Saturday, December 24, 2011

ക്രിസ്തുമസ് സന്ദേശം .......



പ്രീയ ക്നാനായ മക്കളെ ,

       ചിക്കാഗോയിലെ ക്നാനായ സമൂഹത്തിലെ ചീഞ്ഞു നാറുന്ന സത്യങ്ങള്‍ പുറത്തു കൊണ്ട് വരുക, അത് ജനങ്ങള്‍ അറിയുക എന്ന ഉദ്ദേശത്തോടെയാണ് ഈ ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നത്.ഇത് കാനന്നമെന്നോ വായിക്കനമെന്നോ ആരെയും നിര്ബ്വന്ധിക്കാരില്ല.പിന്നെ എന്തിനാണ് ഞായറാഴ്ചകളില്‍ ചിലര്‍ ഹാലിളകുന്നത്?ഇന്‍റര്‍നെറ്റില്‍ കാണാന്‍ കൊള്ളില്ലാത്ത അനേകം കാര്യങ്ങള്‍ ഉണ്ട്.അതൊന്നും കാണരുത് എന്ന് ദൈവമക്കളോട് ഉപദേശിക്കുന്നത് ഇതുവരെ കേട്ടിട്ടില്ലല്ലോ?എന്തായാലും കാണാനും കേള്‍ക്കാനും കൊള്ളാവുന്ന കാര്യങ്ങള്‍ ആണല്ലോ ഒരാഴ്ചയായി മിഷന്‍ ചെലവില്‍ "അച്ഛന്‍ ഗ്രൂപ്പ്‌"""" "ചെയ്തുകൊണ്ടിരിക്കുന്നത്.കാണാന്‍ കൊള്ളില്ലാത്ത മാസികകളും, വീഡിയോകളും വില്‍ക്കുന്ന ഗ്യാസ് സ്റ്റേഷന്‍ മുതലാലീമാരോട് അതൊന്നും വില്കരുത് എന്നും, ആരും അത് വാങ്ങരുത് എന്നും ഇതുവരെ ആരും പറയുന്നത് കേട്ടിട്ടില്ല.ഇത്യാദി സാധനങ്ങള്‍ വിട്ടു കിട്ടുന്ന പണത്തിന്റെ വിഹിതം പറ്റുമ്പോള്‍ അതൊക്കെ മഗ്ദലന മാറിയതിന്റെ ക്രിസ്തുവിനെ കാണുന്നതിനു മുന്‍പുള്ള ജീവിതത്തിനു തുല്യം ആണെന്നെ പറയാന്‍ കഴിയൂ.

        ചിക്കാഗോയിലെ ക്നാനായക്കാര്‍ മുഴുവന്‍ മണ്ടന്മാര്‍ ആണ് എന്ന് ലോകം മുഴുവന്‍ പറയുന്നതില്‍ കാര്യമില്ലേ?വെറുതെ ജീവിക്കാനും, ഹെന്നസ്സി കുടിക്കാനും, പരദൂഷണം പറയാനും അല്ലാതെ നമ്മളെ എന്തിനു കൊള്ളാം.ചിന്തിക്കൂ, ആണുങ്ങളെ പോലെ പ്രതികരിക്കൂ.

     ചിക്കാഗോയിലെ ഏതെങ്കിലും വ്യക്തിക്കോ, പള്ളി ക്കോ , അച്ഛന്മാര്‍ക്കോ ഞങ്ങള്‍ എതിരല്ല.നമ്മുടെ ഇടയില്‍ നടക്കുന്ന കാര്യങ്ങള്‍ വെറുതെ പരയുന്നൂ എന്നെ ഉള്ളു.അതില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ട് എങ്കില്‍ അത് ഞങ്ങളുടെ കുഴപ്പം ആണോ?കോഴി കട്ടവന്റെ തലയിലെ പപ്പ് ഇരിക്കൂ.

        ക്നാനായ മക്കളെ, വെറുതെ നമ്മുടെ  പള്ളിയിലേക്ക് ഒന്നൂ നോക്കൂ.സീറോ മലബാര്‍ രീതി അനുസരിച്ച് പള്ളി പോയിട്ട് പാരിഷ് ഹാളില്‍ പോലും കള്ള് കയറ്റത്തില്ല.എന്നാല്‍ നമ്മുടെ പള്ളിയുടെ മുറികള്‍ കള്ള് സ്റ്റോക്ക്‌ ചെയാനുള്ള ഇടമാകിയിരിക്കുക അല്ലെ?

          കുര്‍ബ്വാന കഴിഞ്ഞും അല്ലാതപ്പോളും കമ്പനി അടിക്കാനുള്ള സ്ഥലം ആക്കി നമ്മുടെ പള്ളിയെ മാറ്റിയിരിക്കുന്നത് പിതാകന്മാരുടെ അനുവാദത്തോടെ ആണോ? വിശുദ്ധ കുര്‍ബ്വാന എഴുന്നുല്ലിച്ചു വെച്ചിരിക്കുന്ന ചാപ്പലിന്റെ  ഒരു ഭിത്തിക്ക് അപ്പുറത്ത് അല്‍പ വസ്ത്ര ധാരിണി മധു പകരുമ്പോള്‍ അത് വിശുദ്ധ കുര്‍ബ്വാനയെ അധിക്ഷേപിക്കുന്നതിന്  തുല്യമല്ലേ?
ചിന്തിക്കൂ, പ്രതികരിക്കൂ....ചിക്കാഗോയിലെ പള്ളിയിലേക്ക് കടന്നു വരുമ്പോള്‍ പള്ളി മുറ്റത്തും , കോറി ഡോറിലും ഉള്ള മദ്യപിച്ചു ചര്ദിച്ചു ഇട്ടിരിക്കുന്നതിന്റെ അസഹനീയമായ ദുര്‍ ഗന്ധം ഞങ്ങളുടെ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും സഹിക്കാവുന്നതില്‍ കൂടുതല്‍ ആണ്.ബഹുമാനപ്പെട്ട  V G ഇത് കാണാത്തത് കൊണ്ടാണോ അതോ ഈ ദുര്‍ഗന്ധം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ആണോ? ഈ മനുഷ്യാവഷിഷ്ടങ്ങളുടെ ഇടയിലൂടെ വേണം ഞങ്ങള്‍ക്ക് പള്ളിയില്‍ കയറി വരുവാന്‍..../. .,സ്വര്‍ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ്‌ എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ചിക്കാഗോയില്‍ അത് മനുഷ്യാവശിസ്ടങ്ങള്‍ കൂടി നിറഞ്ഞതാണ്‌ എന്നത് പരിതാപകരമാണ്.

           കുര്‍ബ്വാനക്ക് ശേഷം കള്ളു കുടി ഉള്ളത് കൊണ്ട് മാത്രം പള്ളിയില്‍ വരുന്ന വിശ്വാസികള്‍ , അവര്‍ക്ക് വേണ്ടി മാത്രം  ഓശാന പാടുന്ന V G , എത്ര മനോഹരമായ സഭാ സംവിധാനം......ETHICS എന്ന വാക്കിന്റെ അര്‍ഥം നിഘണ്ടുവില്‍ നോക്കുന്നത് നല്ലതായിരിക്കും.

        സമയത്തും അസമയത്തും പള്ളി മുറി മദ്യപാനികള്‍ക്ക്‌ തുറന്നു കൊടുക്കുന്നത് , വിശുദ്ധമായ ദേവാലയ ദേവാലയത്തില്‍ നിന്നും പരിശുദ്ധാത്മാവിനെ ഇറക്കി വിടുവാന്‍ വേണ്ടി ആണോ?അവര്‍ അവിടെ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ KCCNA യുടെ കണ്വന്ഷന്‍ നടുക്കുന്ന പാര്‍ക്കിംഗ് ലോട്ടില്‍ നടുക്കുമായിരിക്കും എന്ന് അവര്‍  വ്യാകുല പെടേണ്ട കാര്യമില്ല. ഇങ്ങനെ ഉള്ള ആളുകളും, അവരുടെ മക്കളും ഇല്ലാത്ത ഒരു കണ്വന്ഷനും , ആ കണ്വന്ഷന്‍ പരിസരവും ചിക്കാഗോയിലെ ക്നാനായ പള്ളിയെക്കാളും,അതിന്റെ പരിസരതെക്കാളും,പരിപാവനവും പരിശുദ്ധവും ആയിരിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട.ഡാല്ലാസ് കണ്വന്ഷ ന്റെ കഥകള്‍ എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.

          മദ്യപാനത്തിന് അവസരം ഉണ്ടാക്കി കൊടുത്തു അതിനു വാടക വാങ്ങി വരുമാനം ഉണ്ടാക്കുന്നവര്‍ ദയവു ചെയ്തു , പണത്തിനു വേണ്ടി എന്തും ചെയാന്‍ ഉള്ള മനസുണ്ടായിരുന്ന മഗ്ദലന മറിയത്തെ രക്ഷിച്ച ഈശോയെ ഓര്‍ത്തു ഈ പരിപാടി നിര്‍ത്തി കൂടെ.സേക്രട്ട് ഹാര്ടില്‍ സ്വതന്ത്ര ചുമതലയുള്ള ഒരു വികാരിയെ നിയമിക്കാന്‍ വൈകി ആണെങ്കിലും അങ്ങാടിയത് പിതാവ് എടുത്ത  തീരുമാനം പ്രശംസാര്‍ഹാമാണ്.അതുപോലെ തന്നെ ഞങ്ങളുടെ St മേരിസ് പള്ള്യിലും പരിശുധാത്മാവിനാല്‍ നിറഞ്ഞ ഒരു സ്ഥിരം വികാരി ഉണ്ടാകുന്ന ആ നല്ല ദിവസത്തിന് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ഥിക്കുന്നു.

             ക്രിസ്തുമസ് സമ്മാനം ആയി  ആ പ്രഖ്യാപനം കേള്‍ക്കാന്‍ കൂടി ഞങ്ങള്‍ ക്രിസ്തുമസ് കുര്‍ബ്വാനക്ക്  വരുന്നു.ചിക്കാഗോയിലെ ക്നാനായ പള്ളിക്കുള്ളിലെ മദ്യപാനം നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം കേള്‍ക്കാന്‍ ആയി വരുന്നു.

              ഈ പള്ളിയുടെ അധികാരി തരത്തിനനുസരിച്ചു, മൂലക്കാട്ട് പിതാവ് ആണ് എന്നും, അങ്ങാടിയത് ആണും പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത് കൊണ്ട് ആരാണ് യഥാര്‍ത്ഥ പിതാവ് എന്ന് ഇപ്പോളും വ്യക്തം അല്ലാത്തത് കൊണ്ട് ഈ രണ്ടു പേരും യോജിച്ചു ഈ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കി തരണം എന്ന് അപേക്ഷിക്കുന്നു.

          പ്രീയപ്പെട്ട V G , ക്രിസ്തുമാസിന്റെയും നവവത്സരത്തിന്റെയും എല്ലാ മംഗളാശംസകളും നേരുന്നു.ശാപ വാക്കുകളും , സഭ്യമല്ലാത്ത ഭാഷകളും ഞങ്ങളുടെ സംസ്കാരമല്ല.സ്നേഹത്തിന്റെ ഭാഷ ആണ് ഞങ്ങളുടേത്.ഞങ്ങള്‍ വ്യക്തികള്‍ക്ക് എതിര്‍ അല്ല.ഞങ്ങള്‍ ഉയര്‍ത്തുന്ന ആശയങ്ങളിലേക്ക് ശ്രധിക്ക്കുക.ഈ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ണി യേശു അങ്ങയുടെ ഹ്രദയത്തില്‍ കൂടി പിറക്കുവാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.വലതു വശത്ത് കിടന്ന കള്ളനോട് അനുതാപം കാണിച്ച ക്രിസ്തു ആണ് ഞങ്ങളുടെ അത്മീയ ഗുരു.അള്‍ത്താര പ്രസങ്ങഗളിലൂടെ ഞങ്ങളെ ഇല്ലായ്മ ചെയാന്‍ കഴിയില്ല, ഞായറാഴ്ച അള്‍ത്താര പ്രസംഗത്തിലൂടെ ഞങ്ങളുടെ വലതു കാരണത് അടിച്ചാല്‍ അടുത്ത ഞായറാഴ്ച ഞങ്ങള്‍ ഇടതു കാരണം കാണിച്ചു തരും.കാരണം അല്താരക്ക് മുകളില്‍ ഉള്ള ജീവിക്കുന്ന ക്രിസ്തു ആണ് ഞങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നത്.

         നഷ്ടപ്പെട്ടു പോയ ഒരു കുഞ്ഞാടിന് പിന്നാലെ പോയ ഈശോക്ക് വേണ്ടി ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.അങ്ങയെ നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല.അഭിഷിക്തനായ അങ്ങയിലെ ചില അഭിശപ്തമായ ഭാഗം കറക്ട് ചെയ്തു  ഒരു പരിപൂര്‍ണ അഭിഷക്തന്‍ ആക്കി മാറ്റി എടുക്കാനുള്ള  ഒരു മഹനീയ ക്രൈസ്തവ ദൌത്യം ആണ് തിരു സഭക്ക് വേണ്ടി ഞങ്ങള്‍ ചെയുന്നത്.ഞങ്ങള്‍ക്കും ഞങ്ങളുടെ വരും തലമുറകള്‍ക്കും അഭിഷക്തിയുടെ നിറകുടമായ ഒരു പ്രഗല്‍ഭനായ  ഭാരതീയ ക്നാനായ പുരോഹിതന്‍ ആയി അങ്ങയെ മാറ്റി എടുക്കാനുള്ള ശ്രമത്തില്‍ അങ്ങ് കൂടി സഹകരിക്കുക.സഭയുടെയും, മെത്രാന്മാരുടെയും, പള്ളിയുടെയും സംരക്ഷകര്‍ ആണെന്ന് പറഞ്ഞു സ്വയം കാവല്‍ ഭടന്മാര്‍ ആയി ഇറങ്ങിയിരിക്കുന്ന കോമരങ്ങളെ തിരിച്ചറിയാനുള്ള വിവേകം അങ്ങേക്ക് ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം.ക്രിസ്തു സാക്ഷ്യം വഹിക്കുന്ന ഒരു പുരോഹിതന്‍ ആകുമ്പോള്‍  അധമ സംസ്കാര പ്രവണതകള്‍ നിറഞ്ഞ ആരുടേയും സംരക്ഷണം ആവശ്യമില്ല.കര്താവിന്റെയും ഞങ്ങളുടെയും സംരക്ഷണം ഉണ്ടായിരിക്കും.


      എല്ലാ അഭ്യു ദയാ കാംക്ഷികള്‍ക്കും അല്ലാത്തവര്‍ക്കും ക്രിസ്തുമാസിന്റെയും നവ വല്സരതിന്റെയും മംഗ ളാശംസകള്‍

          എന്നെന്നും ക്നാനായക്കാരോടൊപ്പം
                       ചിക്കാഗോ കനാ 

No comments:

Post a Comment