Friday, March 16, 2012

അജ്ഞതയുടെ ഭാണ്ഡം ആര് പേറുന്നു


എന്റെ ചെറിയ ഓര്‍മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഈ സമീപ കാലത്ത് നടന്ന ചില വളെരെ പ്രാധാന്യമേറിയ സംഭവങ്ങള്‍ മിന്നിമറയുകയാണ്.. വി. പത്താം പീയൂസ് മാര്‍പ്പാപ്പയുടെ അവസാന നാളുകളില്‍ ആരാധന പരിഷ്കരണവുമായി റോമില്‍ ചെന്ന സീറോ മലബാര്‍ ആരാധന പരിഷ്കരണ കമ്മിഷനെ വളരെ വ്യക്തമായ ചരിത്രപരമായ സഭാ അവബോധനം നല്‍കി  തിരിച്ചു വിടുന്നു. യഹൂദ നസ്രാണികളായ ക്നാനായ കുടിയേറ്റക്കാര്‍ കേരള മണ്ണില്‍ കൊണ്ടുവന്ന് നട്ടുവളര്‍ത്തി വികസിപ്പിച്ച അതി സമ്പുഷ്ടമായ കല്‍ദായ സുറിയാനി പാരമ്പര്യത്തില്‍ ആരാധനാക്രമം പരിഷ്കരിക്കാനുള്ള വ്യക്തമായ നിര്ദേശമായിരുന്നു അത്. സീറോ മലബാര്‍ സഭയ്ക്ക് ജന്മം നല്‍കിയ പിതാവാരെന്നു മനസ്സിലാകാതെ വന്നപ്പോള്‍ വാത്സല്യത്തോടെ തങ്ങളുടെ പിതാവിനെ കാട്ടികൊടുത്ത സഭാമാതാവിന്റെ അത്ഭുതകരമായ ഇടപെടലായിരുന്നു ആ സംഭവം. പരിശുദ്ധ സിംഹാസനത്തിന്റെ കല്പനപ്രകാരം പുതുക്കിയ ആരാധനാക്രമം വളെരെ ദീര്‍ഘമുള്ളതിനാല്‍ വീണ്ടും പുനപരിഷ്കരിച്ച് 2010-ല്‍ സീറോ മലബാര്‍ സിനഡ്‌ പുറത്തിറക്കിയ ആരാധനാക്രമമാണ് നാമിന്ന്‌ ഉപയോഗിക്കുന്നത്.

ഇനി കേരളത്തിലെ പ്രശസ്തനായ IPS  ഓഫീസര്‍ മി .അലെക്സാണ്ടെര്‍ ജേക്കബ്‌ തന്റെ ഷാലോമിലെ സുവിശേഷ വേലകളിലും മറ്റ് അവസരങ്ങളിലും വളരെ വ്യക്തമായി ക്നായി തൊമ്മന്റെയും  അദ്ധേഹത്തിന്റെ കൂടെ കുടിയേറിയ യെഹൂദ നസ്രാണികളായ ക്നാനായ സമുദായ അംഗങ്ങളുടെയും ചരിത്രപരമായ അമൂല്യ സംഭാവനകള്‍ കേരള കാതോലിക സഭയ്ക് എത്രമാത്രം അടിത്തറ ഇട്ടു എന്ന് ചൂണ്ടി കാണിക്കുന്നു. ഇനി കാനോന്‍ നിയമത്തിലും മറ്റ് സഭാപഠനങ്ങളിലും വളരെ അധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള  സഭാ പണ്ഡിതനായ ചങ്ങനാശ്ശേരി അതിരൂപത വൈദീകന്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. തന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം വളരെ വ്യക്തമായി പറയുകയാണ്‌ ഇന്ന് ലോകത്തില്‍ സ്വതന്ത്രമായ ഒരു സഭ കിട്ടാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അതിനുള്ള എല്ലാ ഗുണങ്ങളും ഉള്ള ഏക സമുദായം ക്നനായക്കാര് ആണെന്ന്. 

ഇനി നമുക്ക് വീണ്ടും വത്തിക്കാനിലേക്ക് തന്നെ തിരിഞ്ഞു നോക്കാം. അവിടെ സഭാ പണ്ഡിതന്മാര്‍ യുനിവേര്സിടികളിലും ഇതര ഗവേഷണ മേഖലകളിലും പഠിക്കുന്ന വൈദീകരോടും സെമിനാരിയന്സിനോടും ക്നാനായ സമുദായാത്തെ പറ്റിയും നമ്മുടെ പഴയ നിയമ കാലഘട്ടം തൊട്ട് ഇന്നുവരെയുള്ള സംഭാവനകളെ പറ്റിയും വിശദമായി പ്രതിപാദിക്കുന്നു.

യേശു ക്രിസ്തുവും, മഹാബുദ്ധനും, എന്തിന് മഹാത്മാ ഗാന്ധി പോലും ഈ ലോകത്തില്‍ ജീവിച്ചിരുന്നില്ല മറിച്ച് ഇവര്‍ സാങ്കല്പിക കഥാപാത്രങ്ങള്‍ മാത്രമെന്ന ആധുനീക കാലഘട്ടത്തില്‍ ജീവിക്കുന്ന വരട്ടു സിദ്ധാന്ത ബുദ്ധിജീവികള്‍ പറയുന്ന പോലെയാണ് നമ്മുടെ മൂലക്കാട്ട് പിതാവിന്റെയും മുത്തോലത്ത് കത്തനാരുടെയും പിന്നെ അവരുടെ  ശിങ്കിടികളുടെയും നമ്മുടെ സമുദായത്തെപറ്റിയുള്ള അവബോധവും പ്രബോധനവും. എങ്ങിനെയും സീറോ മലബാര്‍ സഭയുടെ അടുക്കളയില്‍ നമ്മളെ അടിമവെച്ചു തങ്ങളുടെ അന്ത്യാഭിലാക്ഷം നേടാന്‍ ശ്രമിക്കുന്നവരോട് ഒരു കാര്യം വളരെ വ്യക്തമായി ചോദിക്കുന്നു.  എന്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യമൊക്കെ അമേരക്കയില്‍ അനുവദിച്ച മിഷന്‍ ഇന്നത്തെ മൂലക്കാട്ട് ഫോര്‍മുല അനുസരിച്ചുള്ളതാണെന്ന് പറയുകയും അതുകഴിഞ്ഞപ്പോള്‍ കോട്ടയം രൂപത തന്നെ അനുവദിച്ചത് ജന്മംകൊണ്ട് ഉണ്ടായവര്‍ക്കെല്ലാം അവകാശപ്പെട്ടതെന്നു സമര്‍ഥിക്കാന് ശ്രമിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ തുടങ്ങിയ നിരവധിയായ പഠനങ്ങളുടെയും ഗവേഷനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ 1911 ഇല്‍ വി. പത്താം പീയൂസ് മാര്‍പ്പാപ്പ തന്റെ സ്വന്തം ജനത്തിന് നല്‍കിയ കണ്ണീരില്‍ കുതിര്‍ന്ന സമ്മാനമായിരുന്നു വാഴ്ത്തപ്പെട്ട അഭിവന്ന്യ മാക്കില്‍ പിതാവിന്റെ കരങ്ങളില്‍ ഏല്‍പിച്ച നമ്മുടെ കോട്ടയം രൂപത.  ആയിരക്കണക്കിന് വര്‍ഷങ്ങളുടെ  അലിഖിതമായ പാരബര്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും വ്യക്തമായ ബോധ്യത്തില്‍  ക്നാനായ സമുദായത്തിന്റെ സ്വവംശനിഷ്ടയെ അടിസ്താനപ്പെടുത്തിക്കൊണ്ട് തന്നെയാണ് നമുക്കീ രൂപത അനുവദിച്ചത്.  തെക്കുംബാകര്‍ ആരാണെന്ന് അറിയാതെ അവരുടെ നിഷ്ടകള്‍ അറിയാതെ   മാക്കില്‍ പിതാവിന്റെ മുഖത്തിന്റെ കാന്തി കണ്ട് അന്ധമായി, യാതൊരു  നിര്‍വചനവും ഇല്ലാതെ തന്നതാണെന്ന് വരുത്തിതീര്‍ക്കാനുള്ള കുടിലമായ മൂലക്കാട്ട്-മുത്തോലം അച്ചുതണ്ടിന്റെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്.

ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും തന്നെയാണ് നമുക്കായി അനുവദിച്ചു തന്ന കോട്ടയം രൂപതയുടെ അടിസ്ഥാനം. ക്നാനായ സമുദായാത്തെ പറ്റിയുള്ള വ്യക്തമായ ബോധ്യത്തില്‍ അതിന്റെ എല്ലാ പ്രേത്യകതകളും പരിഗണിച്ച് തന്ന  കോട്ടയം രൂപതയ്ക്ക് സ്വന്തം തീരുമാനത്തില്‍ സ്വവംശനിഷ്ഠ ലംഘിച്ചു വിവാഹം കഴിക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ല.  മാത്രമല്ല ഇങ്ങനെയുള്ളവര്‍ സമുദായത്തിന്റെ ഭാഗമാകില്ലയെന്നും  അവര്‍ക്ക് കത്തോലിക്ക സഭയില്‍ തുടരാനുള്ള എല്ലാ സംവിധാനവും നിലവിലുണ്ടെന്നതും പരിശുദ്ധ സിംഹാസനത്തിന് വ്യക്തമായ ബോധ്യം ഉള്ളതാണെന്ന് വളരെ വ്യക്തമാണ്. ശരീരകാന്തിയും ധനവും മോഹിച്ചു സമുദായം മാറികെട്ടിയവരും ഇന്ന് നമ്മുടെ സമുദായാത്തെ വടക്കും ഭാഗര്‍ക്ക് വിറ്റ് സ്വാര്‍ത്ഥ നേട്ടത്തിനായി ശ്രമിക്കുന്ന ചില പുരോഹിത വര്‍ഗ്ഗവും തമ്മില്‍ എന്ത് വ്യതാസമാണ് ഉള്ളത്.

ഞങ്ങളുടെ പൂര്‍വ പിതാക്കന്മാര്‍ തപസ്വിയായി അനുഷ്ടിച്ച് നമുക്കായി കൈമാറിത്തന്ന പാരമ്പര്യങ്ങളും അനുഷ്ടാനങ്ങളും സ്വവംശ നിഷ്ഠയും കൈമുതലാക്കിയ നമ്മുടെ ക്നാനായ സമുദായത്തെയും കോട്ടയം രൂപതയെയും ലോകാവസാനം വരെ, അവസാന കുടുംബം അവശേഷിക്കുംവരെ  കലര്‍പ്പില്ലാതെ കാത്തു സൂക്ഷിക്കുമെന്ന് നമ്മുക്ക് ദൈവതിരുമുന്‍പില്‍ പ്രതിജ്ഞ ചെയ്യാം. ആയിരക്കണക്കിന് സംവത്സരങ്ങളുടെ പൈതൃകത്തെ പുനര്‍നിര്‍വചിച്ച്, ക്നാനായമക്കളെ മൊത്തമായും ചില്ലറയായും വിറ്റ് തുലച്ച് സ്വാര്‍ത്ഥനേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന അധികാരമോഹികളും, ധനമോഹികളും, മീഡിയ ഭ്രാന്തന്മാരുമായ പുരോഹിതവര്‍ഗങ്ങളോട് അവസാനമായി ക്നാനായമക്കള്‍ ഒന്നടങ്കം പറയുന്നു. പുറത്തുപോകാനുള്ള വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു.  ആട്ടിന്‍തോലണിഞ്ഞ   ചെന്നായ്ക്കളായ നിങ്ങളെ ക്നാനായ യുവരക്തം ഒന്നടങ്കം, പരിശുദ്ധരായ മുന്‍പിതാക്കള്‍ അന്തിയുറങ്ങിയ ഞങ്ങളുടെ അരമനയില്‍ നിന്നും കോട്ടയം രൂപതയില്‍ നിന്നും ചവിട്ടി പുറത്താക്കും.  ലോക ക്നാനായസമൂഹമേ ഉണരുക, എണീല്‍ക്കുക, പ്രതികരിക്കുക, പൈശാചിക വ്രന്തങ്ങളില്‍ നിന്ന്  കോട്ടയം രൂപതയെയും ക്നാനായ സമൂഹത്തെയും സംരക്ഷിക്കുക.

ചിക്കാഗോ കനാ

എന്നെന്നും ക്നാനായക്കാരോടൊപ്പം

18 comments:

  1. Good and truer article

    ReplyDelete
  2. Truth is truth and no one can change our true history. What is happening to our faith and culture now. Do we have the same faith our fore father's have ? Our culture never support bring alcohol to our church and it was considered as a low class culture. Let us worry about or present rather than worry about our good past. What we do now will be our future. Little good things do make a good difference. There is no gain without any pain and most of us looking only for gains with no pain and we are not going to get any gain at the end. Just work had pray and take care of own family then our society will get better. Don't worry about society or others just worry abut you and your family first.

    ReplyDelete
  3. ഇതെഴുതിയവന്‌ യാതൊരു വിവരവുമില്ല. ഇതുപോലുള്ള അല്പന്മാരാണ്‌ ക്നാനായ സമുദായ്ത്തിലുള്ളത്. ആ സമുദായം എങ്ങനെ കൊണം പിടിക്കും?

    ReplyDelete
    Replies
    1. It is really too hard for you to digest right ? Do you know how strong is truth ? Please just prove it or even just try to say something about which statement is false. You need wisdom to understand this kind of simple truth. Please pray hard to Holy Spirit and it will help.
      Thanks.

      Delete
    2. Please ask your Mutholath Achan to counter this article. He have too many way to replay like Althaara, Knanaya media, North American Blog, email group, etc. He can't do this and it is the ultimate truth about our identity. What is explained is the same practice right from the beginning from our first father Prophet Abraham.

      Delete
    3. Stop playing politics. Get civilized. I wonder what kind of help your forefathers gave when Kottayam diocese was formed. Now you are pretending that you are a true Knanaya. All you want is a leadership position. You guys still live in primitive world of thinking.

      Delete
    4. muthine nanmbi ninnal moolakkadanum kudumbathinum privinte veetham kittum... poyi pichayedukkada thendikale..

      Delete
  4. Looks like Mutholam and Dons loosing the foundation.Why you dont write articles like this to educate people rather than using abusive languages through Altara and media.Shame on you Mutholam.

    ReplyDelete
  5. i thought only Rev.Fr.Mutholam was a para to the community, looks like Moola is no different. If they can not lead a community peacefully, non coperate with missions, do not pay your hard earned money to this fraudulent scheme.

    ReplyDelete
  6. We need priests with courage to lead this community. Bring priests like Jose Tharayail - Houston.

    ReplyDelete
  7. Report Agape to IRS.

    ReplyDelete
  8. NA kna Blogger reminds me of Lucipher in Milton's 'Paradise Lost'.But at the end God regained Paradise and Lucipher went hiding.

    ReplyDelete
  9. chicagokna പറയുന്നതെല്ലാം ശരി തന്നെ പക്ഷെ ഇവിടെ IPS ഓഫീസർ പറയുന്നതൊ, ഗവേഷണം നടത്തിയ വൈദീകൻ പറയുന്നതൊ ആരു കേൾക്കാൻ? മാനവ കുലത്തിന്റെ മുഴുവൻ പാപം ചുമലിൽ ഏറ്റി കുരിശിൽ മരിച്ച ക്രിസ്തുവിന്റെ പ്രതിപുരുഷെന്മാർ എന്നു അവകാശപ്പെട്ട്‌ സഭ ഭരിക്കുന്ന വൈദീകർ സഭയെപ്പോലും ചതിക്കുന്നു. സ്നേഹിക്കുവാനും, ക്ഷമിക്കുവാനും, ബഹുമാനിക്കുവാനും കാണിച്ചു കൊടുക്കേണ്ടവർ ചെയ്യുന്നതെ നമുക്ക്‌ ചിന്തിച്ചു നോക്കാം.
    ഒരു സത്യം എഴുതിയാൽ, തന്റെ കൂടെയുള്ള ക്രിമിനലുകളെ ഉപയോഗിച്ചു നുണകൾ കൊണ്ട്‌ കൊല്ലാകൊല ചെയ്യും.ഏല്ലാ കുറ്റവും മറ്റുള്ളവന്റെ തലയിൽ ചാരുക.

    തനിക്കു ഇഷ്ടമില്ലാത്തവൻ വീട്ടിൽ ചുമ്മാതിരുന്നാലും ബ്ലോഗിലൂടെ ദിവസവും നാലു തെറി പറഞ്ഞിരിക്കും.

    ഇപ്പോൾ ഇതാ ഊമ കത്തു എഴുതാനും തുടങ്ങി എന്നിട്ട്‌ വേണം തനിക്കു വൈരാഗ്യം ഉള്ളവന്റെ തലയിൽ കുറ്റം ചുമത്താൻ.


    ഇങ്ങനെയുള്ളവർക്ക്‌ സമുദായം മണ്ണാകട്ട. പോയാൽ പോയി. എനിക്കു ഫോട്ടോ വേണം, പേരുവേണം, എല്ലാവരാലും ശ്രദ്ദിക്കപ്പെടണം ക്രിസ്തു പറഞ്ഞതോ ആർക്ക്‌ ചേതം, ധ്യാനങ്ങൾ അല്മായർക്കുള്ളതല്ലേ !!!!


    ആനക്ക്‌ വട്ടു വന്നാൽ ചങ്ങലക്കിടാം, ചങ്ങലക്കു വട്ടു വന്നാലോ ????

    സഹിച്ചോ ക്നാനായക്കാരെ!!!!!
       

    ReplyDelete
  10. Since we know now, that Syro-malabar Church traditions and Knanaya traditions don’t go together and they both have to co-exist, we need move on by accepting the facts. There is no need to blame bishops, priests, KCCNA leadership, and others since Rome never listened to small groups like ours. If Fr. Makil never became bishop of Chenganassery, we would never get the status we have today in Kottayam. It would be the same situation as we are facing now in the USA.

    ReplyDelete
  11. I believe it’s high time for us to focus on our children who are growing up in this society. I spent all my young life in India among other Knas. So, I never faced any issue as our children are facing today. The Knanaya priests in our parishes never had to preach Knanaism. There are three issues we face today.
    1. Arranged marriages are not practical here in the USA.
    2. Children are constantly exposed to friends of all different cultural backgrounds.
    3. Our community is such a small one, and splitting the community into even smaller groups because of difference in opinions will be doing a disservice to our next generation.

    ReplyDelete
  12. Conditions for accepting the parishes/missions in current status.
    1. Knanaya priests MUST do everything in their power to promote Knanaya principles and KCCNA. Priests from India who preach against our Knanaya principles should be recalled to India by our Knanaya Bishop.
    2. They should encourage the kids marry from within our community. (Bishp Angadiyath already agreed to this.) Those marrying others should not be denied membership to the parishes.
    3. Discourage Knanaya ceremonies to those who marry others. (Parents’ responsibility)

    ReplyDelete
  13. KCCNA must continue as true KNANAYA endogamous organization and an extension of Kottayam Almaya organization. We must cooperate with our Knanaya parishes and missions for the sake of our children. Local Knanaya associations must be involved in missions/parishes to constantly remind the advantages of our traditions and values. We should not be concerned about the missions, as long as KCCNA does not become watered-down.

    1. Offer full support to missions and parishes through local associations.
    2. Consider the parishes as a means for our children to meet every week.
    3. Receive the status of knanites in Missions IN WRITING from Bishop Moolakatt and Bishop Angadiath.
    4. If we can’t get it in writing, consider changing the name of KCCNA to KCNA with Jacobite and Malankara Knanites as members and conduct conventions including all pure Knanites.
    5. Invite all Knanaya bishops for our functions.

    ReplyDelete
  14. Knanaya parishes are the only chance for our Knanaya kids in the USA to meet frequently. We should work for their future. Holding tight to our traditions by denouncing Knanaya parishes will do a disservice to your children. Teach them the advantages of endogamy at home. How many kids in the USA married whites, blacks, hispanics, etc? Let those in India hold on tight ancestral practices. Even in India, prominanat Knanaya leaders married their chikdren outside our diocese. Think again, friends, pay attention to your children. They are the future.

    ReplyDelete