Saturday, May 5, 2012

ചികാഗോയെ കൊള്ളയടിക്കുന്ന ആള്‍ ദൈവം

"മകനെ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കില്‍ എന്റെ ഹൃദയവും സന്തോഷിക്കും. നിന്റെ അധരങ്ങള്‍ നീതി മൊഴിയുമ്പോള്‍ എന്റെ ആത്മാവ് ആഹ്ലാദിക്കും."

അനവധിയായ വിവരങ്ങള്‍ കിട്ടിയിട്ടും ഇത് സത്യമാകല്ലേയെന്ന പ്രാര്‍ത്ഥന ആയിരുന്നൂ ഞങ്ങള്‍ക്ക്. ഇനിയും ഈ സത്യങ്ങള്‍ ഞങ്ങള്‍ പുറത്തു വിട്ടില്ലങ്കില്‍ ഒരു പക്ഷെ ചിക്കാഗോയിലെ ക്നാനായ സഹോദരങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സഹനത്തിലൂടെ, പ്രാര്‍ഥനയിലൂടെ ഈശോയ്ക്കു സാക്ഷ്യം വഹിച്ച ക്നാനായ സമുദായത്തിന് രക്ഷക്കായി വിമോചകനായി, വഴികാട്ടിയായി നമുക്ക് വാഴ്ത്തപ്പെട്ട അപ്പസ്തോല പിന്‍ഗാമിയായ മാക്കില്‍ പിതാവ് ഉണ്ടായിരുന്നു. ഒരു പക്ഷെ കുന്നശ്ശേരി പിതാവ് വരെ ഈ അനിക്ഷേധ്യനേതൃത്വം അനുസ്യുതം നമുക്കുണ്ടായിരുന്നൂ. ഇവരാരും പകല്‍ക്കോള്ളക്കാരായിരുന്നില്ല എന്നുമാത്രമല്ല വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ദൈവനാമത്തില്‍ ആരെയും അനുവദിച്ചുമില്ല. എന്നാല്‍ ചിക്കാഗോയില്‍ മുത്തോലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രേക്ഷിതപ്രവര്‍ത്തനം ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുള്ള നിഷ്ട്ടൂരമായ പകല്‍ക്കൊള്ള തന്നെ.

ഏത് ഹീനമായ മാര്‍ഗവും ഉപയോഗിച്ച് കൊള്ളപ്പണം ഉണ്ടാക്കാന്‍ മാത്രം അറിയാവുന്ന ചിക്കാഗോയിലെ പ്രഞ്ചിയേട്ടന്മാരെ ഉപജാപകസംഘമാക്കി ചുറ്റും നിര്‍ത്തി അവരുടെ അതേ വൃത്തികെട്ട കച്ചവടമനോഭാവവുമായി നമ്മളിലെ ക്രിസ്തീയവിശ്വാസത്തെ പട്ടാപകല്‍ നടുറോട്ടിലിട്ടു ചൂഷണം ചെയ്യുന്നൂ നമ്മുടെ മുത്തുക്കത്തനാര്‍. കത്തോലിക്കാസഭയില്‍ തന്നെ പിരിവുകള്‍ക്ക് പുതിയ മാനം നല്‍കി ശവശരീരങ്ങള്‍ കൊണ്ട് എങ്ങിനെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കാട്ടികൊടുത്ത ഈ കത്തനാര്‍ ക്നാനായ റീജിയന്‍ ഡേ എന്ന പേരില്‍ പിരിവെടുത്തിട്ട് ഒരാഴ്ചപോലും ആകുന്നതിനു മുന്‍പ് അടുത്ത അടവുമായി രംഗത്ത്‌ എത്തിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ അമ്പതു ഡോളര്‍ പള്ളിക്ക് കൊടുക്കണമെന്ന്. കേരളത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ കുതിരപവന്‍ കൊടുക്കുന്ന ഇക്കാലത്ത് അമേരിക്കയില്‍ കുഞ്ഞുങ്ങള്‍ ഒന്നായാലും വര്‍ഷംതോറും അമ്പതു ഡോളര്‍ പ്രകാരം നികുതി സങ്കരക്നാനായ പള്ളിക്ക് കൊടുക്കണം. ഏകദേശം ആയിരം ക്നാനായ കുടുംമ്പങ്ങളുള്ള ചിക്കാഗോയില്‍ രണ്ടു പള്ളികളില്‍ നിന്നുമായി ലക്ഷ്യമിടുന്നത് എത്രയെന്നു എന്റെ ക്നാനായ സഹോദരങ്ങള്‍ അനുമാനിക്കുക.

ഈ സാഹചര്യത്തിലാണ് നമ്മുടെ പള്ളികളില്‍ വന്നുചേരേണ്ട അതി പ്രധാനമായ ചില വരുമാനങ്ങള്‍ എവിടെ പോകുന്നൂവെന്നു കാണേണ്ടത്. നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി വിശുദ്ധ കര്മങ്ങള്‍ക്കായി പുരോഹിതരെ ഏല്പിക്കുന്ന പണം എവിടെ പോകുന്നു? കുര്‍ബാന, ഒപ്പീസ്, മാമോദീസ, വീട് വെഞ്ചിരിപ്പ്, വാഹന വെഞ്ചിരിപ്പ്, വീടുകളിലും പള്ളികളിലുമായി നടത്തുന്ന മന്ത്ര എന്ന് വേണ്ട ഇങ്ങനെയുള്ള നിരവധിയായ വിശുദ്ധ കര്‍മങ്ങളുടെ പണം മുഴുവനും എവിടെയാണ് ചെന്നെത്തുന്നത്‌. ഈ തുക പ്രതിമാസം എത്ര ആയിരങ്ങളാണ്. ചിക്കാഗോയിലെ ഉത്തരവാദിത്വപ്പെട്ട കഴിഞ്ഞതും ഇപ്പോഴുള്ളതുമായ ചില ഭാരവാഹികളില്‍ നിന്ന് വ്യക്തമായി അറിയാന്‍ കഴിഞ്ഞത് ഏറ്റവും ചുരുങ്ങിയത് എണ്ണായിരം ഡോളറും ഒരു പക്ഷെ ഇത് പതിനായിരതോളവും വരുമെന്നാണ്. ഈ തുകയില്‍ ഒരു പെനി പോലും  നമ്മുടെ  പള്ളിയില്‍ വരവ് വെക്കുന്നില്ല എന്ന് മാത്രമല്ല കിട്ടുന്ന പണത്തില്‍ പകുതിയില്‍ കുറവാണ് അഗാപയില്‍ വരവ് വെക്കുന്നത്.

കേരളത്തില്‍ തുഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന വൈദീകര്‍ക്ക് തങ്ങള്‍ക്കു കിട്ടുന്ന വിശുദ്ധകര്‍മങ്ങളുടെ ഫീസില്‍ ഒരു ഭാഗം എടുക്കാം. ഓരോ വര്‍ഷവും എല്ലാ രൂപതാ കേന്ദ്രത്തില്‍ നിന്നും പുതിക്കിയ വിശുദ്ധ കര്മ്മങ്ങള്‍ക്കായുള്ള ഫീസ്നിരക്ക് ഓരോ ഇടവകയെയും വ്യക്തമായി അറിയിക്കും. മിക്ക പള്ളികളിലും ഓഫീസില്‍ പണമടച്ചു രസീത് വാങ്ങിക്കണം. ഈ ഫീസിന്റെ ഓരോ ഭാഗങ്ങള്‍ അച്ചനും, കപ്യാര്‍ക്കും, പാട്ടുകാര്‍ക്കും പിന്നെ അരമനയിലേക്കും ഉള്ളതാണ്. ഒട്ടു മിക്ക അച്ചന്മാരും കള്ളക്കണക്കു കാണിക്കുമെങ്കിലും കുറെയൊക്കെ നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. നമ്മുടെ ചിക്കാഗോയിലും മറ്റു അമേരിക്കന്‍ ക്നാനായ ഇടവകകളിലും മിഷനുകളിലും ഇന്നുവരെ ഫീസ് എത്രയെന്നു പറയുന്നില്ലായെന്നു മാത്രമല്ല കിട്ടുന്ന ഏതു വലിയ നോട്ടിനും ബാക്കി കൊടുക്കില്ല. എന്റെയൊരു സ്നേഹിതന്‍ അവന്റെ അപ്പന്റെ ആണ്ടിന് ഒപ്പീസ് ചെല്ലാന്‍ കഴിഞ്ഞയാഴ്ച ചില്ലറയില്ലാതെ കൊടുത്ത നൂറു ഡോളര്‍ നോട്ടിനു താങ്ക്‌യൂ ആണ് ബാക്കിയായി ചിക്കാഗോയിലെ ഒരു വികാരിയച്ചന്‍ കൊടുത്തത്.


പ്രവാസികളുടെ ആദ്യത്തെ ക്നാനായ ഇടവകയായ ചിക്കാഗോയിലെ  MAYWOOD ,  SACRED HEART ദേവാലയത്തില്‍ സേവനം ചെയ്യുന്ന സജിയച്ചന് വേണ്ടി പ്രതിമാസം അയ്യായിരം ഡോളറാണ് ഇടവകാംഗങ്ങള്‍ ചിലവിടുന്നത്‌. (ശമ്പളം - 1700 .00 ഫുഡ്‌ അലവന്‍സ് 300 .00 ഫ്രീ മെഡിക്കല്‍ ഡെന്റല്‍ കാര്‍ ഇന്‍ഷുറന്‍സ്. പുതിയ ഫ്രീ ലീസ് കാര്‍, വാടക വീടും മറ്റു അനുബബന്ധ ചിലവുകളുമായി രണ്ടായിരത്തിലധികം വേറെ. ഇങ്ങനെ പോകുന്നു) ഇത്രമാത്രം ഒരു വൈദീകനുവേണ്ടി ചിലവിടുമ്പോള്‍ ഇവര്‍ക്ക് എന്തധികാരമാണ് പള്ളിയില്‍ വരവ് വക്കണ്ട പണം എന്തിന്റെ പേരിലാനങ്കിലും അടിച്ചുമാറ്റാന്‍?

അമേരിക്കയില്‍ ലത്തീന്‍ രൂപതയില്‍ ഒരു വൈദീകന് കൊടുക്കുന്നത് ഏകദേശം 1600 ഡോളര്‍ ശമ്പളവും 100 ഡോളര്‍ ഫുഡ്‌ അലവന്സുമാണ്. ഫ്രീ താമസമെങ്കിലും ഒരു വൈദീകനും ഫ്രീ കാറോ ഫ്രീ ഇന്‍ഷുറന്‍സോ ഒരിക്കലും കൊടുക്കുന്നില്ല. ഇങ്ങനെ അര്‍പ്പിതജീവിതത്തിനായി ഇറങ്ങിയിരിക്കുന്ന അമേരിക്കയിലെ ലത്തീന്‍ വൈദീകര്‍ക്ക് തങ്ങള്‍ ചെയ്യുന്ന വിശുദ്ധകര്‍മങ്ങളുടെ ഫീസില്‍ ഒരു പെനി പോലും എടുക്കാന്‍ അര്‍ഹതയില്ലന്നു മാത്രമല്ല, വിശ്വാസികളുടെ ഓരോ ഡോളറും ഓഫീസില്‍ അടച്ച് രസീത് വാങ്ങുന്നു. ഓരോ വൈദീകനും ഒരു തരത്തിലുള്ള ഒരു കര്‍മ്മം മാത്രമേ ചെല്ലാന്‍ പാടുള്ളൂ. എന്നുവച്ചാല്‍ ഒരാള്‍ക്ക് വേണ്ടി മാത്രം ഒരു ഒപ്പീസ്സു ചെല്ലുക, ഒരു ഒപ്പീസ്സില്‍ രണ്ടു പേരുടെ പേര് പറയാന്‍ പാടില്ല എന്ന് സാരം. ചെയ്യാത്ത ഒപ്പീസുകളും കുര്‍ബാനകളുമാണ് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് വരുന്ന മിഷനറിമാര്‍ക്കും മറ്റ് പിതാക്കന്മാര്‍ക്കും വൈദീകര്‍ക്കുമായി കൊടുക്കുന്നത്. നമ്മുടെ മുത്തോലത്ത് കത്തനാരെപോലെയും  സജിയച്ചനെ പോലെയും ഒരു കുര്‍ബാനയിലും ഒരു ഒപ്പീസിലും പത്തു പേരുടെ പേര് വിളിച്ചു പറയും പോലെ  അമേരിക്കയിലെ ലത്തീന്‍ രൂപത അച്ചന്മാര്‍ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ നമ്മുടെ പിതാക്കന്മാര്‍ ഇവിടെ വന്ന് ഇരന്നപ്പോള്‍ വാങ്ങിക്കൊണ്ടു പോയ ലക്ഷക്കണക്കിനു ഡോളര്‍ കിട്ടുമായിരുന്നോ. എന്നിട്ടും ഒരു ഉളിപ്പും ഇല്ലാതെ ലത്തീന്‍ പള്ളിയില്‍ വര്‍ഷങ്ങളായി അന്തിയുറങ്ങി, ചിക്കാഗോ രൂപതയുടെ ആശുപത്രിയില്‍ ജോലി ചെയിത് ഉപ്പും ചോറും ഉണ്ടിട്ട് നാണം കെട്ട് ലത്തീന്‍കാരെ   തെറി വിളിക്കുന്നൂ നമ്മുടെ ഭ്രാന്തന്‍ മുത്തു കത്തനാര്‍.

ഒരു പക്ഷെ കിട്ടുന്ന വിശുദ്ധ കര്‍മ്മങ്ങളുടെ വരുമാനമെല്ലാം വൈദീകരുടെ അവകാശമെന്ന് നാം തെറ്റായി ധരിച്ചിട്ടുണ്ടാകും. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍ ഒരു പെനി പോലും എടുക്കാന്‍ ഇവര്‍ക്ക് അവകാശമില്ലായെന്നു മാത്രമല്ല മുഴുവന്‍ തുകയും പള്ളിയുടെ ഖജനാവില്‍ പോകേണ്ടതും അതിന്റെ പത്തില്‍ ഒന്ന് രൂപതയ്ക്ക് പോകണ്ടതുമാണ്. ഇവിടെ നമ്മുടെ രൂപത ഏതെന്നു മൂലക്കാട്ട് പിതാവ് തന്നെ നമ്മോടു പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് പണത്തിന്റെ കാര്യം വരുമ്പോള്‍ ചിക്കാഗോ സിറോ മലബാര്‍ രൂപതയെ ചെറിയൊരു തുക കൊടുത്തു പറ്റിക്കുന്നത്. ഇനി അഥവാ കേരളത്തില്‍ കോട്ടയം രൂപതയിലേക്ക് നമ്മുടെ കാശ് പറ്റിച്ചു കടത്തണമെങ്കില്‍ തന്നെ എന്തിനാണ് അഗാപയില്‍ ഇട്ടു കടത്തുന്നത്. നമുക്ക് മിഷനും ഇടവകയും ഇല്ലാതിരുന്ന കാലത്ത് ചാരിറ്റി ആയി കിട്ടുന്ന ഡോളര്‍ നമ്മുടെ രൂപതയിലേക്ക് കടത്തുന്നതിന് കുന്നശ്ശേരി പിതാവ് പറഞ്ഞു കൊടുത്ത ഒരു സൂത്രപ്പണിയാണ് ഈ അഗാപേ. ഇന്നിപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ സൂത്രധാരകന്‍ മുത്തോലത്ത് കത്തനാര്‍ നമ്മുടെ പള്ളികളിലെ സകല വരുമാനവും എന്തിനു അഗാപേ സ്റ്റോര്‍ പള്ളികളില്‍ തുടങ്ങി അവിടെ വില്‍ക്കുവാന്‍ എല്ലാ വസ്തുക്കളും ഫ്രീ ആയി വിശ്വാസികളെ  കൊണ്ട് സംഭാവന ചെയ്യിപ്പിച്ചു വിറ്റിട്ട്  ആ കാശ് പോലും അടിച്ചുമാറ്റി അഗാപെയില്‍ ഇട്ടു നാട്ടില്‍ കൊണ്ടുപോയി സ്വയം പ്രശസ്തിക്കായി ഉപയോഗിക്കുന്നു. ഇന്നിപ്പോള്‍ നമ്മുടെ പള്ളികള്‍ TAX EXEMPTED ആയതിനാല്‍ നമുക്ക് തന്ന നമ്മുടെ പണം നമ്മുടെ പള്ളികളുടെ സ്വന്തം പേരില്‍ ചാരിറ്റി കൊടുത്തുകൂടെ. അപ്പോള്‍ അതിന്റെ ക്രെഡിറ്റ്‌ നമ്മുടെ ഇടവകയ്ക്കും നമുക്കുമല്ലേ ഉള്ളത്.

നമ്മളെ കൊള്ളയടിച്ചു മറ്റ് മിഷനുകള്‍ക്ക് ലോണ്‍ കൊടുക്കുകയും നാട്ടിലേക്ക് കടത്തുകയും ചെയിതിട്ട് നമ്മുടെ സ്വന്തം പള്ളികളിലെ ദൈനംദിന ചിലവുകള്‍ക്ക് പണമില്ലാതെ നമ്മളെ വിവധരൂപേണ ഊറ്റി പിഴുതു ചോര കുടിക്കുന്ന മുത്തോലത്ത് കത്തനാരെ അടക്കിയിരുത്തുവാന്‍ നാം ഒറ്റക്കെട്ടായി മുന്നോട്ടു വരണം. നമ്മുടെ കുഞ്ഞുങ്ങളുടെ പിറന്നാളിന് ഒരോ ഉരുള ചോറ് കൊടുക്കാന്‍ നമ്മിളില്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ ദയവായി ആ കാശ് നമ്മുടെ പള്ളികളില്‍ കൊടുത്തു നശിപ്പിക്കാതെ അത് അര്‍ഹിക്കുന്ന ധാരാളം പാവം കുഞ്ഞുങ്ങള്‍ കേരളത്തില്‍ ഉണ്ട്. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളായ മുത്തു & കമ്പനിക്ക്‌ കൊടുക്കാതെ അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കുക. പത്തുപതിനഞ്ചു പെനി മാത്രം വിലവരുന്ന ഒരു പേനക്ക് വേണ്ടി, പരിശുദ്ധ അള്‍ത്താരയില്‍ കുര്‍ബാനമദ്ധ്യേ പേര് പറഞ്ഞ് പ്രശസ്തി കിട്ടാനായി ദയവായി ശ്രമിക്കരുത്. മീഡിയയും, പടങ്ങളും, പരിശുദ്ധ അള്‍ത്താരയും ഉപയോഗിച്ച് നമ്മെ കൊള്ളയടിക്കുന്ന ഈ ആള്‍ ദൈവങ്ങളെ ഒറ്റപ്പെടുത്താന്‍, മുത്തു കത്തനാരെ ഒറ്റപ്പെടുത്താന്‍ ആത്മാഭിമാനമുള്ള എല്ലാ ക്നാനായ മക്കളും ഇനിയുള്ള കാലമെങ്കിലും ഒരു വര്ഷം നൂറു ഡോളറില്‍ കൂടുതല്‍ ചിക്കാഗോയിലെ ഒരു  പള്ളികളിലും ഒരിക്കലും കൊടുക്കരുത്. വിവിധരൂപത്തിലും ഭാവത്തിലും കപട വേഷധാരികളായ ഈ കള്ളസന്യാസികള്‍ നമ്മെ ഊറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്നു. പള്ളികളില്‍ കിട്ടുന്ന അമിതമായ പണമാണ് ഈ കള്ളമുത്തുവിനെയും കൂട്ടരെയും അഹങ്കാരികള്‍ ആക്കുന്നത്.

പ്രതികരണശേഷി നഷ്ടപെടുത്താതെ ഇനിയെങ്കിലും കഴിഞ്ഞ ആര് വര്‍ഷക്കാലം നമ്മുടെ പള്ളിയുടെ പൊതുഖജനാവിനു നഷ്ടപെടുത്തിയ ലെക്ഷകണക്കിന്   ഡോളറിന്റെ അവസ്ഥ ഇല്ലാതാക്കാന്‍ നാം മുന്നോട്ടു വരണം. വിശുദ്ധ കര്‍മങ്ങളുടെ ഫീസ് വൈദീകര്‍ക്ക് ഉള്ളതല്ല മറിച്ച് അത് പള്ളിക്കുള്ള കാണിക്കയാണ്. ഏറ്റവും നല്ല നിലയില്‍ വൈദീകരെ നാം നോക്കുമ്പോള്‍ അര്‍പ്പിതരായ അവര്‍ക്ക് എന്തിനാണ് വേറെയും കാശ്. വിശ്വാസികള്‍ വിശുദ്ധ കര്മങ്ങള്‍ക്കായി കൊടുത്ത ഡോളറിന്റെ പകുതിപോലും ആവശ്യമില്ല നമുക്ക് രണ്ടു വൈദീകരെ ചിക്കാഗോയിലെ രണ്ടു പള്ളികളിലും ആയി  വാഴിക്കാന്‍. മുത്തോലത്തിന്റെ കുടില തന്ത്രങ്ങള്‍ക്ക് നിന്നുകൊടുക്കാതെ പള്ളിയില്‍ വരേണ്ട എല്ലാ പണത്തിന്റെയും കണക്കു ചോതിക്കാന്‍ ഇനിയെങ്കിലും നാം തയ്യാറാവുകയും പ്രതികരിക്കാന്‍ മുന്നോട്ടു വരികയും ചെയ്യണമെന്നു എല്ലാ ചിക്കാഗോയിലെ നല്ലവരായ ക്നാനായ സഹോദരങ്ങളോടും ഞങ്ങള്‍ വിനയ പുരസ്‌കാരം അപേക്ഷിക്കുന്നു.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

11 comments:

 1. What can anyone do as long as there are dump idiots in our community, the so called pranchis. The pranchis have no mooola, and Vg very well exploits them.

  These are the same shameless creatures who has been anointed by the shameless bishops.

  If you will give to the poor directly and god will reward you abundantly and not to these money hungry and power hungry vultures.

  ReplyDelete
 2. Most parents are willing to pay any amount for their children's spiritual and moral growth but in fact our children are not getting from our Church. If you come to Children's English Mass they are not paying any attention and busy with talking and texting. Even some teen teachers are not attending mass and they are not good role models for our children. In India sisters teach and school specially trained graduates teach but here any one can be a teacher and no one is qualified to be teacher.

  ReplyDelete
 3. Chicago church is kind of business center. Lots of local business people get a chance to meet and expand their business and they support and promote the spiritual activities as part of their advertisement. Most of the parents it is a place of socialization and they do have a very good day care for their children and they do not need take care of the child for half day.

  ReplyDelete
 4. Children do much better if they sit with their parents when come to mass and most American churches they do not have religious education on Sunday but on weekdays.We are concerned about quantity not for quality and spends lots of our money on Publicity and expensive educations festivals. We are focusing on more rituals and not on any practical spirituality. Next to our community center there is a abortion center and many American priests and people pray for the aborted children but we are not concerned about these kind of issues. We are concerned only about Money and make more money for our own destruction.

  ReplyDelete
  Replies
  1. It is very correct that children should be seated with their parents during holy mass. The saperation of children from parents during church service is the begining of the americna-malayaly culture where the children and parents do not want to be with each other. That acceptable behavious continues all their life with family get togethers, marriage functions, convention and so on so that parents can comfortable drink and talk politics. i think the convention decisition to have banquest with whole family sitting together is in the right direction to break this culture.

   Delete
  2. If childrens sit with parents during church, then our poor priests will have to have more masses on sundays. The priests will not be able to collect offering money from kids. The priests will not be able to brainwash the kids in comfort. The children and catechism is aimportant but Fr.Mutholam is using it as a tool to keep parents in church, collect enormous amount of money in the name of relegious eduction, scare public into submission etc etc. The trick is actually working in his favor so why will he give it up?

   Delete
 5. No youth is interested in coming to our Church and but prefer to go American church. Those who are serious about their faith are now involved with other church groups but people who do not have much education or spiritual knowledge our church is sufficient because they do not know what they are doing there and their main purpose is for socialization and use the church bar.

  ReplyDelete
 6. അപ്പച്ചന്‍May 5, 2012 at 8:23 PM

  മക്കളെ, പ്രാഞ്ചികുട്ടന്മാരെ, അപ്പച്ചന്‍ പറയുന്നത് മനസ്സിരുത്തി ഒന്ന് കേള്ക്ക് . നിങ്ങളോട് അപ്പച്ചന് യാതൊരു വൈരാഗ്യവും ഇല്ല; ഉള്ളത് സ്നേഹം മാത്രം. നിങ്ങള്‍ ക്നാനായ സമുടായതിനോട് കാണിക്കുന്ന ശോഭകേട്‌ അപ്പച്ചന് മനസ്സിലാകാഞ്ഞിട്ടല്ല. നിങ്ങള്‍ ഇതൊന്നും അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല എന്ന് നിങ്ങളുടെ അപ്പച്ചന്‍ മനസ്സിലാകുന്നത് കൊണ്ടാണ് നിങ്ങളോട് വൈരാഗ്യം തോന്നാത്തത്.

  നിങ്ങള്ക്ക് ദൈവം തമ്പുരാന്‍ കാശ് തന്നു. ചെറുപ്പം മുതലേ നിങ്ങള്‍ കേട്ടിരിക്കുന്നത് (അപ്പച്ചനും അത് തന്നെയാ കേട്ടിരുന്നത്, ഞാങ്ങലെപ്പോലുല്ലവരാന് നിങ്ങള്ക്കും അത് പകര്ന്നുത തന്നത്), കിട്ടുന്നതില്‍ ഒരു വീതം ദൈവത്തിനു നന്ദിസൂചകമായി കൊണ്ടുക്കനമെന്നാണ്. പക്ഷെ, നമുക്കെല്ലാം തെറ്റ് പറ്റി. ദൈവത്തിനു കൊണ്ടുക്കുകയാനെന്നു വച്ച് നമ്മള്‍ കൊടുത്തതെല്ലാം കള്ളന്മാരുടെ കൈയിലാണ് കിട്ടിയത്. അവരാണെങ്കില്‍ അത് വച്ച് അഹങ്കാരം മാത്രമാണ് കാണിക്കുന്നത്. നിങ്ങളുടെ കൈയില്നി്ന്നും വീണ്ടും കാശ് പിടുങ്ങാനുള്ള വഴികള്‍ അവര്‍ ഓരോ ദിവസവും ഗവേഷണം ചെയ്തു കണ്ടു പിടിക്കുകയാണ്. നിങ്ങള്‍ കൊടുക്കുന്ന കാശിന്റെ ബലത്തിലാണ് അവര്ക്ക് ഇക്കണ്ട തോന്ന്യാസങ്ങള്‍ എല്ലാം കാണിക്കാന്‍ സാധിക്കുന്നത്. അങ്ങിനെ, അവരുടെ അഹങ്കാരം മൂത്ത്, ഇപ്പോള്‍ അവര്‍ നമ്മുടെ സമുദായം തന്നെ ഇല്ലാതാക്കുകയാണ്.

  നിങ്ങള്‍ കൊച്ചു ബുദ്ധി ഉപയോഗിച്ച് ഒന്നാലോചിച്ചു നോക്കുക – ഇത് ദൈവത്തിനോ നമ്മുടെ കാരണവന്മാര്ക്കോ ഇഷ്ടപ്പെടുന്നതാണോ? ഇനിയും നമ്മള്‍ മുതുവിനും മൂലക്കാടനും കാശുകൊടുത്തു നമ്മുടെ സമുദായം ഇല്ലാതക്കണോ? ചിന്തിച്ചു വേണ്ടത് ചെയ്യുക.

  അപ്പച്ചന് നിങ്ങളോട് സ്നേഹം മാത്രം.

  ReplyDelete
 7. If church is based on true faith there will be more support and growth. But if church is based on some individuals only they cannot survive for the long run and they should limit the spending and save money for the future emergency. Most youth cannot tolerate injustices and they are not able to support.

  ReplyDelete
  Replies
  1. Yes, the youth will not tolerate the way our Church is functioning today.

   The generation who migrated to US from India were used to corruption and malpractices in Kerala and they don't get shocked when a priest behaves like a "Kattu Kallan."

   But our youth who are born in the States and are not used to the dirty Indian style (both politics and religion) will certainly not accept the filthy style of our priests' functioning. If they (the clergy) have any sense, they should feel it now. If they are idiots (most of them are), they will realise it very soon.

   Let us pray for them.

   Delete
 8. I think it is the right time for Mutholathachen to just hold one position which is the VG post. If it is possible he should consider to move to anothe state like Montana or Wyoming. Bishop Moolakattu or Mar Angadiath should limit the term to 3 years for any priests. We need a change. Charity should be coming from your inside, here in Chicago Mutholathachen is forcing everybody to pay more and more. That is not righr. Saji Achen need to find another job. Every Achen's services should be free. If they can not do that they should go back to India. If we don't need them why they nare here.

  ReplyDelete