Monday, December 12, 2011

സീസറിനെ കൊള്ളയടിക്കുന്ന ദൈവങ്ങള്‍.

      സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി ബത്ത്ലഹെമിലിലെ കാലിത്തൊഴുത്തില്‍ ജനിച്ചത്ന്റെ ഓര്‍മ്മ ആഘോഷിക്കുന്ന കാലമാണല്ലോ ഇത്.ലോകത്തുള്ള എല്ലാ വിപ്ലവകാരികളുടെയും മുകളിലാണ് യേശു ക്രിസ്തുവിന്റെ സ്ഥാനം.ജറുസലേം ദേവാലയത്തില്‍ നിന്ന് നാണയ കൈമാറ്റക്കാരെയും, പക്ഷി വില്പനക്കാരെയും ചാട്ടവാറിനു അടിച്ചു പുറത്താക്കി ആ ദേവാലയത്തെ ശുദ്ധീകരിച്ച യേശുക്രിസ്തുവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.വിധവയുടെ ചില്ലി ക്കാശിനു ധനവാന്റെ സ്വര്‍ണ നാനയതെക്കാള്‍ വില നല്‍കിയ യേശുക്രിസ്തുവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.ധനവാന്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു പോകുന്നതിനു തുല്യമെന്ന് പ്രഖ്യാപിച്ച യേശുക്രിസ്തുവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

       ആ യേശു ക്രിസ്തു തന്റെ ജീവിതം ആണ് മനുഷ്യ സമുദായത്തിന് നല്‍കിയത്.ആ ക്രിസ്തു ആണ്ടില്‍ ആറു മാസവും വെള്ളത്തില്‍ മുങ്ങി കിടക്കുന്ന പുല്ലും പായലും മാത്രം നിറഞ്ഞു കിടക്കുന്ന ഒന്നിനും കൊള്ളില്ലാത്ത ചെളിക്കണ്ടം സഭക്ക് എഴുതി കൊടുത്തിട്ട് തൊട്ടടുത്ത ടൌണിലെ സ്ഥല വിലയുമായി താരതമ്യപ്പെടുത്തി മീടിയായിലൂടെയും അല്താരയിലൂടെയും കോടികളുടെ സംഭാവനയുടെ പെരുക്ക കണക്കിന്റെ സു"വിശേഷ" പ്രസംഗം നടത്തിയിട്ടില്ല.

       ചിക്കാഗോയിലെ ആള്‍ ദൈവങ്ങള്‍ എന്താണ് കാട്ടി കൂട്ടുന്നത്‌? ഈ രാജ്യത്തെ പാവപ്പെട്ടവന്റെ ഫുഡ് സ്ടാമ്പിന്റെയും, മേടികൈരിന്റെയും, വിഹിതം നല്‍കേണ്ട പണം കൊള്ളയടിക്കുന്നവര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തു അവര്‍ക്ക് സാമൂഹ്യ മാന്യത ഉണ്ടാക്കി കൊടുക്കുന്നത് ഏതു തരത്തിലുള്ള ഒരു സമൂഹത്തെയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.ദേവാലയത്തിന്റെ പേരില്‍ ആണ് എങ്കിലും, ദൈവത്തിന്റെ പേരില്‍ ആണ് എങ്കിലും, ചാരിടിയുടെ പേരില്‍ ആണ് എങ്കിലും പിരിച്ചെടുക്കുന്ന പണത്തിനു വിയര്പിന്റെ ഗന്ധത്തോട്‌ ചേര്‍ന്ന വിശുദ്ധിയുടെ സുഗന്ധം വേണം.അവിടെ പരിശുദ്ധാത്മാവ് ഉണ്ടാകും.ക്രിസ്തു ജീവിക്കും.അങ്ങിനെയല്ലാത്ത ദേവാലയങ്ങള്‍ വെറും കെട്ടിടങ്ങള്‍ മാത്രമാണ്.കര്‍ത്താവ്‌ പറഞ്ഞത് പോലെ കല്ലിനു മുകളില്‍ കല്ല്‌ ശേഷിക്കാതെ അത് തകര്‍ക്കപ്പെടും.സാന്‍ അന്ടോനിയായില്‍ കര്‍ത്താവ്‌ പ്രവര്‍ത്തിക്കുന്നത് കാണുന്നുണ്ടല്ലോ....പരിശുദ്ധി നിറഞ്ഞ വേറൊരു ദേവാലയം വീണ്ടും കെട്ടി പെടുത്തും.വിശ്വസ്തന്‍ അല്ലാത്ത കാവല്കാരനെ യജമാനന്‍ ( ഇന്ന് അത് ഞങ്ങള്‍ക്ക് കര്‍ത്താവ്‌ മാത്രം ആണ് ) അടിചിറക്കും.പുതിയ കാവല്‍ക്കാരെ കര്‍ത്താവ്‌ നിയമിക്കും.ആ വരുവാനിരിക്കുന്ന നല്ല ദിവസങ്ങളെ ഓര്‍ത്തു ഞങ്ങള്‍ പ്രാര്‍ത്ഥനാ ഭരിതരായിരിക്കുന്നു.

.

      കള്ള പണ ക്കാരുടെയും , കള്ളന്മാരുടെയും കൂടെ സഹാവസിക്കുന്നവര്‍ അങ്ങിനെ ഉള്ളവര്‍ ആയിരിക്കും.കോട്ടയം അതിരൂപതയുടെ അധ്യക്ഷനും മറ്റുള്ളവരും ഈ സഹവാസത്തില്‍ നിന്ന് മാറി നില്‍ക്കുവാന്‍ ആണ് സഭാ വിശ്വാസികള്‍ ആഗ്രഹിക്കുന്നത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

       അമേരിക്ക എന്ന രാജ്യത്ത് ജീവിക്കുമ്പോള്‍ ഈ രാജ്യം തരുന്ന സൌഭാഗ്യങ്ങള്‍ ആസ്വദിക്കുക മാത്രം പോര.ഈ സൌഭാഗ്യങ്ങള്‍ ഇവിടെ ഉണ്ടാക്കപ്പെട്ട സംവിധാനങ്ങളോട് കൂറും, ബഹുമാനവും, സത്യസന്തതയും കാണിക്കണം.അത് സഭാ സംവിധാനം ആണ് എങ്കിലും, വ്യക്തികള്‍ ആണ് എങ്കിലും മാറ്റം ഉണ്ടാകാന്‍ പാടില്ല.അമേരിക്കയിലെ തന്നെ ദേശീയ മാധ്യമങ്ങളില്‍ വരെ കൊള്ളക്കാര്‍ എന്ന് വിളിച്ചു നമ്മളെ അപമാനിക്കുംപോള്‍ ഏതാനും വ്യക്തികളുടെ കൊള്ളരുതായമയില്‍ ആകമാന ക്നാനായ സമുദായം തല കുനിക്കുന്നു.

       ഞെ ട്ടിപ്പിക്കുന്ന, അതെ സമയം അത്യന്തം ലജ്ജാവഹമായ ചില സത്യങ്ങള്‍ ഞങ്ങളുടെ അന്വേഷണ സംഘത്തിനു ലഭിചിട്ടുണ്ട്.വരും ദിവസങ്ങളില്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്.

എന്നെന്നും ക്നാനായക്കാരോടൊപ്പം
ചിക്കാഗോ കനാ

No comments:

Post a Comment