Wednesday, March 14, 2012

നോമ്പുകാലത്തെ പരിശുദ്ധ ചതി

   "വിശുദ്ധമായ" കരങ്ങളില്‍ ഈശോയുടെ വിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകമായ അപ്പവും വീഞ്ഞും ദൈവതിരുസന്നിധിയിലേക്ക് ഉയര്‍ത്തേണ്ട വ്യക്തിയാണ് ഇന്ന് തലങ്ങും വിലങ്ങും അസത്യങ്ങളാല്‍ ബ്ലോഗുകളില്‍ തന്റെ അജെണ്ടകളാല്‍ കുത്തി നിറയ്ക്കുന്നത്.  LA  യില്‍ എടുത്ത അടിസ്ഥാനപരമായ തീരുമാനങ്ങളില്‍ ഒന്നായ മീഡിയ കണ്ട്രോള്‍ അപ്പാടെ കാറ്റില്‍ പറത്തി തന്റെ ജാരസന്തതിയായ നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെ “ഞാനൊന്നും അറിയില്ല ദേവനാരായണ” എന്നപോലെ     നിരന്തരമായി തട്ടിവിട്ടുകൊണ്ടിരുന്നത്. അജെന്ടയില്‍ ഇല്ലാതിരുന്ന ക്നാനായ റീജിയന്‍ മീറ്റിങ്ങിനെ ഇന്ന് വാനോളം പുകഴ്ത്തി പത്രങ്ങളായ പത്രങ്ങളിലെല്ലാം കത്തിക്കയറുമ്പോള്‍ പങ്കെടുത്ത അംഗങ്ങളുടെ മിഷനിലെ സ്ഥാനങ്ങളും അവര്‍ക്ക് പങ്കെടുക്കാന്‍ അച്ചന്‍ നിശ്ചയിച്ച യോഗ്യതകളും കൂടി പരസ്യപ്പെടുതണ്ടാതായിരുന്നു. ചിക്കാഗോ മാത്രം എടുത്താല്‍ നാലില്‍ മൂന്നുപേരും തങ്ങളുടെ കയ്യിലിരുപ്പിനാല്‍ വളരെ മിടുക്കരാണ്. ബാക്കിയുള്ള സ്ഥലങ്ങളിലെ MLA സഹോദരങ്ങളെയും പിന്നെ ബാക്കിയുള്ളവരെയുംപറ്റി ചെറിയൊരു അന്വേഷണം നടത്തിയാല്‍ വളരെ നന്നായി പിടുത്തം കിട്ടും. നല്ലൊരു ഗുണ്ടാസംഘത്തെ വാര്‍ത്തെടുക്കാനുള്ള പ്രത്യേക കഴിവ്  VG - ക്ക് ഉണ്ടെന്നു പറയാതെ  വയ്യ.

ചിക്കാഗോ കനാ നാളിതുവരെ ഉയര്‍ത്തിപിടിച്ച ഏത് ആശയമാണ് അസ്ഥാനത്തായത്സമുദായത്തിന്റെ തനിമയും നിലനില്‍പ്പും  നിലനിര്‍ത്തേണ്ട ആവശ്യകത നമ്മുടെ കുടുമ്പങ്ങളില്‍ എത്തിക്കുകയുംനമ്മിളിലെ ചില ആട്ടിന്‍തോലണിഞ്ഞ ലോഹയിട്ട ചെന്നായ്ക്കളുടെ തനിനിറം പുറത്ത്  ആക്കലുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2003-ഇല്‍ വ്യക്തമാക്കിയെന്നു പറയുന്ന മിഷന്‍ രൂപ രേഖ രാജകൊട്ടാരത്തിലെ ജോത്സ്യന്‍ പിറക്കാനിരിക്കുന്ന കുഞ്ഞ് ആണ്‍കുട്ടിയായിരിക്കുമെന്ന് പ്രവചിക്കുകയും, പിറന്നപ്പോള്‍ കുഞ്ഞ് പെണ്ണ് ആയതിനാല്‍  കട്ടലപ്പടിയുടെ മറവില്‍ പിറക്കാനിരിക്കുന്ന കുഞ്ഞ് പെണ്‍കുഞ്ഞായിരിക്കുമെന്ന് എഴുതിയിരുന്നു എന്നും രാജകോപം ഒഴിവാക്കാനാണ് കള്ളം പറഞ്ഞത് എന്നും പറഞ്ഞപോലെയാണ്.  നോര്‍ത്ത് അമേരിക്കയില്‍ താമസിക്കുന്ന ഓരോ ക്നാനായ സഹോദരങ്ങളും ആത്മപരിശോധന നടത്തി സ്വയം തീരുമാനിക്കുക മൂലക്കാട്ട് ഫോര്‍മുല നിങ്ങളില്‍ എന്ന് എത്തിച്ചേര്‍ന്നു എന്ന്. ഇന്ന് ഈ രീതിയിലെങ്കിലും മൂലക്കാട്ട് പിതാവിവിടെ വന്ന്‌ നയം വ്യക്തമാക്കിയെങ്കില്‍ അതിന്റെ നേട്ടം ചികാഗോ ക്നായുടെയാണെന്നു ഒരിക്കിലും അഹങ്കരിക്കില്ല. മറിച്ച്‌ തീര്ച്ചയ്യായും KCCNA  നേതൃതത്തിനും ചില നല്ല പുരോഹിതര്‍ക്കും ഉള്ളതാണ്.  വ്യക്തമാക്കിയ നയം ശരിയെങ്കില്‍ എന്തിനാണ് കടലാസ്സില്‍ എഴുതാനും ഒപ്പുവെക്കാനും VG ഒത്തിരി വൈമുഖ്യം കാട്ടിയത്?

നാഴികയ്ക്ക് നാല്പതുവട്ടം ഞാന്‍ നിങ്ങളുടെ പിതാവല്ലന്നും എനിക്ക് നിങ്ങളുടെമേല്‍ യാതോരധികാരാവും ഇല്ലായെന്നും പറയുന്ന നമ്മുടെ മൂലക്കാട്ട് തിരുമേനിയുടെ ഏത് വാക്കിനാണ് നാം വില കല്പിക്കണ്ടത്? സര്‍വ്വ ബഹുമാനങ്ങളോടും കൂടി പിതാവ് പറഞ്ഞ ഫോര്‍മുല അനുസ്സരിക്കണമെങ്കില്‍ അധികാരമുള്ള പിതാവില്‍ നിന്ന് തന്നെ അറിയണ്ടേ. ഞാന്‍ നിങ്ങളുടെ പിരിവുപിതാവ് മാത്രംഅതിനു വേണ്ടി മാത്രമാണ് ഞാനിവിടെ വരുന്നത് (അങ്ങ് ഇന്നലകളില്‍ വന്നപോലെ ഇന്നും നാളെയും എന്നാളും ഞങ്ങള്‍ മനസ്സ് തുറന്ന് ലോകാവസാനം വരെ അകമഴിഞ്ഞ് വേണ്ടത് ചെയിതിരിക്കും. കാരണം ഞങ്ങളുടെ സ്വന്തം ചോര തന്നെയാനവിടെയുള്ളത്. ഞങ്ങളൊരിക്കലും അഹങ്കരിക്കില്ല.)  അങ്ങാടിയത് പിതാവ് മാത്രമാണ് നിങ്ങളുടെ പിതാവെന്ന് ആയിരം തവണയിലധികം അങ്ങ് പറഞ്ഞുകഴിഞ്ഞില്ലേ.  അതല്ലങ്കില്‍ ഭംഗി വാക്കിനായെങ്കിലും ഒരിക്കലെങ്കിലും അങ്ങ് പറയണമായിരുന്നു ഞാന്‍ എന്റെ ക്നാനായ ദൈവമക്കളുടെ പിതാവെന്ന്.  പറയില്ല ഒരിക്കലും കാരണം നമ്മുടെ കുടുമ്പത്തില്‍ നിന്ന് തന്നെ തിരഞ്ഞെടുത്ത സമുദായത്തിന്റെ അന്തകനാകാന്‍ നിയോഗിക്കപ്പെട്ടവനാണ് ഈ തിരുമേനി.  ഇനി എന്തിനാണ്  VG  ഓടിനടന്ന് അങ്ങാടിയത് പിതാവിന്റെയടുത്തു ഇതുമായി പോകണ്ട  മറിച്ച്‌  മൂലക്കാട്ട് പിതാവിന്റെ വിശദീകരണം മതിയെന്ന് പറഞ്ഞു നടക്കുന്നത്കിട്ടില്ലായെന്നു ഉറപ്പുള്ളതുകൊണ്ടാല്ലേഇല്ലാത്തത് എങ്ങിനെ അങ്ങാടിയത് പിതാവ് എഴുതും എന്റെ VG?
              

                കത്തോലിക്ക സഭയുടെ പേരുപറഞ്ഞ് ഒരു ജനതതിയെ   മുഴുവന്‍ മണ്ടന്മാരാക്കാന്‍ ശ്രമിക്കുന്ന അതിബുധിമാന്മരോട് ചോദിക്കാനുള്ളത് നിങ്ങള്‍ക്ക് എന്നാണ് ബോധം ഉണ്ടാകാന്‍ ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ പോയി ഇരുന്നത്.  ക്നാനായ സമുധായത്തിന് ആധുനീക മാനം പകര്‍ന്നു തരാന്‍ മൂലക്കാട്ട് - മുതോലം വരട്ടു ഫോര്‍മുലയുമായി ( മൂമു ഫോര്‍മുല ) കടന്നു വരുന്നവര്‍ നിങ്ങളിലെ ഗൂഡമായ  കോണ്‍സ്പിരസി  ഏത് പൊട്ടനും  മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്.

ആ കോണ്‍സ്പിരസിയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ നാളെ പ്രസിദ്ധീകരിക്കുന്നതാണ്.

വാല്‍ കഷണം
      അമേരിക്കയില്‍ ഈ ഫോര്‍മുല ഇറക്കി പാസ്സാക്കിയതിനു ശേഷം കേരളത്തിലേക്ക് കയറ്റുമതി ചെയ്യാന്‍ ഉള്ള പരിപാടി നിര്‍ത്തി ഇല്ല എങ്കില്‍ ആഞ്ഞു വീശാന്‍ പോകുന്ന ക്നാനായ പ്രതിഷേധ കൊടുങ്കാറ്റിനു മുന്നില്‍ പിടിച്ചു നിക്കാനുള്ള ശക്തി ഒരു സഭാ സംവിധാനത്തിനും ഉണ്ടാകില്ല എന്ന് കൂടി ഓര്‍മിപ്പിച്ചു കൊള്ളട്ടെ.ഇത് സമുദായത്തിന്റെ ആഭ്യന്തിര കാര്യം ആണ്.സഭയും സമുദായവും രണ്ടാണ്.ഈ സമുദായത്തിന് ഒരു പാരംപര്യമേ ഉള്ളു.ഒരു നിയമമേ ഉള്ളു.ക്നാനായ സമുദായത്തിലെ കുറെ പേര്‍ ഉള്ള ഒരു സഭ എന്ന് മാത്രമേ ഞങ്ങള്‍ക്ക് സീറോ മലബാരുമായി ഉള്ള ബന്ദം.മറ്റു സഭകളിലും ഞങ്ങളുടെ സഹോദരര്‍ ഉണ്ട്.ഈ സീറോ മലബാര്‍ എന്നുണ്ടായതാണ്?അതിനു എത്രയോ മുന്‍പേ ഉള്ളതാണ് ഞങ്ങള്‍ ക്നാനായക്കാര്‍.ഈ സീറോയും, വൈദികരും ഇല്ലാതിരുന്ന എത്രയോ നൂറ്റാണ്ടുകള്‍ ക്രൈസ്തവ വിശ്വാസവും, മൂല്യങ്ങളും ഉയര്‍ത്തി പിടിച്ച ജനതതി ആണ് ക്നാനായക്കാര്‍.ലളിതം ആയി പറഞ്ഞാല്‍ സീറോ മലബാറിന് അപ്പന്‍ ഉണ്ടാകുന്നതിനു എത്രയോ മുന്‍പേ  ക്നാനായക്കാരന് അപ്പന്‍ അപ്പൂപ്പന്മാര്‍ ഉണ്ടായിരുന്നു.ആ ക്നാനായക്കാര്‍ക്ക് ഇന്നലത്തെ മഴയത് മുളച്ച തകരകളുടെ തണല്‍ ആവശ്യം ഇല്ല.തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

10 comments:

 1. ക്നാനായ സംഘടനകൾ അവരുടെ രീതിയിൽ സംഘടിക്കട്ടെ. അവരുടെ രീതിയിൽ കൺവെൻഷനുകൾ നടത്തട്ടെ. പുരോഹിതർ അതിൽ ഇടപെടാതിരിക്കുക.

  ഭക്തിയുള്ളവരും ദൈവത്തെ സ്നേഹിക്കുന്നവരും പുരോഹിതരുമായി ഒട്ടിച്ചേർന്ന് ആന്മീയ കാര്യങ്ങൾക്കായി പള്ളിയിൽ പോവുകയും സഭാപ്രവർത്തനങ്ങളിലും ആന്മീയ പ്രവർത്തനങ്ങളിലും ഏർപ്പെടുക. പള്ളികൾ മേടിക്കാൻ പുരോഹിതർ വിശ്വാസികളെ നിർബന്ധിക്കതിരിക്കുക. വേണമെങ്കിൽ മാത്രം പള്ളികൾ വാങ്ങിക്കുക. പക്ഷേ പള്ളിയിൽ എല്ലാവരേയും ഉൾപ്പെടുത്തുക. എന്നു പറഞ്ഞാൽ endogamous കാരേയും nonendogamous കാരേയും ഉൾപ്പെടുത്തുക. ക്നാനായ പള്ളികൾ മേടിക്കുമ്പോൾ രണ്ടുകൂട്ടരും ചേർന്ന് പള്ളി മേടിക്കുക. രണ്ടു കൂട്ടർക്കും membership നൽകുക.

  സംഘടനാ കാര്യങ്ങളിൽ സഭ ഇടപെടാതിരിക്കുക. പള്ളിക്കാര്യങ്ങളിൽ സംഘടന ഇടപെടാതിരിക്കുക.

  ReplyDelete
 2. മൂലക്കാടൻ പ്രഖ്യാപനം മൂലം ആര്‌ എന്തു നേടി? ആരും ഒന്നും നേടിയില്ല എന്നുള്ളതാണ്‌ സത്യം. പകരം, ഈ പ്രഖ്യാപനം, ക്നാനായക്കാർക്കിടയിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ആശയക്കുഴപ്പം സൃഷ്ടിക്കുക മൂലം കൺവൻഷനെ പരജയപ്പെടുത്താൻ ഉപകരിക്കുമെന്ന്‌ മൂ & മൂ ന്‌ (M &M) നന്നായി അറിയാം.

  ഈ പ്രഖ്യാപനം മൂലം KANAക്കാർക്കും (nonendogamous group) പ്രയോജനം ഉണ്ടായില്ല. പ്രത്യുത, spouse ന്‌ ക്നാനായ പള്ളികളിൽ മെംബർഷിപ്പ് ലഭിക്കുകയില്ല എന്ന പുതിയ അറിവ്‌ ലഭിക്കുക മാത്രമാണ്‌ ലഭിച്ചത്. സംഘടനയെ തകർക്കുവാൻ മൂലക്കാട്ടിൽ & മുത്ത്ത്തേടം നടത്തിയ ഈ ആസൂത്രണം ക്നാനായക്കാരെ തകർക്കാൻ മാത്രമേ ഉപകരിക്കൂ.

  ReplyDelete
 3. I like to know whether Kottayam Diocese will accept a exogamous Kna-by-birth in American Kna parish as a parish member if he (she) choose to move to back home.

  ReplyDelete
 4. Jesus said - where there are 2 or more people gathered in my name, I AM THERE. Jesus will be there during the convention if it is a faith based gathering of families and when you pray to him. Jesus never needs an invitation.

  The positions of Bishops and Priests are man made positions. These positions are filled by men. When Jesus is in you presence, just leave the invitation and door open and welcome everyone who wants to join.

  ReplyDelete
 5. Roshan PhilipposeMarch 14, 2012 at 1:50 PM

  നമ്മുടെ പ്രിയങ്കരനായ മൂലക്കാട്ട് പിതാവിന് അസുഖം പിടിപെടുമ്പോള്‍, നമ്മള്‍ എല്ലാ തരത്തിലും ചിന്തിക്കണം.

  ഈ വൈദികശാപം എന്ന് പറയുന്നത് പിള്ളകളിയല്ല. ശരിക്കും ഫലിക്കും. അതിനോടുള്ള പേടി കൊണ്ടാണല്ലോ സഭ നിലനില്ക്കുന്നത് തന്നെ. പക്ഷെ, ഒരു പിതാവൊക്കെ ആയികഴിയുമ്പോള്‍ അത്തരം പേടി മാറിയെന്നിരിക്കും. ഇവിടെ അതാണ്‌ സംഭവിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ പറയും, "മരിച്ച സീസര്‍ ജീവിച്ചിരിക്കുന്ന സീസരറിനെക്കാള്‍ കരുത്തനാണെന്നു." അത് പോലെ മരിച്ച മെത്രാന്‍ ജീവിച്ചിരിക്കുന്ന മെത്രാനെക്കാള്‍ കരുത്തനല്ലേ? അതും ദൈവദാസന്‍ കൂടി ആകുമ്പോള്‍. പറയണോ?

  പറഞ്ഞു വരുന്നത് ഇതാണ്: മാക്കില്‍ പിതാവ് ദാഹിച്ചു മോഹിച്ചു, കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് കോട്ടയം രൂപത. അതില്‍ വെള്ളം ചേര്ക്കാുന്‍ ശ്രമിച്ച മൂലക്കാട്ട് പിതാവിനെ, മാക്കില്‍ പിതാവ് സ്വര്ഗംത്തിലിരുന്നു ശപിച്ചു. പാവം മൂലക്കാട്ട് പിതാവിന് ഞൊടിനേരം കൊണ്ട് പനി പിടിച്ചു ആശുപത്രിയില്‍ കിടക്കേണ്ടി വന്നു! ഇനി എന്തെല്ലാം സംഭാവിക്കാനിരിക്കുന്നു!

  ഇത് ഉപ്പാപ്പന്‍ കളിയല്ല. വേണ്ട കര്മ്ങ്ങള്‍ ഉടന്‍ നടത്തണം, സമുദായംഗങ്ങള്‍ എല്ലാം ചേര്ന്ന്ണ അറഞ്ഞുകുത്തി പ്രാര്ഥി്ക്കണം, മൂലക്കാട്ട് തിരുമേനിയെക്കൊണ്ട് മാക്കില്‍ പിതാവിന്റെ ആത്മാവിനോടു ക്ഷമയും പറയിക്കണം.

  സമുദായസ്നേഹികള്‍ എല്ലാം ആലോചിച്ചു വേണ്ടത് അടിയന്തിരമായി ചെയ്യുക. നമ്മുടെ പിതാവിന് ആപത്തൊന്നും ഉണ്ടാകാതെ നോക്കണം. അത് മാത്രമായിരിക്കണം നമ്മുടെ ഇപ്പോഴത്തെ ആവശ്യം. ബാക്കിയൊക്കെയ്ക്കും പരിഹാരം സാവധാനം കണ്ടെത്താം.

  ReplyDelete
 6. Stephen ThottananiyilMarch 14, 2012 at 2:08 PM

  ഒരലണ്ടോയിലെ KCCNA കണ്‍വെന്‍ഷന്‍ പ്രസിഡണ്ട്‌ ഷീന്സ്ന്റെ കണ്‍വെന്‍ഷന്‍ അല്ല. മറിച്ച് എല്ലാ ക്നനായക്കരുടെയും കണ്‍വെന്‍ഷന്‍ ആണ്. അതിന്റെ വിജയവും പരാജയവും ഷീന്‍സിന്റെ വിജയവും പരാജയവും അല്ല. മറിച്ച് ഓരോ ക്നനായക്കാരന്റെയും വിജയമോ പരാജയമോ ആണ്. കണ്‍വെന്‍ഷന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുവാനുള്ള വേദിയല്ല എന്ന് നാം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കാലാവധി കഴിയുമ്പോള്‍ ഭാരവാഹികള്‍ക്ക് അവരുടെ കുടുംബ കാര്യം നോക്കി പോകേണ്ടതുണ്ട്.

  കണ്‍വെന്‍ഷന്‍ന്‍റെ വിജയം പങ്കെടുക്കുന്നവരുടെ എണ്ണം എന്നതിലല്ല, മറിച്ച് പങ്കെടുത്തു തിരികെ പോകുമ്പോള്‍ വന്നതില്‍ കൂടുതല്‍ അറിവ് നേടി, പ്രബുധരായ്, ഒരുമിച്ചു പങ്കിട്ട സ്നേഹവും സൌഹാര്‍ദവും കൂട്ടായ്മയും ആയവിറക്കുമ്പോള്‍ ഉള്ള സന്തോഷത്തിലായിരിക്കണം വിലയിരുത്തപെടേണ്ടത്. കണ്‍വെന്‍ഷന്‍ പരാജയപ്പെടുത്തുവാന്‍ വേണ്ടി സംസാരിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ക്നാനായ സ്പിരിറ്റ്‌ കൂടുതല്‍ ഉള്ളവരാണ് എന്നതാണ് രസാവഹം! ഓരോരുത്തരും അവനവന്റെ ഉള്ളിലേക്ക് കടന്നു ചെന്ന് കണ്‍വെന്‍ഷനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയുന്നത് ശരിയോ തെറ്റോ എന്ന് സ്വയും പരിശോധിക്കുക. എന്നിട്ട് അവനവന്‍റെ വ്യക്തിത്വത്തെ വിലയിരുത്തി അഭിമാന പുളകിതരാകുക.

  കൊച്ചു കുട്ടികളെ എവിടെ വേണമെങ്കിലും നമുക്ക് കൊണ്ടുപോകാം. ടീനേജുപ്രായം കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ മലയാളം പരിപാടികള്‍ക്ക് പോകുവാന്‍ താല്പര്യം കാണിക്കാറില്ല .മുന്‍പോട്ടു പോകുംതോറും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാറികൊണ്ടിരികും. ഒരു പ്രായം കഴിഞ്ഞാല്‍ മക്കളുടെ ഇഷ്ടത്തിനെതിരായി മാതാപിതാകള്‍ക്ക് നിര്‍ബന്ധിക്കാവുന്നതിനു ഒരു പരിധി ഉണ്ട്. അവരുടെ താല്പര്യത്തിനു ഇണങ്ങുന്ന കാര്യങ്ങള്‍ പ്രാവര്തികമാക്കുകയാണ്‌ ഒരു വഴി. പറഞ്ഞു അനുസരിപ്പിക്കണമെന്നു പറയുന്ന കൊച്ചു കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലാകില്ല.

  കുട്ടികള്‍ ആകെ താല്പര്യം കാണിക്കുന്നത് കണ്‍വെന്‍ഷന്‍ പരിപാടികളിലാണ്. അതിലുമുള്ള അവരുടെ താല്പര്യം നാം നമ്മുടെ പരസ്പരമുള്ള വഴക്ക് വഴി ഇല്ലാതാക്കിയാല്‍ എന്താകുമെന്നു ചിന്തിച്ചു നോക്കുക. ഇപ്പൊള്‍ തന്നെ നമ്മുടെ തലമുറയുടെ വഴക്ക് കാരണം നല്ലൊരു ശതമാനം മാതാപിതാകള്‍ക്ക് തന്നെ കമ്യുനിടിയിലുള്ള താല്പര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോള്‍ പിന്നെ അടുത്ത തലമുറയുടെ കാര്യം ചിന്തിച്ചു നോക്കുക .

  നാം ഇതെല്ലം ചെയ്യുന്നത് മക്കള്‍ നമ്മുടെ കാലടികള്‍ പിന്തുടരുവാനാന്‍ വേണ്ടിയാണല്ലോ.അതിനു വേണ്ടിയാണു നാം മലയാളം കുര്‍ബാനയും പള്ളികളും ഇവിടെ കൊണ്ടുവന്നത് തന്നെ. നമ്മുടെ മക്കള്‍ക്ക്‌ കണ്‍വെന്‍ഷന്‍ വഴി നമ്മുടെ തന്നെ ജനങ്ങളുമായി പങ്കിടുവാന്‍ ലഭിക്കുന്ന അവസരം മാതാപിതാക്കളുടെ പരസ്പരമുള്ള ഈഗോ ശമിപ്പിക്കുവാനുള്ള വഴക്കിന്‍റെ ബലിയടാവാന്‍ അനുവദിക്കാതിരുന്നാല്‍ നല്ലത്. കണ്‍വെന്‍ഷന്‍ നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നതിനും സന്തോഷിക്കുന്നതിനോടൊപ്പം നമ്മുടെ മക്കളുടെ സുഹൃത്‌വലയം വലുതാകുവാന്‍ ഉപകരിക്കുന്നു എന്നത് വിസ്മരിക്കരുത് . കാരണം അവരുടെ ജീവിത പങ്കാളികളെ നമ്മുടെ കമ്മ്യുനിടിയില്‍നിന്നും കണ്ടുമുട്ടുവാനുള്ള വിലയേറിയ ഒരു അവസരം കൂടിയാണിത്. നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കിയാല്‍ പിന്നീടു ദുഖിക്കേണ്ടി വന്നെന്നിരിക്കും.

  സഭാ നേതാക്കളുടെ താല്പര്യങ്ങള്‍ സഭയുടെയും വൈദികരുടെയും കാര്യങ്ങള്‍ ഉറപ്പാക്കുക എന്നതാണെന്ന് പലര്‍ക്കും ഇതിനോടകം മനസ്സിലായിട്ടുണ്ടാകും. നമ്മളുടെ മക്കളുടെ കാര്യമല്ല അവര്‍ക്ക് പ്രധാനം എന്നത് അവരുടെ പ്രവര്‍ത്തിയില്‍ നിന്നും പ്രഘോഷണങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കും. അവര്‍ അവരുടെ കാലാവധി തീരുമ്പോള്‍, അല്ലെങ്കില്‍ അവസരത്തിനൊത് പിന്‍വാങ്ങും. തന്നെയുമല്ല കുട്ടികളുടെ കാര്യത്തിന് പ്രാധാന്യം കൊടുക്കാന്‍ അവര്‍ക്ക് കുട്ടികളും ഇല്ല.

  പള്ളിയും ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മക്കളുടെ ഭാവിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ പള്ളിയുടെ പിറകെ പോയി പിന്നീട് ഖേദിക്കേണ്ടി വരരുത്. നിര്‍ബന്ധമുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള വഴി തുടരുക.

  കണ്‍വെന്‍ഷന്‍ എല്ലാ ക്നനായക്കരുടെയും കണ്‍വെന്‍ഷന്‍ ആണ് എന്നതും അതിന്റെ ഫലം നമുക്കും നമ്മുടെ മക്കള്‍ക്കും കമ്മുനിടിക്കുമാണ് എന്നത് മനസ്സിലാക്കി അതിനെ വിജയിപ്പിക്കുവാന്‍ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കുക.

  Stephen Thottananiyil

  ReplyDelete
  Replies
  1. ...thank you brother for the words of wisdom.
   I wish these 'samudaya snehikal' would use better language and stop slinging mud to convey their message! Really, they would find more people supporting the cause and encouraged by their stand. Can we show some of these posts to our teenage kids with its fowl language and cheap comments about our spiritual leaders, especially our bishop? They would laugh at us!
   So I request more thoughtful minded people to give their inputs.

   Delete
 7. Mutholam is a corrupt minded priest and he have no right to lead the Knanaya Catholic Community. Every problem here in USA is his creation. He can't sleep without making a single problem for his community. Why Moolakkadan try something different for us. At least give a dedicate priest for our St.Mary's Church. I think it is time for us to demand a full time priest.

  ReplyDelete
 8. Shame on you Muthu. You are Playing politics with dead body. That also with our most respected leader's dead body. You love dead bodies and you know how to make money out of it and now you know how to play politics with it.

  ReplyDelete
 9. Today must be a good collection day for Agape due to special prayed for the departed MLA

  ReplyDelete