Sunday, March 25, 2012

അന്നു ബ്ലോഗ്കാലം ഇന്ന് ഊമ കത്തിന്റെ കാലം !!!

           കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് മൂന്നു കുരങ്ങനമാരെയും ഒരു വൈദികനെയും നാം പരിചയപ്പെട്ടത്‌ മറക്കാനിടയില്ലല്ലോ. അസഹിഷ്ണതയുടെ പര്യായമായ ഈ വൈദീകന്‍ ചിക്കാഗോ ക്നാ ആരംഭിച്ചതുമുതല്‍ പരിശുദ്ധ അള്‍ത്താര ഉപയോഗിച്ച് ധീരരായ ചിക്കാഗോയുടെ ചുണക്കുട്ടന്മാരെ തകര്‍ത്തു തരിപ്പണമാക്കാന്‍ എന്തെല്ലാമാണ് ചെയിതത്. ബ്ലോഗ്‌ വായിക്കരുത്, കുട്ടികളെ കാണിക്കരുത്, ആര്‍ക്കും ഫോര്‍വേഡ് ചെയ്യരുത് എന്ന് പറഞ്ഞ ഇദ്ധേഹം അവസാനം സ്വന്തം ചായയിലും സാദ്രശ്യതിലും നോര്‍ത്ത് അമേരികന്‍ ബ്ലോഗ്‌ തുടങ്ങിയും പരിശുദ്ധ അല്‍താരയിലൂടെ ചിന്നം വിളിച്ചും വിശ്വാസികളെ പരിബ്രാന്തരാക്കി. നാട്ടില്‍  പാടുന്ന പാതിരിയെ പരിചയപ്പെട്ട മലയാളി അങ്ങിനെ   അമേരിക്കയില്‍ ചിന്നം വിളിക്കുന്ന പാതിരിയെ അടുത്തറിഞ്ഞു.

         അള്‍ത്താരയിലെ  ചിന്നം വിളിയും ക്നാനായ സമുധായാതെ മൊത്തമായി  കൊഞ്ഞനം കുത്തിയുള്ള  നോര്‍ത്ത് അമേരികന്‍  ബ്ലോഗിലെ തെറി അഭിഷേകവും കാര്യമായ ചലനം ഉണ്ടാക്കാതെ വന്നപ്പോള്‍ ക്നാനായ റീജിയന്റെ പേരില്‍ തന്നെ പുതിയൊരു ബ്ലോഗ്‌ തുടങ്ങി സമുദായ നേതാക്കളെയും മറ്റും വിശുദ്ധമായി തേജോവധം ചെയ്യാന്‍ ശ്രെമിച്ചു തന്റെ പൈശാചികാവസ്ഥയെ പുറത്തെടുത്തു. കൃത്രിമമായി ചോദ്യങ്ങലുണ്ടാക്കി ഉത്തരമെഴുതി ശീലമാക്കിയ  നമ്മുടെ ഈ പകല്‍ മാന്യന്‍   ജെനങ്ങള്‍ ചോതിക്കുന്ന ചോദ്യം എന്ന  മാതിരി   പള്ളി ബുള്ളറ്റിനും, ക്നാനനായ റീജിയന്‍ ബ്ലോഗ്‌, നോര്‍ത്ത് അമേരികന്‍ ബ്ലോഗ്‌, എന്തിന്‌ ശാലോമില്‍പ്പോലും കയറി തന്റെ സ്വയം പുകഴ്ത്തല്‍ തകര്‍ത്തടിക്കുന്നു. തന്റെ സ്വയം പുകഴ്ത്തല്‍ കാരണം ദിവസവും അപഹാസ്യനാകുന്ന ഈ വൈദീകനെ  ഇപ്പോള്‍  കണ്ണടച്ച് പാലുകുടിക്കുന്ന പാതിരിയെന്നും ജെനം വിളിക്കുന്നു.  വാച്ചാച്ചിറ ജോയിചേട്ടന്റെയും മറ്റു ചില നല്ല മനുഷ്യരുടെയും അക്ഷീണ പരിശ്രമത്താല്‍ പടുത്തുയര്‍ത്തിയ ആദ്യത്തെ പ്രവാസി ക്നാനായ പള്ളിയുടെയും അനുബന്ധ പുരോഗതികളുടെയും  പിതൃത്വം തന്റെ മാത്രം കഴിവെന്നു വിളിച്ചോതി,  കന്നുകാലി പത്രാതിപരെയും മറ്റു മൂന്നാംകിട നീല പത്രങ്ങളുടെ പത്രാതിപന്മാരെയും വിളിച്ചു കൂട്ടി ഒരാഴ്ച മുന്‍പ് കൊടുത്ത ചോദ്യങ്ങളുമായി പത്ര സമ്മേളനം നടത്തിയ നാണംകെട്ട സംഭവം ഇന്നും ചികാഗോക്കാര്‍ അവജ്ഞയോടെ ഓര്‍ക്കുന്നു.

             ഒന്നും തന്റെ തിന്മകളെ മറയ്ക്കാന്‍ പര്യാപ്തമാകാതെ വന്നപ്പോള്‍ വൈകി വന്ന ബുദ്ധി എത്ര മനോഹരം. ഒന്നും ഫലിക്കുന്നില്ല നമുക്കിനി പ്രാര്‍ത്ഥന പുനരാരംഭിക്കാം എന്ന്. വിശുദ്ധ കുര്‍ബാന കഴിഞ്ഞ് കഴിഞ്ഞ ആറ് വര്‍ഷക്കാലം നാം പാടിയ പരിശുദ്ധ അമ്മയോടുള്ള പാട്ട് മാറ്റി വൈദീകര്‍ക്കുവേണ്ടിയുള്ള പാട്ടാക്കി മാറ്റി. സ്വന്തം തെറ്റിനെ മറയ്ക്കാന്‍ പരിശുദ്ധ അമ്മയെ വരെ തള്ളിപ്പറയാന്‍ ഒരു മടിയും ഇല്ല. ഇതെല്ലാം ചെയിതിട്ടും ഒരു രെക്ഷയും ഇല്ലതായപ്പോളിതാ  അതി നീചവും വ്രതികെട്ടതുമായ പുതിയ തന്ത്രവുമായി രെന്ഗത്ത്‌  വന്നിരിക്കുന്നു. മൂലക്കാട്ട് പിതാവിനെയും അങ്ങാടിയത് പിതാവിനെയും ഒരേ സമയത്ത് പ്രകോപിപ്പിച്ചു  ബ്ലോഗിനെതിരെ തിരിക്കുകയായിരുന്നു ലെക്ഷ്യം. മാത്രമല്ല അങ്ങാടിയത് പിതാവിനെ ഉള്‍പെടുത്തുക മൂലം  വിശ്വാസികളെ പറ്റിച്ച് പാവങ്ങളുടെ കാണിക്കയെടുത്തു  ചിക്കാഗോ ക്നായെ പൂട്ടിക്കാന്‍  കേസ് കളിക്കുകയും   ചെയ്യാം. ഊമ കത്തെഴുതിയത് V G യും ചിക്കാഗോയിലെ പ്രഞ്ചിയെട്ടന്മാരും കൂടിയാണെന്ന് സാഹചര്യ തെളിവുകള്‍ ചിക്കാഗോ ക്നാ നിരത്തുന്നു.

1 )   മൂലക്കാട്ട് പിതാവിനെ  ചൂട് പിടിപ്പിക്കാനായി   LA -യില്‍  KCCNA     നേത്രുതവുമായി  മീറ്റിംഗ് കൂടിയ അന്നുതന്നെ പിതാവിന്റെ അളിയന്റെ ഫ്രം അഡ്രെസ്സില്‍ ഊമ കത്ത് അങ്ങാടിയത് പിതാവിനും ചുരുക്കം ചിലര്‍ക്കും കിട്ടുന്നു.
2 ) കത്ത് കിട്ടിയവര്‍ അങ്ങാടിയത് പിതാവും നമ്മുടെ രണ്ടു വൈദീകരും പിന്നെ വിരലില്‍ എണ്ണാവുന്ന മുത്തോലത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പ്കാര്‍.
3 ) നടുവീടനും പുള്ളര്‍കുന്നനും പിറ്റേന്ന് ഞായറാഴ്ച രാവിലെ ചിക്കാഗോയിലെ രണ്ടു പള്ളികളിലും ഊമ കത്ത് കഥകള്‍ പ്രചരിപ്പിക്കുന്നു.
4 ) കത്ത് കിട്ടിയവര്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് കത്ത് കാണിക്കുകയോ കോപി എടുത്തു കൊടുക്കുകയോ ചെയ്യുകയില്ലയെന്നു ഉറപ്പുള്ളവര്‍ അഥവാ പ്ലാനില്‍ വ്യക്തമായി പങ്കുള്ളവര്‍.
5 ) ഇത്രയും തരം താണ കത്ത് എഴുതുന്നവന്‍ തീര്‍ച്ചയായും ആ കത്ത് ചുരിങ്ങിയത് കുറച്ച്‌    അധികമാള്‍ക്കാര്‍ക്കു മെയില്‍ ചെയിതിരിക്കും.
6 ) ഈ കത്ത് എഴുതിയവര്‍ക്ക് അത് ജെനങ്ങളുടെയിടയില്‍ പ്രചരിക്കരുത് എന്ന് നിര്‍ബെന്തമുണ്ടായിരുന്നു.
7 ) ഊമ കത്തിന് കുപ്രസ്സിധമായ ചിക്കാഗോ എന്നും ഊമ കത്തുകള്‍ പ്രചരിപ്പിക്കുന്നതില്‍ വളെരെ മുന്‍പന്തിയിലാണ്. എന്നാല്‍ ഈ നിമിഷം വരെ ആര്‍ക്കും കത്ത് കിട്ടിയിട്ടില്ല.
8 ) രണ്ടാം ഞായറാഴ്ച ചിക്കാഗോയിലെ രണ്ടു പള്ളികളിലും കുര്‍ബാന മദ്ധ്യേ ഊമ കത്ത് എഴുതിയവനോട് ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ പറയുന്നു. ഇല്ലങ്കില്‍ രണ്ടു പള്ളികളില്‍ നിന്നുമായി വിശ്വാസികളുടെ പണമെടുത്തു ആളെ കണ്ടുപിടിക്കുമെന്ന് ഭീഷിണി മുഴക്കുന്നു.
9 ) മൂന്നാം ഞായറാഴ്ച രണ്ടു പള്ളികളിലും ഊമ കത്ത് എഴുതിയവന്‍ കീഴടങ്ങാത്തതിനാല്‍ കേസുമായി പോകുമെന്ന് പ്രഗ്യാപിക്കുന്നു.
10 ) ഇതിനിടയില്‍ ആര്‍ക്കും അറിയാത്ത വ്രതികെട്ട  കത്തിന്റെ ഉള്ളടക്കം വൈദീകര്‍ തന്നെ പള്ളി ഹാളിലും കൂടാര യോഗത്തിലും വച്ച് സ്ത്രീകളുടെ മുന്‍പാകെ അവതരിപ്പിക്കുന്നു. അങ്ങിനെ ഊമ കത്തിന് വാക്കാല്‍ പ്രചാരം നല്ലപോലെ കിട്ടുന്നു.
11 ) കിട്ടിയ വിവരം അനുസരിച്ച് നാലാം ഞായരാഴ്ചയായ കഴിഞ്ഞ ഞായറാഴ്ച  MAYWOOD CHURCH  - ഇല്‍  പൊതുയോഗ മദ്ധ്യേ പുതിയ വിഷയം മാതിരി ഊമ കത്തിന്റെ കാര്യം മുതോലതച്ചന്റെ ഒരു കസിന്‍ സഹോദരനും DRE യുമായ മാന്യദേഹം അവതരിപ്പിക്കുന്നു.
12 ) ഈ വിഷയം എടുത്തിട്ട് അലക്കിയ മുത്തോലത്ത് കത്തനാര്‍ ഊമകതിനേക്കാള്‍ എത്രയോ മോശമെന്നു  അതിനു വന്ന മറുപടി എന്ന് പറയുന്നു.( നാല് പേജു മറുപടി ആണ് വന്നത്)
 13 ) നല്ല അമേരികന്‍ ഇംഗ്ലീഷില്‍ എഴുതിയ ഈ കത്ത് നല്ലപോലെ അറിവുള്ളവന്‍ തന്നെയാണ് എഴുതിയത് എന്നതില്‍ സംശയമില്ല.
14 ) ഈ കത്തിലൂടെ തനിക്കിഷ്ട്ടമില്ലാതവരെ നശിപ്പിക്കുകയെന്ന വ്യക്തമായ ലെക്ഷ്യമാണ് എന്നതില്‍ സംശയമില്ല.

          ഒരിക്കലും തെളിയാത്ത കേസാകി മാറ്റുകയോ അല്ലങ്കില്‍ കുറച്ചുനാള്‍ ഇങ്ങനെ കൊണ്ട് നടക്കുകയോ ആണ് ലെക്ഷ്യം. ഇതിന്റെ പിന്നില്‍ ആരെന്നു വളെരെ വ്യക്തമെന്ന നിലക്ക് യാതൊരു കാരണത്താലും ഒരു പുറകോട്ടു പോക്കിന് നാം സമ്മതിക്കരുത്. ഈ ഊമ കത്തെഴുതിയ ആളെ കണ്ടുപിടിച്ചു പള്ളിയില്‍ കുര്‍ബാന മദ്ധ്യേ പേര്  പറയുകയോ ചുര്ച്ച്  ബുള്ളറ്റിനില്‍ ചെലവ് സഹിതം ആളുടെ പേര്  എഴുതുകയോ ചെയിതാല്‍ പിറ്റേ ഞായറാഴ്ച   മുഴുവന്‍ ചെലവ്  തുകയും  നമ്മുടെ ഒരു പള്ളിയുടെ നേര്ച്ച പെട്ടിയില്‍ നിക്ഷേപിക്കുന്നതായിരിക്കുമെന്നു ചിക്കാഗോ ക്നാ വാക്ക് തരുന്നു.


            അമേരിക്കയിലെ മറ്റു ക്നാനായ പള്ളികളിലെ വൈദികരെ അപമാനിക്കതക്ക വിധത്തില്‍ ബ്ലോഗു എഴുതിച്ചപ്പോഴും, കുന്നച്ചേരി പിതാവിന് അറിവില്ലാത്തതാണ് എന്ന് അദ്ദേഹം പറയുമ്പോഴും അദ്ധേഹത്തിന്റെ അറിവോടെ ആണ് മിഷന്‍ പരിപാടികള്‍ അമേരിക്കയില്‍ ഇങ്ങനെ ആക്കിയത് എന്ന് പറഞ്ഞു അദ്ധേഹത്തെ വന്ചിക്കുംപോഴും ഇല്ലാത്ത ആല്മരോഷം എന്തിനാണ് ഇപ്പോള്‍?കുന്നച്ചേരി പിതാവിന്റെ ഹ്രദ യതില്‍ മുറിവുണ്ടാക്കി അദ്ധേഹത്തിന്റെ കണ്ണ് നീര്‍ വീഴിച്ചിട്ടു വടക്കുംഭാഗന്റെ വിടുപണി ചെയുന്ന വടക്കും ഭാഗ രൂപതയുടെ V G യെ ഞങ്ങള്‍ ക്നാനായക്കാരന്‍ ആയി കണക്കു കൂട്ടുന്നില്ല.


വാല്‍കഷണം

പാപികളും തെറ്റുകാരും ആയ മനുഷ്യര്‍ക്ക്‌ വേണ്ടി ധ്യാന വ്യവസായ സംരംഭകരെ പൂര്‍വാധികം ഭംഗി ആയി ഈ വര്‍ഷവും ചിക്കാഗോയില്‍ എത്തിച്ചു എന്നത് ഒരു വലിയ കാര്യം ആയി കരുതരുത്.മേല്‍ പറഞ്ഞ പണി അറിയാവുന്ന ആരെ എങ്കിലും കൊണ്ട് വന്നായിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു.ബ്ലോഗു എഴുത്തും, കൊന്‍സ്പിരസിയും,കുതികാല്‍ വെട്ടും എല്ലാം കഴിഞ്ഞു ഇതിനൊക്കെ അന്വേഷിക്കാന്‍ എവിടെ സമയം...........യാതൊരു പാപവും ചെയാത്ത V G ക്ക് വേണ്ടി ധ്യാനം നടത്താന്‍ പറ്റിയ ഒരു ധ്യാന ഗുരുവിനെ എവിടെ എങ്കിലും അറിവുണ്ട് എങ്കില്‍ എത്രയും വേഗം ചിക്കാഗോയില്‍ എത്തിക്കണം എന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.പിന്നൊരു സംശയം, കോട്ടയത്ത്‌ നിന്നും അച്ചന്മാര്‍ അമേരിക്കയില്‍ വരുന്നത് ഫുള്‍ ടൈം പള്ളീലച്ചന്‍ ആയിട്ടാണോ അതോ പാര്‍ട്ട്‌ ടൈം അച്ഛന്‍ ആയിട്ടാണോ?കാരണം ഞായറാഴ്ച ഒരു കുര്‍ബ്വാനയുയം ബാക്കി ദിവസങ്ങളില്‍ ഫുള്‍ ടൈം ജോലിയും ആയി നടക്കുന്ന ക്രിസ്തു ശിഷ്യന്മാര്‍ക്ക് വണ്ടി, ഇന്‍ഷുറന്‍സ്, പെട്രോളിന്റെ പണം, താമസം, ഭക്ഷണം എല്ലാം ഇടവകക്കാര്‍ വഹിക്കണം, അതിനു പകരം ഞായറാഴ്ച ഒരു കുര്‍ബ്വാന ചെല്ലി തരും, ജോലി ചെയ്തു കിട്ടുന്ന പണം മുഴുവന്‍ ലാഭം, എന്ത് നല്ല ബിസിനസ് അല്ലെ?എന്നിട്ടിപ്പോള്‍ വീണ്ടും മുറു മുറുപ്പ്‌, ഇപ്പോള്‍ കിട്ടുന്നതും പോര?ഇത്ര ചിലവേറിയ ഒരു കുര്‍ബ്വാന ചെല്ലി തരാനാണോ കഷ്ടപ്പെട്ട് കോട്ടയത്ത്‌ നിന്നും ഇങ്ങു പോന്നത്.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

2 comments:

  1. Please publish that oomakathu, so people outside Chicago could read it.

    ReplyDelete
  2. Please publish that oomakathu. is it "theri" ?

    ReplyDelete

    ReplyDelete