Monday, April 2, 2012

കുഞ്ഞാടുകള്‍ കൂവിയോടിച്ച ആദ്യത്തെ ഇടയന്‍

    ഇടയന്റെ തുടര്‍ച്ചയായ ശ്രദ്ധക്കുറവും ഉത്തരവാടിത്വമില്ലായമായും, നിരന്തര ഉപദ്രവും മൂലം കുഞ്ഞാടുകള്‍ പൊരുതി മുട്ടി അറിയാതെ യോ എന്ന് വിളിക്കാന്‍ വായ്‌ തുറന്നു.അത് അറിയാതെ കൂവലായി, കൂവി വിളി ആയി.ഇടയനെ ആട്ടി ഓടിക്കുന്നതിനു തക്ക വണ്ണം ഉച്ചത്തില്‍ ആയി.
ഒന്നും ചിന്തിക്കാതെ ഇടയന്‍ അടിക്കുന്നതിലെ മാത്രം ഓടുന്ന  കുഞ്ഞാടുകള്‍ ആണെങ്കിലും ഒരു പരിധി ഒക്കെ ഇല്ലേ?അഹങ്കാരവും, അധികാര ഭ്രാന്തും മൂത്ത ഇടയനു കിട്ടാന്‍ പാടില്ലാത്തത് കിട്ടിയപ്പോഴാണ് കുഞ്ഞാടുകള്‍ക്ക് ഇങ്ങിനെയും ഒരു മുഖം ഉണ്ട് എന്ന് ചിന്തിച്ചത്.

സ്ഥാനത്തും അസ്ഥാനത്തും വലിഞ്ഞു കയറി ചെല്ലുക, എനിക്ക് എല്ലാം അറിയാം, ഞാന്‍ പറയുന്നത് മാത്രം ആണ് ശരി, ഇങ്ങോട്ട് ഒന്നും പറയണ്ട, അങ്ങോട്ട്‌ പറയുന്നത് കേട്ടാല്‍ മതി, ഇങ്ങിനെ ഒക്കെ ചിന്തിക്കുന്നവര്‍ ആരായാലും അവര്‍ മൂഡസ്വര്‍ഘതില്‍ ആണ്.അറപ്പുരയില്‍  ധനം ശേഖരിച്ചുവെച്ചിരിക്കുന്നവര്‍ക്ക് തുല്യമാണ് അവര്‍.കുഞ്ഞാടുകള്‍ ഒന്ന് മുരടനക്കിയപ്പോള്‍ സഹിക്കുന്നില്ല അല്ലെ?

അങ്ങേക്ക് ഇതല്ല ഇതില്‍ അപ്പുറം വരണം.യാതൊരു കാരണവും ഇല്ലാതെ ഇപ്പോള്‍ എന്തിനാണ് അമേരിക്കയില്‍ കോ ഒപെരേഷന്‍, നോണ്‍ കോ ഒപെരേഷന്‍, കുത്തി പൊക്കിയത്?ഏഴു എഴുപതു പ്രാവശ്യം ക്ഷമിക്കണം എന്ന് പറഞ്ഞ ക്രിസ്തുവിനെ അനുയായികള്‍ തന്നെ ആണോ ഇങ്ങിനെ ഒക്കെ കാണിക്കുന്നത്?അമേരിക്കയില്‍ വന്നു ഗീര്‍വാണം വിട്ടു പോയതിന്റെ മറുപടി ഒന്നും അന്ഗാടിയാത് ഇത് വരെ പറയുന്ന കേട്ടില്ലല്ലോ?
ഇടയനെ ഇത്തരുണത്തില്‍ ആക്കിയതിന്റെ ആകെ ഉത്തരവാദിത്വം ഒരാള്‍ക്ക്‌ മാത്രമേ ഉള്ളു.കുഞ്ഞാടുകളുടെ ചോര കുടിച്ചു മത് പിടിച്ചിരിക്കുന്ന നമ്മുടെ " മുത്തു"

കുഞ്ഞാടുകളെ എല്ലാം മുത്ത്‌ ഒരു പരുവത്തില്‍ ആക്കി, അപ്പോഴാണ്‌ വലിയ ഇടയന്‍ മുത്തുവിന്റെ അടുത്ത് കോഴ്സ് ഇറക്കിയത്.കൊടുത്തു വലിയ ഇടയനിട്ടു ഒരു പണി, ഫോട്ടോയും, വീഡിയോയും വലിയ ഇടയന്റെ ഒരു ബലഹീനത ആണെന്നരിയാവുന്ന മുത്ത്‌ അദ്ധേഹത്തെ കുടുക്കില്‍ ചാടിച്ചു.മുന്‍പില്‍ ഇരുന്നു കൈ കൊട്ടുന്ന പ്രാഞ്ചികളെ കണ്ടു എന്താണ് പറയുന്നതെ എന്നോ എവിടെ വെച്ചാണ് പറയുന്നത് എന്നോ സ്ഥലകാല്‍ ബോധം ഇല്ലാതെ എന്തൊക്കെയോ പുലമ്പി പുലിവാല് പിടിച്ചു.സ്വന്തം അപ്പനും അമ്മയ്ക്കും വിളിച്ചാലും മുന്‍പില്‍ ഇരുന്നു കൈ കൊട്ടൂന്ന പ്രാഞ്ചി  അണ്ണന്മാര്‍ അല്ല ക്നാനായ സമുദായം.വിവരമില്ലായ്മയുടെ  ഷെവലിയാര്‍ മാര്‍ ആയ ചിക്കാഗോയിലെ ഈ പാവപ്പെട്ട പണക്കാരായ പ്രാഞ്ചി ഏട്ടന്മാരുടെ കയില്‍ നിന്ന് ഭിക്ഷ വാങ്ങുന്ന അങ്ങേക്കിത് വരാതിരിക്കാനാണ് ചിക്കാഗോ ക്നാ കുറെ നാളായി ശ്രമിക്കുന്നത്.സമയം കിട്ടുമ്പോള്‍ ഈ ബ്ലോഗു ഒക്കെ ഒന്ന് മനസ് ഇരുത്തി വായിച്ചാല്‍ സത്യം മനസ്സില്‍ ആകും.മുത്തുവിനെ ഇനിയും നിലക്ക് നിര്‍ത്തി ഇല്ല എങ്കില്‍ ഇതില്‍ അപ്പുറം അങ്ങേക്ക് സംഭവിക്കും.

ശേഷം അടുത്ത പാസ്ടര്‍ കൌണ്‍സിലില്‍

                                                                                                                മത്തായി
                                                                                              പൊട്ടനായ ഒരു കുഞ്ഞാട്.

കോട്ടയത്ത്‌ സമുദായം പ്രതികരിച്ച രീതിയോട് നിങ്ങള്‍ പ്രതികരിക്കുന്ന്നു എന്നറിയാന്‍ ഒരു പോളിംഗ് നടത്തുന്നു.വലതു വശത്ത് മുകളില്‍ നിങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താം.

വാല്‍ കഷണം             മുത്തുവിന്റെ ബ്ലോഗു വീരന്മാരോക്കെ എന്താ എന്തോ പോയ അണ്ണാന്റെ പോലെ ഇരിക്കുന്നത്.ആ ചുറു ചുറുക്ക് ഒക്കെ കളയല്ലേ.ഇതൊക്കെ ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ ഒക്കെ എടുക്കണം.നിങ്ങളുടെ ഈ ഉത്സാഹം ആണ് പിതാവിന്റെ അവസ്ഥ ഇവിടം വരെ ആക്കിയത്.നമ്മുടെ .ചില അച്ചന്മാര്‍ സമുദായ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോ  എന്ന് KCCNA പ്രസിടന്റ്റ് സ്വകാര്യ ഈമെയിലില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, അച്ചന്മാരെ കുറിച്ച് ഇങ്ങിനെ ചിന്തിക്കാന്‍ നീ ആരാടാ എന്ന് ചോദിക്കാന്‍ ചെന്ന മൂലക്കാട്ടെ അനിയന്‍ തിരുമേനിയെയും കൂട്ടരെയും നാട്ടുകാര്‍ ഓടിച്ചു.ചേട്ടന്‍ തിരുമേനിയുടെ അവസ്ഥ ഇങ്ങനെയും.സംഭവാമി യുഗേ യുഗേ.....ഈ സമുദായത്തെ സ്നേഹിക്കുന്നവരെ സമുദായം ജീവന്‍ നല്ല്കി സ്നേഹിക്കും.അതുപോലെ ഞങ്ങളുടെ സമുദായത്തെ ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ മേല്‍ കീഴ് നോക്കില്ല, സവാരി ഗിരി ഗിരി നടത്തി കളയും.ഞങ്ങള്‍ക്ക് മെത്രാനെക്കളും, മാര്‍ പാപ്പയെക്കാലും വലുതാണ്‌ ക്നായി തോമ.ഞങ്ങള്‍ മെത്രാന്‍ കക്ഷി അല്ല, തോമാ കക്ഷി ആണ്.

ചിക്കാഗോ ക്നാ
എന്നെന്നും ക്നാനായകാരോടൊപ്പം

Follow us on facebook : http://www.facebook.com/communitystandards#!/profile.php?id=100003401440023

18 comments:

 1. Architects of todays Knana-Kana-yism. Let Kerala and whole Knanya of the world also see firsthand

  http://www.youtube.com/watch?v=q4qGX7fPs4Q

  Popele who braught knanayism to this stage can be seen in this video. Look at the video after 03.10 minute. look at KANA guy standing at right hand of VG. why we take loan from him. why no other bank in Chicago? what are the dark hands playing behind? who is forcing these decitions on all knanayites?

  ReplyDelete
 2. ജാത്യാഭിമാനിApril 3, 2012 at 1:28 AM

  മൂലക്കാട്ട് മെത്രാന്റെ കവചകുണ്ഡലങ്ങള്‍ അഴിഞ്ഞുവീണ
  ക്‌നാനായ മഹാസമ്മേളനം.

  തെക്കുംഭാഗ സമുദായത്തിന്റെ പരമ്പരാഗതമായ വംശീയ നിലപാടിനെതിരെ സമുദായ ശത്രുക്കളുടെ പണിയാളായി പ്രവര്ത്തിച്ചു വരികയായിരുന്നു ആര്ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. സമുദായത്തില്‍ നിന്നും ശക്തമായ എതിര്പ്പുണ്ടായിട്ടും തന്റെ നിലപാടില്‍ അയവില്ലാതെ ഉറച്ചുനിന്ന ബിഷപ്പിനെ പിന്തിരിപ്പിക്കാനെന്ന ഉദ്ദേശത്തോടെയാണ് ക്‌നാനായമക്കള്‍ എപ്രില്‍ ഒന്നിന് ചൈതന്യയില്‍ ഒത്തുകൂടിയത്. പിതാവിനെ അതിലേയ്ക്ക് ക്ഷണിക്കണമെന്ന ഉദ്ദേശമേ ആര്ക്കും ഉണ്ടായിരുന്നില്ല. യോഗദിവസത്തിന് വളരെ മുന്മ്പു തന്നെ പിതാവിനെ ക്ഷണിക്കണമെന്ന നിര്ദ്ദേശം വികാരി ജനറാളിന്റെ ഫോണില്നി ന്നും സംഘാടകര്ക്കു വന്നു; അവര്‍ അനങ്ങിയില്ല. തുടര്ന്ന് 29-ന് ചേര്ന്ന പാസ്റ്ററല്‍, പ്രിസ്ബിറ്ററല്‍ കൗണ്സിലുകളുടെ സംയുക്ത യോഗത്തില്വെവച്ച് പിതാവിന്റെ സാന്നിദ്ധ്യത്തില്‍ വികാരി ജനറാള്‍ മൈക്കിലൂടെ വീണ്ടും അഭ്യര്ത്ഥിച്ചതു പ്രകാരം 30-ാം തീയതി സമുദായക്കാര്‍ യോഗം ചേര്ന്ന് പിതാവിനെ ക്ഷണിക്കുകയും ചെയ്തു.

  പിതാവ് യോഗത്തിനു വന്നാല്‍ അനിഷ്ടകരമായ സംഭവങ്ങള്‍ അരേങ്ങറാന്‍ സാദ്ധ്യത ഉണ്ടെന്നു മനസിലാക്കിയതിനാലാണ് സംഘാടകര്‍ ക്ഷണിക്കാതിരുന്നത്. ഈ വിവരം പല വൈദീകരോടും പറഞ്ഞിരുന്നു; പിതാവ് വരട്ടെ ജനവികാരം നേരില്‍ കാണട്ടെ എന്ന നിലപാടിലായിരുന്നു അവരും.

  പതിനഞ്ചോളം അല്മായപ്രമുഖര്‍ പിതാവിന്റെ നിലപാടിനെതിരെ സംസാരിച്ചതിനു ശേഷവും ജനവികാരം മനസിലാക്കാതെ, നിലപാടില്‍ മാറ്റം വരുത്താതെ ഏകാധിപത്യസ്വരത്തില്‍ അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചതാണ് പ്രശ്‌നം വഷളാക്കിയത്. “എതിര്‍ അഭിപ്രായം ഉള്ളവര്‍ വീട്ടില്പോയി ശാന്തമായി ചിന്തിക്കു” എന്നു പറഞ്ഞാണ് പിതാവ് മറുപടി പ്രസംഗം ആരംഭിച്ചത്. “എന്റെ അഭിപ്രായത്തിന് എതിരുള്ളവര്‍ ഇറങ്ങിപോടാ” എന്നാണല്ലോ ഈ പറഞ്ഞതിനര്ത്ഥം.

  ക്‌നാനായ മാതാപിതാക്കളില്‍ നിന്നു ജനിക്കുകയും ജീവിതപങ്കാളി ആ വിഭാഗത്തില്‍ പെട്ട ആളും ആയിരിക്കണം എന്ന നിര്വ്വ ചനത്തെ പിതാവ് വ്യാഖ്യാനിച്ചത് ഒരു ചോദ്യരൂപത്തിലാണ്. വിവാഹം വഴി ഒരാളെ ക്‌നാനായക്കാരനാക്കാനാകുമോ എന്നായിരുന്നു ആ ചോദ്യം. ആരും ചിന്തിക്കാത്ത, ഇതുപോലുള്ള ചോദ്യങ്ങളും ആളുകളെ ചൊടുപ്പിച്ചു. ഗത്യന്തരം ഇല്ലാതെ മാര്‍ മൂലക്കാട്ടിലിന് രണ്ടു തവണ പ്രസംഗം പൂര്ത്തിയാക്കാനാകാതെ പിന്മാറേണ്ടിവന്നു.

  അദ്ദേഹം ഒരിക്കലും ഒരു നേതാവല്ല എന്നു തെളിയുകയായിരുന്നു സമുദായ വിഷയത്തില്‍ പ്രകോപിതരായി നില്ക്കുന്ന ഒരു വലിയ ജനവിഭാഗത്തെ ശാന്തരാക്കുവാനുള്ള ഒരു ഫോര്മുലയും അറിയാത്ത ഒരു മെത്രാന്‍. സമുദായം അണിയിച്ച കവചകുണ്ഡലങ്ങള്‍ ഇളകിതെറിച്ച ഈ സമ്മേളനം മാര്‍ മൂലക്കാട്ടിനെ ഒരുവഴിത്തിരിവില്‍ എത്തിച്ചിരിക്കുന്നു.

  സ്വന്തം ഫോര്മുലയിലൂടെ അദ്ദേഹത്തിന് ഇനി നീങ്ങാനാവില്ല; സമുദായം അത് അംഗീകരിക്കുക ഇല്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വകാര്യ വികാരങ്ങളോടും സ്വന്തം വിശപ്പിനോടും മല്ലടിച്ച് വിശുദ്ധിനേടുന്ന ഒരു സാധാരണ സന്യാസി മാത്രമാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുന്നു. ആ മാര്ഗ്ഗ്ത്തിലേയ്ക്ക് പോവുകമാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള ഏകവഴി.

  ജാത്യാഭിമാനി

  ReplyDelete
 3. അലക്സ്‌ കണിയാംപറമ്പില്‍April 3, 2012 at 1:31 AM

  മൂലക്കാട്ട് തിരുമേനിയ്ക്കൊരു തുറന്ന കത്ത്
  അഭിവന്ദ്യ തിരുമേനി:

  തിരുമേനിയുടെ ഈയടുത്തകാലത്തെ അമേരിക്കന്‍ സന്ദര്ശനത്തിനിടയില്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ വീഡിയോ കാണാനിടയായി. പ്രസ്തുത വീഡിയോ സംഭാഷണത്തില്‍, തിരുമേനി ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചെയ്യുന്ന സമുദായദ്രോഹത്തെക്കുറിച്ച് സംസാരിക്കുകയും, അത്തരക്കാരോട്, അവര്‍ ചെയ്യുന്നത് സമുദായദ്രോഹമാണെന്നു പറഞ്ഞു മനസ്സിലാക്കണമെന്ന് സമുദായംഗങ്ങളോട് കല്പ്പിക്കുകയും ചെയ്യുന്നത് കേട്ടു.

  എളിയവനായ ഒരു ഇലക്ട്രോണിക് മാധ്യമപ്രവര്ത്തകന്‍ എന്ന നിലയില്‍ ഇതിനോട് പ്രതികരിക്കേണ്ടത് എന്റെ കടമയാണെന്ന വിശ്വാസം കൊണ്ടാണിതെഴുതുന്നത്.

  ഇന്നലെ ഓശാന ഞായര്‍ ആയിരുന്നല്ലോ. സമാധാനത്തിന്റെ ദിനമായ ആ ദിവസം, പക്ഷെ ക്നാനായ സമുദായം കലുഷിതമായിരുന്നു. ആ വിശുദ്ധ ദിനം അങ്ങേയ്ക്കും സന്തോഷം ഒട്ടുംതന്നെ പകര്ന്നുതന്നില്ല എന്നാണു ചടങ്ങിന്റെ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായത്‌. ഒരു അതിരൂപതാധ്യഷന്റെ വിശദീകരണം കുഞ്ഞാടുകള്‍ കൂവി തടസ്സപ്പെടുത്തുക; രൂപതാധ്യക്ഷന് പ്രസംഗം നിര്ത്തി ദ്വേഷ്യത്തോടെ ഇരിപ്പടത്തിലേയ്ക്ക് മടങ്ങേണ്ടി വരിക; സംഘാടകരുടെ നിര്ബന്ധം മൂല വീണ്ടും പ്രസംഗിക്കുക, മറ്റു പ്രസംഗകരെല്ലാം സംപൂജ്യനായി കാണേണ്ട താങ്കള്ക്കെതിരെ സംസാരിക്കുക – കേരള കത്തോലിക്കാസഭയുടെ ചരിത്രം പരിശോധിച്ചാല്‍, അത്യപൂര്വമായ സംഭവം ആയിരുന്നു അത്.

  അപ്നാ ദേശിന് എന്നോളം പ്രായമുണ്ട്. അക്ഷരങ്ങള്‍ പഠിച്ചപ്പോള്‍ മുതല്‍ പരിചിതമായ, ചൂളപറമ്പില്പിതാവ് ആരംഭിച്ച, ആ പ്രസധീകരണത്തോട് വല്ലാത്ത ഒരു ആത്മബന്ധം എനിക്കുണ്ട്.

  ഓശാന ദിനത്തില്‍ ചൈതന്യയില്‍ സംഭവിച്ചതിന്റെ കൂടുതല്‍ വിവരം അറിയാനായി ഞാന്‍ അപ്നാ ദേശിന്റെ വെബ്സൈറ്റ് തുറന്നു നോക്കി. മുഖ്യ വാര്ത്ത് കണ്ടു ഞാന്‍ അക്ഷരാര്ത്ഥത്തില്‍ ഞെട്ടി.

  കോട്ടയം ജില്ലാതല വനംമിത്ര അവാര്ഡ് ‌ കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിന്

  ചൈതന്യയില്‍ നടന്നതിനെക്കുറിച്ച് ഒരു അക്ഷരം പോലും അതില്‍ ഇല്ലായിരുന്നു, തിരുമേനി.

  മാധ്യമങ്ങള്‍ വാര്ത്തകളെ മുക്കികളയുന്ന പാതാളമാകരുത്. പക്ഷെ കത്തോലിക്കാസഭയുടെ മാധ്യമങ്ങള്‍ ചെയ്യുന്നത് അതാണ്‌ എന്നതിന് ഇതില്‍ക്കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?

  ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഒരു യാഥാര്ത്യമാണ് – തിരുമേനിമാര്ക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും. എല്ലാ ലോകരാഷ്ട്രങ്ങളുടെ തലവന്മാരും, നേതാക്കന്മാരും വത്തിക്കാനിലെ അധികൃതര്‍ പോലും അതിനെ അംഗീകരിച്ചു കഴിഞ്ഞു. കോട്ടയം അതിരൂപതയും അതിനെ അംഗീകരിച്ചതിന്റെ സാക്ഷ്യമാണല്ലോ അപ്നദേശ് വെബ്സൈറ്റ്. കൂടാതെ, നമ്മുടെ അമേരിക്കയിലെ വികാരി ജനറാള്‍ അദ്ദേഹത്തിന്റെ ഹൈ-ടെക് സാമ്രാജ്യം ഭരിക്കുന്നതും, പ്രജകളെ അവഹേളിച്ചു നിലയ്ക്ക് നിര്ത്തുന്നതും, തന്റെ ഇഷ്ട “പ്രാഞ്ചിയെട്ടന്മാരുടെ” മുഖങ്ങള്‍ കാണിച്ചു കാശ് വാരുന്നതും, ഇലക്ട്രോണിക് രൂപേണ ആണ്. അത് തിരുമേനിയ്ക്ക് അറിയില്ല എന്ന് വേണമെങ്കില്‍ പറയാം; വിശ്വസിക്കാന്‍ വേറെ ആളെ നോക്കണമെന്ന് മാത്രം.

  അസൂയാലുക്കളായ വൃദ്ധപുരോഹിതരാല്‍ ചുറ്റപെട്ട്, ജനവികാരം മനസ്സിലാകാതെ കഷ്ടപെടുന്ന തിരുമേനിയ്ക്ക് വേണമെങ്കില്‍ ഇത്തരം സ്വതന്ത്ര മാധ്യമങ്ങളെ ഒരു അനുഗ്രഹമായി കാണാവുന്നതാണ്. അവയിലൂടെ താങ്കള്ക്ക് പലതും മനസ്സിലാക്കാന്‍ സാധിക്കും. അരമനയിലെ അവസരവാദികളായ സ്തുതിപാഠകരെപോലെയല്ല ഇത്തരക്കാര്‍. സ്വന്തം ബോധ്യങ്ങള്ക്ക് വേണ്ടി, വളരെ കഷ്ടപ്പാടുകള്‍ സഹിച്ച്, ജീവന്‍ തന്നെ അപകടത്തിലാകാം എന്ന തിരിച്ചറിവോടെ തങ്ങളുടെ വിശ്വാസങ്ങള്ക്ക് വേണ്ടി പയറ്റുന്നവരാണിവര്‍. അവരെ ആദരിക്കേണ്ട; ദയവു ചെയ്തു നിന്ദിക്കാതിരിക്കുക.

  പക്ഷെ പുരോഹിതവര്ഗത്തിനും അരമനയില്‍ വാഴുന്നവര്ക്കും അസൌകര്യങ്ങള്‍ ഉണ്ടാക്കുന്ന വാര്ത്തകള്‍ സൃഷ്ടിക്കുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ താങ്കള്ക്കും, അനുചരന്മാര്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, തീര്ച്ച്യായും. പക്ഷെ അതിനെ ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതാണ് നല്ലത്. മറ്റൊന്നും കൊണ്ടല്ല; മുത്തോലത്തച്ചനോട് ചോദിച്ചാല്‍, അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നും പഠിച്ചത് പറഞ്ഞു തരും. ഒരു ഇലക്ട്രോണിക് പ്രസധീകരണം അടപ്പിച്ചാല്‍ പിറ്റേ ദിവസം അത്തരത്തില്‍ അമ്പതെണ്ണം പുതിയത് ഉണ്ടാകും.

  ഒരു ബ്ലോഗില്‍ ഒരു കമന്റ്‌ കണ്ടു; തിരുമേനി സ്ഥാനം ഒഴിഞ്ഞു വത്തിക്കാനിലേയ്ക്ക് മടങ്ങുകയാണെന്ന്. ഞാന്‍ അത് വിശ്വസിക്കുന്നില്ല. കാരണം, നിസ്സാരക്കാരനല്ലാത്ത ജോണ്‍ ന്‍ എന്നൊരാള്‍ പണ്ട് പറഞ്ഞു: സ്വര്ഗത്തില്‍ സേവിക്കുന്നതിനേക്കാള്‍ നല്ലത് നരകം ഭരിക്കുന്നതാണെന്നു.

  എത്ര എതിര്പ്പുണ്ടായാലും, തിരുമേനി കോട്ടയത്ത്‌ തന്നെ കാണും എന്ന് എനിക്ക് തീര്ച്ചയുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. കൂടെ ഇത്രയും പറയാന്‍ അനുവദിക്കുക – സ്വതന്ത്ര മാധ്യമങ്ങളെ വെറുതെ വിടുക.

  ആദരവോടെ,

  അലക്സ്‌ കണിയാംപറമ്പില്‍

  ReplyDelete
 4. Dear Mar. Moolekkatt.

  I born as a Knanaya, not as a Catholic. Knanayam is more important than Pope, syned, Bishops and religious leaders etc. Kanayam is more important for all kanaya people. None cannot change knanaya practice in the sake of any religion.

  Hope you understand this. Kottayam diocese created for Knanaya people only. Knanaya people are endogaemous, we don't need any separate letter or sanction from any Pope or syned.

  A kananaya soul.

  ReplyDelete
 5. i suggest we should make one synid at kottayam,,,declare some bishope and send them to different countries...inform the rome that give us the power to do the same like some malangaras do.....

  ReplyDelete
 6. please don't contribute your hard earned money to angadi kana churches to implement M M formula and destroy your own identity. Send your money to poor churches in Kerala.You and your family will be saved and receive lot of blessing from above.

  ReplyDelete
 7. തനിമയിൽ ഒരുമയിൽ കോട്ടയം രൂപത 100 വർഷം, ഇപ്പം തനിമയും വേണ്ടാ, ഒരുമയും വേണ്ടാ, രൂപാ തന്നാൽ വിശ്വാസം തരാം അതും തരുന്ന രൂപയുടെ വലിപ്പം പോലെ മാത്രം ഇതാണെ നമ്മുടെ രൂപത

  ReplyDelete
 8. Boy cot the kana church. You will be saved.
  No difference between KANA and Muthu Church now.

  ReplyDelete
 9. Thaalathil vellam eduthu van kachayum arayil chutty Mishiha than shishyanmaaarudey, paaadangal kazhuki... Mar Moolakkato? Ee noyambu kalathu nalla vicharangalum aayi kazhiyunnathinu pakaram adheham oru thettil ninnum veroru thettilekku poykkondey irikkunnoooo.., Let Risen Christ show him the right way..

  ReplyDelete
 10. Hallo DKCC, were you sleeping until this time? Oh you were waiting to see the reactions from the real KNA. When you saw the reactions from the majority, you just jointed with them. Nella, what did happen to leave muthu and Angadi? Before you leave them make sure that you are not going to get the Sheveliar. Shame on you!!!

  ReplyDelete
 11. Forgive them they do not know what they are doing. It was predicted 2012 years ago by Jesus and mother Mary at several places last days there will be more trouble will come to the Church and the real followers. Those who were supposed to be the first will be at the last and those who were specially invited many never enter the Kingdom. It is easy to talk and very difficult to put into practice with anonymous and underground community politicians.

  ReplyDelete
 12. Just like 2000 years ago christians used to hide and pray. They used to have the symbol of the fish on the door to signal which house the prayer was inorder for christianity to survive. If the kings knew then the christians would be killed. History is repeating itself now. Knanayites have to hide behind the blog and ananomyous comments. If you openly object to anything about Muthu and his team they will finish you. Our own priest and church executives are scary people. So free speech of knanayites is now only available through the blog. thank you blogs.

  ReplyDelete
 13. if knai thoma is greater than pope,kuninju ninnu kurisinte munpil sathyam cheythu chingavanathinu vandi videda

  ReplyDelete
 14. Mar. Moolekatt formula is against Christian teachings and US civil law. It is anti-kna, and mind boggling despicable formula to separate family and children in a church of God. As a practicing knanaya person, I will support those those who challenge this in US court of law and in Rome. I am very sure that Mar. Moolekkat took a foolish and unchristian formula,because he never consulted with people with some intelligence. This formula is not practical and never get approved by any authorities.

  Solution:-

  Those who leave Kna for beauty, wealth, fame or visa etc.. are free to leave. Knanaya is by birth and by practice. Example-Those who took US citizenship will automatically loose Indian citizenship. Same way those who do not practice Knanyam means they voluntarily left knanaya society, lost their Knanaya membership.

  Kottayam diocese if formed for endogames knanaya people. We don't need any separate letter for that from Rome.

  ReplyDelete
 15. YOu are correct. Mar.Moolekkat never consulted people with some intelligence. He just fell into Mutholam trap. Now i hope he realises quickly that his formula will never survive American churches rule and civil rule. I hope and pray that he quickly corrects his position, otherwise he will loose a lot of value and prestige of his position by suggesting such impractical formula.

  ReplyDelete
 16. I have heard rumours that Bishop is going to suspend the KCC for conducting a meeting. Hope they do, so that this fire storm will never die away that easily. Time is not far away when both muthu and moola will have to hide under Mullappally's door.

  Can someone publish the photo of Muthu giving the plaque to Mullappally, that was posted in Apnadesh and Americankna many months ago?

  ReplyDelete
 17. The beginning of the end of KNAISM has begun! It is all very well for the glory of God and well being of Christianity in Kerala. Praise the Lord!

  Kudos to Archbishop Moolakattil! I congratulate you for your courage and conviction. When Jesus Christ said His body is bread and food many left Him. But He did not change His Word to placate his detractors. Let those hardcore antichristian knas leave. You, please foloow the path of true Chritian fellowship. There is no place in heaven which is reserved for knas. Please break with the nonchritian path followed by Kunnassery.

  ReplyDelete
 18. പരസ്യ കൊങ്ങണന്മാര്‍, കണി മുത്തുവീരന്‍, മൂ, മീഡിയ പ്രാഞ്ചി ഒഴുവക്കൂ

  ReplyDelete