Thursday, August 30, 2012

അധമ സംസ്കാരത്തിന്റെ അപ്പസ്തോലര്‍


ക്നാനായ തനിമയും പാരമ്പര്യവും തലമുറകളിലേക്ക് കൈമാറാന്‍ യുവജനങ്ങളെയും  സ്ത്രീകളെയും മുഗ്യധാരയിലേക്ക് കൊണ്ടുവരണമെന്നതില്‍ സഭാസാമുദായിക നേതൃത്വത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ നമ്മളിലെ ചില കപട നേതാക്കളും പൂച്ചസന്ന്യാസ്സികളും  കാര്യത്തോടടുക്കുമ്പോള്‍ ചിക്കാഗോയിലെ  ആഭാസന്മാരുടെ ഭവനങ്ങളിലെ ബേസ്മെന്റുകളില്‍ ഇരുന്ന് നടത്തുന്ന കലിയുഗ പ്രവര്‍ത്തികള്‍ മനുക്ഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. അമേരിക്കയില്‍ ഒരു പുതു തലമുറയെ വാര്‍തെടുക്കാനും, യുവരക്തത്തെ ക്നാനായ സമൂഹത്തിന്റെ  മുന്‍ശ്രേണിയിലേക്ക് കൊണ്ടുവരാനുമായി  എന്ന പേരില്‍ നടക്കുന്ന പോരോട്ടു നാടകം അതിന്റെ എല്ലാ സംസ്കാര സീമകളും ലംഘിച്ചു പോകുന്ന അവസരത്തില്‍ ചിക്കാഗോ ക്നാ  എളിയ തോതില്‍ ഇടപെടട്ടെ.
മുഖ്യ ധാരപ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഒരു V G ക്ക് വേണ്ടി വേഷം കെട്ടി ഇറങ്ങി നേരത്തെ തന്നെ തിരഞ്ഞെടുപ്പ് അരങ്ങു കൊഴുപ്പിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുതവരോട് ഏതാനും ചോദ്യങ്ങള്‍

1) ഒരു മുന്‍ KCCNA പ്രസിടന്ടു ഒരു യൂനിറ്റ് പ്രസിടന്ദ് സ്ഥാനത്തേക്ക് മത്സരിച്ചു അല്മാഹൂതി ചെയുവാന്‍ തക്ക വിധത്തില്‍ അധ:പതിച്ചത് എന്ത് കൊണ്ട്?

2) കുറെ വര്ഷം ആയി ഒരു V G യുടെ പിന്നിലും മുന്നിലും ഒരു ക്യാമറ ആയി നടന്നു ഫോട്ടോ എടുക്കല്‍ എന്നതില്‍ കൂടുതല്‍ ആയി " സമുദായത്തിന്" ഈ അല്മാഹൂതി പ്രസിടന്റ്റ് സ്ഥാനാര്‍ഥി എന്ത് ചെയ്തിട്ടുണ്ട്?

3)V G ആണ് ക്നാനായക്കാരന്‍ എന്ന രീതിയില്‍ ലോകത്തിനു മുന്‍പിലേക്ക് തെറ്റായ വിവരങ്ങള്‍ എത്തിച്ചുകൊടുക്കുന്ന PRO ഒരു പള്ളിക്ക് പറ്റിയ കപ്യാരാകാന്‍ എല്ലാ യോഗ്യതയും ഉള്ള ആളാണ്‌.

4) യുവജനങ്ങളെ മുന്നോട്ടു കൊണ്ടുവരാന്‍ വെമ്പല്‍ കൊള്ളുന്ന മാന്യ ദേഹം ഒന്ന് പറയുക, ടീമിന്റെ ഇന്ടഗ്രിടി മനസ്സില്‍ ആക്കി ഒരു പാനലില്‍ മത്സരിക്കാന്‍ തയാറായി നില്‍ക്കുന്ന യുവ ജനങ്ങളുടെ വീടിനു മുന്നില്‍ കാവല്‍ കിടക്കുന്ന ഒരു ജന്തു ആയി ഒരു മുന്‍ KCCNA പ്രസുടന്റ്റ് അധപതിക്കാന്‍ പാടില്ലാത്തതാണ്.യുവ ജനങ്ങള്‍ മുന്നോട്ടു വരുന്നത് തടഞ്ഞു കൊണ്ട് യുവാക്കളുടെ എന്ത് ഉദ്ധാരണം ആണ് താങ്കള്‍ ചിക്കാഗോയില്‍ ശ്രഷ്ടിക്കാന്‍ പോകുന്നത്.

5) മത്സരിക്കാന്‍ തയാറായി എതിര്‍ ടീമിന്റെ ഭാഗം ആയി നില്‍ക്കുന്നവര ആരായാലും പ്രതിപക്ഷ ബഹുമാനത്തോടെ പെരുമാറാന്‍ ഉള്ള മാന്യത സ്വന്തം കാണിച്ചു കൊടുക്കുക, എന്നാലെ സ്വന്തം ടീമില്‍ ഉള്ളവരും അത് ചെയുക ഉള്ളു.

6) രാവിലെ മുതല്‍ എതിര്‍ സ്ഥാനാര്തികളുടെ വീടിനു മുന്നില്‍ തുറക്കാത്ത വാതിലിനു മുന്നില്‍ കാത്തു കിടക്കുന്ന നിങ്ങളെ ഒക്കെ കാണുമ്പോള്‍ തികച്ചും സഹതാപം തോന്നുന്നു.



നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും ..........​.ഒരു നല്ല മ്രഗം


7) ധൈര്യം ഉണ്ട് എങ്കില്‍ നേര്‍ക്ക്‌ നേര്‍ മത്സരിച്ചു ജയിച്ചു 1 % എങ്കിലും ആണത്തം ഉണ്ട് എന്ന് തെളിയിക്കുക.അല്ലാതെ മറു ഗ്രൂപിന്റെ സ്ഥാനാര്തിമാരുടെ അച്ചി വീടും അമ്മായി അമ്മ വീടും കയറിയും, ഒരു V G യെകൊണ്ട് ഇടപെടുതിയും അല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്.

8) പന്ടെങ്ങാട് കേരളത്തില്‍ KCYL ന്റെ നേതാക്കള്‍ ആയിരുന്നു എന്ന് പറഞ്ഞു അമേരിക്കയില്‍ പരിപ്പ് വേവിക്കാന്‍ നോക്കണ്ട. അച്ചന്മാര്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കുകയും , നില്‍ക്കാന്‍ പറയുമ്പോള്‍ നില്‍ക്കുകയും ചെയ്തു, കുറച്ചു സ്കൂളില്‍ പഠിക്കുന്ന പിള്ളേരുടെ അടുത്ത് അച്ഛന്‍ മാരെ പരിചയം ഉള്ള ആള്‍ എന്നു പറഞ്ഞു ഷയ്ന്‍ ചെയ്തു കേരളത്തില്‍ നടന്ന പോലെ അമേരിക്കയില്‍ നടക്കാന്‍ പറ്റില്ല എന്ന് ഇനി എങ്കിലും മനസില്‍ ആക്കുക, അല്ലെങ്കില്‍ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ മനസ്സില്‍ ആകും

9) വ്യക്തിഗത തേജോവധം നടത്തുന്ന മഹാനായ മുന്‍ KCCNA പ്രസിടന്റ്റ് ഒന്നോര്‍ക്കുക, സംസ്കാരത്തിന്റെയും , മാന്യതയുടെയും പേരില്‍ മാത്രമാണ്  അതെ നാണയത്തില്‍ തന്നെ തിരിച്ചു തരാത്തത്. താങ്കല്‍ക്കുമുണ്ട് പ്രായപൂര്‍ത്തി ആയ പെണ്‍കുട്ടികള്‍. ഞങ്ങള്‍ ഇപ്പോളും അവരെ ഞങ്ങളുടെ കുട്ടികള്‍ ആയി കാണുന്നു,  അങ്ങേ  അറ്റം കരുതലോടെ. കുറഞ്ഞ പക്ഷം ആ മാന്യത എങ്കിലും താങ്കളുടെ മക്കള്‍ ആകാന്‍ പ്രായം ഉള്ളവരോട് കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.

10) അധമ സംസ്കാരത്തിന്റെ ഒരു സര്‍വകലാ ശാല ആണ് താങ്കള്‍ നയിക്കുന്ന പാനല്‍ എന്ന് വളരെ വ്യസനത്തോടെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ,

വാല്‍ക്കഷണം  
 അമ്മയെ ദൈവമായി കാണാന്‍ പഠിപ്പിച്ച ആര്‍ഷഭാരത സംസ്കാരത്തില്‍ നിന്ന് എത്തിയ നമ്മളുടെ ചില നേതാക്കള്‍ സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ കലിയുഗത്തിലെ പ്രാകൃതരെപ്പോലെ  ചിക്കാഗോയില്‍ അധപ്പതിക്കുംപോള്‍ കേരളത്തെ നോക്കി ശ്രീ വിവേകാനന്ത സ്വാമികള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകള്‍ പ്രാവര്‍തീകമാവുകയാണോ. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ വെറിയന്മാരെ ഉപയോഗിച്ച് പരത്തുമ്പോള്‍ ഒന്നോര്‍ക്കുക " പരാക്രമം സ്ത്രീകളില്‍ അല്ല വേണ്ടൂ "  പ്രബുദ്ധരായ ജെനങ്ങള്‍ ഇത് വിലയിരുത്തട്ടെ.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.





Monday, August 27, 2012

കൂവക്കാടനു അഭിനന്ദനങ്ങള്‍

                   KCCNA  കണ്‍വെന്‍ഷന്‍  ചിക്കാഗോയില്‍ നടത്താന്‍ എല്പിച്ചവന്റെ ചുമതല കല്യാണത്തിന് അന്തം ചാര്‍ത്താനുള്ള ക്ഷുരകന്റെ റോളായിരുന്നു .പക്ഷെ ക്ഷുരകന്‍ പന്തല് കെട്ടാനും മണിയറ ഒരുക്കാനും എച്ചിപ്പാട് കൊടുക്കാനും അവകാശം ഉണ്ട് എന്ന് ജല്പിച്ചു തുടങ്ങിയപ്പോള്‍ ക്ഷുരകനെ മാറ്റി  KCCNA  കണ്വന്ഷന്‍ വന്‍ വിജയം ആക്കി തീര്‍ക്കാന്‍ ചരിത്രപരമായ തീരുമാനം എടുത്ത കൂവക്കാടന്റെ നേത്രത്വത്തില്‍ ഉള്ള KCS  നേത്രത്വം അതി ശക്തമായി മുന്നോട്ടു നീങ്ങുന്നു എന്നറിയാന്‍ കഴിയുന്നതില്‍ വളരെ സന്തോഷം ഉണ്ട്.

                     ഡിസിപ്ലിന്‍ ഇമ്പ്ലിമെന്റ് ചെയുന്നതിലും, എക്സിക്യൂട്ട്  ചെയുന്നതിലും അനിതര സാധാരണം ആയ ഇച്ചാ ശക്തിയും തന്റേടവും, കരളുരപ്പും കാണിക്കുന്ന കൂവക്കാടനെ എത്ര കണ്ടു അഭിനന്ദിച്ചാലും മതിയാകില്ല.  KCCNA  യുടെ തലപ്പത്ത് ഇനി ആര് എന്ന ചോദ്യത്തിന്  ഒരു പക്ഷെ ഭാവി യുടെ ചൂണ്ടു പലക ചിക്കാഗോയിലെക്കാണ്  തിരിയുന്നത്.
കമ്മ്യൂനിടി സെന്ററില്‍ മദ്യപിക്കില്ല എന്ന് പറഞ്ഞു മദ്യപാനികള്‍ ഒപ്പിടുന്ന ഉടമ്പടി.

                  വെറും ഒരു ഉദാഹരണം നിങ്ങളുടെ മുന്‍പില്‍ വെക്കുന്നു.ചിക്കാഗോ പള്ളിയിലെ കുര്‍ബാന  നടക്കുമ്പോളും, കുര്‍ബ്വാനക്ക് ശേഷവും മദ്യത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരു കൂട്ടര്‍ അടുത്ത ഞായറാഴ്ച കംമ്യൂനിടി സെന്റെര്‍ വാടകയ്ക്ക്  KCS നോട് ചോദിച്ചപ്പോള്‍, ഇവരുടെ ബാക്ക് ഗ്രൌണ്ട് അറിയാവുന്ന  KCS  പ്രസിടനറ്റ്‌, മുന്‍  KCCNA  പ്രസിടന്റിന്റെ കയില്‍ നിന്നും ഒരു തുള്ളി മദ്യം കംമ്യൂനിടി സെന്ടരിനകതും പാര്‍കിംഗ് ലോടിലും കയറ്റില്ല എന്ന് എഴുതി ഉറപ്പു വാങ്ങിയിട്ടാണ് കമ്മ്യൂനിടി സെന്റെര്‍  വാടകയ്ക്ക് കൊടുത്തത് എന്നറിയാന്‍ കഴിഞ്ഞത്. എന്ന് മാത്രം അല്ല ഈ വിവരം പബ്ലിക്കിനെ രേഖാ മൂലം അറിയിക്കണം എന്നും ആവശ്യപ്പെട്ടു.ഈ നിബന്ധനകള്‍ എല്ലാം അതെ പടി മുന്‍  KCCNA പ്രസിടന്റ്റ് അംഗീകരിച്ചു.അതിന്റെ ഭാഗം ആണ് താഴെ കാണുന്ന ഇമെയില്

............................Every youth and young adult in Chicago is invited to this event and food and refreshments will be served. Due to the presence of minors, no alcohol will be served

Thanks,


എന്താണാശാനെ  നിങ്ങള്‍ മൂക്കറ്റം കള്ള് ‌ കുടിച്ചു വാള്  വെച്ച് കിടക്കുന്ന മുതോലതച്ചന്‍ വികാരി ആയിരിക്കുന്ന പള്ളയില്‍ MINORS  ആര് ഇല്ലേ? ഒരു മൈനെഴ്സിനോടുള്ള ബഹുമാനം. കിട്ടിയ വിവരം അനുസരിച്ച് കാര്ന്നവന്മാര്‍ ആരും പെണ്‍കുട്ടികളെ കംമ്യൂനിടി  സെന്ററിന്റെ  പരിസരത്തേക്കു പറഞ്ഞു വിടില്ല എന്നാണറിയാന്‍ കഴിഞ്ഞത്.നല്ല "ബാക്ക് ഗ്രൌണ്ട്"  ഉള്ളവര്‍ ആണല്ലോ അവിടെ കൂടുന്നത്.അവരുടെയും കല്യാണം ഒക്കെ നടക്കണ്ടേ .



വാല്‍ കഷണം 

ഇത്രയും വലിയ ഇ മെയിലിന്റെ  ആവശ്യം ഒന്നും ഇല്ലായിരുന്നു, കംമുനിടി സെന്ററില്‍  മുതോലതച്ചന്റെ കുര്‍ബ്വാന പരിപാടിയോടനുബന്ധിച്ചു ഇല്ലായിരിക്കും എന്നെഴുതിയാല്‍ മതിയായിരുന്നു. കള്ള് ‌ വിതരണം ഇല്ലായിരിക്കും എന്ന്  ചിക്കാഗോയിലെ ഏത് കൊച്ചു കുഞ്ഞിനും മനസ്സിലാകുമായിരുന്നല്ലോ? എന്തായാലും തീരുമാനം എടുക്കാനും, അത് നടപ്പില്‍ വരുത്താനും, ഇരിക്കുന്ന കസേരയുടെ മഹത്വം അറിഞ്ഞു പ്രവര്‍ത്തിക്കാനും, അഭാസന്മാരെയും, മദ്യപാനികളെയും നിറു ത്തേണ്ടിടത്  നിര്‍ത്താനും 12 വര്ഷം സെമിനാരിയില്‍ പോയില്ല എങ്കിലും കൂവക്കടാനുള്ള കഴിവ് അപാരം തന്നെ. ഈ കാര്യത്തില്‍ മുതോലതച്ചന്‍ കൂവക്കാടന്  ശിഷ്യപ്പെടുന്നത് ഉചി തമായിരിക്കും എന്നാണു പൊതുവായ അഭിപ്രായം. വെറും ഒരു മാസം പള്ളിയുടെ ചാര്‍ജ്  കൊടുത്തു നോക്കുക. ജറുസലേം ദേവാലയത്തിലെ ക്രിസ്തു ചിക്കാഗോ പള്ളയില്‍
 പ്രവര്‍ത്തിക്കുന്നത് കാണാം. ഇത്തരം ശക്തമായ നിലപാടുകള്‍ക്കൊപ്പം ചിക്കാഗോയിലെ ക്നാനായക്കാര്‍ ഇപ്പോഴും ഉണ്ടാകും എന്ന് ഉറപ്പു തരുന്നു.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.