Wednesday, May 9, 2012

മിയാമിയെ മുതോലം വിട്ടു പിടിക്കുക.


ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനും ആയി സൃഷ്ടിച്ചു. അതിനു ശേഷം മനുഷ്യന്‍ അവന്റെ മേല്‍ പലതിന്റെയും അടിമത്തങ്ങള്‍ സ്വയം സ്ഥാപിച്ചു. വയലാര്‍ എഴുതി, യേശുദാസ് പാടിയത് പോലെ

"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണ് പങ്കു വെച്ചു"

ഒരു സ്ത്രീയോ പുരുഷനോ ഈ ലോകത്ത് പിറന്നു വീഴുമ്പോള്‍ത്തന്നെ അവന്റെ പങ്കാളി ആരാണ് എന്ന് ദൈവം അവന്റെ നാള്‍വഴി   പുസ്തകത്തില്‍ എഴുതി വെക്കുന്നുണ്ട്.അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ ഭൂമിയില്‍ ഉള്ള ആര്‍ക്കും സാധിക്കുകയില്ല., ളോഹ ഇട്ടു കുര്‍ബാന ചെല്ലികൊണ്ടിരുന്ന പലരും കല്യാണം കഴിച്ചു ജീവിക്കുന്നതും രഹസ്യം ആയി കല്യാണസൗഗന്ധികം അണിയുകയും പരസ്യമായി കുര്‍ബാന ചെല്ലുകയും, കൂദാശകള്‍ നല്‍കുകയും ചെയുന്നതും ദൈവം അവന്റെ കണക്കു പുസ്തകത്തില് എഴുതിയ പ്രകാരം നടക്കുന്നത്കൊണ്ടാണ്. പുറത്ത് നിന്ന് കല്യാണം കഴിച്ചവരുടെ സ്ഥിതിവിവരകണക്കെടുത്താല്‍ ശതമാനം കൂടുതല്‍ തിരുവസ്ത്രം ഇട്ടവര്‍ ആണ് എന്ന് മറക്കാതിരിക്കുക.

വിവാഹം എന്നത് ഇഷ്ടപെട്ട ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നിച്ചു ജീവിക്കാനുള്ള പരസ്യസമ്മതവും അതിനു സമൂഹം നല്‍കുന്ന അനുവാദവും ആണ്. ക്നാനായ സമുദായത്തില്‍ തന്നെ നിലനില്‍ക്കണോ അതോ വേണ്ടയോ എന്നത് ആ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ എടുക്കേണ്ട തീരുമാനം ആണ്. സമുദായത്തിന് അതില്‍ ഇടപെടാനുള്ള അധികാരവും അവകാശവും ഇല്ല. അവരുടെ വ്യക്തിസ്വാതന്ത്രത്തെ നാം ബഹുമാനിക്കണം. പക്ഷെ അതിനു ശേഷം തിരിച്ചു കുതികാല്‍ വെട്ടികളായ ചില വൈദികര്‍ക്കു ഇരുട്ടിന്റെ മറവില്‍ ഡോളറിന്റെ നോട്ടുകള്‍ പോക്കറ്റിലിട്ടു കൊടുത്തു അവരുടെ ഒത്താശ വഴി സമുദായത്തില്‍ പിന്‍ വാതില്‍ക്കല്‍ കൂടെ കയറുവാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് പ്രശ്നം ഉണ്ടാകുന്നത്.

പരസ്പരം ഇഷ്ടപെട്ടവരുടെ വിവാഹം എന്നത് ഒരു സന്തോഷ മുഹൂര്‍ത്തം ആണ്. ഈ ലോകത്ത് ഒരു പുതിയ കുടുംബം രൂപം പ്രാപിക്കുന്ന അവസരം ആണ്. അതില്‍ ക്ഷണിക്കപെട്ടാല്‍ പങ്കെടുക്കുക എന്നത് മാന്യതയുടെയും സംസ്കാരത്തിന്റെയും പ്രതീകം ആണ്. അത് മനസ്സിലാക്കുവാന്‍ കുടുംബപാരമ്പര്യം വേണം. വെളുത്തേടത്തിയുടെ മക്കള്‍ക്ക്‌ അത് മനസ്സിലാകില്ല.

സന്യസ്തവസ്ത്രം ഇട്ടു പ്രമാണങ്ങളുടെ ലംഘനം നടത്തുന്ന വൈദികര്‍ക്കു ഓശാന പാടുന്ന മുത്തോലത്തച്ചന്റെ കൂലി എഴുത്തുകാര്‍ ഒന്നോര്‍ക്കുക, അകത്തോലിക്കന്റെയോ, അക്രൈസ്തവന്റെയോ വിവാഹചടങ്ങില്‍ ഒരു വൈദികന്‍ പരസ്യമായി പങ്കെടുക്കുന്നത്, പല വൈദികരും ഇരുട്ടിന്റെ മറവില്‍ ചെയുന്ന പ്രമാണലംഘനങ്ങളെകാള്‍ മാന്യവും, പരിഷ്ക്രതവും സ്വീകാര്യതയും ഉള്ളതാണ്. ബാലപീഡന കേസുകളിലെ പ്രതിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാതെ ഒറ്റ രാത്രി കൊണ്ട് നാട് കടത്തുന്നതിനെക്കാള്‍ മാന്യം ആണ്.

ഒരു മാസം 750 ഡോളറില്‍ കൂടുതല്‍ ഒന്നും വാങ്ങാത്ത മിയാമിയിലെ വൈദികന്റെ നേര്‍ക്ക്‌ മുത്തോലത്തിന്റെ ആക്രോശം വെളുത്തേടത്തിയുടെ പാരമ്പര്യത്തിന്റെ പ്രതിഫലനം ആണ്. ആ അച്ചന്റെ വരവ്-ചിലവ് തുറന്ന പുസ്തമാകമാണ്.

അങ്ങയുടേതോ?

കള്ളന്മാരുടെയും അസാന്മാര്‍ഗികളുടെയും ഉറ്റ തോഴനായി വിലസുന്ന അങ്ങേക്ക് ഉളിപ്പുണ്ടോ മിയാമിക്കാരുടെ പ്രിയപ്പെട്ട, സമ്പന്നന്‍ ആകാന്‍ ശ്രമിക്കാത്ത, ഒരു കത്തോലിക്കാ വൈദികന്റെ നേരെ പുലമ്പുവാന്‍? ലത്തീന്‍ പള്ളിയില്‍ രഹസ്യം ആയി കുര്‍ബാന ചെല്ലി, അവിടെ കിടന്നുറങ്ങി, അവിടുത്തെ ഉപ്പും ചോറും ഉണ്ട് അടുത്ത സ്ഥലത്ത് വന്നു ലത്തീന്‍കാരെ തെറി വിളിക്കുന്ന മുതോലത്തച്ചാ, ഉണ്ട ചോറിനു നന്ദി കാണിക്കണം.വെളുത്തേടപാരമ്പര്യം കാണിക്കരുത്. ചില ജന്തുക്കള്‍ പോലും ഇക്കാര്യത്തില്‍ കൂടുതല്‍ മാന്യരാണ്.

ചിക്കാഗോ കനാ
എന്നെനും ക്നാനായക്കാരോടൊപ്പം

10 comments:

  1. നമ്മുടെ ബ്ലോഗു ആശയ സംവാദത്തിനുള്ളതാവാണം . വിമര്‍ശനങ്ങള്‍ ആരോഗ്യപരമായിരിക്കണം . പരിഹാസവും അല്‍പ്പമോക്കെയാവാം, എന്നാല്‍ വ്യക്തിഹത്യകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം . ശ്രീ സാബൂ കഠിനമായ ( അന്ധമായ ) ക്നാനായ പാരമ്പര്യ വിശ്വാസിയാണ് . അതിനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ട് . അദ്ദേഹം ഒരു സിക്ക് വംശത്തില്‍ പിറന്നിരുന്നെങ്കില്‍ , ഇങ്ങനെ ചിന്തിക്കുമായിരുന്നോ?, അപ്പോള്‍ സിക്കുമതം ഏറ്റം സ്രേഷ്ട്ടമെന്നു സ്ഥാപിക്കും , അത് അദേഹത്തിന്‍റെ അഹംകാരമോ കുഴപ്പമോ അല്ല , അതിരുകടന്ന ആല്‍മാഭിമാനമാണ്. നാമെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അങ്ങിനാണു . കേട്ടിട്ടില്ലേ , കള്ളി , കള്ളിയാങ്കല്‍ , പകലോമറ്റം , ശങ്കരപുരി .... മുതലായ കുടുംബങ്ങള്‍ , തോമാശ്ലീഹാ മുക്കിയ ബ്രാഹ്മണരാണെന്ന് ഗീര്‍വാണം മുഴക്കുന്നത് . ഒന്നാം നൂറ്റാണ്ടിലോ , രണ്ടാം നൂറ്റാണ്ടിലോ , മൂന്നാം നൂറ്റാണ്ടിലോ , കേരളത്തില്‍ ബ്രാഹ്മണ കുടുംബങ്ങളില്ലാതിരിക്കെ , മേല്‍പ്പറഞാതിലേതെങ്കിലുമോ, രണ്ടുമൊരുമിച്ചോ തെറ്റായിരിക്കും . .
    അവര്‍ പഴയ ബ്രാഹ്മണര്‍ എങ്കില്‍ തോമാശ്ലീഹ മുക്കിയിട്ടില്ല , തോമാശ്ലീഹ മുക്കിയെങ്കില്‍ ബ്രാഹ്മണരും അല്ലായിരുന്നു . പക്ഷെ വീട്ടുപെരില്‍ നിന്നും ഹിന്ദുക്കളായിരുന്നു എന്ന് മനസിലാക്കാം , പിന്നെ വീട്ടുപേര് എന്നുമുതലാണ് നിലവില്‍ വന്നതെന്ന് സമയം ഉള്ളവര്‍ക്ക് ഗേവഷണം നടത്താവുന്നതാണ് . ഈ വിമര്‍ശിക്കുന്ന എല്ലാവരും അവരുടെ കുടുംബ ചരിത്രമെഴുതുമ്പോള്‍ അവസാനം ഒരു ബ്രാഹ്മണ കുടുംബത്തില്‍ എത്തിക്കാറുണ്ട്‌ . അതും ഇതും തമ്മിലെന്തു വ്യത്യാസം?
    പിന്നെ അടികൊള്ളാനുള്ള ഒരു വടികൂടിയിട്ടു നിര്‍ത്താം , ഇന്ത്യക്കാര്‍ , കറുത്ത ദ്രവിടരായിരുന്നു , ആദ്യ അറബികള്‍ കറുത്തവരായിരുന്നു, അമേരിക്കന്‍ ഇന്ത്യക്കാരും ഇരുണ്ടവരായിരുന്നു. യെഹൂദരും ഇരുണ്ടനിറക്കരായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഇവിടെല്ലാം കുടിയേറി ആധിപത്യം സ്ഥാപിക്കയും ഇപ്പോള്‍ ആ രാജ്യങ്ങളും , സംസ്കാരവും , ഭരണവും , മതങ്ങളും അവരുടേതായി തെറ്റിദ്ധരിക്കയും ചെയ്തിരിക്കയാണ്.

    ReplyDelete
  2. Though he wears the priestly uniform, his actions read in your columns speaks for itself. He is greedy like anyone else . His boss is more greedier. They went through the same school. Padichathey paaadooo.
    They have no shame. Per Fr. Kudilil you made them too rich too soon.
    Unless you learn they will not learn.

    They will keep asking, as that is their hobby.
    Even the priest who is accused of child molestation is protected by Moolakatt. This tells you all they are all the same and they all have no shame.
    Moolakatt's collection visits to US will also never end as long as there are pranchis.

    ReplyDelete
  3. Fr. Vettu had a free food on that wedding. What is your problem Fr. Muthu?

    ReplyDelete
  4. josephine john, chethalil.May 10, 2012 at 9:16 AM

    Sorry to say to write, think,and express the feelings of yours in a healthy way.Is this blog giving any good informations other than dirty gosips.why and for what you went to school,college and churches.What you learned. Dolar is nothing if you act like this way.The moderator, please read the writing if you know their language, publish only the good ones.If your agenda is the distruction of KNANAYA COMMUNITY +CHURCH ,DO YOUR DEVILISH ACTION.Please identify yourself before submitting your thoughts.If you have no identity, should i say you are hiding in woods --A BIG BEERU.

    ReplyDelete
  5. എൻഡോഗമി വാദമൊക്കെ ഒരു തട്ടിപ്പാണെന്ന് തിരിച്ചറിയാൻ എന്തിനാണിനിയും ഒരു സങ്കോചം? ഒരു തരം കപടത. എൻഡോഗമിയുടെ പേരിൽ പള്ളികളിലും സംഘടനകളിലും ആളു കളിക്കുക. ക്നാനായ സമുദായ സ്നേഹി എന്ന പേരുണ്ടാക്കുക. അക്ഷരാർത്ഥത്തിൽ അമേരിക്കൻ ക്നാനായക്കാരുടെ മറ്റൊരു ഒഴിച്ചു കൂടാനാവാത്ത തട്ടിപ്പ്!

    എന്നൽ സ്വന്തം മകൾക്കോ മകനോ സഹോദരങ്ങൾക്കോ ക്നാനായ സമുദായത്തിൽ നിന്നല്ലാതെ നല്ലൊരു proposal വന്നാൽ അതിന്റെ പിറകെ പോവുകയും ചെയ്യും. അവസരത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. ആർക്കാണ്‌ ഇത്ര ക്നാനായ സ്നേഹം. ഇപ്പോഴുള്ള സ്നേഹം കരിയറിനോടാണ്‌. സ്റ്റാറ്റസിനോടാണ്‌. പണത്തിനോടാണ്‌. സ്ഥാനമാനങ്ങളോടാണ്‌.

    ക്നാനായ സമുദായത്തിലെ എഴുപതു ശതമാനം കുടുംബങ്ങളിൽനിന്നും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ Endogamy അനുഷ്ടിക്കാത്തവരാണ്‌. ഭൂരിപക്ഷം കുടുംബങ്ങളിൽനിന്നും ക്നാനായക്കാരല്ലാത്തവരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ബിഷപ്പുമാർ, പുരോഹിതർ, കന്യാസ്ത്രീകൾ, ക്നാനായത്തിലെ അല്മായ നേതാക്കൾ. ഇവരുടെയെല്ലാം കുടുംബത്തിൽനിന്നും ക്നാനായക്കാരല്ലാത്തവരുമായി ബന്ധം ചേർന്നിട്ടുണ്ട്. ബിഷപ്പ് മൂലക്കാട്ടു മുതൽ ജസ്റ്റീസ് സിറിയക്ക് ജോസഫ് വരെ..
    ഇവർക്കൊരിക്കലും പുറത്തുനിന്നും വിവാഹം കഴിച്ച കുടുംബാംഗങ്ങളെ സ്വന്തം കുടുംബത്തിൽ നിന്നും പുറത്താക്കാൻ കഴിയില്ല. സ്വയം ആന്മവഞ്ചന നടത്തി ക്നാനായ പള്ളികളിൽ പുഞ്ചിരിച്ച മുഖവുമായി അവർ നില്ക്കുന്നു. പുറത്തുനിന്നും വിവാഹം കഴിച്ച ക്നാനായിക്കാരെ ഉറക്കെ അപമാനിക്കുന്നു. പക്ഷേ സ്വന്തം ജീവിതത്തിൽ ഇവരുമായി ആന്മബന്ധം.

    ഇവരെല്ലാം വെറുതെ പാരമ്പര്യവാദവും endogamyയും മുഴക്കുന്നു. ഈ ആന്മവഞ്ചന ഇനിയെങ്കിലും നിർത്തിക്കൂടേ? ഈ മുഖംമൂടി ഇന്നല്ലെങ്കിൽ നാളെ കൊഴിഞ്ഞു വീഴുമെന്നുള്ളതിന്‌ ആർക്കാണിത്ര സംശയം.

    ReplyDelete
  6. മനുഷ്യൻ അവൻ ജീവിക്കുന്ന ചുറ്റൂപാടുകളുടെ സ്വധീനത്തിലാണ്. ക്നാനായ പാരമ്പര്യം സൂക്ഷിക്കാനായിരുന്നെങ്കിൽ നമുക്കെല്ലാം കോട്ടയത്തുമാത്രം കഴിഞ്ഞാൽ മതിയായിരുന്നല്ലോ! അമേരിക്കയിൽ വന്ന് സായിപ്പിന് അടിമവേല ചെയ്യേണ്ടിയിരുന്നില്ലല്ലോ. ഇന്ത്യയോടുള്ള കൂറ് ഉപേക്ഷിച്ചിട്ട് അമേരിക്കൻ പൗരത്വം എന്തിന് സ്വീകരിച്ചു? ക്നായി തൊമ്മൻ എന്തിനു വെളുത്തേടത്തിയെ വിവാഹം കഴിച്ചു? നമ്മുടെ മക്കളെ എന്തിന് ക്നായിക്കാരല്ലാത്തവരുടെ സ്കൂളിൽ പഠിപ്പിക്കാൻ വിടുന്നു? നമ്മളൊക്കെ വെറും സാങ്ക്ൽപ്പിക ലോകത്തിലാണ് ജീവിക്കുന്നത്. ബ്ലോഗർ എന്തൊക്കെയോ പുലമ്പുന്നു. താങ്കളും ഇതിൽ നിന്നൊന്നും വിമുക്തനല്ല. പിന്നെ വെറുതെ വാദത്തിനു വേണ്ടി വല്ലതുമൊക്കെ പറയാം.

    ReplyDelete
  7. Musharaf of Pakistan gave up his title and absconded to England.
    Mubarak of Egypt is in jail awaiting his sentence for all the money he stole from the poor.
    Qaddafi of Libya was killed by his own people.
    It is a tsunami coming against the kana led priests and bishops.
    Muthus days are also numbered...... Stay United as Fr.Kudilil and Fr. Muthukattu said.

    ReplyDelete
  8. why this muthu kathanar try to stick with our knanaya community, since he work to destroy our community. Did he NOT YET realised that we realy don't want him ,just because he try to sell us in wholesale price to the BIG 0 malabar and get his DREAM ARAPATA.

    Respected Acha( we still call that way because we respect the PRIEST HOOD not your purposes),why don't you leave us alone and our priests doing what they supposed to do for our community.

    God will forgive you, if you realise the wrong things you done to this community. But if keep doing this, God will eventualy take action and THE KNANAYA COMMUNITY still will be there.So, please don't TEST the GOD too much.

    At least make your DEEDS follow your words.

    We still have GREAT hopes for our community and we know for SURE no one ca destroy US!!!!!!!!!

    GOD BLESS US.

    ReplyDelete
  9. ബേബിച്ചന്‍ ചെറുശ്ശേരില്‍May 10, 2012 at 4:57 PM

    പാമ്പോ, അതോ മീനോ?
    മലയാളത്തില്‍ ഒരു ചൊല്ലുണ്ട് "അവന് മനഞ്ഞിലിന്റെ സ്വഭാവമാണ്" എന്ന്.

    മനഞ്ഞില്‍ എന്ന ഒരു തരം ജന്തുവിന് പാമ്പിന്റെ തലയും ഉടലുമാണ്, എന്നാല്‍ അതിന്റെ വാല് കണ്ടാലോ മീനിന്റെ വാലു പോലെയും. ഈ മനഞ്ഞില്‍ പാമ്പിന്കൂട്ടത്തില്‍ ചെല്ലുമ്പോള്‍ തലയും ഉടലും കാട്ടി പാമ്പിന്റെ കൂടെ കൂടും. ഇതേ മനഞ്ഞില്‍ മീനിന്റെ കൂട്ടത്തില്‍ ചെല്ലുമ്പോള്‍ വാല് പൊക്കിക്കാട്ടി “ഞാനും നിന്റെ ജാതി” എന്ന മട്ടില്‍ മീനിന്റെ കൂട്ടത്തിലും കൂടും .

    മാര്‍ മൂലക്കാട്ടും ഫാ. മുത്തോലവും ഇതു തന്നെയല്ലേ ചെയ്യുന്നത്? നമ്മള് ക്നാനയക്കാരെ കാണുമ്പോള്‍ വാലാണ് പൊക്കി കാണിക്കുന്നത് എന്നുമാത്രം.

    ബേബിച്ചന്‍ ചെറുശ്ശേരില്‍

    ReplyDelete
  10. I do not understand why Muthu was not invited to this non kna wedding.
    If that was the case, there would not have been any problem.
    Did anybody question Muthu when his photo with Kana leader was published in Apnadesh. Muthu is a shameless human being. He will sell you in whole or in part. If he had the ability, he would have even sold your kidneys for making a profit out of it in the name of Zeros and Kanas.

    ReplyDelete