Sunday, August 26, 2012

മുതോലതച്ചന്റെ അഭിപ്രായം വ്യക്തമാകണം.

      തന്റെ അധികാര പരിധിയിലുള്ള ദേവാലയങ്ങളില്‍ ജൂലൈ 15-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാന മധ്യേ വായിക്കുവാനായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കത്തോലിക്കാ സഭാ സ്‌ഥാപനങ്ങളെ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വന്ധ്യംകരണം, ഗര്‍ഭനിരോധന സമാഗ്രികള്‍, ഗര്‍ഭഛിദ്ര മരുന്നുകള്‍ തുടങ്ങിയവയ്‌ക്കുള്ള ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ കൊടുക്കാന്‍ ബാധ്യസ്‌ഥരാക്കുന്ന കോണ്‍ട്രാസെപ്‌ക്ഷന്‍ നിയമത്തിലൂടെ തങ്ങളുടെ വിശ്വാസവും മന:സാക്ഷിയും അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന്‌ ചൂണ്ടിക്കാട്ടുന്നു.കോണ്ടം, ഗര്‍ഭനിരോധകഗുളികകള്‍ ഉപയോഗിക്കരുതെന്ന് പറയുന്ന തിരുമേനിയുടെ അഭിപ്രായം തന്നെ ആണോ മുതോലതച്ചന്റെയും?

      ഈ വക സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സഭയുടെ ശത്രുക്കള്‍ ആണെന്ന് പറയാന്‍ ഉള്ള ചങ്കൂറ്റം മുതോലതച്ചന്‍ കാണിക്കും എന്ന്   പ്രതീക്ഷിക്കാമോ?ഇങ്ങനെയുള്ളവര്‍ പള്ളിയില്‍ വരരുത് എന്നും, വിശുദ്ധ കുര്‍ബ്വാന കൈക്കൊള്ളരുത് എന്നും പറയാനുള്ള സഭാപരമായ കടമ പൂര്‍ത്തീകരിച്ചു കാണാന്‍ ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്.ഇങ്ങനെ ഉള്ളവരുടെ പണം ഇവിടുത്തെ പള്ളിക്ക്  വേണ്ട എന്ന് പറഞ്ഞു ഒരു നല്ല ക്രിസ്ത്യാനി ആണ് അങ്ങ് എന്ന് കാണിച്ചു തരാമോ?

      ഗര്‍ഭചിദ്രം നടത്തി അതില്‍ നിന്നും ഉണ്ടാക്കുന്ന ലാഭം പങ്കു വെച്ച് കിട്ടുന്ന ശമ്പളം എല്ലാ രണ്ടാഴ്ച കൂടുംപോലും ബഹു. VG കൈ നീട്ടി വാങ്ങുമ്പോള്‍ എത്രയോ പിഞ്ചു കുഞ്ഞുങ്ങളുടെ ആള്മാവിന്റെയും കണ്ണീരിന്റെയും, വില ആണ് അത് എന്ന് എന്നെങ്കിലും തിരിച്ചരിഞ്ഞിട്ടുണ്ടോ?ഒരു നല്ല കത്തോലിക്കന്‍ ചെയേണ്ടത് പാപത്തിന്റെ ശമ്പളം വേണ്ട എന്ന് ചങ്കൂറ്റത്തോടെ പറയാനുള്ള ആര്‍ജവം തെളിയിക്കുക ആണ്.ഈ വക എല്ലാ " പൈശാചിക "പ്രവര്‍ത്തനങ്ങളും നടക്കുന്ന ആശുപത്രിയില്‍ ജോലി ചെയ്തു, അവിടുത്തെ ഡോളര്‍ വാങ്ങി പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ ഇതിനെതിരെ അല്ത്താരയില്‍ പ്രസങ്ങിച്ചു പള്ളിയുടെ ശമ്പളവും വാങ്ങുന്ന പണിക്കു ഇരട്ട താപ്പ് എന്നാണോ അതോ മറ്റു വല്ല പദവും ആണോ ഉപയോഗിക്കേണ്ടത്?

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം


വാല്‍ കഷണം.


അമേരിക്കന്‍ കോണ്‍ട്രാസെപ്‌ക്ഷന്‍ നിയമത്തെക്കുറിച്ചുള്ള അഭിപ്രായവും, തെറ്റാണ് എങ്കില്‍ അതിനെതിരെ  ഒരു പ്രതിഷേധ പ്രകടനം കുറഞ്ഞ പക്ഷം പള്ളിക്ക് ചുറ്റും നടത്തി നാല് പത്രങ്ങളില്‍ ഫോട്ടോയും കൊടുത്തു ഒരു  കോണ്‍ട്രാസെപ്‌ക്ഷന്‍ പബ്ലിസിടി കൂടി നേടാന്‍  പ്രീയപ്പെട്ട V G ക്ക് ഉടന്‍ തോന്നും എന്ന് പ്രതീക്ഷിക്കുന്നു.മുല്ലപ്പെരിയാറില്‍ ഒരടി വെള്ളം പൊങ്ങിയാല്‍, അഡ്മിഷന് കൈക്കൂലി വാങ്ങുന്ന ഏതെങ്കിലും കൊളെജിനെതിരെ ആരെങ്കിലും കേരളത്തില്‍ സിന്ദാബാദ് വിളിച്ചാല്‍ ചിക്കാഗോയില്‍ ബെസേമെന്റില്‍ പ്രതിഷേധിക്കുന്ന വീരന്മാരെ കൊണ്ടെങ്കിലും നാല് പ്രമേയം എങ്കിലും V G ക്ക് അവതരിപ്പിക്കാന്‍ ശ്രമിച്ചു കൂടെ? എങ്ങിനെ സാധിക്കും അല്ലെ?
 
" മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെ പോല്‍ നിന്‍ മുഖം
 നമുക്കും കിട്ടണം പണം"

8 comments:

  1. nee poyi vere pani nokkada.

    ReplyDelete
  2. American Parish try to do what they preach but we say one thing and do another thing and we all get confused and no growth. Church should be a living role models for the faithful and our children. We see American priests pray in cold next to community center before a abortion clinic but we don't see this is an issue to us. They are few but very serious about their faith and practice.

    ReplyDelete
  3. St.Mary's church is in a serious violation of catholic principles and city codes. They are trying to make it crowded for pride and if there is a 911 situations it could be beyond control. They do have plenty of teachers and students to make two divisions or classes one in the morning and another in the afternoon. Bigger the class it is very difficult to learn and control but not good for publicity and pictures. They needs to make sure that each member will be safe and try to avoid over the capacity events in the building.

    ReplyDelete
    Replies
    1. Mr. insted of saying all this please come and help the all the volounters work hard for the church and the school.

      Delete
    2. It is the responsibility of the Parish director and executive do what is right. Non executive do have no room or voice but willing to assist them if requested. Syromalabar church they do have two batch of ccd and malayalam class every Sunday and runs smoothly and everyone go home by noon.

      Delete
    3. Dear friend,
      All the Catholic churches,conduct C.C.E clases [CONTINUING CATHOLIC EDUCATION] to enrich the children's knowledge of chritanity - catholic belief.
      I never heard of C.C.D.classes in catholic church.
      To my question couple of week ago for the full form of C.C.D.,i got the answer from Anonmous for the full form as "CASH COLLECTING DEVISE."
      I am happy i learned some thing new.Thanks.

      Delete
  4. Dear Chicagokna, I just suggested to NorthAmerican kna to stop their blogg if Georgekutty wins the election. If kaniyali wins the election Ghicagokna should stop the blogg. What you think. This is a great oppertunity to shut him down. You may have to publish something in bold letters and offer my suggestion to NorthAmerican kna. Take a chance. (99% Georgekutty will win the election.

    ReplyDelete