Tuesday, October 16, 2012

ചിക്കാഗോ കനാ വാര്‍ഷിക അവലോകനം



ചിക്കാഗോ കനാ എന്ന ബ്ലോഗ്‌ കഴിഞ്ഞ വര്ഷം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ചിക്കാഗോയിലും, അമേരിക്കയിലും, അതുപോലെ തന്നെ ആഗോള ക്നാനായ സമുദായത്തിലും ഉണ്ടായിട്ടുള്ള ചലനങ്ങള്‍ ഞങ്ങള്‍ അവലോകനം ചെയുക ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.

എന്റെ ജന്മത്തിന് ഉത്തരവാദി എന്റെ പിതാവ് ആണ് എന്ന് ആരും നാട്ടില്‍ പറഞ്ഞു നടക്കാറില്ല.എന്റെ പിതാവിന്റെ രൂപത്തിലും സാടര്ശ്യതിലും ഉള്ള എനിക്ക് അതിന്റെ ആവശ്യം ഇല്ല.പക്ഷെ ഇവിടെ ചിലര്‍ പറഞ്ഞു നടക്കുന്നത് ഉ" തങ്ങളുടെ ജന്മത്തിന്റെ " ഉത്തരവാദിത്വം അയല്‍വക്കത്തെ വെളുത്ത ചേട്ടന്‍ ആണ് എന്നാണു.നാട്ടില്‍ സാമാന്യം തടിമിടുക്കും, ആഡയ ത്വവും  ഉള്ള ആളുകളെ കാണുമ്പോള്‍ അത് ആണ് എന്റെ അപ്പന്‍ എന്ന് പറയുന്ന സംസ്കാരം സാംസ്കാരിക, പാരമ്പര്യ ജീര്‍ണതയുടെ പര്യായം ആണ്.കൂടുതല്‍ ഒന്നും ചികയണ്ട, നോര്തമെരിക്കാന്‍ ക്നായുടെ ജന്മം എങ്ങിനെ നടന്നു എന്ന് അവര്‍ തന്നെ തലക്കെട്ടായി കൊടുത്തിട്ടുണ്ട്‌.ഒന്ന് പറയട്ടെ, ഞങ്ങള്‍ക്കാര്‍ക്കും ഇങ്ങനെ ഉള്ള ഒരൂ വിരൂപ സന്തതി ഉണ്ടാകില്ല.കാരണം നോര്തമെര്‍ക്കന്റെ മൂക്കും, തലമുടിയും, കണ്ണും, കാലും, മുഖവും ചെവിയും ഒക്കെ വിവിധ വ്യക്തികളുടെ സമാന ഭാഗങ്ങളുമായി സാടര്ശ്യം ഉള്ളതാണ്.ഇതില്‍ കൂടുതല്‍ ആയി ഒന്നും പറയാനില്ല.

 KCCNA  കണ്വന്ഷന്‍ ഇതു വിധേനയും തകര്‍ക്കാനായി ഒരു പുരോഹിതന്റെ നേത്രത്വത്തില്‍ ഉപജാപക പ്രവര്‍ത്തനങ്ങള്‍ നടന്നു അതിന്റെ ഉച്ച സ്ഥായിയില്‍ ആയപ്പോള്‍ ആണ് അമേരിക്കയിലെ ക്നാനായക്കാരുടെ എകീകരനതിനായി ചിക്കാഗോ കനാ ജന്മം എടുത്തത്‌...വ്യക്തമായി പറഞ്ഞാല്‍ KCCNA കണ്വന്ഷന്‍ വിജയിപ്പിക്കുക എന്നാ ഒരു ദൌത്യം ഞങ്ങള്‍ സ്വയം എത്റെടുക്കുക് ആയിരുന്നു.അതിനിടയില്‍ സമുദായത്തിലെ പല പച്ച ആയ സത്യങ്ങളും ആഗോള ക്നാനായക്കാരുടെ മുന്നില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.പ്രത്യേകിച്ച് ജീര്‍ണിച്ച ഒരു വിഭാഗത്തെ സമുദായത്തിന്റെ മുകളില്‍ കെട്ടി വെക്കാന്‍ ചിക്കാഗോയില്‍ ശ്രമിക്കുന്ന ഒരു പുരോഹിതന്റെ " മാന്യം " അല്ലാത്ത പ്രവര്‍ത്തികളും.

ഈ ബ്ലോഗ്‌ പ്രവര്‍ത്തനം മരവിപ്പ്ക്കാന്‍ നടന്ന ശ്രമങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്.ഒരു പ്രാവശ്യം ഇത് ഹാക്ക് ചെയ്യപ്പെടുക തന്നെ ചെയ്തു.അല്താരകളില്‍ ദൈവ വചനം ഒഴുകെണ്ടിടത് നിന്ന് തുടര്‍ച്ച ആയി ബ്ലോഗു വിശേഷങ്ങള്‍ വരുവാന്‍ തുടങ്ങി.പിന്നീട് ബ്ലോഗിനെ നേരിടാന്‍ ബ്ലോഗു തന്നെ കൊണ്ടുവന്നു.വെഞ്ചിരിച്ചതും വെഞ്ചിരിക്കാത്തതും ആയ ബ്ലോഗുകള്‍... അവസാനം ബ്ലോഗു നിര്‍ത്താന്‍ ആഹ്വാനം നല്‍കാനായി ഒരു മേത്രാപോലീതായെ കേരളത്തില്‍ നിന്നും വിമാനത്തില്‍ കൊണ്ടുവന്നു.

ഞങ്ങളുടെ ലക്‌ഷ്യം വിജയകരമായ ഒരു KCCNA  കണ്വന്ഷന്‍ ആയിരുന്നു.അതിന്റെ ലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ചും, ചിലപ്പോളൊക്കെ നിശബ്ദം ആയും, പ്രതികരിച്ചും പ്രതികരിക്കാതെയും ഒക്കെ നിലകൊണ്ടു.വ്യക്തമായ ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തിച്ച ഞങ്ങള്‍ക്ക് ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിഞ്ഞു.50000 ഡോളര്‍ നഷ്ടത്തില്‍ നിന്ന ഒരു കണ്വന്ഷനെ ലാഭത്തില്‍ ആക്കുവാന്‍ ഞങ്ങളുടേതായ എളിയ സംഭാവന ചാരിതാര്‍ത്യത്തോടെ സ്മരിക്കുന്നു.KCCNA  കണ്വന്ഷന്‍ കഴിഞ്ഞതോടെ ഞങ്ങളുടെ റോള്  കഴിഞ്ഞു എന്ന് പ്രതീക്ഷിച്ചു എങ്കിലും ഒരു സമുദായം ഞങ്ങളില്‍ ഏല്പിച്ചിരിക്കുന്ന വിശ്വാസവും , പ്രതീക്ഷയും നിഷ്കരുണം തള്ളി കളയാന്‍ ഞങ്ങള്‍ കോട്ടയം പിതാവോന്നും അല്ല.അതുകൊണ്ട് എളിയ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന് വേണ്ടി മുന്നോട്ടു കൊണ്ടുപോകുന്നു.

അതോടൊപ്പം ചിക്കാഗോയിലെ കമ്പ്യൂടര്‍ സാക്ഷരത വര്‍ധിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത സംഭാവന നല്‍കാന്‍ ഞങ്ങക്ക് കഴിഞ്ഞു എന്ന് ചാരിതാര്ത്യത്തോടെ സ്മരിക്കുന്നു.വല്ലപ്പഴും വരുന്ന അപ്നാ ദേശ് , പിന്നെ മലയാളം പത്രം , ഇതയാപ്പുരം ഒരു ലോകത്തേക്ക് ഒരൂ വലിയ വിഭാഗത്തെ കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.പള്ളികളിലെ അല്താരകളില്‍ നിന്ന് നല്‍കിയ ബ്ലോഗു സന്ദേശങ്ങള്‍ ആണ് ആളുകളെ കൂടുതല്‍ ബ്ലോഗുകളിലേക്ക് അടുപ്പിച്ചത്.അച്ചന്മാര്‍ പറയുന്നു, വായിക്കരുത്, അല്മായര്‍ വീട്ടില്‍ പോയി വായിക്കുന്നു.അറിയാനുള്ള ആഗ്രഹം ആളുകളില്‍ ശ്രഷ്ടിചെടുത്ത ബഹു.അച്ചന്മാര്‍ക്ക് നന്ദി.ജോലിയും വീടും മാത്രം ആയി കഴിഞ്ഞിരുന്ന നമ്മുടെ നേഴ്സ് സഹോദരിമാര്‍ ജോലിക്കിടയില്‍ കിട്ടുന്ന സമയം ഇപ്പോള്‍  അല്പമൊക്കെ ബ്ലോഗിന് കൂടി ചിലവാക്കുന്നുണ്ട് എന്നറിയുന്നതില്‍ ഞങ്ങള്‍ക്ക് ക്രതാര്തത ഉണ്ട്.അച്ചന്മാര്‍ പറയുന്ന, അതിനപ്പുറം ഉള്ള ആയ ഒരു ലോകത്തേക്ക് നമ്മുടെ സഹോദരിമാര്‍ എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നത് വരാനിരിക്കുന്ന ഒരു വലിയ മാറ്റത്തിന്റെ, ഒരു വിപ്ലവത്തിന്റെ  തുടക്കം ആണ്.അതുപോലെ അല്താരകളില്‍ നിന്ന് എന്തും പറയാന്‍ ധാര്‍ഷ്ട്യം ഉണ്ടായിരുന്ന ചിലരൊക്കെ വളരെ സംയമനത്തോടെ ആണ് ഇപ്പോള്‍ സംസാരിക്കുന്നത്.എന്തൊരു പക്വത, ഇതൊക്കെ വളരെ നേരത്തെ ആകാമായിരുന്നല്ലോ........

 ചിലരൊക്കെ  നടത്തുന്ന ഈ പോരോട്ടു നാടകത്തിനു ഒരു ശുഭ പര്യാവസാനം  അല്ല ഉണ്ടാകാന്‍ പോകുന്നത്.കാരണം ഞങ്ങളുടെ കയില്‍ ഇതിനിടയില്‍ വന്നു ചേര്‍ന്നിരിക്കുന്ന തെളിവുകളും, സത്യങ്ങളും പുറത്തേക്കു വിട്ടാല്‍ അതില്‍ നിന്നും ഉണ്ടാകുന്ന തീക്ഷ്ണ താപം ചിക്കാഗൊക്കൂ സഹിക്കാനാവുന്നതില്‍ കൂടുതല്‍ ആണ്.അതിനെല്ലാം ഒരാള്‍ മാത്രം ആയിരിക്കും ഉത്തരവാദി.ഒരുമിച്ചു നില്‍ക്കുന്ന ഒരു സമുദായത്തെ വേട്ട പട്ടികളെപ്പോലെ തമ്മില്‍ കടിപ്പിച്ചു അതില്‍ നിന്നും വീഴുന്ന ചോരത്തുള്ളികള്‍ നക്കി കുടിക്കുന്നവര ആരായാലും കാലം നിങ്ങള്ക്ക് മാപ്പ് തരില്ല.ഈ തലമുറയും വരും തലമുറകളും നിങ്ങളെ ശപിക്കും.വിദ്വേഷത്തിന്റെ വിഷ വിത്തുകള്‍ പാകുന്നവര്‍ സൂക്ഷിക്കുക, വരാന്‍ പോകുന്ന പേമാരിയും, കൊടുങ്കാറ്റി നെയും  നേരിടാന്‍ തയാറായി കൊള്ളുക.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വായനക്കരുണ്ട്ടായ  ലേഖനഗലും അതിന്റെ വായനക്കാരുടെ എണ്ണവും  താഴെ കൊടുക്കുന്നു.
അതുപോലെ രാജ്യം തിരിച്ചുള്ള വായനക്കാരുടെ എണ്ണ വും




United States     135699
Saudi Arabia    7822
India                      5844
United Kingdom  4767
Canada                  4081
Australia            1490
United Arab Emirates  895
Switzerland      525
Russia             478
Kuwait          385




വാല്‍ കഷണം 

ചിക്കാഗോയില്‍ നിന്നും ഒരു മാന്യ ദേഹം കഴിഞ്ഞ ആഴ്ച കേരളത്തില്‍ ചെന്ന് പോലീസ് പരാതി നല്‍കി ചിക്കാഗോ കനാ പൂട്ടിക്കാന്‍ ഒരു വിഫല  ശ്രമം നടത്തി എന്ന ലജ്ജാകരമായ ഒരു സത്യം നിങ്ങളെ അറിയിക്കട്ടെ.കേരളാ പോലീസിന്റെ സൈബര്‍ സെല്ലില്‍ നിന്നും ഞങ്ങള്‍ക്ക് വന്ന  വെരിഫിക്കേഷന്‍ ക്ലാരിഫിക്കേഷന്‍  വ്യക്തമായി  നല്‍കുകയും അതില്‍ അവര്‍ പരിപൂര്‍ണ ത്രപ്തി അറിയിക്കുകയും ചെയ്തു .ബ്ലോഗു നിര്‍ത്തിക്കാന്‍ കേരളത്തിലേക്ക് വിമാനം കയറുന്നവര്‍ ഒന്നോര്‍ക്കുക, ഇനി എല്ലാ ആഴ്ചകളിലും നിങ്ങള്ക്ക് കേരളത്തിലേക്ക് പോകേണ്ടതായി വരും.


7 comments:

  1. well done keep up the good work. expose the oppotunistsic priests and their sycophants, for the betterment of the knanaya community. they just find it convenient to forget the universal fact that unless there is a wall, you cant write on it. so if the community is destroyed, nothing counts. so continue the good work fearlessly.

    ReplyDelete
  2. I may say CHICAGO KNA is the center figure of Knanaya community on North America.We I appreciate the great fearless committed sincerer work of Chicago kna without selfish motive towards the existence and survival of this community

    ReplyDelete
  3. Houston Knanaya communityOctober 16, 2012 at 9:45 AM

    Through chicago kna we came to know the dirty things going on the church and church rectory which is so shameful for the entire Christianity. Well done Chicago Kna. Keep it up.You are giving much inspiration to us

    ReplyDelete
  4. I respect the aristocracy and standard of Chicago knaa, and I do upset when you are not publishing regularly. I love you as my family member, who ever may behind it.YOU REPRESENT THE COMMUNITY.The articles coming out from chicago knaa is much valuable and people with sincerer integrity only can do such acts.

    ReplyDelete
  5. Courage , affection, sincerity, respect, knowledge, blessings of for-fathers,love, vision of future all these qualities means CHICAGO KNA. Go ahead with your mission to purify knanaya Community.Let our next generation to get the result

    ReplyDelete
  6. Kna. Chicago Kna. You guys are the future of our community. Continue the good work you are doing....

    ReplyDelete
  7. CONGRATULATION Chicago KNA, we appreciate you for bringing up the dirty things happening in the CHURCH AND THE COMMUNITY.

    ReplyDelete