Friday, May 11, 2012

ചില അപ്പന്മാര്‍ അങ്ങിനെയാണ്!


നമുക്കാര്‍ക്കും ഇഷ്ടമില്ലാത്ത വിഷയമാണ് ചരിത്രം. പക്ഷെ എന്ത് ചെയ്യാം, ചില കാര്യങ്ങള്‍ പറയണമെങ്കില്‍ ചരിത്രം ചികയാതെ നിവൃത്തിയില്ല. മാലോകര്‍ ക്ഷമിക്കണം.
1930 മുതല്‍ കോട്ടയം രൂപതാസംഘംഎന്നൊരു സംഘടന കോട്ടയം രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്നു.  അഡ്വ. ജോസഫ്‌ മാളിയേക്കല്‍  പ്രസിഡന്റും, മോണ്‍. സിറിയക്‌ മറ്റത്തില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ആ സംഘടനയ്ക്ക് അധികം ആയുസ്സുണ്ടായില്ല. അതേതുടര്‍ന്ന്, 1938 മെയ്‌ 24, 25 തിയതികളില്‍, പ്രൊഫ. വി.ജെ. ജോസഫ്‌, ജോസഫ്‌ ചാഴികാടന്‍, അഡ്വ. തോമസ്‌ മാക്കീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമുദായകാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു സമ്മേളനം കൈപ്പുഴ വച്ച് നടത്തി.
അങ്ങിനെയാണ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ജനനം. തുടക്കത്തില്‍ ഇതിന്റെ പേര് ക്നാനായ കത്തോലിക്കാ മഹാജനസഭഎന്നായിരുന്നു.
ക്നാനായ സമുദായംഗങ്ങള്‍ക്കെല്ലാം ഒരു കാര്യത്തില്‍ അഭിമാനിക്കാം കേരളത്തിലെ കത്തോലിക്കാസഭയുടെ കീഴിലുണ്ടായ ആദ്യത്തെ അത്മായസംഘടനയാണ് ഇന്നത്തെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌.
ഈ പഴമ്പുരാണം ഇവിടെ വിളമ്പാന്‍ ഒരു കാരണമുണ്ട്.
ക്നാനായ വിശേഷങ്ങളില്‍ ഇന്നൊരാള്‍ ഒരു കമെന്റ്റ്‌ ഇട്ടിരുന്നു നമ്മുടെ പിതാക്കന്മാര്‍ക്കു വിദേശത്ത് പോകാന്‍ മാത്രമേ താത്പര്യമുള്ളൂവെന്നതിനു ഒരു ഉദാഹരണമാണ് കഴിഞ്ഞവര്ഷം ഡല്‍ഹിയില്‍ വച്ച് നടന്ന നാഷണല്‍ കണ്‍വെന്‍ഷന്‍. അപ്നദേശില്‍ വന്ന വാര്‍ത്ത‍ ശ്രദ്ധിക്കുക http://apnades.in/2011/04/05/delhi-3/”
ശരിയാണ്, കഴിഞ്ഞ വര്ഷം ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ വച്ച് നടന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ദേശീയ കണ്‍വെന്‍ഷനിലെ സമാപനസമ്മേളനത്തില്‍ നമ്മുടെ പിതാക്കന്മാര്‍ ആരും പങ്കെടുത്തില്ല.
പിതാക്കന്മാര്‍ക്ക് എല്ലായിടത്തും ഓടിയെത്താന്‍ സാധിക്കുമോ എന്ന് തര്‍ക്കുത്തരം പറയുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
നാളെയും മറ്റന്നാളുമായി (മെയ്‌ 12, 13 തിയതികളില്‍) ചെറുകര (പൈങ്ങളം എന്നും പറയും) സെന്റ്‌ മേരീസ്‌ പാരിഷ് ഹാളില്‍ വച്ച് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാറ്റിനം ജുബിലി ആഘോഷങ്ങളുടെ ഉല്‍ഘാടനം നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് എന്‍ഡോഗമിയും ക്നാനായ സമുദായവുംഎന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ഒരു സെമിനാറിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ.
രണ്ടു ദിവസത്തെ ചടങ്ങുകളില്‍ നമ്മുടെ അല്മായ പ്രമുഖര്‍ക്ക് പുറമേ, വി.ജി. ഇളപ്പാനിയച്ചന്‍, കെ.എം. മാണി, പുത്തന്‍ മന്ത്രി അനൂപ്‌ ജേക്കബ്‌ എന്നിവരൊക്കെ ഉണ്ട് പക്ഷെ ഒരു തിരുമേനിയുടെ പൊടിപോലും ഇല്ല!
ഡു യു തിങ്ക്‌ തിരുമേനീസ് ആര്‍ സൊ ചീപ്പ്? എന്ന് ചോദിക്കുന്നവര്‍ ഇതുകൂടി കേള്‍ക്കുവാന്‍ ദയ കാണിക്കണം.
തുടക്കത്തിലേ കാര്യം ഈയുള്ളവന് അറിയില്ല, പക്ഷെ അടുത്ത കാലത്തൊന്നും അമേരിക്കയില്‍ തിരുമേനിസാന്നിധ്യമില്ലാത്ത ഒരു കണ്‍വെന്‍ഷന്‍ ഉണ്ടായിട്ടില്ല.
ഇനി അല്പം ബ്രിട്ടീഷ്‌ പരദൂഷണം.
2007ലാണ് UKKCA ക്നാനായ കണ്‍വെന്‍ഷന്‍ വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത്. കൊച്ചുപിതാവിന്റെ മെത്രാന്കുപ്പായത്തിന്റെ പുതുമണം മാറിയിരുന്നില്ല. യു.കെ.യിലെ ക്നാനയമക്കളും നേതാക്കളും ചേര്‍ന്ന് കൊച്ചുപിതാവിനെ സ്നേഹത്തോടെ, ആദരവോടെ, ക്ഷണിച്ചുവരുത്തി. രണ്ടാഴ്ചത്തെ സന്ദര്‍ശനമാണ്. ഇടയ്ക്ക് ഒരു ജര്‍മ്മനി സന്ദര്‍ശനവും. പരിപാടിയുടെ അവസാനം ദുക്കറാന പെരുന്നാളും, വേദപാഠ ക്ലാസ്സിന്റെ വാര്ഷികാഘോഷവും.
രംഗബോധമില്ലാത്ത കോമാളിയായ മരണത്തിന് അപ്പോഴാണ്‌  കൊച്ചുപിതാവിന്റെ പിതാവിനെ ആക്രമിക്കാന്‍ തോന്നിയത് കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. കൊച്ചുപിതാവ് കദനഭാരത്തോടെ ജര്‍മനിയില്‍ നിന്നും സ്വന്തം പിതാവിന്റെ ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. യു.കെ.യിലെ ക്നാനയമക്കള്‍ ഏങ്ങലടിച്ചു കരഞ്ഞു; കൊച്ചുപിതാവില്ലാതെ എന്ത് ദുക്കറാന, എന്ത് വേദപാഠം!
മക്കളുടെ വേദന പിതാവ് മനസ്സിലാക്കി, പിതാവ് സംസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഉടന്‍ ഇവിടെ തിരിച്ചെത്തി. (ഏതോ ഒരു ദുഷ്ടന്‍ അന്ന് പറഞ്ഞു: പോയതിലും സ്പീഡില്‍ തിരിച്ചെത്തിഎന്ന്. അവനോടു നമുക്ക് ക്ഷമിക്കാം).
പിതാക്കന്മാരാണെങ്കില്‍ ഇങ്ങനെ വേണം.
അതിനു ശേഷം ഇവിടെയും ഏതെങ്കിലും പിതാവില്ലാത്ത കണ്‍വെന്‍ഷന്‍ നടന്നിട്ടില്ല.
നോക്കണേ നമ്മുടെയൊക്കെ ഒരു ഭാഗ്യമേ! ഡല്‍ഹിക്കാരും, ചെറുകരക്കാരും  കുശുമ്പ് കുത്തിയിട്ട് യാതൊരു കാര്യവുമില്ല. അപ്പന്മാര്‍ക്ക് മക്കളോട് എല്ലാവരോടും ഒരു പോലെയല്ല സ്നേഹം. അങ്ങിനെ ആണെന്ന് അഭിനയിക്കും. അതൊക്കെ വെറും അഭിനയമല്ലേ സഹോദരന്മാരേ.
ഏതായാലും പ്രവാസികളായതില്‍ നമുക്ക് അഭിമാനിക്കാം. ഡല്‍ഹിക്കാരും ചെറുകരക്കാരും അവരുടെ മക്കളെയും വിദേശത്ത് വിടട്ടെ. അവര്‍ക്കുണ്ടാകാത്ത ഭാഗ്യം അവരുടെ മക്കള്‍ക്കുണ്ടാകും.
അതുകൊണ്ട്, പ്രിയ നേതാക്കന്മാരെ, തിരുമേനിമാര്‍ക്ക് ഇതുവരെ കൊടുത്തുകൊണ്ടിരുന്ന കൂലി വളരെ കുറവാണ്; ഈ വര്ഷം മുതല്‍ അത് കുറഞ്ഞത് ഇരട്ടിഎങ്കിലും ആക്കുക.
അവര്‍ക്ക് നമ്മോടുള്ള സ്നേഹം സൂര്യചന്ദ്രന്മാര്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കട്ടെ!
മൂലക്കാടന്‍ കീ ജയ്‌! പണ്ടാരശ്ശേരി കീ ജയ്! പിതാക്കന്മാര്‍ എല്ലാവരും കീ ജയ്!
 
News from:
http://worldkna.blogspot.in/2012/05/blog-post_1579.html

5 comments:

  1. കറിയാക്കുട്ടിMay 11, 2012 at 11:48 PM

    വര്ഷത്തില്‍ എല്ലാ ദിവസവും കൂട്ടത്തില്‍ താമസിക്കുകയും കൈക്ക് പിടിച്ചു പള്ളിയില്‍ കൊണ്ടുപോകുകയും ചെയ്യുന്ന മക്കളെക്കാള്‍ ചിലപ്പോള്‍ ഒക്കെ അപ്പനും അമ്മയും പുറത്തുള്ള മകനെയും മരുമകളെയും സ്നേഹിക്കും പ്രത്യേകിച്ച് ഡോളര്‍ വരുമ്പോഴും ലീവിനു വരുമ്പോഴും. സൗകര്യം കിട്ടിയാല്‍ കൂട്ടത്തില്‍ ഉള്ള മകന്റെയും മരുമകളുടെയും കുറ്റം പറഞ്ഞു കേള്പ്പിക്കും. അവര്‍ പോയി കഴിഞ്ഞാലോ എന്തിനും ഏതിനും കൂട്ടത്തില്‍ ഉള്ളവര്‍ വേണം. ഇത് ലോകസഹജമല്ലേ? പക്ഷെ ഇവിടെ പിതാക്കന്മാര്ക്കു നാട്ടില്‍ നില്ക്കാന്‍ നേരമില്ല. തിരുഹൃദയമാസിക നോക്കിയാല്‍ അറിയാം അവരുടെ തിരക്ക്. കര്ണാടകക്കപ്പുറം അധികാരം ഇല്ലാത്തവര്‍ ലോകം ചുറ്റുകയാണ്. ലോകത്തിലുള്ള ക്നാനായമക്കളുടെ ഒരു ആത്മാവ്‌ പോലും നരകത്തില്‍ പോകരുത് എന്ന തീഷ്ണമായ ആഗ്രഹം അത് ഒന്ന് മാത്രമാണ് അവരെ ലോകം ചുറ്റുവാന്‍ പ്രേരിപ്പിക്കുന്നത്. തൊണ്ണൂറ്റി ഒന്പതിനെയും ഉപേക്ഷിച്ചു ഒന്നിന്റെ പുറകെ പോകുന്ന നല്ല ഇടയനെപ്പോലെ കേരളത്തില്‍ ഉള്ള മുഴുവന്‍ ആടുകളെയും വിട്ടു ലത്തീന്‍ പള്ളികളില്‍ പോയി ആത്മാവ്‌ നക്ഷ്ടപ്പെടുന്നവരെയും ആഫ്രിക്കന്‍ ഭൂകണ്ടത്തില്‍ ഒറ്റക്കും പെട്ടക്കും കഴിയുന്നവരെയും തേടി പോകുന്ന നല്ല ഇടയന്മാരെ കുറ്റം പറയരുത്.

    അമേരിക്കയില്‍ മകന്റെ അടുത്ത് വന്നു നാട്ടിലേക്കു പോകുന്ന അപ്പന്റെയും അമ്മയുടെയും കൈയ്യില്‍ ഡോളര്‍ ചെക്ക് കൊടുത്തുവിടുന്ന മകന്റെയും മരുമകളുടെയും മനസ്സില്‍ പറയുന്നത് എന്താണന്നു അപ്പനും അമ്മയും അറിയുന്നില്ലല്ലോ? അതുപോലെ പിതാക്കന്മാര്‍ വരുമ്പോള്‍ KCCNA യും UKKCA ഒക്കെ ചെറിയ യാത്രപ്പടി പോലെ സന്തോഷത്തിനു കൊടുക്കും. ജോയിസാറും കൂട്ടരും എന്ത് പൂട്ടാ കൊടുക്കുന്നത്. പോകാന്‍ നേരം നല്ല വാക്ക് അതുപോലും ഇല്ല. കുറുക്കന്‍ കൂകുന്നപോലെ കൂകി വിടും (ഇടിയും തൊഴിയും വച്ച് നോക്കുമ്പോള്‍ കൂവല്‍ ലെസ്സര്‍ ഈവിള്‍ ആണ് കേട്ടോ).

    അവര്ക്ക് അരപ്പട്ട കെട്ടിയ V G ഇല്ലേ?. തലയില്‍ തൊപ്പി ഇല്ല എന്നല്ലേ ഉള്ളൂ?. തൊപ്പിക്കു റേറ്റ് കൂടും (പ്രത്യേകിച്ച് കൊഞ്ചിനും നന്മീനും ഒക്കെ ഇപ്പോള്‍ എന്താ വില! തൂമ്പ പണിക്കാരന് അഞ്ഞൂറ് പിന്നെ ചെലവ്) യെസ്, തൊപ്പിക്കാര്‍ വരണമെങ്കില്‍ അമേരിക്കന്‍ ഡോള്ര്സ് നല്ല അമേരിക്കന്‍ ഡോള്ര്സ് കൊടുക്കണം പൌണ്ട് ആയാലും മതി. അല്ലാതെ ഇന്ത്യന്‍ റുപ്പീ ആര്ക്കും വേണം സുഹൃത്തേ.

    ആഫ്രിക്കയില്‍ പോയപ്പോള്‍ പിതാവ് നമ്മുടെ പൂര്വിേകരെ കണ്ടോ ആവോ? ആ കുരങ്ങുവര്ഗ്ഗവും endogamy പ്രാക്ടീസ് ചൈയ്യുന്നുണ്ടോ പിതാവേ? ഈ കാലംവരെ AD 345 ആയിരുന്നു ചര്ച്ചയുടെ തുടക്കം. ചൈതന്യയില്‍ വച്ച് പ്രവാചകന്‍ വരെ പോയിരുന്നു. പുതിയ പഠനത്തില്‍ വല്ല കുരങ്ങുവര്ഗത്തെ കണ്ടോ ആവോ. പിതാക്കന്മാരും അച്ചന്മാരും പഠനം നടത്തുകയല്ലെ. അന്മായര്ക്കു ആഫ്രിക്കയില്‍ പോയി പഠിക്കാന്‍ പണവും ഇല്ല വിവരവും ഇല്ല.

    ഇതിനെക്കുറിച്ച്‌ വല്ല വിവരവും ഉണ്ടങ്കില്‍ പിതാക്കന്മാര്‍ CHICHAGO യില്‍ നടക്കുന്ന മീറ്റിംഗില്‍ പ്രബന്തം അവതരിപ്പിക്കണം. പ്രാഞ്ചിയേട്ടന്മാര്‍ പിതാക്കന്മാര്ക്കു ടിക്കറ്റ്‌ തരും. അവര്‍ നല്ല വിവരവും ഉള്ളവരാണ്. എന്ത് പറഞ്ഞാലും കൈ അടിക്കും. പല്ലും കാട്ടി ഗ്രൂപ്പ്‌ ഫോട്ടോയിലും നില്ക്കും. ഒപ്പം മുത്തുവിനും പിതാക്കന്മാര്ക്കും പണം നല്കുന്ന ചാട്ടത്തില്‍ പിഴച്ചുപോയ കുരങ്ങന്‍മാരെയും കാണാം. അങ്ങനെ ഒരു അമേരിക്കന്‍ ട്രിപ്പ്‌ കൂടെ കിട്ടും.EPPADI NOKKUNNO?

    "ഗാപ്‌ ഉണ്ടോ പിതാവേ ഒരു വിദേശയാത്ര പോകാന്‍?"

    ReplyDelete
  2. പഴയ ചരിത്രം വിളമ്പിയതും നന്നായി. കൈപുഴ കണ്‍വെന്‍ഷനിലും ആദ്യം അരമനയില്‍നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നത്രേ.
    എന്നാല്‍ കണ്‍വെന്‍ഷന്റെ വിജയം അറിഞ്ഞുകൊണ്ട് ഏറ്റവുമൊടുവില്‍ അഭിവന്ദ്യ ചൂളപ്പരംബില്‍ പിതാവ് എത്തിയെന്നും വളരെ ആവേശകരമായ ഒരു പ്രസംഗം നടത്തിയെന്നും എവിടെയോ വായിച്ചിട്ടുണ്ട്.

    ReplyDelete
  3. തിരുമനസ്സ്May 11, 2012 at 11:50 PM

    മകനെ, കറിയാക്കുട്ടീ, നീയെന്നെ ആക്കിയതാണെന്നറിയാം. എന്നാലും ചോദിച്ച നിലക്ക് പറയാം. ഗ്യാപ്‌ ഇഷ്ടംപോലെയുണ്ട്. സത്യത്തില്‍ എന്റെ ജീവിതം തന്നെ ഒരു ഗ്യാപ്പായിപോയില്ലേ, മോനെ.

    പണ്ട് നീതന്നെയല്ലേ എന്നെ ഇറച്ചിക്കടയുടെ മുമ്പില്‍ നില്ക്കുന്ന പട്ടി എന്ന് വിളിച്ചത്? നിന്റെ ഭാഷയില്‍ ഒരു ഉഴവൂര്‍ സ്ലാന്ഗ് വരുന്നുണ്ടാല്ലോടാ. നീ എന്നോട് തന്നെ വേണം കോര്ക്കാന്‍. ഞാന്‍ പൂനാക്കാരനല്ല എന്നറിയാമല്ലോ, അല്ലെ? നടക്കട്ടെ നടക്കട്ടെ.

    ഏതായാലും നിന്റെയൊക്കെ തെറി കേള്ക്കണം. പഴയകാലമായിരുന്നെങ്കില്‍ നിന്നെയും നിന്റെ കുടുംബത്തെയും മഹറോന്‍ ചൊല്ലിയേനെ. ഇപ്പോള്‍ ഞങ്ങള്‍ പഴയതിലും ഡീസന്റായിപ്പോയി. അത് കൊണ്ട് നീയൊക്കെ രക്ഷപെട്ടെന്നു കൂട്ടിക്കോ.

    അപ്പം പറഞ്ഞു വന്നത് – നാം ഒരു തീരുമാനം എടുത്തു. ഇനിയും നിന്റെയൊക്കെ അടുത്ത് വരണമെങ്കില്‍, റേറ്റ് പഴയതിന്റെ ഇരട്ടിയാണ്. ആ എന്തെരവന്മാരോട് പറഞ്ഞേര്. അല്ലെങ്കില്‍....

    കുറെക്കഴിയുമ്പോള്‍ നീയൊക്കെ മുട്ടുംമടക്കി എന്റെ പിറകേ വരും. ചൈതന്യയില്‍ വച്ച് കൂവിയവനൊക്കെ ഇപ്പോള്‍ എന്റെ കാലു പിടിക്കാന്‍ ക്യു നില്ക്കുവാ. ഒരു ദിവസം നീയും വരുമെന്റെയടുത്തു. അപ്പോള്‍ കണ്ടോളാം.

    മേത്രാനോടാ നിന്റെയൊക്കെ കളി!

    ReplyDelete
  4. Once a kananya diocese is established this travel will end. What happened to all zeromalabar bishops in kerala who used to come to US frequently. After the establishment of Chicago diocese Mar angadiyath blocked all of them. Our kottayam bishops clearely knew it way long before and that is why they not doing any thing to establish a kananaya diocese any whre else in the world. Which include US and Malabar. They might be working against it.
    phils mathew mappilasseril

    ReplyDelete
  5. They can use free modern technology for communication and even they come here with first class flight ticket they do not have time with our mission priests. Once they are Bishop they belongs to the Church and should ignore the personal family commitments. They should focus on the spiritual growth and administration should come from the local level not on the top level.

    ReplyDelete