Friday, May 11, 2012

മെത്രാനും, മുത്തുവും പിന്നെ പാവം ക്‌നാനായക്കാരും

  (Middle East Kna Post)


ക്‌നാനായമക്കള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിതമാര്‍ഗ്ഗം അന്വേഷിച്ച് അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും എത്തിയതും, അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളും, ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളും ലോകമെമ്പാടുമുള്ള എല്ലാ ക്‌നാനായമക്കള്‍ക്കും അറിവുള്ളതാണ്. അരമനയിലോ, സെമിനാരികളിലോ നാലുനേരം വെട്ടിവിഴുങ്ങി ഏമ്പൊക്കം വിട്ടിരുന്നു മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുകയും, തനിക്കിഷ്ടമില്ലാത്തവരെ ഒതുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്ന വലിയപിതാവിനും, മുത്തുവിനും ഇതൊന്നും അറിയാഞ്ഞിട്ടോ, മനസ്‌സിലാകാഞ്ഞിട്ടോ അല്ല.
ക്‌നാനായ സമുദായവും അതിന്റെ പ്രാധാന്യവും ഈ പിതാവിനേയും മുത്തുവിനേയും പറഞ്ഞുമനസ്‌സിലാക്കേണ്ട കാര്യവുമില്ല. ക്‌നാനായ സമുദായം ഇന്നേതുനിലയിലാണോ, എത്രത്തോളം വളര്‍ന്നോ, അതു മുഴുവന്‍ ക്‌നാനായമക്കളുടേയും ത്യാഗത്തിന്റെയും ഉദാരമനസ്‌കതയുടേയും സഹനത്തിന്റെയും ആകെത്തുകയാണെന്ന് ഇവര്‍ മനസ്‌സിലാക്കേണ്ടതാണ്. ഓരോ ക്‌നാനായക്കാരനും കഷ്ടപ്പെട്ടുണ്ടാക്കിയ പണത്തിന്റെ വീതം മനസ്‌സറിഞ്ഞു തന്നതുകൊണ്ട് ഉണ്ടാക്കിയതാണീക്കാണുന്നതൊക്കെ. പക്ഷെ പിതാവും മുത്തുവും അവര്‍ക്കു റാന്‍ മൂളിനടക്കുന്നവരുടേയും മട്ടും ഭാവവും കണ്ടാല്‍ ക്‌നാനായ സമുദായത്തിന്റെ സ്വത്തും സമ്പാദ്യങ്ങളും പിതാവിന്റെയും, മുത്തുവിന്റെയും കുടുംബസ്വത്താണെന്നും, ക്‌നാനായക്കാര്‍ അവര്‍ക്കു തട്ടിക്കളിക്കാനുള്ള അടിമകളുമാണെന്നും അവര്‍ക്കൊരു മിഥ്യാധാരണയുള്ളതുപോലെ തൊമ്മനു തോന്നിപ്പോകുന്നു.
ക്‌നാനായക്കാര്‍ക്കുവേണ്ടി, അവരുടെ ആത്മാഭിമാനത്തിനുവേണ്ടി നിലകൊള്ളാതെ, അവര്‍ കഷ്ടപ്പെട്ടു സമുദായത്തിനു നേടിക്കൊടുത്തതെല്ലാം തന്നിഷ്ടം പോലെ ധുര്‍ത്തടിക്കാമെന്നും തങ്ങളുടെ കാര്യസാധ്യത്തിനുവേണ്ടി ക്‌നാനായസമുദായത്തേയും ക്‌നാനായമക്കളേയും ബലികൊടുക്കാമെന്നും നിങ്ങള്‍ വ്യാമോഹിക്കേണ്ട. ചൈതന്യയിലുണ്ടായ പ്രതിഷേധം എല്ലായിടത്തും ഉണ്ടാകും. വിഭജിച്ചു ഭരിച്ചു ശീലിച്ചിട്ടുള്ള യൂറോപ്യന്‍ ശൈലിയില്‍ ഭിന്നിപ്പിച്ചു ഭരിക്കാമെന്നും ക്‌നാനായമക്കളെ തമ്മില്‍തല്ലിച്ചു കാര്യം കാണാമെന്നും പ്രതീക്ഷിക്കേണ്ട. ലോകത്തിലൊരിടത്തും ഈ ശൈലി ശാശ്വതമായിരുന്നില്ല എന്നും, ഈ ശൈലി സ്വീകരിച്ചവര്‍തന്നെ അതിനിരയായി പുറന്തള്ളപ്പെട്ടുവെന്നും ഓര്‍ക്കുക. ജനമുന്നേറ്റത്തില്‍ നിങ്ങളുടെ എച്ചില്‍ തിന്നുനടക്കുന്ന ഒരു പ്രാഞ്ചിയേട്ടനും നിങ്ങളെ രക്ഷിക്കാന്‍ വരില്ല. നട്ടെല്ലില്ലാത്ത പ്രാഞ്ചികള്‍ അന്നു മറുകണ്ടം ചാടും. അവരായിരിക്കും ആദ്യത്തെ കല്ലെറിയുന്നതും.
തൊമ്മനു നിങ്ങളോടൊന്നേ പറയാനുള്ളൂ. ഇനിയും താമസിച്ചിട്ടില്ല. നട്ടെല്ലു നിവര്‍ത്തി ക്‌നാനായ സമുദായത്തിനുവേണ്ടി ആത്മാര്‍ത്ഥമായി നിലനില്‍ക്കുക. ഇല്ലെങ്കില്‍ ചൈതന്യയിലെ അനുഭവം എല്ലായിടത്തും ഉണ്ടാകും. പിന്നീടതിനു വീറും വാശിയും കുടും. അതാണു ക്‌നാനായമക്കള്‍. അതാണു ക്‌നാനായരക്തം. അതാണു ക്‌നാനായതനിമ.
തൊമ്മന്‍പറയുന്നതു മനസ്‌സിലാക്കി കാര്യങ്ങള്‍ ചെയ്യാനുള്ള സെന്‍സും, സെന്‍സിബിലിറ്റിയും, സെന്‍സിറ്റിവിറ്റിയും പ്രിയപ്പെട്ട മെത്രാനും, മുത്തുവിനും ഉണ്ടാകുമോ എന്തോ.
പ്രതിക്ഷകളോടെ,
തൊമ്മന്‍

(Middle East Kna എന്ന ബ്ലോഗില്‍ വന്ന പുതിയ പോസ്റ്റ്‌)

No comments:

Post a Comment