....പരിശുദ്ധി നിറഞ്ഞ വേറൊരു ദേവാലയം വീണ്ടും കെട്ടി പെടുത്തും.വിശ്വസ്തന്‍ അല്ലാത്ത കാവല്കാരനെ യജമാനന്‍ ( ഇന്ന് അത് ഞങ്ങള്‍ക്ക് കര്‍ത്താവ്‌ മാത്രം ആണ് ) അടിചിറക്കും.പുതിയ കാവല്‍ക്കാരെ കര്‍ത്താവ്‌ നിയമിക്കും.ആ വരുവാനിരിക്കുന്ന നല്ല ദിവസങ്ങളെ ഓര്‍ത്തു ഞങ്ങള്‍ പ്രാര്‍ത്ഥനാ ഭരിതരായിരിക്കുന്നു.

.

      കള്ള പണ ക്കാരുടെയും , കള്ളന്മാരുടെയും കൂടെ സഹാവസിക്കുന്നവര്‍ അങ്ങിനെ ഉള്ളവര്‍ ആയിരിക്കും.കോട്ടയം അതിരൂപതയുടെ അധ്യക്ഷനും മറ്റുള്ളവരും ഈ സഹവാസത്തില്‍ നിന്ന് മാറി നില്‍ക്കുവാന്‍ ആണ് സഭാ വിശ്വാസികള്‍ ആഗ്രഹിക്കുന്നത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

       അമേരിക്ക എന്ന രാജ്യത്ത് ജീവിക്കുമ്പോള്‍ ഈ രാജ്യം തരുന്ന സൌഭാഗ്യങ്ങള്‍ ആസ്വദിക്കുക മാത്രം പോര.ഈ സൌഭാഗ്യങ്ങള്‍ ഇവിടെ ഉണ്ടാക്കപ്പെട്ട സംവിധാനങ്ങളോട് കൂറും, ബഹുമാനവും, സത്യസന്തതയും കാണിക്കണം.അത് സഭാ സംവിധാനം ആണ് എങ്കിലും, വ്യക്തികള്‍ ആണ് എങ്കിലും മാറ്റം ഉണ്ടാകാന്‍ പാടില്ല.അമേരിക്കയിലെ തന്നെ ദേശീയ മാധ്യമങ്ങളില്‍ വരെ കൊള്ളക്കാര്‍ എന്ന് വിളിച്ചു നമ്മളെ അപമാനിക്കുംപോള്‍ ഏതാനും വ്യക്തികളുടെ കൊള്ളരുതായമയില്‍ ആകമാന ക്നാനായ സമുദായം തല കുനിക്കുന്നു.

       ഞെ ട്ടിപ്പിക്കുന്ന, അതെ സമയം അത്യന്തം ലജ്ജാവഹമായ ചില സത്യങ്ങള്‍ ഞങ്ങളുടെ അന്വേഷണ സംഘത്തിനു ലഭിചിട്ടുണ്ട്.വരും ദിവസങ്ങളില്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്.

എന്നെന്നും ക്നാനായക്കാരോടൊപ്പം
ചിക്കാഗോ കനാ

Saturday, December 10, 2011

മറ്റുള്ളവന്റെ കിടപ്പറയില്‍ എന്താണ് സംഭവിക്കുന്നത്‌...?

മറ്റുള്ളവന്റെ കിടപ്പറയില്‍ എന്താണ് സംഭവിക്കുന്നത്‌...?
മറ്റുള്ളവന്റെ കിടപ്പറയില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് സാധാരണ മാന്യന്മാര്‍ ആയ ആരും തന്നെ വേവലാതി പെടാറില്ല.രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ സ്വന്തം കിടപ്പറയില്‍ നിന്ന് എഴുന്നേറ്റു മറ്റുള്ളവന്റെ കിടപ്പറയില്‍ ഉണിഞ്ഞു നോക്കുന്നത് അവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് എന്ന ധാരണയുടെ പുറത്താണ്.ശരിയാണ്, ആണുങ്ങളുടെ കിടപ്പറയില്‍ പലതും നടക്കും.ഷണ്ടന്മാര്‍ക്കും, ബലക്ഷയമുള്ളവര്‍ക്കും, അതൊക്കെ അത്ഭുടതോടെയെ നോക്കുവാന്‍ കഴിയൂ.അവരിലും തരം താണ വര് മറ്റുള്ളവരെ പറഞ്ഞു വിട്ടു എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിഞ്ഞു അത് ലോകം മുഴുവന്‍ പറഞ്ഞു കൊണ്ട് നടക്കും.

ഇ  മെയില്‍ ഹാകിങ്ങിനെ കുറിച്ച് ഇതില്‍ കൂടുതല്‍ മാന്യമായി ഒന്നും പറയാനില്ല.

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിക്കാഗോയില്‍ നടന്ന ഒരു പോലിസ് അറസ്ടിന്റെ കഥ ഞങ്ങള്‍ പുറത്തു പറയാന്‍ നിര്ബ്വ്ന്ധിതരാകുകയാണ്.ഇനിയെങ്കിലും ഏതൊരു സ്ഥാനത്തേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ബാക്ക്ഗ്രൌണ്ട് റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കാനുള്ള ഒരു സംവിധാനം ബന്ധപെട്ടവര്‍ ചെയനമെന്നു അപേക്ഷിക്കുന്നു.

എന്നെന്നും ക്നാനായക്കാരോടൊപ്പം.

ചിക്കാഗോ കനാ.......

ആര്‍ക്കെങ്കിലും ചിക്കാഗോ കനാ യുടെ ഇമെയില്‍ കിട്ടരുത് എന്നുണ്ട് എങ്കില്‍ ഞങ്ങള്‍ക്ക് മെയില്‍ ചെയുക.ദിനം പ്രതി മെയിലിംഗ് ലിസ്റ്റില്‍ ചേര്‍ക്കാന്‍ പറഞ്ഞു മെയില്‍ ചെയ്യുന്നവരുടെ പ്രോത്സാഹനത്തിനു നന്ദി.ഞങ്ങളുടെ ഇമൈലുകള്‍ കിട്ടുവാന് chicagokna@gmail.com എന്ന ഈമെയിലില്‍ ഒരു റിക്വസ്റ്റ് അയക്കുക.