Tuesday, November 20, 2012

കെണിയാലി പിടിച്ച കിണ്ണംപള്ളി !!!


വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട്ട് റെയില്‍വേ സ്റ്റേഷനിലെ ടാപ്പ് വെള്ളത്തില്‍ നിന്ന് പൊള്ളുന്ന രണ്ട് കവിള്‍ അകത്താക്കി ദീര്‍ഗ്ഗനിശ്വാസ്സവും വിട്ട്   ഓടിത്തുടങ്ങിയ ബാന്‍ഗ്ലോര്‍ ട്രെയിനിലേക്ക്‌  ടിക്കറ്റില്ലാതെ ഓടി കയറിയ ആ കൊച്ചു തെമ്മാടി . കുന്നശ്ശേരി വലിയ പിതാവ്   Banglore മടത്തിലേക്കും സ്കൂളിലേക്കും ഡ്രൈവര്‍ ജോലിക്കായി  തന്നുവിട്ട കത്തെടുത്ത് ഒന്നുകൂടി നോക്കി നന്നായൊന്ന് ചിരിച്ചു കഞ്ഞി കുടിക്കാന്‍ ഒരു വഴി ആയല്ലോ.അറിയാവുന്ന ഒരു പണി കുടുംബത്തില്‍ പിറന്നവര്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഒളിഞ്ഞു ചെയുക എന്നതായിരുന്നു .അരമനയിലും, അച്ചന്മാര്‍ക്കും അതുകൊണ്ട് വലിയ കാര്യം ആയിരുന്നു. പിന്നെ ഒരു ഗുണം ഉണ്ടായിരുന്നു,  കോട്ടയം അരമനയില്‍ കാലുകുത്തുന്ന ഒന്നാം ക്ലാസ് സെമിനാരി പിള്ളേരുടെ മുന്‍പില്‍ പോലും മുണ്ടഴിച്ച് സ്തുതി ചെല്ലുന്ന ഒരു വലിയ അനുസരണം.

ഒത്തിരി കണ്ടു ഒത്തിരി പഠിച്ചു. അരമന മുതല്‍ താഴെ ഇടവക വരെ വിശ്വാസ്സത്തെ മറയാക്കി നമ്മുടെ വൈദീക സ്രേഷ്ടര്‍ നടത്തുന്ന വ്രത്തികേടും  കൊള്ളയും. മനസ്സില്‍ നൊന്ത് കരഞ്ഞ് വ്യാകുല മാതാവിനോട് മുട്ടിപ്പായി പ്രാര്‍ഥിച്ചു. അമ്മേ ഇതുപോലെ പട്ടിണി പാവമായ എനിക്കും ഒരു അവസ്സരം തരണേ. കോട്ടയത്ത്‌ നിന്നും ബാന്ഗ്ലോര്‍ നിന്നും അച്ഛന്മാരില്‍ നിന്നും മുന്‍ KCYL നേതാക്കളില്‍ നിന്നും പിന്നെ കേരളാ കോണ്ഗ്രസ്സ് നേതാക്കളില്‍ നിന്നും കിട്ടിയ വിവരത്തില്‍ പൂനയില്‍ രണ്ടേ രണ്ട് തവണ പോയി ക്ലാസ്സും പരീക്ഷയും ഇല്ലാതെ കാശ് കൊടുത്തു വക്കീല്‍ ഡിഗ്രി സമ്പാതിച്ചു.( വക്കീല്‍ എന്ന് പറഞ്ഞു നടക്കുന്ന ഈ മാന്യന്‍ പഠിച്ച കോളേജിന്റെ പേര്‍ ഒന്ന് പറഞ്ഞാല്‍  ബാകി നമുക്ക് അനുമാനിക്കാം) പിന്നെ നാട്ടില്‍ വന്ന് രണ്ടാഴ്ച കദര്‍ ഷര്‍ട്ടും മുണ്ടും തേച്ച് മിനുക്കി നടക്കുന്നതിന്‍റെ ട്രെയിനിംഗ് എടുത്ത് ഗോദയില്‍ ഇറങ്ങി. രാഹുകാലത്ത് ഇറങ്ങിയതിനാലും കണ്ടകശനി കോട്ടയം അരമന മുറ്റത്തായതിനാലും  സംഗതി ക്ലിക്ക്.പിന്നെ അഡ്വ: എന്നാ വാല്‍ പുറകില്‍ തൂക്കി നടപ്പ് .എത്ര പ്രമാദമായ കേസുകലാനെന്നോ നടത്തിയിരിക്കുന്നത്.സന്നെതെടുതതല്ലാതെ കോടതി വരാന്ത കാണാത്ത ഈ ഡ്യൂപ്ലി ക്കെറ്റി നു പറ്റിയ സ്ഥലം മുത്തുവിന്റെ കൂടാരം തന്നെ ആണ്.

തൊട്ടടുത്ത പഞ്ചായത് ഇലക്ഷന്‍ വന്നപ്പോള്‍ സ്വന്തം വാര്‍ഡില്‍ മല്സ്സരിക്കാനുള്ള മോഹം കേരള കോണ്ഗ്രസ്സ് നേതാക്കളെ അറിയിക്കുന്നു. ഒരു പീറ  പയ്യന്‍റെ അധിമോഹം എന്ന് പറഞ്ഞ് ചോട്ടാ നേതാക്കള്‍ ഒരു കിഴുക്കും കൊടുത്ത്  പാര്‍ട്ടി ഓഫീസിന് പുറത്താക്കി. നൊന്തു ചങ്കത്ത്.  നേരെ പോയത് CPM  പാര്‍ട്ടി ഓഫിസ്സിലേക്ക്. പൊട്ടി മനസ്സിലൊരു  ലടു. നാട്ടില്‍ സമാരാധ്യനും തന്‍റെ ഗുരുഭൂതനുമായ അധ്യാപകനോട് തന്നെ ആദ്യത്തെ കുതികാല്‍ വെട്ടാനുള്ള അവസ്സരം. ഇടത്പക്ഷ  സ്വതന്ത്രനായി ഒന്‍പത് വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയം. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും നാട്ടില്‍ ആകാത്ത  കെണിയാലി ഇന്നും സ്റ്റേറ്റ് കാറില്‍ നടക്കുന്ന മന്ത്രിയെപ്പോലെ നടക്കുന്നു എങ്കില്‍. അതേ ഭാവത്തില്‍ കിണ്ണംപള്ളി നടന്നാലും വിചാരിച്ചാലും ആര്‍ക്ക് കുറ്റപ്പെടുത്താന്‍ സാധിക്കും.

അധികാര മോഹവും കുതികാല്‍ വെട്ടലും കെണിയാലിയുടെ മാത്രം കുത്തകയല്ല എന്ന് മാലോകര്‍ അറിയുന്നത്  കിണ്ണംപള്ളിക്ക് വേണ്ടി ആവശ്യമാണ്‌.  അവസ്സരങ്ങള്‍ രാത്രികാലങ്ങളില്‍ നോക്കി നടക്കുന്ന  നല്ല മിടുമിടുക്കനാണ് കിണ്ണംപള്ളി. മിണ്ടാപ്ലാക്കന്റെ കൂടെ കൂടി മല്സ്സരിക്കാന്‍  സീറ്റ് ചോദിച്ചു നടന്നു   അവസാനം ഗ്രൂപ്പ് മീറ്റിങ്ങില്‍ രണ്ട് തവണ വന്ന് ശാപ്പാടും അടിച്ച്( മുത്തോലത്തിന്റെ ഭാഷയില്‍ മൂഞ്ചിയിട്ടു ) നടന്നത്  കിണ്ണംപള്ളിയുടെ കുറ്റമാണന്ന് ആരും കരുതരുത്. ക്നാനായ സമുധായത്തെ നശിപ്പിക്കാനായി ചിക്കാഗോ KCS പിടിച്ചെടുത്ത്  വെള്ളിതളികയിലാക്കി കോട്ടയം അരമനയില്‍ എത്തിക്കണമെന്ന മൂലക്കാടന്റെ  ആജ്ഞ മുത്തുകത്തനാര്‍ കെണിയാലിയെ കൂട്ടി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ആര് വിചാരിച്ചു. CPM ഓഫീസ്സില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തിന് വേണ്ടി തന്‍റെ പാര്‍ട്ടിയെയും ഗുരുനാഥനെയും ഒറ്റുകൊടുത്തു ഓടി കയറിയവന്  നേരം വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയതിന്റെ പൂര്‍ണ്ണ ഉത്തരവാതിത്തം  മൂലക്കാട്ട് തിരുമേനിക്ക് തന്നെയാണ്.

ക്നാനായ വോയിസ്സ് കുമ്പകോണം ഇന്ന് പരക്കെ സംസ്സാരമാണ്. .മുതോലവുമായുള്ള അവിശുദ്ധകൂട്ട് കെട്ടിന്റെ ജാരസന്തതിയാണ് അത്. നമ്മുടെ പള്ളികളുടെ മറവില്‍ മുത്തുവിന്‍റെ തണലില്‍ ആരംപിച്ച  ക്നാനായ വോയിസ്സ് സെന്റ്‌ മേരീസ് പള്ളിയുടെ ആണന്നും അതിന്‍റെ വരുമാനം പള്ളിക്കുള്ളതാണന്നും  വിശ്വാസ്സികള്‍ തെറ്റിധരിച്ചു. നമ്മുടെ അല്താരകളില്‍ കയറിയിറങ്ങി മലീമസ്സമാക്കി  ഉണ്ടാക്കിയ പതിനായിരങ്ങളുടെ കണക്കും അതില്‍ VG  യുടെ ഷെയര്‍ എത്രയെന്നും അറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പ്പരമുണ്ട്. പണ്ട് KCYL കാലത്ത് കോട്ടയം അരമനയില്‍ നിന്നും അച്ഛന്മാരില്‍ നിന്നും  പഠിച്ച  " വിശ്വാസ്സ മറവില്‍ വിശ്വാസ്സ തട്ടിപ്പ് " ഇവിടെ പ്രാവര്‍തീകമാക്കുകയാണ്.

ഒരിക്കലും പൊതുയോഗം വിളിക്കാതെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന മുത്തുവിന്റെ  പള്ളിയില്‍ പ്രാഞ്ചി പടയും മുത്തുവും കൂടി നടത്തുന്ന കൊടുക്കല്‍ വാങ്ങല്‍ ഇടപാട് കമ്മറ്റികളില്‍ കയറിക്കൂടി വിശ്വാസ്സികളുടെ ചില്ലിക്കാശ് വാങ്ങി അതെല്ലാം തന്‍റെ നേട്ടമെന്ന് വിളിച്ചു കൂവുമ്പോള്‍ കിണ്ണംപള്ളിയും എസ്തപ്പാനും തമ്പിയും പറയുന്നതുപോലെ അവരുടെ മിടുക്കും  മുഖത്തിന്റെ കാന്തിയും കണ്ടിട്ടാണോ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശെല്ലാം നമ്മള്‍ കൊടുത്തത് എന്ന് ചിന്തിച്ച് നോക്കാം. തങ്ങളുടെ കയ്യിലുള്ള കൊള്ളമുതല്‍ എടുത്ത് പള്ളിക്ക് കൊടുത്ത് മുത്തുവിന്റെ സഹായത്താല്‍ തങ്ങളുടെ മുഖം  വെളിപ്പിക്കുംപോള്‍ അത് തന്‍റെ നേട്ടമെന്ന് പറഞ്ഞാല്‍ ഈ പാപത്തില്‍ നിങ്ങള്‍ക്കുള്ള ഉത്തരവാതിത്വം മുത്തോലത്ത് കത്തനാര്‍ക്ക് ഒപ്പം ഞങ്ങള്‍ നിങ്ങള്‍ക്ക് വകവെച്ച് തരുന്നു. പള്ളിക്ക് വേണ്ടി പണിയെടുക്കുംപോളും  അതിനെ തന്നിലെ ധുഷ്കര്‍മ്മങ്ങല്‍ക്കായി ഉപയോഗിക്കുമ്പോള്‍ നിങ്ങളിലെ പിശാചിനെ ഞങ്ങള്‍ തിരിച്ചറിയുന്നു.

ചിക്കാഗോയില്‍ നടന്ന ലോട്ടറി കുംഭകോണത്തില്‍ പണം നഷ്ട പെട്ട ആര്‍ക്കെങ്കിലും അതിന്റെ സൂത്രധാരന്‍ ആയ ഈ കമ്പിളി രാജ് അത് തിരിച്ചു കൊടുത്തിട്ടുണ്ടോ?കുറഞ്ഞ പക്ഷം കേനിയാളി ഇതിനു മറുപടി തരണം.അമേരിക്കയില്‍ എമ്പാടും ഉള്ള പള്ളിയുടെ അസോസിയേഷനെ  ഇല്ലാതാക്കാനുള്ള പരിപാടികള്‍ക്ക് ചൂട്ടു പിടിക്കല്‍ അല്ലെ ഈ കിണ്ണം പിള്ളി തന്റെ ഈര്‍ക്കില്‍ പത്രത്തില്‍ കൂടി ചെയുന്നത്.താംപ, ഡി ട്രോ യിറ്റ് , ന്യൂ യോര്‍ക്ക്‌ , ഹൂസ്ടന്‍ , എന്നിവിടങ്ങളില്‍ എല്ലാം പാവപ്പെട്ടവന്റെ മേല്‍ മുതത്തു  കുതിര കയറിയപോള്‍ അതിനൊക്കെ ചൂട്ടു പിടിച്ചു നിന്ന ഈ കിണ്ണന്‍ ഇനി ചിക്കാഗോയില്‍ എന്തുലത്തും  എന്നാണു പറയുന്നത്. സമുദായത്തെ ഇല്ലായ്മ ചെയാന്‍ നാല്പതു വെള്ളിക്കാശു  കിട്ടിയാല്‍  മടിക്കില്ല എന്നാ ഒരു ബാക്ക് ഗ്രൌണ്ട് ഉള്ള ആള്‍ ആരെന്നു അനുവാചകര്‍ വില ഇരുത്തുക.ചിക്കാഗോ KCS  ഉണ്ടാക്കി എടുത്തിരിക്കുന്ന ഫണ്ടാണ്  ഇവരുടെ ഒക്കെ ലക്‌ഷ്യം.അത് വീതം വെക്കാനുള്ള തത്രപ്പാടാണ് ഇപ്പോള്‍ കാണുന്നത്.

വാല്‍ കഷണം 
പത്ര പ്രവര്‍ത്തന മാഹാത്മ്യം അറിയണ്ടേ?മുത്തുവിന് വേണ്ടി അധമ ബ്ലോഗു നടത്തുന്നു, അതിനു ഇമെയില്‍ ആവശ്യം പോലെ ചോര്‍ത്തി കൊടുക്കുന്നു, കാശു വാങ്ങി ഫോട്ടോ ഇടുന്നു, കാശ് വാങ്ങി വാര്‍ത്ത ഇടുന്നു, കാശ് വാങ്ങി ഇട്ട വാര്‍ത്ത മാറ്റുന്നു, സിസ്റ്റര്‍  അഭയയുടെ  കുടുംബത്തെ തേജോവധം ചെയാന്‍  ഇത്രമാത്രം പ്രയത്നിച്ച ഒരു വ്യക്തി ഈ കിന്നമ്പിള്ളിയെപ്പോലെ ആരാണ് .അതിനു കിട്ടിയ തുട്ടു എത്ര ആണെന്ന് എല്ലാവര്ക്കും അറിയാം.ഒന്നോര്‍ക്കുക, പെന്‍ മക്കള്‍ ഉള്ള മാതാപിതാക്കളും, പെങ്ങന്മാര്‍ ഉള്ള ആങ്ങളമാരും, അനുജത്തിമാര്‍ ഉള്ള സഹോദരിമാരും ഒരിക്കലും കിണ്ണം പിള്ളി  മരിച്ച അഭയയോടും ആ കുടുംബത്തോടും ചെയ്ത ക്രൂരത ഒരിക്കലും പൊറുക്കില്ല.ഇറക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരോടൊപ്പം നില്‍ക്കുന്ന ക്നാനായ വോഇസ് ഉടമസ്ഥന്റെ കറുത്ത മനസ്സും കറുത്ത മുഖവും ചിക്കാഗോക്ക് അപമാന ആണ് എന്നോര്‍ക്കുക,  മുത്തുവിനെ പോലെ തന്നെ
ചിക്കാഗോ കനാ 
എന്നെന്നും ക്നാനായക്കാരോടൊപ്പം 

11 comments:

  1. Kaniyali said he will try to get a solution to endogamy issue in 6 months if he is elected. But he was the KCCNA president for 2 years. What he did to revoke the rescript? Things he cant do it when he was the KCCNA president, now he will do as KCS president?
    hard to believe.


    ReplyDelete
  2. ഗുണ്ടോ അതോ ഗര്ഭം കലക്കിയോ??

    തമ്പായില്‍ തുടങ്ങി ഇല്ലിക്കല്‍ അച്ചന്റെ മുറ്റത്തും വെടി പൊട്ടി. ഇനി അടുത്ത ഊഴം ചിക്കാഗോയില്‍. അതിനിടയില്‍ ഇന്നലെ നടന്ന Meet the Candidate പരിപാടി കലക്കി. രണ്ടു വര്ഷം കെസിസിഎന്‍..എ സെക്രട്ടറിയും പിന്നെ രണ്ടു വര്ഷം പ്രസിഡന്റും ആയി ഇപ്പോള്‍ വോട്ട് തേടി നടക്കുന്ന ഞങ്ങളുടെ നേതാവ് ഗീര്വാണം പോലെ ഒരു പ്രസ്താവന നടത്തി - ഞാന്‍ ജയിക്കുന്ന പക്ഷം ആറു മാസം കൊണ്ട് രേസ്ക്രിപ്റ്റ് കാക്കനാട്ട് നിന്നും മാറ്റി എഴുതിപ്പിക്കും. ആറ് വര്ഷം കഴിയാത്തത് ഇനി ഞാന്‍ നടത്തികാണിക്കും എന്ന് പറഞ്ഞപ്പോള്‍ ഈ ഉള്ള. ഞാന്‍ ഉള്പ്പെടെ ഉള്ളവരുടെ ഓരോ രോമവും ജെല്‍ തേച്ചതുപോലെ നിന്നു. എന്റെ ക്നാനായ വികാരം.....

    അങ്ങാടി റോമിന്റെ കീഴില്‍ ആണന്നും രേസ്ക്രിപ്റ്റ് അവിടെ നിന്നും വന്നതാണെന്നും നമ്മുടെ നേതാവിന് അറിയില്ല. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ടും ഒപ്പം ലത്തീന്‍ ഇറ്റാലിയന്‍ ഭാഷയില്‍ പരിജ്ഞാനം ഇല്ലായ്മയും തനിക്കു ഒരു തടസം ആയതുകൊണ്ട് കാക്കനാട്ട് പോകാം എന്നായിരിക്കും കരുതിയത്‌. ഈ പോക്ക് കണ്ടിട്ട് ഇലക്ഷന്‍ കഴിഞ്ഞു കാക്കനാട്ട് ഉള്ള ഒരു ഹോസ്പിറ്റലില്‍ പോകേണ്ടി വന്നേക്കാം....

    വിവരം ഉള്ളവര്‍ വല്ലവരും ഇന്ത്യന്‍ പ്രസിഡന്റ്‌ ആയതിനു ശേഷം ഏറ്റുമാനൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

    പത്രം നടത്തി പരിചയമുള്ളതുകൊണ്ട് ശിവകാശിയില്‍ പോയി ഒരു ലെറ്റര്‍ പാട് ഉണ്ടാക്കി ഡ്യൂപ്ലിക്കേറ്റ്‌ കത്ത് എഴുതി ക്നാനായമക്കളെ തെറ്റിധരിപ്പിക്കാം എന്ന് നേതാവ് കരുതികാണും. അതോടൊപ്പം മനസ്സില്‍ പറഞ്ഞു “ജയിച്ചിട്ടു വേണ്ടേ ഈ കാര്യം നടത്താന്‍.” ഒത്താല്‍ ഊട്ടി ഇല്ലങ്കില്‍ ചട്ടി.

    എന്നാലും എന്റെ നേതാവേ അതിരമ്പുഴപള്ളിയില്‍ പോലും ഇതുപോലെ ഉള്ള ഗുണ്ട് പൊട്ടി കേട്ടിട്ടില്ല. ഇതിന്റെ ഉറവിടം ചേര്പ്പുങ്കല്‍ വെടിക്കെട്ട്‌ സെറ്റിന്റെ ഗര്ഭംകലക്കി ആണ്. അടുത്ത ശനിയാഴ്ച വെടിക്കെട്ട്‌കാരന്റെയും നേതാവിന്റെയും കണ്ടകശനി ആയിരിക്കും. രണ്ടു പേര്ക്കും ഒരുമിച്ച്‌ കാക്കനാട്ടിന് പോകാം. അരയില്‍ ചുവന്ന കെട്ട് സ്വപ്നം കണ്ടിരിക്കുന്നവര്ക്കും കൂട്ടത്തില്‍ പോകുന്നവര്ക്കും ചെവിയുടെ പുറകില്‍ ചുവന്ന ചെമ്പരത്തി ചൂടാം.

    ReplyDelete
  3. ഒരാള്‍ പറയുന്നു പ്രഞ്ചിക്കിട്ടു തുമ്മണമെന്ന് , മറ്റൊരാള്‍ പറയുന്നു കാപ്പി കുടിക്കുന്നവനിട്ടു തുമ്മനമെന്നു. ശ്രദ്ധിക്കു , രണ്ടു സംസ്കാരം തമ്മിലുള്ള വ്യത്യസ്സമാണ് ഇത്. ഒന്ന്‍ ആഹങ്കരം നിറുത്താനുള്ള ത്വരയും മറ്റേതു സാധാരണ ജനത്തോടു ധനികാനുള്ള ധിക്കാരവും. ഈ same വ്യത്യസമാണ് മുഞ്ചി പ്രാഞ്ചി വിളിയില്‍ ഉള്ളത് . ഈ same വ്യത്യസമാണ് ജോര്‍ജ് കണിയാലി പാനലില്‍ ഉള്ളതും ആയ വ്യത്യാസം .



    ജോര്‍ജ് debate എല്‍ പറഞ്ഞതുപോലെ ഒന്ന് വിഷമം ആരിഞ്ഞു വളര്ന്ന ആത് അഭിമാനമായി കാണുന്ന സംസ്കാരവും മറ്റേതു സുഖ ലോലുപതയില്‍ വഷളായ പട്ടാളത്തില്‍ പോയ പരവന്റെ സംസ്കാരവും. അതല്ലേ സത്യം :) election വരും പോകും, ആരെങ്കിലും ജയിക്കട്ടെ, ഒരു എളിമയുടെയും പക്വതയുടെയും സംസ്കാരം നമുക്കിവിടെ കൊണ്ടുവരുവാന്‍ പറ്റുമോ എന്നതാണ് വിഷയം. വന്ന വഴി മറന്നവനു മാത്രമേ പള്ളിയിലെ ഇന്നത്തെ സംസ്കാരവുമായി ഒത്തു പോകുവാന്‍ പറ്റു . ശരിയല്ലേ ?


    ReplyDelete
  4. നമ്മുടെ സ്ത്രീകള്‍ അനുഭവ ത്തിന്റെ വെളിച്ചത്തില്‍ ഒന്ന് ചിന്തിക്കു. ഈ അവസ്ഥ മാറണ്ടേ? നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും കണ്ണ് കിട്ടാതെ പള്ളിയില്‍ പൊയ് വരേണ്ടേ ? അതിനിതാ അവസരം. ഗാന്ധിയന്‍ രീതിയില്‍ electionel കുടി ഇവര്‍ക്ക് മറുപടി പറയു.


    ജയവും നല്ല ഭുരി പക്ഷവും തോട്ടപുറത്തിനു ഉറപ്പാണ്‌ . അത് പോര. 90 % ഇല്‍ കുടുതല്‍ വോട്ട് നമള്‍ക്ക് കിട്ടണം. നമ്മുടെ പുരിപക്ഷം കുടുന്നതനുസരിച്ചു നിങ്ങള്‍ സ്ത്രീകള്‍ ഈ കൊച്ചു മുതലാളി മാര്‍ക്കിട്ടു കൊടുക്കുന്ന പ്രഹരം കനക്കും. അങ്ങനെ നിങ്ങളെ ശല്യപെടുതുന്ന ഈ പൂവാലന്മാര്‍ മാളത്തില്‍ ഒളിക്കും.

    ReplyDelete
  5. If Shiens can not do what the people need, who else will be there to do anything for this community. People should choose the better of the two devils. People all over the world knows the qualifications of kinnampally. Muthu is the architect of his profit making "KanaVoice".
    Kna people are not fools. He is using his Kana voice for his own publicity. What a shame.

    ReplyDelete
  6. Dear Knanya Brothers and sisters,
    I never wrote any comments in any blogs. I am a regular parish member from St. Mary’s. But I want to pay attention to everyone about one of the event scheduled for our church for next week. Please refer following links to get details (Page 2). http://www.knanayaregion.us/BULLETIN/2012_11_25_SM.pdf
    Arch. Bishop is inaugurating new entrance in St. Mary’s. We just replaced the entrance door. Is it needed to be blessed by a bishop? I don’t think a blessing needed for replacing doors. Why we are using bishop for unnecessary matters. It will put down bishop’s value. Tomorrow if we need to change a fan or bulb in our church, do we need to call bishop or cardinal for that? Parishers please think and raise your voice. Why we are doing unnecessary thing. Satisfy someone or rich people. I am sure Jesus will run away from our church.
    Recently there was a hurricane in New York. None of the parish executives including vicar talked about it. We didn’t even sympathize the citizens who suffered. Not even a second collection. I feel our church is only concentrating on rich people not faith. Please take this us positive and avoid unnecessary actions.

    ReplyDelete
    Replies
    1. Dear Knanaya chetta, dont you know that mutholam has to 'please' bishop which ever way he could. this is called the real'upakara smarana'. for sending him to the land of'opportunies'. he made it a land of 'OPPORTUNISTS'. You poor knas have to bear the expense for his first class ticket and'big pocket money'. I know you are a faithful with lots of empathy, if you really care,please give it to the poor directly not through church, it will not reach there. trust me. make a second collection for the welfare of bishops. even the retired bishop is in big financial difficulty.I mean the whole family is lacking financial support after he retired.
      everything is 'maya' dont fall for the big words from their small mouths..
      spend all your money on your children and family.

      Delete
    2. In the past priests and nun to visit there family just for one time with family expense for a family function denied permission from Bishops. I remember one priest came back one week late from US trip and he was punished. Once they become religious they needs to serve God and ignore the family. But Bishops and some religious people make several trips to abroad for money collection for various needs. If they stay there they could save lots of money. First thing we needs to do help the people in our own community. We do have needs here and other part of the world and everyone make regular contribution of the charity of their choice and give to the local parish and we can sent the money through $1 us post not with $5000 travel cost.

      Delete
  7. ഫാ. ജോസ് തറപ്പുതൊട്ടിയില്‍November 21, 2012 at 8:16 PM

    കോട്ടയം രൂപതയിലെ വൈദിക ശുശ്രൂഷ: ആത്മപരിശോധന ആവശ്യം
    PART - 1
    'നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും നേരെയാക്കുവിന്‍ എങ്കില്‍ ഈ സ്ഥലത്ത് വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം.' (ജെറ. 7:3).
    ഈശോമിശാഹായാണ് ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ഏക മധ്യസ്ഥന്‍. ഈശോയില്‍ മാത്രമെ അതുല്യവും പരിപൂര്‍ണ്ണവുമായ പൗരോഹിത്യമുള്ളൂ. പുരോഹിതന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മുന്‍പില്‍ വയ്ക്കപ്പെട്ടവന്‍ എന്നാണ്. സവിശേഷമായ തിരഞ്ഞെടുപ്പും ആത്മാര്‍ത്ഥമായ പ്രത്യുത്തരവും വഴി അഭിഷിക്തനായി സമൂഹത്തിനു മുമ്പില്‍ വയ്ക്കപ്പെട്ടവന്‍. ദൈവം നമ്മെ അറിഞ്ഞതും, വിളിച്ചതും, വിശുദ്ധീകരിച്ചതും, നിയോഗിച്ചതും, യാഹ്‌വേ നടത്താന്‍ പോകുന്ന പിഴുതെറിയലിനെ ഇടിച്ചു തകര്‍ക്കലിനെ നശിപ്പിക്കലിനെ, തകിടം മറിക്കലിനെ, നടലിനെ, പണിതുയര്‍ത്തലിനെപ്പറ്റി ജനത്തോടു സംസാരിക്കാന്‍.

    മിശിഹായുടെ പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ് ശുശ്രൂഷാ പൗരോഹിത്യം. ഈശോയുടെ ജീവിതശൈലിയും മനോഭാവങ്ങളുമാണ് ക്രൈസ്തവ പുരോഹിതനെ മറ്റു പുരോഹിതരില്‍ നിന്നു വ്യതിരിക്തനാക്കുന്നത്. വൈദികശുശ്രൂഷ ദൈവവിളിയാണ്, വെല്ലുവിളിയാണ്, സഹനത്തിലേക്കുള്ള വിളിയാണ്, സാഹസിക വിളിയാണ്. വിളിയോടു ആത്മാര്‍ത്ഥത പുലര്‍ത്തുമ്പോള്‍ മുറിവുകള്‍ ഉണ്ടാവുക സ്വാഭാവികം. അത് മഹത്തരമാണ്. അതാണ് പുരോഹിതന്റെ അഭിമാനം.

    നമ്മുടെ പൗരോഹിത്യ ശുശ്രൂഷ ഇന്ന് കേവലം ദേവാലയത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന നിലയെത്തിക്കഴിഞ്ഞു. ഈ ശുശ്രൂഷയില്‍ അഴിച്ചുപണിയും പൊളിച്ചെഴുത്തും ഉടച്ചുവാര്‍ക്കലും ആവശ്യമായിരിക്കുന്നു. മെത്രാനും വൈദികനും ജനവും തമ്മിലുള്ള അന്തരം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പൗരോഹിത്യ ധര്‍മ്മത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥയെപ്പറ്റി അല്പം ചിന്തിക്കാം.

    വൈദികരില്‍ പ്രവാചകരുടെയും ദൈവമനുഷ്യരുടെയും അഭാവം വളരെ രൂക്ഷമായി അനുഭവപ്പെടുന്നു. ആദിമസഭയുടെ ശുശ്രൂഷാദര്‍ശനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വൈദികരുടെ അജപാലനശുശ്രൂഷ ഉപജീവനമാര്‍ഗ്ഗമല്ല, ജീവിതദൗത്യമാണ്. കൊയ്ത്തു വളരെ വേലക്കാരോ ചുരുക്കം. ഇന്ന് രൂപതയില്‍ സുവിശേഷവേലക്കാരുടെ എണ്ണത്തില്‍ കുറവില്ല. പക്ഷേ, ആടുകളെക്കുറിച്ച് വിചാരമുള്ള വേലക്കാരുടെ എണ്ണം കുറവാണ്. കൂലിയെപ്പറ്റി വിചാരിക്കുന്നവര്‍ ബഹുലമാണ്. എന്തോരു വിരോധാഭാസം! മോചനത്തിനായി ഇടയന്റെ അടുത്തേയ്ക്കുവരുന്ന ആടുകളെ വിമോചിപ്പിക്കാതെ വീഴിക്കുന്നവര്‍ ധാരാളം!

    സഭ പുരോഹിതരെ ഇടയന്മാരായി നിയമിക്കുന്നു. ആടുകളെ ദൈവത്തിന്റെ പക്കലേക്കാകര്‍ഷിക്കാന്‍. അതിപാവനമായ അജപാലനം ലൗകികവും, സാമ്പത്തികവുമായ ഒരുപാധി മാത്രമായി തരംതാഴ്ന്നിരിക്കുന്നു. വൈദികര്‍ ദൈവത്തിന്റെ പക്കലേക്ക് ദൈവജനത്തെ നയിക്കുവാനുള്ളവരാണല്ലോ? എന്നാല്‍ പലരും ജനങ്ങളുടെ കൈയ്യടി വാങ്ങാനായി സ്വേച്ഛാനുസരണം പ്രവര്‍ത്തിക്കുന്നു.

    വൈദികശുശ്രൂഷ കേവലം മതാനുഷ്ഠാനബദ്ധമല്ല. ഈശോയുടെ ശുശ്രൂഷയുടെ തുടര്‍ച്ചയാണിത്. മര്‍ത്തായുടെ ജീവിതം നയിക്കുന്ന അല്മായര്‍ക്ക് മേരിയുടെ ആദ്ധ്യാത്മികത കൂടി സാധ്യമാക്കാന്‍ തക്കവിധം കാഴ്ചപ്പാട് നല്‍കാന്‍ വൈദികര്‍ക്ക് കഴിയാതെ വന്നിരിക്കുന്നു. കാരണം ലോകം ഇന്ന് വൈദികനുള്ളിലായിപ്പോയി. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുപ്പിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ശുശ്രൂഷയില്‍ പുരോഹിതന്‍ ആഴപ്പെടണം.

    വൈദികന്‍ പക്ഷം ചേരേണ്ടവന്‍. ഇന്നത് എളുപ്പം ഇന്നത് പ്രായോഗികം എന്ന് പറയുന്നതിലുപരി ഇന്നത് ശരി ഇന്നത് തെറ്റ് എന്നു പറയുവാന്‍ കഴിയണം. ഇന്നത്തെ പുരോഹിതന്റെ നിസ്സംഗത നിലവിലുള്ള അധികാരഘടനകള്‍ക്ക് പിന്‍ബലവും വ്യവസ്ഥാപിത താല്പര്യങ്ങള്‍ക്കുള്ള മൗനസമ്മതവുമായി പരിണമിച്ചിരിക്കുന്നു. തുല്യമല്ലാത്ത രണ്ട് ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ നിഷ്പക്ഷത പാലിക്കുക എന്നാല്‍ ശക്തനെ പിന്തുണയ്ക്കുക എന്നാണര്‍ത്ഥം.

    ഏതു പ്രദേശത്തുമുള്ള പ്രാമാണിക വ്യക്തികളുടെ പട്ടികയില്‍ പള്ളി വികാരിയുണ്ട്. ആ ഗണത്തില്‍ ഉള്‍പ്പെടാന്‍ വികാരി നിര്‍ബന്ധിക്കപ്പെടുന്നു. സാധാരണക്കാരുടെ കൂട്ടത്തില്‍ പുരോഹിതനെ കാണാന്‍ ഇടവകയിലെ പ്രമാണിമാര്‍ ആഗ്രഹിക്കുന്നില്ല. പുരോഹിതനാകുന്നതോടെ മിക്കവരും തങ്ങളുടെ വായനയും പഠനവും അവസാനിപ്പിക്കുന്നു. വായനയും പഠനവുമില്ലാതെ നല്ല ചിന്തകള്‍ ഉണ്ടാവില്ല. നല്ല ചിന്തകള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും സഹായിക്കുന്നു. വായനയും പഠനവും ഉള്ളവര്‍ത്തന്നെ ക്രൈസ്തവാദര്‍ശങ്ങള്‍ താത്വികമായി മാത്രം ചര്‍ച്ച ചെയ്യുന്നതല്ലാതെ ചെയ്തു കാണിക്കുന്നില്ല. കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ല. വൈദികനാമധാരികള്‍ മാത്രം. ജീവിതം ലോകത്തിന് സന്ദേശമാകുന്നില്ല........................

    ഫാ. ജോസ് തറപ്പുതൊട്ടിയില്‍

    (കടപ്പാട്: ഫെര്‍മെന്റ്റ്‌)

    ReplyDelete
  8. ഫാ. ജോസ് തറപ്പുതൊട്ടിയില്‍November 21, 2012 at 8:19 PM

    കോട്ടയം രൂപതയിലെ വൈദിക ശുശ്രൂഷ:
    PART -2
    ആത്മപരിശോധന ആവശ്യംആരാണ് അയല്‍വാസി? ആവശ്യത്തില്‍ കഴിയുന്നവന്‍. ഇന്ന് പുരോഹിതകൂട്ടായ്മ ഇല്ല. കൂട്ടം മാത്രം. അറിയാനോ, സ്‌നേഹിക്കാനോ, സഹായിക്കാനോ, സാന്ത്വനപ്പെടുത്താനോ, സൗഖ്യപ്പെടുത്താനോ മെനക്കെടാത്തവര്‍. പുരോഹിതര്‍ ബാഹ്യമായി അയല്‍വാസികള്‍. (മനസ്സുകൊണ്ട് അപരിചിതര്‍.) വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നവര്‍. മനസ്സുകൊണ്ട് അപരിചിതര്‍. ഈശോയുടെ കാല്പാടുകള്‍ പുരോഹിതന്റെ വഴിയിലില്ല. മനുഷ്യരുടെ മുമ്പില്‍ മാത്രം പരിശുദ്ധര്‍. വിദേശത്തുള്ള പഠനവും വിദേശശുശ്രൂഷയും പണം ഉണ്ടാക്കുവാനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ലൗകികനേട്ടങ്ങള്‍ കൊയ്‌തെടുക്കാനുള്ള അതിമോഹം, ഉള്ളില്‍ കാപട്യം നിറഞ്ഞ പൊയ്മുഖങ്ങള്‍, ആന്തരിക ചൈതന്യമില്ലാത്ത ആദ്ധ്യാത്മിക ശുശ്രൂഷകര്‍! ജീവിതബന്ധിയല്ലാത്ത പ്രവര്‍ത്തനസാക്ഷ്യമില്ലാത്ത പ്രസംഗങ്ങള്‍. 'പുരോഹിതാ നിനക്കെതിരെയാണു എന്റെ ആരോപണം.... എന്റെ ജനം നശിക്കുന്നു' (ഹോസി 4:4-6).

    ഹേ പുരോഹിതാ, പാവപ്പെട്ടവരുടെ യാതനമറന്ന് നീ ദൈവസന്നിധിയില്‍ നില്‍ക്കുന്നുവോ? സ്തുതിപാടുന്നുവോ? നീ ദൈവാലയത്തില്‍ മാത്രം ഒതുങ്ങി കൂടുന്നുവോ? മനുഷ്യരല്ലേ, സമൂഹമല്ലേ, നിന്റെ ദൈവാലയം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നിടത്ത് എന്തേ നിന്നെ കാണാത്തത്? ലൗകിക മാനദണ്ഡം ജീവിതശൈലിയായി മാറിയിരിക്കുന്നു. സത്യത്തെ ശുശ്രൂഷിക്കാന്‍ സാധിക്കുന്നില്ല. കര്‍ത്താവിന്റെ മനസ്സറിഞ്ഞ് നമ്മുടെ ശുശ്രൂഷ അപഗ്രഥിച്ച് ശക്തിസംഭരിക്കാന്‍ സാധിക്കുന്നില്ല. കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടെ?

    ജീവിതമൂല്യങ്ങള്‍ക്ക് ഇന്ന് സ്ഥാനമില്ല. ധര്‍മ്മച്യുതിയില്‍ മുങ്ങി മാനസികരോഗിയായി മാറിയിരിക്കുന്ന തലമുറ. എവിടെയും ആത്മഹത്യാ പ്രവണത നടമാടുന്നു. ഇന്നിന്റെ കാഴ്ചപ്പാടുകളും മനോഭാവങ്ങളും ജീര്‍ണ്ണിച്ചിരിക്കുന്നു. ആഡംബരവും സുഖലോലുപതയും കൊടികുത്തിവാഴുന്നു. ഇത് പുരോഹിതനെയും കടന്നാക്രമിച്ചിരിക്കുന്നു. ആടിന്റെ മണമില്ലാത്ത, ആടുകള്‍ ഇല്ലാത്ത, ആലസൂക്ഷിപ്പുകാര്‍ മാത്രമായിരിക്കുന്നു പുരോഹിതര്‍. പ്രതികരണശേഷി നഷ്ടപ്പെട്ട് സുവിശേഷ ചൈതന്യമറ്റവര്‍. തങ്ങള്‍ക്ക് ഇണങ്ങാത്ത കസേര തേടുന്നവര്‍. ധാര്‍മ്മികരോഷവും, ആത്മരോഷവും, പ്രവാചക ധര്‍മ്മവും, കാര്യക്ഷമതയും നഷ്ടപ്പെട്ടവര്‍, സത്യം പറയാന്‍ സന്ദര്‍ഭം നോക്കുന്നവര്‍. ഇതല്ലേ ഇന്നത്തെ പുരോഹിതന്‍?

    പ്രാര്‍ത്ഥിക്കാത്ത, ധ്യാനിക്കാത്ത, ആത്മശോധനയില്ലാത്ത, സാക്ഷ്യമില്ലാത്ത വൈദികന്‍ മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന കാഴ്ച തികച്ചും ആധുനികമാണ്. വിരോധാഭാസമാണ്. ആഴമായ പ്രാര്‍ത്ഥനാചൈതന്യമില്ലാത്ത പുരോഹിതന് ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു. കാലുകഴുകിയ കര്‍ത്താവിന്റെ ശുശ്രൂഷാമനോഭാവം എവിടെയോ നഷ്ടപ്പെട്ടു. ഇന്ന് പൗരോഹിത്യം ഉദ്യോഗം മാത്രമായി പരിണമിച്ചിരിക്കുന്നു. കഴിവും പക്വതയും നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള വൈദികരെ രൂപതയുടെ മുഖ്യധാരയിലേയ്ക്കുയര്‍ത്താന്‍ സഹവൈദികര്‍ക്ക് താല്പര്യമില്ല. രൂപതയുടെ ആത്മീയപുരോഗതിയ്ക്കുവേണ്ടി വിദേശത്തുപോകുന്ന വൈദികര്‍ തിരിച്ചുവരാന്‍ മടിക്കുന്നു. വരുന്നവരോ അംബരചുംബികളായ വീടുകള്‍ പണിയുന്നു. വിലയേറിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നു. പാവങ്ങളോടു താദാത്മ്യംപ്രാപിച്ച് ക്രിസ്തുസാക്ഷികളാകേണ്ടവരാണിവര്‍.

    കാലം നിശ്ചലമല്ല. ഓരോന്നും വന്നും പോയുമിരിക്കുന്നു. ആദിമസഭയുടെ പരിവേഷമണിഞ്ഞ് ഈശോയ്ക്കു യുഗാന്ത്യം വരെ ജീവിതസാക്ഷ്യം നല്‍കേണ്ട പുരോഹിതര്‍, സ്വന്തം ജീവിതവും, സഹോദരര്‍ക്കായി വ്യയംചെയ്യുവാന്‍ ഒരുനിമിഷം ജീവിതത്തിന്റെ പിന്‍നിലാവിലേക്ക് തിരിയൂ. ഏലിയായുടെ തീഷ്ണതയോടും, മോശയുടെ ധൈര്യത്തോടും കൂടി പ്രവര്‍ത്തിക്കാം. അധികാരത്തിന്റെ, ലൗകികതയുടെ, പൊങ്ങച്ചത്തിന്റെ തിണ്ടിടിഞ്ഞ കുളത്തില്‍നിന്ന് ഒരു നീര്‍ച്ചാലുപോലെ കയറിവരൂ. നമ്മുടെ അയോഗ്യതകള്‍ ഏറ്റുപറയാം. പഴയത് വലിച്ചെറിയാം. പുതിയത് ഇറുത്ത് ചൂടാം.

    ഫാ. ജോസ് തറപ്പുതൊട്ടിയില്‍

    (കടപ്പാട്: ഫെര്‍മെന്റ്റ്‌)

    ReplyDelete
  9. HEY CHICAGO KNA, START A WEBSITE FOR THE REAL KNAS TO READ THE COMMUNITY NEWS AND MAKE IT REASONABLE. CHARGING 500 DOLLARS FOR POSTING A FUNERAL VIDEO, THATS SO CRAZY. DO IT INSTEAD PF TALKING. PLEASE THINK ABOUT IT

    EVERYONE KNOWS THAT SAJU IS STUPID, ANY SENSIBLE PERSON WILL USE adv. in front of his name in USA. IT SEEMS HE HAS NOT EVEN HEARD OF THE PROFESSIONAL ASSOCIATION IN US. IT WILL WORK IN KERALA, MOST PRANCHIS IN CHICAGO ARE NOT MUCH DIFFERENT THAT ORDINARY KERALITES.

    ReplyDelete