ഏഴാം ക്ലാസ്സിലെ ഇട്ടൂപ്പ് സാറ് 1970-ല്‍ പഠിപ്പിച്ച ഒരു കണക്ക് 2012 - ല്‍ ഗുണം ചെയ്യുമെന്ന് ആര് കരുതി. IF A=B & B=C , THEN A=C ഈ കണക്ക് മനസ്സിലാകുന്നവര്‍ക്ക് അതിഭീകരമായ ഒരു ചതിയുടെ വഴി തിരിച്ചറിയാന്‍ ആകും.അതിനായി ഇട്ടൂപ്പ് സാറിന്റെ കണക്ക് പോലെ താഴത്തെ മൂന്ന് ഭാഗങ്ങളെ കൂട്ടി വായിക്കണം.
ഭാഗം ഒന്ന്: മൂലക്കാട്ട് പിതാവിന്റെ ലോസ് ഏജ്ഞല്സ് സന്ദര്‍ശനം;
മറവി നമുക്ക് ദൈവം തന്ന വലിയൊരു അനുഗ്രഹമാണ് എങ്കിലും ഒന്ന് പുറകോട്ട് തിരിഞ്ഞ് നോക്കാം. KCCNA ചിലവില്‍ നമ്മുടെ പിതാവ് ലോസ് ഏജ്ഞല്സ് - ല്‍ നോര്‍ത്ത് അമേരികയിലെ ക്നാനായ മക്കളുടെ പ്രശ്നം പരിഹരിക്കാന്‍ വന്ന നാളുകള്‍. പിതാവും ക്നാനായ രീജിയാന്‍ വൈദീകരും KCCNA നാഷണല്‍ ഭാരവാഹികളും കൂടി നടത്തുന്ന മീറ്റിങ്ങിന് തലേന്ന് മുത്തോലത്ത് അച്ഛന്‍ പിതാവും ക്നാനായ രീജിയാന്‍ വൈദീകരും പിന്നെ മാനദെന്ടങ്ങള്‍ ഒന്നും ഇല്ലാതെ പ്രത്യേകം തിരഞ്ഞെടുത്ത എല്ലാ ഇടവകകളിലെയും മിഷനുകളിലെയും പ്രധിനിധികളുമായി മീറ്റിങ്ങ് നടത്തുന്നു. ചിക്കാഗോയില്‍ നിന്നും തിരഞ്ഞെടുത്തവര്‍ നാല് പേര്‍ ആയിരുന്നു. 1) ജോണ്‍ പാട്ടപ്പതി 2) സാബു നടുവീട്ടില്‍ 3) മാത്യു നെടുമാക്കില്‍ 4) ജോയ് വാച്ചാച്ചിറ എന്നിവര്‍. നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് ഇതില്‍ ആദ്യത്തെ മൂന്ന് പേര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) KCCNA ക്ക് പകരമായി ക്നാനായ രീജിയാന്‍ പുതിയ സങ്കടന ഉണ്ടാക്കുക.
2) ചിക്കാഗോയില്‍ വച്ച് പുതിയ സങ്കടനയുടെ ആദ്യത്തെ കണ്‍വെന്‍ഷന്‍ സമ്മറില്‍ തന്നെ നടത്തുക.
3) KCCNA യെ പിതാവ് പരസ്സ്യമായി തള്ളിപരയുക.
4) KCCNA കണ്‍വെന്‍ഷന്‍ പിതാവ് വരാതിരിക്കുകയും തള്ളിപറയുകയും ചെയ്യുക.
ആദ്യത്തെ രണ്ടു കാര്യങ്ങളും അപ്പാടെ തള്ളികളയുന്ന പിതാവ് നോര്‍ത്ത് അമേരിക്കയില്‍ നമ്മുടെ കൂട്ടായ്മ നിലനിര്‍ത്തുന്ന 25വര്‍ഷത്തിലതികം പ്രായമുള്ള KCCNAയാണന്നു സംശയമില്ലാതെ പ്രഗ്യാപിക്കുന്നു.മുത്തോലത്ത് അച്ഛന്റെ പിന്നാമ്പുറം കളിയുടെ ഒരു പരാജയം ആയിരുന്നു അത്. മുകളില്‍ പറഞ്ഞ ആജ്ഞാനുവര്തികളെ തന്റെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ മുത്തോലത്ത് അച്ഛന്‍ പ്രത്യേകം തിരഞ്ഞെടുത്തു അയച്ചു എന്നത് ഏവര്‍ക്കും അറിയാം.
ലോസ് ഏജ്ഞല്സ് സന്ദര്‍ശനം കഴിഞ്ഞ് ചിക്കാഗോയില്‍ വന്ന് മൂലക്കാട്ട് പിതാവ് നടത്തിയ ക്നാനായചരിത്രത്തിലെ കുപ്രസ്സിദ്ധമായ ക്നാനായ പുനര്‍ നിര്‍വചനം ലോകത്തിലെ സകല ക്നാനായ മക്കളെയും ഞെട്ടിച്ച സമ്പവം നമുക്ക് എങ്ങിനെ മറക്കാന്‍ കഴിയും.
ഭാഗം രണ്ടു: കണിയാലിയുടെ മെയ്‌മാസ്സ സ്ഥാനാര്‍ഥി പ്രഗ്യാപനവും ആദ്യത്തെ യൂടൂബും;
കണിയാലി തന്റെ ആദ്യത്തെ യൂടൂബില്‍ വ്യക്തമായി പറയുന്നു. എന്റ വീട്ടില്‍ അന്ജാര് ഒഴിച്ച് കൂടാന്‍ പറ്റാത്ത വ്യക്തികള്‍ വന്ന് നിര്‍ബന്തിച്ചപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദതാല്‍ ഞാന്‍ മല്സ്സരിക്കുന്നു എന്ന്. സാഹചര്യങ്ങളുടെ സമ്മര്‍ദം എന്താണന്നും ആരാണ് ഈ അന്ജാര് ആള്‍ക്കാര് എന്നും നിരവതി തവണ പലരും ചോതിച്ചിട്ടും കണിയാലി ഇന്നുവരെ പറയാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ഇവര്‍ ആരൊക്കെയെന്നു വ്യക്തമായി. കുഴിവെട്ടു പത്രോസ്സ് എന്ന് കുപ്രസ്സിധനായ കണക്കന്‍ പിള്ളയുടെ ( ജേബു കളങ്ങര ) സഹോദരന്റെ വീട്ടില്‍ കൂടി കെ.കെ.ഗ്രൂപ്പിലെ നേതാക്കളും മുത്തോലത്ത് അച്ഛനും കൂടി എടുത്ത തീരുമാന പ്രകാരം തങ്ങളുടെ പ്രതിനിധികളായി കണിയാലിയുടെ വീട്ടില്‍ പോയവരില്‍ മേല്പറഞ്ഞവരില്‍ ആദ്യത്തെ മൂന്നുപേരും ഷാജി എടാട്ടും എസ്തപ്പാനും പോള്സനും ജേബുവും സാജു കണ്ണംപള്ളിയുമായിരുന്നു. അധികാരത്തിന് വേണ്ടി എന്തിനും തയ്യാറാകുന്ന കണിയാലിക്ക് തന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് കിട്ടിയ സുവര്‍ണ്ണ അവസ്സരമായിരുന്നു അത്. ലോകത്തിലെ ക്നാനായ മക്കളുടെ ഗതി പുനര്‍നിര്‍ണ്ണയിക്കാന്‍ ചിക്കാഗോ കീഴടക്കേണ്ടത് അങ്ങകലെ അരമനയില്‍ വാഴുന്ന മൂലക്കാട്ട് തിരുമേനിക്ക് അത്യന്താപെക്ഷിതമാണ്. ഇവിടെ നടമാടിയ വൃത്തികെട്ട മൂലക്കാട്ട് - മുത്തോലം - പ്രാഞ്ചി നാടകം എന്തിന് വേണ്ടിയെന്ന് ചിന്തിക്കുക. എന്തുകൊണ്ട് കണിയാലി എന്ന ബീമാകാരനെ മുന്‍പറഞ്ഞ അച്ചുതണ്ട് തിരഞ്ഞ് എടുത്തു എന്ന് നോക്കുക.
" Soon after the appointment of Fr. Mutholath as the Syncellus of the diocese, Fr. Mutholath initiated what he termed as an “advisory body of the VG” called KCDCNA. This was an unnecessary, badly conceived idea at that time. An advisory body for the VG was unheard of and the members in this proposed body would be hand picked by VG. This was initiated without discussing with KCCNA or any local associations. According to the draft constitution of this body, VG was always the president and another priest would be always be the treasurer and all Knanaya associations including KCCNA would be under this new body."
1988 ല്‍ കാനായുടെ പൊതുസമ്മേളനം നിലവിളക്ക് കൊളുത്തി ഉല്ഗാടനം ചെയ്യുക മാത്രമല്ല കണിയാലി ചെയിതത് മറിച്ച് KCDCNA എന്ന മുത്തോലത്ത് അച്ഛന്റെ സ്വപ്ന സങ്കടനക്ക് ചിക്കാഗോയില്‍ നിന്ന് ഉത്തരവാതിത്ത സ്ഥാനത്ത് ഇരിക്കുമ്പോള്‍ തന്നെ പിന്തുണ കൊടുത്ത വ്യക്തികൂടിയാണ്. അതിനാല്‍ ഭാഗം ഒന്നില്‍ പരാചയപ്പെട്ട കാലിഫോര്ണിയ അജണ്ട നടപ്പിലാക്കാന്‍ അതിനായി നിയോഗിക്കപ്പെട്ട മൂവര്‍ സങ്കത്തെ ഉപയോഗിച്ച് ആശയപരമായി തന്നോട് യോചിച്ച് നില്‍ക്കുന്ന കണിയാലിയെ ചാവേറാക്കി.
ഭാഗം മൂന്ന്: കണിയാലിയുടെ 2012 KCCNA കണ്‍വെന്‍ഷന്‍ പങ്കെടുക്കലും അനുബന്ത ആശയങ്ങളും;
KCCNA പ്രസിടന്റ്റ് Dr .Shiens Akashala യുടെ ക്ഷണപ്രകാരം പ്രാരംപസമ്മേളനത്തില്‍ സിങ്കിള്‍ രെജിസ്ട്രഷനില്‍ പങ്കെടുത്ത കണിയാലി സമ്മേളനത്തില്‍ തനിക്കു കിട്ടിയ സുവര്‍ണ്ണ അവസ്സരം ഉപയോഗിച്ച് ഫോട്ടോയും എടുത്ത് പിറ്റേന്ന് നേരം വെളുക്കും മുന്‍പ് സ്ഥലം വിട്ട് ചിക്കാഗോയില്‍ എത്തി തന്റെ പത്രത്തില്‍ ഫോട്ടോ ഇടുന്നു. പന്ത്രണ്ടു മണിക്കൂര്‍ പോലും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്ത കണിയാലി ചിക്കാഗോയിലെ പ്രാഞ്ചികളുടെ കൂട്ടത്തില്‍ കൂടി KCCNA കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ നടത്തിയ ശ്രമം ഇന്ന് ആര്‍ക്കാണ് അറിയാത്തത്. തന്റെയും തന്റെ കൂട്ടരുടെയും സമുദായ വിരുദ്ധ പ്രവര്‍ത്തനവും അധമ സംസ്കാരവും മറ്റുള്ളവരില്‍ കെട്ടിവയ്ക്കാന്‍ പരമാവതി ശ്രമിക്കുകയാണ്. നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെ എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിപരമായും കുടുംപപരമായും കഴിഞ്ഞ ആറ് മാസ്സക്കാലം നടത്തിയ തേചോവധം എല്ലാ മാനൂഷീക മൂല്യങ്ങളുടെയും പച്ചയായ ലങ്കനമാണ്.
വാല്‍ക്കഷണം:
പണ്ട് ചിക്കാഗോ KCS ന്റെ സെക്രട്ടറിയും KCCNA സെക്രട്ടറിയും പ്രസിഡന്റും ഒന്‍പതു വര്‍ഷക്കാലം തുടര്‍ച്ചയായി നാഷണല്‍ മെമ്പറും ഒക്കെയായി സമുധായത്തിന് വേണ്ടി ഒന്നും ചെയ്യാതെ ആലങ്കാരികമായി നടന്ന കണിയാലി ഇന്ന് പെട്ടെന്ന് സുബോധം ഉണ്ടായപോലെ തന്നെ ജയിപ്പിച്ചാല്‍ ആറ് മാസ്സത്തിനുള്ളില്‍ കാക്കനാട്ടും റോമിലും പോയി രസ്ക്രിപ്ട്ട് തിരുത്തി എഴുതും എന്ന് വീമ്പിളക്കുന്നു. രണ്ട് പ്രസിടന്റ്റ് സ്ഥാനാര്തികളെയും വച്ച് നോക്കുമ്പോള്‍ ക്നാനായ സമുദായത്തിന്റെ തണലില്‍ ഏറ്റവും സ്ഥാനമാനങ്ങള്‍ ചുരിങ്ങിയ കാലം കൊണ്ട് വഹിച്ച വ്യക്തി തീര്‍ച്ചയായും കണിയാലി തന്നെ. കഴിഞ്ഞ കാലത്തിലെ കണിയാലി ഒരുപാട് സ്ഥാനമാനങ്ങള്‍ വഹിച്ച് ഒന്നും ചെയ്യാത്ത ആരെയും കണ്ടാല്‍ മിണ്ടാത്ത ഒരു നിര്‍ഗുണന്‍ ആയിരുന്നു എങ്കില്‍ ഇന്ന് ക്നാനായ സമുദായത്തിന്റെ അന്തകനാകാനുള്ള ശ്രമത്തിലാണ്. തന്നെ വളര്‍ത്തിയ സമുദായത്തിന്റെ നന്മക്കായി ഒന്നും ചെയ്യാതെ അതേ സമുദായത്തിന്റെ അഭിനവ ഗര്ബചോവ് ആയി മാറുന്നു. ഇന്ന് നമ്മുടെ മുന്നില്‍ അതി വിധക്തമായി ആസ്സൂത്രണം ചെയിത് നടത്താന്‍ ശ്രമിക്കുന്ന മേല്‍ പറഞ്ഞ അവിശുദ്ധ കൂട്ട് കെട്ടിന്റെ തിരക്കഥയ്ക്ക് മുന്‍പില്‍ തകരാനുള്ളത് അല്ല തലമുറകളായി നമ്മളിലേക്ക് കൈമാറിയ നമ്മുടെ പാരമ്പര്യം. ഇവിടെ നമ്മള്‍ എടുക്കുന്ന തീരുമാനം ലോക ക്നാനായ സമൂഹത്തിന്റെ ഗതിയെ തന്നെ തിരിച്ച് വഴി തിരിച്ച് വിടാന്‍ പ്രാപ്തമാണ്. പ്രാര്‍തിച്ചു നമ്മുടെ പൂരവീകരെ സ്മരിച്ച് നന്മയുടെ പാത സ്വീകരിക്കുക.