കുറച്ചു ദിവസമായി മുത്ത് ബ്ലോഗു കുര ക്കാന്‍ തുടങ്ങിയിട്ട്.കുരക്കുന്ന ജീവി കടിക്കില്ല എന്നറിയാമല്ലോ.ഏതായാലും കുറച്ചു പ്രാഞ്ചികള്‍ക്ക് ഇതില്‍ കൂടി വരുന്ന കാര്യങ്ങളെ സമുദായ ചരിത്രം ആയി മനസ്സില്‍ ആകൂ.നാട്ടില്‍ പള്ളിയില്‍ പോകേണ്ട ദിവസം ഇറച്ചി വെട്ടും സ്കൂളില്‍ പോകേണ്ട സമയങ്ങളില്‍ അടക്ക കച്ചവടവും ആയി നടന്നവര്‍ ചിക്കാഗോയില്‍ വന്നു കൊട്ടും ടയും ഇട്ടാല്‍ തലക്കകത്ത് പ്രത്യേകം ആയി ഒന്നും ശ്രഷ്ടിക്ക പെടുക ഇല്ല എന്ന് മുതോലതച്ചനെ പോലെ ഞങ്ങള്‍ക്ക് അറി യാം.അതുകൊണ്ട് പ്രാഞ്ചികള്‍ അറി യാന്‍ വേണ്ടി മാത്രം മുത്ത് ബ്ലോഗില്‍ വന്ന ചില വേണ്ടാതീനങ്ങളുടെ വിശദീകരണം തരട്ടെ (നിങ്ങള്ക്ക് വേണ്ടി മാത്രം ആണ് ഇത് മലയാളത്തില്‍ എഴുതുന്നത്)
സംശയം ഒന്ന്.
കോട്ടയം രൂപതയുമായി ബന്ധം എന്ന് പറയുകയും, അതെ നാക് കൊണ്ട് തന്നെ കോട്ടയം രൂപതാധ്യക്ഷന് യാതൊരു അധികാരവും ഇല്ല എന്ന് സമര്ധിക്കുകയും ചെയ്യുന്ന ഈ സഘടന( KCCNA ) എങ്ങിനെ കോട്ടയം രൂപതയുമായി ബന്ധപെട്ടതായിരിക്കും?
KCCNA എന്നത് അമേരിക്കയിലെ ഫെഡരല്‍, സ്റ്റേറ്റ് , നിയമങ്ങള്‍ അനുസരിച്ച് , അമേരിക്കയിലെ ക്നാനായക്കാരായ പൌരന്മാര്‍ക്ക് വേണ്ടി , അമേരിക്ക എന്ന രാജ്യത്തിന്റെ പരമാധികാരതിനുള്ളില്‍ നിന്ന് കൊണ്ട് ഈ രാജ്യത്തിന്റെ താല്പര്യങ്ങള്‍ പരിപൂര്‍ണമായി സംരക്ഷിക്കാന്‍ കൂടി നിയമപരമായി ബാധ്യസ്ഥരായ ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ക്നാനായക്കാരുടെ സംഘടന ആണ്.ഒന്ന് കൂടി വ്യക്തമായി പറയട്ടെ, അമേരിക്കന്‍ പൌരന്‍ അല്ലാത്ത , ആര്‍ക്കും KCCNA എന്നാ സംഘടനയില്‍ യാതൊരു അധികാരവും ഇല്ല, ഉണ്ടാകാന്‍ പാടില്ല.അങ്ങിനെ ഉണ്ടായാല്‍ , ഈ രാജ്യത്തെ പൌരന്മാരുടെ സ്വാതന്ത്രയ്തിനു മുകളില്‍ ഉള്ള മറ്റൊരു രാജ്യത്തെ പൌരന്റെ കടന്നു കയറ്റം ആയി വ്യാഖാനിക്കപ്പെടും.ഇനി അങ്ങനെ ആരെങ്കിലും ഒക്കെ ശ്രമിക്കുക ആണെങ്കില്‍ ബന്ധപ്പെട്ട എമിഗ്രേഷന്‍ അധികാരികളെ
അറിയിക്കാനുള്ള നിയമ പരമായ ബാധ്യത ഇവിടുത്തെ നികുതി കൊടുക്കുന്ന പൌരന്മാര്‍ക്കുണ്ട്
എന്നുകൂ ടി ബന്ധപ്പെട്ടവര്‍ ഓര്‍ക്കുക,ഞങ്ങളെ അതിനു നിര്ബ്വന്ധികരുത്.അമേരിക്ക എന്ന രാജ്യത്തിന്റെ പരമാധികാരം
പരിപൂര്‍ണമായി അംഗീകരിക്കുകയും , ഇന്ത്യന്‍ പരമാധികാരം തള്ളി കളയുകയും ചെയ്ന്ന ഒരു വ്യക്തിക്കെ
അമേരിക്കയില്‍ പൌരത്വം ലഭിക്കൂ.ആ അടിസ്ഥാന നിയമത്തിനു മുകളില്‍ അല്ല KCCNA യുടെ നിയമം,ഇപ്പോള്‍ എന്തെങ്കിലും സ്ഥാനം KCCNA യില്‍ അമേരിക്കന്‍ പൌരന്‍ അല്ലാത്ത വേറൊരു രാജ്യത്തെ പൌരനുണ്ട് എങ്കില്‍ അത് ഒരു " സെര്മോനിയല്‍ പൊസിഷന്‍ " ആണ്.അത് ഒരു വെറും പൊസിഷന്‍ ആണോ അതോ ഒരു മഹത്തായ പൊസിഷന്‍ ആണോ എന്നത് ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയുന്ന രീതി അനുസരിച്ചിരിക്കും.
ഇനി എങ്കിലും കോട്ടയത്ത് നിന്നും കൂടുതല്‍ കാര്യാന്വേഷനതിനു വരുന്നവര്‍ ജാഗ്രതൈ ............
സംശയം രണ്ടു
ഇനി അതല്ല ഷിക്കാഗോ സീറോ മലബാര്‍ രൂപത്യുമായി ആണ് ബന്ധം എങ്കില്‍ ആ ബന്ധം ഒന്ന് വ്യക്തമാക്കാമോ? അങ്ങാടിയത്ത് പിതാവിന് ഈ സംഘടനയില്‍ എന്താണ് റോള്‍?
ഉത്തരം
ഷിക്കാഗോ സീറോ മലബാര്‍ രൂപത്യുമായി ഒരു ബന്ധവും ഇല്ല.മറ്റു പല പള്ളികളിലും പോകുന്ന പോലെ ഈ പള്ളികളിലും ക്നാനായക്കാര്‍ കുര്‍ബാന കാണാന്‍ പോകുന്നു.മാര്‍ മൂലക്കാട്ട് ഹൂസ്ടനില്‍ ലത്തീന്‍ പള്ളിയില്‍ പോയി കല്യാണം കൂടുന്നപോലെ.മാര്‍ അന്ഗാടിയാതിനു KCCNA യിലെ റോള് " സീറോ "
സംശയം മൂന്നു.
മാര്‍ അന്ഗാടിയാത് ക്നാനായക്കാരന്‍ അല്ല എങ്കില്‍ അടുത്ത സ്ഥാനം ഉള്ള ക്നാനായക്കാരനായ വികാരി ജനറാള്‍ ജീവിചിരിപ്പുണ്ടല്ലോ? അങ്ങേരുമായി എന്തെങ്കിലും ബന്ധം ഈ സംഘടനക്ക് ഉണ്ടോ?
ആണ്.അതില്‍ വലുതല്ലാത്ത ഒരു സ്ഥാനവും പ്രതീക്ഷിക്കണ്ട.അതില്‍ ചെറുതല്ലാത്ത ഒരു സ്ഥാനം ഞങ്ങള്‍ ഉറപ്പായും തന്നിരിക്കും.പൊ ന്നു മുതോലത്ച്ചാ ആ പരിപ്പ് അങ്ങ് വാങ്ങി വെക്കുക .ഇവിടെ വേവില്ല.ഉള്ളില്‍ ഇരിക്കുന്ന വലിയ വലിയ ആഗ്രഹങ്ങളേ ...............
വാല്‍ കഷണം
ഒന്ന് വ്യക്തമാക്കട്ടെ,KCCNA യില്‍ തെരഞ്ഞെടുക്കപ്പെടാത്ത ആര്‍ക്കും പ്രത്യേകം ആയ യാതൊരു അധികാരവും ഇല്ല.എന്തെങ്കിലും ആരെങ്കിലും അനുഭവിക്കുന്നുണ്ട് എങ്കില്‍ അതെല്ലാം ദാനം ആയി നല്കപ്പെട്ടിരിക്കുന്നതാണ്.ഇത്രയും തെളിച്ചു ഞങ്ങള്‍ക്ക് പറയേണ്ട അവസ്ഥ ഉണ്ടാക്കിയത് ഇതുമായി ബന്ധപ്പെട്ടവര്‍ തന്നെ ആണ്.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം