Wednesday, October 10, 2012

ദൈവത്തെ കുറ്റം വിധിക്കുന്ന തിരുമേനിമാര്‍

പ്രവചനങ്ങള്‍ വീണ്ടും പൂര്‍ത്തീകരിക്കപ്പെടുന്നു. കയ്യേപ്പാസ്സിന്റെ ( മൂലക്കാടന്റെ ) കരങ്ങളിലൂടെ ജേരുസ്സലേം ദേവാലയം ( കോട്ടയം തിരുഹൃദയ ദേവാലയം - ക്നാനായ അരമന പള്ളി ) തകര്‍ക്കപ്പെടുന്ന ദിനം അടുത്തെത്തിയിരിക്കുന്നു. കയ്യേപ്പാസ്സിന്റെ കിങ്കരന്മാരുടെ കരങ്ങളില്‍  ക്നാനായ സമുധായാതെ എല്‍പ്പിച്ചു  കൊടുക്കാന്‍ ഒറ്റുകാരന്‍ യൂദാസ്സ് ( മുത്തോലം ) ഇതാ തന്‍റെ കടമകള്‍ നോര്‍ത്ത് അമേരിക്കയില്‍ പൂര്‍ത്തീകരിച്ച് റെഡി ആയി നില്‍ക്കുന്നു. കഷ്ടപ്പാടിലൂടെയും സഹനങ്ങളിലൂടെയും കെട്ടിപ്പടുത്ത നമ്മുടെ നാല്‍പ്പത് വര്‍ഷത്തിലതികമായ കൂട്ടായ്മ തകര്‍ത്ത് തരിപ്പണമാക്കാന്‍ ഉപ്പും ചോറും കൊടുത്തു വളര്‍ത്തിയ നമ്മുടെ മാതാപിതാക്കളില്‍ തന്നെ ജന്മം കൊണ്ട്, വളര്‍ത്തിയ ചില ക്നാനായ വൈദീകര്‍ ഇനിയും അരയും തലയും മുറുക്കി രംഗത്ത് നില്‍ക്കുന്നു.
ഒറ്റുകാരന്‍ മുത്തോലം 




റ്റാമ്പായില്‍ നിന്ന് കിട്ടുന്ന പത്രോസ്സച്ചന്‍റെ  വാര്‍ത്ത ഒട്ടും ആശ്വാസ്സകരമല്ല. ക്നാനായ പള്ളികള്‍ എന്ന് പറഞ്ഞ് ക്നാനായക്കാരുടെ നാശത്തിനായി മുത്തോലത്തിന്റെ ആജ്ഞാനുവര്തിയായി പ്രവര്‍ത്തിക്കുമ്പോള്‍ കാനോന്‍ നിയമവും സഭയുടെ പേരും പറഞ്ഞ് പള്ളികളിലൂടെ ക്നാനായ തനിമയെയും പാരമ്പര്യത്തെയും നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന യൂദാസ്സുകളോട് ( ചില പുരോഹിതരോട് ) ഞങ്ങള്‍ക്ക് പറയാനുള്ളത് വന്ന വഴിയെ തിരിച്ചുപോകാന്‍ തയ്യാറെടുക്കുക എന്നാണ്. നാല്‍പ്പത് വര്‍ഷത്തിലതികമായ  കൂട്ടായ്മയിലൂടെ ക്നാനായ മക്കള്‍  ഉണ്ടാക്കിയെടുത്ത ഇന്നത്തെ സകലതിന്റെയും  തലപ്പത്ത് കയറി കൊഞ്ഞനം കുത്തുമ്പോള്‍ ആട്ടിന്‍ തോലണിഞ്ഞ  (ചില ലോഹയിട്ട  ) ..............ളോട്  ഞങ്ങള്‍ പറയുന്നു, ഞങ്ങളെയും  ക്നാനായ സമുധായത്തെയും കൊള്ളയടിക്കാന്‍ വന്ന നിങ്ങള്‍ ഉടന്‍ തന്നെ രാജ്യം വിട്ട് പോകുക. ഞങ്ങളുടെ കൂട്ടായ്മയിലെ കൊച്ചുകൊച്ചു പടലപ്പിണക്കങ്ങള്‍ മുതലാക്കി ഞങ്ങളുടെ കൂട്ടായ്മയെ തകര്‍ത്ത് , കുടുമ്പങ്ങളില്‍ വിഷവിത്തുക്കള്‍ പാകി വെട്ടിമുറിച്ച് ഭിന്നിപ്പിച്ചു ഭരിച്ച് മൂലക്കാടന് വേണ്ടി നടത്തുന്ന  ഈ സമുദായ ദ്രോഹം നിര്‍ത്തലാക്കി സമുദായത്തോട് കൂറ് കാട്ടുകയോ അല്ലങ്കില്‍  മൂലക്കാടന്‍ എന്ന ലെഗിയോണ്‍  പിശാചിന്‍റെ ( രണ്ടായിരം പിശാചുക്കളുടെ കൂട്ടം ) കൂട്ടത്തില്‍ കൂടി പന്നികളില്‍ ആവസ്സിച്ച് കടലില്‍ ചാടി നശിക്കുകയോ ചെയ്യുക.

വാല്‍ക്കഷണം 

കാനോന്‍ നിയമത്തിനും കത്തോലിക്കാ സഭയുടെ പ്രഭോതനങ്ങള്‍ക്കും   എതിരാണന്നു  പറഞ്ഞ് സഭയില്‍ ക്നാനായ തനിമ നിലനിര്‍ത്താന്‍ സഭയോട് വിദേയരായ തങ്ങള്‍ക്ക് സാധിക്കില്ലായെന്ന് പറയുന്ന മൂലക്കാട്ട് തിരുമേനിയോടും   കുല്‍സിത വദീകരോടും  ഞങ്ങള്‍ക്ക് ചോതിക്കാനുള്ളത്, നിങ്ങള്‍ ശരിയാകുമ്പോള്‍  ദൈവം കുറ്റക്കാരനായി മാറുകയല്ലേ. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ  ചിട്ടയായ ഒരുക്കത്തിലൂടെ ആദ്യപിതാവായ അബ്രാഹത്തിന്റെ  സന്തതികളെ തന്‍റെ രക്ഷാകര പദ്ധതിക്ക് വേണ്ടി  ഒരുക്കിയപ്പോള്‍ തെറ്റ് പറ്റിയത് ദൈവതിനാണോ ? എന്തിനുവേണ്ടിയാണ്  പന്ത്രണ്ട് യഹൂദന്മാരെ തന്‍റെ വേലക്കായി ഈശോ തിരഞ്ഞെടുത്തത് ? പന്ത്രണ്ടാമന്‍ ഒറ്റുകാരനായപ്പോള്‍ പകരക്കാരനായി  യഹൂദനായ മത്തിയാസ്സ് സ്ലീഹായെ കൂടെകൂട്ടിയത് ? ഡമാസ്കസ്സിലേക്ക് ക്രിസ്ത്യാനികളെ പീഡിപ്പിച്ച്  കൊന്നൊടുക്കാന്‍ പോയ യഹൂദ  പണ്ടിതന്‍കൂടിയായ സാവൂളിനെ എന്തിനാണ് ഈശോ തിരഞ്ഞെടുത്തത് ?

നാലാം നൂറ്റാണ്ടിന്‍റെ പൂര്‍തീകരണത്തിന് മുന്‍പ് സഭയുടെ അടിത്തറയും പ്രബോധനങ്ങളും  പൂര്‍തീകരിച്ചപ്പോള്‍ എന്തുകൊണ്ട് ഒരിടത്തും യഹൂദനെ തൊട്ടില്ല. എന്തിന് പരസ്സ്യജീവിതകാലത്ത് നിങ്ങളുടെ മുന്ഗാമികളായ  അന്നത്തെ പുരോഹിത വര്‍ഗത്തെ മാത്രം അവരുടെ പ്രവര്‍ത്തികള്‍ മൂലം  ഈശോ വിമര്‍ശിച്ചിട്ട് ഈ സമുദായത്തെ നശിപ്പിക്കുന്ന ഒന്നും പറയാതിരുന്നത് ? എന്തുകൊണ്ടാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ്സിലൂടെ  കൊച്ചുകൊച്ചു സഭകളുടെ കൂട്ടായ്മയിലൂടെ ഏകവും സ്ലൈഹീകവും  സാര്‍വര്‍ത്തീകവുമായ കത്തോലിക്കാ സഭയുടെ വിപ്ലവാല്‍കമകമായ  തീരുമാനം പുറത്തിറങ്ങിയത്. അന്ധനും മൂകനുമല്ലങ്കില്‍ റവ. ഫാ. ഡോക്ടര്‍ സെബാസ്റ്റ്യന്‍ വാണിയംപുരയിടത്തിലിന്റെ വാക്കുകള്‍ കേള്‍ക്കുക, പുതിയ റീത്തുകള്‍/സൂയി ജൂറി  കിട്ടാല്‍ സഭ നിശ്ചയിച്ച മാര്‍ഗരേഘകള്‍  എന്തൊക്കെയെന്ന്.

കാനോന്‍ നിയമത്തിനും കത്തോലിക്കാ സഭയുടെ പ്രഭോതനങ്ങള്‍ക്കും   എതിരാണങ്കില്‍ എങ്ങിനെയാണ് ക്നാനയക്കാര്‍ക്ക് ഒരു കത്തോലിക്കനായി, ക്രിസ്ത്യാനിയായി  തുടരാന്‍ കഴിയുക. സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി ക്നാനായക്കാരെ ഉപയോഗിക്കുകയും  അതുകഴിയുമ്പോള്‍ ക്നാനായക്കാരെ വേണ്ടന്ന് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നിര്‍ത്തി നമ്മുടെ കാര്‍ന്നവന്മാര്‍  കാട്ടിത്തന്ന നന്മയുടെ പാത സ്വീകരിക്കാന്‍ തയ്യാറാവുക. അല്ലങ്കില്‍ ഇനി മേലില്‍ ക്നാനായ സമുധായത്തെ ദുരുപയോഗിക്കാന്‍ ആല്‍മാഭിമാനമുള്ള ഒരു ക്നാനായക്കാരും  അനുവതിക്കില്ല.

5 comments:

  1. It was very difficult to digest when some scientist or prophets warns about some immediate danger. In Chicago we do have our own mass for 10 years and we trained several youths but no one come to our church now but they still goes to American church but I do not think the new generation even follow them. Most of us church is just for socialization and our children may not come to our church but will go for other places for socialization. Teachings without any practice is no use. Just read "Coconut Generation' by Dr.Sam George.

    ReplyDelete
  2. Late John Paul use the term "Baptized Pagans" for those just come to the church and they never practice Christian principles in life. All of us do have very limited understanding of the Bible and we rarely practice the true teachings. We all get communion without any confessions for years. We are like the Jewish people during Jesus time. We think we are the best and first in heaven but we could be last and we are loosing our young generation too. So let us hope for the best and also prepare for the worst.

    ReplyDelete
  3. I do not think Muthu or our Bishops are doing anything wrong but they are controlled influenced by some uneducated uncultured rich people. All they need some good support.

    ReplyDelete
  4. The real villein is Mulakadan .

    It is a big mistake of Knanaya people to make him as a Bishop .

    He is a loyal Dog of Mar Varkey Vidhathil . It's all Varkeys plan assign to Mulakadan .

    Mulakadan trained Muthu to build churches for Varkey in exange he will get the position of Assistant Bishop in Syromalabar diocese - Got it ?

    ReplyDelete
  5. I still believe God is powerful and do have a greater plan but the most of the leaders are fake and they do not have any real interest in our community. They all come our homes without any notice to collect money and most of them do not pay never show the account to the public. Before election they talk and after election they talk only the big ones.

    ReplyDelete