Thursday, May 3, 2012

കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുക: മാര്‍ മൂലക്കാട്ട്


നമ്മുടെ ആത്യന്തികമായ നന്മയ്ക്കുവേണ്ടി തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ തിന്മ തെരഞ്ഞെടുക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട് ആഹ്വാനം ചെയ്തു. 2012 ഏപ്രില്‍ 22-ലെ അപ്നാദേശിലൂടെയാണ് അഭിവന്ദ്യ പിതാവ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.

നമ്മളൊക്കെ വേദപാഠക്ലാസ്സില്‍ പഠിചിരിക്കുന്നത് ഉത്ഭവപാപം, നുണ പറയുക പോലുള്ള ചെറിയ പാപം, കൊലപാതകം പോലുള്ള വലിയ പാപം മെത്രാനോട് തന്നെ കുമ്പസാരിക്കേണ്ട അതിലും വലിയ പാപം എന്നൊക്കെ ആണല്ലോ. മുതിര്‍ന്നു കഴിയുമ്പോള്‍ നാം തിരിച്ചറിയുന്നത്‌ പാപത്തിനു വലുപ്പ-ചെറുപ്പം ഇല്ലെന്നതാണ് സ്നേഹത്തിനെതിരായ പ്രവര്‍ത്തിയാണ് പാപം. ഈ ഒരു നിര്‍വചനം മാത്രമാണ് പാപത്തിനുള്ളത്. മൂലക്കാടന്റെ പുതിയ നിര്‍വചനം നമ്മുടെയൊക്കെ അറിവിലുള്ള എല്ലാവിധ പഠനങ്ങളെയും കടത്തി വെട്ടിയിരിക്കുന്നു.

സ്വര്‍ണ്ണക്കടയില്‍കടന്നു മോഷ്ടിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന വ്യക്തി ആ വലിയ തിന്മയില്‍ നിന്നും പിന്മാറി വെള്ളിക്കടയില്‍ നിന്നും മോഷ്ടിക്കണമോ? പുറത്തു പോയി വ്യഭിചാരം ചെയ്യണമോ രക്തബന്ധത്തിലുള്ള ഒരുവളെ ബലാല്‍സംഗം ചെയ്യണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതെ നടക്കുന്നയാള്‍ ഇനി വ്യഭിചാരം ചെയ്യട്ടെ എന്നാണോ?
Lesser Evil  തെരഞ്ഞെടുക്കുക: മാര്‍ മൂലക്കാട്ട്









                                     Lesser Evil  തെരഞ്ഞെടുക്കുക: മാര്‍ മൂലക്കാട്ട്

 വ്യഭിചാരം ചെയ്യണമോ, വിവാഹം കഴിക്കണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താനാകാതെ അവസാനം ചെറിയ തിന്മ എന്ന നിലയിലും, പൗലോസ്‌ ശ്ലീഹായുടെ നിയമപ്രകാരവും വിവാഹം കഴിച്ച ഒരു പുരോഹിതനെ ഇടവകയില്‍ നിന്നും പുറത്താക്കിയതിനു ശേഷമാണ് മൂലക്കാട്ട് ഈ ലേഖനം എഴുതിയത്. അല്ലായിരുന്നുവെങ്കില്‍ മൂലകാട്ടു ദൈവശാസ്ത്രപ്രകാരം അദ്ദേഹത്തിന് പിടിച്ചു നില്ക്കാമായിരുന്നു.

മൂലക്കാട്ട് ഫോര്‍മുലപ്രകാരമുള്ള പുതിയ പുതിയ ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ ഇനിയും വരാന്‍ കിടക്കുന്നതേയുള്ളൂ. നമുക്ക് അതില്‍ ഏറ്റവും കുറഞ്ഞത് തെരഞ്ഞെടുത്തു സ്വര്‍ഗത്തിലെത്താം.

ഹിമാലയത്തില്‍ നിന്നും ഷെര്‍പ്പ.


=====================================================================

മൂലക്കാട്ട് പിതാവിന്റെ ലേഖനത്തിലെ പ്രസക്തഭാഗം:

“ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ച്‌ നമുക്ക്‌ പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍, ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത്‌ വിവേകപൂര്‍വ്വകമായ തീരുമാനമായിരിക്കുകയില്ല. ക്‌നാനായ സമുദായത്തിന്റെ പൊതുവും ആത്യന്തികവുമായ നന്മയ്‌ക്കുവേണ്ടി നമുക്ക്‌ അസ്വീകാര്യമെങ്കിലും പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന കുറഞ്ഞ തിന്മ (lesser evil) തല്‍ക്കാലം നാം ഏറ്റെടുക്കുകയും അതു മാറ്റിക്കിട്ടുവാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതാവും കൂടുതല്‍ കരണീയം.”


വാല്‍ കഷണം

Lesser Evil ( കുട്ടി പിശാശ് ) ആരാണ് എന്ന് കൂടി വ്യക്തമാക്കുന്നത് നല്ലതായിരിക്കും.
(  ലൈഫ് ലൈന്‍ ഉണ്ട്........കുട്ടി പിശാഷിന്റെ ആദ്യത്തെ അക്ഷരം  മുതലയില്‍ ഉണ്ട്, രണ്ടാമത്തെ അക്ഷരം സാത്താനില്‍ ഉണ്ട്, മൂന്നാമത്തെ അക്ഷരം ചതുപ്പ് നിലം ത്തില്‍ ഉണ്ട്.)  സാത്താന്‍ സേവ കൊണ്ട് സഭ വളര്‍ത്തുന്നത് ആണോ പുതിയ മൂലക്കാട്ട് ഫോര്‍മുല.ആഗോള കത്തോലിക്കാ സഭക്ക് ഇത്രയേറെ ഇത്തരം  പുരോഗമന ആശയങ്ങള്‍ സംഭാവകള്‍ നല്‍കുന്ന ഈ V G യെ വത്തിക്കാന്‍ ദത്തെടുക്കും എന്നും പറയപ്പെടുന്നു.സഭ വളരാത്ത മേഖലകളില്‍ അദ്ധേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തണം എന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.ചിക്കാഗോയില്‍ ഇനി കൂടുതല്‍ ആയി സഭ വളരാനില്ല.പണ്ടൊക്കെ സഭയില്‍ ദൈവ വചനം പ്രസംഗിക്കുന്ന വൈദികര്‍ ഉണ്ടായിരുന്നു.വളരെ കാലം ആയി ചിക്കാഗോയിലും ഇപ്പോള്‍ കോട്ടയത്ത് നിന്നും മാറ്റൊലി കൊള്ളുന്നത്‌ ഇത്തരം Lesse Evil വചനങ്ങള്‍ ആണ് എന്നത് സഭയുടെ ഇതു നിയമം കൊണ്ടാണ് സാധൂകരിക്കുന്നത്‌.Lesser Evil ( കുട്ടി പിശാശ് ) വളര്നാണ് സാത്താന്‍ ആകുന്നതു എന്നത് ബന്ധപ്പെട്ടവര്‍ മറന്നു പോയോ ?

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

4 comments:

  1. He just wants your money, he will do anything to twist what he says. He has no shame. He will keep coming to U.S., U.K. and Europe for this purpose.

    As long as you are there to give him money.

    ReplyDelete
  2. All he did was bribe Mar Varkey's sister to obtain what he is now. He plated it right to destroy this Kna community. As long as there are people like N.P. John in the community they will succeed. One day they will support you, the next day they will side for their picture opportunity.
    Muthu knows how well to play this game.

    ReplyDelete
  3. പിപ്പിലാഥന്‍May 4, 2012 at 10:01 AM

    ചിലരുടെ ( പണക്കാരുടെ) മാത്രം വിവാഹങ്ങള്‍ക്ക് മെത്രാന്‍ ആശീര്‍വതിക്കുന്നത് , അദ്ദേഹം തന്നെ വിഷധികരിക്കേണ്ടതാണ്‌ . പണത്തിനു മേലെ മെത്രാനും പറക്കില്ല എന്ന് കൂടി മനസിലായി . നമ്മള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ , ബഹുമാനം താനെയുണ്ടാകും . മെത്രാനെ പങ്കെടുപ്പിക്കുന്നത് ഒരു സ്റ്റ്ടസ് സിംബലായി എടുക്കുന്ന ആള്‍ക്കാരെ പറഞ്ഞാല്‍ മതി . ഇവര്‍ക്കൊക്കെ സ്വന്തം വികാരി തുരുമ്പെടുത്ത കാറില്‍ നടന്നാലും കുഴപ്പമില്ല , അതിനായി മുടക്കാന്‍ പണമില്ലാ , കല്യാണത്തിനായി മെത്രാനെ നാട്ടില്‍ നിന്നും ഇറക്കുമതിചെയ്യാന്‍ വന്‍തുക മുടക്കാം , വിവരദോഷമെ ന്നല്ലാതെന്തു പറയാന്‍ . കല്ലരക്കാരന്‍ ജോബിമുതലാളിയോടു പറഞ്ഞാല്‍ ,നിസാരമായി സജിയച്ചാണ് കാറ് വാങ്ങിത്തരുമെന്നുരപ്പുണ്ട് . ദാരിദ്രത്തില്‍ കഴിയുന്ന ഹ്യൂസ്റ്റന്‍ ക്നാനയക്കാര്‍ക്ക് ആ വഴി ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ് . അച്ചനു കാറ് മേടിക്കുന്ന കാര്യം വരുമ്പോള്‍ വൈരികലെല്ലാം ഒന്നാകുന്ന കാഴ്ച , ഈയുള്ളവനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് .

    വിമാനത്തില്‍ പറന്നു നടന്നു കല്യാണം ആശീരവടിക്കുന്ന നമ്മുടെ പറക്കും പിതാവിനോട് ഒരു എളിയ ചോദ്യം, , തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയും, അമശവടിയും പരിശുദ്ധ സിംഹാസനം നല്‍കിയിരിക്കുന്നത്, പാക്ക് ചെയ്തു പെട്ടിയില്‍ കയറ്റി ലോകം മുഴുവന്‍ കൊണ്ട് നടന്നു പോക്കറ്റ് വീര്തവന്റെ മക്കളുടെ കല്യാണം ആശീര്‍വദിച്ചു പതിനായിരത്തിന്റെ ($) ചെക്ക് വാങ്ങിക്കനാണോ? നാട്ടില്‍ എത്ര പാവപ്പെട്ടവന്റെ വിവാഹം ഈ കാലഘട്ടത്തില്‍ ഈ അലങ്കാര ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആശീര്‍വദിച്ചു കൊടുത്തിട്ടുണ്ട്‌?
    വിദേശ കാറുകളില്‍ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ , സമ്പത്ത് കുറഞ്ഞവന്‍റെ മാനസികാവസ്ഥ ഓര്‍ക്കുക , അതും നിങ്ങളെയൊക്കെ കൂടുതല്‍ ബഹുമാനിക്കുന്ന വാര്‍ധ്യക്ക ത്തിലെത്തി നില്‍ക്കുന്ന പാവപ്പെട്ടവനെ ഓര്‍ക്കുക .

    ReplyDelete
  4. വിദേശ കാറുകളില്‍ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ , സമ്പത്ത് കുറഞ്ഞവന്‍റെ മാനസികാവസ്ഥ ഓര്‍ക്കുക , അതും നിങ്ങളെയൊക്കെ കൂടുതല്‍ ബഹുമാനിക്കുന്ന വാര്‍ധ്യക്ക ത്തിലെത്തി നില്‍ക്കുന്ന പാവപ്പെട്ടവനെ ഓര്‍ക്കുക .

    thats a point.

    ReplyDelete