പ്രീയപ്പെട്ട VG ,
അച്ഛന്റെ വിശദമായ മറുപടി അച്ഛന്റെ സ്വന്തം ബ്ലോഗില്‍ കൂടി ലഭിച്ചു.വളരെ സന്തോഷം .ക്നാനായ സമുദായത്തിന് , സഭ വരുത്തി കൂട്ടി വെച്ച തെറ്റുകള്‍ ഓരോന്ന് ചൂണ്ടി കാണിച്ചു ഞങ്ങള്‍ എഴുതി തുടങ്ങിയെ ഉള്ളു, ഇത്ര പെട്ടെന്ന് മറുപടി എഴുതണമായിരുന്നോ?സഭാ, സമുദായ ചരിത്രത്തെ കുറിച്ച് ഉള്ള സത്യങ്ങള്‍ , അച്ഛന്റെ മുഴുവന്‍ നരച്ച തല കറ പ്പിക്കുന്ന പോലെ കരി ഓയില്‍ വാരി പൂശി അതിനു മുകളില്‍ അച്ഛന്റെ മുഖത്ത് പുട്ടി ഇട്ടു വെള്ള പൂശുന്ന പോലത്തെ പണി കാണിച്ചാല്‍ സമുടായച്ചരിത്രത്തെ മാറ്റുവാന്‍ കഴിയുമോ?എത്ര മനോഹരമായാണ് വടക്കന്മാരെ അങ്ങ് വെള്ള പൂശി വെളുപ്പിക്കാന്‍ ശ്രമിക്കുന്നത്.അങ്ങനെ ആണ് എങ്കില്‍ അവര്‍ അത്രയം ക്നാനായ സ്നേഹം ഉള്ളവര്‍ ആണ് എങ്കില്‍ കോട്ടയം അരമന കൂടി തീര് കൊടുക്കാന്‍ പറയുമല്ലോ നാളെ.
ഏ തു ക്നാനായക്കാരനാണ് അറിയാന്‍ പാടില്ലാത്തത്, മാക്കീല്‍ പിതാവിന്റെ കണ്ണീരിന്റെയും പീഡാ നുഭാവതിന്റെയും ഫലം ആണ് കോട്ടയം രൂപത എന്നത്?വടക്കും ഭാ ഗരില്‍ നിന്നും ഞങ്ങളുടെ ചങ്കായ മാക്കീല്‍ പിതാവിനു ജീവാപായം ഉണ്ടാക്കാന്‍ എത്രയോ ശ്രമം നടന്നു എന്നത് മുതോലതച്ചന് മറന്നു പോയോ?അവസാനം ആഹാരത്തില്‍ വിഷം കൊടുത്തു ആ ഭാഗ്യ സ്മരനീയനെ കൊല്ലുവാനുള്ള ശ്രമം വരെ ചങ്ങനാചെരിയിലെ അരമനയില്‍ വടക്കും ഭാഗര്‍ നടത്തിയില്ലേ?ആനതമുണ്ട് എങ്കില്‍ ക്നാനായ സമുദായത്തോട് ഒരു നെല്ലിട സ്നേഹം ഉണ്ട് എങ്കില്‍ അടുത്ത ഞായറാഴ്ച പ്രസംഗത്തില്‍ ഈ കാര്യങ്ങള്‍ തെറ്റാണ് എന്ന് പറയുക.ആ ഒറ്റ വാക്ക് മതി ഞങ്ങള്‍ ചിക്കാഗോ കനാ നിര്‍ത്തിയേക്കാം.സാധിക്കുമോ?
പിന്നെ വടക്കും ഭാഗ മെത്രാന്മാരുടെ ക്നാനായ സ്നേഹത്തെ കുറിച്ച് എഴുതിയതും വായിച്ചു, ചോദിക്കട്ടെ?
1. അതുകൊണ്ടാണല്ലോ കണ്ണൂരില്‍ രൂപത്ത ചോദിച്ചപ്പോള്‍ പോയി " കോട്ടയത്ത് കോത്താ ഴത് "പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു മെത്രാന് സിനഡില്‍ നിന്ന് നമ്മളെ ആട്ടിയത്?
2. ആ ക്നാനായ സ്നേഹ കൂ ടുതല്‍ കൊണ്ടാണല്ലോ മാനന്ത വാടി മെത്രാന് ശാലോം TV യിലൂടെ പറഞ്ഞത് ക്നാനായക്കാരുടെ തനിമ സൂക്ഷിക്കുന്ന പരിപാടി ക്രിസ്ത്യാനികള്‍ക്ക് പറ്റിയത് അല്ല എന്ന്.ഞങ്ങള്‍ ഒരു മെത്രാനെയും " നിക്രഷ്ട ജീവി " എന്ന് വിളിക്കില്ല, പക്ഷെ പത്താം പീയൂസ് മാര്‍ പാപ്പ്പയെ കാല് വലിയ ക്രിസ്ത്യാനി ഒന്നും അല്ല ഈ മാനന്തവാടി മെത്രാന് എന്ന് പറയാനുള്ള ചങ്കുറപ്പ് ഞങ്ങള്‍ക്കുണ്ട്, മുതോലതച്ചനുണ്ടോ?കുറഞ്ഞ പക്ഷം ചിക്കാഗോയിലെ ബേസ്മെന്റ് സംഘടനാ നേതാക്കല്‍ക്കുണ്ടോ അത്.ചിലതിനൊക്കെ ഉറപ്പു വേണം......
3. ക്നാനായ സ്നേഹം നിറഞ്ഞു കവിയുന്നത് കൊണ്ടാണല്ലോ, സീറോ മലബാര്‍ സഭ ഉള്ള എല്ലാ ഇടതും ക്നായ മെത്രാന് അധികാരം റോം നല്കി , കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് സഭ വളര്‍ന്നപ്പോള്‍, ക്നാനായക്കാരെ അങ്ങോട്ട് വളര്‍ത്തി കഷ്ടപ്പെടുത്താതെ കോട്ടയം അരമനയയെ താഴ്തങ്ങാടിയിലെ വടക്കും ഭാഗരുടെ വെള്ളം കോരാനും വിറകു വെട്ടാനും നിര്‍ത്തുന്നത്.ബോംബയിലോ, ഡല്‍ഹിയിലോ, കുറഞ്ഞ പക്ഷം മദ്രാസില്‍ എങ്കിലും ഒരു പള്ളി കോട്ടയം മെത്രാന്റെ കീഴില്‍ വെപ്പിക്കാന്‍ ഈ വടക്കും ഭാഗര്‍ സമ്മതിപ്പിക്കുമോ ?
4. ഒന്നും വേണ്ട രേസ്ക്രിപ്റ്റ് , മാങ്ങാത്തൊലി എന്ന് പറഞ്ഞു സാധാരണക്കാരെ കഴുത്ത കളിപ്പിക്കുന്ന പരിപാടി അമേരിക്കയില്‍ നിര്‍ത്,ആ അന്ഗാടിയാത് പിതാവിനെ കൊണ്ട് ഒരു ഒറ്റ വരി എഴുത്ത് റോമിലേക്ക് അയപ്പികാന് കഴിയുമോ ഈ ക്നാനായക്കാര്‍ അമേരിക്കയില്‍ സ്വന്തമായി ഒരു രൂപത്ത അര്‍ഹിക്കുന്നവര്‍ ആണ് എന്ന്.ഈ എല്ലാ പ്രശ്നങ്ങളും അവിടെ തീരും.റോമില്‍ നിന്നും ബാക്കി കാര്യങ്ങള്‍ ചെയിക്കാന്‍ കഴിവുള്ളവര്‍ വേറെ ഉണ്ട്.ഈ ഒരു എഴുത്തിന്റെ കുറവ് മാത്രമേ രൂപത്ത കിട്ടുന്നതില്‍ നിന്നും നമ്മെ വിലക്കുന്നത്.
5. എറണാകുളം തൃശൂര്‍ മെത്രാന്മാര് സംയുക്തമായി എഴുതിയിട്ടാണ് കോട്ടയം രൂപത കിട്ടിയത് എന്ന് പറഞ്ഞു , അത് വടക്കും ഭാഗരുടെ ഔദാര്യം ആക്കി മാറ്റി ശ്രമിച്ചു വടക്കന്റെ VG ശ്രമിക്കുന്നത് മനസ്സില്‍ ആക്കാന്‍ കഴിയം, പക്ഷെ ഒരു മാര്‍ പാപ്പ മെത്രാന്മാരുടെയും, MLA മാരുടെയും ശുപാര്‍ശ കത്ത് കണ്ടിട്ടല്ല തീരുമാനം എടുക്കുന്നത്, തീക്ഷ്ണമായ പ്രാര്തനകള്‍ക്ക് ശേഷം പരിശുദ്ധാത്മാവ് വെളിപ്പെടുത്തി കൊടുക്കുന്ന തീരുമാനങ്ങളാണ് മാര്‍പാപ്പയുടെ തീരുമാങ്ങള്‍ ആയി പുറത്തേക്കു വരുന്നത്.അങ്ങിനെ വന്ന തീരുമാനം ആണ് കോട്ടയം രൂപതയ്ക്ക് ജന്മം നല്‍കിയത്.എറണാകുളം, തൃശൂര്‍ മെത്രാന്മാര് എഴുതിയത് മാക്കീല്‍ പിതാ വിനെ ചങ്ങനാശ്ശേരി മെത്രാന് സ്ഥാനത് നിന്നും മാറ്റി ഇല്ല എങ്കില്‍ ഒരു മെത്രാന് അരമനയില്‍ കൊല ചെയപ്പെടാന്‍ ഉള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട് എന്നാണു.അല്ലാതെ കോട്ടയത്ത് രൂപത കൊടുക്കാനല്ല.
6. പിന്നെ എന്താ ഈ സ്നേഹ നിധികളായ വടക്കും ഭാഗ മെത്രാന്മാര് നമ്മളെ കോട്ടയത്തിനു പുറത്തേക്കു വളരാതെ കൂച്ചി കെട്ടി ഇട്ടിരിക്കുന്നത്
7. പചിക്കര തരകന്റെയും പൂതത്തില് തരകന്റെയും ഒക്കെ പേര് പറഞ്ഞു അഭിമാനിക്കാന്‍ മുതോലതച്ചന് ആരാ?അവരൊക്കെ കറ കളഞ്ഞ സമുദായ സ്നേഹികള്‍ ആയിരുന്നു, ആ കുടുംബക്കാര് ഇന്നും അങ്ങിനെ തന്നെ ആണ്. .മേല്‍ പറഞ്ഞ കുടുംബങ്ങളില്‍ പെട്ട ഒരാളെ കൊണ്ട് കോട്ടയം രൂപതയുടെ പോക്കും, മുതോലതച്ചന്റെ പ്രവര്‍ത്തികളും അവരുടെ പിതാമഹന്മാര് ആഗ്രഹിച്ച രീതിയില്‍ ആണ് എന്ന് ഒന്ന് പരയിപ്പിക്കാമോ?അതുകൊണ്ട് കൊള്ളാവുന്ന കുടുംബക്കാരുടെ പേര് പറഞ്ഞു ഉള്ള ആ കളി അങ്ങ് നിര്‍ത്തുക.അതാണ് നല്ലത്.നാട്ടില്‍ ചില പെണ്ണുങ്ങള് അബദ്ധം പറ്റി കഴിഞ്ഞാല്‍ ഉടനെ കൊള്ളാവുന്ന കുടുംബത്തിലെ പിള്ളേരുടെ പേര് പറയുന്ന പോലെ ത്തെ സ്വഭാവം അത്ര നല്ലതല്ല.തല്ക്കാലം പ്രാഞ്ചിമാരെ ഒക്കെ ചുറ്റി പറ്റി നടന്നാല്‍ മതി.ഇനി ഇത് ഞങ്ങളെ കൊണ്ട് ഒര്മിപ്പിക്കരുത്.
എഴുതാന്‍ ഇനിയും ഒത്തിരി ഉണ്ട് , ജോലി, കുടുംബം തുടങ്ങിയ പരിമതികള്‍ ഉള്ളത് കൊണ്ട് തല്ക്കാലം നിര്‍ത്തുന്നു.വല്ലപ്പോഴും എഴുതുക, മറുപടി സമയം പോലെ എഴുതാം.
നാളെ പ്രസിദ്ധീകരിക്കുന്നു, mistake # 6
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
Dhyanam Koodiyittu vallya effect onnum ille?
ReplyDeleteLooks like no effect. Because he is a true Kna, which means a true warrior/zealot.Go and check it out about his real action. Or ask Mutholam and he might not lie.We wish we can get his help for the fight of justice.
DeleteGod bless.
What a writiing!!!!!!. An informative article about Knanayism, I think you people needs to take a class for our VG and Achans on this coming week. Good job guys, Please mail a copy to our VG, let him read and study
ReplyDelete