പ്രിയപ്പെട്ട എന്റെ ക്നാനയമക്കളെ,
ഇന്ന് വായിച്ച ബ്ലോഗില്‍ നിന്ന് മുത്തുവിന്റെ ചിക്കാഗോ ലീലാവിലാസങ്ങളെക്കുറിച്ച്
അയാനിടയായി.
അമേരിക്കയില്‍ ജനിച്ചു വീഴുന്ന, അല്ലെങ്കില്‍ പ്രവാസിയായി എത്തുന്ന, ഓരോ
ക്നാനായക്കാരനും മുത്തുക്കത്തനാരുടെ ചാരിറ്റി Mortgage-ലെ ഇരയായിത്തീരുന്നത് വായിച്ചു
തൊമ്മന്റെ മനസ്സില്‍ അതിയായ സങ്കടം തോന്നി.
കുഞ്ഞു ജനിച്ചാല്‍, മാമ്മോദീസ മുക്കിയാല്‍, പിറന്നാള്‍ വന്നാല്‍.. എന്തിനേറെ,
മരിച്ചാല്‍.... എന്തായാലും ചാരിറ്റി Mortgage അടച്ചേ മതിയാകൂ. കൊടുക്കുന്ന ഡോളറിനു
കണക്കുമില്ല.
മകനെ,
മുത്തുവേ, ദാരിദ്രം, അനുസരണം, ബ്രഹ്മചര്യം എന്നിവ എറ്റു പറയുകയും,
അത്മീയടയാളമായി ളോഹ ധരിക്കുകയും ചെയ്ത മകനേ, നീ വെറും കൊള്ളക്കാരന്‍. അതും
പരസ്യമായി കൊള്ള നടത്തുന്നവന്‍. രാവും പകലും മഞ്ഞും തണുപ്പും സഹിച്ചു
എന്റെ
മക്കള്‍ പത്തു പൈസ സമ്പാദിക്കുംപോള്‍ ഓരോ പേരും പറഞ്ഞു ഒരുളിപ്പുമില്ലാതെ
നീ
പിരിക്കുന്ന ഈ ഹഫ്ത പണം ഈ ലോകത്തുനിന്നു വിളിക്കപ്പെടുമ്പോള്‍
സ്വര്‍ഗ്ഗകവാടത്തില്‍
കൈക്കൂലി കൊടുത്തു അവിടെയും അനുഭവിക്കാം എന്നു വിചാരിക്കുന്നുവോ?
ഇട്ടിരിക്കുന്ന കുപ്പായത്തോടും ധരിച്ചിരിക്കുന്ന സഭാപട്ടതോടും, ഇരിക്കുന്ന
കസേരയോടും അല്പമെങ്കിലും ആത്മാര്തതയുണ്ടെങ്കില്‍ ഈ നാണംകെട്ട ഗുണ്ടാപിരിവ് നിറുത്തുക.
ഡോളറുണ്ടാക്കുവാന്‍ ദയവുചെയ്ത് പാവങ്ങളുടെ കുത്തിനു പിടിക്കുന്നത് നിറുത്തുക.
പൊറുതിമുട്ടിയ എന്റെ മക്കള്‍ കുറെ നാളുകള്‍ക്കു മുമ്പ് തോളിലേറ്റി നല്‍കിയ
കൈക്രിയകള്‍ ഇതുപോലുള്ള നാണംകെട്ട പരിപാടിയുമായി ഇറങ്ങുമ്പോള്‍ ഓര്‍ക്കുന്നത്
നല്ലതാണ്.
മുത്തുവിന് മാനസാന്തരം ഉണ്ടാവുമെന്ന് അല്പം പോലും പ്രതീക്ഷ ഇല്ലാതെ,
എന്റെ അമേരിക്കയിലെ മക്കളെയോര്‍ത്തു മുട്ടിപ്പായി പ്രാര്‍ഥിച്ചു കൊണ്ട്,
വേദനയോടെ തൊമ്മന്‍.
He is much better than others and he is not spending any money for his personal needs but goes to true charity. But most others do not want to show full true account to the public. We may need some mission priests to just meet our spiritual needs. Most mission priest are not connected to any family and normally they just work only for certain time and go to another mission station.
ReplyDeleteഇതിനെക്കുറിച്ച് എന്താ പറയുക?
ReplyDeleteശവങ്ങള്‍ ഉള്ളിടത് കഴുകാന്‍ ഉണ്ടാകും. അത്ര തന്നെ!
I thought collection is taken only during Sunday Mass. Why there was a collection in SH Church on Saturday (May 5) during the Holy Communion. They are paying to the church and their guests are attending the function. Is it because church has short of money or for Fr. Saji's ongoing Malabar project ?
ReplyDeleteWhy should you worry too much about it? Nobody is forcing you to pay during the collection. The money is in your valet . Nobody is coming and snatching it from you. You come and enjoy the free food , and go home. Who cares ?
Delete$50 for the Birth day was there even before. At that time food was served in Maywod church for $3. Many suggested to give a free lunch to those kids during their birthday week, it's a matter of $3 !! and the sad part is it was denied. Cold blooded robbers !!
ReplyDeleteനമ്മുടെ ബ്ലോഗു ആശയ സംവാദത്തിനുള്ളതാവാണം . വിമര്‍ശനങ്ങള്‍ ആരോഗ്യപരമായിരിക്കണം . പരിഹാസവും അല്‍പ്പമോക്കെയാവാം, എന്നാല്‍ വ്യക്തിഹത്യകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം . ശ്രീ സാബൂ(കുഞ്ഞാട് സാബൂ ) കഠിനമായ ( അന്ധമായ ) ക്നാനായ പാരമ്പര്യ വിശ്വാസിയാണ് . അതിനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ട് . അദ്ദേഹം ഒരു സിക്ക് വംശത്തില്‍ പിറന്നിരുന്നെങ്കില്‍ , ഇങ്ങനെ ചിന്തിക്കുമായിരുന്നോ?, അപ്പോള്‍ സിക്കുമതം ഏറ്റം സ്രേഷ്ട്ടമെന്നു സ്ഥാപിക്കും , അത് അദേഹത്തിന്‍റെ അഹംകാരമോ കുഴപ്പമോ അല്ല , അതിരുകടന്ന ആല്‍മാഭിമാനമാണ്. നാമെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അങ്ങിനാണു . കേട്ടിട്ടില്ലേ , കള്ളി , കള്ളിയാങ്കല്‍ , പകലോമറ്റം , ശങ്കരപുരി .... മുതലായ കുടുംബങ്ങള്‍ , തോമാശ്ലീഹാ മുക്കിയ ബ്രാഹ്മണരാണെന്ന് ഗീര്‍വാണം മുഴക്കുന്നത് . ഒന്നാം നൂറ്റാണ്ടിലോ , രണ്ടാം നൂറ്റാണ്ടിലോ , മൂന്നാം നൂറ്റാണ്ടിലോ , കേരളത്തില്‍ ബ്രാഹ്മണ കുടുംബങ്ങളില്ലാതിരിക്കെ , മേല്‍പ്പറഞാതിലേതെങ്കിലുമോ, രണ്ടുമൊരുമിച്ചോ തെറ്റായിരിക്കും . .
ReplyDeleteഅവര്‍ പഴയ ബ്രാഹ്മണര്‍ എങ്കില്‍ തോമാശ്ലീഹ മുക്കിയിട്ടില്ല , തോമാശ്ലീഹ മുക്കിയെങ്കില്‍ ബ്രാഹ്മണരും അല്ലായിരുന്നു . പക്ഷെ വീട്ടുപെരില്‍ നിന്നും ഹിന്ദുക്കളായിരുന്നു എന്ന് മനസിലാക്കാം , പിന്നെ വീട്ടുപേര് എന്നുമുതലാണ് നിലവില്‍ വന്നതെന്ന് സമയം ഉള്ളവര്‍ക്ക് ഗേവഷണം നടത്താവുന്നതാണ് . ഈ വിമര്‍ശിക്കുന്ന എല്ലാവരും അവരുടെ കുടുംബ ചരിത്രമെഴുതുമ്പോള്‍ അവസാനം ഒരു ബ്രാഹ്മണ കുടുംബത്തില്‍ എത്തിക്കാറുണ്ട് . അതും ഇതും തമ്മിലെന്തു വ്യത്യാസം?
പിന്നെ അടികൊള്ളാനുള്ള ഒരു വടികൂടിയിട്ടു നിര്‍ത്താം , ഇന്ത്യക്കാര്‍ , കറുത്ത ദ്രവിടരായിരുന്നു , ആദ്യ അറബികള്‍ കറുത്തവരായിരുന്നു, അമേരിക്കന്‍ ഇന്ത്യക്കാരും ഇരുണ്ടവരായിരുന്നു. യെഹൂദരും ഇരുണ്ടനിറക്കരായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഇവിടെല്ലാം കുടിയേറി ആധിപത്യം സ്ഥാപിക്കയും ഇപ്പോള്‍ ആ രാജ്യങ്ങളും , സംസ്കാരവും , ഭരണവും , മതങ്ങളും അവരുടേതായി തെറ്റിദ്ധരിക്കയും ചെയ്തിരിക്കയാണ്.
ആരാണ് പല്ലിനിടയില്‍ കുത്തി നാറ്റികുന്നത് , വെറുതെ ഒരു തൊഴിലും ചെയ്യാത് നാട്ടിലും ലോകത്തിന്റെ പല ഭാഗത്തും ഇരിക്കുന്ന ക്നാനായ വിവരധോഷികള്‍ .
ReplyDeleteകാലാകാലങ്ങളില്‍ കാതോലിക സഭ , കാലാനുസരണ്ണമായ തിരുത്തലുകള്‍ സഭ വിശ്വസികല്ക് നല്കികൊണ്ടിരികും. ഈ സത്യം അങ്ങികരിക്കുക മാത്രമേ നിവര്ത്തിയുള്ളു. അല്ലാത്തവര്‍ക് സഭ യില്‍ നിന്നും പുറത്തു പോകാം . ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്ന ക്നാനായ ക്കാരില്‍ കേരളത്തിലെ മെത്രാന്‍ മാരുടെ വിവരകേട്(ADJUSTMENT) മുലം വര്‍ഷങ്ങളായ് പല രുപതകളിലായ് കഴിയേണ്ടി വന്ന സഹോദരങ്ങള്‍, അവരോടൊപ്പം ജിവിതത്തിന്റെ അന്ത്യ നാളുകള്‍ തള്ളി നീക്കുന്ന മാതാപിതാകള്‍, ഇവരെ പറ്റിയോ ഇവരുടെ ആഗ്രഹഗളെ പറ്റിയോ ആരു ചിന്ദികുന്നു. ആരെ പുറത്താകം ഇന്ന് തല പുകഞ്ഞ ലോചികുന്ന ഒരു പറ്റം തീവ്രവാദി കളുടെ കൈയില്‍ ഈ സമുദായം അകപ്പെട്ടു ഇന്ന് മാസിലാകിയ സഭ നേതൃത്വം കാലത്തിനനുസരിച്ചുള്ള ഒരു മാറ്റം ക്നാനായ സമുദായ നേത്രുത്വത്തില്‍ നിന്നും പ്രദിക്ഷികുന്നു. ഈ സുചനകള്‍ മാസിലക്കിയിട്ടും മനസിലായതായി ഭാവികാതെ ലാറ്റിന്‍ bishops നെ കുറ്റം പറഞ്ഞു സിറോ മലബാര്‍ bishops മായി ഒത്തുകളിച്ച് , ഇനിയും സഭ നേത്രുത്വ തിനെ മണ്ടന്മാര്‍ ആക്കാനാണ് ശ്രമമെങ്കില്‍ കോട്ടയം രൂപത യും ക്നാനായ സമുദായവും, കടുത്ത വില നല്‍കേണ്ടിവരും തീര്‍ച്ച .
KANA ചാണ്ടി
പാമ്പോ, അതോ മീനോ?
ReplyDeleteമലയാളത്തില്‍ ഒരു ചൊല്ലുണ്ട് "അവന് മനഞ്ഞിലിന്റെ സ്വഭാവമാണ്" എന്ന്.
മനഞ്ഞില്‍ എന്ന ഒരു തരം ജന്തുവിന് പാമ്പിന്റെ തലയും ഉടലുമാണ്, എന്നാല്‍ അതിന്റെ വാല് കണ്ടാലോ മീനിന്റെ വാലു പോലെയും. ഈ മനഞ്ഞില്‍ പാമ്പിന്കൂട്ടത്തില്‍ ചെല്ലുമ്പോള്‍ തലയും ഉടലും കാട്ടി പാമ്പിന്റെ കൂടെ കൂടും. ഇതേ മനഞ്ഞില്‍ മീനിന്റെ കൂട്ടത്തില്‍ ചെല്ലുമ്പോള്‍ വാല് പൊക്കിക്കാട്ടി “ഞാനും നിന്റെ ജാതി” എന്ന മട്ടില്‍ മീനിന്റെ കൂട്ടത്തിലും കൂടും .
മാര്‍ മൂലക്കാട്ടും ഫാ. മുത്തോലവും ഇതു തന്നെയല്ലേ ചെയ്യുന്നത്? നമ്മള് ക്നാനയക്കാരെ കാണുമ്പോള്‍ വാലാണ് പൊക്കി കാണിക്കുന്നത് എന്നുമാത്രം.
ബേബിച്ചന്‍ ചെറുശ്ശേരില്‍
Posted by ക്നാനായ വിശേഷങ്ങള്‍ at 4:52 PM